നിശാഗന്ധി: ഭാഗം 8

nishaganthi

രചന: മഴത്തുള്ളി

രാത്രി എന്തൊക്കെയോ ശബ്ദം കേട്ട് ആണ് ശ്രീ ഉണർന്നത്. അച്ചുന്റെയും ശ്രീയുടെയും ഇടക്ക് ആണ് വാവച്ചി കിടക്കുന്നത്. ശ്രീ നോക്കുമ്പോൾ വാവച്ചി കണ്ണ് തുറന്നു ആണ് കിടക്കുന്നത്. "എന്താ വാവച്ചി നീ ഉറങ്ങണ്ണില്ലേ.... ശ്രീ ശബ്‌ദം താഴ്ത്തി ചോദിച്ചു. "അച്ഛേ അമ്മയുടെ ദേഹം നല്ല തണുപ്പ്... വാവച്ചി അതാ ഉറങ്ങാതെ.... ശ്രീ പെട്ടെന്ന് അച്ചുന്റെ നെറ്റിയിൽ കൈ വച്ച് നോക്കി നല്ല ചുട്ട് പൊള്ളുന്ന പനി. ദേഹം മുഴുവൻ നല്ല തണുത്തു ഇരിക്കുന്നു. ചെറുതായിട്ട് വിറക്കുന്നു ഉണ്ട്. "അച്ചു.... അച്ചു.... ശ്രീ പതുക്കെ വിളിച്ചു. അച്ചു അതിന് മറുപടി ആയി ചെറുതായിട്ട് ഒന്ന് മൂളി. ശ്രീക്കു ശരിക്കും പേടി തോന്നി. ശ്രീ പെട്ടെന്ന് വാവച്ചിയെ കൈയിൽ എടുത്തു . വാവച്ചിയെ തോളിൽ ഇട്ടിട്ട് ശ്രീ അച്ചുനെ വീണ്ടും വിളിച്ചു. അപ്പോഴും അച്ചു ചെറുതായിട്ട് ഒന്ന് മൂളുക മാത്രം ചെയ്തു.

വാവച്ചിക്കു നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. ശ്രീ പതുക്കെ വാവച്ചിയെ തോളിൽ തട്ടി ഉറക്കി കൊണ്ട് താഴെക്കു പോയി. താഴെ ചെന്ന് അച്ചുന്റെ അച്ഛൻ കിടക്കുന്ന മുറിയിൽ പോയി അച്ഛനെ വിളിച്ചു എഴുന്നേൽപ്പിച്ചു. "എന്താ മോനെ രാത്രി... എന്തെങ്കിലും കുഴപ്പം ഉണ്ടോ... അച്ഛൻ ആകുലതയോടെ ചോദിച്ചു. "അച്ഛാ.... അച്ചൂന് നല്ല പനി ഉണ്ട്... നന്നായി വിറക്കുന്നു ഉണ്ട്... "അയ്യോ മോനെ.... അവൾ ഇന്ന് ഒത്തിരി കരഞ്ഞത് കൊണ്ടാണ് ഈ പനിയും വിറയലും എല്ലാം.... അതും പറഞ്ഞു അവർ എല്ലാം കൂടി റൂമിൽ പോയി. അച്ഛൻ കാണുന്നത് വിറച്ചു കിടക്കുന്ന അച്ചുനെ ആണ്. "അച്ഛാ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം... ചിലപ്പോൾ പനി ഇനിയും കൂടും.... ശ്രീ ആകുലതയോടെ ചോദിച്ചു. "സാരമില്ല മോനെ ഇത് നാളെ രാവിലെ ആകുമ്പോൾ മാറും.... അവളുടെ ബാഗിൽ ഒരു ഗുളിക കാണും അത് കഴിച്ചാൽ മതി കുറയും.... അവളുടെ ബാഗ് എവിടെ മോനെ...

