നിശാഗന്ധി: ഭാഗം 9

nishaganthi

രചന: മഴത്തുള്ളി

മുറ്റത്തു കളിച്ചോണ്ട് ഇരുന്ന വാവച്ചി പുറത്തു വന്നു നിന്ന കാർ കണ്ടതും പേടിച്ചു ഓടി പോയി അച്ചുനെ കെട്ടിപിടിച്ചു. ശ്രീയും അച്ചുവും കാറിൽ നിന്ന് ഇറങ്ങിയ ആളെ കാണാൻ ഏന്തി വലിഞ്ഞു എത്തി നോക്കി. "ഡാ തടിയാ.... കാറിൽ നിന്ന് ഇറങ്ങിയ മനുനെ ഓടി പോയി കെട്ടിപിടിച്ചു കൊണ്ട് ശ്രീ പറഞ്ഞു. മനുന്റെ കൂടെ കാറിൽ നിന്ന് ഒരു സുന്ദരി ആയ ചെറുപ്പക്കാരി പുറത്തു ഇറങ്ങി. അവരുടെ കൈയിൽ ഒരു നാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മോനും കൂടെ ഉണ്ടായിരുന്നു. "ഡാ.... ആക്രി പറക്കി.... എല്ലാരുടെയും മുന്നിൽ വച്ചു എങ്കിലും എന്റെ പേര് ഒന്ന് വിളിക്കടാ.... മനു അച്ചുനെയും ശ്രീയുടെ അച്ഛന്റെയും മുഖത്തു നോക്കി ശ്രീയോട് ചോദിച്ചു. "അത് പിന്നെ നിന്നെ കണ്ടാൽ ഞാൻ എല്ലാം മറകില്ലേ... ഡാ ചങ്കെ... നീ എന്നും എന്റെ തടിയൻ മനു അല്ലെ... ശ്രീ മനുന്റെ വയറിൽ കുത്തി കൊണ്ട് ചോദിച്ചു. "ഒന്ന് പോടാ... ഈ സ്ലിം ബ്യൂട്ടി ആയി ഇരിക്കുന്ന എന്നെ നോക്കി എങ്ങനെ ഡാ നിനക്ക് പറയാൻ തോന്നി... മനു കള്ള സങ്കടത്തോടെ ചോദിച്ചു.

"ഇതൊക്കെ ഒരു രസം അല്ലേടാ... ഇതൊക്കെ അല്ലെ ഉള്ളു പഴയ സുന്ദര മായ ജീവിതത്തെ കുറച്ചു ഓർക്കാൻ.. ശ്രീ കുറച്ചു സങ്കടത്തോടെ പറഞ്ഞു. "നീ ഇനി പറഞ്ഞു കൂടുതൽ സെന്റി ആക്കാതെ... എന്റെ മോനെ നീ കണ്ടിട്ടില്ലല്ലോ.... ഇതാണ് കക്ഷി... പേര് "ആരവ് "വീട്ടിൽ അച്ചൂസ് എന്ന് വിളിക്കും.. ആൾ കാണുന്ന പോലെ അല്ല കേട്ടോ... ഭയങ്കര കുരുത്തക്കേട് ആണ്... നിന്റെ മോൾ ഒന്നും ഒന്നും അല്ല... അല്ലേടാ കുറുമ്പാ.. മനു തന്റെ ഭാര്യയുടെ തോളിൽ കിടക്കുന്ന അച്ചുസിന്റെ കവിളിൽ തലോടി ചോദിച്ചു. അത് ഇഷ്ട്ടപ്പെടാത്ത പോല്ലേ ആ കുഞ്ഞു അമ്മയുടെ തോളിൽ മുഖം പൂഴ്‌ത്തി. "നീ വന്ന കാലിൽ നിൽക്കാതെ അകത്തേക്കു വാ... ശ്രീ അവരോട് ആയി പറഞ്ഞു. എല്ലാരും കൂടെ അകത്തേക്കു കയറി. വാവച്ചി ആണെങ്കിൽ അച്ചുസിനെ തന്നെ നോക്കി നിൽക്കുവാ. അവൻ ആണെങ്കിൽ വാവച്ചിടെ മുഖത്തു നോക്കുന്നില്ല. "നിങ്ങൾ ഇരിക്ക്... കുടിക്കാൻ എന്തെങ്കിലും എടുക്കാം... അച്ചു ഇവർക്ക് കുടിക്കാൻ എന്തെങ്കിലും പോരട്ടെ... ശ്രീ അച്ചുനെ നോക്കി പറഞ്ഞു.

