നിശാഗന്ധി: ഭാഗം 38

nishaganthi

രചന: മഴത്തുള്ളി

ഞാൻ നിന്നെ നൊന്ത് പ്രസവിച്ച അമ്മ അല്ലെ..... ഇന്നലെ വന്ന് കയറിയ ഇവൾ ആണോ നിനക്ക് ഈ അമ്മയെക്കാൾ വലുത്..... അവർ ഒരു തരം പുച്ഛത്തോടെ ശ്രീയോട് ചോദിച്ചു. "അതെ നിങ്ങളെക്കാൾ ഒക്കെ വലുത് എനിക്ക് ഈ നിൽക്കുന്ന എന്റെ ഭാര്യയെ ആണ്..... ആരും ഇല്ലാതിരുന്ന എന്റെ മോൾക്കും എനിക്കും ഒരു താങ്ങ് ആയി കൂടെ ഉണ്ടായിരുന്നത് നിങ്ങൾ അല്ല..... എന്റെ അച്ചുവാണ്...... ജനിച്ചു ദിവസങ്ങൾ മാത്രം പ്രായം ഉള്ള എന്റെ കുഞ്ഞിനേയും അവളുടെ ഭർത്താവ് ആയ എന്നെയും ഉപേക്ഷിച്ചു അവൾ ഇവിടുന്ന് പോയപ്പോൾ ഞാൻ കരുതി നിങ്ങൾ എന്റെ ഒപ്പം ഉണ്ടാകും എന്ന്..... പക്ഷേ അവിടെയും നിങ്ങൾ എന്നെ തോൽപ്പിച്ചു.... സ്വന്തം മകനെ ഉപേക്ഷിച്ചു നിങ്ങൾ മരുമകളുടെ കൂടെ പോയി അതും പണത്തിനു വേണ്ടി..... നിങ്ങൾ പോയ അന്ന് മുതൽ അച്ചു എന്റെ ജീവിതത്തിൽ വരുന്നത് വരെ ഞാൻ എങ്ങനെ ആണ് ഈ കുഞ്ഞിനേയും കൊണ്ട് ഈ വീട്ടിൽ കഴിഞ്ഞത് എന്ന് നിങ്ങൾക്ക് അറിയുവോ..... ശ്രീ ദേഷ്യത്തിൽ അലറി. "മോനെ ശ്രീ..... "വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ..... എന്റെ അച്ഛൻ മരിച്ചപ്പോൾ നിങ്ങളെ ഞാൻ വെറുത്തതാ..... അച്ഛന്റെ മരണത്തിന് പോലും നിങ്ങൾ വന്നില്ല.... പിന്നെ ഇപ്പോൾ നിങ്ങൾ എന്ത് അധികാരത്തില്ലാ ഇവിടെ നിന്ന് ഇങ്ങനെ സംസാരിക്കുന്നത്......

ഇപ്പോൾ ഇറങ്ങണം നിങ്ങൾ ഈ വീട്ടിൽ നിന്ന്..... ഇനി നിങ്ങൾ ഇവിടെ വേണ്ടാ.... ഞാനും അച്ചുവും അച്ഛനും എല്ലാം അവരുടെ വീട്ടിലേക്ക് താമസം മാറുകയാ..... ഈ വീട് വാടകക്ക് കൊടുക്കാൻ തീരുമാനിച്ചു.... നിങ്ങൾക്ക് എവിടെ വേണോ പോകാം.... നിങ്ങളുടെ മൂത്ത മകൾ എന്ന എന്റെ ചേച്ചിയുടെ വീട്ടിലേക്കോ.... ദിവ്യയുടെ അടുത്തോ.... എവിടേക്ക് ആയാലും ഇന്ന് ഇറങ്ങണം ഇവിടെ നിന്ന്...... "ശ്രീയേട്ടാ..... അമ്മ ഇവിടെ നിന്നോട്ടെ.... "നീ ഒന്നും പറയണ്ട അച്ചു...... എനിക്ക് ആരും ഇല്ലാതിരുന്ന സമയത്ത് ഇവർ എന്റെ കൂടെ ഇല്ലായിരുന്നു.... ഇപ്പോഴും അങ്ങനെ മതി...... ഇവരെ ഇപ്പോൾ ഈ വീട്ടിൽ നിന്ന് ഇറക്കി വിടണം എന്ന് ഉള്ളത് ഞാൻ ദിവസങ്ങൾ കൊണ്ട് ആലോചിച്ചു എടുത്ത തീരുമാനം ആണ്..... ഇപ്പോൾ ഇവർ ഇവിടെ നിൽക്കുന്നത് നമ്മളോട് ഉള്ള സ്നേഹം കൊണ്ട് അല്ല..... മറിച്ചു മുത്തശ്ശൻ എന്റെ പേരിൽ എഴുതി വച്ച സ്വത്തിനോട് ഉള്ള സ്നേഹം കൊണ്ട് മാത്രം...... ശ്രീ അച്ചുവിനെ പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി പറഞ്ഞു. എന്നാൽ ശ്രീ തന്റെ ഉള്ളിലെ കാര്യങ്ങൾ മനിസിലാക്കിയ ഞെട്ടലിൽ ആയിരുന്നു ശ്രീയുടെ അമ്മ.... ഇനിയും നിന്നാൽ നാണം കെട്ടു ഇറങ്ങി പോകേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ട് ശ്രീയുടെ അമ്മ അവരുടെ മുറിയിൽ കയറി സാധങ്ങൾ എല്ലാം എടുത്തു പോകാൻ ആയി ഇറങ്ങി...... "എനിക്ക് നിന്റെ സ്വത്തോ പണമോ ഒന്നും വേണ്ടാ....

