നിഴലാഗ്നി: ഭാഗം 10

nizhalagni

രചന: Mp Nou

  ""ഉണ്ടെങ്കിൽ.."" യാദവിന്റെ മിഴിലേക്കവളുടെ മിഴികളൂന്നിയായിരുന്നു അയ്ഷയുടെ മറുപടി.. അപ്രിയമായ മറുപടിയിൽ അവന്റെ ഹൃദയത്തിൽ വേദനയുടെ ഒരു ചുവന്ന കല്ല് രൂപപ്പെട്ടു..അവ മുഖത്തേക്ക് കല്ലിച്ചു വരും മുമ്പേ തന്റെ മിഴി വളരെ സാമർഥ്യത്തോടെയവൻ പിൻവലിച്ചു.. ഒരു ചെറു പുഞ്ചിരി നൽകി അവന്റെ യഥാർത്ഥമുഖം അവളിൽ നിന്നും ഒളിപ്പിച്ചു വെച്ചു... വളരെ വിദഗ്ദ്ധമായി.... "" നിനക്കെല്ലാം അറിയാം,പിന്നെ ഈ ചോദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ.. "" നേരിയ പുച്ഛം ചുണ്ടിൽ ഒളി കണ്ണിട്ട് കുറച്ചകലെ മാറി നിന്നു.. അതയാൾക്ക് അസഹനീയത തോന്നി... ""ക്ഷമിച്ചേക്കു.. ഇനി ആവർത്തിക്കില്ല.."" യാദവ് കട്ടിലിൽ നിന്നും പതിയെ... വളരെ പതിയെ എഴുന്നേറ്റ് മുൻപോട്ട് നടന്നു.... ""അടുക്കള സാധനങ്ങളുള്ള ഭാഗം നമുക്ക് ഫാബ്രിക്കേഷൻ ചെയ്യാമായിരുന്നു "" യാദവ് ഡോർ എത്തുന്നതിനു മുൻപേ ആയിഷ പറഞ്ഞു.. ""എങ്കിൽ ഇപ്പോൾ കാണുന്ന വൃത്തികേട് ഉണ്ടാവില്ല..."" അവൾ വീണ്ടും പറഞ്ഞു... യാദവ് ആ ഭാഗങ്ങളിലേക്ക് വെറുതെയൊന്ന് നോക്കി..

അവളുടെ സൂക്ഷ്മത അവനെ അത്ഭുതപെടുത്തി.. ഗോവണിയുടെ ആദ്യ പടവിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു യാദവിനു നേരെ പുഞ്ചിരിച്ചുകൊണ്ട് സുജാത കയറി വന്നു.. തലയിലെ മുല്ലപ്പൂവിന് ചെറുതായൊന്നു വട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, ഇരു തോളിലൂടെയും മാറിലേക്കവ തൂങ്ങി കിടക്കുന്നു... യാദവ് സുജാതയെ ഉറ്റ് നോക്കി... തലേന്ന് രാത്രി, ആരോ ഒരാൾ അവളുടെ ചുണ്ടിന് ക്ഷതമേൽപ്പിച്ചിരിക്കുന്നപോലെ കീഴ് ചുണ്ടിന്റെ ഇടത് വശം അല്പം കല്ലിച്ച് ഉന്തി നിൽക്കുന്നു...അവനെന്തോ അപ്പോൾ ആ യുവതിയോട് സഹതാപമാണ് തോന്നിയത്.. "" ഇശ്ശിരി സാമ്പാറാണ്.., ഉണ്ടാക്കിയപ്പോൾ അയ്ഷയെ ഓർമ വന്നു.. അവളെവിടെ...? "" സുജാത നാലുപാടും നോട്ടം തെറ്റിച്ച് യാദവിനെ നോക്കി... ""അകത്തുണ്ട്.."" അവന്റെ മ്ലാനത സുജാതക്ക് രസിച്ചില്ല... അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അകത്തേക്ക് കയറിപ്പോയി.. ചിന്തയുടെ മതിൽ കെട്ടിൽ തനിയെ ഇരിക്കുകയായിരുന്നു ആ പെണ്ണ്.. സുജാത വന്നതവളറിഞ്ഞതേയില്ല.. അവൾക്കു മുമ്പേ കിഴക്ക് ഭാഗം ശ്രദ്ധയിൽ പെട്ട സുജാത, ആദ്യം സംശയിച്ചു നോക്കിയെങ്കിലും.., പിന്നീട് എന്തോ ചിന്തയിലവൾ വളരെ ഭംഗിയിൽ പുഞ്ചിരിച്ചു... ""ആഹാ... റൂമൊക്കെ മാറി പോയല്ലോ..""