അച്ചു ചിരിച്ചോണ്ട് വാവച്ചിയെ താഴെ നിർത്തി അടുക്കളയിലേക്കു പോയി. അച്ചു പോയത്തിന്റെ പിറകെ ശ്രീയും പോകാൻ തുടങ്ങിയതും മനു ശ്രീയെ പിടിച്ചു അവിടെ നിർത്തി. "നീ ഇപ്പോൾ പോണ്ടടാ മോനെ... അങ്ങനെ ഇപ്പോൾ നീ പോയി റോമൻസിപ്പിക്കണ്ട... അതും പറഞ്ഞു മനു ശ്രീയെ പിടിച്ചു അടുത്ത് ഇരുത്തി. "എന്താ ഏട്ടാ ഇത്... ചിലപ്പോൾ ആ കുട്ടിക്ക് ഒറ്റക്ക് ചെയ്യാൻ പറ്റില്ലായിരിക്കും... വെറുതെ ആ പാവത്തിനെ ടെൻഷൻ അടിപ്പിക്കണ്ട... ശ്രീയെ അങ്ങ് വിട്ടേക്ക്... മനുന്റെ ഭാര്യ പറഞ്ഞതും മനു പിടി വിട്ടു. ശ്രീ ആണെന്ന് എഴുനേറ്റു പോയി. അടുക്കളയുടെ വാതിൽ എത്തിയതും ശ്രീ മനുനോട്‌ വിളിച്ചു പറഞ്ഞു. "നിനക്ക് ഇപ്പോഴും ഇവളെ പേടി ആണല്ല... ഞാൻ വിചാരിച്ചു കല്യണം കഴിഞ്ഞത് കൊണ്ട് മാറ്റം കാണുമെന്നു... ഒരു മാറ്റവും ഇല്ല... ശ്രീ അതും പറഞ്ഞു ചിരിച്ചോണ്ട് അകത്തു കയറി. "ഡാ നിനക്ക് ഞാൻ വച്ചിട്ടുണ്ട് നോക്കിക്കോ... മനു അതും പറഞ്ഞു ഭാര്യയോട് സൊള്ളൽ തുടങ്ങി.

ചായയും ആയി വന്ന അച്ചു കാണുന്നത് ഒരുമിച്ചു നിന്ന് കളിക്കുന്ന വാവച്ചിയെയും അച്ചുസിനെയും ആണ്. "ഇത് കൊള്ളാല്ലോ... നിങ്ങൾ രണ്ടുപേരും അപ്പോഴേക്കും കൂട്ട് ആയോ.. ശ്രീ ഒന്നിച്ചു നിന്ന് കളിക്കുന്ന അവരെ നോക്കി ചോദിച്ചു. ശ്രീ അങ്ങനെ ചോദിച്ചതും വാവച്ചിടെ മുഖത്തു ഒരു നാണം വിരിഞ്ഞു അവൾ ഓടി പോയി അച്ചുനെ കെട്ടിപിടിച്ചു. വാവച്ചി അച്ചുനെ കെട്ടിപിടിച്ചതും അച്ചുസും അച്ചുനെ കെട്ടിപിടിച്ചു. "അത് കൊള്ളാല്ലോ.. നീയും അച്ചുനെ കൂട്ട് പിടിച്ചോ.. ശ്രീ അച്ചുന്റെ പിന്നിൽ ഒളിച്ചു നിന്ന അച്ചുനെ കൈയിൽ എടുത്തോണ്ട് ചോദിച്ചു. ഈ സമയം അച്ചു എല്ലാർക്കും ചായ കൊടുത്തു. ശ്രീ അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു. അച്ചുസ്‌ അപ്പോഴേക്കും മനുന്റെ മടിയിൽ കയറി ഇരുന്നു. "നീ എന്താ അവിടെ നില്കുന്നെ... വാ ഇവിടെ വന്നു ഇരിക്ക് അച്ചുസേ... ശ്രീ അച്ചുനെ നോക്കി പറഞ്ഞു. അച്ചു മടിച്ചു മടിച്ചു പോയി ശ്രീയുടെ അടുത്ത് ഇരുന്നു.

