നിശാഗന്ധി: ഭാഗം 39

nishaganthi

രചന: മഴത്തുള്ളി

അച്ചു വായും പൊത്തി പുറത്തേക്ക് ഓടിയതും ശ്രീയും അച്ചുവിന് പിന്നാലെ പുറത്തേക്ക് ഓടി.... ശ്രീ അച്ചുവിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും അച്ചു ശർദിച്ചു കഴിഞ്ഞിരുന്നു...... ശ്രീ അച്ചുവിന്റെ മുതുകിൽ പതിയെ തടവി കൊടുത്തു...... അപ്പോഴേക്കും അച്ഛനും ഏട്ടനും എല്ലാവരും അവരുടെ അടുത്ത് എത്തിയിരുന്നു..... അച്ചു വാടിയ താമര തണ്ട് പോലെ ശ്രീയുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു..... അവളുടെ മുഖം കണ്ടാൽ അറിയാം നല്ല ഷീണം ഉണ്ടെന്ന്..... "എന്താടോ എന്താ പറ്റിയെ..... നമുക്ക് ഹോസ്പിറ്റലിൽ പോകാം...... തന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുന്ന അച്ചുവിന്റെ കവിളിൽ തലോടി ശ്രീ ആകുലതയോടെ പറഞ്ഞു. "ഒന്നുമില്ല ശ്രീയേട്ടാ.... പെട്ടെന്ന് അതിന്റെ മണം തട്ടിയപ്പോൾ എന്തോ പോലെ തോന്നി..... അച്ചു അവശതയോടെ പറഞ്ഞു.... എന്നാൽ ഇത് കണ്ട് നിന്ന സൗമ്യയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...... അത് മനിസിലായി എന്നപോലെ ബാക്കി ഉള്ളവരിലേക്കും ആ പുഞ്ചിരി വ്യാപിച്ചു...... "ശ്രീ മോൻ അച്ചുവിനെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി വാ...... നമുക്ക് സന്തോഷിക്കാൻ ഉള്ള വക ഉണ്ടെന്ന് ആണ് തോന്നുന്നത്...... സൗമ്യ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു.....

അപ്പോൾ ആണ് അച്ചുവിനും അങ്ങനെ ഒരു സംശയം തോന്നിയത്..... കഴിഞ്ഞ മാസം ഡേറ്റ് ആവാത്തത് അച്ചുവിന് ഓർമ വന്നു..... അവളുടെ മുഖത്തും ചെറിയ നാണം വിരിഞ്ഞു..... ശ്രീ ആണോ എന്ന് ഒരു പുഞ്ചിരിയോടെ തലയാട്ടി ചോദിച്ചതും അച്ചു അതെ എന്ന് തല കുലുക്കി....... "നിങ്ങൾ എന്തായാലും ഹോസ്പിറ്റലിൽ പോയി നോക്കിയിട്ട് വാ..... അച്ഛനും ശ്രീയോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.... പിന്നെ പെട്ടെന്ന് തന്നെ അച്ചുവും ശ്രീയും റെഡി ആയി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി..... വാവച്ചി കൂടെ പോകാൻ വാശി പിടിച്ചെങ്കിലും അച്ചുവിന്റെ ചേട്ടൻ ഐസ് ക്രീം വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു...... "congrats ശ്രീ.... ഒരു അതിഥി കൂടി വരാൻ പോകുന്നു....എന്തായാലും ഞാൻ അന്ന് പറഞ്ഞ കള്ളം പെട്ടെന്ന് തന്നെ നിവർത്തി ആയല്ലോ...... ഡോക്ടർ ഒരു പുഞ്ചിരിയോടെ ശ്രീക്ക് ഷേക്ക്‌ ഹാൻഡ് നൽകി കൊണ്ട് പറഞ്ഞു. "thank you so much doctor....... ശ്രീ ഒരു പുഞ്ചിരിയോടെ അവർക്ക് മറുപടി നൽകി. "ഐശ്വര്യക്ക് വേറെ കുഴപ്പം ഒന്നും കാണുന്നില്ല..... അധികം യാത്ര ചെയ്യരുത്.... പിന്നെ ഇഷ്ട്ടം പോലെ വെള്ളം കുടിക്കണം......ഇപ്പോൾ കഴിക്കാൻ വിറ്റാമിൻ ടാബ്‌ലറ്റ് തരാം.... ഇപ്പോൾ ഒന്നര മാസം ആയതേ ഉള്ളൂ..... ഇനി മൂന്നാം മാസത്തിലെ ചെക്ക്അപ്പിന് വന്നാൽ മതി....

