നിഴലാഗ്നി: ഭാഗം 15

nizhalagni

രചന: Mp Nou

""മുനിക്ക""അവളുടെ അധരം സ്വയമറിയാതെ മന്ത്രിച്ചു.. ആ യുവാവ് രൂക്ഷമായി അവളെയൊന്ന് നോക്കി... അയാൾ തീർത്തും ഒരു എക്സിക്യൂട്ടീവ് ലുക്കിലായിരിന്നു.. ഒറ്റ നോട്ടത്തിൽ 25 വയസ്സെങ്കിലും തോന്നിക്കും.. പക്ഷെ പ്രായത്തിനെക്കാൾ പക്വത അവന്റെ മുഖത്തുണ്ട്.. സുമുഖനായ സുന്ദരനായ ഒരു യുവാവ്, അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു,, ദേഷ്യം കൊണ്ട്, ""അതേടി..മുനീർ തന്നെ...""വാക്കുകൾ പൂർണ്ണമാക്കാൻ സമ്മതിക്കാതെയവൾ, അവന്റെ നെഞ്ചിലേക്ക് വീണുപോയിരുന്നു.. സന്തോഷമാണെന്നോ ദുഃഖമാണെന്നോ അറിയാതെ അവൾ പൊട്ടി പൊട്ടി കരഞ്ഞു... ഇന്നോളം കണ്ടിട്ടില്ലാത്ത, അതല്ലെങ്കിൽ കാണാൻ ആഗ്രഹമില്ലാത്ത അവളുടെ നിറഞ്ഞ മിഴികളും തളർന്ന മുഖവും കണ്ടപ്പോൾ, അയാൾക്ക് അവളോട് വല്ലാത്ത വാത്സല്യം തോന്നി... ""എന്റെ കണ്ണിലേക്കു നോക്ക് ഞാൻ തെറ്റ് ചെയ്തന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...?""അവൾ വ്യസനത്തോടെ തലയുയർത്തി മുനിയുടെ മുഖത്തേക്ക് നോക്കി... ""സാരല്ല പോട്ടെ... കഴിഞ്ഞത് കഴിഞ്ഞു..

""അവനപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.. അവളിലുള്ള ദേഷ്യം തീർത്തും ഇല്ലാതായി പോയിരുന്നു.. അവളുടെ പുറത്ത് തട്ടിയവൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.. ""ഇവിടെ നീ ഒറ്റക്ക് എങ്ങനെ, എന്തിനാ ഇങ്ങനെ ചെയ്തെ.."" കുറച്ചല്പം നിമിഷങ്ങൾ കഴിഞ്ഞ്, സമാധാനത്തോടെയാണ് മുനിയത് ചോദിച്ചത്.. അവളപ്പോൾ അവനുവേണ്ടി ചായയിടുകയായിരുന്നു... വീട്ടിലായിരുന്നപ്പോഴും മുനി അങ്ങനെയാണ്, ഇടയ്ക്ക് ഒരു കട്ടൻ കുടിക്കണമെന്ന് തോന്നിയാൽ ആയിഷയെ ആണ് വിളിക്കാറ്.. ആയിഷ അതോർത്തു പുഞ്ചിരിച്ചു.. അവളവന് കപ്പ്‌ നൽകി മുനിക്കെതിർവശമായി നിന്നു... എല്ലാ കാര്യങ്ങളും അവനോടായി തുറന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ ഇടയ്ക്ക് കലങ്ങുകയും വിടരുകയും മുഖം മങ്ങുകയും ചെയ്തിരുന്നു... ""അപ്പോൾ അതാണ് കാര്യം... നിനക്ക് പഠിക്കണം...അതിനെന്താ ഇനി എല്ലാരും നിന്റെ ഇഷ്ടത്തിന് മാത്രമേ നിൽക്കുകയുള്ളു.."" അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിൽ മുനീർ ശ്വാസം പുറത്തേക്ക് ആഞ്ഞു തള്ളി...

