നിഴലാഗ്നി: ഭാഗം 17

nizhalagni

രചന: Mp Nou

 ""ചെയ്ത് തന്ന ഉപകാരങ്ങൾക്കെല്ലാം നന്ദി.. വീണ്ടും കാണുമെന്ന പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും, ഞാൻ പൊയ്ക്കോട്ടേ...? വിളിക്കണമെന്ന് തോന്നിയാൽ ഈ നമ്പറിലേക്ക് വിളിക്കാം...""9846**2"".."" ചാടി പിടഞ്ഞെഴുന്നേറ്റവന്റെ ആ നിമിഷത്തെ ആഹ്ലാദവും, ഉന്മേഷവും, സന്തോഷവും നിർവചിക്കാൻ കഴിയാത്തതായിരുന്നു.. വല്ലാത്ത പരവേഷം, ധൃതി.. പ്രത്യാശയുടെ നൂലിൽ അവന്റെ ഹൃദയം പട്ടം പോലെ,മനസിന്റെ ആകാശത്ത് വിഹരിക്കുകയായിരുന്നു.. ഇത്ര നേരം താനനുഭവിച്ച മാനസിക സംഘർഷം, ഞൊടിയിടയിൽ, മഞ്ഞു വീണ പോലെ... ***** ഡൈനിങ് ടേബിളിൽ ആള് കണക്കെ നിവർത്തി വെച്ച പ്ലേറ്റിൽ അമ്പിളി ദോശയും സാമ്പാറും വിളമ്പി.. അവസാനം ശങ്കരന്റെ അരികെ അമ്പിളിയും ഇരുന്നു... മുത്തശ്ശി പതിവ് പോലെ അടുക്കളയുടെ ഇടനാഴിയിലെ തിണ്ണയിൽ കാൽ നീട്ടിയിരുന്ന് കഴിക്കുകയാണ്... അമ്മുവും അവർക്കരികിലേക്ക് വന്നു. ""മുത്തശ്ശി....."" അവൾ മുത്തശ്ശിക്കരികിൽ തന്നെ എതിർവശമായി ഇരുന്നു... കഴിപ്പ് നിർത്തി എന്താണെന്ന ഭാവത്തിൽ അവരവളെ നോക്കി..

"" മുത്തശ്ശിയെന്താ എപ്പോഴും ഇവിടെ വന്നിരിക്കുന്നെ.. അവിടെ എല്ലാരും ഒത്തിരുന്നാൽ പോരെ... "" ""ഓരോ തഴക്കം... ആദ്യമേ ഞാനിങ്ങനെയാ.. ഇവിടെ ഇരുന്നു സ്വസ്ഥമായിട്ട് കഴിക്കണം..."" മടക്കുകൾ വീണ് തൊലി തൂങ്ങിയ കൈകൊണ്ടവർ ഭക്ഷണം കഴിപ്പ് തുടർന്നു... എന്തോ ചോദിക്കാനെന്ന വണ്ണം ശങ്കിച്ചു നിൽക്കുന്ന കൊച്ചുമകളെ കണ്ട് അവർ കണ്ണ് ചുളിച്ചു... ""അത്... അത് പിന്നെ യാദവ്.. അല്ല യാദവ്ട്ടൻ ശരിക്കും വരുന്നുണ്ടോ.."" "" ഹ്മ്മ് വരും... എന്തെ... "" ""ഒന്നുല്ല.."" ""എനിക്കറിയാം നിങ്ങക്ക് അവന് വരുന്നത് ഇഷ്ടല്ലന്ന്... പക്ഷെ ഒരു കാര്യം എന്റെ മക്കള് മറക്കരുത്... നിങ്ങളെല്ലാവരും ഒരേ വയറ്റിൽ പിറന്നവരാ.... എന്തൊക്കെ പറഞ്ഞാലും അവന് നിങ്ങളുടെ ഏട്ടനാ... നിങ്ങൾക്കുള്ള അതെ അധികാരവും സ്വാതന്ത്ര്യവും അവനുമുണ്ടിവിടെ...."" അവരുടെ സ്വരം നേർത്തിരുന്നു.... ""ന്റെ... കുട്ടി കൊറേ അനുഭവിച്ചു..."" മുത്തശ്ശിയുടെ സ്വരം വിറഞ്ഞു നേർത്തു പോയി.. മിഴി നിറഞ്ഞു... കഴിപ്പ് മതിയാക്കി അടുക്കള സ്ലാബിൽ പാത്രം വെച്ച് അകത്തേക്ക് പോയി... ആ പാവത്തിന്റെ മനസ്സ് വേദനിച്ചെന്ന് കണ്ടപ്പോൾ ഏട്ടനെ കുറിച് ചോദിക്കണ്ടായിരുന്നെന്ന് ചിന്തിച്ചു പോയവൾ... യാദവ് വരുന്നതിനോട് അമ്മുവിന് യാതൊരു നീരസമോ, വിയോജിപ്പോ ഇല്ല...

