നിശാഗന്ധി: ഭാഗം 43 | അവസാനിച്ചു

nishaganthi

രചന: മഴത്തുള്ളി

"എന്താ അമ്മേ മുത്തശ്ശി പറഞ്ഞത്...... പറയ്‌ അമ്മേ എന്താ മുത്തശ്ശി പറഞ്ഞത്.......അമ്മ എന്റെ സ്വന്തം അമ്മ അല്ലെ....... പറയ്‌ അമ്മേ..... വാവച്ചി നിറകണ്ണുകളോടെ അച്ചുവിന്റെ കൈയിൽ പിടിച്ചു ശക്തമായി കുലുക്കി കൊണ്ട് ചോദിച്ചു...... അച്ചു അതിന് ഉത്തരം ഒന്നും പറഞ്ഞില്ല നിറ കണ്ണുകളോടെ അവളെ നോക്കി നിന്നതെ ഉള്ളൂ...... "അച്ഛാ പറയ്‌ അച്ഛേ..... ഇത് എന്റെ അമ്മ അല്ലെ...... വാവച്ചി ഓടി വന്ന് ശ്രീയുടെ കൈയിൽ കുലുക്കി കൊണ്ട് ചോദിച്ചു...... ശ്രീയുടെ അമ്മയുടെ മുഖത്തെ വിജയച്ചിരി ശ്രീയുടെ ഉള്ളിലെ ദേഷ്യം വർധിപ്പിച്ചു..... "അച്ചു നിന്റെ അമ്മയാണ് വാവച്ചി...... പക്ഷേ നിന്നെ അവൾ പ്രസവിച്ചിട്ടില്ല എന്ന് മാത്രമേ ഉള്ളൂ..... ശ്രീ അത്‌ പറഞ്ഞതും വാവച്ചി ശ്രീയുടെ കൈയിലെ പിടി വിട്ടു..... നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ ഒന്ന് തുടക്കാൻ പോലും കൂട്ടാക്കാതെ വാവച്ചി അച്ചുവിനെ നോക്കി...... അച്ചു അവിടെ മൗനമായി ഹൃദയം പൊട്ടി കരയുക ആയിരുന്നു...... അത് വാവച്ചിക്ക് മനിസിലാവുകയും ചെയ്തു....... "നിന്റെ അമ്മ ഇവൾ ആണ് വാവച്ചി..... പ്രസവിച്ചത് കൊണ്ട് മാത്രം അമ്മ ആകുവോ..... ജനിച്ചു മണിക്കൂറുകൾ മാത്രം ഉള്ള നിന്നെ ഉപേക്ഷിച്ചു പണത്തിന് പിന്നാലെ പോയത് ആണ് ഇവർ ഇപ്പോൾ നിന്റെ അമ്മ എന്ന് പറയുന്ന അവൾ.....

