നിഴലാഗ്നി: ഭാഗം 12

nizhalagni

രചന: Mp Nou

കോളനിയിൽ നിന്നും ബാലറാമിന്റെ വീട്ടിലേക്ക് നടക്കാനുള്ള ദൂരത്തിനേക്കാൾ ഇശ്ശിരി അധികമുണ്ട്.. അതുകൊണ്ട് അവിടെ എത്തുന്നതിനു മുമ്പ് തന്റെയുള്ളിലുള്ള കാര്യങ്ങൾ അയ്ഷയോട് തുറന്നുപറയണമെന്ന ഉദ്ദേശത്തോടെ, 'നടന്നുപോവാനുള്ള'താല്പര്യം അവൻ അയിഷായ്ക്ക് മുമ്പിൽ പ്രകടമാക്കി.. അവൾക്കത്തിനോട് എതിർപ്പില്ലായിരുന്നു... കോളനിയോട് അല്പമൊന്ന് വിട്ടിട്ടാണെങ്കിലും, അതിനോട് തന്നെ ബന്ധപെട്ടു കിടക്കുന്നതായിരുന്നു കവല, കവല കടന്ന് വേണം റോഡിലേക്ക് പോവാൻ, റോഡിലൂടെ ഇശിരി നടന്നാൽ ഇടത് ഭാഗം ഒരു പഴയ ഇടവഴി ഉണ്ട്, അതിലൂടെയാണെങ്കിൽ അധികമാളുമില്ല, കുറച്ചുകൂടെ ദൂരം കൂടുതലുമാണ്.., യാദവ് ആ വഴി പോവാമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു....., ""എങ്ങോട്ടേക്ക രണ്ടാളും.."" ""ബാലറാം സർ ന്റെ വീട് വരെ.."" ബഷീറിന്റെ ചുണ്ടിലെ പരിഹാസം കണ്ടതായി ഭാവിക്കാതെ, മറ്റു കുശലന്വേഷണ ചോദ്യങ്ങൾക്ക് മുമ്പേ യാദവ് തിടുക്കത്തിൽ മുൻപോട്ട് നടന്നിരുന്നു.. പുതുമയെന്ന പോലെ പലരും വെറുതെ അവരെ നോക്കി നിന്നു...

ഇടവഴിയിലേക്ക് കടക്കുമ്പോൾ യാദവ് തിരിഞ്ഞൊന്ന് നോക്കി, അവൾക്കു ചുറ്റും പുതുമയുള്ള ലോകമെന്നപോലെ പതിയെ ആസ്വദിച്ചു നടക്കുന്നവളെ കണ്ടപ്പോൾ, അവനും പതിയെ നടന്നു... കഷ്ടിച്ച് ഒരാൾക്ക് പോവാനുള്ള വീതിയെ ആ ഇടവഴിക്കുണ്ടായിരുന്നെങ്കിലും, ചിലയിടങ്ങളിൽ ഒരാൾക്കുള്ളത്തിൽ കവിഞ്ഞ് നിൽക്കാനുള്ള ഇടവുമുണ്ട്.. ഇരുഭാഗത്തും ഒരുപാടുയർന്ന മതിൽക്കട്ടുകളല്ലെങ്കിലും, അത്യാവശ്യം ഒരാൾ പൊക്കത്തിലധികം ഉയരമുണ്ട്താനും.. കാർമേഘം ഉരുണ്ട് കൂടി മഴവരാനുള്ള ലക്ഷണം കണ്ടപ്പോൾ, അവൻ നടത്തതിന്റെ വേഗത കൂട്ടവെ, പുറകിലുള്ളവളെ കൈ ആട്ടി വിളിച്ചു... ""ആയിഷ.. പെട്ടന്ന് വാ,, മഴ വരുന്ന ലക്ഷണം കാണുന്നുണ്ട്..."" അവളും ദൃതിയിൽ യാദവിനെ നിഴൽപോലെ പിന്തുടർന്നു... അല്പം കൂടി ദൂരം കഴിഞ്ഞാൽ പറമ്പ് വഴി പോവാൻ സാധിക്കും, ആ സമയത്താണ് മഴ പെയ്തു തുടങ്ങുന്നതെങ്കിൽ എവിടെയെങ്കിലും കയറി നിൽക്കാം... പലയിടത്തായി കാലി ഷെഡ്ഡുകളുണ്ട്,, ഏക്കർ കണക്കിന് വിരിഞ്ഞു നിൽക്കുന്ന പറമ്പാണ്, അതിന് ഇപ്പോൾ അവകാശികളില്ലെന്നാണ് പറഞ്ഞു കേൾവി,,

