നിശാഗന്ധി: ഭാഗം 5

nishaganthi

രചന: മഴത്തുള്ളി

അച്ചു കുഞ്ഞിനെയും ചേർത്ത് പിടിച്ചു കട്ടിലിൽ പോയി ഇരുന്നു. പിന്നെ അത് അച്ചുന്റെയും വാവച്ചിടെയും ലോകം ആയി മാറി. വാവച്ചിടെ കളി ചിരികൾ ആ റൂം ആകെ മുഴങ്ങി. രാത്രി ആയപ്പോഴേക്കും വാവച്ചി അച്ചുന്റെ നെഞ്ചിൽ കിടെന്നു ഉറങ്ങി പോയി. "മോളെ.... രാത്രി ഒത്തിരി ആയി.... നമുക്ക് വീട്ടിൽ പോവാം.... വാവച്ചി ഉറങ്ങിയല്ലോ.... നാളെ ഇനി രാവിലെ എണീക്കേണ്ടതാ.... ശ്രീക്കുട്ടൻ നമ്മളെ വീട്ടിൽ ആക്കും... അച്ചുന്റെ അച്ഛൻ അതും പറഞ്ഞു പോയി. അച്ചു വാവച്ചിനെ കട്ടിലിലേക്ക് ഇറക്കി കിടത്തി. അപ്പോഴേക്കും ശ്രീ അവിടെ വന്നു. ശ്രീ എന്തോ പറയാനായി തുടങ്ങിയതും അച്ചുന്റെ അച്ഛൻ വന്നു. പിന്നെ വാവച്ചിനെ ആ സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചു ഞങ്ങൾ ഇറങ്ങി. ഹോസ്പിറ്റലിലിനു വെളിയിൽ ശ്രീ കാറും ആയി നിന്നു. അച്ചുന്റെ അച്ഛൻ മുന്നിൽ കയറി. അച്ചു പിന്നിലും. ആരും ഒന്നും പരസ്പരം മിണ്ടിയില്ല. അച്ചുന് വിശ്വസിക്കാൻ ആയില്ല താൻ ഇനി ഒരു അമ്മയാണ്. താൻ ഒരുപാട് വട്ടം ആഗ്രഹിച്ചിരുന്നു വാവച്ചിടെ അമ്മ ആകാൻ. പക്ഷേ നാളെ കല്യണം കഴിഞ്ഞാൽ താൻ ഒരു അമ്മ മാത്രമല്ല .... ഒരു ഭാര്യയും കൂടി ആണ്. ഒരു ഭാര്യ എന്ന നിലയിൽ തനിക്കു വാവച്ചിനെ മാത്രം നോക്കിയാൽ പോരാ... ഒരു ഭാര്യയുടെ കടമകളും ചെയ്യാൻ ഉണ്ട്. തനിക്കു അതിന് സാധിക്കുമോ....

