നിഴലാഗ്നി: ഭാഗം 13

nizhalagni

രചന: Mp Nou

""നിന്നോടെനിക്കി, ഒന്നും ചോദിക്കാനോ പറയാനോ ഇല്ല.., കാരണം നമ്മൾ തമ്മിൽ അതിനു മാത്രം ബന്ധങ്ങൾ ഒന്നും തന്നെയില്ല.. ആ സ്ഥിതിക്ക് നിനക്ക് എന്നോടും എനിക്കി നിന്നോടും ഒരു വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല... ഒന്നു മാത്രമേ പറയാനുള്ളു നിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതങ്ങ് മറന്നേക്കൂ..."" സുധമ്മയോട് യാത്രപറഞ്ഞിറങ്ങുമ്പോൾ യാദവ് വെറുതെ പിന്നിലേക്കൊന്ന് നോക്കി.. അവരിൽ ദുഃഖമാണെങ്കിൽ, രാഹുലിന്റെ മുഖം, കഠിനമായ ദേഷ്യത്താൽ നുരഞ്ഞു പൊന്തിയ രക്തപത നിറഞ്ഞിരുന്നു.. ഒന്നും വകവെക്കാതെ ആ വലിയ വീടിന്റെ മതിൽ കെട്ടുകൾ ഇത്തവണ ആദ്യം കടന്നത് ആയിഷയായിരുന്നു.. ""വൈകാതെ ഞാൻ തിരിച്ചു പോവും "" ആ പെണ്ണ് അവസാനം പറഞ്ഞ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ നാലറകൾക്കുള്ളിൽ കിടന്ന് വീർപ്പു മുട്ടി.. പിന്നിലെ ഓരോ നിമിഷങ്ങളും മിഥ്യതുല്യ സ്വപ്നങ്ങളാവുമോ എന്നവൻ അതിയായി ഭയന്നു.. താനെന്ന ഛായചിത്രങ്ങൾക്ക് നിർവചിക്കാൻ കഴിയാവുന്നത്രയും ചില അർത്ഥങ്ങൾ കണ്ടു വരുന്നതായി,

കഴിഞ്ഞ തൊട്ടു നിമിഷം വരെ തോന്നിയെങ്കിലും അവ അപൂർണ്ണമാവുകയാണോ എന്ന ചിന്തയിൽ വളരെ വലിയൊരു ഉൾക്കിടിലം അവന്റെ ഹൃദയത്തെ വിറപ്പിച്ചു ഓട്ടോയ്ക്കടുത്ത് നിന്ന് കൈ കൊട്ടി ആയിഷ വിളിച്ചപ്പോൾ അവൻ വേഗത്തിൽ നടന്നു.. യാദവിന് പരിചയമുള്ള ആളായിരുന്നു ഓട്ടോക്കാരൻ... അതുകൊണ്ട് വഴിയോ, എങ്ങോട്ടാണെന്നോ പറയേണ്ട ആവശ്യമില്ലായിരുന്നു.. ബിൽഡിംഗ്‌ എത്തുന്നതിനു മുമ്പ്, അയാൾ, രണ്ടുമൂന്ന് തവണ തിരിഞ്ഞു നോക്കിയിരുന്നു.. എന്തോ ചോദിക്കാനുള്ള പോലെ.. ആയിഷ യാദവിനെ നോക്കിയൊന്ന് പല്ല് ഞെരിച്ചു... ഒരുവേള എന്തിനാണെന്ന് ചിന്തിച്ചപ്പോഴാണ്, കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് നടന്ന ചില സംഭവങ്ങളവന്റെ മനസ്സിലേക്കടർന്നു വീണത്... യഥാർത്ഥത്തിൽ ബാലരാമിന്റെ വീട്ടിൽ നടന്ന ചർച്ചയിൽ അക്കാര്യം പാടെ മറന്നു പോയിരുന്നു.. അവന്,, ആ നിമിഷം വല്ലാത്ത നാണക്കേട് തോന്നി പോയി... എങ്കിലും, ഗൗരവം നിറച്ച മുഖത്തോടെ, വണ്ടിയിൽ നിന്നിറങ്ങി പണം കൊടുത്ത്, വേഗത്തിൽ പടികൾ ഓടി കയറി റൂമിനകത്തേക്ക് പോയി..