സത്യമെന്നപോലെ, ആരും ഇതുവരെ അവകാശം പറഞ്ഞു വന്നിട്ടുമില്ല.. അതുകൊണ്ട് തന്നെ നാട്ടുജനങ്ങൾ അവിടെ, പലതും അവരുടെ ഇഷ്ടാനുസരണം ചെയ്തു വരുന്നു... കണ്ടുകെട്ടി പഞ്ചായത്തിന്റെതാക്കാനും ഇതിനു പിന്നിൽ ഒരു ശ്രമം നടന്നു വരുന്നുണ്ട്.... ""എന്നാലും ആളില്ലാത്ത പറമ്പോ അത്ഭുതം തന്നെ..."" അതിയായ കൗതുകം തോന്നി ആ പെണ്ണിന്.. അവനൊന്നുറച്ചു മൂളി മുൻപോട്ട് നടന്നു... ആ പെണ്ണിന്റെ മുഖം നോക്കി ഒന്നും പറയാൻ കഴിയാതെ അവന്റെ മനസ്സ് ശങ്കയിലാണെങ്കിലും, ബുദ്ധി അവനെക്കൊണ്ടെന്തൊക്കെയോ ചെയ്യിപ്പിക്കുന്നുണ്ടെന്നവന് തോന്നാത്തിരുന്നില്ല, കുറച്ചല്പം കൂടെ മുന്പോട്ട് ഇരുവരും നടന്നപ്പോയെക്കും പെടുന്നനെ പെയ്‌ത മഴയിൽ രണ്ടുപേരും ബാഗികമായി നനഞ്ഞിരുന്നു.. പക്ഷെ.., വളരെ ശക്തി കൂടും മുൻപേ ഇട കഴിഞ്ഞ്, പറമ്പിലെത്തിയവർ ആദ്യം കണ്ട ഷെഡ്‌ഡിൽ അഭയം പ്രാപിച്ചു.. ""ശേ.. നനഞ്ഞല്ലോ.."" യാദവ് ഈർഷ്യതയോടെ പുലമ്പി... തന്റെ കൈകൊണ്ട് തന്നെ മുടിയിലെ വെള്ളം തട്ടി മാറ്റി, പിന്നീട് ഷർട്ടും ഇട്ടപാടെ കുടഞ്ഞു..