മാളു എന്തൊക്കെ പറഞ്ഞാലും അമ്മുവിന് യാദവ് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു... എന്തുകൊണ്ടോ അവൾക്ക് തന്റെ ഏട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു... **** നേരം ഇരുട്ടി തുടങ്ങിയിരുന്നു... ബഷീർ സാഹിബ്‌ പതിവിന് വിപരീതമായി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും വന്നിട്ടുണ്ടായിരുന്നില്ല.. ഫാത്തിമയിലും ഷാനിബയിലും നേരിയ വേവലാതിയുണർന്നപ്പോഴും, നിർവികാരമായ ചിന്തയിലാണ്ട് ബാൽകാണിയിലിരിക്കുകയാണ് ആയിഷ... ഇനിയവൾക്ക് ഉപ്പയെ കുറിച് ചിന്തിക്കാനുള്ള മനോശേഷിയില്ല... വരുമ്പോലെയെല്ലാം നേരിടാമെന്ന തീരുമാനമായിരുന്നു അവളുടേത്... ഒന്ന് രണ്ട് തവണ അയ്ഷയുടെ റൂമിനരികെ ഫാത്തിമ വന്നു നോക്കിയെങ്കിലും അവളെ വിളിക്കാൻ തോന്നിയില്ല... മനസ്സമാധാനത്തോടെയാവളൊന്നുറങ്ങട്ടെ എന്ന് വിചാരിച്ചിട്ടാവാം.... പാളി നോക്കുക മാത്രം ചെയ്ത് തിരികെ പോയത്... ""ഞാൻ പോയപ്പോൾ മാരണമൊഴിഞ്ഞെന്ന് കരുതി സമാധാനിച്ചിട്ടുണ്ടാവും.. അതുകൊണ്ടല്ലേ ഇത്രയും നേരമായിട്ടും തന്നെ വിളിക്കാത്തത്..."" ചിന്തയുടെ പുഴുക്കൾ ബോധമണ്ഡലത്തിൽ അരിച്ചിറങ്ങുന്നു... അവളിൽ വേദനയും നിരാശയും നിറഞ്ഞു... തന്റെ റൂമൊന്ന് ഒതുക്കിവെക്കാമെന്ന ചിന്തയിൽ, അവൾ ബെഡിനടുത്തേക്ക് നടന്നു...