അതൊന്നും ഇല്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ........ ഇനി ഒരിക്കലും ഞാൻ നിന്റെ മുന്നിൽ വരില്ല.... ഒരു അമ്മ എന്ന നിലയിൽ ഞാൻ ഒരു പരാജയം ആണെന്ന് എനിക്ക് മനിസിലായി...... ഇനി ആരെയും ശല്യയപെടുത്തില്ല........ അതും പറഞ്ഞു അവർ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയി..... അവർ നടന്നു പോകുന്നതും നോക്കി ശ്രീ അങ്ങനെ തന്നെ നിന്നു...... "ശ്രീയേട്ടാ അമ്മയെ വിളിക്ക്..... അച്ചു ശ്രീയുടെ കൈയിൽ കുലുക്കി കൊണ്ട് പറഞ്ഞു. "വേണ്ട അച്ചു അവർ പൊയ്ക്കോട്ടെ...... ഒരു അമ്മ എന്ന നിലയിൽ അവർ ഒരിക്കൽ പോലും എന്നെ സംരക്ഷിച്ചിട്ടില്ല...... സ്നേഹത്തോടെ ഒന്ന് തലോടിയിട്ടില്ല...... എന്തിന് അച്ഛൻ മരിച്ചപ്പോൾ പോലും അവർ ഒന്ന് വന്നില്ല..... അങ്ങനെ ഉള്ള ഇവരെ എനിക്ക് വേണ്ടാ അച്ചു...... ശ്രീ അതും പറഞ്ഞു അച്ചുവിനെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു പോയി.....അച്ചു ശ്രീയെ ആശ്വസിപ്പിച്ചു കൊണ്ട് റൂമിലേക്ക് കൊണ്ട് പോയി...... അമ്മയെ ഓർത്തു ശ്രീക്ക് സങ്കടം ഉണ്ടെങ്കിലും...... പതിയെ പതിയെ അത് മാറി...... പിന്നീട് ഉള്ള അവരുടെ ദിവസങ്ങൾ സന്തോഷം നിറഞ്ഞത് ആയിരുന്നു...... അച്ചുവും ശ്രീയും വീണ്ടും കോളേജിൽ പോകാൻ തുടങ്ങി.... അവരുടെ ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞു നിൽക്കാൻ തുടങ്ങി..... ശ്രീയുടെ സ്നേഹവും വാവച്ചിയുടെ സ്നേഹവും എല്ലാം അച്ചുവിന് ഒരു പുതിയ അനുഭവം ആയി തോന്നി...... അവരുടെ പ്രണയവും ദിവസങ്ങൾ പോകുന്നതിനു അനുസരിച്ചു വളർന്നു പന്തലിച്ചു കൊണ്ടേ ഇരുന്നു......

അവർ ഇപ്പോൾ താമസിക്കുന്ന വീട് വാടകക്ക് കൊടുത്തു അവർ അച്ചുവിന്റെ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു....സാധനങ്ങൾ എല്ലാം ഷിഫ്റ്റ്‌ ചെയ്തു അച്ചുവിന്റെ വീട്ടിലേക്ക് മാറ്റി.... അങ്ങനെ അവർ അച്ചുവിന്റെ വീട്ടിലേക്ക് പോകാൻ ആയി യാത്ര തിരിച്ചു.....അവർ വീട്ടിൽ എത്തിയതും വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവർ ഒന്ന് അമ്പരന്നു...... "ആരാ അച്ഛാ നമ്മൾ ഇല്ലാത്ത സമയത്ത് വീടിന് ഉള്ളിൽ..... ഇനി വല്ല കള്ളന്മാരും ആകുവോ...... അച്ചു അച്ഛനോട് ചോദിച്ചു.... "അതൊക്കെ എന്റെ മോൾക്ക് ഒരു സർപ്രൈസ് ആണ്..... അച്ഛൻ അച്ചുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. അച്ചു വാവച്ചിയെയും എടുത്തു വീടിന് ഉള്ളിലേക്ക് കയറി.... വീടിന് അകത്തു നിൽക്കുന്ന ആളിനെ കണ്ട് അച്ചു ശരിക്കും ഞെട്ടി..... "ചേട്ടാ ...... അച്ചു ഓടി പോയി അവളെ തന്നെ നോക്കി നിൽക്കുന്ന അവളുടെ സ്വന്തം ചേട്ടനെ കെട്ടിപിടിച്ചു... "ചേട്ടന്റെ അച്ചൂസ് വല്ലാണ്ട് ഷീണിച്ചു പോയല്ലോ....... ചേട്ടൻ അച്ചുവിന്റെ തലമുടിയിൽ തലോടി കൊണ്ട് അച്ചുവിനോട് ചോദിച്ചു. "എന്താ ചേട്ടാ.... ചേട്ടത്തിയും ആയി വഴക്ക് ആയോ..... അച്ചു പേടിയോടെ ചോദിച്ചു. ചേട്ടൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചിട്ട് "സൗമ്യെ..... എന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ചു. അവിടെന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് അച്ചു ശരിക്കും ഞെട്ടി....