""പക്ഷെ ഉപ്പ"" അവളുടെ മുഖം താഴ്ന്നു.. ""ഇനി നീ പേടിക്കണ്ട ഇതറിഞ്ഞാൽ ഉപ്പാക്ക് ദേഷ്യമൊന്നുമുണ്ടാവില്ല... എടി... മോളെ... നമ്മുടെ ഉപ്പ പുറത്ത് ദേഷ്യം കാട്ടുന്നു എന്നെ ഉള്ളു അകത്ത് വലിയ വേദനയാ.. അത് നിന്നെ കുറിച്ച..""പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അവന്റെ സ്വരം നേർത്തു നേർത്തു പോയിരുന്നു.. ആ പെണ്ണും വിഷമത്തോടെ മുനിയുടെ മുഖത്തേക്ക് നോക്കി.. "" അല്ല... ഞാനിവിടെയുള്ള കാര്യം നിങ്ങളെങ്ങനെ അറിഞ്ഞു... ""ആകാംഷ അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു... ""ഞാൻ ആക്ച്വലി ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് നിന്നെ അന്വേഷിച്ചല്ല വന്നത്.. ബലറാം സാറിന്റെ വീട്ടിലേക്ക് കടക്കുന്ന സമയത്താണ് നീയും ഒരു ചെറുപ്പക്കാരനും ഓട്ടോയിൽ കയറി പോവുന്നത് കണ്ടത്.. സാറിനോട് അന്വേഷിച്ചപ്പോൾ എല്ലാ വിവരങ്ങളും കിട്ടി..."" ""പക്ഷെ സാറിനെ എങ്ങനെ അറിയാവുന്നെ..."" ആയിഷ സംശയം വിടാതെ അവനോട് തിരക്കി.. ""അത് ബിസ്സിനെസ്സ്മായി ബന്ധപ്പെട്ട പരിചയമാണ്..."" അവനൊന്ന് പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.. ""

പിന്നെ.. നീ പറഞ്ഞ ഈ യാദവ് ഉണ്ടല്ലോ.. അവൻ ചില്ലറക്കാരനല്ല.. അത്യാവശ്യം കൊട്ടെഷനും കാര്യങ്ങളുമൊക്കെ ആയിട്ട് നടക്കുന്നവനാ.. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ബലറാമിന്റെ സഹായി... പക്ഷെ.., ഇപ്പോൾ കുറച്ചായി പോലെ ഒന്നിനും പോവാത്തത്, എന്തുകൊണ്ടോ എല്ലാം നിർത്തിയ മട്ടാണെന്ന് സംശയമുണ്ടന്ന് പറഞ്ഞു അവർ.."" തുടക്കം കേട്ടപ്പോൾ ആ പെണ്ണിന്റെ ഉള്ളൊന്ന് പിടഞ്ഞെങ്കിലും അവസാനം അവളിൽ നേർത്തൊരാശ്വാസം ഉറച്ചു നിന്നു... ""എന്നാ നമ്മളിറങ്ങുല്ലേ..."" ""അത്.. പിന്നെ... അവൻ വരാതെ... പറയാതെ..""മടിച്ചു മടിച്ചവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു പോയിരുന്നു... ""എന്താ നീ ഉദ്ദേശിക്കുന്നത്..""അവന്റെ മുഖം കാര്യഗൗരവമുള്ള ഒരു സഹോദരന്റെതായപ്പോൾ അവളൊന്ന് ഭയന്നു പോയി... ""നിനക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ..?""അവന്റെ കണ്ണുകൾ കൂർത്ത നോട്ടം, അവളിൽ അമ്പ് പോലെ തറച്ചിരുന്നു ""എ.. എന്ത്.."" അവളൊന്ന് പരുങ്ങി.. ""ഇല്ലെങ്കിൽ നിനക്ക് കൊള്ളാം... ഇത്രയും സംഭവങ്ങളുണ്ടായിട്ടും ഞാൻ സൗമ്യതയോടെ സംസാരിച്ചത്... നിന്റെ ഭാഗത്ത് ന്യായം ഉണ്ടന്ന് തോന്നിയിട്ടാണ്.. ഇവിടെ നിന്നും ബലമായി പിടിച്ചു കൊണ്ടുപോവാനും എനിക്കറിയാം...""

അയ്ഷയുടെ മിഴികൾ നിറഞ്ഞ കോളാമ്പി പോലെ തുളുമ്പികൊണ്ടിരുന്നു.. മറുത്തൊന്നും പറയാതെ അവൾ ബാഗ് പാക്ക് ചെയ്ത്, ദയനീയതയോടെ മുനിയെ യെ നോക്കി... ***** അർദ്ധ നിദ്രയിലായിരുന്ന നാലു പേരും, കാറിന്റെ മുരൾച്ച കേട്ട് ഞെട്ടിയുണർന്നു.. സ്റ്റിയറിങ്ങിൽ അമർത്തിപിടിച് അക്ഷമാനായി വണ്ടിയോടിക്കുന്ന യാദവിന്റെ മുഖം കോസീട്ടിലിരിക്കുന്ന വിനുവായിരുന്നു വ്യക്തതയോടെ കണ്ടത്... പെരുവിരൽ മുതൽ ശിരസ്സ് വരെ അസ്വസ്ഥതയുടെ കനലുകൾ വരഞ്ഞിട്ടപോലെ ഒരു വെപ്രാളം.. ഇടയ്ക്കിടെ തല വെട്ടിക്കുന്നു.. ""എന്താടാ... നീ എവിടെയായിരുന്നു..""ആണ്ടു പോയ കണ്ണുകൾ തിരുമ്മി തുറന്ന് ഉണ്ണി അലസതയോടെ അവനെ നോക്കി... യാദവിന്റെ പുറം ഭാഗം മാത്രമേ ഉണ്ണിക്ക് കാണാൻ സാധിക്കുമായിരുന്നുള്ളു.. അതുകൊണ്ട് അവന്റെ ഭാവങ്ങളിൽ ഒന്നും തന്നെ ഉണ്ണിയുടെ കണ്ണിലില്ല.. ""ഒന്ന് മിണ്ടാതിരിക്ക്.. എനിക്കാകെ വല്ലാത്ത വെപ്രാളം തോന്നുന്നു.. അവൾക്ക്.. അവൾക്ക് എന്തോ സംഭവിക്കുന്നെന്ന് മനസ്സ് പറയുമ്പോലെ..."" നിയന്ത്രനാതീതമായി വന്ന വാക്കുകൾ ഒന്നും തന്നെ അവന്റെ ബുദ്ധിയിലോ മനസ്സിലോ ഇല്ലായിരുന്നു...