വാവച്ചി ഉടനെ പോയി അച്ചുന്റെ മടിയിൽ തല വച്ചു കിടെന്നു. "ഡി കള്ളി... നീ കൊള്ളാല്ലോ... എന്റെ അടുത്ത് വന്നിരുന്നാൽ അപ്പോൾ ഈ പെണ്ണിന് ഉറക്കം... അച്ചു വാവച്ചിടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. എല്ലാരും അത് കേട്ട് ചിരിച്ചു. "അച്ചുസേ... ഇത് ആണ് എന്റെ ഉറ്റമിത്രം മനു കൃഷ്ണ.... ഇത് അവന്റെ പത്‌നി രമ്യ.. ഞങ്ങൾ എല്ലാരും ഒന്നിച്ചു ഒരു കോളേജിൽ പഠിച്ചതാ... ഇവനും ഇവളും പണ്ട് തൊട്ടേ ഇഷ്ട്ടത്തിൽ ആയിരുന്നു... അങ്ങനെ കല്യണം കഴിഞ്ഞു ഇപ്പോൾ ഒരു മോനും ഉണ്ട്... ഇവർ അങ്ങ് തിരുവനന്തപുരതു ആയിരുന്നു... ഇപ്പോൾ എത്തിയതേ ഉള്ളു... ശ്രീ അച്ചൂന് എല്ലാരേയും പരിചയപ്പെടുത്തി കൊടുത്തു. അച്ചുവും രമ്യയും ആയി പെട്ടെന്ന് കൂട്ട് ആയി. ശ്രീയും മനുവും അവരുടെ ലോകത്തും. പിള്ളേർ അവരുടെതായ കളിയിൽ. ശ്രീയും മനുവും അവരുടേതായ ലോകത്ത് ആയിരുന്നു. അവരുടെ കോളേജിലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പരസ്പരം പറഞ്ഞു ചിരിക്കുന്നു. ഇടക്ക് ഇടക്ക് നിശബ്ദം ആകും. ഇതൊക്കെ കണ്ടോണ്ട് അടുക്കളയിൽ നിൽക്കുക ആണ് രമ്യയും അച്ചുവും.

ശ്രീയുടെ പുഞ്ചിരിക്കുന്ന മുഖം അച്ചുവിന് അപരിചിതം ആയിരുന്നു. വല്ലപ്പോഴുമൊക്കെ മോളോട് ചിരിച്ചു സംസാരിക്കും പിന്നെ തന്നോടും പുഞ്ചിരിച്ചു സംസാരിക്കാൻ ശ്രമിക്കും. അപ്പോഴെല്ലാം ആ മുഖത്തു തളം കെട്ടി കിടക്കുന്ന സങ്കടം മറ്റാരും കാണാതെ ഒളിപ്പിക്കാൻ പാട് പെടുന്നത് പോല്ലേ തോന്നിയിട്ടുണ്ട്. "എന്താ അച്ചു ഇത്ര കാര്യം ആയി ആലോചിക്കാൻ.... ശ്രീയെ കുറിച്ച് സ്വപ്നം കാണുവാണോ.... രമ്യ അച്ചുവിന്റെ കൈയിൽ തട്ടി ചോദിച്ചു. അച്ചു അപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്. "എന്താ... ചേച്ചി കേട്ടില്ല... അച്ചു രമ്യയോട് ചോദിച്ചു. "എന്താ ഇത്ര ആലോചിക്കനെന്നു.... ശ്രീയുടെ റൊമാൻസ് ആണോ ആലോചിക്കുന്നേ.. രമ്യ അച്ചുവിനെ കളിയാക്കുന്ന പോലെ ചോദിച്ചു. "ഇല്ല ചേച്ചി... ഞാൻ ചുമ്മാ എന്തൊക്കെയോ... അച്ചു പറഞ്ഞു. അപ്പോഴാണ് ഹാളിൽ നിന്ന് ബഹളം കേട്ടത്. അവർ രണ്ട് പേരും ഹാളിലേക്ക് പോയി. അവർ അവിടെ എത്തിയപ്പോഴേക്കും ശ്രീയും മനുവും അവിടെ എത്തിയിരുന്നു.

