നിശാഗന്ധി: ഭാഗം 4

nishaganthi

രചന: മഴത്തുള്ളി

"അമ്മേ...... ജിനി വാവച്ചിനെ ഒറ്റച്ചു അക്കിയിട്ട് പൊച്ചുവോ...... വാവച്ചി അച്ചു ഉരുള ഉരുട്ടി കൊടുത്ത ചോറ് വായിൽ ആക്കികൊണ്ട് ചോദിച്ചു. ആ ചോദ്യത്തിന് ഉള്ള ഉത്തരം അച്ചുന്റെ കൈയിൽ ഇല്ലായിരുന്നു. "അത് അറിയില്ല വാവച്ചി.... അമ്മേടെ അച്ഛനെ അറിയൂ.... വാവാച്ചി അച്ചുന്റെ ഉത്തരം കേട്ട് വീണ്ടും ചുണ്ട് കൂർപ്പിച്ചു കരയാൻ തുടങ്ങി. "അയ്യോ.... വാവച്ചി കരയാതെ.... വാവച്ചി ചോദിച്ചാൽ അമ്മേടെ അച്ഛൻ സമ്മതിക്കും.... അപ്പൊ അമ്മ വാവച്ചിടെ കൂടെ കാണും.... വാവച്ചി ചോറ് മുഴുവൻ കഴിച്ചാൽ അപ്പുപ്പൻ സമ്മതിക്കും വാവച്ചിടെ അടുത്ത് നിക്കാൻ.... അച്ചു അത്രെയും പറഞ്ഞതും വാവച്ചിടെ മുഖം ഒന്ന് തെളിഞ്ഞു. "അപ്പുപ്പടെ അടുത്ത് വാവച്ചി പറയാല്ലോ.... വാവച്ചി പറഞ്ഞ അപ്പുപ്പ കെൽച്ചുവല്ലോ..... വാവച്ചി ചോര് മുച്ചുവന് കഴിച്ചും..... എന്നും പറഞ്ഞു വാവച്ചി വാ തുറന്നു. അച്ചു അവൾക്ക് ആഹാരം വാരി കൊടുത്തു. ആഹാരം കഴിച്ചു വാവച്ചിക്കു വായ് കഴുകി കൊടുത്ത് അച്ചു വാവച്ചിനെ കൊണ്ട് ബെഡിൽ വന്നിരുന്നു. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 "മോന്റെ വീട് എവിടെയാ..... അച്ചുന്റെ അച്ഛൻ ശ്രീയോട് ചോദിച്ചു. "ഞങ്ങളുടെ കുടുംബ വീട് തിരുവനന്തപുരത്തു ആണ്. അച്ഛന്റെ വീട് ആയിരുന്നു അവിടെ.... ഇപ്പൊ എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി.... "ഞങ്ങളും തിരുവനന്തപുരത്തു ആയിരുന്നു..... മോൾക്ക് 5വയസ്സ് ഉള്ളപ്പോഴാ അവളുടെ അമ്മ മരിക്കുന്നത്..... പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..... ഇങ്ങു പോന്നു....മോന്റെ അച്ഛന്റെ പേര് എന്താ.....

