നിഴലാഗ്നി: ഭാഗം 11

nizhalagni

രചന: Mp Nou

""നിനക്കത്ഭുതം തോന്നുന്നുണ്ടാവും അല്ലെ... ഇതെല്ലാം ഞാൻ എന്തിനാണ് നിന്നോട് പറയുന്നതെന്നോർത്ത്..."" അവന്റെ മിഴി മറ്റെവിടെയോ പരതുമ്പോൾ, അവൻ പറഞ്ഞതിനെ ശരിവെക്കുകയായിരുന്നു അയ്ഷയുടെ മനസ്സ്... "" നീ ചോദിച്ചില്ലേ എന്റെ ഉമ്മയെ.. ""അവനത് പറഞ്ഞു പൂർത്തിയാക്കും മുന്പേ ആയിഷ മുഴുമിപ്പിക്കാൻ അനുവദിക്കാതെ തടമിട്ടിരുന്നു... അവനമ്പരപ്പിൽ അവളെ..നോക്കി "" ഞാനന്ന് ചുമ്മാ ചോദിച്ചെന്നെ ഉള്ളു.. അത് നിന്റെ മനസ്സിനെ അത്രയധികം ബാധിക്കുമെന്ന് മനസിലാക്കിയത് കൊണ്ടാണ് പിന്നീടതിനെ കുറിച്ചൊന്നും ചോദിക്കാഞ്ഞത്... അത് വിട്ടേക്കൂ.. ""അവൾ നിസ്സംഗതയോടെ പറഞ്ഞു നിർത്തി.. ""കുഴപ്പമില്ല ആയിഷ... ഇപ്പോൾ തോന്നുന്നു എല്ലാം നീ അറിയണമെന്ന്..."" അവളവനെ കേൾക്കാനെന്നോണം അവനിലേക്ക് നോക്കി... നോക്കി ഇരുന്നു... നിർവചിക്കാൻ കഴിയാത്തൊരു ഭാവം മുഖത്ത് നിമിഷ നേരം നിന്നു... പിന്നീടത് മങ്ങിയില്ലാതായി... അവന്റെ പാവപെട്ട മുഖം അവളിൽ നേരിയ നോവ് പടർത്തി....

""അന്നത്തെ ഏഴു വയസ്സുകാരൻ ഉറക്കമുണർന്നപ്പോൾകേൾക്കുന്ന വാർത്ത കുഞ്ഞിനെ വിട്ട് പോയ അമ്മയെ കുറിച്ചായിരുന്നു... ഉമ്മറത്തെ പടികളിലൊന്നിൽ മുഖം താഴ്ത്തി, ഇരിക്കുന്ന ഉപ്പയെ കണ്ടപ്പോൾ തന്റെ മനസ്സ് വല്ലാതെ വേവലാതി പെട്ടു... അപ്പോഴും ആ കുഞ്ഞു മനസ്സ്, കണ്ണുകൾക്കൊണ്ട് തന്റെ അമ്മയെ തിരയുകയായിരുന്നു, ഏറെ നേരത്തിനൊടുവിൽ കരുണയില്ലാത്ത ആ സത്യം തന്റെ ബാല്യം മനസ്സിലാക്കിയപ്പോയെക്കും, കല്ലിച്ചു പോയിരുന്നു ആ മനസ്സ്... നിശ്ചലമായി ഉപ്പയുടെ അരികെ ഏറെ നേരമിരുന്നു..."" യാദവ് ദീർഘശ്വാസം പുറത്തേക്ക് സ്വതന്ത്രമാക്കുമ്പോഴും, കണ്ണിലൂറിയ നിറമില്ലാത്ത തുള്ളികളെ തടവറയിലെന്ന പോലെ കൺപോളകൾക്കകത്ത് ബന്ധിയാക്കാൻ മറന്നില്ല... ""ഉപ്പയും ഉമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചവരാണ്, മതം വേറെയാണെങ്കിലും, മതമറിയാതെ അവർ ജീവിച്ചു.. ഉമ്മ ഹിന്ദു മതക്കാരിയായി തന്നെ ജീവിച്ചു പോന്നു... ഉപ്പ ഒരിക്കലും അതിനൊരു തടസ്സം നിന്നില്ല.. പക്ഷെ എന്തുകൊണ്ടാണെന്ന് അറിയില്ല,