അച്ഛൻ ചോദിച്ചു. ശ്രീ അയാൾക്ക്‌ ബാഗ് എടുത്തു കൊടുത്തു അതിൽ നിന്ന് ശ്രീയുടെ അച്ഛൻ ഒരു ഗുളിക എടുത്തു. എന്നിട്ട് അച്ചുനെ പിടിച്ചു നിവർത്തി ഇരുത്തി. അപ്പോഴും അവൾ വിറക്കുന്നുണ്ടായിരുന്നു. അച്ഛൻ ഗുളിക അവളുടെ വായിൽ വച്ചു കൊടുത്തു. എന്നിട്ട് അവളോട്‌ വിഴുങ്ങാൻ പറഞ്ഞു. അവൾ പതുക്കെ വെള്ളം കുടിച്ചു. അവളെ പതുക്കെ കട്ടിലിൽ കിടത്തി. "ഞാൻ പോയിക്കോട്ടെ മോനെ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.... കുറവ് ഇല്ലെങ്കിൽ നമുക്ക് നാളെ ഹോസ്പിറ്റലിൽ കാണിക്കാം.... ഇത് മിക്കവാറും പതിവ് ഉള്ളതാ... എന്റെ കുട്ടിക്ക് ഈശ്വരൻ എന്തിനാണ് എന്തോ ഇങ്ങനെ സങ്കടങ്ങൾ കൊടുക്കുന്നത്... അതും പറഞ്ഞു അച്ഛൻ ഇറങ്ങാൻ ഭാവിച്ചു. "അല്ല മോനെ വാവച്ചി നല്ല ഉറക്കം ആയല്ലോ... ഇനി എന്ത് ആയാലും മോൾ എന്റെ കൂടെ കിടക്കട്ടെ.... അച്ചൂന് പനിയും കൂടി അല്ലെ... കുഞ്ഞിനെ അടുത്ത് കിടത്തി പനി പിടിപ്പിക്കണ്ട...

പോകാൻ നിന്ന അച്ഛൻ തിരിഞ്ഞു വന്നു അഭിയോട് പറഞ്ഞു. അഭിയും അപ്പോഴാണ് ശ്രദ്ധിക്കുന്നത് വാവച്ചി എപ്പോഴോ ഉറങ്ങി പോയെന്ന്. "അത് അച്ഛാ.... മോൾ ഇതുവരെ മാറി കിടന്നിട്ടില്ല... ചിലപ്പോൾ കരയും... "മോൻ പേടിക്കണ്ട.... കരഞ്ഞാൽ കൊണ്ട് തരാം... ഞാൻ അപ്പുറത്ത് മുറിയിൽ അല്ലെ.... അതും പറഞ്ഞു അയാൾ വാത്സല്യത്തോടെ വാവച്ചിയുടെ മുടിയിൽ തലോടി. എന്നിട്ട് ശ്രീയുടെ കൈയിൽ നിന്ന് വാവച്ചിയെ വാങ്ങി പുറത്തേക്കു പോയി. ശ്രീ പോയി ഡോർ അടച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ വന്നു കിടെന്നു. അച്ചുന്റെ ശരീരത്തിന് തണുപ്പ് താങ്ങാൻ കഴിയാതെ ആയി. ശ്രീ നോക്കുമ്പോൾ ചുരുണ്ടു കൂടി കിടക്കുന്ന അച്ചുനെ ആണ് കാണുന്നത്. ശ്രീ അച്ചനോട് ചേർന്ന് കിടെന്നു. അവളെ തന്റെ രണ്ടു കരങ്ങൾ കൊണ്ടും ഇറുക്കി കെട്ടിപിടിച്ചു കിടെന്നു. ചൂട് കിട്ടുന്നതിന് അനുസരിച്ചു അച്ചു ശ്രീയോട് ചേർന്ന് ചേർന്ന് വന്നു. ശ്രീക്കു അത് മനിസിലായി.

