നിശാഗന്ധി: ഭാഗം 6

nishaganthi

രചന: മഴത്തുള്ളി

അച്ചു ഫ്രഷ് ആവാൻ വേണ്ടി ഒരു ടവൽ എടുത്തു. ഷെൽഫ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ അച്ചൂന് ഇടാൻ ഉള്ള ഡ്രസ്സ്‌ ആയിരുന്നു. അച്ചു ഒരു നിമിഷം ആലോചിച്ചു സാരി ഉടുക്കണോ.. അതോ ചുരിദാർ ഇട്ടാൽ മതിയോ.. ശ്രീയേട്ടന് ഏത് ആകും ഇഷ്ട്ടം. സാരി ആയിരിക്കും എല്ലാ കഥയിലും നായകൻ നായികയോട് സാരി ഉടുക്കാൻ അല്ലെ പറയുന്നത്... അത് കൊണ്ട് സാരി തന്നെ ആവാം. അച്ചു അതും ആലോചിച്ചു സാരിയും എടുത്തു ബാത്‌റൂമിൽ കയറി. വാവച്ചി ആണെങ്കിൽ കട്ടിലിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. അച്ചു ബാത്‌റൂമിൽ കയറിയപ്പോൾ കേട്ടു പുറത്ത് നിന്ന് ഏതൊക്കെയോ പാട്ട് പാടുന്ന വാവച്ചിയെ. ഇടക്ക് വാവച്ചി അച്ചനോട് ചോദിക്കുന്നുണ്ട് "അമ്മേ... വാവച്ചിടെ പാട്ട് കൊള്ളാവോ.. എന്നൊക്കെ. അച്ചു അതിന് എല്ലാം മറുപടിയും കൊടുക്കുന്നുണ്ട്. കുളി കഴിഞ്ഞു ഇറങ്ങിയ അച്ചു കാണുന്നത് കണ്ണാടിയിൽ നോക്കി പാട്ട് പാടുന്ന വാവച്ചിനെ ആണ്. "ആഹാ അമ്മേടെ വാവച്ചി നന്നായിട്ട് പാടുന്നുണ്ടല്ലോ.... അതും പറഞ്ഞു അച്ചു വാവച്ചിക്ക് ഒരു ഉമ്മയും കൊടുത്തു. "ആണോ... അമ്മേ... വാവച്ചി പാടിയത് കൊള്ളാവോ... വാവച്ചി അച്ചനോട് ചോദിച്ചു. അച്ചു അതെ എന്ന് തലയാട്ടി. അച്ചു തലയിൽ കെട്ടിയിരുന്ന തോർത്ത്‌ അഴിച്ചു എടുത്തു. എന്നിട്ട് മുടി കുളിപ്പിന്നൽ പിന്നി ഇട്ട്.

"അമ്മേ... നമുക്ക് താഴെ പോവാം... അവിടെ ശാലിനി ആന്റി പായസം ഉണ്ടാക്കുവാ... നമുക്ക് പോയി കുടിച്ചാം... വാവച്ചി കൊഞ്ചലോടെ പറഞ്ഞു.അല്ലെങ്കിലും മനുഷ്യൻ വിശന്നിട്ടു കൊടല് കരിഞ്ഞു ഇരിക്കുവാ... ഈ കുഞ്ഞിന് എങ്കിലും തോന്നിയല്ലോ എന്തെങ്കിലും കഴിക്കാം എന്ന് പറയാൻ.. നീ മുത്താണ് വാവച്ചി. അച്ചു അതും പറഞ്ഞു വാവച്ചിനെ കൊണ്ട് നടക്കാൻ തുടങ്ങിയതും. "അമ്മേ... വാവച്ചിനെ എടുത്തോണ്ട് പോകുവോ... വാവച്ചിക്ക് ഒത്തിരി ഇഷ്ട്ടമാ അമ്മേടെ കൈയിൽ ഇരിക്കാൻ... "ആണോ വാവച്ചി.... അമ്മ എടുക്കലോ... ഇങ്ങ് വാ.. അതും പറഞ്ഞു അച്ചു കൈ നീട്ടി. വാവച്ചി അച്ചുന്റെ കൈകളിൽ കയറാൻ ഓടി പോയി. അച്ചു വാവച്ചിനെയും എടുത്ത് താഴെക്ക് പോയി. സ്റ്റെപ് ഇറങ്ങുമ്പോൾ അച്ചൂന് നേരെ നടക്കാൻ പറ്റിയില്ല. സാരി ഉടുക്കണ്ടായിരുന്നു എന്ന് തോന്നി. അച്ചുന്റെ ബുദ്ധിമുട്ട് ശ്രീക്കും മനിസിലായി. അച്ചു വാവച്ചിനെയും കൊണ്ട് അടുക്കളയിൽ പോയി അവിടെ കഴിക്കാൻ ഉള്ള സദ്യ റെഡി ആയിരുന്നു. കഴിക്കാൻ എല്ലാരും ഉണ്ടായിരുന്നു. അച്ചു ആണ് വാവച്ചിക്ക് ആഹാരം വാരി വച്ചു കൊടുത്തത്. ആഹാരം കഴിച്ചു കഴിഞ്ഞു അച്ചുന്റെ അച്ഛൻ പോകാൻ ആയി നിന്നു. അച്ചുന്റെ ഉള്ളിൽ സങ്കടം സഹിക്കാൻ വയ്യായിരുന്നു. കണ്ണുകൾ ഒക്കെ നിറഞ്ഞു തുളുമ്പി.