ഇതിനിടയിൽ ഇടയ്ക്ക് അയ്ഷയെ നോക്കാൻ യാദവ് മറന്നില്ല... തലയിലെ മഞ്ഞ തട്ടം പൂർണ്ണമായും അഴിച്ചുമാറ്റിയൊന്ന് കുടഞ്ഞെടുക്കവേ, കെട്ടിവെച്ചിട്ടും അലസതയോടെ പിരിഞ്ഞു നിന്ന മുടിയിഴകൾ ഒന്ന് വിറച്ചു... കുറുങ്ങിയ വെളുത്ത കഴുത്തിൽ ഒട്ടി പിടിച്ചിരിക്കുന്ന നേരിയ കുഞ്ഞു മുടിയിഴകൾ ആ പെണ്ണിന്റെ സൗന്ദര്യത്തിന് തീവ്രമായ മനോഹാരിത നൽകുന്നു.... ചെരിഞ്ഞു നിൽക്കുന്നവളുടെ വലതു ഭാഗത്തേക്കവൻ അത്യാഗ്രഹത്തോടെ നോക്കി... നോക്കി നിന്നു... ഏറെ നിമിഷം... പക്ഷെ.., ഈ ഒരു നിമിഷം ആയിഷ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല... ശക്തിയായി പെയ്യുന്ന മഴയിലേക്ക് മിഴിക്കൂർപ്പിച്ച്, മറ്റെന്തോ ചിന്തയിലെന്ന വണ്ണം,, ചുണ്ടിലെ വളരെ നേരിയ ചിരി മാറാതെ നിൽക്കുകയായിരുന്നവൾ.... അവളുടെ ദേഹത്തേക്ക് അടിച്ചു വീശുന്ന കാറ്റിനെ കൂടാതെ , കുഞ്ഞു മഴത്തുള്ളികൾ ഷെഡ്ഡ് ചോർന്ന് മുകളിൽ നിന്നും ഉറ്റി വീഴുന്നുണ്ടായിരുന്നു... അവ, ആ പെണ്ണിന്റെ വലുപ്പമേറിയ മാറിടത്തിലൂടെ ഒലിച്ചിറങ്ങുമ്പോൾ അർദ്ധ നഗ്നത വെളിപ്പെടുത്തുന്ന കണക്കെ ഒട്ടി നിന്നു... യാദവിന്റെ ഹൃദയവും, മനസ്സും ഒരുപോലൊന്നുലഞ്ഞു.. ആ നിമിഷം പ്രവർത്തിക്കാത്ത ബുദ്ധി,, അവന്റെ വിവേക ചിന്തകളെ തീർത്തും ഇല്ലായ്മ ചെയ്തു...

ഏതോ അനിയന്ത്രിതമായ മിഥ്യ സങ്കല്പമെന്ന പോലെ, യാദവ് അയ്ഷയുടെ കൈതണ്ടയിൽ പിടുത്തമിട്ടു... തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നോക്കി നിൽക്കുന്നവനെ കണ്ടപ്പോൾ, അവൾ മെല്ലെ പുറകോട്ട് അടി വെച്ചു... അടുത്ത നിമിഷം, യാദവ് അവളെ തന്റെ നെഞ്ചിലേക്ക് ചുറ്റി പിടിച്ചു.... വളരെ ശക്തിയായി... പെട്ടന്നുള്ള പ്രവർത്തിയിൽ ഒരു നിമിഷമവൾ പകച്ചു നിന്നെങ്കിലും,, പിന്നീട് തള്ളി മാറ്റാൻ ഒരു ശ്രമം നടത്തി പക്ഷെ.., ആ ബലിഷ്ടമായ കൈകൾ അവളെ കൂടുതൽ കൂടുതൽ ശക്തിയിൽ ചുറ്റിപിടിക്കുകയായിരുന്നു.... ആദ്യമായി ഒരു പുരുഷന്റെ സ്പർശനമേറ്റ ഇളം പെണ്ണിന്റെ ഉടലാകെ വിറച്ചു പോയി.. നിസ്സഹായതയോടെ ബന്ധിക്കപ്പെട്ട നെഞ്ചിൽ നിന്നും മുഖമുയർത്തി യാദവിനെ നോക്കി, മുടിയിലൂടെ ഒലിച്ചിറങ്ങിയ മഴനീരിനൊപ്പം, പൊടിഞ്ഞു ചേർന്ന വിയർപ്പു തുള്ളികൾ.. നെറ്റിയിലൂടെ... നാസിക തുമ്പും കടന്ന്,, ഇളം ചുവന്ന ചുണ്ടിൽ താങ്ങി നിന്നു.... തന്റെ പുരുഷനെ കൂടുതൽ... കൂടുതൽ ശക്തിയോടെ ഉണർത്താൻ കഴിവുള്ള ലഹരി ആ പെണ്ണിന്റെ ചുണ്ടിലുണ്ടെന്ന് തോന്നവെ,

