നിഴലാഗ്നി: ഭാഗം 1

nizhalagni

രചന: Mp Nou

"നിക്കട അവിടെ ..................""" കറുത്ത ഷർട്ടും കറുപ്പിൽ തന്നെ ഗോൾഡ് കരയുള്ള മുണ്ട് ,തലക്ക് ചുറ്റും വരിഞ്ഞു മുറുക്കിയ നാട , കഴുത്തിലോളം നീളുന്ന കട്ടി കറുപ്പുള്ള താടി ,കട്ടിമീശ ,കാടുപോലെ നിറഞ്ഞ കൂട്ടു പിരികത്തിനടിയിൽതിളങ്ങുന്ന കണ്ണ് ,,,, പക്ഷെ ആ കണ്ണിലൊരുറ്റു സ്നേഹമില്ല , വാത്സല്യമില്ല ,പിന്നെയോ തീക്ഷ്ണതയുടെഉച്ചസ്ഥായിൽ നിന്നും തീജ്വാല ഉറ്റി വീണതുപോലെയുള്ള കണ്ണുകളെന്ന് തോന്നിക്കും വിധം അവ കത്തുകയായിരുന്നു ... അയാൾ വേഗത്തിലോടി .......ഇര പിടിക്കാനോടുന്ന സിംഹത്തേക്കാൾ ഗർവോടെ ........അലറിക്കൊണ്ട്....കാറ്റിനോളം വേഗതയിൽ ......ചെമ്മൺ പൊടി പാറ്റികൊണ്ട് ......മുമ്പിലെ കാഴ്ച വ്യക്തമാണ് ....... എന്നാൽ അവക്തവുമാണ് .............

അലറിക്കൊണ്ട് പിറകെ ഓടി ....അവന്റെ പിറകെ തന്നെ കൂട്ടാളികളും ........ കയ്യിൽ വടിയും കത്തിയും പിടിച്ച് കിതച്ചുകൊണ്ട് അവനെ അനുഗമിക്കുന്നു .. യാദവ് ......ദാ പിടിച്ചോ ..... പിറകിൽ നിന്നൊരുത്തൻ അവന്റെ കയ്യിലുള്ല മുളയുടെ വടി ആഷിക്കിന് എറിഞ്ഞു നൽകി ...... പിറകോട്ട് ഒരു മാത്ര തിരിഞ്ഞ് തനിക്ക് നേരെവരുന്ന മുളവടി ചാടിപിടിച്ചു .... തന്റെ മുമ്പിലായ്‌ മരണപ്പാച്ചിൽ പായുന്ന ജഗന്റെ കണം കാല് നോക്കി ഒരെറ് .... പ്പ് ധും ...... ജഗൻ നിലം പതിച്ചു ... വീണിടം ചെമ്മണ്ണ് പാറി .. യാദവ് വരുന്നതിന് മുമ്പേ ജഗൻ പിടഞ്ഞെഴുന്നേല്ക്കാന് ഒരു ശ്രമം നടത്തിയെങ്കിലും അത് വിഫലമായി .. പറയടാ കോപ്പേ ആര് പറഞ്ഞിട്ടാടാ ഈ കൊട്ടെഷൻ .... നിലംപറ്റി കിടക്കുന്ന ജഗന്റെ പുറത്ത്‌ വലത് കാലെടുത്ത അമർത്തി ചവിട്ടികൊണ്ട് ആഷിക് ചോദിച്ചു .......... യാദവ് പ്ളീസ് ..... ഞ...... ഞാൻ ... ഞാൻ പറയാ ....

ജഗൻ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ....ഭയം നിഴലിച്ച കണ്ണുകളോടെ ജഗൻ അവനെ നോക്കി .... പറയടാ നാറി ......നീലിച്ച ഞരമ്പുകൾ എടുത്തുകാണിക്ക വിധം വലിഞ് ഇപ്പൊ പൊട്ടുമെന്നനിലയിലായിരിക്കുന്നു .... അവൻ പറയില്ലടാ .. വെട്ടട കഴുത്ത് നോക്കി .... കൂട്ടത്തിൽ നിന്ന് അമീർ ഉറക്കെ പറഞ് യാദവിന്റെ കയ്യിലേക്ക്പിറകിൽ താൻ ഒളിപ്പിച്ചു വച്ച വടിവാളെടുത്ത് നൽകി ..... മാ .......ധവ് ...... മാധവൻ സർ ജഗൻ അലറിക്കൊണ്ട് പറഞ്ഞു ..പിന്നെ പതിയെ ശബ്ദം തായ്തി “””മാധവ് സർ .. അയാളാണ് എന്നെ പറഞ്ഞു വിട്ടത് .....സത്യായിട്ടും നീയാണന്ന് എനിക്കറിയില്ലായിരുന്നു .....നീയാണെന്ന് ഞാൻഅറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ക്വട്ടെഷൻ ഏൽക്കില്ലായിരുന്നു ........ജഗൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി .... യാദവ് കയ്യിലുള്ല വടിവാൾ ദേഷ്യത്തോടെ ജഗന്റെ തലയോരം ആഞ്ഞു കുത്തി .... ജഗൻ ഒരു നിമിഷംസ്തബ്ധനായ് ....കൂടെ നിന്നവരും ..... ഉണ്ണി , അമീർ , വിനു , റാം , പിന്നെ യാദവ് ഇവർ അഞ്ചുപേരും ബാല്യം മുതലേയുള്ള കൂട്ട് കെട്ടാണ്......