എന്ന ചിന്തയിൽ ആയിരുന്നു അച്ചു. ഇപ്പോൾ ഒരു കല്യണത്തിന് താൻ ഒട്ടും തയാർ ആയിട്ടില്ല.... പക്ഷേ ആ കുഞ്ഞിന്റെ മുഖം ആലോചിക്കും തോറും മനസിൽ എന്തെന്ന് ഇല്ലാത്ത ഒരു വേദന. വാവാച്ചിക്ക് ശരിക്കും ഞാൻ ഒരു അമ്മ ആയിരിക്കും. ഇരുപത്തിഒന്നാം വയസിൽ താൻ ഒരു അമ്മ ആയിരിക്കുന്നു. അച്ചുന് ഓർക്കുമ്പോൾ തന്നെ സന്തോഷം തോന്നി. ഇനി മുതൽ വാവച്ചി എന്നും എന്റെ കൂടെ കാണുമല്ലോ... ആരും ഒന്നും മിണ്ടാതെ ആയപ്പോൾ ലാസ്റ്റ് മാധവൻ തന്നെ സംസാരിച്ചു തുടങ്ങി. "അച്ചു... മോൾക്ക് നാളെ ഇടാൻ ഉള്ള ഡ്രസ്സ്‌ എല്ലാം ശ്രീകുട്ടൻ സെലക്ട്‌ ചെയ്തു കേട്ടോ... കല്യണം ലളിതമായ രീതിയിൽ ആണ്.... മോൾക്ക് അത് ആയിരുന്നല്ലോ ഇഷ്ട്ടം... അച്ചു ഒന്ന് പുഞ്ചിരിച്ചു. അച്ചുന്റെ ഉള്ളിലെ വേദന താൻ കല്യണം കഴിഞ്ഞു പോയാൽ അച്ഛൻ വീട്ടിൽ ഒറ്റയ്ക്ക് ആകുമല്ലോ എന്നായിരുന്നു. പെട്ടെന്ന് തന്നെ വീട് എത്തി. അച്ചുവും അച്ഛനും പുറത്തു ഇറങ്ങി. അച്ഛന്റെ കൈയിൽ രണ്ട് മൂന്ന് കവർ ഉണ്ടായിരുന്നു. ശ്രീ അച്ഛനോട് പോകുവാണെന്നു യാത്ര പറഞ്ഞു. ശ്രീ അച്ചുന്റെ മുഖത്തേക്കു നോക്കി അവളും ശ്രീയെ നോക്കി നിൽക്കുവായിരുന്നു. അച്ചുന്റെ അച്ഛൻ കവറും ആയി അകത്തു കയറി. 'അച്ചു...... ശ്രീ അങ്ങനെ വിളിച്ചതും അച്ചു ഒന്ന് ഞെട്ടി. അച്ചു കുഞ്ഞിഞ്ഞു കാറിന്റെ വിന്ഡോ വഴി നോക്കി.

അച്ചുന്റെ കൈകൾ വിൻഡോയിൽ പിടിച്ചിട്ടുണ്ടായിരുന്നു. ശ്രീ പെട്ടെന്ന് നീങ്ങി വന്നു അച്ചുന്റെ കൈകളിൽ പിടിച്ചു. എന്നിട്ട് അച്ചുനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. "ഞാനും എന്റെ മോളും എന്നും തന്നോട് ഒപ്പം ഉണ്ടാവും... ഇനി താൻ ഒന്നും ഓർത്തു വിഷമിക്കരുത്.... കൂടെ എപ്പോഴും ഞാൻ ഉണ്ട്..... അതും പറഞ്ഞു ശ്രീ വണ്ടിയും കൊണ്ട് പോയി. അച്ചു അകത്തേക്കു കയറി. അച്ഛൻ രണ്ട് കവർ അച്ചുനെ ഏൽപ്പിച്ചു. അച്ചൂന് ഷീണം തോന്നിയത് കൊണ്ട് റൂമിലേക്ക് നടക്കാൻ ഒരുങ്ങി. "മോൾക്ക്‌ അച്ഛനോട് ദേഷ്യം ഉണ്ടോ... അച്ഛൻ അച്ചുവിനോട് ചോദിച്ചു. "എന്തിന് അച്ഛാ... അച്ഛൻ എനിക്ക് വേണ്ടി ഒരിക്കലും മോശമായത് ഒന്ന് തിരഞ്ഞു എടുക്കില്ല... ഇതിന് പിന്നിൽ എന്തൊക്കെയോ ഉണ്ട്... അത് ആ സമയം ആകുമ്പോൾ ഞാൻ അറിയും.. പിന്നെ വാവച്ചിടെ കാര്യം.... അവൾ എനിക്ക് എന്റെ മകൾ തന്നെ ആയിരിക്കും... ഇനി ആരൊക്കെ എന്റെ ജീവിതത്തിൽ വന്നാലും അവൾ ആയിരിക്കും എന്റെ മൂത്തകുട്ടി.... അവളെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല.... ഒന്നിന്റെ പേരിലും.... അച്ഛന് എന്നെ വിശ്വസിക്കാം...