അതിന് ഇടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി..... ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.... അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് പോയി.... ഇടക്ക് ഒരിടത്ത്‌ ഇറങ്ങി കുറച്ച് സ്വീറ്റ്സും വാങ്ങി വാവച്ചിക്ക് ഐസ് ക്രീമും മേടിച്ചു......അവർ വീട്ടിൽ എത്തിയപ്പോഴേക്കും വാവച്ചി ഓടി വന്ന് അച്ചുവിനെ കെട്ടിപിടിച്ചു..... "അമ്മ എവിതെ പോയതാ......വാവച്ചി പേധിച്ചു...... വാവച്ചി പരിഭവത്തോടെ അച്ചുവിനോട് പറഞ്ഞു.എന്നിട്ട് എടുക്കാൻ ആയി കൈ നീട്ടി......അച്ചു ഉടനെ തന്നെ ഒരു പുഞ്ചിരിയോടെ വാവച്ചിയേ കൈയിൽ എടുത്തു കുറെ ഉമ്മ കൊടുത്തു..... വാവച്ചിയും അച്ചുവിന് കുറെ ഉമ്മ കൊടുത്തു...... "വാവച്ചിക്ക് അച്ഛ ഐസ് ക്രീം കൊണ്ടുവന്നല്ലോ...... ശ്രീ അതും പറഞ്ഞു തന്റെ കൈയിൽ ഇരുന്ന കവർ വാവച്ചിക്ക് കാണിച്ചു കൊടുത്തു..... വാവച്ചി ഉടനെ അച്ചുവിന്റെ കൈയിൽ നിന്ന് താഴെ ഇറങ്ങി ശ്രീയുടെ കൈയിൽ നിന്ന് ഐസ് ക്രീം മേടിച്ചു..... "മക്കൾ പോയി കുറച്ചു നേരം കിടന്നോ.... യാത്ര ചെയ്തു വന്നത് അല്ലെ..... അച്ചുവിന്റെ അച്ഛൻ അതും പറഞ്ഞു അവരെ അകത്തേക്ക് വിളിച്ചു. അച്ചുവും ശ്രീയും ഒന്ന് കിടക്കാൻ ആയി റൂമിലേക്ക് പോയി... "താങ്ക്സ് അച്ചു..... എനിക്ക് ഇങ്ങനെ ഒരു ഗിഫ്റ്റ് തന്നതിന്..... തനിക്ക് എന്താ വേണ്ടത്......