അയ്ഷയുടെ തോളിൽ തട്ടി ആ യുവതി അവൾക്കരികിൽ സ്ഥാനമുറപ്പിച്ചു.. സ്വബോധത്തിലേക്ക് തിരിച്ചുവന്ന വഴി സുജാതയെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു... ""എന്തുപറ്റി നിനക്ക്,, പതിവ് പോലെ ഓജ്ജസ്സില്ലല്ലോ മുഖത്ത്.."" അവളെ തലോടികൊണ്ടത് ചോദിക്കുമ്പോൾ ഒരമ്മയുടെ വാത്സല്യമായിരുന്നു ആ സ്ത്രീയിൽ ജനിച്ചത്,,, അവളുടെ മൗനം സുജാതയെ ചൊടിപ്പിച്ചു.. ""ഒന്നുമില്ല.. സുജാതേച്ചി...""അല്പം ചിന്തിച്ചവൾ മറുപടി പറയുമ്പോൾ, കബളിപ്പിക്കുന്ന പുഞ്ചിരിയും ചുണ്ടിൽ വെച്ചുപിടിപ്പിക്കാൻ അവൾ മറന്നില്ല.... ""അവനെന്തെങ്കിലും പറഞ്ഞോ...? "" അയ്ഷയെ വിശ്വസിക്കാൻ സുജാതയ്ക്ക് ബുദ്ധിമുട്ട് തോന്നി... ""എന്ത് പറയാൻ..""അവൾ സംശയിച്ചൊന്ന് നോക്കി.. ""ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയ്യോ.."" ""സത്യമാണെങ്കിൽ പറയാം.."" ആയിഷ ലാഘവത്തോടെ മറുപടി നൽകി റൂമിന്റെ കിഴക്ക് ഭാഗത്തേക്ക് നടന്നു.. പിറകെ സുജാതയും... നേരത്തെ ഫ്ലാസ്കിലൊഴിച്ചു വെച്ച വെള്ളം ചേർത്ത് ചായ ഉണ്ടാക്കുകയായിരുന്ന അയ്ഷയെ സസൂക്ഷ്മം നോക്കികൊണ്ട് സുജാത തുടർന്നു...

""നിനക്കവനെ ഒട്ടും ഇഷ്ടമില്ലേ... അങ്ങനെ എങ്കിൽ നീ എന്തിനാണ് യാദവിന്റെ കൂടെ ഇറങ്ങി വന്നത്.."" ഇരു ഗ്ലാസ്സിലേക്കും ചായ പകരുന്നതിനിടയിൽ സുജാതയുടെ ചോദ്യം കേട്ട് ആയിഷ വെറുതെയൊന്ന് പുഞ്ചിരിച്ചു.. അവളത് ഒരു നിമിഷം മുൻപേ പ്രതീക്ഷിച്ചിരുന്നു... ഒരു ഗ്ലാസ്‌ ചായ സുജാതയ്ക്ക് നൽകി.. ഈ സമയം ചായ പതില്ലെങ്കിലും ആ സ്ത്രീയത് നിരസിച്ചില്ല. ""എന്റെ ചേച്ചി... ഞാൻ വന്ന സാഹചര്യം മറ്റുള്ളവരെ പോലെയല്ല... അത് ചേച്ചിക്ക് പറഞ്ഞാൽ മനസിലാവാത്തു മില്ല... പോവാനുള്ള സാഹചര്യം വന്നാൽ ഞാൻ പോവുകയും ചെയ്യും... അല്ലാതെ എല്ലാവരും പറയുന്ന പോലെ ഞങ്ങള് തമ്മിൽ മറ്റൊരടുപ്പമൊന്നുമില്ല.."" സുജാത അവളെ വിസ്മയത്തോടെ നോക്കി. തന്റെ പ്രതീക്ഷയും, പ്രവചനവും വിജയ്ക്കാത്തതിന്റെ നിരാശ വെളുത്തുരുണ്ട മുഖത്ത് പ്രകടമായിരുന്നു... ""ഹ്മ്മ്... അവന്റെ കാര്യത്തിൽ നിന്നെ കണ്ടപ്പോൾ മുതൽ എല്ലാ വിഷമങ്ങളും നീങ്ങിയതാ... പക്ഷെ.... ദൈവം ഒന്ന് കണക്കാക്കുന്നുണ്ടല്ലോ.. അതല്ലേ നടക്കു..."" പറഞ്ഞവസാനിപ്പിക്കുമ്പോയേക്കും സുജാതയുടെ സ്വരം നേർത്തു നേർത്തു വന്നിരുന്നു...