അതും പറഞ്ഞു അച്ചു മുറിയിലേക്കു കയറി. കട്ടിലിൽ പോയി കിടെന്നു. മനസ്സ് മുഴുവൻ വാവച്ചി ആയിരുന്നു. തന്നെ കാണാതെ ആഹാരം പോലും കഴിയാതിരുന്ന ആ കുഞ്ഞ് മനസ്സ്. ശ്രീയെ കുറച്ചു ഓർക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിയിഞ്ഞു. അച്ഛൻ ഒറ്റക്ക് ആകുമല്ലോ എന്ന് ഓർത്തു അവൾക്ക് സങ്കടം തോന്നി. ചേട്ടനും അച്ഛനെ കാണാൻ പോലും വരാറില്ല.. ഏട്ടത്തിക്ക് അച്ഛൻനെയും എന്നെയും ഇഷ്ടമില്ല അത് കൊണ്ട ചേട്ടനെ വരാൻ വിടാത്തത്. എന്നെയും ഇനി അച്ഛനെ കാണാൻ സമ്മതിക്കുവോ... എന്റെ വീട്ടിൽ വന്ന് നിക്കാൻ വിടുവോ... ഇതൊക്കെ ആയിരുന്നു അച്ചുന്റെ മനസ്സിൽ. എപ്പോഴോ എന്തൊക്കെയോ ആലോചിച്ചു അച്ചു മയങ്ങി പോയി. ഹോസ്പിറ്റലിൽ ശ്രീയുടെ അവസ്ഥയും ഇങ്ങനെ തന്നെ ആയിരുന്നു. അച്ചൂന് തന്നെ ഇഷ്ട്ടം ആകുവോ... തന്റെ മകളെ അവൾ ഒരിക്കലും വിഷമിപ്പിക്കില്ല.... അവൾ വാവച്ചിക്ക് ഒരു നല്ല അമ്മയാകും.. ശ്രീയും ഇതൊക്കെ ആലോചിച്ചു ഒന്ന് മയങ്ങി പോയി. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

രാവിലെ അച്ഛന്റെ വിളി കേട്ട് ആണ് അച്ചു ഉറക്കം ഉണർന്നത്. അച്ചു പെട്ടെന്ന് തന്നെ പോയി കുളിച്ചു റെഡി ആയി. അച്ഛൻ ഒരു മുണ്ടും ഷർട്ടും ആണ് ഇട്ടിരുന്നത്. അച്ചു ഒരു മയിൽ‌പീലി നിറത്തിൽ ഉള്ള സാരി ആയിരുന്നു വേഷം. തലയിൽ നിറയെ മുല്ലപ്പൂവ് വച്ചിട്ടുണ്ട്. മിതമായ ആഭരണം ഇട്ടിട്ട് ഉണ്ട്. ഒരു കൈയിൽ നിറയെ സാരിയുടെ നിറത്തിൽ ഉള്ള വളകൾ മറ്റേ കൈയിൽ നിറയെ സ്വർണ വള. ഒരുങ്ങി കഴിഞ്ഞപ്പോൾ ശരിക്കും അച്ചു ഒരു ദേവതയെ പോല്ലേ ഉണ്ടായിരുന്നു. റെഡി ആയി കഴിഞ്ഞപ്പോൾ ഒരു കാർ വന്നു. അച്ഛനും അച്ചുവും കാറിൽ കയറി ക്ഷേത്രത്തിൽ എത്തി. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ശ്രീയുടെ കാർ കിടക്കുന്നത് കണ്ടു. ക്ഷേത്രത്തിന് അകത്തു കയറിയതും ശ്രീയേട്ടന്റെ കൈയിൽ തുങ്ങി നടക്കുന്ന വാവച്ചിനെ കണ്ടു. ഒരു ചുമന്ന പട്ടുപാവാട ആണ് വേഷം. കുഞ്ഞി കൈ നിറയെ വളകൾ ഇട്ടിട്ടുണ്ട്. (കല്യണം കഴിയാൻ പോവയല്ലേ ഇനി അച്ചു ശ്രീയേട്ടാ എന്നാ വിളിക്കുന്നത് 😁ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത് 😜). ശ്രീയേട്ടൻ ഒരു മുണ്ടും ഗോൾഡൻ നിറത്തിൽ ഉള്ള കുർത്തി മോഡൽ ചുബ ആണ് വേഷം. അച്ചുനെ കണ്ടതും അത് വരെ ശ്രീയുടെ കൈയിൽ തൂങ്ങിയ വാവച്ചി "അമ്മേ..... "എന്ന് വിളിച്ചു അച്ചുന്റെ അടുത്തേക്ക് ഓടി... അമ്മേ...

