നിശാഗന്ധി: ഭാഗം 40

nishaganthi

രചന: മഴത്തുള്ളി

"അമ്മേ കുഞ്ഞ് വാവ എന്നാ വരുകാ.....എനിച്ചു കുഞ്ഞനെ കാണാൻ കൊതി ആകുന്നു...... നാല് മാസങ്ങൾക്ക് ശേഷം ഉള്ള ഒരു സായാഹ്നത്തിൽ വീടിന്റെ വരാന്തയിൽ ഇരിക്കുന്ന അച്ചുവിന്റെ വയറിൽ കൈ വച്ചു കൊണ്ട് വാവച്ചി ചോദിച്ചു. "കുറച്ച് ദിവസം കഴിഞ്ഞു വരും വാവച്ചി...... ഇപ്പോൾ കുഞ്ഞ് വാവ അമ്മയുടെ വയറിൽ ഇരുന്നു വലുതാകുന്നതേ ഉള്ളൂ ..... വലുതായി കഴിഞ്ഞു അമ്മയുടെ വയറിൽ നിന്ന് കുഞ്ഞ് വാവ പുറത്ത് വരും..... അപ്പോൾ എന്റെ വാവച്ചിക്ക് കുഞ്ഞ് വാവേ കാണാല്ലോ....... അച്ചു വാവച്ചിയേ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു. "മതി അമ്മയും മോളും കൂടി കിന്നാരം പറഞ്ഞത്...... ദാ ഈ പാല് രണ്ടുപേരും വലിച്ചു കുടിച്ചേ....... ശ്രീ രണ്ട് ഗ്ലാസിൽ പാലും ആയി വരാന്തായിലേക്ക് വന്നു..... ശ്രീയെ കണ്ടിട്ട് അച്ചുവിന് ചിരി വന്നു..... മുഖത്ത് അവിടവിടെ ആയി പത്രത്തിലെ കരി..... ഒരു ബനിയനും മുണ്ടും ആണ് വേഷം..... തലയിൽ ഒരു കുഞ്ഞ് തോർത്ത്‌ കൊണ്ട് വട്ട കെട്ട് കെട്ടിയിട്ടുണ്ട്...... "എന്ത്‌ കോലമാ ശ്രീയേട്ടാ ഇത്.....ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ഞാൻ ചെയ്തോളാം എന്ന്..... അച്ചു ചെറുതായി വീർത്ത വയറിൽ കൈ താങ്ങി കൊണ്ട് എഴുനേറ്റു നിന്ന് പറഞ്ഞു .... "ഒരു ദിവസം എന്റെ ഭാര്യക്ക് വേണ്ടി അടുക്കള ജോലി ചെയ്തെന്നു വച്ചു ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോണില്ല.......

അതൊക്കെ കള.... എന്റെ രണ്ട് മക്കളും ഇത് മേടിച്ചു അങ്ങോട്ട് കുടിച്ചേ...... ശ്രീ കൈയിൽ ഇരുന്ന പാൽ ഗ്ലാസ് അച്ചുവിന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് ഇത് വേണ്ടാ ശ്രീയേട്ടാ..... ഞാൻ ശർദ്ധിക്കും...... അച്ചു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. "അത് പറഞ്ഞാൽ പറ്റില്ല..... ഇത് കുടിച്ചേ പറ്റു..... ശ്രീ അച്ചുവിന്റെ കൈയിലേക്ക് ഗ്ലാസ് വച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് വേണ്ട ശ്രീയേട്ടാ ഞാൻ ശർദ്ധിക്കും.... plss..... അച്ചു കൊഞ്ചലോടെ പറഞ്ഞു. "ശർദിക്കുവാണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം..... താൻ ഇത് കുടിച്ചേ പറ്റു..... ശ്രീ ഒന്നൂടെ അച്ചുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "അമ്മ പാവം അല്ലെ അച്ഛേ.... അമ്മക്ക് പാൽ കൊടുക്കണ്ടാ........ഇത് വാവച്ചി കുടിച്ചോളാം...... വാവച്ചി ശ്രീയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ അത് കേട്ട് ശ്രീയും അച്ചുവും ഒരുപോലെ ഞെട്ടി..... "അതിന് നിനക്ക് പാൽ ഇഷ്ട്ടമല്ലല്ലോ വാവച്ചി..... പിന്നെ എങ്ങനെയാ നീ അമ്മയുടെ പാൽ കൂടി കുടിക്കുന്നെ..... ശ്രീ കുഞ്ഞിഞ്ഞു ഇരുന്നു വാവച്ചിയോട് ചോദിച്ചു. "അമ്മക്ക് വേണ്ടിയിട്ട് വാവച്ചി കുടിക്കാം....