പിന്നീടുള്ള മൗനം അഞ്ചുപേരുടെയും വെപ്രാളത്തിന്റെതായിരുന്നു.. അരമണിക്കൂറിലധികം സമയമെടുത്തിരുന്നു.. ബിൽഡിംഗിലെത്താൻ... വണ്ടി നിർത്തി.. പുറത്തേക്കിറങ്ങുമ്പോൾ അവരെയൊന്ന് നോക്കാൻ പോലും അവൻ മറന്നു പോയിരുന്നു... പിന്നീടവൻ പടികൾ ഓടി കയറുമ്പോൾ പിന്നിൽ വാലുപോലെ നാലുപേരും കൂടെത്തന്നെ ഉണ്ടായിരുന്നു.. അടഞ്ഞിട്ട കതകിൽ ശക്തിയിലൊന്ന് തട്ടുമ്പോയേക്കും വാതിൽ മലർക്കേ തുറന്നു അവന്റെ ഹൃദയം എന്തിനോ വേണ്ടിയൊന്ന് മിടിച്ചു... ""ആയിഷ........."" റൂമിലാകെ പ്രകമ്പനം കൊണ്ട വിളിയിൽ പിന്നിലുള്ളവർ പോലും അന്ധാളിച്ചു പോയി... അവളുള്ളിടം അവളുടേതായ ഒന്നും തന്നെയില്ലായിരുന്നു.. ശൂന്യമായിരുന്നു.. എന്ത് സംഭവിച്ചെന്ന് മനസ്സിലാവാൻ കുറച്ചധികം സമയമെടുത്തു.. റൂമിൽ അനിഷ്ടങ്ങൾ നടന്നതിന്റെ അടയാളങ്ങൾ ഒന്നും തന്നെയില്ല... അപ്പോൾ അവൾ സ്വയം ഇറങ്ങി പോയതായിരിക്കും എന്നവൻ ഊഹിച്ചു.. പക്ഷെ, ഹൃദയം വഴിവിട്ട് മറ്റെന്തൊക്കെയോ ചിന്തിക്കുന്നു... വല്ലാത്തൊരു വേദന ഹൃദയത്തിൽ കല്ലിച്ചു നിൽക്കുന്നു പുറത്ത് വരാൻ കഴിയാതെ...

അവനും അവന്റെ വികാരങ്ങളും ഉറച്ചു പോയിരുന്നു... നേരിയ പ്രതീക്ഷയിൽ അവൻ തലങ്ങും വിലങ്ങും നോക്കി... പെടുന്നനെ റിങ് ചെയ്ത ഫോണെടുത്ത് അവൻ വരാന്തയിലേക്കിറങ്ങി... ""മോനെ.. ഇത് ഞാനാ സുജാതയാ.. ആയിഷ പോയെന്ന് നിന്നോട് പറയാൻ പറഞ്ഞിരുന്നു.. അവളുടെ ആങ്ങള വന്ന് കുറച്ച് മുന്പേ കൊണ്ടുപോയി.."" "പ്. ധും " കണ്മുന്നിലൂടെ ചുമരിൽ തട്ടി നിലത്തേക്ക് തെറിച്ചു വീണതവർ നാലുപേരും കാണവേ, അവരൊരുപടി പുറകോട്ട് വേച്ചു പോയി.. ""യാദവ്.."" വിനു ചുമലിൽ തട്ടി വിളിച്ചപ്പോൾ, അപ്രതീക്ഷിതമായി അവന്റെ തോളിലേക്ക് ചായ്ഞ്ഞവൻ, പിന്നീട് തേങ്ങി തേങ്ങി കരയുകയായിരുന്നു... ""പോയെടാ അവള്... എന്നെ വിട്ട് പോയി... ഇനി.. ഇനി അവളില്ല... ഞാൻ പിന്നെയും ഒറ്റക്കായി.."" ആദ്യമായ്, അന്നാദ്യമായി കാണുന്ന കാഴ്ചയായിരുന്നു അതവർക്ക്... തനിക്ക് സ്വന്തമാണെന്ന്,ഒരു നൂറു വട്ടം ആഗ്രഹിച്ച്, വിശ്വസിച്ചു പോയവന്റെ ഹൃദയം നുറുങ്ങിയ നിമിഷം.. ഓർമകളിൽ ചോര കിനിഞ്ഞിറങ്ങിയ നിമിഷം...