"ഏട്ടത്തി..... അച്ചു അറിയാതെ തന്നെ അവരെ കണ്ട് പറഞ്ഞു പോയി...... അവർ ഒരുപാട് മാറി പോയിരിക്കുന്നു..... പണ്ടത്തെ ആർഭാടമായ സ്ത്രീയിൽ നിന്ന് ഇന്ന് അവർ ഒരു സാധാരണ വീട്ടമ്മയായി മാറിയിരിക്കുന്നു...... സാധാരണ ഒരു കോട്ടൺ സാരി ആണ് വേഷം.... കഴുത്തിൽ താലി മാത്രം..... കാതിലും കൈയിലും എല്ലാം മിതമായ ആഭർണം മാത്രം.....അവരുടെ ചിരിക്കുന്ന മുഖം അച്ചുവിന് അപരിചിതം ആയിരുന്നു.... എപ്പോഴും ദേഷ്യവും അഹങ്കാരവും നിറന്നു നിന്ന ആ മുഖത്തു ഇന്ന് സ്നേഹവും വാത്സല്യവും കാണാൻ കഴിയുന്നു...... "മോളെ..... അവരുടെ ആർദ്രമായ വിളി ആണ് അച്ചുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.... "ഞാൻ മോളോടും അച്ഛനോടും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്..... എന്നോട് പൊറുക്കണം..... പണത്തിന്റെയും സ്വത്തിന്റെയും അഹങ്കാരത്തിൽ ഒരുപാട് തിന്മകൾ ചെയ്തു...... അതൊക്കെ എനിക്ക് മനിസിലാകാൻ എന്റെ വീട്ടുകാർ എന്നെ തള്ളി പറയേണ്ടി വന്നു........ മോൾ എന്നോട് ക്ഷമിക്കണം....... അതും പറഞ്ഞു അവർ അച്ചുവിന്റെ കാലിലേക്ക് വീഴാൻ നിന്നതും അച്ചു അവരെ തടഞ്ഞു...

"അതൊന്നും സാരമില്ല..... കഴിഞ്ഞത് കഴിഞ്ഞു ഇനി നമുക്ക് എല്ലാവർക്കും ഹാപ്പി ആയിട്ട് ഇവിടെ കഴിയാം...... അച്ചു അതും പറഞ്ഞു അവരെ കെട്ടിപിടിച്ചു....ശ്രീയുടെ മുഖത്തെ കള്ളച്ചിരി കണ്ടപ്പോൾ തന്നെ അച്ചുവിന് മനിസിലായി ഇതിന് പിന്നിൽ ശ്രീ ആണ് എന്ന്... "മതി മതി.... ഇനി എന്തെങ്കിലും കഴിച്ചിട്ട് ആവാം ബാക്കി വർത്തമാനം....... അതും പറഞ്ഞു സൗമ്യ എല്ലാരേയും കഴിക്കാൻ ആയി കൂട്ടി കൊണ്ട് പോയി..... അച്ചുവിന് ഏറ്റവും ഇഷ്ട്ടം ഉള്ള മാമ്പഴപുളിശ്ശേരി ആയിരുന്നു അന്നത്തെ സ്പെഷ്യൽ...... വാവച്ചിക്കും അച്ചുവിന്റെ ചേട്ടന്റെ മോനും അച്ചുവിന്റെ അച്ഛൻ ചോറ് വാരി കൊടുക്കുക ആയിരുന്നു...... അപ്പോഴേക്കും അച്ചുവും വാ തുറന്ന് കാട്ടി.... അദ്ദേഹം ഒരു പുഞ്ചിരിയോടെ അച്ചുവിനും ചോറ് വാരി കൊടുത്തു.... വറുത്ത മീനിന്റെ മണം അടിച്ചതും അച്ചുവിന് മനംപുരട്ടുന്നത് പോലെ തോന്നി..... അച്ചു മീൻ വായിൽ വച്ചതും അച്ചു ശര്ദിക്കാൻ ആയി പുറത്തേക്ക് ഓടി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story