. അമ്മ ശർദ്ധിക്കും..... അത് കാണുമ്പോൾ നിക്ക് സങ്കടം ആകും.... അതുകൊണ്ട് ഇഷ്ട്ടല്ലെങ്കിലും വാവച്ചി കുടിച്ചോളാം താ അച്ഛേ..... വാവച്ചി ശ്രീയുടെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു.... അത് കേട്ട് അച്ചുവിന്റെയും ശ്രീയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു..... അച്ചു അപ്പോൾ മനിസിലാക്കുക ആയിരുന്നു സ്വന്തം അമ്മ ആകാൻ പത്തു മാസം ചുമന്നു പ്രസവിക്കേണ്ട ആവശ്യമില്ല...... കർമ്മം കൊണ്ടും ഒരു അമ്മ ആകാൻ സാധിക്കും എന്ന്..... "കണ്ടോ എന്റെ മോൾക്ക് വരെ എന്റെ സങ്കടം മനിസിലായി എന്നിട്ടും ശ്രീയേട്ടന് മനിസിലായില്ലല്ലോ മോശം...... അച്ചു ശ്രീയെ കളിയാക്കി കൊണ്ട് പറഞ്ഞു. "ഓ ഒരു അമ്മയും മോളും വന്നിരിക്കുന്നു...... ശ്രീ അച്ചുവിനെയും വാവച്ചിയെയും കളിയാക്കി കൊണ്ട് പറഞ്ഞു. "എന്റെ വാവച്ചിയും ഞാനും പാൽ ഒന്നിച്ചു കുടിക്കുവല്ലോ ശ്രീയേട്ടന് തരില്ല...... അതും പറഞ്ഞു അച്ചു പാൽ ഗ്ലാസ് വാങ്ങി കുടിച്ചു.... അച്ചു കുടിക്കുന്നത് കണ്ട് വാവച്ചിയും അത് പോലെ കുടിച്ചു.... "ശ്രീയേട്ടാ അവരൊക്കെ എപ്പോൾ വരും..... അച്ചു ശ്രീയോട് ചോദിച്ചു. അച്ചുവിന്റെ അച്ഛനും ചേട്ടനും ഒക്കെ ഒരു തീർത്ഥാടന യാത്ര പോയിരിക്കുവാ.... രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ തിരിച്ചു എത്തും എന്നാ പറഞ്ഞിരുന്നത്....

"അവർ നാളെ എത്തും അച്ചു.... നീ അകത്തേക്ക് വാ.... ഇനി പുറത്ത് ഇങ്ങനെ ഇരിക്കണ്ടാ..... ശ്രീ അച്ചുവിനെയും വാവച്ചിയെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി... അങ്ങനെ ദിവസങ്ങളും മാസങ്ങളും എല്ലാം ശരവേഗത്തിൽ ആരെയും കാത്ത് നിൽക്കാതെ കടന്ന് പോയി..... അച്ചുവിന് തുടക്കത്തിൽ വലിയ ഷീണം ഉണ്ടായിരുന്നു എങ്കിലും പതിയെ പതിയെ അത് മാറി...... ശ്രീയും വാവച്ചിയും മറ്റുള്ളവരും അച്ചുവിനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ എപ്പോഴും കൂടെ ഉണ്ടായിരുന്നു..... ഇതിൽ ശ്രീയും വാവച്ചിയും ആയിരുന്നു മുന്നിൽ.... അച്ചുവിനെ കൊണ്ട് ആഹാരം കഴിപ്പിക്കാൻ അവർ പരസ്പരം മത്സരിച്ചു..... രാത്രി നേരങ്ങളിൽ വാവച്ചിയും ശ്രീയും അച്ചുവിന്റെ വയറിൽ ചെവി ചേർത്ത് സംസാരിക്കും..... അച്ചു അതെല്ലാം സന്തോഷത്തോടെ നോക്കി ഇരിക്കും.... ഇതിന് ഇടയിൽ അച്ചുവിന്റെ ഡിഗ്രിയുടെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞു..... ശ്രീ എല്ലാത്തിനും കൂടെ ഉള്ളത് കൊണ്ട് അച്ചു വളരെ നന്നായി തന്നെ പരീക്ഷ എഴുതി.... ഇപ്പോൾ അച്ചുവിന് ഇത് ഒൻപതാം മാസം ആണ്..... അതിന്റേത് ആയ ടെൻഷൻ അച്ചുവിന് ഉണ്ടെങ്കിലും ശ്രീ കൂടെ ഉള്ളത് കൊണ്ട് അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു..... "വാവച്ചി ഉറങ്ങിയോ ശ്രീയേട്ടാ.... വാവച്ചിയേ തോളിൽ ഇട്ട് റൂമിലുടെ നടക്കുന്ന ശ്രീയോട് അച്ചു ചോദിച്ചു.