യാദവിന്റെ അധരം അവളിലെക്കമർന്നിരുന്നു... ഒരേ നിമിഷം രണ്ടുപേരും ഒരേ പിടപ്പോടെ ഒന്നുയർന്നു പൊങ്ങി..., തൊട്ടടുത്ത നിമിഷം ആ പെണ്ണിന്റെ മാറിലവന്റെ വലം കൈ ഞെരിഞ്ഞമരവേ, വേദനകൊണ്ട് പുളഞ്ഞവൾ സർവ്വ ശക്തിയിൽ അവനെ ദൂരേക്ക് തള്ളി.. അവളിൽ നിന്നും പിടിവിട്ട് പുറകോട്ട് വീഴാൻ പോയവൻ ഏതോ വിധേന നിരങ്ങി നിയന്ത്രിച്ച് ഉരുളൻ തൂണിൽ പിടി കിട്ടി നിന്നു... ഇനിയാ പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ തന്റെ പുരുഷന്റെ ത്രാണി നിലച്ചുപോയെന്ന ബോധത്തോടെ യാദവ് തല തായ്ത്തി അവൾക്കെതിർവശമായി നിന്നു.. അതുകൊണ്ട് അവളുടെ ഭാവങ്ങളൊന്നും തന്നെ അവന്റെ അറിവിലില്ലായിരുന്നു... മിഴി തുടച്ച്, അവിശ്വസനീയമായ ഭാവത്തോടെ മുൻപോട്ട് നോക്കി നിൽക്കുകയാണ് ആയിഷ.. ഇന്നോളമില്ലാത്ത പ്രവൃത്തിയിൽ പാടെ വിറച്ചുപോയവളുടെ കണ്ണുനീരിന്റെ ഒഴുക്ക് നിലച്ചിരുന്നു... യാദവിന്റെ മുഖത്തേക്ക് നോക്കാൻ പകപ്പ് തോന്നി അയ്ഷയും, അവളെ അഭിമുകീഖരിക്കാൻ ശക്തിയില്ലാതെ യാദവും, ഏറെ നേരം നിശബ്ദരായി..

കുറച്ച് നിമിഷങ്ങൾക്ക് ശേഷം, തന്റെ അധരത്തിലവൾ വിരൽ കൊണ്ട് സ്വയമൊന്ന് തൊട്ടു നോക്കവേ തെളിഞ്ഞ ഇളം പുഞ്ചിരി വന്നു പോയി... പിന്നിലെ നിമിഷങ്ങൾ ഓർക്കവേ,താനിന്നെ വരെ അറിയാത്ത ആ അനുഭൂതിയിലവളുടെ ഉടലാകെ വിറയ്ക്കുന്നപോലെ... ഇടയ്ക്കിടെ ആ പെണ്ണിന് തോന്നി.. എങ്കിലും മുഖത്തെ ഗൗരവും ഒട്ടും കുറയാതെ യാദവിനെ തിരിഞ്ഞു നോക്കുമ്പോയേക്കും മഴയുടെ ആക്കവും കുറഞ്ഞിരുന്നു.... തീർത്തും പെയ്തൊഴിഞ്ഞിരുന്നു.... മഴയുടെ ബാക്കി അവശേഷിപ്പെന്ന പോലെ ഇലകളിൽ നിന്നും മറ്റു പലതിൽ നിന്നും മഴത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ യാദവ് ഇറങ്ങി വേഗത്തിൽ നടന്നു.... പിറകെ അവനെ അനുഗമിച്ച് ആയിഷയും, ബാലരാമിന്റെ വീട് പടി കയറുമ്പോൾ അറിയാതെ പോലും അവളിലേക്ക് നോട്ടമെത്താതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല മറിച് അവനിലെ പുരുഷൻ ഭൂമിയോളം തായ്ന്നു പോയിരുന്നു.. ഏതോ ഒരു നിമിഷത്തിൽ ഉയർന്നു പൊങ്ങിയ വികാരങ്ങളെ ഓർത്ത്, ഒരു നിമിഷത്തിൽ നാല്പത് വട്ടം അവന് സ്വയം നാണക്കേട് തോന്നി... ""ഹ.. മക്കളെ നിങ്ങളെത്തിയോ.."" പൂമുഖത്തെ ചെയ്റുകളിലൊന്നിലിരിക്കുന്ന സുധയമ്മ എഴുന്നേറ്റു..