അച്ചു വീണ്ടും വീണ്ടും ശ്രീയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടെന്നു. അവൻ ധരിച്ചിരുന്ന ഷർട്ട്‌ന്റെ തുറന്നു കിടന്ന ബട്ടണുകളുടെ ഇടയിൽകൂടെ അച്ചു തന്റെ മുഖം ഒളിപ്പിച്ചു. ശ്രീക്കു മനിസിലായി അച്ചൂന് ശരിക്കും തണുക്കുന്നു എന്ന്. ശ്രീ പതിയെ തന്റെ ഷർട്ട്‌ ഊരി മാറ്റി എന്നിട്ട് അച്ചുനെ തന്റെ നെഞ്ചോടു ചേർത്ത് കിടത്തി. ഒരു കുഞ്ഞ് കിടക്കുന്ന പോല്ലേ അച്ചു ശ്രീയുടെ നെഞ്ചിൽ തലവച്ചു കിടെന്നു. ശ്രീ അച്ചുന്റെ തലമുടികളെ തഴുകി കൊണ്ട് ഇരുന്നു. രാത്രി എപ്പോഴോ അവൻ ഉറങ്ങി പോയി. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 രാവിലെ കണ്ണ് തുറന്ന ശ്രീ കാണുന്നത് പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന അച്ചുനെ ആണ്. അച്ചുന്റെ മുഖത്തിലേക്കു നോക്കുമ്പോൾ ശ്രീ അറിയുക ആയിരുന്നു തനിക്കു അവളോട്‌ ഉള്ള വാത്സല്യവും സ്നേഹവും.

പെട്ടെന്ന് ആണ് അച്ചു കണ്ണ് തുറന്നത്. ശ്രീക്കു അത് മനിസിലായതും ശ്രീ കണ്ണ് അടച്ചു വീണ്ടും ഉറങ്ങുന്ന പോലെ അഭിനയിച്ചു. അച്ചു കാണുന്നത് തന്നെയും ചേർത്ത് പിടിച്ചു ഉറങ്ങുന്ന ശ്രീയെ ആണ്. ഷർട്ട്‌ ഇല്ലാത്ത അവന്റെ നെഞ്ചിൽ ആയിരുന്നു അവളുടെ മുഖം. അച്ചു ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ശ്രീയുടെ കരങ്ങൾ അവളെ മുറുകെ പുണർന്നിരുന്നു. ശ്രീയുടെ ഷർട്ട്‌ ഇടാത്ത കോലവും. അവളുടെ തലമുടിയും സ്ഥാനം മാറി കിടന്ന അവളുടെ വസ്ത്രവും എല്ലാം കണ്ടപ്പോൾ അവൾക്കു എന്തെന്ന് ഇല്ലാത്ത ഭയം തോന്നി. ശ്രീ തന്റെ ഭർത്താവ് ആണ് പക്ഷേ തന്റെ സമ്മതം ഇല്ലാതെ തന്റെ ദേഹത്ത് തൊടുന്നത് ഒരിക്കലും ശരിയായ ഒരു കാര്യം അല്ല. അത് കൊണ്ട് തന്നെ അവൾ ശ്രീയോട് ചോദിക്കാൻ തീരുമാനിച്ചു. അച്ചുന്റെ മുഖം കണ്ട ശ്രീക്കു ചിരി അടക്കി പിടിക്കാൻ കഴിഞ്ഞില്ല എന്നാലും പാട് പെട്ടു ചിരി അടക്കി പിടിച്ചു. അച്ചുനെ ഒന്ന് കളിപ്പിക്കാൻ തന്നെ ശ്രീ തീരുമാനിച്ചു.