എന്തോ പറയാനാഞ്ഞ ആ പെണ്ണ്, കാറ്റ് പോലെ പോകുന്നവനെ തല ചെരിച്ചു നോക്കി നിന്നു പോയി.... ചുണ്ട് പൊത്തി മുക്കിചിരിച്ചവൾ.. പിന്നീട് പൊട്ടി ചിരിക്കുകയായിരുന്നു... *** വീണ്ടും ആ മഴ അവളിലേക്ക് വരുന്ന പോലെ... കഴിഞ്ഞ നിമിഷങ്ങളെ ഓർത്തെടുത്ത് കട്ടിലിൽ മലർന്നു കിടന്ന് പുഞ്ചിരിക്കുകയായിരുന്നു ആയിഷ.. ആയിഷ റൂമിലേക്ക് കയറിയതിന്റെ, അടുത്ത നിമിഷം യാദവ് അവിടെ നിന്നും പോയിരുന്നു... ഒന്നും പറയാതെ... ഒന്നവളിലേക്ക് മുഖമെടുക്കാൻപോലും മുതിരാതെ.. അവളതോർക്കവേ,...നേരിയ നിരാശ ജനിച്ചിരുന്നു അപ്പോൾ... *** ""ഇത്രയും നിരാശയോടെ നിന്റെ മുഖം ഞാൻ കണ്ടിട്ടില്ലല്ലോടാ.. ഇതുവരെ..."" റാംമും ഉണ്ണിയും ആഷിക്കും വിനുവും യാദവിന്റെ കൂടെ ഷാപ്പിലിരിക്കുകയായിരുന്നു... വിനു ചോദിച്ചത് കേട്ട് യാദവ് പതിയെ ഒന്നു ചിരിച്ചതെയുള്ളൂ... ""ഞാൻ അപ്പൊയെ പറഞ്ഞില്ലേ ആ പെണ്ണ് വന്നതിൽ പിന്നെ ഇവന് നമ്മളെയൊന്നും വേണ്ടടാ...""ആഷിക് ചുണ്ട് കോട്ടിയപ്പോൾ, ബാക്കിയുള്ളവർ ഇടങ്കണ്ണിട്ട് യാദവിനെ നോക്കി...

അവന് ആഴത്തിലേതോ ചിന്തയിലാണെന്ന്, ഭാവം വ്യക്തമാക്കുന്നു, കൂടാതെ ആ കണ്ണുകളും നേരിയ തോതിലൊന്ന് കലങ്ങിയിരിക്കുന്നു.. അവർക്ക് എന്തോ വല്ലാത്ത ഒരസ്വസ്ഥത തോന്നി... ആരുടെ മുമ്പിലും മിഴി നിറയ്ക്കാത്തവനാണ്, പലപ്പോഴും ആ കണ്ണിലെ ശൗര്യം അവരെ പോലും ഭയപ്പെടുത്താറുണ്ട്.. ആരെയും വക വെക്കാതെ സ്വയം സാമ്രാജ്യം സൃഷ്ടിച്ചവൻ ശിരസ്സ് താഴ്ന്ന്, മിഴി നിറച്ച് കണ്ടപ്പോൾ അവനോടവർക്ക് വല്ലാത്ത അലിവ് തോന്നി..... വിനു യാദവിന്റെ ചുമലിൽ അമർത്തി പിടിച്ചു... 'ഞങ്ങളുണ്ട് കൂടെ എന്നപോലെ..' ചിലവിടുന്നത് ചുരുക്ക സമയങ്ങളിൽ മാത്രമാണെങ്കിലും ആത്മാവിലലിഞ്ഞ സൗഹൃദമായിരുന്നു അവരുടേത്... യാദവിന്റെ പരുക്കൻ സ്വഭാവ ശൈലിയിൽ അവർക്ക് എപ്പോഴും വിയോജിപ്പുണ്ടായിരുന്നു.. പക്ഷെ അവനെ അങ്ങനെ കാണാനുമായിരുന്നു അവർക്കേറ്റവും ഇഷ്ടവും.... ""നമുക്കൊരിടം വരെ പോവണം..."" യാദവിന്റെ സ്വരമൊന്നിടറി... ""എവിടെ.."" മൂവരും പരസ്പരം നോക്കി.. ""അതെന്നോട് ചോദിക്കരുത്....""

