നിശാഗന്ധി: ഭാഗം 7

nishaganthi

രചന: മഴത്തുള്ളി

താഴെ നിൽക്കുന്ന ആളെ കണ്ടു അച്ചു ശരിക്കും ഞെട്ടി. "ചേട്ടൻ.... അച്ചുന്റെ നാവ് അറിയാതെ മന്ത്രിച്ചു.അത് കേട്ടപ്പോൾ ആണ് ശ്രീക്ക് അത് അച്ചുന്റെ ചേട്ടൻ ആണെന്ന് മാനിസിലായത്. അയാളുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. ആഡംബരവും പാശ്ചാത്യവും നിറഞ്ഞു നിൽക്കുന്ന മുഖം. അച്ചുനെയും ശ്രീയെയും കണ്ടപ്പോൾ ആ മുഖത്തു ഒരു പുച്ഛ ഭാവം. "ചേട്ടാ.... എന്ന് വിളിച്ചു അച്ചു ഓടി പോയി അയാളെ കെട്ടിപിടിച്ചു. അയാളും അച്ചുനെ കെട്ടിപിടിച്ചു. അയാളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. "ചേട്ടന്റെ അച്ചൂട്ടി സുഖം ആയി ഇരിക്കുന്നോ... ചേട്ടനോട് ദേഷ്യം ഉണ്ടോ എന്റെ വാവക്ക്.... അയാൾ വാത്സല്യത്തോടെ ചോദിച്ചു. പക്ഷേ ഇപ്പോഴും ആ സ്ത്രീയുടെ മുഖത്തു പുച്ഛം തന്നെ. "എന്തിനാ.... ചേട്ടാ... എനിക്കും അച്ഛനും എല്ലാം അറിയാം... പിന്നെ എന്താ...അപ്പൂസ് എവിടെ ചേട്ടാ... "അവനെ വീട്ടിൽ നിർത്തി.... ഇനി വരുമ്പോൾ കൊണ്ട് വരാം മോളെ....

"നിനക്ക് എന്റെ ചേട്ടനെ കല്യണം കഴിക്കാൻ പറഞ്ഞപ്പോൾ നിനക്ക് എന്തായിരുന്നു... അവനും ഇതുപോലെ രണ്ടാം കെട്ട് കാരൻ ആയിരുന്നല്ലോ... ഇത് പോല്ലേ ഒരു കുഞ്ഞും ഉണ്ടായിരുന്നു... അപ്പോഴൊന്നും വേണ്ടെന്ന് പറഞ്ഞു നടന്നിരുന്ന അച്ഛനും മോൾക്കും എന്ത് പറ്റി... ഇവൻ വേറെ എന്തെങ്കിലും തരാന്ന് പറഞ്ഞോ... അതോ കുറച്ചു ദിവസം ഇവന്റെ കൂടെ വെറുതെ താമസിച്ചിട്ട് വീട്ടിൽ കൊണ്ട് ആക്കുവോ... ആ സ്ത്രീ വളരെ തരം താഴ്ന്ന രീതിയിൽ എല്ലാരോടും സംസാരിച്ചു. ശ്രീ അവരെ വെറുപ്പോടെ നോക്കി. "എന്താ ദിവ്യയെ നീ പറയുന്നത് നമ്മൾ മോളെയും അച്ഛനെയും കാണാൻ വന്നതല്ലേ.... നീ എന്തിനാ ഇങ്ങനെ സംസാരിക്കുന്നത്.... "ഞാൻ ഇവളെ കണ്ട് രണ്ട് സംസാരിക്കാൻ വന്നതാ.... അല്ലാതെ സുഖം അനേഷിക്കാൻ വന്നതല്ല..

