നിശാഗന്ധി: ഭാഗം 42

nishaganthi

രചന: മഴത്തുള്ളി

ഒരു തരം ആത്മ സംതൃപ്തിയോടെ ആ കാഴ്ച്ച ശ്രീ കണ്ട് നിന്നു..... അവന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞത് ജനിച്ചു ദിവസങ്ങൾ മാത്രമായ തന്റെ കുഞ്ഞു രാത്രികളിൽ കരഞ്ഞു നിലവിളിക്കുന്നത് ആണ്..... തന്റെ രണ്ട് മക്കളെയും അടുത്ത് കിടത്തി തലോടുക ആയിരുന്നു അപ്പോൾ അച്ചു..... അച്ചുവിന്റെ മനസ്സിൽ ഇനി ഒരിക്കലും ഈ കുരിന്ന് ഹൃദയം ഒന്നിന് വേണ്ടിയും സങ്കടപെടല്ലേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു.... ആശുപത്രി വാസം എല്ലാം വളരെ പെട്ടെന്ന് തന്നെ കടന്ന് പോയി..... അച്ചുവിന്റെ കൂടെ എല്ലാത്തിനും ശ്രീയും സൗമ്യയും കൂടെ ഉണ്ടയുന്നു..... വീട്ടിലേക്ക് മാറിയപ്പോൾ പിന്നെ കുഞ്ഞൻ രാത്രി ഉറങ്ങാതെ രാവിലെ കിടന്നു ഉറങ്ങും..... അങ്ങനെ അച്ചുനും ശ്രീക്കും വാവചിക്കും ഒക്കെ ശിവ രാത്രി ആയിരിക്കും മിക്കവാറും ദിവസങ്ങളിൽ.... ശ്രീ മൂന്ന് മാസത്തേക്ക് ലോങ്ങ്‌ ലീവ് എടുത്തു.....രാത്രി സമയങ്ങളിൽ മിക്കവാറും അവരാരും ഉറങ്ങാറില്ലായിരുന്നു.... അങ്ങനെ അവരുടെ ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞു നിൽക്കുക ആയിരുന്നു..... ഇതിന് ഇടയിൽ കുഞ്ഞന്റെ പേരിടൽ ചടങ്ങ് എല്ലാം കഴിഞ്ഞു..... അവന് ആരവ് ശ്രീറാം എന്ന് പേര് വിളിച്ചു..... ആരണി ശ്രീറാമിന്റെ അനിയൻ ആരവ് ശ്രീറാം 💙❤️.... പിന്നെ അങ്ങോട്ട് ആ വീട്ടിൽ വാവച്ചിയുടെയും കുഞ്ഞന്റെ കളിചിരികളും മാത്രം ആയിരുന്നു......

കുഞ്ഞന് രണ്ട് മാസം ആയപ്പോഴേക്കും അച്ചു ശ്രീയെ ഓടിച്ചു കോളേജിൽ വിട്ടു...... അച്ചുവിന് നിർബന്ധം ആയിരുന്നു ഒരിക്കൽ പോലും തനിക്ക് കുഞ്ഞനോട് ആണ് സ്നേഹം കൂടുതൽ എന്ന് വാവച്ചിക്ക് തോന്നരുത് എന്ന്..... അതുകൊണ്ട് അച്ചു കൂടുതൽ നേരവും വാവച്ചിയുടെ കൂടെ സമയം ചിലവഴിച്ചു..... അവളുടെ സ്കൂളിലെ വിശേഷം കേൾക്കാനും അവളെ പഠിപ്പിക്കാനും കളിപ്പിക്കാനും ഒക്കെ അച്ചു പ്രേതേകം സമയം കണ്ടെത്തി..... അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ശ്രീ ആയിരുന്നു..... കാരണം കേട്ട് കഥകളിൽ എല്ലാം രണ്ടാനമ്മ ക്രൂര ആണ്..... അച്ചു ഒരിക്കലും തന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യും എന്ന് ശ്രീക്ക് വിശ്വാസം ഉണ്ടായിരുന്നു.... പക്ഷേ അച്ചുവിന്റെ ഒരു ചെറിയ അകൽച്ച പോലും വാവച്ചിക്ക് സഹിക്കാൻ കഴിയില്ല..... "അച്ഛേ.... ഇന്ന് എന്നെയും കുഞ്ഞനെയും പാർക്കിൽ കൊണ്ട് പോകുവോ..... വാവച്ചിയേ സ്കൂളിൽ പോകാൻ റെഡി ആകുക ആയിരുന്നു അച്ചു..... അവരുടെ തൊട്ട് അടുത്ത് ആയി ശ്രീ കുഞ്ഞനെ കളിപ്പിച്ചു കൊണ്ട് ഇരുന്നു..... "കുഞ്ഞൻ കുഞ്ഞ് വാവ അല്ലെ വാവച്ചി... നമുക്ക് കുറച്ചു നാൾ കഴിഞ്ഞു പാർക്കിലേക്ക് ഒക്കെ കൊണ്ട് പോകാം... ശ്രീ വാവച്ചിയേ നോക്കി പറഞ്ഞു... വാവച്ചി അതിന് സമ്മതിക്കുകയും ചെയ്തു......

അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എല്ലാം ശര വേഗത്തിൽ കടന്ന് പോയി...... നമ്മുടെ വാവച്ചിക്ക് ഇപ്പോൾ വയസ്സ് പതിനൊന്ന് ആയി...... പ്രായത്തിനേക്കാളും മികച്ച പക്വത ഉള്ളവളായി ആയിരുന്നു വാവച്ചി വളർന്നത്..... അവളുടേത് ആയ ആശയങ്ങൾ അവൾ എല്ലാരുടെയും മുന്നിൽ ചെറു പ്രായത്തിലെ തുറന്ന് പറഞ്ഞിരുന്നു..... അവളുടെ കാര്യം ഗൗരവവും നല്ല രീതിയിൽ ഉള്ള പെരുമാറ്റവും അവളിലേക്ക് മറ്റുള്ളവരെ ഏറെ ആകർഷിക്കുന്നത് ആയിരുന്നു.... വാവച്ചിക്ക് കുഞ്ഞൻ എന്ന് വച്ചാൽ ജീവൻ ആണ്..... അവൻ അടുത്ത് ഇല്ലാതെ വാവച്ചി ഒരിക്കൽ പോലും ഉറങ്ങിയിട്ടില്ല....... ശ്രീക്കും അച്ചുവിനും അവരുടെ സ്നേഹം കാണുമ്പോൾ അതിശയം ആയിരുന്നു..... കാരണം അച്ചു ഇല്ലെങ്കിലും കുഞ്ഞൻ വീട്ടിൽ നിൽക്കും..... പക്ഷേ അവന്റെ ചേച്ചി ഇല്ലാതെ അവൻ ഒരു നിമിഷം പോലും മറ്റൊരിടത്തു നിൽക്കില്ല.... അച്ചു കുഞ്ഞനെ സത്യത്തിൽ അങ്ങനെ വളർത്തുക ആയിരുന്നു..... അവന്റെ കാര്യങ്ങളിൽ എല്ലാം വാവച്ചിയേ ഉൾകൊള്ളിച്ചു കൊണ്ട് തന്നെ അച്ചു അവരുടെ ഇടയിൽ ഉള്ള സഹോദര സ്നേഹം വളർത്തി..... അച്ചു വാവച്ചി പഠിക്കുന്ന സ്കൂളിൽ തന്നെ ടീച്ചർ ആയി ജോലി ചെയുന്നു..... കുഞ്ഞനും അതെ സ്കൂളിൽ തന്നെ ആണ്..... അച്ചുവിന്റെ അച്ഛൻ ചേട്ടന്റെ കൂടെ സ്വന്തം വീട്ടിൽ ആണ് താമസം..... അച്ചുവും ശ്രീയും അവരുടെ വീട്ടിലും..... ഒരു അവധി ദിവസം എല്ലാരും കൂടി മുറ്റത്തെ വരാന്തയിൽ ഇരിക്കുക. ആയിരുന്നു.....

അപ്പോഴാണ് മുറ്റത്തു ഒരു കാർ വന്ന് നിന്നത് അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് അച്ചുവിന് എന്തെന്നില്ലാത്ത ഒരു പേടി തോന്നി..... "ഇവരെന്തിനാ വീണ്ടും എങ്ങോട്ടേക്ക് വരുന്നത്...... ശ്രീ ദേഷ്യത്തോടെ ചോദിച്ചു. "അമ്മ അല്ലെ ശ്രീയേട്ടാ.... ഒന്നും പറയണ്ടാ.... അച്ചു ശ്രീയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. "അങ്ങനെ അവരെ കണ്ടാൽ പറയണ്ടേ..... മിക്കവാറും അടുത്ത അടി ഉണ്ടാക്കാൻ ആകും വരുന്നത്..... . ശ്രീ ദേഷ്യത്തോടെ അവരെ നോക്കി പറഞ്ഞു. "മോനെ...... ശ്രീയുടെ അമ്മ അവനെ വിളിച്ചു. "നിങ്ങൾക്ക് എന്താ വേണ്ടത്..... ശ്രീ അവരോടു ദേഷ്യത്തിൽ ചോദിച്ചു. "നിനക്ക് ഇനിയും ഇവളെ മതി ആയില്ലേ.... ഞാൻ കരുതി ഇവളെ നീ കളഞ്ഞു കാണുമെന്നു...... ശ്രീയുടെ അമ്മ ഒരു തരം പുച്ഛത്തോടെ പറഞ്ഞു.... "നിങ്ങൾ വായും വച്ച് മിണ്ടാണ്ട് ഇരിക്കണം അല്ലെങ്കിൽ ഞാൻ കഴുത്തിനു പിടിച്ചു വെളിയിൽ കളയും..... ശ്രീ ദേഷ്യത്തിൽ അലറി. "നീ അവളുടെ തൊലി വെളുപ്പും കണ്ടോണ്ട് ഇരുന്നോ.... എന്റെ മോളുടെ കോലം കണ്ടോ.... ഇവൾ രണ്ടാനമ്മ പോര് എടുക്കുന്നുണ്ടാവും എന്റെ കുഞ്ഞിനോട്...... ശ്രീയുടെ അമ്മ അത്‌ പറയുമ്പോൾ അവരുടെ മുഖത്തു ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... വാവച്ചിക്ക് അവർ പറയുന്നത് എന്താണ് എന്ന് മനിസിലായില്ല...... അച്ചു ആണെങ്കിൽ അവർ പറഞ്ഞത് കേട്ട ഞെട്ടലിൽ ആയിരുന്നു...... "എന്താ മുത്തശ്ശി പറഞ്ഞത്..... വാവച്ചി അവരോട് ചോദിച്ചു. "ഈ നിൽക്കുന്നവൾ നിന്റെ രണ്ടാനമ്മ ആണെന്ന്..... അത് അവർ പറയുമ്പോൾ അച്ചുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഒപ്പം വാവച്ചിയുടെയും.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story