"രാജേന്ദ്രൻ..... അച്ഛൻ വില്ലേജ് ഓഫീസിൽ ആയിരുന്നു വർക്ക്‌ ചെയ്തോണ്ട് ഇരുന്നത്.... രാജേന്ദ്രൻ എന്ന പേര് കേട്ടപ്പോൾ മാധവന്റെ കണ്ണുകൾ തിളങ്ങി. "മോന്റെ അച്ഛന്റെ വീട് കരമശേരി ആണോ... മാധവൻ സംശയത്തോടെ ചോദിച്ചു. "അതെ..... അങ്കിൾ അറിയുവോ അച്ഛനെ.... ശ്രീ അതിശയത്തോടെ ചോദിച്ചു. "അറിയും മോനെ..... അവന്റെ ഉറ്റ മിത്രം അല്ലെ ഞാൻ..... "ആണോ.... അങ്കിൾന്റെ പേര് മാധവൻ എന്ന് ആണോ.... "അതെ മോനെ..... നിന്റെ അച്ഛൻ പറയാറുള്ള മാധവൻ ഞാൻ ആണ്... ശ്രീ സന്തോഷം കൊണ്ട് അയാളെ കെട്ടിപിടിച്ചു. അവർ ഒരുപാട് നേരം അവരുടെ കഴിഞ്ഞു പോയ കാലത്തെ പറ്റി സംസാരിച്ചു. ശ്രീയുടെ അച്ഛൻ മരിച്ചിട്ട് ഇപ്പൊ അഞ്ചു കൊല്ലം ആയി. "മോന് അച്ചുനെ ഇഷ്ട്ടം ആണോ..... മാധവൻന്റെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ ഒന്ന് പകച്ചുപോയി ശ്രീ. "എന്താ അങ്കിൾ അങ്ങനെ ചോദിച്ചത്... "അല്ല മോനെ.... മോൻ എല്ലാ കാര്യവും എന്നോട് പറഞ്ഞു..... വാവച്ചിക്ക്‌ അച്ചുനെ ഇഷ്ട്ടം ആയി.... എന്റെ മോൾക്കും തിരിച്ചു അങ്ങനെയാ.... അന്ന് നിങ്ങളെ ആദ്യം കണ്ടപ്പോൾ ഉള്ള കാര്യം പറഞ്ഞപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണിലെ തിളക്കം..... ഈ കാലത്ത് മോനെ പോല്ലേ ഇത്രെയും മനസാക്ഷി കാണിക്കുന്ന ഒരു പയ്യനെ എന്റെ മോൾക്ക് കിട്ടുന്നത് തന്നെ ഭാഗ്യം ആണ്..... "അത് അങ്കിൾ.... മോൾക്ക് അച്ചുനെ ഇഷ്ട്ടം ആയി എന്ന് എനിക്ക് മനിസിലായി.... എന്റെ മോൾക്ക് വേണ്ടി എനിക്ക് സമ്മതം ആണ്....

"ഈ കാലത്ത് നമുക്ക് അറിയാത്ത ഒരു ആളുടെ കൈയിൽ മോളെ ഏൽപ്പിക്കുന്നതിനെ കാൾ നല്ലത് മോനെ ഏൽപ്പിക്കുന്നതിലാ..... മോൾക്ക്‌ സന്തോഷം ആകും..... മോൻ വാ.... "അങ്കിൾ ഇത്ര പെട്ടെന്ന് ആവശ്യം ഉണ്ടോ... ചിലപ്പോൾ അച്ചൂന് ഇഷ്ട്ടം ആയില്ലെങ്കിലോ... "നിന്നെ ഇഷ്ട്ടം ആയില്ലെങ്കിലും നിന്റെ മോളെ അവൾക്ക് ഇഷ്ട്ടം ആയി..... അവൾ സമ്മതിക്കും.... പണവും ഉയർന്നവരെയും നോക്കി കല്യണം കഴിപ്പിച്ചു വിട്ടിട്ട് എന്റെ മോൻ എന്നോട് ചെയ്തത് കണ്ടില്ലേ.... മോൻ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ട്..... അതും പറഞ്ഞു അവർ രണ്ട് പേരും വാവച്ചി കിടക്കുന്ന റൂമിലേക്ക് പോയി.... "അമ്മേ... അമ്മ ഇനി വാവച്ചിനെ ഒറ്റച്ചു ആക്കിയിട്ടു പൊച്ചുവോ... ഇന്നലെ വാവച്ചി ഉറങ്ങിയില്ല.... അമ്മ ബരും എന്ന് ഭിചാരിച്ചു.... വാവച്ചി ചിണുങ്ങി കൊണ്ട് പറഞ്ഞു. വാവച്ചിടെ കൈകൾ അപ്പോഴും അച്ചുനെ ചുറ്റി പിടിച്ചിരുന്നു. അച്ചുനു അത് മനിസിലായി. ഒരു പക്ഷേ താൻ ഇനിയും വാവച്ചിനെ തനിച്ചാക്കി പോകുമോ എന്ന ഭയം ആകാം അത്. വാവച്ചി കൊഞ്ചികൊണ്ട് എന്തെക്കെയോ പറയുന്നുണ്ട്. കുട്ടത്തിൽ അച്ചൂന് മുത്തവും കൊടുക്കുന്നുണ്ട്. അച്ചു മനസ്സിൽ ഒരു നിമിഷം ആഗ്രഹിച്ചു ഈ കുഞ്ഞ് ഇനി ഒരിക്കലും തന്നെ പിരിഞ്ഞു ഒരിടത്തേക്കും പോകല്ലേ എന്ന്. "അമ്മേ... വാവച്ചി ഒരു സൂത്രം പറഞ്ഞ അമ്മ ചമ്മതിക്കുവോ.... വാവച്ചി ആകാംഷയോടെ ചോദിച്ചു. "എന്താ വാവച്ചി.... പറ കേൾക്കട്ടെ..