യാദവിന് ബന്ധങ്ങളെന്ന് പറയാൻ ആരുമില്ല ... ഇങനെ ചില ബന്ധങ്ങളല്ലാതെ ......... പണ്ട് തന്റെ ഉപ്പ മരിക്കുന്നതിന് കുറച്ചു മുമ്പ് അത്രയധികം ചെറുതല്ലെങ്കിലുംമോശമല്ലാത്ത രീതിയിൽ ഒരു വർക്ക്ഷോപ് തുടങ്ങിയിട്ടുണ്ടായിരുന്നു .... ഉപ്പ മരിച്ചു കുറച്ചു കാലം കഴിഞ്ഞില്ല അപ്പോയെക്കും വന്നു നാട്ടിലെ പ്രമാണി അബ്‌ദു റഹ്മാൻ സാഹിബ്.....അയാളോട് കടം വാങ്ങിയാന്നത്രെ അന്ന് ഈ കട തുടങ്ങിയത് .........അയാൾക്കത് വേണം .....ആർക്കോ മറിച്ചുവിൽക്കാനായ് ..... അന്നൊരുപാട് സങ്കടപെട്ടായിരുന്നു ആഷിക് ആ കോളനിയിൽ നിന്നും പടിയിറങ്ങിയത് .... പത്താം വയസ്സിൽ തന്നെ അനാഥത്വത്തിന്റെ കൈപ്പറിഞ്ഞതുകൊണ്ട് അവന്റെ ജീവിതം നിറങ്ങളില്ലാത്ത നിറങ്ങളെപോലെ .......ജീവനില്ലാത്ത ചിത്രങ്ങളെ പോലെ ലക്ഷ്യമില്ലാതെ എവിടേയ്ക്കോ വ്യതിചലിച്ചു കൊണ്ടേയിരിക്കുന്നു.......

പിന്നീടെപ്പഴോ ആ ഇരുനില കെട്ടിടം അവൻ തന്നെ വാങ്ങി .......ലക്ഷ്യമില്ലാത്ത ജീവിത യാത്രക്കിടെ വീണുകിട്ടിയചുരുക്കം ബന്ധങ്ങളിൽ പെട്ടവരായിരുന്നു റാം ,ഉണ്ണി ,അമീർ ,വിനു .... നിന്നെ കണ്ടപ്പഴേ ഞാൻ ഊഹിച്ചു ഇതവന്റെ പണിയായിരിക്കുംന്ന് പുച്ഛത്തോടെ ജഗന്റെ ഷിർട്ടിൽ പിടിച്ചുയർത്തി ...പറ്റിപ്പിടിച്ച പൊടിപടലങ്ങൾ തന്റെ കൈകൊണ്ട് തന്നെ തട്ടി .... അങ്ങേരോട് പറഞ്ഞേയ്ക്ക് മകളെ സ്വപ്നം ഈ ജന്മത്ത് നടക്കില്ലെന്ന് .... യാദവ് പുച്ഛത്തോടെ തിരിച്ച് പതുക്കെ വളരെ പതുക്കെ നടന്നു പോയി ..പിറകിലായ് അവന്റെ കിങ്കരൻമാരും ...... കോളനിക്കടുത്ത്‌ എത്താറായപ്പോള് വിനു ചോദിച്ചു ..... നിനക്കെന്താ അവളെകെട്ടിയാൽ കൊഴപ്പം ... അതെ പൊന്നിന് പൊന്ന് പണത്തിന് പണം അമീർ അതിലേക്ക് ആക്കം കൂട്ടികൊണ്ട്പറഞ്ഞു ...... ഒന്നും അറിയാതെ സുഖായിട്ടെങ്ങനെ ജീവിക്കാം റാം ഒപ്പം കൂടി ...