ഫ്രഷ് ആവാൻ വേണ്ടി അച്ചു കട്ടിലിൽ നിന്ന് ഇറങ്ങിയതും ശ്രീ അച്ചുനെ വീണ്ടും വലിച്ചു നെഞ്ചിലേക്ക് ഇട്ടു. അച്ചു പെട്ടെന്ന് പേടിച്ചു പോയി. ശ്രീ അച്ചുനോട് ചേർന്ന് മറുവശം ചരിഞ്ഞു കിടെന്നു. "എന്താ പെണ്ണെ.... അപ്പോഴേക്കും പോവാൻ തിടുക്കം ആയോ... നമുക്ക് കുറച്ചു നേരം കൂടി ഇങ്ങനെ കിടക്കാം... നിന്നെ പുണർന്നു എനിക്ക് മതി ആയില്ല പെണ്ണെ.... ഇന്നലെ രാത്രി എന്തൊക്ക ആയിരുന്നു.... ശരിക്കും എനിക്ക് സന്തോഷം ആയി അച്ചൂട്ടി... ശ്രീ അതും പറഞ്ഞു അച്ചുനെ ഒന്ന് നോക്കി. അച്ചു ആണെങ്കിൽ ഇപ്പോൾ കരയും എന്ന് അവസ്ഥയിലും. പറഞ്ഞു തീർന്നില്ല അതിന് മുൻപ് കണ്ണീർപുഴ ഒഴുകാൻ തുടങ്ങി. ശ്രീക്കു അത് കണ്ടപ്പോൾ സങ്കടം ആയി. "അയ്യേ ഇത് എന്താ ഇങ്ങനെ കരയുന്നത്... കോളേജിൽ ഭയങ്കര ധൈര്യ ശാലി ആയിരുന്നല്ലോ.... ഇപ്പോൾ ഇത് എന്ത് പറ്റി... ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാടോ..... താൻ ഇങ്ങനെ കരയാതെ..

അത് പറഞ്ഞതും അച്ചു ശ്രീയുടെ നെഞ്ചിൽ അടിക്കാനും മാന്താനും തുടങ്ങി. "അച്ചൂട്ടി ഇങ്ങനെ അടിക്കാതെ... ഞാൻ പാവമല്ലേ.... ശ്രീ ചിരിയോടെ അച്ചുന്റെ കൈകൾ പിടിച്ചു. എന്നിട്ട് കൈ നെറ്റിയിൽ വച്ചു നോക്കി. "ഇന്നലെ എന്ത് പനി ആയിരുന്നു.... ഇപ്പോൾ കുറവ് ഉണ്ട്.... കരഞ്ഞാൽ ഇങ്ങനെ പനി വരുന്ന ആളെ ഫസ്റ്റ് ടൈം കാണുവാ.... ശ്രീ ചിരിയോടെ പറഞ്ഞു. അച്ചു വീണ്ടും നെഞ്ചിൽ അടിക്കാൻ തുടങ്ങി. ശ്രീ അച്ചുന്റെ കൈകൾ തന്റെ കൈക്കുള്ളിൽ ആക്കി. എന്നിട്ട് കുനിഞ്ഞു അച്ചുന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. രണ്ടുപേരും പരസ്പരം മറന്നത് പോല്ലേ കണ്ണുകളിലേക്കു നോക്കി ഇരുന്നു. "അച്ഛേ.... അമ്മ എണീറ്റില്ലേ.... കതവ് തുറക്ക് അച്ഛേ... വാവച്ചിടെ ശബ്ദം ആണ് രണ്ടുപേരെയും ഞെട്ടി എഴുനേൽപിച്ചതു. ശ്രീ പെട്ടെന്ന് എഴുനേറ്റു പോയി അച്ചൂന് ഒരു പുഞ്ചിരി കൊടുത്ത് കൊണ്ട് ഡോർ തുറന്നു.