ശ്രീ അച്ചുവിനെ തന്റെ മാറിൽ കിടത്തി കൊണ്ട് ചോദിച്ചു. "എനിക്ക് അല്ലെ ശ്രീയേട്ടൻ ഗിഫ്റ്റ് തന്നത്...... എന്റെ വീട്ടിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന ഈ കളിചിരികൾക്ക് എല്ലാം കാരണം ശ്രീയേട്ടൻ ആണ്..... പിന്നെ നമുക്ക് കൂട്ട് ആയി നമ്മുടെ വാവച്ചിക്ക് കൂട്ട് ആയി ഒരു കുഞ്ഞ് അനിയൻ വരാൻ പോകുന്നു...... അത്രേ ഉള്ളൂ...... ഇത് അറിയുമ്പോൾ വാവച്ചിക്ക് ഒത്തിരി സന്തോഷം ആകും അല്ലെ ശ്രീയേട്ടാ...... അച്ചു ശ്രീയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "പിന്നെ സന്തോഷം ആകാതെ.... അവളുടെ ഒത്തിരി നാളത്തെ ആഗ്രഹം അല്ലെ ഈ നടന്നത്..... പിന്നെ എന്റെയും.....പിന്നെ മോൻ ആണെന്ന് താൻ ഉറപ്പിച്ചോ..... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ വയറിൽ നിന്ന് അവൾ ഇട്ടിരുന്ന ടോപ്പ് അല്പം ഉയർത്തി അവിടെ തന്റെ ചുണ്ടുകൾ ചേർത്തു..... "മോൻ ആകും ശ്രീയേട്ടാ.... നമ്മുടെ വാവച്ചിക്ക് ഒരു കുഞ്ഞ് അനിയൻ....... അച്ചു തന്റെ വയറിൽ മുഖം അമർത്തി ഇരിക്കുന്ന ശ്രീയുടെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു. "ആരായാലും ഞാൻ ഹാപ്പിയാ..... നമ്മുടെ സ്നേഹത്തിന്റെ അടയാളം അല്ലെ തന്റെ വയറിൽ ഇപ്പോൾ ഉടൽ എടുത്ത ഈ കുഞ്ഞ് ജീവൻ........ ശ്രീ അതും പറഞ്ഞു ഒന്നുടെ അച്ചുവിന്റെ വയറിൽ തന്റെ ചുണ്ട് ചേർത്തു... "അമ്മേ.... പെട്ടെന്ന് വാവച്ചി റൂമിലേക്ക് വന്നു... ശ്രീ പെട്ടെന്ന് തന്നെ അച്ചുവിന്റെ ടോപ്പ് താഴ്ത്തി മുകളിലേക്ക് കയറി കിടന്നു..... "അമ്മയുടെ സുന്ദരി കുട്ടി വാ...... അച്ചു വാവച്ചിയുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു....

വാവച്ചി പെട്ടെന്ന് തന്നെ ഓടി വന്ന് അച്ചുവിന്റെ പുറത്തേക്ക് വീണു.... ശ്രീക്ക് അത് കണ്ടു ചെറിയ പേടി വന്നെങ്കിലും അച്ചു ഒന്നുമില്ലെന്ന് കണ്ണ് കാണിച്ചു..... "മോളെ വാവച്ചി..... ഇനി അമ്മയുടെ പുറത്ത് ഇങ്ങനെ ഒന്നും ചാടി കയറരുത് കേട്ടോ...... അമ്മയുടെ വയറ്റിൽ വാവച്ചിയുടെ കുഞ്ഞ്വാവ ഉണ്ട്....... വാവച്ചി ഇങ്ങനെ ചാടി കയറിയാൽ കുഞ്ഞ് വാവക്ക് വേദനിക്കില്ലേ...... ശ്രീ വാവച്ചിയേ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു.... അത് കേട്ടതും വാവച്ചിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു......വാവച്ചി ഉടനെ അച്ചുവിന്റെ വയറിൽ പതിയെ കൈ വച്ചു നോക്കി..... "കുഞ്ഞ് വാവ ഉണ്ടോ അമ്മേ വയറിൽ...... വാവച്ചി അച്ചുവിനോട് ചോദിച്ചതും അച്ചു അതെ എന്ന് തല കുലുക്കി..... വാവച്ചി തന്റെ കുഞ്ഞ് കൈകൾ രണ്ടും ചേർത്ത് അടിച്ചു ചിരിച്ചു...... ."വാവേ പെട്ടെന്ന് വായോ.... ഞാൻ നിനക്ക് ഐസ് ക്രീം തരാവേ.... വാവച്ചി അച്ചുവിന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.... അത് കണ്ടു അച്ചുവിന്റെയും ശ്രീയുടെയും മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story