നിങ്ങൾക്കെങ്ങനെ ഒരേ പോലെ ചിന്തിക്കാൻ കഴിയുന്നു ......ആഷി അത്ഭുതംകൂറിക്കൊണ്ട് അവരെ നോക്കി .... അവളൊന്നും നമ്മക്ക് ശരിയാവില്ല ...പെണ്ണ് റോഡിനോരം ചേർന്ന് നില്ക്കുന്ന പഴകിയ ഇരുനില കെട്ടിടം ... താഴെ വർക്ക് ഷോപ് മുകളിൽ താമസിക്കാൻ പാകത്തിനുള്ള സൗകര്യം .. താഴ്യെ നിന്ന് കോണി കയറി അവസാനിക്കുന്നിടത്ത് നീളൻ വരാന്ത .... വരാന്തയുടെ ഒത്ത നടുവിലായ് അകത്തേക്കുള്ള പ്രവേശന കവാടം ... നന്നേ പഴകിയതാണെങ്കിലും പുറമെ നിന്ന് നോക്കിയാൽ അല്പം വൃത്തിയും വെടിപ്പുമൊക്കെ തോന്നുമെങ്കിലുംഅകം കണ്ടാൽ മഹാ മോശം തന്നെയായിരുന്നു ... അങ്ങിങ്ങായ് വലിച്ചു വാരിയിട്ട തുണികൾ , വലിച്ചുപേക്ഷിച്ച സിഗരറ്റ് കുറ്റികൾ , ബിയർ ബോട്ടിൽ , ചപ്പുകൾ , കീറിയെറിഞ്ഞ കടലാസ് ചീളുകൾ , ഭിത്തിയിൽ നിറയെ രൂപമോ ഭംഗിയോ ഇല്ലാത്ത വരകളും ചിത്രങ്ങളും ... പഴകിയ തപ്പലമാറ , ഇരുമ്പ് കട്ടിൽ , അരയോളം വലുപ്പത്തിലൊരു മേശ , നൂറ്റാണ്ടുകൾ പഴക്കമുള്ള പൊടിപിടിച്ച ഒരു സീലിംഗ് ഫാൻ മുരണ്ടുകൊണ്ട് സദാ കറങ്ങിക്കൊണ്ടിരിക്കുന്നു ,

റൂമിനറ്റം ഗ്രിൽസ് ഡോർ , ശേഷം നീളത്തിലും വലുപ്പത്തിലും വിശാലമായ ടെറസ് , ഒത്ത നാടുവിലൊരു കസേരവടക്കോട്ട് നോക്കി നിൽക്കുന്നു .... യാദവ് ലൈറ്റർ എടുത്ത് സിഗററ്റിന് തീ കൊളുത്തി , കസേരയിലിരുന്നു .. കണ്ണുകൾ നാല്‌ ദിക്കും ഓടി പാഞ്ഞു ... കൂടെ പുക പതിയെ ഊതി ഊതി രസം കൊണ്ടു ... ടെറസിലിരുന്നാൽ ദൂരെ മാർക്കറ്റ് വരെ കാണാം ...പരന്നു കിടക്കുന്ന കോളനിയും ... നന്നേ താഴ്ന്നും നന്നേ ഉയർന്നും ചില വീടുകളും കൺയാത്രയിൽ കുത്തി നിൽക്കും ... ചില സമയങ്ങളിൽ അവ സുഗമമായ കൺയാത്രകൾക്ക് ഭംഗം വരുത്താറുണ്ട് ... മനസ്സപ്പോൾ ചൊടിച് പിന്നൊട്ട് മാറി നിൽക്കും ... യാദവ് വാശിയോടെ ശക്തിയിൽ പുക ഉയരത്തിലേക്കൂതി .... """ ഹലോ മാൻ ... ഇങ്ങനെ ചിന്തിചിരുന്നാൽ മതിയോ ...ബൽറാം വിളിച്ചിരുന്നു .. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല ... നിന്റെ ഫോണെവിടെ ..."" റാം യാദവ് മുമ്പിലായ്‌ അരഭിത്തിയിൽ കയറിയിരുന്നു .. മൗനം ..... വീണ്ടും പുക വായുവിൽ ഉയർന്നു പൊങ്ങി വട്ടത്തിൽ ... വലിയ വട്ടത്തിൽ .... ഡാ നിന്നോട് റാം കവിളിൽ തട്ടി വിളിച്ചു ...

യാദവ് റാമിന്റെ മുഖത്തേക്ക് നോക്കി ... ചുവപ്പ് രാശി പടർന്ന ചുവന്ന കണ്ണുകൾ ... ഇങ്ങനെ നോക്കല്ലേട പേടിയാവുന്നു റാം പറഞ്ഞു .. "" നാട്ടിലെ മൃഗങ്ങൾക്ക് കാട്ടിലെ മൃഗങ്ങളെ പേടിക്കാം ... പക്ഷെ കാട്ടിലെ മൃഗങ്ങൾ ഒരിക്കലും നാട്ടിലെമൃഗങ്ങളെ പേടിക്കാറില്ല ...""" "" നിന്റെ ഈ വക സംസാരമൊന്നും ഞങ്ങളെടുത്ത് വേണ്ട നല്ലോണം പറഞ്ഞാൽ മതി """ യാദവ് ഉറക്കെ ചിരിച്ചു .. ഒന്നും മനസിലാവാതെ റാമും ഒപ്പം കൂടി ... """ഇത് നമ്മുടെ സാമ്രാജ്യമാണ് .... ഈ കൊടുംകാട്ടിലെ രാജാക്കന്മാർ നമ്മളും ..."" ആഷിക് അർത്ഥം വെച്ചു പറഞ്ഞു ..അപ്പോയെക്കും ബാക്കി മൂവരും അവിടെയെത്തിയിരുന്നു ... "" ബൽറാം വിളിച്ചിരുന്നു "" അമീർ പറഞ്ഞു .. "" ബൽറാം സർ അവിടെയിരുന്നു വിളിക്കത്തെ ഉണ്ടാവുള്ളു ആളെ കിട്ടില്ല .."" ടെറസിൽ ചിതറിക്കിടക്കുന്ന ഫോൺ ഉണ്ണി കയ്യിലെടുത്ത് ... ""ബാറ്ററി വേറെ ബോഡി വേറെ ഫോൺ വേറെ "" ഉണ്ണി യാദവ് നോക്കി .... "" ഇന്നും കണ്ടോ നീ ആ സ്വപ്നം "" മൂവരും ആകാംഷയോടെ ചോദിച്ചു ,, "" കണ്ടു ... ഞാൻ ആ സ്ത്രീയെ വീണ്ടും വീണ്ടും കണ്ടു ... ഞാൻ വെറുക്കുന്ന ... ഈ ലോകത്തേറ്റവും അറക്കുന്നസ്ത്രീയെ ഞാൻ കണ്ടു ..."" ഗർജ്ജനത്തെക്കാൾ തീവ്രമായിരുന്നു അവന്റെ ശബ്‌ദം ... "" നിന്റെ അമ്മയല്ലേ ...."" """ഹെഈഈഈയ് .....""" പറഞ്ഞു പൂർത്തിയാക്കും മുമ്പേ ആഷിക് അലറി .... """ വേണ്ട ... 'അമ്മ .... "" അവന്റെ ചുണ്ടിൽ പുച്ഛം ....