നിലം പതിച്ചു പോയേക്കുമെന്ന ബെഡിൽ അന്ന് താൻ വിരിച്ചിട്ട വെറും വെള്ള ബെഡ്ഷീറ് അതേപോലെ വൃത്തിയിൽ കിടക്കുന്നു..... കാബോർഡ്, സ്റ്റഡി ടേബിൾ, നീളത്തിൽ ചുമരിൽ പതിപ്പിച്ച ഒരു മിററോർ ജാലകത്തിനരികെ ഒരു കുഞ്ഞു മണിപ്ലാന്റ്... അത്രമാത്രമേ ഉണ്ടായിരുന്നു ആ റൂമിൽ... ""പോവുമ്പോഴും ഇങ്ങനെതന്നെ, വരുമ്പോളും ഇങ്ങനെ തന്നെ.."" നെടുവീർപ്പോടെ ഓർത്തു... ആയിഷ പോയതിന് ശേഷം ആ മുറി ആരും തുറന്ന് നോക്കിയിട്ടില്ലന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു... തറയിൽ ഒരു ഭാഗത്തായി വെച്ച ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം കാബോർഡിലേക്ക് അടുക്കി വെക്കുമ്പോഴാണ് തന്റെ മൊബൈൽ ഓഫ്‌ ആണെന്നും അത് ചാർജിലിട്ടിട്ടില്ലെന്നുമുള്ള കാര്യമാവളോർത്തത്... പെടുന്നനെ, ചെയ്തുകൊണ്ടിരുന്ന പണി നിർത്തി വെച്ച് ഫോൺ ചാർജിലിട്ടു... ""വിളിച്ചിട്ടുണ്ടാവുമോ.."" സങ്കടത്തോടെ അവൾ ഫോണിനോരം നിന്ന് പിറു പിറുത്തു... ""ഹേയ്... ഉണ്ടാവില്ല...""അവൾ സ്വയം ഉത്തരം കണ്ടെത്തി.... കുറച്ച് സമയം കഴിഞ്ഞപ്പോൾ ഫാത്തിമ അവൾക്കരികിലേക്ക് വന്നു..

""ഉപ്പ ഇതുവരെ വന്നില്ല... എന്തോ ഒരു ആധി..."" ""ഞാൻ വന്നതുകൊണ്ടാവും ഉമ്മ..."" ഫാത്തിമ ഒന്നും മിണ്ടാതെ ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കി നിന്നു... ""വിഷമിക്കാതെ ഉമ്മ.... ഉപ്പ ഇപ്പൊ വരുമായിരിക്കും.."" ആയിഷ ഫാത്തിമയെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി... ""ഉം... വാ ചായ കുടിക്ക.."" ""എനിക്കി വാരി തരുമോ..""അവൾ കൊഞ്ചി... ""കെട്ടിച് വിടാനായി.. എന്നിട്ടും പെണ്ണിന്റെ കൊഞ്ചൽ മാറീട്ടില്ല...""ഫാത്തിമ പരിഭവം മറന്ന് കുസൃതിയോടെ പറഞ്ഞു.. ""മ്മ്... മ്... അടുത്ത ഒളിച്ചോട്ടത്തിനുള്ള സമയമായിക്കി..."" ആയിഷ കണ്ണിറുക്കി കാണിച്ചു... ""നിന്നെ ഞാൻ...""ഫാത്തിമ ശാസനയോടെ അവളുടെ ചെവിക്കി പിടിക്കുകയും, അടിക്കാനോങ്ങുകയും ചെയ്തപ്പോൾ.. ആ പെണ്ണ് തഞ്ചത്തിൽ അവിടെ നിന്നും പടികളിറങ്ങി താഴേക്ക് ഓടി... തറയിൽ കിടന്ന ചീർപ്പിൽ ചവിട്ടയവൾ,നിരങ്ങി നീങ്ങി തെന്നി വീണത് ദേഷ്യത്തോടെ പല്ലുരുമ്മി വരുന്ന ബഷീർ ഹാജിയുടെ നെഞ്ചിലേക്കായിരുന്നു... തന്റെ പ്രാണൻ വീഴാൻ പോയ നേരം അയാൾ മറ്റെല്ലാം മറന്ന് അയ്ഷയെ നെഞ്ചോടമർത്തി പിടിച്ചു...