നീ നോക്കിക്കോ ഇവന് മടുക്കുമ്പോൾ ഇവൻ നിന്നെ കളയും അപ്പോഴും എന്റെ ചേട്ടനെ കാണു... നീ ഓർത്തോ.... അതും പറഞ്ഞു അവർ പുറത്തു ഇറങ്ങി. ചേട്ടൻ അച്ചൂന് ഒരു സമ്മാനം പൊതി ഏൽപ്പിച്ചു. ശ്രീയോട് ഒന്ന് പുഞ്ചിരിച്ചു വെളിയിൽ ഇറങ്ങി. ശ്രീക്ക് ആ സ്ത്രീയോട് ദേഷ്യം തോന്നി എങ്കിലും പുറത്തു കാട്ടിയില്ല. ചേട്ടൻ അപ്പോഴും അച്ഛന്റെ മുഖത്തു പോലും നോക്കാതെ ഇറങ്ങി പോയി. അച്ഛന് അറിയാം ചേട്ടന്റെ അവസ്ഥ അതാ ഒന്നും മിണ്ടാത്തെ. അച്ചു നിറഞ്ഞ മിഴിയോടെ അയാൾ ഇറങ്ങി പോകുന്നതും നോക്കി നിന്നു. അപ്പോഴും വാവച്ചി അച്ചുന്റെ കരങ്ങളിൽ മുറുക്കി പിടിച്ചിരുന്നു. നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകുന്ന ചേട്ടനെ കാണുമ്പോൾ അച്ചുന്റെ ഉള്ളിൽ തീ ആയിരുന്നു. ചേട്ടന്റെയും ഏട്ടത്തിയുടെയും കല്യണം കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അച്ചു ആയിരുന്നു.

ഒരു അമ്മയുടെയും ചേച്ചിയുടെയും സ്നേഹം ഒന്നിച്ചു അവൾക്കു കിട്ടും എന്ന് തന്നെ ആയിരുന്നു ആ വീട്ടിൽ ഉള്ള എല്ലാരും വിശ്വസിച്ചത്. പക്ഷേ കല്യണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും ഏടത്തിയുടെ സ്വഭാവം മാറി തുടങ്ങി. ചേട്ടൻ എന്തെങ്കിലും അച്ചുന് വാങ്ങി കൊടുത്താൽ പിന്നെ ആ ഒരു ആഴ്ച പിന്നെ വീട്ടിൽ ഒരു സമാധാനം കാണില്ല. അച്ഛനോടും അച്ചനോടും ചേട്ടൻ എന്തെങ്കിലും സംസാരിച്ചാൽ അത് ആയി അടുത്ത വഴക്ക്. അതുകൊണ്ട് ആണ് ചേട്ടൻ ഏട്ടത്തി ഉള്ളപ്പോൾ ഞങ്ങളോട് മിണ്ടാതെ നടന്നത്. ഇതിന്റെ ഇടയിൽ ഏടത്തിയുടെ ചേട്ടൻ വിഷ്ണുന് അച്ചുനെ കല്യണം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു. അയാൾ ഒരു കല്യണം കഴിച്ചിട്ടുണ്ട്. പക്ഷേ അയാളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആ പെണ്ണ് ജീവനും കൊണ്ട് രക്ഷപെട്ടു. കുഞ്ഞിനെ കോടതിയിൽ പണം വാരി എറിഞ്ഞു അവർ സ്വന്തം ആക്കി.