അമ്മയുടെ മുറച്ചെറുക്കന്റെ കൂടെ എന്നെ കുറിച് പോലും ചിന്തിക്കാതെ ഒരു നേരം ഇറങ്ങി പോയി... അന്ന് മുതൽ എന്റെ ഉപ്പാന്റെ മുഖത്തെ ചിരി ഞാൻ കണ്ടിട്ടില്ല, പോക പോകെ ഉപ്പ നിത്യ രോഗിയായി, ചുരുക്കം വർഷങ്ങൾ കൊണ്ട് സ്ട്രോക്ക് വന്ന് തളർന്നു, അതിൽ പിന്നെ രണ്ടോ മൂന്നോ മാസം കഷ്ടിച്ച് ആ കിടപ്പിലായിരുന്നു... അവസാനം എന്നോട് ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളു..""'നീ നിന്റെ അമ്മയെ വെറുക്കരുത്, ഏത് അവസരത്തിലും ഒരു തണലായി അവളുടെ കൂടെ ഉണ്ടാവണം '.....""" അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ തുള്ളികൾ കണ്ട് അയിഷായ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.. ""ഞാൻ എങ്ങനെ വെറുക്കാതിരിക്കും... എനിക്കൊരിക്കലും മാപ്പ് കൊടുക്കാൻ കഴിയില്ല... എന്റെ ഉപ്പ കൺ മുന്നിൽ കിടന്ന് ആവലാതിയോടെ നാരകിച് ജീവൻ പോയപ്പോൾ മുതൽ ഉള്ളിൽ കൊണ്ട് നടക്കുന്ന പകയും വിദ്വേക്ഷവുമാണ്.. അതൊരിക്കലും യാദവിന് പൊറുക്കാനോ മറക്കാനോ കഴിയില്ല..""" തരുവാത്ത കടവിന്റെ ഓളങ്ങളിലേക്ക് അവൻ മിഴിനാട്ടിയിരുന്നു...

ഉള്ളിലെ വിങ്ങൽ നിറമില്ലാതെ കവിളിലൂടെ ഒഴുകി ഒഴുകി കീഴ്ത്താടിയിൽ തൂങ്ങി.. ""എന്റെ മനസിലെ ഭാരമൊഴിഞ്ഞു..""ദീർഘ ശ്വാസത്തിനൊടുവിലവൻ പറഞ്ഞു..""എല്ലാം നിന്നോട് പറയണമെന്ന് കുറച്ച് ദിവസങ്ങളായി എന്റെ ബോധമനസ്സ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.."" യാദവ് ആ പെണ്ണിന്റെ കണ്ണിലേക്കാഴ്ന്നിറങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിഫലമായി.., ആയിഷ ഇടയ്ക്കൊന്ന് നോക്കിയെങ്കിലും പിന്നീട് കറുത്ത ചളിയിലേക്ക് നോക്കി നോക്കിയിരുന്നു... അവൾ ചിന്തയിലാണ്... ഗാഡ്ഢമായ ആലോചനയിൽ... മുഖത്തെ ഭാവങ്ങൾ നിർവചിക്കാൻ കഴിയാത്തത്രയും വിദൂരതയിലാണെന്ന് സാരം.... എങ്കിലും, അവൻ ആ പെണ്ണിനെ കൊതിയോടെ നോക്കിയിരുന്നു... അവളറിയാതെ,,.. യാദവിന് സ്വയം ലജ്ജ തോന്നി..., എപ്പോഴോ തന്നിൽ കടന്നുകൂടിയ അത്യാഗ്രഹത്തെ ഓർത്ത്... രാഹുലിന്റെ പെണ്ണായ് വന്നവൾ, യഥാർത്ഥത്തിൽ അവർ അന്യരായിരുന്നു... അവളെകുറിച് തനിക്കുള്ള ധാരണ പോലും അവനിലില്ലെന്ന് ഓർത്തപ്പോൾ യാദവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു....