തലയുയർത്തി നോക്കിയ അവളുടെ ചൊടിയിൽ മനോഹരമായ ഒരു പുഞ്ചിരി വന്നു പോയി... ""ഉപ്പാ..."" വികാരഭരിതയായി, മിഴികൾ നിറച്ച്, വേദനയോടെ ആ മുഖത്തേക്കവൾ ഉറ്റ് നോക്കി.. ഞൊടിയിടയിൽ തന്റെ ദേഹത്ത് പറ്റി ചേർന്ന മകളെ.. വിടുവിച്ച് ആ പെണ്ണിന്റെ മുഖത്തിന്‌ നേരെ കൈ നിവർത്തി, വാക്കുകളെ തടസ്സപ്പെടുത്തി... ഒന്നും മിണ്ടാതെ അയാൾ തന്റെ റൂമിലേക്ക് കാറ്റ് പോലെ നടന്നു പോയി... ആ പെണ്ണിന്റെ മിഴികൾ നിറഞ്ഞൊലിച്ചു... ശിരസ്സ് താഴ്ന്നു പോയി... ദൃക്‌സാക്ഷിയായി ഫാത്തിമ അവളരികിലേക്ക് വന്നു.. വാത്സല്യത്തോടെയൊന്ന് തലോടി... ""വാ കഴിക്കാം..."" ""എനിക്കി വേണ്ട...."" ആയിഷ വായ പൊത്തി പടികൾ ഓടി കയറി... ബെഡിലേക്ക് പിടഞ്ഞു വീണവൾ ഏറെ നേരം കരഞ്ഞു... മനസ്സിലെ ഭാരം അല്പം കുറഞ്ഞത് പോലെ,, അവൾ ഫോണെടുത്ത് ബാൽക്കാണിയിലേക്ക് നടന്നു.... പരിചിതമല്ലാത്ത ഒരു നമ്പർ, കാൾ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചു.. ആ പെണ്ണിന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. ആ ഒരു നിമിഷം അവളെല്ലാം മറന്നു പോയിരുന്നു....

""ഇത്ര നേരം എവിടെയായിരുന്നു... ഞാൻ എത്ര നേരമായി ട്രൈ ചെയ്യുന്നു... എന്നെ മറന്നു പോയോ..."" അത്ര നേരം ഒതുക്കി വെച്ച വീർപ്പു മുട്ടൽ യാദവ് അവൾക്കുമുമ്പിൽ കെട്ടഴിച്ചിട്ടു... അവളൊന്നും മിണ്ടിയില്ല, എന്ത് പറയണമെന്നവൾ ഒരു നിമിഷം സ്തംഭിച്ചു പോയി... രണ്ടു പേർക്കിടയിലും മൗനം... അവന്റെ ശബ്ദത്തിന്റെ ഗാംഭീര്യംമില്ല മറിച്, സൗമ്യനായ മറ്റൊരാൾ... അവളതിശയിച്ചു പോയി... ""ആയിഷ....""യാദവ് പതിയെ വിളിച്ചു.... ""ഹ്മ്മ്..."" അവളും പതിഞ്ഞൊന്ന് മൂളി... ""ഭക്ഷണം കഴിച്ചോ..."" ""ഇല്ല.."" പിന്നീട് ഒരു നിമിഷം യാദവ് മൗനമായിരുന്നു.. ""വെച്ചോ..."" അയ്ഷയുടെ പരിഭവം പെടുന്നനെ അവന് വായിച്ചെടുക്കാമായിരുന്നു... ഇല്ലന്നവൻ മറുപടി പറഞ്ഞു... ""എന്നോട് ക്ഷമിക്കണം... വരുമ്പോൾ എനിക്കൊന്ന് പറയാൻ പോലും സാധിച്ചില്ല... ദേഷ്യമുണ്ടോ....?"" വേദനയോടെ അയിഷായത് പറഞ്ഞപ്പോൾ അവനൊന്ന് പുഞ്ചിരിച്ചു... ""അതൊന്നും സാരല്ല... നീ സുരക്ഷിതമായൊരിടത്താണല്ലോ... അത് മതി..."" അവനനുഭവിച്ച മനോവിഷമം അവളോട് പങ്കുവെക്കേണ്ടന്നവന് തോന്നി... അല്ലെങ്കിലും പങ്കുവെക്കാൻ മാത്രമുള്ള ബന്ധങ്ങളൊന്നും തങ്ങൾ തമിലില്ലല്ലോ.....??? ""പിന്നെ.... എനിക്കൊരു കാര്യം നിന്നോട് പറയാൻ കഴിഞ്ഞില്ലെന്നുള്ള സങ്കടമേ ഉണ്ടായിരുന്നുള്ളു..."""