"ഉറങ്ങി എന്നാ തോന്നുന്നേ... ശ്രീ വാവച്ചിയേ കട്ടിലിൽ കിടത്തി കൊണ്ട് പറഞ്ഞു. അച്ചു കട്ടിലിൽ ഒരു വശം ചേർന്ന് കിടക്കുക ആയിരുന്നു..... വാവച്ചി അച്ചുവിനോട് ഒന്നൂടെ ചേർന്ന് കിടന്നു ഉറങ്ങി..... അച്ചുവിന്റെ തൊട്ട് അടുത്ത് ശ്രീയും വന്ന് കിടന്നു.... "ഡോ താൻ സൂക്ഷിക്കണം കേട്ടോ .... മോൾ ചിലപ്പോൾ രാത്രി ചവിട്ടും..... എനിക്ക് പേടി ഉണ്ട്.... തന്റെ നിർബന്ധം കൊണ്ടാ ഞാൻ സമ്മതിച്ചത് വാവച്ചിയേ അടുത്ത് കിടത്താൻ ..... അച്ചുവിനെയും വാവച്ചിയെയും നോക്കികൊണ്ട്‌ ശ്രീ പറഞ്ഞു. "മോൾ ഒന്നും ചെയ്യില്ല ശ്രീയേട്ടാ..... ഉറക്കത്തിൽ പോലും എന്നെക്കാളും ശ്രദ്ധയാ അവൾക്ക്..... അച്ചു വാവച്ചിയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.അതിന് ശ്രീയുടെ പുഞ്ചിരി ആയിരുന്നു മറുപടി... "ശ്രീയേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ശ്രീയേട്ടൻ സമ്മതിക്കുവോ..... അച്ചു ഒരു മടിയോടെ ശ്രീയോട് ചോദിച്ചു. "എന്താടോ.... ശ്രീ അച്ചുവിന് നേരെ തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. "അത് ശ്രീയേട്ടാ..... നമ്മുടെ രണ്ടാമത്തെ കുഞ്ഞ് കുറച്ച് നാളുകൾക്ക് അകം വരും..... അപ്പോൾ ഞാൻ ആ കുഞ്ഞിന് പാലുട്ടേണ്ടി വരും......

അപ്പോൾ ഞാൻ എന്റെ വാവച്ചിക്ക് കൂടി പാലുട്ടിക്കോട്ടെ ശ്രീയേട്ടാ...... അച്ചുവിന്റെ പെട്ടെന്ന് ഉള്ള ചോദ്യം കേട്ട് ശ്രീ ഒന്ന് ഞെട്ടി പോയി... "അമ്മയുടെ മുലപാലിന്റെ രുചി അറിയാത്തവൾ ആയി എന്റെ മോൾ വളരണ്ട ശ്രീയേട്ടാ..... എല്ലാ അർഥത്തിലും എനിക്ക് എന്റെ മോളുടെ അമ്മ ആകണം..... ശ്രീയേട്ടൻ ഇതിന് എത്തിരൊന്നും പറയരുത്...... അച്ചു ഒരു കൈ കൊണ്ട് വാവച്ചിയേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ അപ്പൊഴും ശ്രീക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു..... "ശരിക്കും താൻ എന്റെ മോളുടെ ഭാഗ്യം ആണ് ഡോ..... അവളെ നൊന്ത് പ്രസവിച്ച അമ്മ അവൾക്ക് നിഷേധിച്ചത് ആണ് ഇന്ന് താൻ കൊടുക്കാൻ ആയി തയ്യാർ ആയിരിക്കുന്നത്..... ശരിക്കും എനിക്ക് അഭിമാനം തോന്നുന്നു എന്റെ ഭാര്യെ ഓർത്തു...... അത് പറയുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "അങ്ങനെ ഒന്നും പറയല്ലേ ശ്രീയേട്ടാ.... വാവച്ചി എന്റെ മോളാ.... എന്റെ സ്വന്തം മോൾ.... അത് കേട്ടപ്പോൾ ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കിടന്നു..... പതിയെ അവർ ഇരുവരും നിദ്രയെ പുൽകി..... രാത്രി അച്ചുവിന്റെ നിലവിളി കേട്ട് ആണ് ശ്രീ ഉറക്കത്തിൽ നിന്ന് ഉണർന്നത്......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story