നിശാഗന്ധി: ഭാഗം 41

nishaganthi

രചന: മഴത്തുള്ളി

അച്ചുവിന്റെ കരച്ചിൽ കേട്ടതും ശ്രീ പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു..... വാവച്ചിയും അച്ചുവിന്റെ കരച്ചിൽ കേട്ട് എഴുനേറ്റിരുന്നു..... "എന്താടോ.... വേദന തുടങ്ങിയോ..... ശ്രീ അച്ചുവിനെ ബെഡിൽ നിന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി കൊണ്ട് ചോദിച്ചു. "ശ്രീയേട്ടാ എനിക്ക് വയ്യാ ശ്രീയേട്ടാ..... അച്ചു അതും പറഞ്ഞു കരയാൻ തുടങ്ങി. ശ്രീ പെട്ടെന്ന് തന്നെ ഡ്രസ്സ്‌ എടുത്തു ഇട്ട് അച്ചുവിന്റെ ചേട്ടനെയും വിളിച്ചു അച്ചുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.... ഹോസ്പിറ്റലിൽ എത്തിയതും അച്ചുവിനെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു..... ശ്രീക്ക് ആണെങ്കിൽ വല്ലാത്ത ടെൻഷനും പേടിയുമൊക്ക തോന്നി.... "അളിയൻ ഇങ്ങനെ പേടിക്കാതെ അച്ചുവിന് ഒന്നും വരില്ല.... അളിയൻ ദാ ഇവിടെ വന്ന് ഇരിക്ക് ...

ശ്രീയുടെ പേടിച്ചുള്ള നടത്തം കണ്ടു അച്ചുവിന്റെ ചേട്ടൻ പറഞ്ഞു.... ശ്രീ അത് കേട്ട് അവിടെ ഉണ്ടായിരുന്ന ചെയറിൽ വന്ന് ഇരുന്നു.... "അച്ഛേ..... വാവച്ചിയുടെ വിളി കേട്ട് ശ്രീ തല ഉയർത്തി നോക്കി.... അപ്പോൾ ആണ് അച്ചുവിന്റെ അച്ഛന്റെ കൈയും പിടിച്ചു തന്റെ അടുത്തേക്ക് നടന്നു വരുന്ന വാവച്ചിയേ ശ്രീ കാണുന്നത്.... "മോൻ അച്ചുനെയും കൊണ്ട് ഹോസ്പിറ്റലിൽ പോന്നപ്പോൾ തൊട്ട് തുടങ്ങിയ കരച്ചിലാ..... ഇപ്പോഴാ ഒന്ന് നിന്നത്.... നിങ്ങളെ കാണണം എന്ന് ഒരേ വാശി..... അതാ പിന്നെ കൊണ്ട് പോന്നത്...... അച്ഛൻ വാവച്ചിയേ കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു. "നീ എന്തിനാ ഡീ കുറുമ്പി മുത്തശ്ശനെ ബുദ്ധിമുട്ടിച്ചേ..... ശ്രീ വാവച്ചിയേ അച്ഛന്റെ കൈയിൽ നിന്ന് എടുത്തു കൊണ്ട് പറഞ്ഞു....പക്ഷേ അപ്പൊഴും വാവച്ചിയുടെ കണ്ണ് ചുറ്റും ആരെയോ പരതുക ആയിരുന്നു....

"അതൊന്നും സാരില്ല മോനെ..... സൗമ്യ രാവിലെ ഇങ്ങ് വരാന്നു പറഞ്ഞിട്ടുണ്ട്.... ഞാൻ വീട്ടിലേക്ക് ഇറങ്ങുക അവർ അവിടെ ഒറ്റക്ക് അല്ലെ ഉള്ളൂ.... മോൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറഞ്ഞാൽ മതി..... അച്ചുവിന്റെ അച്ഛൻ അതും പറഞ്ഞു വേറെ എന്തൊക്കെയോ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് തിരിച്ചു വീട്ടിലേക്ക് പോയി. "അമ്മ എവിടെ അച്ഛേ..... ഇത്രെയും സമയം ആയിട്ടും അച്ചുവിനെ കാണാത്തത് കൊണ്ട് വാവച്ചി ശ്രീയോട് ചോദിച്ചു. "അമ്മ നമ്മുടെ കുഞ്ഞ് വാവേ കൊണ്ട് വരാൻ പോയിരിക്കുവാ..... പെട്ടെന്ന് വരും...... ശ്രീ വാവച്ചിയുടെ നെറുകയിൽ മുത്തി കൊണ്ട് പറഞ്ഞു.... സമയം വളരെ വേഗം കടന്ന് പോയികൊണ്ടേ ഇരുന്നു....