കാറിലേക്ക് കയറിയിരിക്കുമ്പോൾ ഹൃദയവും മനസ്സും ദ്രുതഗതിയിൽ മിടിക്കുന്നതവനറിഞ്ഞു... നാലുപേരും അവനോടൊപ്പം ഇരുന്നതല്ലാതെ മൗനത്തിലായിരുന്നു , പരസ്പരം നിശബ്ദതയുടെ നേർത്ത നൂലുകൊണ്ട് അവരുടെ വായ ബന്ധിച്ചിരിക്കുന്നത് പോലെ.... അടുത്ത ഗ്രാമത്തിലെത്തുമ്പോയേക്കും സമയം അതിക്രമിച്ചിരുന്നു... അയ്ഷയെ കുറിച്ചോ, മറ്റൊന്നിനെ കുറിച്ചോ അവനോർത്തില്ല... ഇലക്ട്രിക് പോസ്റ്റിന്റെ കുറച്ച് മുമ്പിലായിട്ട്, റോഡിനോരം ചേർന്ന് യാദവ് വണ്ടി നിർത്തി... ഇരുവശവും വയലായിരുന്നു... ""നിങ്ങളിവിടെ ഇരുന്നോ ഞാൻ പോയി വരാം"" റോഡിൽ നിന്നും വയലിന്റെ തിണ്ട് വഴിയിലേക്കിറങ്ങി പോവുന്നവനെ ആകാംഷയോടെ ഗ്ലാസ്‌ താഴ്ത്തിയിട്ട ഡോറിലൂടെ അവർ നോക്കി... മുന്പും ഇതിലെ വന്നതിനാൽ മനപാഠമായിരുന്നു വഴി... അമ്മയുടെ കയ്യിൽ തൂങ്ങി ആറാം വയസ്സിലേക്ക് കടക്കുന്ന സമയത്തായിരുന്നു ആദ്യ വരവ്... അത്രയും കാലം, സ്വന്തം മകളെ കാണാനോ, മിണ്ടാനോ താല്പര്യമില്ലാതിരുന്ന അമ്മമ്മയ്ക്ക് തന്റെ അമ്മയെ കാണാനും, പേരക്കുട്ടിയെ ഓമനിക്കാനും ഒടുങ്ങാത്ത ആഗ്രഹം...