പ്രണയം, അതൊരു നെല്ലിക്കാ വലുപ്പത്തിൽ അവന്റെ ഹൃദയത്തിൽ ജനിച്ചെങ്കിലും, നാൾക്കു നാൾ, മുളപൊട്ടി, ചെടിയായി,, ഇന്നതൊരു മരമായി അനേകം നെല്ലിക്കകൾ അവയിൽ കായ്ച്ചു നിൽക്കുന്നു... അവ ഓരോന്നിലും അയ്ഷയുടെ ഭാവങ്ങൾ... അവളാൽ സ്വയം നിയന്ത്രിതമല്ലാത്ത തന്റെ മനസ്സ്, അവൾക്കു മുന്നിൽ വീണു പോയേക്കുമോ എന്നവൻ ഈ നിമിഷം അതിയായി ഭയന്നു... ""ഇനി നമുക്ക് പോയാലോ..."" മറ്റെന്തോ പറയണമെന്നുറച്ച മനസ്സ്, പേടിച്ചു പിന്മാറിയത് പോലെയവന് തോന്നി...... ""അല്പംകൂടി ഇരിക്കാം.."" അവളവനെ നോക്കി പുഞ്ചിരിച്ചു... വളരെ മനോഹരമായി... അവളുടെ ചുണ്ടിൽ പ്രത്യക്ഷപ്പെട്ട നേരിയ വടു ആ നിമിഷം എങ്ങോ പോയി... കതിലെ ചുവന്ന കല്ല് വെയിലേറ്റ് ചെറുതായൊന്നു തിളങ്ങി... വെളുത്തു കുറുങ്ങിയ കഴുത്തിൽ ഒരു സ്വർണ്ണ നൂൽ മാത്രം.. ഇരു കൈകളും ശൂന്യമായിരുന്നെങ്കിലും, മറ്റു സ്ത്രീ ജനങ്ങളെക്കാളും ലവലേശം രോമവൃതമായിരുന്ന അവളുടെ കൈകൾക്ക് ഒരു പ്രത്യേക മനോഹാരിത യാദവിന് തോന്നി... ""നീണ്ട കൈവിരലുകൾ പെണ്ണിന് ഭാഗ്യമാണ്..""

അഗ്രം കൂർത്ത അവളുടെ നീണ്ട കൈ വിരലുകൾ സുധയമ്മ പറയുന്നതോർമ്മപ്പെടുത്തി... ""ശരിയാണ്..., അവകൾക്ക് ഒരു പ്രത്യേകം ഭംഗി കൂടി തോന്നുന്നുണ്ട്..., ഭാഗ്യം കൂടാതെ...""മനസ്സിലോർത്തു... ചുവപ്പിൽ വെളുത്ത പൂക്കൾ നിറഞ്ഞ കോട്ടൺ ചുരിദാറാണ് വേഷമെങ്കിലും, തലയിലെ തട്ടം ഇടയ്ക്കിടെ കഴുത്തിലേക്കോലിച്ചു വീഴുന്നു.. കരിമഷി എഴുതാത്ത കാപ്പി കണ്ണുകൾ, ആ പെണ്ണിലവന്റെ മിഴികൾ ഉടക്ക്കി നിന്നപ്പോൾ അവളിലെ അന്താളിപ്പിലവൻ നോട്ടം തെറ്റിച്ച് പുഴയോളങ്ങൾ കൊത്തി വലിച്ചു... ""നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ.. അ?? പൊടുന്നനെ അയിഷായത് ചോദിക്കുമ്പോൾ ഒരുകൂട്ടം വാക്കുകളുടെ സംഘട്ടനം നടക്കുകയായിരുന്നു ഉള്ളിൽ...., യാദവ് നിഷേധാർത്ഥത്തിൽ തലയാട്ടി,,കുറച്ച് നിമിഷങ്ങൾക്കൂടി അവിടെ നിന്ന ശേഷം പിന്നീട് അവിടെ നിന്നുമവർ തിരികെ പോവുകയും ചെയ്തു.. **** സുധയുടെ ഇടയ്ക്കിടെയുള്ള വാക്കുകൾക്ക് രാഹുലിന്റെ മനസ്സിലെ ചാഞ്ചാട്ടത്തിനാക്കം കൂട്ടി... അയ്ഷയെ കണ്ടതുമുതലുള്ള ചുരുക്കം നിമിഷങ്ങൾ അവന്റെയുള്ളിൽ നിറഞ്ഞു നിന്നു....