നിന്റെ അമ്മ എന്ന് പറയുന്ന അവൾ നിനക്ക് മുലപാൽ പോലും തന്നിട്ടില്ല....... അതും നിനക്ക് തന്നത് ഈ നിൽക്കുന്ന നിന്റെ രണ്ടാനമ്മ എന്ന് സംബോധന ചെയ്ത ഇവൾ ആണ്....... അത് പറയുമ്പോൾ ശ്രീയുടെ അമ്മ അതിശയത്തോടെ അച്ചുവിനെ നോക്കി.... ഒരു വേള വാവച്ചിയും അച്ചുവിനെ നോക്കി പോയി.... "അന്ന് ഞാൻ ഇവളെ തടഞ്ഞപ്പോൾ ഇവൾ എന്നോട് പറഞ്ഞത് എന്താണ് എന്ന് അറിയുവോ..... വാവച്ചി എല്ലാ അർത്ഥത്തിലും എന്റെ മോൾ ആണ്..... അതിന് ഇത് ഒരു തടസ്സം ആവരുത് എന്ന്..... ഞങ്ങൾ രണ്ടാമത് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത് പോലും നിനക്ക് വേണ്ടിയാ..... നിനക്ക് പാലുട്ടാൻ വേണ്ടിയാ അച്ചു ഇതിന് തയ്യാർ ആയത്..... പക്ഷേ മോൾക്ക് ഒരു കാര്യം അറിയുവോ.... നിന്റെ അമ്മ ഈ കാര്യം ഇതുവരെ ഈ അച്ഛനോട് പറഞ്ഞിട്ടില്ല...... നിന്റെ അമ്മയുടെ ഡയറിയിൽ നിന്നാണ് ഞാൻ അത്‌ അറിയിഞ്ഞത്........ ശ്രീ അത് പറയുമ്പോൾ അച്ചു ഞെട്ടലോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി.... "നിന്റെ അമ്മ ഒരിക്കൽ പോലും നിന്നെയും കുഞ്ഞനെയും വേർതിരിച്ചു കണ്ടിട്ടില്ല........ അത് മറ്റാരെയും ക്കാൾ എനിക്ക് അറിയാം...... അവൾക്ക് ഏറ്റവും സ്നേഹം ആരോട് എന്ന് ചോദിച്ചാലും അവൾ പറയുന്നത് നിന്റെ പേര് ആകും....... എന്തിന് പറയുന്നു വാവച്ചി നീ തന്നെ എന്നോട് പറഞ്ഞിട്ടില്ലേ അമ്മക്ക് നിന്നോട് ആണ് ഏറ്റവും സ്നേഹം എന്ന്...... കുഞ്ഞൻ രണ്ടാമത് ആണെന്ന്......... നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളാ നിന്റെ അമ്മ.....

എന്തിന് പറയുന്നു ഒരു രണ്ടാം കെട്ടുകാരനായ എന്നെ അവൾ വിവാഹം കഴിച്ചത് പോലും നിനക്ക് വേണ്ടിയാ..... നിന്നോട് ഉള്ള സ്നേഹത്തിന്റെ പേരിലാ....... അവളെ ഒരിക്കലും മോൾ അന്യ ആയി കാണരുത്....... ശ്രീ അത്‌ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു....... വാവച്ചി കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്നു....... വാവച്ചി തിരിഞ്ഞു വീട്ടിലേക്ക് നടന്നു..... കൂട്ടത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന അച്ചുവിനെയും ഒന്ന് നോക്കി...... ആരോടും ഒന്നും പറയാതെ റൂമിലേക്ക് പോയി കതക് അടച്ചു ഇരുന്നു...... എന്നിട്ട് ഉറക്കെ പൊട്ടികരഞ്ഞു....... പുറത്ത് ശ്രീയുടെ അമ്മയും ശ്രീയും ആയി നല്ല വഴക്ക് ആയിരുന്നു..... "നിങ്ങളെ ഞാൻ തല്ലാത്തത് എന്റെ അമ്മ എന്ന പേര് നിങ്ങൾക്ക് ഉള്ളത് കൊണ്ട് ആണ്..... അമ്മേയെ കൈ നീട്ടി അടിക്കാൻ ഉള്ള ഗതികേട് നിങ്ങൾ ആയി വരുത്തരുത്..... നിങ്ങൾ നന്നായി എന്ന് ഞാൻ വിചാരിച്ചു..... പക്ഷേ നിങ്ങൾ അവിടെയും അത്‌ തെറ്റിച്ചു...... നിങ്ങൾക്ക് ഇപ്പോഴും വലുത് പണവും സ്വത്തും ആണ്...... ഒരിക്കൽ പോലും മക്കളുടെ സന്തോഷം കാണാൻ നിങ്ങൾ ആഗ്രഹിച്ചിട്ടില്ല....... അവരുടെ കണ്ണീർ കണ്ട് രസിക്കുക ആണ് നിങ്ങൾ ചെയ്തിട്ടുള്ളത്...... ഇനി നിങ്ങൾ ഒരു ബന്ധവും പറഞ്ഞു ഈ വീട്ടിലേക്കു വരരുത്......