എന്ന വിളികേട്ടതും അച്ചു വാവച്ചിനെ നോക്കി. വാവച്ചി അച്ചുന്റെ അടുത്തേക്ക് ഓടി. "അമ്മേ... അമ്മേനെ കാണാൻ ചുന്ദരി ആയിട്ടുണ്ട്.. വാവച്ചി അച്ചുന്റെ കൈയിൽ പിടിച്ചു പറഞ്ഞു. അച്ചു വാവച്ചി പറയുന്നതൊക്കെ കേട്ട് തലയാട്ടി കൊണ്ട് ഇരുന്നു. "അമ്മേ... അമ്മേടെ കമ്മൽ വാവച്ചിക്ക് തരുവോ... വാവച്ചിക്കും ബേണം ഇത്രെയും ബലിയ കമ്മലു... വാവച്ചി കൊഞ്ചലോടു പറഞ്ഞു. "അമ്മ വാവച്ചിക്ക് തരാല്ലോ... വാവച്ചി അമ്മേടെ അത്ര വലുത് ആകുമ്പോൾ അമ്മ ഈ കമ്മലു വാവച്ചിക്ക് ഇട്ട് തരും.... അത്രെയും പറഞ്ഞതും വാവച്ചിടെ മുഖം തെളിഞ്ഞു. വാവച്ചി അച്ചുന്റെ കൈയിൽ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. "എന്റെ ചക്കര അമ്മ.... ഇത് കണ്ട് മനസ്സ് നിറഞ്ഞു നിക്കുവായിരുന്നു ശ്രീയും അച്ഛനും. "മോളെ.... വാ മുഹൂർത്തത്തിന് സമയം ആയി... അച്ചു അതും കേട്ട് വാവച്ചിടെ കൈയും പിടിച്ചു ക്ഷേത്രത്തിൽ നടന്നു. അച്ചു തൊഴാൻ കയറി. അച്ചു കണ്ണുകൾ അടച്ചു കൈ കുപ്പി നിന്നു പ്രാർത്ഥിക്കുന്ന കണ്ടപ്പോൾ വാവച്ചിക്ക് ഒന്നും മനിസിലായില്ല. എന്നാലും തന്റെ അമ്മ ചെയുന്ന പോല്ലേ കൈ കുപ്പി കണ്ണുകൾ അടച്ചു വാവച്ചി നിന്നു. കണ്ട് നിന്ന ശ്രീക്കു അത് ഒരു പുഞ്ചിരിക്ക് ഉള്ള കാരണം ആയി. "താലി കെട്ടിന് ഉള്ള സമയം ആയി... അങ്ങോട്ട് പോവാം...