അച്ചുന്റെ കണ്ണ് നിറഞ്ഞപ്പോൾ വാവച്ചിക്കും സങ്കടം ആയി. തന്റെ അമ്മ മരിച്ചപ്പോഴും ചേട്ടൻ ചേട്ടത്തിയും ആയി വീട് മാറി പോയപ്പോഴും എല്ലാം അച്ഛന് ഞാനും എനിക്ക് അച്ഛനും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇതാ അച്ഛൻ തനിച്ചു ആകാൻ പോകുന്നു. അച്ചുന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകികൊണ്ടിരുന്നു. "അച്ഛാ അച്ഛൻ എങ്ങും പോണ്ടാ... എല്ലാർക്കും ഇവിടെ താമസിക്കാം.... വീട്ടിൽ പോയാലും അച്ഛൻ തനിച്ചു അല്ലെ... ഇവിടെ വേറെ ആരും ഇല്ല അച്ഛന് ഇവിടെ താമസിക്കാം... എന്റെ അച്ഛന്റെ സ്ഥാനത്തു ആണ് ഞാൻ കാണുന്നത് അത് കൊണ്ട് എങ്ങും പോണ്ടാ.. അച്ചുനും എനിക്കും അത് ആണ് ഇഷ്ട്ടം.. ഞങ്ങൾ കോളേജിൽ പോയാൽ പിന്നെ അച്ഛന് വാവച്ചിനെ നോക്കാം... പിന്നെ വീടിനു പിന്നിൽ കുറച്ച് വസ്തു ഉണ്ട് അച്ഛന് അവിടെ കൃഷി എന്തേലും ചെയാം... ഇത് ഞാൻ ഇന്നലെയെ തീരുമാനിച്ചതാ... ശ്രീ അത് പറഞ്ഞതും അച്ചുന് സന്തോഷം ആയി. ആദ്യം ഒന്നും മാധവൻ സമ്മതിച്ചില്ലെങ്കിലും പിന്നെ എല്ലാരും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. എല്ലാരും ഹാപ്പി ആയി. രാത്രി ആയപ്പോഴേക്കും ആഹാരം കഴിച്ചു എല്ലാരും കിടക്കാൻ ആയി പോയി. അച്ചുവും വാവച്ചിയും മുന്നേ പോയി. അച്ചുന് ഒരു പേടി ഉണ്ടെങ്കിലും വാവച്ചി ഉള്ളത് ഒരു ആശ്വാസം. വാവച്ചി രാവിലത്തെ ഷീണം കൊണ്ട് അച്ചുന്റെ നെഞ്ചിൽ കിടെന്നു പെട്ടെന്ന് ഉറങ്ങി.