പകുതിയോളം കുടിച്ച ചായ ഗ്ലാസ്‌ അയ്ഷയുടെ കൈയിൽ നൽകി, സുജാത യാത്ര പറഞ്ഞിറങ്ങി...പോവും വഴി യാദവിനെ കണ്ടെങ്കിലും അവനോടെന്തെങ്കിലും മിണ്ടാനോ, സംസാരിക്കാനോ ആ മടിച്ചു.. അതവന് ആശ്വാസം തോന്നി... കുമിളകൾ പോലെ ചിന്തകൾ മനസ്സിലുയർന്ന് പൊങ്ങി... പിന്നെ പൊട്ടി വീണു... യാദവിന്റെ മനോരാജ്യം മറ്റെവിടെയോ ആയിരുന്നു... ഊഹാപോഹങ്ങളുടെ ഒരു വലിയ സംഘട്ടനം തന്നെ ള്ളിൽ നടക്കുന്നു.... സുജാതയ്ക്ക് അവൾ നൽകിയ മറുപടിയിൽ നിരർത്ഥമായി അവന്റെ ഹൃദയം നോവുന്നുണ്ടായിരുന്നു.. അവന്റെ കണ്ണിൽ ഉരുണ്ട് കൂടിയ നീർക്കണം അവനേ സ്വയമേ അത്ഭുതപെടുത്തി.... ""ചായ.. ഇതാ ""ബാക്കി വന്ന ചായ യഥാവിന് നേരെയവൾ നീട്ടിയെങ്കിലും, ചെറു പുഞ്ചിരിയോടെയവൻ നിരസിച്ചു.. ""ആയിഷ.....""ഒന്നും പറയാതെ പടി കടന്നു പോവും മുന്പേ... യാദവ് അവളെ വിളിച്ചു...

""നമുക്കൊന്ന് പുറത്ത് പോയാലോ...."" ആദ്യം നിഷേധാർത്ഥത്തിൽ തലയാട്ടിയെങ്കിലും, പിന്നീട് അല്പ നേരം ചിന്തിച്ചയവൾ പോകുമെന്ന ധാരണയിലെത്തി... **** ""എന്നാലും എന്റെ മകൾ ഈ ചതി എന്നോട് ചെയ്തല്ലോ... എന്താണെങ്കിലും അവൾക്കെന്നോട് പറയാമായിരുന്നില്ലേ.."" ആ മദ്ധ്യവയസ്ക നിർവികാരത്തോടെ വലിയ റൂമിന്റെ നീളൻ ജനലരികെ, പുറത്തേക്ക് നോക്കി നിന്നു... രാജ പ്രൗഡിയിൽ ഉയർന്നു നിൽക്കുന്ന ഇരുനില വീട്.... വീട് റോഡുമായി ബന്ധിപ്പിക്കുന്ന നീളൻ നടപ്പാത മുന്തിയ അലങ്കാര കല്ലുകളും, പുല്ല്കളും കൊണ്ട് മോഡി പിടിപ്പിച്ചിരിക്കുന്നു... ഏറ്റവും അറ്റതായി, ഏകദേശം മെയിൻ റോഡിന്റെ രണ്ടോ മൂന്നോ ചാൺ അകലത്തിലായിട്ട് ഗൈറ്റ് തുറന്നിട്ട നിലയിൽ കാണാൻ സാധിക്കും... കാൽ മണിക്കൂറിനു ശേഷം ബഷീർ സാഹിബ്‌ വീട്ടിലേക്ക് വരുമെന്നതാണ് സാരം...,