""അങ്ങനെ വിളിക്കാൻ പോലും എനിക്ക് ലജ്ജ തോന്നുന്നു ...മരണം വരെവെറുക്കപ്പെട്ട ജന്മമാണത് ..."" ആഷിക് ശക്തിയിൽ അരഭിത്തിയിൽ കൈകൾ ചുരുട്ടിയാഞ്ഞു കുത്തി .. പിന്നെയും .. വീണ്ടും ... നാലുപേരും അവനെ പിടിച്ചുമാറ്റി മയപ്പെടുത്താൻ ഏറെ നേരം പാടുപെട്ടു ... അഞ്ചുപേർക്കിടയിലും മൗനം ...ആരഭിത്തിയോട് ചാരിയിരുന്നവൻ മുകളിലേക്ക് മിഴികളുയർത്തിയടച്ചു ... സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ വെട്ടിത്തിളങ്ങുകയായിരുന്നപ്പോൾ .... പ്രൗഡിയിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ബംഗ്ലാവ് ..ഉമ്മറത്തും മുറ്റത്തുമായിട്ട് വെള്ള വസ്ത്രധാരികൾ .. ആഡംബര കാറുകൾ .. മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ യാദവും റാമും മുമ്പോട്ട് നടന്നു ... കണ്ണുകൾ വെറുതെ ചുറ്റും പരതി ... മുറ്റത്തിന്റെ ഒത്തനടുവിൽ വലുപ്പത്തിലൊരു ഗാർഡൻ .. കൃത്രിമ പുല്ലുകൾ വിളയിച്ചെടുത്തിട്ടുണ്ട് .. ചെറുചെടികൾ.... ഒരാളോളം വലുപ്പത്തിൽ തൈ ചെടികൾ.... ഒത്ത നടുവിൽ വാട്ടർ ഫാൾ ... വിരിഞ്ഞു നിൽക്കുന്നുന്ന പനിനീർ പൂക്കളിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു ...

ഒരു ശലഭം പൂവിനുമീതെ പറന്നു വന്നിരുന്നു .. നേർത്ത ഭംഗിയുള്ള ചിറകുകൾ ഇളകികൊണ്ടിരുന്നു ... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു ... സ്ഥിരമായി കാണുന്ന കാഴ്ച ...അതുകൊണ്ട് തന്നെ വല്യത്ഭുതം തോന്നിയില്ല... നേരെ ഡൈനിങ്ഹാളിലേക്ക് .... നീളത്തിലുള്ള ഗ്ലാസ് ടേബിളിന്റെ ഒരറ്റത്തിരുന്ന് ബൽറാം ചിക്കൻ പീസ് കടിച്ചു വലിക്കുന്നു ...അതെന്നുംഅയാളിലെ വീക്നെസായിരുന്നു ... പണ്ടുമുതലെ ... ഇന്നും തുടരുന്നു ... """ ഹാ നീയെത്തിയോ ...??""" ബൽറാം കഴിപ്പ് നിർത്തി അരികിൽ വെച്ച വെള്ളം നിറച്ച പാത്രത്തിൽ വലംകൈ മുക്കി ..ടർക്കിയിൽ അമർത്തിതുടച്ചു .. """ഇന്ന് രാത്രി നമുക്കൊരിടംവരെ പോണം""" ടർക്കി പിറകിലുള്ള തലനരച്ച വൃദ്ധന്റെ കൈകളിൽ നൽകി .. അയാളത് വിനയ പൂർവം വാങ്ങി .. പിറകോട്ട് മാറിനിന്നു .. """പോവാം ..""" യാതൊരു മടിയും കൂടാതെ മൂവരും മറുപടി നൽകി .."""നിക്കട അവിടെ ..................""" കറുത്ത ഷർട്ടും കറുപ്പിൽ തന്നെ ഗോൾഡ് കരയുള്ള മുണ്ട് ,തലക്ക് ചുറ്റും വരിഞ്ഞു മുറുക്കിയ നാട ,