അപ്പോഴേക്കും ശ്രീ റൂമിൽ വന്നു. അച്ചുന്റെ പുറത്തു വാവച്ചി കിടക്കുന്നത് കണ്ടപ്പോൾ ശ്രീക്കു സന്തോഷം ആയി. അച്ചുന് ഇങ്ങനെ കിടന്ന് പതിവ് കാണില്ലെന്ന് ശ്രീക്കു മനിസിലായ്. ശ്രീ വാവച്ചിനെ എടുത്തു കട്ടിലിൽ നേരെ കിടത്തി. അച്ചു അപ്പോഴേക്കും എണീറ്റു. "തനിക്കു ഇതൊന്നും ശീലം കാണില്ല... അതാ മാറ്റി കിടത്തിയത്... രാത്രി ചിലപ്പോൾ ചവിട്ടും.... താനും ആകപ്പാടെ ഒരൽപ്പം അല്ലെ ഉള്ളു ചുമ്മാ ചവിട്ട് കൊണ്ട് അത് കൂടെ കുറക്കണ്ട... ശ്രീ അതും പറഞ്ഞു ഒന്ന് ചിരിച്ചു അച്ചുന്റെ അടുത്തേക്ക് നടന്നു. അച്ചു ആണെങ്കിൽ പേടിച്ചു മുള്ളും എന്ന അവസ്ഥയിലും. "പിന്നെ... താൻ ഇനി സാരി ഉടുക്കണ്ട കേട്ടോ.... സാരിയും ഉടുത്തു വാവച്ചിടെ പിറകെ നടന്നാൽ താൻ വീഴത്തെ ഉള്ളു... അത് കൊണ്ട് ചുരിദാറോ പാവാടയോ എന്തെങ്കിലും ഇട്ടാൽ മതി... പിന്നെ സാരി ഉടുക്കാൻ തനിക്കു അത്രെയും വയസ്സും ആയിട്ടില്ലല്ലോ... ശ്രീ അതും പറഞ്ഞു ഒന്നുടെ അച്ചുവിനോട് ചേർന്ന് നിന്നു. അച്ചുന്റെ കൈയും കാലും വിറക്കുന്ന പോല്ലേ തോന്നി. ശ്രീ അച്ചുന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു. അച്ചു ആണെങ്കിൽ കണ്ണ് അടച്ചു നിൽക്കുവാ. കണ്ണ് തുറന്നപ്പോൾ അച്ചു കാണുന്നത് പുഞ്ചിരിചോണ്ട് നിൽക്കുന്ന ശ്രീയെ ആണ്. "ഇന്ന് ഇത്രെയും മതി... അച്ചൂട്ടി പോയി കിടെന്നോ... നമുക്ക് ഉറങ്ങാം..

അതും പറഞ്ഞു ശ്രീ ബെഡിൽ പോയി കിടെന്നു. മോളെ ചേർത്ത് പിടിച്ചു. അച്ചുവും പോയി ഒരു സൈഡിൽ കിടെന്നു . അച്ചു കിടെന്നതും ശ്രീ മോളെ എടുത്തു നെഞ്ചിൽ കിടത്തി എന്നിട്ട് നീങ്ങി അച്ചുന്റെ അടുത്ത് പോയി കിടെന്നു. എന്നിട്ട് അച്ചുനെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു. അച്ചു ആദ്യം ഒന്നു പകച്ചു എങ്കിലും അവളും ആ ചൂട് ഇഷ്ട്ടപെട്ടു. പതിയെ അവർ ഉറക്കത്തിലേക്കു വഴുതി വീണു.. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 ശ്രീ രാവിലെ ഉണർന്നപ്പോൾ കാണുന്നത് തന്റെ നെഞ്ചിൽ മുഖം പൂഴ്‌ത്തി ഉറങ്ങുന്ന അച്ചുനെ ആണ്. അച്ചു ഒരു കൈകൊണ്ട് വാവച്ചിയെ ചേർത്ത് പിടിച്ചിട്ടുണ്ട്. മറുകൈ കൊണ്ട് ശ്രീയുടെ കൈകളെ മുറുക്കി പിടിച്ചിട്ടുണ്ട്.ശ്രീക്കു ശരിക്കും തോന്നിയത് രണ്ട് കുഞ്ഞുങ്ങൾ തന്റെ ഇടവും വലവും ആയി കിടക്കുന്നതായി ആണ്. ശ്രീ പതുക്കെ എണീറ്റ് വാവച്ചിനെ നെഞ്ചിൽ നിന്ന് ഇറക്കി അച്ചുന്റെ അടുത്ത് ആയി കിടത്തി. എന്നിട്ട് വാവച്ചിടെ നെറ്റിയിൽ ചുണ്ട് ചേർത്ത്. പുതപ്പ് രണ്ട് പേരെയും നന്നായി പുതപ്പിച്ചു കൊടുത്തു. എന്നിട്ട് അച്ചുന്റെ അടുത്ത് വന്നിരുന്നു അച്ചുന്റെ തലയിൽ തലോടി ഒരു അമ്മയുടെ വാത്സല്യം എന്ന പോല്ലേ. ശ്രീ തന്റെ ചുണ്ടുകൾ കൊണ്ട് അച്ചുന് ഒരു സ്നേഹ ചുംബനവും നൽകി. അച്ചു ഒരു കുറുകലോടെ വാവച്ചിയെ ഒന്നുടെ ചേർത്ത് പിടിച്ചു. ശ്രീ എണീറ്റു ഫ്രഷ് ആയി താഴെക്ക് പോയി.