""ഐശ്വര്യ ശ്രീറാമിന്റെ ആരെങ്കിലും ഉണ്ടോ...... പെട്ടെന്ന് ഒരു നേഴ്സ് അവിടേക്ക് വന്ന് ഉച്ചത്തിൽ ചോദിച്ചു.... അത് കേട്ടതും ശ്രീ പെട്ടെന്ന് തന്നെ ചാടി എഴുനേറ്റു..... "ഉണ്ട്...... ശ്രീ മറുപടി പറഞ്ഞു. "ഐശ്വര്യ പ്രസവിച്ചു ആൺ കുട്ടി ആണ്.... അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "അച്ചു..... ശ്രീ ആകുലതയോടെ ചോദിച്ചു. "രണ്ട് മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും..... അവർ അതും പറഞ്ഞു തിരിച്ചു അകത്തേക്ക് പോയി.....കുറച്ചു കഴിഞ്ഞതും നേഴ്സ് ഒരു വെള്ള ടവലിൽ പൊതിഞ്ഞു ഒരു കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്നു..... ശ്രീ വാവച്ചിയേ ചേട്ടന്റെ കൈയിലേക്ക് കൊടുത്തു ഓടി പോയി കുഞ്ഞിനെ വാങ്ങി..... ശരിക്കും ശ്രീക്ക് ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു അപ്പോൾ..... "അച്ഛേ.... കുഞ്ഞൻ വന്നോ.....

വാവച്ചി കസേരയിൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് ചോദിച്ചു.... ശ്രീ കുഞ്ഞിനെ വാവച്ചിക്ക് കാണിച്ചു കൊടുത്തു..... ചേച്ചിയെ കണ്ട സന്തോഷത്തിൽ അവൻ കണ്ണുകൾ തുറന്ന് തന്നെ വച്ചിരുന്നു..... "അച്ഛേ.... കുഞ്ഞൻ എന്നെ നോക്കുന്നു..... വാവച്ചി കുഞ്ഞിന്റെ കാലിൽ തൊട്ട് കൊണ്ട് പറഞ്ഞു.... "കുഞ്ഞിനെ തിരിച്ചു തരുവോ..... ഫീഡ് ചെയ്യിപ്പിക്കാൻ ഉള്ള സമയം ആയി..... അതും പറഞ്ഞു നേഴ്സ് കുഞ്ഞിനെ ശ്രീയുടെ കൈയിൽ നിന്ന് തിരികെ വാങ്ങി കൊണ്ട് പോയി.... പിന്നെ അങ്ങോട്ട്‌ ശ്രീയും വാവച്ചിയും കൂടി പുതിയ കുഞ്ഞുവാവക്ക് തൊട്ടിലും ഉടുപ്പും കലിപ്പാട്ടവും ഒക്കെ വാങ്ങുന്ന തിരക്കിൽ ആയിരുന്നു...... കുറച്ചു സമയം കഴിഞ്ഞതും അച്ചുവിനെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി.... അച്ചുവിനെ കണ്ടതും വാവച്ചി ഓടി പോയി അച്ചുവിന്റെ അടുത്ത് ഇരുന്നു......അച്ചുവിന്റെ ചേട്ടൻ സമയം രാവിലെ ആയത് കൊണ്ട് ചേച്ചിയെ വിളിക്കാൻ വീട്ടിലേക്ക് പോയിരുന്നു.....

"തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോടാ.... ശ്രീ അച്ചുവിന്റെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു. "ഇല്ല ശ്രീയേട്ടാ..... അച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....ശ്രീക്ക് ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന പോലെ തോന്നി..... തന്റെ കുടുംബം ഒരു പൂർണതയിൽ എത്തി ചേർന്ന പോലെ..... "താങ്ക്സ്..... ശ്രീ അച്ചുവിന്റെ നെറ്റിയിൽ തന്റെ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.... "വാവച്ചി രാത്രി ഉറങ്ങിയോ ശ്രീയേട്ടാ.... അച്ചു വാവച്ചിയേ നോക്കി ചോദിച്ചു. "ഒരു പോള കണ്ണ് അടച്ചിട്ടില്ല...... ഇതുവരെ ഉണർന്നു ഇരിക്കുവായിരുന്നു.... ഇടക്ക് തന്നെ ചോദിച്ചു..... ശ്രീ അച്ചുവിന് അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു....വാവച്ചി അപ്പൊഴും കുഞ്ഞുവാവേ നോക്കി ഇരിക്കുവായിരുന്നു..... പെട്ടെന്ന് കുഞ്ഞ് വാവ കരയാൻ തുടങ്ങി..... "വിശക്കുണ്ടാവും..... താൻ പാല് കൊടുക്ക്‌......

ഞാൻ കുഞ്ഞിനെ എടുത്ത് തരാം..... ശ്രീ അതും പറഞ്ഞു അച്ചുവിനെ പതിയെ എഴുനേൽപ്പിച്ചു ഇരുത്തിയിട്ട് കുഞ്ഞിനെ അച്ചുവിന്റെ കൈയിലേക്ക് എടുത്തു കൊടുത്തു...... അച്ചു കുഞ്ഞിനെ മാറോടു ചേർത്ത് പാലുട്ടി...... ശ്രീ അതെല്ലാം ഒരു നിർവൃത്തിയോടെ കണ്ട് നിന്നു..... അച്ചു കുഞ്ഞിന് പാല് കൊടുക്കുന്നത് എല്ലാം വാവച്ചി ഒരു കൗതുകത്തോടെ നോക്കി നിന്നു...... അച്ചു കുഞ്ഞിന് പാല് കൊടുത്തപ്പോഴേക്കും കുഞ്ഞ് ഉറങ്ങിയിരുന്നു....കുഞ്ഞിന്റെ പുറത്ത് ഒന്ന് ചെറുതായി തട്ടിയിട്ട് അച്ചു കുഞ്ഞിനെ ശ്രീയുടെ കൈയിലേക്ക് കൊടുത്തു..... "ശ്രീയേട്ടാ..... അച്ചു ശ്രീയെ എന്തോ പറയാൻ ഉള്ളത് പോലെ വിളിച്ചു. "എനിക്ക് അറിയാം എന്താ തന്റെ മനസ്സിൽ എന്ന്..... ശ്രീ അച്ചുവിനോട് പുഞ്ചിരിയോടു പറഞ്ഞു. "അമ്മയുടെ വാവച്ചി ഇങ്ങ് വാ..... അച്ചു വാവച്ചിയുടെ നേർക്ക് കൈ നീട്ടി കൊണ്ട് പറഞ്ഞു....

വാവച്ചി അത് കേട്ടതും അച്ചുവിന്റെ അടുത്തേക്ക് പോയിരുന്നു.... അച്ചു വാവച്ചിയേ തന്റെ മടിയിലേക്ക് കിടത്തി..... തന്റെ മാതൃസ്നേഹം പാലുട്ടുന്നതിലൂടെ അച്ചു വാവച്ചിക്ക് ആവോളം പകർന്നു നൽകി..... വാവച്ചി ആദ്യം ഒന്ന് കുടിക്കാൻ വിഷമം കാട്ടി എങ്കിലും പതിയെ വാവച്ചി അച്ചുവിനെ കെട്ടിപിടിച്ചു അത് ആവോളം ആസ്വദിച്ചു.....അവൾക്ക് സ്വന്തം അമ്മയിൽ നിന്ന് ലഭിക്കാതെ പോയ സ്നേഹം ആയിരുന്നു അത് ...... പതിയെ വാവച്ചി അച്ചുവിന്റെ മടിയിൽ കിടന്നു തന്നെ ഉറങ്ങി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story