കല്യണത്തിന് ആണ് അയാൾ അച്ചുനെ കാണുന്നത്. അതോടെ അച്ചുനെ കല്യണം കഴിക്കണം എന്ന് ആയി. പക്ഷേ വീട്ടിൽ ആർക്കും ഇഷ്ട്ടം ഇല്ലായിരുന്നു. ഈ പേരും പറഞ്ഞു മിക്കവാറും ദിവസങ്ങളിൽ അവർ തമ്മിൽ വഴക്ക് ആയിരുന്നു. അവർക്ക് ചേട്ടനെയും കൊണ്ട് അവരുടെ വീട്ടിൽ പോണം എന്ന് ആയിരുന്നു ആഗ്രഹം. ചേട്ടൻ അതിന് സമ്മതിച്ചില്ല. ഒരു ദിവസം കല്യണ കാര്യം പറഞ്ഞു ചേട്ടനും ഏടത്തിയും വഴക്ക് ആയി. ചേട്ടൻ ഏട്ടത്തിയെ അടിച്ചു. അന്ന് ചേട്ടന്റെ കുഞ്ഞിന് 6മാസം പ്രായം. ആ പാലുകുടി മാറാത്ത ആ കുഞ്ഞിനെ അവിടെ ഇട്ടിട്ടു അവർ വീട്ടിൽ നിന്ന് ഇറങ്ങി പോയി. ചേട്ടന് കുഞ്ഞിനെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. കരഞ്ഞു കരഞ്ഞു കുഞ്ഞിന് വയ്യാതെ ആയി. അവസാനം ഹോസ്പിറ്റലിൽ കുഞ്ഞിനെ അഡ്മിറ്റ്‌ ചെയ്തു. എന്നിട്ടും അവർ കുഞ്ഞിനെ കാണാൻ വന്നില്ല. അവരോടൊപ്പം ചേട്ടനും കുഞ്ഞും അവരുടെ വീട്ടിൽ പോയാലെ കുഞ്ഞിനെ എടുക്കുക ഉള്ളൂ എന്ന് പറഞ്ഞു. അച്ചുവും അച്ഛനും എല്ലാം പോയിക്കൊള്ളാൻ പറഞ്ഞു.

അങ്ങനെ അയാളുടെ കുഞ്ഞിന് വേണ്ടി മാത്രം ആണ് അയാൾ ഇവരെ സഹിക്കുന്നത്. ശ്രീയുടെ കരം അച്ചുന്റെ തോളിൽ പതിഞ്ഞപ്പോൾ ആണ് അച്ചു ഓർമകളിൽ നിന്ന് ഉണർന്നത്. "താൻ എന്തിനാടോ വിഷമിക്കുന്നെ.... നമുക്ക് ചേട്ടന്റെ അവസ്ഥ അറിയാല്ലോ... പിന്നെ എന്താ... ഇങ്ങനെ വിഷമിച്ചിട്ടു കാര്യം ഇല്ല... കണ്ടോ താൻ കരഞ്ഞപ്പോൾ വാവച്ചിയും കരയുന്നത്... അപ്പോഴാണ് അച്ചു വാവച്ചിയെ നോക്കുന്നത്. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിൽപ്പുണ്ട്. അച്ചു പെട്ടെന്ന് തന്നെ കണ്ണ് ഒക്കെ തുടച്ചു വാവച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ചുന്റെ ചിരി കണ്ടതും വാവച്ചിക്കും സന്തോഷം ആയി. "അമ്മേടെ വാവച്ചി കരയുവാന്നോ... . അയ്യേ കൂ.. അച്ചു വാവച്ചിനെ ചിരിപ്പിക്കാൻ ആയി പറഞ്ഞു. ആ കുഞ്ഞ് മുഖത്തും ഇപ്പോൾ സന്തോഷം ഉണ്ട്. "അമ്മേ... ഇനി കരയല്ലേ... അമ്മ കരഞ്ഞ വാവച്ചിയും കരയും.... വാവച്ചി ചുണ്ട് പിളർത്തി പറഞ്ഞു. "ഇനി അമ്മ കരയില്ലെട്ടോ...