ഞാൻ മരിച്ചെന്ന് അറിയിഞ്ഞാൽ പോലും........ അത് പറയുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.... "നിങ്ങൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നു എങ്കിൽ അത് എന്റെ അച്ഛൻ മരിച്ചതോടെ തീർന്നു...... ഇപ്പോൾ എനിക്ക് നിങ്ങൾ ആരും അല്ല..... എന്റെ വീട്ടിലുള്ളവർക്കും ആരും അല്ലാ..... പിന്നെ നിങ്ങൾ അച്ചുവിനെയും വാവച്ചിയെയും തമ്മിൽ പിരിക്കാൻ ആണ് ഇപ്പോൾ വന്ന് ഇതൊക്കെ അവളോട് പറഞ്ഞത് എങ്കിൽ നിങ്ങൾക്ക് തെറ്റി........ എന്റെ മോൾക്ക് ശരിയും തെറ്റും തിരിച്ചു അറിയാൻ ഉള്ള പ്രായം ആയിട്ടുണ്ട്..... പോരാത്തതിന് അവളെ വളർത്തി വലുതാക്കിയത് സ്നേഹ നിധിയായ ഒരു അമ്മ ആണ്..... ആ അമ്മയെ മനിസിലാക്കാൻ ഉള്ള കഴിവ് എന്റെ മോൾക്ക് ആവോളം ഉണ്ട്...... ഇനി നിങ്ങളെ ഇവിടെ ആർക്കും കാണണ്ടാ പോയിക്കോ എങ്ങോട്ട് എന്ന് വച്ചാൽ....... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ കൈയും പിടിച്ചു അകത്തേക്ക് കയറി കതക് അടച്ചു....... ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞോ ചെറുതായി.... ഇല്ല അത് നിറയില്ല..... അവരുടെ ഉള്ളിൽ ഇപ്പോഴും പകയും ആർത്തിയും ആണ്....... അവർ ഒന്നും മിണ്ടാതെ അവിടെന്ന് ഇറങ്ങി നടന്നു...... "ശ്രീയേട്ടാ വാവച്ചി.......അവൾക്ക് എന്നോട് വെറുപ്പ് ആകും അല്ലെ..... അച്ചു ശ്രീയെ കെട്ടിപിടിച്ചു കരഞ്ഞു....

"താൻ ഇങ്ങനെ കരയാതെ.... നമ്മുടെ മോൾക്ക് നമ്മളെ മനിസിലാക്കാൻ ഉള്ള കഴിവ് ഉണ്ട്...... അവൾക്ക് ഒരിക്കലും തന്നെ വെറുക്കാൻ കഴിയില്ല..... ശ്രീ അച്ചുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... "എന്നാലും അവൾക്ക് തോന്നില്ലേ ശ്രീയേട്ടാ ഞാൻ അവളുടെ അമ്മ അല്ലെന്ന്...... അച്ചു അത്‌ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...... വാവച്ചി ഡോർ തുറന്നെങ്കിലും ആരോടും സംസാരിക്കാൻ കൂട്ട് ആക്കിയില്ല..... അച്ചു പലപ്പോഴും വാവച്ചിയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും ശ്രീ അത് തടഞ്ഞു.... അവൾക്ക് കുറച്ചു സമയം കൊടുക്കാൻ ആയിരുന്നു അത്‌...... രാത്രി ആരും ഫുഡ്‌ ഒന്നും കഴിച്ചില്ല...... അച്ചു ബെഡിൽ കരഞ്ഞു തളർന്നു കിടക്കുക ആയിരുന്നു..... ശ്രീ അച്ചുവിനെ ആശ്വസിപ്പിച്ചു കൊണ്ട് അടുത്ത് ഉണ്ടായിരുന്നു.... കുഞ്ഞൻ ഹാളിൽ ടീവി കാണുക ആയിരുന്നു..... "അമ്മേ...... റൂമിന്റെ ഡോർ തുറന്ന് വാവച്ചി അകത്തേക്ക് വന്നു...... ആ ഒരു വിളി മതി ആയിരുന്നു അച്ചുവിന് ഓടി അവളുടെ അടുത്ത് എത്താൻ...... "മോളെ ഞാൻ...... അച്ചു പറയാൻ തുടങ്ങിയപ്പോഴേക്കും വാവച്ചി അത് തടഞ്ഞു..... "ഇത് എന്റെ അമ്മയാ..... ഞാൻ ആർക്കും കൊടുക്കില്ല..... ഞാൻ എന്റെ അമ്മയുടെ മോൾ തന്നെയാ..... സ്വന്തം മോൾ അല്ലെന്ന് ആരും പറയണ്ടാ.....പെട്ടെന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല അമ്മേ അതാ മിണ്ടാഞ്ഞേ..... വാവച്ചി അച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... അച്ചുവും വാവവച്ചിയെ മുറുകെ പുണർന്നു.....