താഴെ അച്ഛൻ പത്രം വായനയിൽ ആയിരുന്നു. "ആഹാ മോൻ നേരുത്തേ ഉണർന്നോ... അച്ഛൻ ശ്രീയോട് ചോദിച്ചു. "അതെ അച്ഛാ... എന്നും നേരുത്തേ എണീറ്റ് ശീലം ആയി... "അച്ചു എവിടെ മോനെ.... ഉണർന്നില്ലേ... "ഇല്ലാ അച്ഛാ... അവൾക്കു നേരുത്തേ എഴുന്നേറ്റു ശീലം കാണില്ല.... അത്കൊണ്ടാ വിളിക്കാത്തത്.... വാവച്ചി എണീക്കുമ്പോൾ അടുത്ത് ആരും ഇല്ലെങ്കിൽ ചിലപ്പോൾ കരയും... അച്ചു ഷീണം ഒക്കെ മാറിയിട്ട് എണീകട്ടെ.... "അയ്യോ മോനെ.... ഷീണം മാറിയിട്ട് അവൾ എണീക്കാൻ നമ്മൾ കാത്തിരുന്നാൽ ഇങ്ങനെ ഇരിക്കത്തെ ഉള്ളൂ.... അച്ചു ഉറക്ക കള്ളി ആണ്... എണീക്കാൻ ഭയങ്കര മടി ആണ്... "അത് സാരമില്ല അച്ഛാ... അവൾ ഉറങ്ങിക്കോട്ടു.... അവളും എന്റെ കുഞ്ഞ് വാവച്ചി തന്നെയാ... ഞാൻ ഓടാൻ രാവിലെ പോകാറുണ്ട്... ഞാൻ പോയിട്ട് വരാം അച്ഛാ... ശാലിനി ചേച്ചി അടുക്കളയിൽ ഉണ്ട്... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചേച്ചിയോട് ചോദിച്ചാൽ മതി.... അതും പറഞ്ഞു ശ്രീ ഗേറ്റ് തുറന്നു പുറത്തു പോയി. മരുമകന്റെ വാക്കുകൾ കേട്ട് ശരിക്കും ആ അച്ഛന്റെ മനസ് നിറഞ്ഞു. തനിക്കു മോളുടെ കാര്യത്തിൽ ഒരു തെറ്റ് പറ്റിയിട്ടില്ല എന്ന് മാധവന് ഉറപ്പ് ആയി. മാധവൻ വീണ്ടും പത്ര വായന തുടർന്നു. സമയം ഓടിക്കൊണ്ടേ ഇരുന്നു. ശ്രീ ഓടി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അച്ഛൻ പിന്നിൽ ഉള്ള വസ്തുവിൽ എന്തൊക്കെയോ ചെയുവായിരുന്നു.