കഴുത്തിലോളം നീളുന്ന കട്ടി കറുപ്പുള്ള താടി ,കട്ടിമീശ ,കാടുപോലെ നിറഞ്ഞ കൂട്ടു പിരികത്തിനടിയിൽതിളങ്ങുന്ന കണ്ണ് ,,,, പക്ഷെ ആ കണ്ണിലൊരുറ്റു സ്നേഹമില്ല , വാത്സല്യമില്ല ,പിന്നെയോ തീക്ഷ്ണതയുടെഉച്ചസ്ഥായിൽ നിന്നും തീജ്വാല ഉറ്റി വീണതുപോലെയുള്ള കണ്ണുകളെന്ന് തോന്നിക്കും വിധം അവ കത്തുകയായിരുന്നു ... അയാൾ വേഗത്തിലോടി .......ഇര പിടിക്കാനോടുന്ന സിംഹത്തേക്കാൾ ഗർവോടെ ........അലറിക്കൊണ്ട്....കാറ്റിനോളം വേഗതയിൽ ......ചെമ്മൺ പൊടി പാറ്റികൊണ്ട് ......മുമ്പിലെ കാഴ്ച വ്യക്തമാണ് ....... എന്നാൽ അവക്തവുമാണ് ............. അലറിക്കൊണ്ട് പിറകെ ഓടി ....അവന്റെ പിറകെ തന്നെ കൂട്ടാളികളും ........ കയ്യിൽ വടിയും കത്തിയും പിടിച്ച് കിതച്ചുകൊണ്ട് അവനെ അനുഗമിക്കുന്നു .. യാദവ് ......ദാ പിടിച്ചോ ..... പിറകിൽ നിന്നൊരുത്തൻ അവന്റെ കയ്യിലുള്ല മുളയുടെ വടി ആഷിക്കിന് എറിഞ്ഞു നൽകി ...... പിറകോട്ട് ഒരു മാത്ര തിരിഞ്ഞ് തനിക്ക് നേരെവരുന്ന മുളവടി ചാടിപിടിച്ചു .... തന്റെ മുമ്പിലായ്‌ മരണപ്പാച്ചിൽ പായുന്ന ജഗന്റെ കണം കാല് നോക്കി ഒരെറ് .... പ്പ് ധും ......

ജഗൻ നിലം പതിച്ചു ... വീണിടം ചെമ്മണ്ണ് പാറി .. യാദവ് വരുന്നതിന് മുമ്പേ ജഗൻ പിടഞ്ഞെഴുന്നേല്ക്കാന് ഒരു ശ്രമം നടത്തിയെങ്കിലും അത് വിഫലമായി .. പറയടാ കോപ്പേ ആര് പറഞ്ഞിട്ടാടാ ഈ കൊട്ടെഷൻ .... നിലംപറ്റി കിടക്കുന്ന ജഗന്റെ പുറത്ത്‌ വലത് കാലെടുത്ത അമർത്തി ചവിട്ടികൊണ്ട് ആഷിക് ചോദിച്ചു .......... യാദവ് പ്ളീസ് ..... ഞ...... ഞാൻ ... ഞാൻ പറയാ .... ജഗൻ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ....ഭയം നിഴലിച്ച കണ്ണുകളോടെ ജഗൻ അവനെ നോക്കി .... പറയടാ നാറി ......നീലിച്ച ഞരമ്പുകൾ എടുത്തുകാണിക്ക വിധം വലിഞ് ഇപ്പൊ പൊട്ടുമെന്നനിലയിലായിരിക്കുന്നു .... അവൻ പറയില്ലടാ .. വെട്ടട കഴുത്ത് നോക്കി .... കൂട്ടത്തിൽ നിന്ന് അമീർ ഉറക്കെ പറഞ് യാദവിന്റെ കയ്യിലേക്ക്പിറകിൽ താൻ ഒളിപ്പിച്ചു വച്ച വടിവാളെടുത്ത് നൽകി ..... മാ .......ധവ് ...... മാധവൻ സർ ജഗൻ അലറിക്കൊണ്ട് പറഞ്ഞു ..പിന്നെ പതിയെ ശബ്ദം തായ്തി “””മാധവ് സർ .. അയാളാണ് എന്നെ പറഞ്ഞു വിട്ടത് .....സത്യായിട്ടും നീയാണന്ന് എനിക്കറിയില്ലായിരുന്നു .....