ആ ഗൗരവക്കാരൻ ആ നിമിഷം നഷ്ടപ്പെട്ടു പോയിരുന്നു.. നാലുപേരും അവനെ ചേർത്തു പിടിച്ചു... **** അടുത്ത പകൽ പുറത്തേക്ക് നൂണ്ടിറങ്ങിയപ്പോൾ,ഗോൾഡ് ചുണ്ടിൽ തിരുകി, മിഴികളെവിടെയോ കുത്തി നിന്നു.. നിർവികാരമായി... ചടപ്പോടെ.. വാശിയോടെ അവൻ പുക മുകളിലേക്കുയർത്തി വിട്ടു.. വലിയ വട്ടത്തിൽ... വീണ്ടും പഴയ ചക്രം പിന്നിലേക്ക് തിരിയാൻ പോവുന്നു... ""ഒന്ന് മതിയാകെടാ... ഇത് എത്രാമത്തെയാ.."" തന്റെ സുഹൃത്തുക്കളെ അഭിമുഖീകരിക്കാൻ മനപ്രയാസം തോന്നിയപ്പോൾ അവൻ പിറകിലേക്ക് നോട്ടമയക്കാതെ, പഴയതിലെവിടെയോ നോക്കി നിന്നു.. യാദവനരികിലേക്ക് റാം ചേർന്ന് നിന്നു, റാമിന് അവനെ നോക്കുംൻതോറും സഹതാപം ഇരട്ടിച്ചു.. ""ഇത്രമാത്രം നീ അവളെ സ്നേഹിച്ചിരുന്നെങ്കിൽ പറഞ്ഞൂടായിരുന്നോ.."" ""അവളത്തിനുള്ള സമയം തന്നില്ലല്ലോ... ഇത്ര പെട്ടന്ന് വിട്ട് പോകുമെന്ന് ഞാൻ ഓർത്തില്ല..."" ""എവിടെയായാലും നമുക്ക് കണ്ടുപിടിക്കട.."" ഉണ്ണി ആവേശത്തോടെയത് പറഞ്ഞപ്പോൾ തീർത്തും നിർവികാരതയോടെ യാദവ് അവനെ നോക്കി..

""വേണ്ട... അവൾക്കെന്നെ ഇഷ്ടമില്ല...,...ഒരുപക്ഷെ ഇഷ്ടമായിരുന്നെങ്കിൽ ഏത് മുക്കിലാണെങ്കിലും ഞാൻ കൊണ്ടു വന്നേനെ..."" അവന്റെ സ്വരം ഇടറിയതറിഞ്ഞ പങ്കാളികൾ വ്യസനത്തോടെ അവനെ നോക്കി... ***** ""എന്റെ പൊന്നാര ഉമ്മ ഒരുപാട് വേദനിച്ചോ..."" ആയിഷ ഫാത്തിമയുടെ മടിയിൽ കിടക്കുകയാണ്... അവർ അവളുടെ മുടിക്കുള്ളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു... വന്നത് മുതൽ ഒഴിയാത്ത പരിഭവങ്ങളുടെ കഥയാണ് ആ ഉമ്മയ്ക്ക് മകളോടായി ഏറെ പറയാനുള്ളത്.. മിഴി ഇടയ്ക്കിടെ പെയ്തൊഴിയുന്നുണ്ട്... ""ഉപ്പ വരുന്ന സമയം അടുക്കുന്നതോറും ആധി കൂടുന്നു..""അവർ വേവലാതിയോടെ പറഞ്ഞു.. അപ്പോഴാണ് ആ പെണ്ണും അത് ചിന്തിച്ചത്... വന്നുകയറുമ്പോൾ ഉപ്പായില്ലായിരുന്നു.. തന്റെ പരിഭ്രമം മനസിലാക്കിയ മുനിക്കാ ഉപ്പയെ പറഞ്ഞു സംമയനിപ്പിക്കാമെന്ന് പറഞ്ഞു പോയതാണ്.. ഇതുവരെ അവരെത്തിയിട്ടില്ല... അവളിലെ ധൈര്യം ചോർന്നു ചോർന്നു പോവുന്നതും, ക്രമേണ ആധി കൂടി കൂടി വരുന്നതും അവളറിയുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story