ആ പുഞ്ചിരി അതെ സമയം അച്ചുന്റെ മുഖത്തും പ്രതിഭലിച്ചു. അപ്പോൾ കാണുന്നത് മുഖവും കൂർപ്പിച്ചു നിൽക്കുന്ന വാവച്ചിയെ ആണ്. വാവച്ചിടെ തൊട്ടു അപ്പുറത്ത് അച്ഛനും ഉണ്ട്. "എന്റെ മോനെ.... നേരം വെളുത്തപ്പോൾ തൊട്ട് ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാൻ പറയുവാ... ഞാൻ പറഞ്ഞിട്ട് കേൾക്കാതായ ഇപ്പോൾ ഓടി ഇങ്ങോട്ട് വന്നത്..... അച്ചുന്റെ അച്ഛൻ പരിഭവം പറയുന്ന പോല്ലേ പറഞ്ഞു. വാവച്ചി ഇതൊന്നും ശ്രദ്ധിക്കാതെ ഓടി പോയി കട്ടിലിൽ ഇരുന്ന അച്ചുനെ കെട്ടിപിടിച്ചു. "അമ്മേ... മുത്തശ്ശൻ പറഞ്ഞല്ലോ അമ്മക്ക് പനി പിച്ചു എന്ന്.... അമ്മക്ക് പനി ആണോ.... വാവച്ചി തന്റെ കുഞ്ഞി കൈകൾ കൊണ്ട് അച്ചുന്റെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു. "അമ്മക്ക് ഇപ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ എന്റെ ചക്കരേ..... അമ്മക്ക് ഇപ്പോൾ നല്ല സുഖം ഉണ്ട്....മോൾ പേടിച്ചു പോയോ... അച്ചു വാവച്ചിയെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. "വാവച്ചി പേച്ചു പോയ്‌ അമ്മേ....

ഇന്നലെ അമ്മയുടെ ദേഹം നല്ല തണുപ്പ് ആയിരുന്നു..... വാവച്ചി അതും പറഞ്ഞു ഒന്നുടെ അച്ചുന്റെ ദേഹത്ത് തൊട്ട് നോക്കി. അപ്പോഴേക്കും ശ്രീയും അച്ഛനും വന്നു. അമ്മയുടെയും മോളുടെയും സ്നേഹം കണ്ട് രണ്ടുപേരുടെയും ഉള്ള് നിറഞ്ഞു. "ഇന്നലെ തനിക്കു വയ്യെന്ന് മോളാ എന്നോട് പറഞ്ഞത്.... ശ്രീ അച്ചുനോട് പറഞ്ഞു. അച്ചൂന് എന്തോ അത് കേട്ടപ്പോൾ സന്തോഷം ആയി. "മോൾക്ക്‌ ഇപ്പോൾ എങ്ങനെ ഉണ്ട്.... കുറവ് ഉണ്ടോ മോളെ.... അച്ഛൻ ചോദിച്ചു. "ഇപ്പോൾ കുഴപ്പമില്ല അച്ഛാ.... എല്ലാം മാറി.... അച്ചു മറുപടി പറഞ്ഞു. "ശ്രീ മോൻ ശരിക്കും പേടിച്ചു എന്നാ തോന്നുന്നേ.... ഞാൻ പറഞ്ഞു ഇത് നിനക്ക് പതിവ് ഉള്ളതാണെന്ന്....മോന് ഭയങ്കര ടെൻഷൻ ആയിരുന്നു.... അതും പറഞ്ഞു ചിരിച്ചോണ്ട് അച്ഛൻ വെളിയിൽ ഇറങ്ങി.ശ്രീയും മോളും അച്ചുന്റെ കൂടെ ബെഡിൽ പോയി ഇരുന്നു.

"അമ്മേ.... നമിച്ചു കുളിച്ചാൻ പോച്ചാം.... ഇന്നലെ കളിച്ച പോല് കളിച്ചം..... വാവച്ചി കൊഞ്ചലോടു പറഞ്ഞു. "അയ്യെടി.... ഇന്നലെ മുഴുവൻ വെള്ളം കളിച്ച പോലെ കളിക്കാൻ ഞാൻ സമ്മതിക്കില്ല..... വാവച്ചി അമ്മക്ക് വയ്യ.... വെള്ളം വീണാൽ വീണ്ടും പനി വരും... അതുകൊണ്ട് ഇന്ന് അച്ഛാ കുളിപ്പിക്കാം.... നാളെ അമ്മ കുളിപ്പിക്കും... ശ്രീ വാവച്ചിയോട് പറഞ്ഞു. ആ മുഖത്തു സങ്കടം ഉണ്ടെങ്കിലും അമ്മക്ക് വയ്യെന്ന് പറഞ്ഞത് കൊണ്ട് വാവച്ചി സമ്മതിച്ചു. "ശ്രീയേട്ടാ മോളെ ഞാൻ കുളിപ്പിക്കാം.... അച്ചു ശ്രീയോട് പറഞ്ഞു. "അടങ്ങി കിടക്കു അച്ചു അവിടെ.... ചുമ്മാ ദേഹം അനക്കണ്ട.... വാവച്ചിടെ പിറകെ പോയാൽ തനിക്കു പനി കൂടുകെ ഉള്ളു.... അല്ലെ വാവച്ചി.... ശ്രീ വാവച്ചിയോട് ചോദിച്ചു.