നീയാണെന്ന് ഞാൻഅറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ ക്വട്ടെഷൻ ഏൽക്കില്ലായിരുന്നു ........ജഗൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി .... യാദവ് കയ്യിലുള്ല വടിവാൾ ദേഷ്യത്തോടെ ജഗന്റെ തലയോരം ആഞ്ഞു കുത്തി .... ജഗൻ ഒരു നിമിഷംസ്തബ്ധനായ് ....കൂടെ നിന്നവരും ..... ഉണ്ണി , അമീർ , വിനു , റാം , പിന്നെ യാദവ് ഇവർ അഞ്ചുപേരും ബാല്യം മുതലേയുള്ള കൂട്ട് കെട്ടാണ്......യാദവിന് ബന്ധങ്ങളെന്ന് പറയാൻ ആരുമില്ല ... ഇങനെ ചില ബന്ധങ്ങളല്ലാതെ ......... പണ്ട് തന്റെ ഉപ്പ മരിക്കുന്നതിന് കുറച്ചു മുമ്പ് അത്രയധികം ചെറുതല്ലെങ്കിലുംമോശമല്ലാത്ത രീതിയിൽ ഒരു വർക്ക്ഷോപ് തുടങ്ങിയിട്ടുണ്ടായിരുന്നു .... ഉപ്പ മരിച്ചു കുറച്ചു കാലം കഴിഞ്ഞില്ല അപ്പോയെക്കും വന്നു നാട്ടിലെ പ്രമാണി അബ്‌ദു റഹ്മാൻ സാഹിബ്.....അയാളോട് കടം വാങ്ങിയാന്നത്രെ അന്ന് ഈ കട തുടങ്ങിയത് .........അയാൾക്കത് വേണം .....ആർക്കോ മറിച്ചുവിൽക്കാനായ് .....

അന്നൊരുപാട് സങ്കടപെട്ടായിരുന്നു ആഷിക് ആ കോളനിയിൽ നിന്നും പടിയിറങ്ങിയത് .... പത്താം വയസ്സിൽ തന്നെ അനാഥത്വത്തിന്റെ കൈപ്പറിഞ്ഞതുകൊണ്ട് അവന്റെ ജീവിതം നിറങ്ങളില്ലാത്ത നിറങ്ങളെപോലെ .......ജീവനില്ലാത്ത ചിത്രങ്ങളെ പോലെ ലക്ഷ്യമില്ലാതെ എവിടേയ്ക്കോ വ്യതിചലിച്ചു കൊണ്ടേയിരിക്കുന്നു....... പിന്നീടെപ്പഴോ ആ ഇരുനില കെട്ടിടം അവൻ തന്നെ വാങ്ങി .......ലക്ഷ്യമില്ലാത്ത ജീവിത യാത്രക്കിടെ വീണുകിട്ടിയചുരുക്കം ബന്ധങ്ങളിൽ പെട്ടവരായിരുന്നു റാം ,ഉണ്ണി ,അമീർ ,വിനു .... നിന്നെ കണ്ടപ്പഴേ ഞാൻ ഊഹിച്ചു ഇതവന്റെ പണിയായിരിക്കുംന്ന് പുച്ഛത്തോടെ ജഗന്റെ ഷിർട്ടിൽ പിടിച്ചുയർത്തി ...പറ്റിപ്പിടിച്ച പൊടിപടലങ്ങൾ തന്റെ കൈകൊണ്ട് തന്നെ തട്ടി .... അങ്ങേരോട് പറഞ്ഞേയ്ക്ക് മകളെ സ്വപ്നം ഈ ജന്മത്ത് നടക്കില്ലെന്ന് .... യാദവ് പുച്ഛത്തോടെ തിരിച്ച് പതുക്കെ വളരെ പതുക്കെ നടന്നു പോയി ..പിറകിലായ് അവന്റെ കിങ്കരൻമാരും ...... കോളനിക്കടുത്ത്‌ എത്താറായപ്പോള് വിനു ചോദിച്ചു .....

നിനക്കെന്താ അവളെകെട്ടിയാൽ കൊഴപ്പം ... അതെ പൊന്നിന് പൊന്ന് പണത്തിന് പണം അമീർ അതിലേക്ക് ആക്കം കൂട്ടികൊണ്ട്പറഞ്ഞു ...... ഒന്നും അറിയാതെ സുഖായിട്ടെങ്ങനെ ജീവിക്കാം റാം ഒപ്പം കൂടി ... നിങ്ങൾക്കെങ്ങനെ ഒരേ പോലെ ചിന്തിക്കാൻ കഴിയുന്നു ......ആഷി അത്ഭുതംകൂറിക്കൊണ്ട് അവരെ നോക്കി .... അവളൊന്നും നമ്മക്ക് ശരിയാവില്ല ...പെണ്ണ് റോഡിനോരം ചേർന്ന് നില്ക്കുന്ന പഴകിയ ഇരുനില കെട്ടിടം ... താഴെ വർക്ക് ഷോപ് മുകളിൽ താമസിക്കാൻ പാകത്തിനുള്ള സൗകര്യം .. താഴ്യെ നിന്ന് കോണി കയറി അവസാനിക്കുന്നിടത്ത് നീളൻ വരാന്ത .... വരാന്തയുടെ ഒത്ത നടുവിലായ് അകത്തേക്കുള്ള പ്രവേശന കവാടം ... നന്നേ പഴകിയതാണെങ്കിലും പുറമെ നിന്ന് നോക്കിയാൽ അല്പം വൃത്തിയും വെടിപ്പുമൊക്കെ തോന്നുമെങ്കിലുംഅകം കണ്ടാൽ മഹാ മോശം തന്നെയായിരുന്നു ... അങ്ങിങ്ങായ് വലിച്ചു വാരിയിട്ട തുണികൾ , വലിച്ചുപേക്ഷിച്ച സിഗരറ്റ് കുറ്റികൾ , ബിയർ ബോട്ടിൽ , ചപ്പുകൾ , കീറിയെറിഞ്ഞ കടലാസ് ചീളുകൾ ,