ഇതറിഞ്ഞ ഉപ്പ ആദ്യം വിസമ്മതിക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്തന്ന് മുതലാണത്രെ മുറിഞ്ഞു പോയ ബന്ധം വീണ്ടും ജനിച്ചത് അമ്മാമയ്ക്ക് നാല് ആൺ മക്കളാണ് അവസാനത്തേതാണ് അമ്പിളി,തന്റെ അമ്മ, അമ്പിളിയിൽ മാത്രമാണ് ആ കുടുംബത്തിലൊരു ആൺകുഞ് ജനിച്ചത്.. ഈ വിവരം പണ്ടേക്കു പണ്ടേ അമ്പിളിയുടെ തറവാട്ടിൽ അറിയുമെങ്കിലും അച്ഛന്റെ വാശിയും കർക്കശവും സ്വന്തം മകളെ പടിയടിച്ചു പിണ്ഡം വെച്ച കണക്കായിരുന്നു.. അപ്പാപ്പൻ തളർന്നു പോയി, മരണാസന്നയിൽ കിടക്കുമ്പോഴാണ് താൻ ആദ്യമായി ആ തറവാട്ടിൽ കയറുന്നത്.. യാദവ് നെടുവീർപ്പോടെ ഓർത്തു... പ്രഭയിൽ പൊതിഞ്ഞിരുന്ന വയലോരങ്ങൾ നേരിയ മന്ദമാരുതാന്റെ ഇരമ്പലിൽ ഇളം പെണ്ണിന്റെ മേനിയെന്ന പോലെ വിറയുന്നു... യാദവ് വല്ലാത്തൊരു രസത്തോടെ അത് നോക്കി നിന്നു... ഇനിയും കുറച്ചല്പം കൂടി നടക്കാനുണ്ട്, തറവാടിന്റെ വടക്ക് പടിഞ്ഞാറയിട്ടാണ് ശങ്കരൻമാമയുടെ വീട്...

തറവാടിന്റെ മുന്നിലൂടെ ഒരു ഊട് വഴിയുണ്ട്...അതിലെ വേണം പോവാൻ.. ശങ്കരമാമയ്ക്ക് തന്നെ കണ്ട മാത്രയിൽ വിടർന്ന കണ്ണുകളുണ്ടായിരുന്നു.. എങ്കിലും ഒരു നിരാശ അമ്മയെ നോക്കുമ്പോൾ അവരിൽ കാണാമായിരുന്നു.. അന്ന് അമ്മമ്മ ചുട്ട ഉണ്ണിയപ്പം സ്വാദോടെ കഴിച്ച് നടുമുറ്റത്തേക്കിറങ്ങിയ തന്നെ കോലായിയിൽ പിടിച്ചു നിർത്തിയത് അമ്മയുടെയും ശങ്കരൻ മാമയുടെയും സംഭാഷണമായിരുന്നു.. ""വിടരാതെ പോയൊരു പനിനീർ മൊട്ടാണ് അമ്പിളി എനിക്കി നീ..."" ""എന്തിനാണ് വെറുതെ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നത്... ഒരു വിവാഹം കഴിച്ചുകൂടെ.."" ""എന്നെ വീണ്ടുമൊരു തെറ്റിന് എന്റെ പ്രണയം തന്നെ പ്രേരിപ്പിക്കരുത്... ഒരിക്കൽ ഞാൻ ഒരു പെണ്ണിനെ അതിയായി പ്രണയിച്ചു.. മനസ്സുകൊണ്ടവളെ സ്വയംവരം ചെയ്തു.. പിന്നീട് അവളെന്റെ മനസ്സിൽ സുഖമുള്ള ഓർമയുടെ ഒരു നോവ് മാത്രമായി അവശേഷിച്ചു... പക്ഷെ.. എത്ര ശ്രമിച്ചിട്ടും അവളിൽ നിന്നും മോചിതനവാൻ എനിക്കി കഴിഞ്ഞില്ല.."" ""ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ ശങ്കരേട്ടാ...""