അച്ചുന്റെ അച്ഛൻ അത് പറയുന്നത് കേട്ടപ്പോൾ എല്ലാരും അങ്ങോട്ട്‌ നടക്കാൻ തുടങ്ങി. അച്ചുവും വാവച്ചിയും അവരുടെ കൂടെ നടന്നു. വാവച്ചി അപ്പോഴും അച്ചുനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്. അച്ചു അതൊക്കെ കേട്ട് വാവച്ചി സംസാരിക്കുന്ന രീതിയിൽ തന്നെ തിരിച്ചും സംസാരിക്കുന്നുണ്ട്. അപ്പോഴാണ് ക്ഷേത്രത്തിലെ തിരുമേനി ഒരു താലവും ആയി വന്നു. അയാൾ അതിൽ ഇരുന്ന താലി എടുത്ത് ശ്രീയുടെ കൈയിൽ കൊടുത്തു. ശ്രീ നിമിഷ നേരത്തിനു ഉള്ളിൽ അച്ചുനെ താലി ചാർത്തി. അവളുടെ സീമന്ത രേഖയിൽ സിന്ദുരം കൊണ്ട് ചുമപ്പിച്ചു. രണ്ടുപേരും പരസ്പരം ഹാരങ്ങൾ ഇട്ട് കൊടുത്തു. വാവച്ചി അതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു. ചടങ്ങ് എല്ലാം കഴിഞ്ഞു ശ്രീ വാവച്ചിനെ കൈയിൽ എടുത്ത് അച്ചുന് ഒപ്പം നടന്നു. അച്ചുന് എന്തോ ശ്രീയുടെ ഒപ്പം നടക്കാൻ ഒരു പേടി തോന്നി. എല്ലാർക്കും കഴിക്കാൻ ഉള്ള ആഹാരം ശ്രീയുടെ വീട്ടിൽ ആയിരുന്നു തയാറാക്കിയത്. അച്ഛനും ഞാനും ശ്രീയേട്ടനും വാവച്ചിയും ഒരു വണ്ടിയിൽ ആണ് പോയത്. കാർ നിന്നത് ഒരു വലിയ രണ്ട് നില വീട്ടിൽ ആണ്. വളരെ മനോഹരം ആയ വീട്. വീടിന്റെ ഒരു സൈഡിൽ മുഴുവൻ ഗാർഡൻ. അച്ചുന്റെ നോട്ടം ചെന്നത് ഏറ്റവും പിന്നിൽ ആയി നിൽക്കുന്ന 🌸നിശാഗന്ധി🌸

ചെടിയിൽ ആണ്. അത് കണ്ടപ്പോൾ അവളുടെ ഓർമ പിന്നില്ലേക്ക് പോയി. വീടിന്റെ തൊടിയിൽ തനിക്കു ഏറ്റവും പ്രിയപ്പെട്ട രാത്രിയിൽ പൂക്കുന്ന നിശാഗന്ധി. താൻ ഒരു അമ്മയുടെ സ്നേഹവും സാമിഭ്യവും എല്ലാം ആഗ്രഹിച്ച സമയം ഈ നിശാഗന്ധി പൂക്കളുടെ ഗന്ധം തനിക്കു ഒരുപാട് ആശ്വാസം നൽകിയിട്ടുണ്ട്. അച്ചു വാവച്ചിടെ കൈയും പിടിച്ചു നടന്നു. നിലവിളക്കും ആയി ഒരു സ്ത്രീ വന്നു അകത്തേക്കു വിളിച്ചു. അച്ചു നിലവിളക്ക് വാങ്ങി അകത്തേക്കു കയറി.വീടിന് ഉള്ളിൽ കുറച്ചു ആൾക്കാർ ഉണ്ട്. നിലവിളക്ക് പൂജ മുറിയിൽ വച്ചിട്ട് വന്നതും ശ്രീഏട്ടൻ ചിലരെ പരിചയപ്പെടുത്തി. "മോനെ നീ പോയി അവൾക്ക് റൂം കാണിച്ചു കൊടുക്ക്.... അവൾ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറട്ടെ... വാവച്ചിനെ നോക്കുന്ന സ്ത്രീ പറഞ്ഞു. ശ്രീ വാവച്ചിനെ എടുത്ത് സ്റ്റെപ് കയറി കൂട്ടത്തിൽ അച്ചുന്റെ കൈകളിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്ന്. ഒരു റൂമിന്റെ ഡോർ തുറന്നു അകത്തു കയറി. റൂം നിറയെ ശ്രീയേട്ടനും വാവച്ചിയും ഒന്നിച്ചു ഉള്ള ചിത്രം. വലിയ റൂം ആണ്. ഒരു വലിയ കട്ടിൽ നടുക്ക് ആയി ഇട്ടിട്ടുണ്ട്. റൂമിൽ നിന്നു ബാൽക്കണിയിൽ പോവാൻ ഒരു ഡോർ ഉണ്ട്. "അച്ചു പോയി ഫ്രഷ് ആയി ഡ്രസ്സ്‌ മാറിക്കോ... ആവശ്യം ഉള്ളത് എല്ലാം ഷെൽഫിൽ ഉണ്ട്.... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് വാങ്ങാം.... മോൾ തനിക്ക് കൂട്ടിന് നിന്നോട്ട്.... അതും പറഞ്ഞു ശ്രീ റൂം തുറന്നു പുറത്തു പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story