അവൻ പോലുമറിയാതെ തന്റെ ഉള്ളിൽ മയങ്ങി കിടന്ന ആ പ്രണയം, ആർക്കു വേണ്ടി ഉപേക്ഷിച്ചു കളയണം.. ബൽറാം.... തന്റെ അച്ഛൻ... ഒരു നിമിഷമവന്റെ ഹൃദയം പകച്ചു... ബാലറാമിന്റെ സാനിദ്ധ്യമില്ലാത്തിടത്, തന്റെ ലോകമെന്ന് വിശ്വസിക്കുന്നവനാണ് രാഹുൽ...,അവിടെ അവൻ തന്നെയാണ് രാജാവ്.... എല്ലാവർക്കുമിടയിൽ ആധിപത്യം സ്ഥാപിച്ച രാജാവ്... പൊടുന്നനെ അവന്റെ മുഖം ഉയർന്ന ചൂടിൽ നിന്നും അല്പമൊന്ന് തണുത്തു...'അമ്മയുള്ളപ്പോൾ എന്തിന് ഭയക്കണം ' പിന്നീട് അവന്റെ മനസ്സും പതിയെ തണുത്തു.. ആദ്യമായ്..., അന്നദ്യമായ് അവളെ കണ്ടതവൻ ഓർത്തെടുത്തു... ആയിഷ ..... തലയിലാകുമെന്ന് ഭയന്ന ആ ഒരുവളെ പെട്ടന്ന് കാണണമെന്ന്, സംസാരിക്കണമെന്ന് അവന് മോഹം തോന്നി... പക്ഷെ..., എങ്ങനെ.... പലയാവർത്തി അവനോർത്തങ്ങനെ ഇരിക്കുമ്പോഴാണ് സുധ അവന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ കൈകൊണ്ട് തടവിയത്...., ""ഞാൻ അവളെ കല്യാണം കഴിക്കാം എനിക്ക് ഇഷ്ടമാണ്...,""

സുധയുടെ കണ്ണിലേക്കു നോക്കി രാഹുലത് പറയുമ്പോൾ, ആവിശ്വസനീയമായി തോന്നി... തന്റെ മകൻ തന്നെയാണോ ഇതെന്ന് അവർ ഒരു മാത്ര ചിന്തിച്ചു... സുധ തന്റെ മകനെ തനിക്കുനേരെ എഴുന്നേറ്റ് ഇരിപ്പിച്ചു.. ""സത്യമാണോ..." രാഹുലിന്റെ കണ്ണിലേക്കുറ്റു നോക്കുന്ന സുധയെ കാൺകെ, ബാലറാമിന്റെ പുരികക്കൊടി ചുളുങ്ങി.. വിയർപ്പു തുള്ളികൾ ദേഹമാകെ വാടമണം നൽകുന്നപോലെ ബാലരാമിന് തോന്നി... ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് നടന്നു.... പതിവിനെക്കാൾ വളരെ കൂടുതൽ അസ്വസ്ഥമായി... ""ആ... അമ്മേ... സത്യമാണ്... എനിക്കവളെ ഇഷ്ടമൊക്കെ തന്നെയാ... പക്ഷെ അച്ഛൻ...."" ""അത് നീ വിട്ടേക്കൂ... എത്ര കടും പിടുത്തം പിടിച്ചാലും അച്ഛന് നമ്മളെ കഴിഞ്ഞേ ഉള്ളു.. മറ്റുള്ളവരോട് എങ്ങനെ പെരുമറിയാലും, ഞാനും നീയും പറയുന്നത് കേൾക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിയില്ല"" രാഹുലിന്റെ ചുണ്ടിലെ പുഞ്ചിരി സുധയിലേക്കും ആ നിമിഷം പടർന്നിരുന്നു.... *** ""ഫാത്തിമ...."" ""ഉം...""അവർ പതിഞ്ഞു മൂളി.. ""നീ ഇതുവരെ ഉറങ്ങിയില്ലേ...""ബഷീർ സാഹിബ്‌ അസ്വസ്തനായി..