അതിന്റെ മുന്നോടിയായിട്ടാണ് വാച്ച്മാന്റെ ഈ പ്രവർത്തനം.. ""ഇത്താത്ത വല്യക്കാക്ക ഇപ്പൊ വരും, ഈ പതം പറച്ചിൽ നിർത്തിക്കാളാ..."" ഷാനിബ ഫാത്തിമയെ സമാധാനിപ്പിക്കുന്നതിനവസാനം അടിവരയിട്ട പോലെ പറഞ്ഞു നിർത്തി... ബഷീർസാഹിബിന്റെ ഇളയ സഹോദരന്റെ ഭാര്യയാണ് ഷാനിബ... എപ്പോഴും ഫാത്തിമയിലേക്ക് ഷാനിബായ്ക്കൊരു ചായ്‌വുണ്ട്... അത് മറ്റൊന്നും ആഗ്രഹിച്ചിട്ടല്ല,ഫാത്തിമ എന്ന വ്യക്തിത്വത്തിന്റെ മൂല്യമാണ്... "" ഞാൻ പെറ്റതല്ലെടി.. അവളെ..! എനിക്കെങ്ങനെ പറയാതിരിക്കാൻ കഴിയും..! കാണാതിരിക്കാനും, ഓർക്കാതിരിക്കാനും കഴിയും.. "" നിസ്സഹായതയോടെ ഫാത്തിമ തല ജനൽക്കമ്പിയിലേക്ക് ചായ്ച്ചു.. മിഴിനീരിറങ്ങിയ കവിളുകൾക്ക് പോലും നേരിയ ഭാരം പോലെ അവ വിറകൊണ്ടു.. ""എനിക്കി മനസിലാവും.. പക്ഷെ ആയിഷ ഒരിക്കലെങ്കിലും നമ്മളെ ഓർത്തോ..? അതുകൊണ്ടല്ലേ അവളിങ്ങനെ ചെയ്തെ..."" ഷാനിബ പരിഭവിച്ചു.. ""പക്ഷെ... എന്റെ മനസ്സ് ഇപ്പോഴും പറയുന്നു... ന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലന്ന്.. ഇത്തിരി പോന്ന പ്രായമല്ലേ എടുത്തു ചാടി എന്തെങ്കിലും അബദ്ധത്തിൽ ചെന്ന് പെട്ടിട്ടുണ്ടാവും""

ഫാത്തിമയുടെ മുഖത്തെ ആത്മ വിശ്വാസം കണ്ടപ്പോൾ ഷാനിബാക്ക് വല്ലാതെ പാവം തോന്നി.. അന്യമതസ്ഥന്റെ കൂടെ ഇറങ്ങി പോയെന്നായിരുന്നു അന്വേഷണങ്ങൾക്കൊടുവിൽ കിട്ടിയ വിവരം.. അതോടുകൂടി ആ ബന്ധം തലയറുത്തിട്ട പോലെ അവസാനിപ്പിച്ചു.. ബഷീർ സാഹിബിന്റെ ഉന്മേഷവും തേജ്ജസ്സും അന്ന് പടികടന്ന് പോയിരുന്നു.. ഇന്നും തിരിച്ചു നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല.. പക്ഷെ അതാരുടെ മുമ്പിലും സമ്മതിച്ചു കൊടുക്കാൻ അയാൾ ഒരുക്കമല്ല... സ്വന്തം ഭാര്യയുടെ മുൻപിലാണെങ്കിലും ശരി... സാധാരണയിൽ സാധാരണയെന്ന പോലെ അയാളിന്നും ദിനചര്യകൾ മാറ്റമില്ലാതെ തുടരുന്നു... ബിസിനസ്‌,, വീട്ടിലെ കാര്യങ്ങൾ, കുടുംബ കാര്യം, അങ്ങനെ അങ്ങനെ മറ്റു പലതിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കൂടുതൽ വാപൃതനവുന്നു.. 'ഇങ്ങനൊരു മാറ്റം മകൾ പോയതിന്റെയാണെന്നാണ് ഒരു പക്ഷം' 'പോയ മകളെ തിരിച്ചു കൊണ്ടു വരാത്തതിന്റെ അഭിപ്രായ വ്യത്യാസങ്ങളുമായി മറ്റൊരു പക്ഷം ' പക്ഷെ... ബഷീർ ഹാജിയുടെ ആശങ്ക ഫാത്തിമയിൽ മാത്രമായിരുന്നു..

പതിനെഞ്ചാം വയസ്സിൽ തന്റെ കൈ പിടിച്ച് വന്നു കയറിയതാണ് ഫാത്തിമ.. അന്ന് ഇന്ന് കാണുന്നപോലെ കൊട്ടാരമോ കൂരയോ തനിക്കുണ്ടായിരുന്നില്ല... ഷീറ്റ് വലിച്ചു കെട്ടിയ ഒരു ചായ്‌പ്പ് എന്ന് പറയുന്നതായിരിക്കും കൂരയെന്ന് പറയുന്നതിലും അനുയോജ്യം.. അവിടം മുതൽ തുടങ്ങിയതാണ് തന്റെ വിജയം... ഓരോ വെച്ചടി കയറ്റവും അവളുടെ പിൻബലത്തിലാണ്... പ്രായത്തിനേക്കാൾ മുതിർന്ന പക്വതയും ബുദ്ധികൂർമ്മതയും ഫാത്തിമയിൽ ആവശ്യത്തിലധികമുണ്ടായിരുന്നു.... അതുകൊണ്ടായിരിക്കും തന്റെ വിജയത്തിൽ മുഖ്യ പങ്ക് വഹിക്കാൻ അവൾക്ക് സാധിച്ചത്... ബഷീർ സാഹിബ്‌ മിഴി തുടച് പുറത്തേക്ക് നോക്കി... അയാളിൽ പതിവെന്നപോലെ നിരാശ... വീട്ടിലെത്തിയാൽ ഓടി വരാൻ അയിഷായില്ല... വീണ്ടും മിഴി തുളുമ്പി...