"അതില്ലേ അമ്മേ.... ടീവിയിൽ അമ്മ എല്ലാ കുഞ്ഞ് വാവച്ചിമാരെയും ഇവിടെ കിടത്തി അല്ലെ ചാച്ചുന്നെ.... എന്നെയും ഇവിടെ കിയെത്തി ചാച്ചുവോ.... വാവച്ചി അച്ചുന്റെ നെഞ്ചിൽ കൈ ചുണ്ടി ചോദിച്ചു. ആ കുഞ്ഞിന്റെ മുഖത്തു പേടിയും സങ്കടവും നിറഞ്ഞിരുന്നു. "അമ്മേ... വാവച്ചിനെ അച്ഛ മാത്രാ ഇവിടെ കിടത്തിയിട്ടുള്ളു..... അമ്മ എന്നെ കിടച്ചുവോ.... വാവച്ചിക്ക് കൊത്തി ആയോണ്ടാ അമ്മേ..... അച്ചു ഒരു നിമിഷം ഒന്നും മിണ്ടിയില്ല. ഇതെല്ലാം കേട്ട് പുറത്ത് നിന്ന ശ്രീയുടെയും അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു. "വാവച്ചിനെ ഈ അച്ഛ നെഞ്ചിൽ കിടത്തല്ലോ.... അതും പറഞ്ഞു ശ്രീ റൂമിൽ കയറി. "ബേണ്ട.... എനിച്ചു അമ്മേടെ നെഞ്ചില് കിടക്കണം....... "അതിന് വാവച്ചിനെ അമ്മ നെഞ്ചിൽ കിടത്തില്ലെന്ന് ആരാ പറഞ്ഞത്.... അമ്മേടെ വാവച്ചി വാ... അച്ചു അത് പറഞ്ഞതും വാവച്ചി അച്ചുന്റെ നെഞ്ചിൽ കിടെന്നു. ആ കുഞ്ഞിന്റെ മുഖത്തു അപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരുകൾ ഇല്ലാ. ശ്രീയുടെ കണ്ണുകൾ ശരിക്കും നിറഞ്ഞു. "ഞാൻ പറഞ്ഞില്ലേ മോനെ.... അച്ചുനു വാവച്ചിനെ ജീവൻ ആണ്.... അവൾക്കു ഈ കല്യണത്തിനു സമ്മതം ആയിരിക്കും..... അച്ചുന്റെ അച്ഛൻ അതും പറഞ്ഞു അച്ചുന്റെ അടുത്തേക്ക് നടന്നു. "അപ്പച്ചെ..... അമ്മേന ഞാൻ ഇഞ്ചെയ് വീട്ടിൽ കൊണ്ട് പോയികോട്ടെ.... ഞാൻ ചോറ് മുഴുവൻ കഴിച്ചു അപ്പച്ചെ....