""ന്റെ മോള്...""പാതിമുറിഞ്ഞ വാക്കുകളിൽ പിടഞ്, അവരുടെ നാവ് കഷ്ണിച്ചപോലെ.... പിന്നീടവർ എങ്ങി... ഏങ്ങി കരയാൻ തുടങ്ങി... സീറോ വെട്ടത്തിന്റെ നീല നിറത്തിൽ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ മുതൽ വല്ലാതൊരു സമാധാനക്കേട് "" ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഈ അദ്ധ്യായം അന്ന് കഴിഞ്ഞതാണെന്ന്.. അവൾ പോയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു... ഇനിയും വേണോ നിന്റെ കരച്ചിലും പിഴിച്ചിലും.. "" അയാളിലെ വേദന അയാളിൽ തന്നെയോതുങ്ങാനായിരുന്നു ആഗ്രഹിച്ചത്... ""എന്തൊക്കെ പറഞ്ഞാലും നിങ്ങളെത്ര ദുഖിതനാണെന്ന് എനിക്കറിയാം...""നിറഞ്ഞ മിഴിയാലേ ഫാത്തിമ തിരിഞ്ഞു കിടന്നു... ബഷീർ സാഹിബിന്റെ കവിളിലൂടെ ഇരുചാലുകലൊഴുകി.. ഇടം കൈകൊണ്ടയാൾ തുടച്ചു മാറ്റുമ്പോൾ, വലം കൈ കൊണ്ട് ഫാത്തിമയെ തലോടികൊണ്ടിരുന്നു **** സുധയമ്മ വിളിച്ചതുമുതൽ യാദവ് അസ്വസ്ഥനായിരുന്നു.. അമ്മയ്ക്ക് സമമെങ്കിലും അന്നാധ്യമായി അവരോടവന് നീരസം തോന്നി.. അടുത്ത നിമിഷം അതവനെ വിഷമിപ്പിക്കുകയും ചെയ്തു...