"ആഹാ അച്ഛൻ രാവിലെ തന്നെ പണി എല്ലാം തുടങ്ങിയോ... ഇത് എന്താ അച്ഛാ... മാധവ് എടുത്തു വച്ചിരുന്ന കുറച്ചു വിത്തുകളെ നോക്കി ശ്രീ ചോദിച്ചു. "ഇത് മോനെ കുറച്ചു പച്ചക്കറി വിത്ത് ആണ്.... ഞാൻ വെറുതെ ഇരികുവല്ലേ... "അത് എന്തായാലും നന്നായി... അച്ഛന് ഇനി ബോർ അടിക്കില്ലല്ലോ.. അച്ഛാ അവര് എണീറ്റോ.. "നല്ല ചോദ്യം..... ഞാൻ പറഞ്ഞില്ലേ മോനെ അവൾ എണീക്കില്ലെന്ന്.... ഞാൻ കുറച്ചു നേരുത്തേ പോയി വിളിച്ചു അപ്പോഴും അമ്മയും മോളും നല്ല ഉറക്കം.... പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല... എന്തിനാ രാവിലെ വിളിച്ചു എന്റെ ആരോഗ്യം കളയുന്നത്.. അച്ഛൻ ഒരു തമാശ പോല്ലേ പറഞ്ഞു. എന്നിട്ട് ജോലി തുടർന്നു. ശ്രീ നേരെ മുറിയില്ലേക്ക് പോയി. മുറിയിൽ ചെന്ന ശ്രീ കാണുന്നത് മൂടി പുതച്ചു ഉറങ്ങുന്ന അച്ചുനെ ആണ്. വാവച്ചി കട്ടിലിൽ എണീറ്റു ചമ്രം പടിഞ്ഞു താടിക്കു കൈയും കൊടുത്തു ഇരിക്കുന്നു. "എന്താണ് അച്ഛെടെ വാവച്ചി ഇങ്ങനെ ഇരിക്കുന്നത്.. പല്ല് ഒന്നും തേയിക്കുന്നില്ലേ.... "അയ്യോ അച്ഛാ മിണ്ടല്ലേ 🤫🤫... അമ്മ ഉറങ്ങുവാ....പാവം അല്ലെ അമ്മ ഉറങ്ങിക്കോട്ടെ.... വാവച്ചി അത് പറഞ്ഞപ്പോൾ ശ്രീക്കു ചിരി ആണ് വന്നത്. അച്ചുന്റെ മുഖത്തേക്കു നോക്കിയപ്പോൾ വാത്സല്യവും. അച്ചു എന്തോ ശബ്‌ദം കേട്ട് ഉണർന്നു. പതുക്കെ കണ്ണുകൾ തുറന്നു നോക്കി.

ആദ്യം താൻ എവിടെ ആണെന്ന് മനിസിലായില്ലെങ്കിലും പിന്നെ കത്തി ഇന്നലെ കല്യണം കഴിഞ്ഞെന്നും ഇപ്പോൾ എവിടെ ആണെന്നും. അച്ചു കണ്ണ് തുറന്നതും വാവച്ചി രണ്ട് കൈകൾ തമ്മിൽ കൂട്ടി അടിച്ചു ചിരിക്കുന്നു. "അച്ഛേ... നോക്കിയേ അമ്മ എണീറ്റു... അച്ഛേ... ഇപ്പോൾ ഈ വീട്ടിൽ ചീത്ത കുട്ടി അമ്മ ആണോ.. വാവച്ചിടെ ചോദ്യം കേട്ട് അച്ചൂന് നാണക്കേട് തോന്നി. ശ്രീയും അച്ചുനെ നോക്കി ചിരിച്ചു. "അമ്മ ചീത്ത കുട്ടി അല്ലല്ലോ.... അമ്മക്ക് ഇന്നലെ ഒരുപാട് ജോലി ഉണ്ടായിരുന്നു... വാവച്ചി കണ്ടതല്ലേ അമ്മ ഇന്നലെ രാവിലെ തൊട്ട് എല്ലാടവും ഓടി നടക്കുവായിരുന്നു.... അമ്മക്ക് ഷീണം ആയത് കൊണ്ടാ ഉറങ്ങിയത്... അല്ലെങ്കിൽ അച്ഛൻ വാവച്ചിനെ എണീപ്പിക്കുന്ന പോല്ലേ ഇക്കിളി ഇട്ട് എണീപ്പിക്കുവായിരുന്നു.... അത് കേട്ടതും അച്ചു ചാടി എണീറ്റു. പെട്ടെന്ന് എണീറ്റ് സാരി എല്ലാം നേരെ ആക്കി ഡ്രസ്സും എടുത്തു ബാത്‌റൂമിൽ കയറി. ശ്രീ ഒരു ചിരിയോടെ അതെല്ലാം നോക്കി നിന്നു. അച്ചു കുളിച്ചു ഇറങ്ങിയപ്പോൾ കാണുന്നത് ആന കളിക്കുന്ന അച്ഛനെയും മോളെയും ആണ്. അച്ചുന് ശ്രീയോട് സംസാരിക്കാൻ പേടി ഉണ്ടെങ്കിലും എത്ര നാൾ പേടിച്ചു ഇരിക്കും. പോരാത്തതിന് മോളുടെ കാര്യങ്ങൾ ചോദിക്കണം. അത് കൊണ്ട് തന്നെ ശ്രീയോട് ഒരു ഫ്രണ്ട്നെ പോല്ലേ പെരുമാറാൻ അച്ചു തീരുമാനിച്ചു.