ഭിത്തിയിൽ നിറയെ രൂപമോ ഭംഗിയോ ഇല്ലാത്ത വരകളും ചിത്രങ്ങളും ... പഴകിയ തപ്പലമാറ , ഇരുമ്പ് കട്ടിൽ , അരയോളം വലുപ്പത്തിലൊരു മേശ , നൂറ്റാണ്ടുകൾ പഴക്കമുള്ള പൊടിപിടിച്ച ഒരു സീലിംഗ് ഫാൻ മുരണ്ടുകൊണ്ട് സദാ കറങ്ങിക്കൊണ്ടിരിക്കുന്നു , റൂമിനറ്റം ഗ്രിൽസ് ഡോർ , ശേഷം നീളത്തിലും വലുപ്പത്തിലും വിശാലമായ ടെറസ് , ഒത്ത നാടുവിലൊരു കസേരവടക്കോട്ട് നോക്കി നിൽക്കുന്നു .... യാദവ് ലൈറ്റർ എടുത്ത് സിഗററ്റിന് തീ കൊളുത്തി , കസേരയിലിരുന്നു .. കണ്ണുകൾ നാല്‌ ദിക്കും ഓടി പാഞ്ഞു ... കൂടെ പുക പതിയെ ഊതി ഊതി രസം കൊണ്ടു ... ടെറസിലിരുന്നാൽ ദൂരെ മാർക്കറ്റ് വരെ കാണാം ...പരന്നു കിടക്കുന്ന കോളനിയും ... നന്നേ താഴ്ന്നും നന്നേ ഉയർന്നും ചില വീടുകളും കൺയാത്രയിൽ കുത്തി നിൽക്കും ... ചില സമയങ്ങളിൽ അവ സുഗമമായ കൺയാത്രകൾക്ക് ഭംഗം വരുത്താറുണ്ട് ... മനസ്സപ്പോൾ ചൊടിച് പിന്നൊട്ട് മാറി നിൽക്കും ... യാദവ് വാശിയോടെ ശക്തിയിൽ പുക ഉയരത്തിലേക്കൂതി .... """ ഹലോ മാൻ ... ഇങ്ങനെ ചിന്തിചിരുന്നാൽ മതിയോ ...

ബൽറാം വിളിച്ചിരുന്നു .. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല ... നിന്റെ ഫോണെവിടെ ..."" റാം യാദവ് മുമ്പിലായ്‌ അരഭിത്തിയിൽ കയറിയിരുന്നു .. മൗനം ..... വീണ്ടും പുക വായുവിൽ ഉയർന്നു പൊങ്ങി വട്ടത്തിൽ ... വലിയ വട്ടത്തിൽ .... ഡാ നിന്നോട് റാം കവിളിൽ തട്ടി വിളിച്ചു ... യാദവ് റാമിന്റെ മുഖത്തേക്ക് നോക്കി ... ചുവപ്പ് രാശി പടർന്ന ചുവന്ന കണ്ണുകൾ ... ഇങ്ങനെ നോക്കല്ലേട പേടിയാവുന്നു റാം പറഞ്ഞു .. "" നാട്ടിലെ മൃഗങ്ങൾക്ക് കാട്ടിലെ മൃഗങ്ങളെ പേടിക്കാം ... പക്ഷെ കാട്ടിലെ മൃഗങ്ങൾ ഒരിക്കലും നാട്ടിലെമൃഗങ്ങളെ പേടിക്കാറില്ല ...""" "" നിന്റെ ഈ വക സംസാരമൊന്നും ഞങ്ങളെടുത്ത് വേണ്ട നല്ലോണം പറഞ്ഞാൽ മതി """ യാദവ് ഉറക്കെ ചിരിച്ചു .. ഒന്നും മനസിലാവാതെ റാമും ഒപ്പം കൂടി ... """ഇത് നമ്മുടെ സാമ്രാജ്യമാണ് .... ഈ കൊടുംകാട്ടിലെ രാജാക്കന്മാർ നമ്മളും ..."" ആഷിക് അർത്ഥം വെച്ചു പറഞ്ഞു ..