ആ പെണ്ണിന്റെ ഉള്ളൊന്ന് കിടിലിച്ചു ... ആകാംഷയോടെ, അതിലുപരി പ്രതീക്ഷയോടെ ചോദിച്ചു... ""എന്തേയ്..."" ""അത്.. പിന്നെ... അന്ന്.. ഞാൻ അറിയാതെ ചെയ്തുപോയതാ.. ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കുമോ..."" വിക്കി വിക്കിയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ഒറ്റ ശ്വാസത്തിൽ യാദവ് പറഞ്ഞവസാനിപ്പിച്ചു... ആ പെണ്ണിനാകെ നിരാശയായും, ദേഷ്യവും തോന്നി.. കീഴ്ച്ചുണ്ടവൾ കടിച്ചു വെച്ച് ദേഷ്യം നിയന്ത്രിച്ചു... അവളിൽ ഇന്നേവരെയില്ലാത്തൊരു പരവേഷം നിറഞ്ഞിരുന്നു.... ""വിശ്വസിക്കാൻ കൊള്ളാത്ത ചെക്കന്മാര അങ്ങനൊക്കെ ചെയ്യാ...""എടുത്തടിച്ചപോലെ അവൾ മറുപടി പറഞ്ഞപ്പോൾ യാദവിന് എന്തോ വല്ലായ്മ തോന്നി... മറ്റെന്തോ പറയുമെന്നാഗ്രഹിച്ചയവൻ നിരാശയോടെ ഇരുളിലേക്ക് നോക്കി നിന്നു... തന്റെ ഇഷ്ടം ഒന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ....??

നിസ്സഹായതയോടെ അവനങ്ങനെ നിന്നു... ഏറെ നേരം.. ""ഞാൻ വെക്കുവാ..."" അവൾക്ക് ദേഷ്യം വർദ്ധിച്ചു വരുന്നുണ്ടായിരുന്നു.... ""വെക്കല്ലേ.... എനിക്കൊരു കാര്യം പറയുന്നുണ്ടായിരുന്നു..."" ""എന്താ..."" ""നേരിൽ കാണണം... ഞാനങ്ങോട്ട് വന്നോട്ടെ...??"" യാദവ് മറുത്തോന്നും ചിന്തിക്കാതെ ചോദിച്ചു ""ഇങ്ങോട്ടോ..."" ആ പെണ്ണിന്റെ മിഴി നെല്ലിക്ക വലുപ്പത്തിൽ മിഴിഞ്ഞു വന്നു... കുറച്ച് സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും യാദവിന്റെ മടി പൂർണ്ണമായും മാറിയിരുന്നു... ""ഞാൻ പറയാം... എന്നിട് വന്നാൽ മതി..."" അവൾക്കങ്ങനെ പറയാനാണ് തോന്നിയത്...'വരണ്ട 'എന്ന് പറയാൻ തോന്നാത്തിൽ അവൾക്കത്ഭുതം തോന്നി... അവളുടെ മനസ്സും തന്റെ പാതിയെ കാണാൻ ഹൃദയം കൊണ്ട് കൊതിച്ചിരിക്കുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story