"നീ എന്റെ മോൾ തന്നെയാ..... ഞാൻ പാലൂട്ടി വളർത്തിയ എന്റെ മോൾ..... അത് ആര് അല്ലെന്ന് പറഞ്ഞാലും നിന്റെ ഈ അമ്മ സമ്മതിക്കില്ല...... അച്ചു വാവച്ചിയെ മുറുകെ പുണർന്നു തുരുതുരാ ചുംബിച്ചു.... ശ്രീ അതെല്ലാം കണ്ട് ഒരു ചിരിയോടെ നിന്നു....... "ഇപ്പോഴാ എനിക്ക് സമാധാനം ആയത്.... ഇനി എന്തെങ്കിലും പോയി കഴിക്കാല്ലോ.... ഉച്ച തൊട്ട് മനുഷ്യൻ പട്ടിണിയാ.... നിന്റെ അമ്മ മോൾ മിണ്ടാതെ ഒന്നും കഴിക്കില്ലെന്ന വാശിയിൽ ആയിരുന്നു.... ഇനി എല്ലാർക്കും സന്തോഷത്തോടെ ഫുഡ്‌ കഴിക്കാൻ പോകാം...... ശ്രീ അത്‌ പറഞ്ഞതും എല്ലാരുടെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... എല്ലാരും പെട്ടെന്ന് തന്നെ ഫുഡ്‌ കഴിച്ചു റൂമിലേക്ക് വന്നു...... അല്ലെങ്കിൽ വാവച്ചിയും കുഞ്ഞനും ഒരു റൂമിൽ ആണ് കിടക്കാറ്..... ശ്രീയും അച്ചുവും വേറെ റൂമിൽ...... ഇന്ന് അവരെല്ലാം ഒന്നിച്ചു ആണ് കിടക്കുന്നത്..... കട്ടിലിന്റെ അങ്ങേ അറ്റം കുഞ്ഞൻ അത് കഴിഞ്ഞു ശ്രീ പിന്നെ അച്ചു..... അച്ചുവിന്റെ അടുത്ത് വാവച്ചി...... വാവച്ചി അച്ചുവിനെ മുറുകെ പുണർന്നു കിടന്നു...... അമ്മയെ ആർക്കും കൊടുക്കില്ല എന്ന പോലെ..... "അച്ഛേ ഉറക്കത്ത് കള്ള കൂർക്കം വലിച്ചു ഞങ്ങളെ ഇന്ന് ഓടിക്കാൻ നോക്കണ്ട കേട്ടോ.... ഞാൻ ഇന്ന് അമ്മയുടെ അടുത്തേ കിടക്കു....... "ഡീ കുറുമ്പി.... വാവച്ചി ശ്രീയെ കളിയാക്കിയതും ശ്രീ തലപൊക്കി വാവച്ചിയേ നോക്കിയിട്ട് വാവച്ചിയേ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു...... അച്ചു വാവച്ചിയേ ചേർത്ത് ചേർത്ത് പിടിച്ചു കിടന്നു....... അച്ചുവിന്റെയും കുഞ്ഞന്റെയും വാവച്ചിയുടെയും കളി ചിരികൾ അവിടം ആകെ മുഴങ്ങി...... ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.... (അവസാനിച്ചു)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story