""മഴയായതുകൊണ്ട് ഞാൻ കരുതി ഇനി നിങ്ങൾ വരവുണ്ടാവില്ലെന്ന്.."" അയിഷായിലേക്കായിരുന്നു അവരുടെ പകുതി നോട്ടവും.. യാദവ് മൂളുക മാത്രം ചെയ്തു.. അവര് മൂന്ന് പേരും നടുത്തളത്തിലേക്ക് കയറിയപ്പോഴേക്കും, ഗോവണി ഇറങ്ങി രാഹുലും, കിഴക്ക് നിന്ന് ബലറാംമും എത്തിയിരുന്നു... അസ്വസ്ഥത മറച്ചുപിടിച്ച് ബൽറാം അവരോട് ഇരിക്കാൻ പറഞ്, തിരക്കിട്ട് എങ്ങോട്ടോ ഇറങ്ങി പോയി... സത്യത്തിൽ, എന്തെങ്കിലും പറഞ്ഞ് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാനുള്ള ഒരു ഉപവധിയായിരുന്നു ആ ഇറങ്ങി പോക്ക്.. അത് സുധയമ്മക്കും അറിയാവുന്നത് കൊണ്ട് അവരൊന്നും മിണ്ടാതെ ഹാളിൽ തന്നെ നിന്നു... രാഹുലിന്റെ മുഖത്തെ വഷളത്തരം നിറഞ്ഞ ചിരിയിൽ അയിഷായ്ക്ക് വല്ലാതെ വീർപ്പുമുട്ടി.. അവൾ യാദവിന് അരികിലേക്ക് ഒന്നുകൂടെ നീങ്ങിയിരുന്നു... ""ഇത് കുടിക്ക്..."" സുധയമ്മ അവർക്ക് പൈനാപ്പിൾ ജ്യൂസായിരുന്നു നൽകിയത്... കുറച്ച് നിമിഷങ്ങൾ മൗനം അവർക്കൊപ്പം ചേർന്ന് നിന്നു... മൗനത്തെ ഭേദിച്ചുകൊണ്ട് സുധയമ്മ അയിഷായ്‌ക്കരികെ അവളെ തലോടി കൊണ്ട് പറഞ്ഞു..

""എല്ലാം എന്റെ മോന്റെ തെറ്റ് തന്നെ.... പക്ഷെ ഇന്നവൻ അതിനെല്ലാം പശ്ചാതപിക്കുന്നുണ്ട്.. അവന്റെ അച്ഛനെ പേടിയാ.. അതുകൊണ്ടാ നിന്നെ വിട്ട് പോവണ്ടി വന്നത്.. എന്റെ മോൾക്ക് അവനോട് ദേഷ്യമൊന്നും തോന്നരുത്.."" പറഞ്ഞവസാനിപ്പിക്കുമ്പോയേക്കും അവരുടെ കണ്ണിൽ സഹതാപം നിറഞ്ഞിരുന്നു... ""ഇല്ലമ്മേ... എനിക്ക് ആരോടും ദേഷ്യമില്ല... രാഹുലിന്റെ സ്ഥാനതത്ത് ഞാൻ ആയിരുന്നെങ്കിൽ പോലും ഇങ്ങനെ ചെയ്യുകയുള്ളൂ.."" അവൾ സുധായമ്മയുടെ കൈകളിൽ പിടിച്ചു.. ഒരേസമയം രാഹുലിനും, സുധയമ്മക്കും ആശ്വാസം തോന്നി... പരസ്പരമാവർ നോക്കി ചിരിക്കുക മാത്രം ചെയ്തു... അപ്പോഴും രാഹുലിന്റെ മനസ്സ് കലുഷിതമായിരുന്നു.. ദീർഘ ശ്വാസത്തോടെ സുധയമ്മ വീണ്ടും തുടർന്നു.. ""ഞാനെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.. അവനു നിന്നെ വിവാഹം കഴിക്കാൻ സമ്മതവുമാണ്... മോളോട് പിന്നെ ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ അല്ലെ, നിനക്കവനെ നേരത്തെ തന്നെ ഇഷ്ടമല്ലേ....?"" ""എന്ത്..""അവൾ ഈർഷ്യതയോടെ ചോദിച്ചു.. ""രാഹുലിന്റെയും നിന്റെയും വിവാഹം അടുത്ത് തന്നെ നടത്താം അല്ലെ മോളെ...""