""തന്റെ ഹൃദയം ഒരാൾക്ക് പോലും അറിയില്ല... അതെന്നിൽ തന്നെ ഒടുങ്ങുന്നതാണ് എനിക്കിഷ്ടം "" സ്വമേധാ മനസ്സ് ശാട്ട്യം പിടിച്ചു.. വണ്ടി ഗൈറ്റ് കടന്നു പോവുമ്പോൾ എവിടെ നിന്നോ ആ ചുണ്ടിൽ ഭംഗിയില്ലാത്ത ഒരു പുഞ്ചിരി വന്നിരുന്നു.. ** ""ഇന്നെന്താ പതിവില്ലാതെ പുറത്തേക്കിറങ്ങിയത് "". ആയിഷ യാദവിനെ നോക്കി.. ""ഞാനെന്നും പോവാറുണ്ടല്ലോ.."" ""അതല്ല,,, എന്നെയും കൊണ്ട്..""പറഞ്ഞു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നെന്ന് തോന്നി അവൾക്ക്.. "" നിന്നെ ഞാൻ നിന്റെ വീട്ടിലാക്കി തരട്ടെ.. ""സംഭാഷണം തുടരാനഗ്രഹമില്ലാത്തപോലെ മറ്റൊരു വിഷയത്തിന് തുടക്കം കുറിക്കുകയായിരുന്നു യാദവ് ""അതത്ര എളുപ്പമാണെന്ന് തോന്നുന്നുണ്ടോ?"" അവൾ മന്ദഹസിച്ചു.. നോവിന്റെ ഇളം നിറം അവളുടെ ചുണ്ടിൽ പ്രകടമായിരുന്നു ""എന്തുകൊണ്ടല്ല...? കാര്യങ്ങൾ അവരെ ബോധിപ്പിച്ചാൽ പോരെ.."" ""ഉമ്മയാണെങ്കിൽ അത് മതിയായിരുന്നു""അവളുടെ സ്വരത്തിൽ നിരാശ കലർന്നു.. യാദവിന് അയ്ഷയുടെ മുഖം കണ്ടപ്പോൾ വല്ലായ്മ തോന്നി..

""വാ.. ഇവിടെയിരിക്കി..""യാദവിനരികെ സിമെന്റ് ബെഞ്ചിൽ അവളുമിരുന്നു... മുന്നിൽ നിശബ്ദത്തയുടെ ഓളങ്ങൾ വിശ്രമിക്കുന്ന പോലെ തരുവാത്ത കടവ് പുഴ, വടക്ക് ഭാഗത്ത് പണി തീരാറായ അർദ്ധ പാലം തെക്കോട്ടു പണി തുടരുന്നു.. അധികമാരും വരാനിടയില്ലാത്ത ഈ സ്ഥലം യാദവിന് ഒരുപാടിഷ്ടമാണ്... ഇനി ഒരുപക്ഷെ കാലങ്ങളോളം കഴിയുമ്പോൾ ഇതൊരു ടൂറിസ്റ്റ് പ്ലേസ് ആയേക്കാം, അപ്പോൾ യാദവിന് ഈ സ്ഥലത്തോടും മടുപ്പ് തോന്നാം... ""ചിലപ്പോൾ തോന്നും എവിടെയെങ്കിലും ഒറ്റയ്ക്ക് പോയി ജീവിച്ചാലോ എന്ന്, ആരും എത്തിപെടാത്ത എവിടെയെങ്കിലും,എന്നെ അറിയാത്ത, ഒരു മനുഷ്യന്റെ തുടിപ്പ് പോലുമില്ലാത്തൊരിടത്ത് "" യാദവ് പറഞ്ഞതിന്റെ പൊരുളറിയാതെ ആയിഷ അവനെ തന്നെ മിഴിച്ചു നോക്കി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story