"ശ്രീയേട്ടാ.. വാവച്ചിക്ക് പല്ല് തേയിപിച്ചു കൊടുത്ത് കുളിപ്പിക്കണ്ടേ... "തനിക്കു അതൊന്നും ചെയ്യാൻ അറിയില്ല എന്ന് വിചാരിച്ചു ഞാൻ മോൾക്ക്‌ പല്ല് തേയിപിച്ചു കൊടുത്തു.. താൻ ഇറങ്ങിയിട്ട് കുളിപ്പിക്കാം എന്ന് വിചാരിച്ചതാ.. "ഞാൻ കുളിപ്പിക്കാം ശ്രീയേട്ടാ.... "ഡോ... താൻ വിചാരിക്കുന്ന പോല്ലേ അത്ര എളുപ്പം അല്ല.... മോൾ ദേഹം മുഴുവൻ വെള്ളം തെറുപ്പിക്കും.... താൻ ഇപ്പോൾ കുളിച്ചതല്ലേ ഉള്ളൂ.... വീണ്ടും കുളിക്കേണ്ടി വരും.. "അത് ഞാൻ നോക്കിക്കൊള്ളാം.... മോള് വാ നമുക്ക് കുളിക്കാൻ പോവാം... അച്ചു അതും പറഞ്ഞു മോളെയും കൊണ്ട് ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞു ഇറങ്ങിയ വാവച്ചിനെയും അച്ചുനെയും കണ്ട് ശ്രീ ഞെട്ടി 😳. രണ്ടും നനഞ്ഞ കോഴികളെ പോല്ലേ നിക്കുന്നു. വാവച്ചി കള്ളം ചെയ്ത കുട്ടികളെ പോല്ലേ അച്ചുന്റെ പിന്നിൽ ഒളിച്ചു നിന്നു. "വാവച്ചി നീ ആണല്ലേ.... എല്ലാം ചെയ്തു... ഇങ്ങോട്ട് മാറി നില്ക്കു... ശ്രീ കള്ള ദേഷ്യം കാണിച്ചു വാവച്ചിയോട് പറഞ്ഞു. വാവച്ചി ഒന്നും മിണ്ടാതെ അച്ചുന്റെ അടുത്ത് തന്നെ നിന്നു. "ശ്രീയേട്ടാ.... അത്.. അത് പിന്നെ.. ഞാനാ ആദ്യം വെള്ളം വീഴ്ത്തിയത്.... അപ്പോഴാ വാവച്ചി തിരിച്ചു ചെയ്തത്.. അച്ചു വിക്കി വിക്കി പറഞ്ഞു. ശ്രീക്കു ചിരി വന്നെങ്കിലും പുറത്തു കാട്ടിയില്ല. "രണ്ട്പേർക്കും കുറുമ്പ് കുറച്ചു കൂടുതലാ... നോക്കിക്കോ രണ്ടിനെയും...