"എന്താ... എന്താ ഇവിടെ പ്രശ്നം.. ശ്രീ എല്ലാരോടും ആയി ചോദിച്ചു. വാവച്ചിയെയും അച്ചൂസിനെയും കണ്ടപ്പോൾ മനിസിലായി അവർ തമ്മിൽ വഴക്ക് ആയെന്ന്. "എന്താ വാവച്ചി... എന്തിനാ ബഹളം വച്ചത്.... ചുണ്ട് പിളർത്തി ഇപ്പോൾ കരയും എന്ന നിലയിൽ നിൽക്കുന്ന വാവച്ചിയോട് ശ്രീ ചോദിച്ചു. "അച്ഛേ... ഇവൻ പറയുവാ... ഇവന്റെ അമ്മേടെ വയറ്റിൽ കുഞ്ഞ്വാവഉണ്ടെന്ന്...ഞാനും പറഞ്ഞു എന്റെ അമ്മടെ വയറ്റിൽ വാവ ഉണ്ടെന്ന്... ഇവൻ പറയുവാ വാവച്ചി കള്ളം പറയുന്നതെന്ന്... അച്ഛേ... അച്ഛ പറാ അമ്മേടെ വയറ്റിൽ വാവ ഉണ്ടെന്ന്... വാവച്ചി പരാതി പറഞ്ഞു കൊണ്ട് ശ്രീയുടെ അടുത്തേക്ക് ഓടി. കേട്ട് നിന്നവർക്ക് ആണെങ്കിൽ ചിരിയും സഹിക്കാൻ വയ്യ. പക്ഷേ അച്ചുവിനും ശ്രീക്കും എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. "അച്ചോടാ... അമ്മേടെ വാവച്ചി കുഞ്ഞ് അല്ലെ.....വാവച്ചി കുഞ്ഞ് ആയത് കൊണ്ടാണ് വേറെ കുഞ്ഞ് വാവ വരാത്തെ.... വാവച്ചി വലുതായിട്ട് കുഞ്ഞ് വാവ വന്നാൽ അല്ലെ വാവച്ചിയുടെ കൂടെ കളിക്കാൻ പറ്റു...പിന്നെ കുഞ്ഞ് വാവയെ നോക്കേണ്ടത് ആരാ വാവച്ചി അല്ലെ...

അപ്പോൾ വാവച്ചി വലുതായിട്ടേ കുഞ്ഞ് വാവ വരൂ.... അച്ചു വാവച്ചിയെ തന്റെ കൈകളിൽ എടുത്ത് കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "ആണോ അമ്മേ... വാവച്ചി വലിയ കുട്ടി ആയാ വാവച്ചി ആണോ കുഞ്ഞാവേ നോക്കേണ്ടത്... വാവച്ചി തനിക്കു എന്തോ വലിയ ഉത്തരവാദിത്തം കിട്ടിയത് പോലെ അച്ചുവിനോട് ചോദിച്ചു. അച്ചു അതെന്ന് തലയാട്ടി. "ടാ.. നീ രണ്ടാമതും അച്ഛൻ ആകാൻ പോകുവാണോ... congrates.. ബ്രോ... ശ്രീ മനുവിനെ കെട്ടിപിടിച്ചു പറഞ്ഞു. മനു അതിനു ഒരു പുഞ്ചിരി മറുപടി നൽകി. എല്ലാരും ആഹാരം കഴിക്കാൻ ആയി ഇരുന്നു. അച്ചു ആണ് വാവച്ചിക്ക് വാരി കൊടുത്തത്. വാവച്ചിയും അച്ചൂന് വാരി കൊടുക്കുന്നുണ്ട്. അച്ചു ഓരോ ഉരുള ചോറ് കൊടുക്കുമ്പോഴും വാവച്ചി ഓരോ മുത്തം അച്ചുവിന്റെ കവിളിൽ നൽകും. ആ അമ്മയുടെയും മോളുടെയും സ്നേഹം കണ്ടാൽ ആരും പറയും അച്ചു വാവച്ചിടെ അമ്മയാണ് എന്ന്.