നമുക്ക് പാപ്പം തിന്നാൻ പോവാം... അച്ചു അതും പറഞ്ഞു വാവച്ചിയെയും എടുത്തു അടുക്കളയിലേക്കു നടന്നു. എല്ലാരും ഒന്നിച്ചു ഇരുന്നു ആഹാരം കഴിച്ചു. പിന്നെ ആരും ആ കാര്യത്തെ കുറിച്ച് അവിടെ സംസാരിച്ചില്ല. ശ്രീക്കു എല്ലാം അറിയാം ആയിരുന്നു അത് കൊണ്ട് ശ്രീയും ഒന്നും ചോദിച്ചില്ല. അന്നത്തെ ദിവസം പെട്ടെന്ന് കടന്ന് പോയി. അച്ചുന്റെ പിന്നിൽ എപ്പോഴും വാവച്ചി ഒരു വാല് പോല്ലേ കാണും."അമ്മേ അത് കൊള്ളാം... അവിടെ പോവാം... എന്നൊക്കെ പറഞ്ഞു. അച്ചുനും അത് ഒരു ആശ്വാസം ആയിരുന്നു വാവച്ചി കൂടെ ഉള്ളത്. അച്ഛൻ മുഴുവൻ സമയവും കൃഷി ഇടത്തിൽ തന്നെ ആയിരിക്കും. ഒരു മാസം ലീവ് ആയത് കൊണ്ട് ശ്രീയേട്ടനും കൂടി അച്ഛനൊപ്പം. രാത്രി കിടക്കാൻ നേരം അച്ചുവും വാവച്ചിയും നേരുത്തേ റൂമിൽ വന്നു. അച്ചു വാവച്ചിനെ ദേഹം കഴുകിച്ചു ഉടുപ്പ് ഇടിച്ചു. അച്ചുവും ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ശ്രീ റൂമിൽ വന്നു.

ശ്രീ വന്നു വാവച്ചിനെ കെട്ടിപിടിച്ചു നെഞ്ചിൽ കിടത്തി. എന്നിട്ട് ടീവി ഓൺ ചെയ്തു പാട്ട് വച്ചു. മമ്മി ആൻഡ് മി മൂവിയില്ലേ "മാലാഖ പോല്ലേ മകളെ നീ... "ആ പാട്ട് ആണ് ശ്രീ ഇട്ടത്. അച്ചു ഇറങ്ങി വന്നപ്പോൾ കാണുന്നത് പാട്ട് കണ്ടോണ്ട് ഇരിക്കുന്ന അച്ഛനെയും മോളെയും ആണ്. അച്ചുനെ കണ്ടതും വാവച്ചി ഓടി പോയി അച്ചുന്റെ പുറത്ത് ചാടി കയറി. പെട്ടെന്ന് ആയത് കൊണ്ട് അച്ചൂന് ബാലൻസ് കിട്ടിയില്ല. എന്നാലും അവൾ വീഴാതെ പിടിച്ചു നിന്നു. "എന്താ വാവച്ചി ഇത്.... അമ്മ ഇപ്പോൾ വീഴും ആയിരുന്നു... ശ്രീ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു. വാവച്ചിക്കു സങ്കടം ആയി. ഒന്നും മിണ്ടാതെ പോയി ഇരുന്നു. "അയ്യേ അച്ഛെടെ വാവച്ചി പിണങ്ങിയോ.. അച്ഛേടാ വാവച്ചി വലിയ കുട്ടി അല്ലെ അതാ അച്ഛാ വഴക്ക് പറഞ്ഞത്... വലിയ കുട്ടി ആയോണ്ട് അല്ലെ അമ്മക്ക് പിടിക്കാൻ പറ്റാതെ വീണത്.... വാവച്ചി അല്ലെ മിടുക്കി... അമ്മ വീഴാൻ പോയത് കണ്ടാ...

ശ്രീ വാവച്ചിയെ ചിരിപ്പിക്കാൻ ആയി പറഞ്ഞു. വാവച്ചി ഇത് കേട്ട് താൻ എന്തോ വലിയ ആൾ ആയത് പോല്ലേ ഇരുന്നു. "ആണോ അച്ഛേ... വാവച്ചി വലിയ കുട്ടി ആണോ.. വാവച്ചി അല്പം കുറുമ്പൊടെ ചോദിച്ചു. "അതേല്ലോ... "അച്ഛേ വാവച്ചിക്കു പാട്ട് വച്ച് താ... അച്ചു കാണുവായിരുന്നു അച്ഛനും മോളും തമ്മിൽ ഉള്ള സ്നേഹം.വാവച്ചി അച്ചുനെ പിടിച്ചു കട്ടിലിൽ ഇരുത്തി. എന്നിട്ട് അച്ചുന്റെ മടിയിൽ ആയി. കിടുന്നു. ശ്രീയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. അച്ചു വാവച്ചിടെ തലമുടിയിൽ തലോടി കൊണ്ട് ഇരുന്നു. വാവച്ചി പാട്ടിൽ തന്നെ നോക്കി ഇരുന്നു. ആ പാട്ടിൽ കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മയെ കണ്ടപ്പോൾ വാവച്ചി ശ്രീയോട് ചോദിച്ചു. "അച്ഛേ... എനിക്ക് എന്താ അച്ഛേ ആരും ഇതുപോലെ തരാതെ.... പെട്ടെന്ന് ഉള്ള വാവച്ചിടെ ചോദ്യം ശ്രീയുടെയും അച്ചുന്റെയും ഉള്ളിൽ ഒരു കാരിരുമ്പു പോല്ലേ കൊണ്ടു. "എന്താ വാവച്ചി നീ ഈ ചോദിക്കുന്നെ..