വാവച്ചി തന്റെ കുഞ്ഞ് കൈകൾ വായുടെ പുറത്ത് വച്ച് പൊട്ടി ചിരിച്ചു. ശ്രീ വാവച്ചിയെ കൊണ്ട് കുളിക്കാൻ കയറി. അച്ചു കട്ടിലിൽ വെറുതെ കിടെന്നു. അവൾ സ്വയം ചിന്തിക്കുക ആയിരുന്നു താൻ എത്ര ഭാഗ്യവതി ആണെന്ന്. പൊന്ന് പോലെ നോക്കുന്ന ഭർത്താവ് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മോൾ എന്തിനും കൂടെ നിൽക്കുന്ന അച്ഛൻ തനിക്കു ഇനി എന്ത് ഭാഗ്യം ആണ് കിട്ടേണ്ടത്. അപ്പോഴേക്കും ശ്രീയും മോളും കുളിച്ചു വന്നു. "ഈ കുറുമ്പത്തി എന്നെ കൂടെ കുളിപ്പിച്ചു.... അല്ലേടി കാന്താരി... ശ്രീ വാവച്ചിടെ വയറിൽ ഇക്കിളി ആക്കി കൊണ്ട് ചോദിച്ചു. വാവച്ചി ആണെങ്കിൽ കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ട്. "അച്ചു ഞാൻ പറയാൻ മറന്നു.... ഇന്ന് എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട്... നമ്മളെ കാണാൻ.... പേര് മനു... കല്യണം കഴിഞ്ഞതാ.... ഒരു കുട്ടി ഉണ്ട്.... മോൻ ആണ്... വാവച്ചിയെകാൾ ഒരു വയസ്സ് മൂത്തത് ആണ്.....

വരുമ്പോൾ വിശദം ആയി പരിചയപ്പെടാം.... ശ്രീ അതും പറഞ്ഞു വാവച്ചിക്ക് ഡ്രസ്സ്‌ ഇട്ടു കൊടുത്തു. അച്ചു ഡ്രസ്സും എടുത്തു ഫ്രഷ് ആവാൻ കയറി. "അതെ.... തല കുളിക്കണ്ട കേട്ടോ.... ദേഹം കഴുകിയാൽ മതി.... കുറച്ചു കൂടി പനി പോവാൻ ഉണ്ട്... എന്നിട്ട് മതി കുളി.... ശ്രീ ചിരിച്ചോണ്ട് വിളിച്ചു പറഞ്ഞു. അച്ചു തലയാട്ടി കൊണ്ട് ഫ്രഷ് ആവാൻ കയറി. ഫ്രഷ് ആയി വന്നു റെഡി ആയി എല്ലാരും കൂടി താഴെക്ക് പോയി. ആഹാരം എല്ലാരും കൂടി ഒന്നിച്ചു ഇരുന്നു കഴിച്ചു. ഈ പ്രാവശ്യം അമ്മക്ക് വയ്യാത്തത് കൊണ്ട് വാവച്ചി ആണ് അച്ചൂന് വാരി കൊടുത്തത്. അച്ചു തിരിച്ചും. ആഹാരം എല്ലാം കഴിച്ചു കഴിഞ്ഞു എല്ലാരും ഒന്നിച്ചു മുറ്റത്തു ഉള്ള വരാന്തയിൽ ഇരിക്കുവായിരുന്നു. വാവച്ചിയും ശ്രീയും മുറ്റത്തു ബോൾ എറിഞ്ഞു കളിക്കുവായിരുന്നു. പെട്ടെന്ന് ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story