അപ്പോയെക്കും ബാക്കി മൂവരും അവിടെയെത്തിയിരുന്നു ... "" ബൽറാം വിളിച്ചിരുന്നു "" അമീർ പറഞ്ഞു .. "" ബൽറാം സർ അവിടെയിരുന്നു വിളിക്കത്തെ ഉണ്ടാവുള്ളു ആളെ കിട്ടില്ല .."" ടെറസിൽ ചിതറിക്കിടക്കുന്ന ഫോൺ ഉണ്ണി കയ്യിലെടുത്ത് ... ""ബാറ്ററി വേറെ ബോഡി വേറെ ഫോൺ വേറെ "" ഉണ്ണി യാദവ് നോക്കി .... "" ഇന്നും കണ്ടോ നീ ആ സ്വപ്നം "" മൂവരും ആകാംഷയോടെ ചോദിച്ചു ,, "" കണ്ടു ... ഞാൻ ആ സ്ത്രീയെ വീണ്ടും വീണ്ടും കണ്ടു ... ഞാൻ വെറുക്കുന്ന ... ഈ ലോകത്തേറ്റവും അറക്കുന്നസ്ത്രീയെ ഞാൻ കണ്ടു ..."" ഗർജ്ജനത്തെക്കാൾ തീവ്രമായിരുന്നു അവന്റെ ശബ്‌ദം ... "" നിന്റെ അമ്മയല്ലേ ...."" """ഹെഈഈഈയ് .....""" പറഞ്ഞു പൂർത്തിയാക്കും മുമ്പേ ആഷിക് അലറി .... """ വേണ്ട ... 'അമ്മ .... "" അവന്റെ ചുണ്ടിൽ പുച്ഛം ....""അങ്ങനെ വിളിക്കാൻ പോലും എനിക്ക് ലജ്ജ തോന്നുന്നു ...മരണം വരെവെറുക്കപ്പെട്ട ജന്മമാണത് ..."" ആഷിക് ശക്തിയിൽ അരഭിത്തിയിൽ കൈകൾ ചുരുട്ടിയാഞ്ഞു കുത്തി .. പിന്നെയും .. വീണ്ടും ... നാലുപേരും അവനെ പിടിച്ചുമാറ്റി മയപ്പെടുത്താൻ ഏറെ നേരം പാടുപെട്ടു ...

അഞ്ചുപേർക്കിടയിലും മൗനം ...ആരഭിത്തിയോട് ചാരിയിരുന്നവൻ മുകളിലേക്ക് മിഴികളുയർത്തിയടച്ചു ... സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ വെട്ടിത്തിളങ്ങുകയായിരുന്നപ്പോൾ .... പ്രൗഡിയിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ബംഗ്ലാവ് ..ഉമ്മറത്തും മുറ്റത്തുമായിട്ട് വെള്ള വസ്ത്രധാരികൾ .. ആഡംബര കാറുകൾ .. മലർക്കെ തുറന്നിട്ട ഗേറ്റിലൂടെ യാദവും റാമും മുമ്പോട്ട് നടന്നു ... കണ്ണുകൾ വെറുതെ ചുറ്റും പരതി ... മുറ്റത്തിന്റെ ഒത്തനടുവിൽ വലുപ്പത്തിലൊരു ഗാർഡൻ .. കൃത്രിമ പുല്ലുകൾ വിളയിച്ചെടുത്തിട്ടുണ്ട് .. ചെറുചെടികൾ.... ഒരാളോളം വലുപ്പത്തിൽ തൈ ചെടികൾ.... ഒത്ത നടുവിൽ വാട്ടർ ഫാൾ ... വിരിഞ്ഞു നിൽക്കുന്നുന്ന പനിനീർ പൂക്കളിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു ... ഒരു ശലഭം പൂവിനുമീതെ പറന്നു വന്നിരുന്നു .. നേർത്ത ഭംഗിയുള്ള ചിറകുകൾ ഇളകികൊണ്ടിരുന്നു ...

അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു ... സ്ഥിരമായി കാണുന്ന കാഴ്ച ...അതുകൊണ്ട് തന്നെ വല്യത്ഭുതം തോന്നിയില്ല... നേരെ ഡൈനിങ്ഹാളിലേക്ക് .... നീളത്തിലുള്ള ഗ്ലാസ് ടേബിളിന്റെ ഒരറ്റത്തിരുന്ന് ബൽറാം ചിക്കൻ പീസ് കടിച്ചു വലിക്കുന്നു ...അതെന്നുംഅയാളിലെ വീക്നെസായിരുന്നു ... പണ്ടുമുതലെ ... ഇന്നും തുടരുന്നു ... """ ഹാ നീയെത്തിയോ ...??""" ബൽറാം കഴിപ്പ് നിർത്തി അരികിൽ വെച്ച വെള്ളം നിറച്ച പാത്രത്തിൽ വലംകൈ മുക്കി ..ടർക്കിയിൽ അമർത്തിതുടച്ചു .. """ഇന്ന് രാത്രി നമുക്കൊരിടംവരെ പോണം""" ടർക്കി പിറകിലുള്ള തലനരച്ച വൃദ്ധന്റെ കൈകളിൽ നൽകി .. അയാളത് വിനയ പൂർവം വാങ്ങി .. പിറകോട്ട് മാറിനിന്നു .. """പോവാം ..""" യാതൊരു മടിയും കൂടാതെ മൂവരും മറുപടി നൽകി .. """ ഇന്ന് രാത്രി 12 മണിക്ക് ഫൊര്ട് കൊച്ചിയിലെത്തണം """ സംശയരൂപേണ അവരഞ്ചുപേരും മുഖാമുഖം നോക്കി ... (തുടരും ) 

Share this story