ആഹാരം കഴിച്ചു കഴിഞ്ഞു ശ്രീയും മനുവും സിറ്റ് ഔട്ടിൽ ഇരുന്നു സംസാരിക്കുക ആയിരുന്നു. "ടാ ശരിക്കും നിന്റെ മോൾ ഭാഗ്യം ചെയ്ത കുട്ടിയാ.... അല്ലാതെ അവൾക്കു ഇതുപോലെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ കിട്ടുമായിരുന്നോ... ഒരു പക്ഷേ ആര്യ ഉണ്ടായിരുന്നെങ്കിൽ കൂടി മോളെ ഇത്ര നന്നായി നോക്കില്ലായിരുന്നു... "അത് ശരിയാടാ.... അച്ചു സ്വന്തം മകളെ പോലെ തന്നെയാ വാവച്ചിയെ നോക്കുന്നത്.... പക്ഷേ അച്ചു ഒരിക്കൽ പോലും എന്നോട് വാവച്ചിയുടെ അമ്മയുടെ കാര്യം ചോദിച്ചിട്ടില്ല.... ഞാൻ ഒന്നും അങ്ങോട്ട് സംസാരിച്ചിട്ടും ഇല്ല.... "ചിലപ്പോൾ നിന്നെ സങ്കടപെടുത്തണ്ട എന്ന് കരുതി ആകും നിന്നോട് ചോതിക്കാത്തത്... കല്യണം കഴിഞ്ഞു ഒരു ആഴ്ച ആയത് അല്ലെ ഉള്ളൂ... നീ ടെൻഷൻ ആകാതെ... "അതല്ലടാ... ഞാൻ എല്ലാം അച്ചുവിന്റെ അച്ഛനോട് തുറന്നു പറഞ്ഞിട്ടുണ്ട്.. പക്ഷേ അച്ചു ഇതൊക്കെ അറിയിഞ്ഞാൽ...

വാവച്ചിയുടെ അമ്മ ജീവനോടെ ഉണ്ടോന്ന് പോലും അവൾ ചോദിച്ചിട്ടില്ല... ഇന്ന് എന്തായാലും എനിക്ക് അച്ചുവിനോട് സംസാരിക്കണം... ശ്രീ അതും പറഞ്ഞു ഉള്ളിലേക്ക് നടന്നു. പിന്നിൽ ആയി മനുവും. അവനു അറിയാം ആയിരുന്നു ശ്രീയുടെ ഉള്ളിലെ സങ്കടം. സന്ധ്യയോട് അടുത്തപ്പോൾ ആണ് മനുവും കുടുംബവും പോയത്. അച്ചു അടുക്കളയിൽ എല്ലാം ഒതുക്കി വാവച്ചിക്ക് ആഹാരവും കൊടുത്തു. അപ്പോഴേക്കും ശ്രീയും ആഹാരം കഴിക്കാൻ എത്തി. പിന്നെ എല്ലാരും ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു. അച്ചു വാവച്ചിയെയും കൊണ്ട് മുറിയിലേക്കു പോയി. അച്ചുവിന്റെ മനസിലും വാവച്ചിയുടെ അമ്മയെ കുറിച്ച് ചോദിക്കണം എന്ന് ആയിരുന്നു. റൂമിൽ വന്ന ശ്രീ കാണുന്നത് വാവച്ചിയെ തോളിൽ ഇട്ട് ഉറക്കുന്ന അച്ചുവിനെ ആണ്........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story