"" ഞാൻ ചെയ്ത തെറ്റ് അത് മാത്രമാണ്, എപ്പോഴെങ്കിലും നിന്നോടൊന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ.. ഒരുപക്ഷെ..."" അയാൾ പൂർത്തിയാക്കാതെ തല താഴ്ത്തി നിന്നു... തന്നെ കാണുമ്പോൾ പലപ്പോഴും വിടർന്ന കണ്ണുകളോടെ, തന്റെ മകനായിരുന്നെങ്കിലെന്ന അത്യാർത്തിയോടെ വാരിയെടുക്കുന്നതവൻ ഒരു നിമിഷം ഓർത്തു പോയി... അന്ന് അമ്മ പോയത് മുതൽ തറവാട് ആയിട്ട് പോലും യാതൊരു ബന്ധവുമില്ലായിരുന്നു.. അതവരെ ഏറെ ചൊടിപ്പിച്ചെങ്കിലും, ഇന്നും തന്നെ സ്വീകരിക്കാൻ തയ്യാറാണെന്നതാണ് പരമാർത്ഥം.. ദൂരെ നിന്നും തറവാടിന്റെ എടുപ്പ്, അന്നത്തപോലെ തന്നെ ഇന്നും കാണുമ്പോൾ അത്ഭുതമാണ്... അടുത്തെത്തുൻതോറും വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ വല്ലാത്ത അതിശയം തോന്നി... ദീരെ നിന്ന് പഴയ എടുപ്പ് പോലെയെന്നാലും ഒരുപാട് മാറ്റങ്ങൾ അവ കൈവരിച്ചിരിക്കുന്നു... വയലിൽ നിന്നും നടവഴിയിലേക്ക് കയറുമ്പോയായിരുന്നു ഒരു വാഹനം തറവാടിന്റെ മതിൽ കെട്ടിനുള്ളിലേക്ക് കടന്നു പോയത്.. വിൻഡോയിലൂടെ വളരെ വ്യക്തമായി കാണുന്ന തരത്തിൽ തനിക്കരികിലൂടെയായിരുന്നു ആ കാർ ഗൈറ്റ് കടന്ന് പോയത്.. 'ശങ്കരൻമാമ..' ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ ഞാൻ ചെറുതായൊന്നു എന്തിനോ പകച്ചു പോയി...

എല്ലാം മാറിയിരിക്കുന്നു... ഊട് വഴി മാറി ദാറിട്ട നടവഴി ആയത് പോലെ.. അയാളുടെ കോലവും ഭാവവും മാറിയതുപോലെ വീട്ടിലേക്ക് കയറുന്ന മാത്രയിൽ വീണ്ടും കണ്ടപ്പോൾ തോന്നി... യാദവ് ഒരുനിമിഷം മുൻപോട്ട് നടന്നു നോക്കി..., ശങ്കരമാമയുടെ പഴയ വീടവിടെയില്ല.... പകരം ഒഴിഞ്ഞ പറമ്പും, ആലയും മാത്രം.. തറവാട്ടിലേക്ക് കയറാൻ ഒരു അന്യത പോലെ... പക്ഷെ ഇത് തന്റെ ആവശ്യവുമാണ്.. അമ്മയെ ഒരു വട്ടമെങ്കിലും കാണണം.. മതിവരുവോളം ആലിംഗനം ചെയ്യണം... ഒരു സ്നേഹ ചുംബനം നൽകണം.. തിരികെ പോരണം... യാദവ് കാളിങ് ബെൽ അടിച്ചത് കേട്ടാവാം ഒരു വൃദ്ധ കൂനി കൂടി പുറത്തേക്ക് വന്നു... ""ആരാ...""വർദ്ധക്യത്തിന്റെ വിറയൽ ആ ചോദ്യത്തിലുണ്ടായിരുന്നു...""ഈ അസമയത്ത് എന്തിനാ കൊച്ചേ വന്നേ..""നെറ്റിയിൽ കൈപ്പത്തി ഉയർത്തി വെച്ച് ആരാണെന്ന് മനസിലാക്കാൻ ശ്രമിക്കുന്നപോലെ.. ""എന്റെ കണ്ണ് തെളിയൂല മോനെ... എന്റെ മോനെ കൂടെ ഇത്ര ദൂരത്തു നിന്ന് കണ്ടാൽ എനിക്കി മനസിലാവില്ല..""മുത്തശ്ശി പരിഭവിച്ചു... യാദവിന് പെട്ടന്ന് ആളെ പിടികിട്ടിയിരുന്നു... ""ആരാ അമ്മേ..."" അമ്പിളി അമ്മക്കരികിലേക്ക് വന്ന് പുറത്തേക്ക് തല വെട്ടിച്ചു നോക്കി... ഒരു നോക്കെ അവർ നോക്കിയുള്ളു... നിന്നയിടം ഉറച്ചു പോയിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story