അത് കേട്ടതും അയാളുടെ മുഖത്തു ഒരു ചിരി തെളിഞ്ഞു. "അപ്പച്ചെ മോൾക്ക് അമ്മേ വീട്ടിൽ കൊണ്ട് പോവാൻ തരാല്ലോ.... നാളെ രാവിലെ അമ്മ മോൾടെ വീട്ടിൽ വരുവല്ലോ.... "അത് എന്താ ഇന്ന് വന്നാല്... വാവച്ചി ഇന്ന് കൊണ്ട് പോവാം...വാവച്ചിനെ പറ്റിചാൻ അല്ലെ... വാവച്ചി സംശയത്തോടെ ചോദിച്ചു. "ഇല്ല വാവച്ചി.... നാളെ വാവച്ചിടെ അച്ഛെടെയും അമ്മയുടെയും കല്യണമാ... അത് കഴിഞ്ഞാൽ വാവച്ചിനെ ഒറ്റക്ക് ഇട്ടിട്ട് അമ്മ ഒരിടത്തും പോവില്ല.... അച്ചു പറഞ്ഞത് മനിസിലാവാതെ ഒരു ഞെട്ടലോടെ അയാളുടെ മുഖത്തു നോക്കി. "മോളെ ഇത് നമ്മുടെ രാജേന്ദ്രൻന്റെ മോനാ.... ശ്രീക്കുട്ടൻ നിനക്ക് ഓർമ കാണില്ല നീ തീരെ കുഞ്ഞ് ആയിരുന്നു അന്ന്.... മോനെ ഇവരുടെ എല്ലാ കഥയും എനിക്ക് അറിയാം.. മോൾ കണ്ടത് അല്ലെ ഈ കുഞ്ഞിന്റെ അവസ്ഥ.... മോൾ ഈ കുഞ്ഞിന് ഒരു നല്ല അമ്മ ആകും എന്ന് എനിക്ക് അറിയാം... സ്വന്തമായി പേരക്കുട്ടികൾ ഉണ്ടായിട്ടും എന്റെ മോന് അവരെ ഒന്ന് എന്നെ കൊണ്ട് കാണിക്കാൻ പോലും മനസില്ല.... എന്നെ ആദ്യമായി അപ്പച്ചാ... എന്ന് വിളിച്ചത് ഈ കുഞ്ഞാ...

ഇത് നിന്റെ മോൾ ആയും എന്റെ പേരക്കുട്ടി ആയും ഞാൻ മനസ്സിൽ ഉറപ്പിച്ചു.... മോൾക്ക് ഈ കുഞ്ഞിനെ ഒരു പരിചയവും ഇല്ല... പക്ഷേ ഈ കുഞ്ഞ് മോളെ കാണുമ്പോൾ മാത്രമാണ് അമ്മേ... എന്ന് വിളിക്കുന്നത്.... അതൊക്കെ നോക്കുമ്പോൾ നിങ്ങൾ തമ്മിൽ ഒരു ആത്മബന്ധം ഉണ്ട്... മോൾക്ക് കല്യണത്തിന് സമ്മതം ആണോ... അച്ഛൻ ചോദിച്ചിട്ടും അച്ചുനു നടന്നതൊന്നും വിശ്വസിക്കാൻ ആയില്ല. താൻ മനസ്സ് കൊണ്ട് ആഗ്രഹിച്ച കാര്യം ഈ കുഞ്ഞിന്റെ അമ്മ ആകുക എന്നത്. അച്ഛന് അത് മനിസിലായി. ശ്രീയുടെ മുഖത്തു അച്ചു എന്ത് പറയും എന്ന ടെൻഷൻ. "മോളെ അച്ചു... അച്ഛൻ വീണ്ടും വിളിച്ചു. അച്ചു ആ കുഞ്ഞിന്റെ മുഖത്തു നോക്കി. ആ കുഞ്ഞിന്റെ മുഖത്തു അച്ചു നോക്കുമ്പോൾ കാണുന്നത് തന്നെ തന്നെ ആണ്. പെട്ടെന്ന് ഒരു ദിവസം അമ്മ മരിച്ചുപോയപ്പോൾ അമ്മയെ കാണണം എന്ന് വാശി പിടിച്ചു കരഞ്ഞ അഞ്ചു വയസ്സ് കാരിയുടെ മുഖം. "എനിക്ക് ഈ കുഞ്ഞിന്റെ അമ്മ ആകാൻ സമ്മതം ആണ് അച്ഛാ... ഇന്ന് മുതൽ ഇവൾ എന്റെതും കൂടി ആണ്.... അച്ചു അതും പറഞ്ഞു ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story