പക്ഷെ.., രാഹുൽ, അവനെന്ത് ഭാവിച്ചാണെന്ന് അപ്പോഴും അവനൂഹിക്കാൻ സാധിച്ചിരുന്നില്ല. ബാലരാമിന് മുമ്പിൽ തല കുനിച്ച്, നിസ്സഹായനായി ഭയന്നു നിൽക്കുന്ന, രാഹുലിന്റെ മുഖം...അവൻ പറഞ്ഞ വാക്കുകൾ,! അത് തന്നിലിന്നും അംഗീകരിക്കാൻ കഴിയാത്ത മറ്റൊരു കാര്യമാണ്... ""വൈകീട്ട് മോളെയും കൊണ്ട് നീ ഇങ്ങോട്ട് വാ.."" സുധമ്മ അവസാനം പറഞ്ഞ വാക്കുകൾ അവൻ വീണ്ടുമോർത്തു... അയ്ഷയെ താൻ കൊണ്ടുപോകണമോയെന്ന ചിന്ത അവന്റെ സ്വസ്ഥത നഷ്ടപ്പെടുത്തി... മനസ്സ് ആശയകുഴപ്പത്തൽ വിഹരിക്കപ്പെട്ടു... നഷ്ടപെട്ട മനസമാധാനത്തെ തേടിയവൻ മുറിക്കുള്ളിലേക്ക് പാളി നോക്കി... , വളരെ വൃത്തിയായി പരിമിതിക്കുള്ളിൽ നിന്നുമവൾ അടുക്കള ഭരിക്കുകയാണ്.. ആ കിഴക്ക് ഭാഗം പൂർണ്ണമായും ആ പെണ്ണിന്റെ അധീനതയിലായിരിക്കുന്നു.. യാദവ് നോക്കുന്നതവൾ അറിയുന്നുണ്ടോയെന്ന് ഇടയ്ക്കിടെ അവൻ ഉറപ്പു വരുത്തുന്നുണ്ട്... അവളുടെ ചുണ്ടിൽ ആ നിമിഷമെല്ലാം മനോഹരമായ ഒരു പുഞ്ചിരി വന്നു പോയി..!! ഒന്നുമറിയാത്ത പോലെ... എണ്ണ തേച്ച കല്ലിൽ ആദ്യത്തെ ദോശ ഒഴിച്ചപ്പോൾ എന്തോ ഒരു പാക പിഴവ്... സംഗതി പറഞ്ഞാൽ ഒട്ടും നന്നായില്ല... ""ആദ്യത്തേത് നന്നാവണമെന്നില്ല... ഒന്നുടെ ഒഴിച്ച് നോക്ക്..""

യാദവ് തവി വാങ്ങി ദോശ വരച്ചു മൂടി വെച്ചു... തേല്ലൊരത്ഭുതത്തോടെ അവളവനെ നോക്കി... ""എന്റെ കൗമാരം ഇടക്കൊക്കെ ഹോട്ടലിൽ പണിക്കു പോയിരുന്നു..."" നിസ്സംഗതയോടെ പോകുന്നവനെ നോക്കി നിന്നവൾക്ക് സങ്കടം തോന്നി... വന്മരത്തിന്റെ തണലു നഷ്ടപെട്ട കുഞ്ഞു ചെടി...യാദവ് നടന്നു പോവുന്നത് കണ്ടപ്പോൾ അവൾക്കങ്ങനെയാണ് തോന്നിയത്.., അമർച്ച ചെയ്യപ്പെട്ട എത്ര എത്ര ദുഃഖങ്ങൾ, സങ്കടങ്ങൾ..!, ഒറ്റ പെട്ട എത്ര നിമിഷങ്ങൾ...,! ആ കാലങ്ങളിൽ നിറമില്ലാത്ത നീർ ചാലുകൾ കണ്ണിലൂടെ ഒഴുകിയൊലിച്ചതിന് അതിരുണ്ടാവുമോ...? അച്ഛനും, അമ്മയും നഷ്ടപ്പെട്ടവന്റെ വേദന, ഒരു കലാകാരനുപോലും പോലും അപൂർണ്ണമായി മാത്രമേ ഇക്കാലമത്രയും നിർവചിക്കാൻ സാധിച്ചിട്ടുള്ളു... കാരണം..., ഓരോ വ്യക്തിയും വ്യത്യസ്തനാണ്, അതിനാൽ തന്നെ ഓരോ വ്യക്തിയുടെ വേദനയും വ്യത്യസ്തമാണ്.... എത്ര തന്നെ മനസ്സ് പങ്കിട്ടാലും യാദവിന്റെ വേദന തനിക്കോ, തന്റെ വേദന യാദവനോ പൂർണ്ണമായി തിരിച്ചറിയാൻ കഴിയില്ല, അവൻ ഞാനയും, ഞാൻ അവനായും ജനിക്കുന്നവരെ.... ആയിഷ ചുമലാട്ടി പോവുന്നവനെ വെറുതെ നോക്കിയങ്ങനെ നിന്നു.... വീണ്ടും തന്റെ പണികളിൽ മുഴുകി... ""ചട്ടിണി കൊള്ളാം, ദോശ പോരാ...""