സുധായമ്മയുടെ സന്തോഷം കണ്ടപ്പോൾ അവൾക്ക് സഹതാപം തോന്നി.. ""എനിക്കി സമ്മതമല്ല...""ആയിഷ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. സുധായമ്മയുടെ മങ്ങിയ മുഖം കണ്ടപ്പോൾ അവൾ യാദവിനെയും രാഹുലിനെയും നോക്കി... രാഹുലിന്റെ മുഖത്ത് ദേഷ്യമാണെങ്കിൽ, യാദവിന്റെ മുഖം നിർവികരമായിരുന്നു... ""അതെന്താ മോളെ അങ്ങനെ പറയുന്നേ..""വിഷമത്തോടെ സുധയമ്മ ചോദിച്ചു... ആയിഷ അവർക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു..""അമ്മേ... ഞാൻ നിങ്ങളുടെ മകനെ ബുദ്ധിമുട്ടിക്കാനല്ല ഇങ്ങോട്ട് വന്നത്... അവനെന്നോട് ഇഷ്ടം പറഞ്ഞ സമയം എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു.. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപെടുക എന്ന് മാത്രമേ ചിന്തയുണ്ടായിരുന്നുള്ളു.. ഞാൻ ആരുമില്ലാത്ത അനാഥ പെൺകുട്ടിയൊന്നുമല്ല,, എനിക്കെല്ലാരുമുണ്ട്,

വൈകാതെ ഞാൻ അവർക്കടുത്തേക്ക് പോവുകയും ചെയ്യും "" അവൾ പതിയെ സുധമയുടെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.. ""എന്നോട് ക്ഷമിക്ക് അമ്മേ... യാദവിന് നിങ്ങളെത്ര വേണ്ടപ്പെട്ടതാണെന്ന് എനിക്കറിയാം അതുകൊണ്ട് നിങ്ങളുടെ മനസ്സ് വേദനിപ്പിക്കാനും എനിക്കി വയ്യ..."" യാദവ് പെടുന്നനെ തലയുയർത്തി അയ്ഷയെ നോക്കി.. അവളുടെ നോട്ടം സുധായമ്മയിലും ""ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് "" ബൽറാം അവർക്കിടയിലേക്ക് കയറി വന്നു ""ഒരു പെണ്ണിന്റെ കണ്ണീരും ശാപവും തന്റെ മോന് വീഴുമെന്നോർത്ത് കാട്ടി കൂട്ടിയ പ്രഹസനങ്ങളാ ഇതൊക്കെ """ ബൽറാം പൊട്ടി ചിരിച്ചു.. രാഹുൽ നിരാശയോടെ സുധായമ്മയെ നോക്കിയപ്പോൾ അവർക്ക് തന്റെ മകനോട് പാവം തോന്നി പോയി ""മോളെ ഞാൻ.."" പൂർത്തിയാക്കാൻ വിടാതെ ആയിഷ അവരെ തടഞ്ഞു.. അവൾ പതിയെ രാഹുലിന്റെ അരികിലേക്ക് നടന്നു .....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story