ശ്രീ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു. വാവച്ചിടെ മുഖത്തു പേടിയും. ശ്രീയെ ഞെട്ടിച്ചു കൊണ്ട് അച്ചു പറഞ്ഞു. "എന്താ ശ്രീയേട്ടാ അവൾ കുഞ്ഞ് അല്ലെ.... വാവച്ചിക്കു വേണോ അത്... അച്ചു വാവച്ചിയോട് ചോദിച്ചു.ശ്രീയുടെ ഉള്ളിൽ പേടി നിറഞ്ഞു വാവച്ചി എന്ത് ഉത്തരം പറയും എന്ന്. അച്ചുന്റെ മനസ്സിൽ ആ കുഞ്ഞിന് ഉണ്ടായ വേദന വളരെ വ്യക്തമായി മനിസിലായി അത് കൊണ്ട് ആണ് അവൾ അങ്ങനെ ഒരു ചോദ്യം തിരിച്ചു ചോദിച്ചത്. ഒരു മൂന്ന് വയസ്സുകാരിക്ക് തോന്നാവുന്നതേ ആ കുഞ്ഞ് മനസിലും തോന്നിയുള്ളൂ "എന്താ അച്ചു... അവൾ അറിയാതെ ചോദിച്ചതിന്... "നില്ക്കു ശ്രീയേട്ടാ... വാവച്ചി പറ വാവച്ചിക്കു വേണമോ അത്... അച്ചു ചോദിച്ചു. എന്നാൽ വാവച്ചിയിൽ നിന്ന് കേട്ടത് രണ്ട് പേരിലും അത്ഭുതം നിറച്ചു. "എനിച്ചു ബേണ്ടാ അമ്മേ....

വാവച്ചി വലുത് അല്ലെ... അച്ഛാ ഇപ്പോൾ പറഞ്ഞല്ലോ.. അത് കൊണ്ട് ബേണ്ടാ... അമ്മ ഇത് വാവച്ചിക്കു കുഞ്ഞാവ വരുമ്പോൾ... കുഞ്ഞുവാവ കരയുമ്പോൾ കൊടുത്താൽ മതി.... വാവച്ചിക്കു കഴിച്ചാണ് പുത് ഉണ്ട് ദുസാ ഉണ്ട് ഇടലായ് ഉണ്ട്.... ഐചിമ് ഉണ്ട്... അതൊക്കെ മതി... വാവച്ചിടെ ആ ഉത്തരം കേട്ട് സത്യത്തിൽ രണ്ട് പേരുടെയും കണ്ണ് നിറഞ്ഞു പോയി. അച്ചുന് മനിസിലായി ഈ കുഞ്ഞിന് മറ്റുള്ളവരുടെ ഉള്ള് മനിസിലാകാൻ അറിയാം. ശ്രീ വാവച്ചിയെ പൊക്കി എടുത്തു തുരു തുരാ ചുംബിച്ചു. ആ റൂമിൽ വാവച്ചിടെ കളിചിരികൾ കൊണ്ട് നിറഞ്ഞു. രാത്രി എപ്പോഴോ നിദ്ര ദേവി അവരെ തഴുകി കടന്നു പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story