അവൻ കുസൃതിയോടെ അയ്ഷയെ നോക്കി... ""ഹോ... പിന്നെ... വേണെങ്കിൽ കഴിച്ചേച്ചും പോ... എനിക്കെന്തായാലും നല്ല ടേസ്റ്റ് ഉണ്ട്..."" അവൾ ചുണ്ട് കോട്ടി... കണ്ണുരുട്ടി... ""അത് പിന്നെ.. അങ്ങനെ ആണല്ലോ..."" ""എങ്ങനെ..?"" ""തെറ്റ് ചൂണ്ടി കാട്ടുമ്പോൾ അത് സ്വീകരിക്കാൻ മടി കാണിക്കും """ അവനത് പറയവേ, തൊട്ടടുത്ത നിമിഷം യാദവിന്റെ പ്ലേറ്റിലെ രണ്ട് ദോശയും ആയിഷ കൈക്കലക്കി, ""താൻ കഴിച്ചത് മതി...""ആ പെണ്ണിന്റെ കപട ദേഷ്യം അവനു മനസിലാക്കാൻ സാധിച്ചില്ല... ""എന്റമ്മോ.... ഞാൻ ചുമ്മാ പറഞ്ഞതാണേ.....""യാദവ് കുലുങ്ങി ചിരിച്ചു.... അവന്റെ നുണ കുഴി അല്പം കൂടി കുഴിഞ്ഞു വന്നു.... അത് കണ്ട മാത്രയിൽ അവളെന്തോ പറയാൻ വന്നതും, ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നതും ഒരുമിച്ചായിരുന്നു... ആ നിമിഷം കൊണ്ട് അവളുടെ കയ്യിലെ ദോശ യാദവ് തിരികെയെടുത്ത് കഴിപ്പ് തുടങ്ങി...അവളവനെ നോക്കി പ്രകടമായി തന്നെ പുഞ്ചിരിച്ചു.. ""ഇത്രയധികം സന്തോഷിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുവാ...""

""ഹ്മ്മ്... ആയിരിക്കും... ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞൊന്ന് സന്തോഷിക്കുന്നതിപ്പളാ..."" അവളിലെ അമ്പരപ്പ് യാദവിന്റെ ചുണ്ടിൽ വീണ്ടും ചിരി വിടർത്തി.... ""സത്യമാ അയിഷാ... ഇപ്പോഴാണ് ഇത് റൂമാണെന്നും,, ഇവിടെ ഒരു ജീവനുണ്ടെന്നുമുള്ള ഒരു ബോധം വന്നത്...ഒരേ സമയം എനിക്കി സന്തോഷവും സങ്കടവും തോന്നുന്നു..."" ""എന്തിന് ""അവൾ മിഴികൾ കൂർപ്പിച്ച് അവനെ നോക്കിയിരുന്നു... കൂടെ കഴിപ്പും തുടർന്നു... ""നീ ഇവിടെ ഉള്ളത് എന്റെ സന്തോഷം...,പക്ഷെ ഇത് കുറച്ച് കാലത്തേക്കല്ലേ എന്നോർക്കുമ്പോൾ അതിലുപരി ദുഃഖവും എന്നെ തളർത്തുന്നു..."" യാദവിന്റെ മുഖം വാടി.... നിരാശിച്ചു... ""മ്മ് "" അവൾ പതിഞ്ഞൊന്ന് മൂളിയതല്ലാതെ മൗനിയായി ചട്ടിണിയിൽ വിരൽകൊണ്ട് എന്തോ എഴുതി കൊണ്ടിരുന്നു.... ""സുധയമ്മ വിളിച്ചിരുന്നു, വൈകീട്ട് നമുക്കൊന്നവിടം വരെ പോവണം... എന്തോഅത്യാവശ്യമാണെന്ന പറഞ്ഞെ...""യാദവ് സല്പം ഗൗരവത്തോടെയത് പറഞ്ഞു നിർത്തിയതെങ്കിലും അവന്റെ ഉള്ള് അതിയായ നിരാശയിലും ആശയകുഴപ്പത്തിലും വിഹരിക്കുകയായിരുന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story