അഭി അതും പറഞ്ഞു അച്ചുന്റെയും വാവച്ചിടെയും ചെവി പതുക്കെ തിരിച്ചു. "അയ്യോ... അച്ഛാ.... അമ്മ അല്ല... ഞാനാ വെള്ളം കളിച്ചത്.... വാവച്ചി പറഞ്ഞു. ശ്രീക്കു മനിസിലായി വാവച്ചിനെ രക്ഷപെടുത്താൻ അച്ചു പറഞ്ഞത് ആണെന്ന്. "വാവച്ചി വാ... അച്ഛൻ തലതോർത്തി തരാം... നീ എന്ത് നോക്കി നിക്കുവാ പോയി കുളിക്ക്... ശ്രീ പെട്ടെന്ന് അങ്ങനെ പറഞ്ഞതും അച്ചു ഓടി ബാത്‌റൂമിൽ കയറി. ശ്രീ വാവച്ചിക്ക് തലതോർത്തി കൊടുത്തു. ഡ്രസ്സ്‌ ഇടിപ്പിച്ചു. വാവച്ചി ഉടുപ്പും ഇട്ട് താഴെക്ക് അപ്പൂപ്പനെ കാണാൻ പോയി. ശ്രീ കട്ടിലിൽ ഇരുന്നു മൊബൈൽ നോക്കുവായിരുന്നു. കുളി എല്ലാം കഴിഞ്ഞു ആണ് അച്ചു ഓർത്തതു മാറ്റാൻ ഡ്രസ്സ്‌ എടുത്തില്ലെന്നു." എന്റെ കൃഷ്ണ..... ഇനി എന്ത് ചെയ്യും.. ഒരു കാര്യം ചെയാം വാവച്ചിനെ വിളിച്ചു ഡ്രസ്സ്‌ എടുത്തു തരാൻ പറയാം. "വാവച്ചി..... വാവച്ചി.... അച്ചു വിളിച്ചിട്ടും വാവച്ചി വിളി ഒന്നും കേട്ടില്ല. ശ്രീ അപ്പോഴാണ് അച്ചു വിളിക്കുന്നത് കേട്ടത്. ശ്രീ ബാത്റൂമിന്റ് ഡോർന്റെ അടുത്ത് നിന്നു "എന്താ അച്ചു... വാവച്ചി താഴെ പോയിരിക്കുവാ... ശ്രീയുടെ ശബ്ദം കേട്ടതും അച്ചു ഞെട്ടി. അവൾ എന്ത് പറയും എന്ന് അറിയാതെ കുഴങ്ങി. രണ്ടും കല്പ്പിച്ചു അച്ചു പറയാൻ തീരുമാനിച്ചു. "അത് ശ്രീയേട്ടാ.. ഞാൻ ഡ്രസ്സ്‌ എടുക്കാൻ മറന്നു...

ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് തരുവോ... അച്ചു ചോദിച്ചതും ശ്രീ ഞെട്ടി. "ഏത് തുണിയാ എടുക്കേണ്ടത്... "ഏതെങ്കിലും ചുരിദാർ മതി... ശ്രീ പോയി ഷെൽഫിൽ നിന്ന് ഒരു ചുരിദാർ എടുത്തു പിന്നെ ആവശ്യം ഉള്ള സാധനങ്ങളും. "അച്ചു ഡ്രസ്സ്‌ ദാ.. അച്ചൂന് ഡോർ തുറക്കാൻ ഒരു പേടി തോന്നി. അച്ചുന്റെ മനസ്സിൽ പല ഹിന്ദി സീരിയലും കടന്ന് പോയി. ഡോർ തുറക്കുന്നു നായകൻ അകത്തു കയറുന്നു.. അയ്യോ ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു. അച്ചു തുറക്കാത്തത് കൊണ്ട് ശ്രീക്കു കാര്യം മനിസിലായി. "നീ തുറക്ക്.... ഞാൻ തിരിഞ്ഞു നിക്കാം... അത് കേട്ടതും അച്ചു പതുക്കെ ഡോർ തുറന്നു. ശ്രീ തിരിഞ്ഞു നിക്കുവായിരുന്നു. അച്ചു പെട്ടെന്ന് ഡ്രസ്സ്‌ വാങ്ങി. അവൾക്കു എന്തോ ഒരു ചമ്മൽ തോന്നി. ശ്രീയുടെ മുഖത്തു ഒരു പുഞ്ചിരി ആയിരുന്നു. ഡ്രസ്സ്‌ ഒക്കെ ഇട്ട് അച്ചുവും ശ്രീയും പെട്ടെന്ന് തന്നെ താഴെക്ക് പോയി. താഴെ ഇറങ്ങിയപ്പോൾ ഹാളിൽ നിൽക്കുന്ന ആളെ കണ്ടു അച്ചു ഞെട്ടി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story