നിഴലാഗ്നി: ഭാഗം 19

nizhalagni

രചന: Mp Nou

പ്രാതൽ കഴിക്കാനായ്, നീണ്ട മേശയ്ക്ക് ചുറ്റും എല്ലാവരും കൂടിയിരുന്നു.. ""ഫാരിക്ക് വീണ്ടും വേദന തുടങ്ങിയോ.."" ബഷീർ സാഹിബ്‌ ആകെ മൊത്തം വീക്ഷണത്തോടെ ചോദിച്ചു... വേദന കലർന്ന ചെറു പുഞ്ചിരി മാത്രമായിരുന്നു ഷാനിബയിൽ നിന്നുമുള്ള മറുപടി.. ദീര്ഘമായൊരു നെടുവീർപ്പോടെ ബഷീർ സാഹിബ്‌ ഭക്ഷണത്തിലേക്ക് കൈ കുത്തിയപ്പോയായിരുന്നു ആയിഷ ആ വഴി വന്നത്.. തന്റെ ഉപ്പയെ കണ്ട ആ പെണ്ണ് ഒരു നിമിഷമെന്തോ ചിന്തിച് നിന്ന്, പിന്നീട്, തല കുനിച്ചവൾ ഫാരിയുടെ റൂമിലേക്ക് പോയി.. സാകൂതം ഇടം കണ്ണുകൊണ്ട് എല്ലാം നോക്കി കണ്ട ബഷീർ സാഹിബിന്റെ ഉള്ളമൊന്ന് പിടഞ്ഞു... അതറിഞ്ഞാവണം ഫാത്തിമ അവരുടെ തോളിൽ കൈ വെച്ചു... കള്ളവ് പിടിക്കപ്പെട്ട കുഞ്ഞിനെ പോലെ അയാൾ വെപ്രാളപ്പെട്ട്, കഴിച്ചു തുടങ്ങി.. ഫാത്തിമയുടെ അധരം നിറഞ്ഞ പുഞ്ചിരിയിൽ തുടുത്തു നിന്നു... ഫാരി നല്ല മയക്കത്തിലായിരുന്നു.., ആയിഷ അവനെ വാത്സല്യത്തോടെ തലോടികൊണ്ടിരിക്കുമ്പോഴാണ് ഷാനിബ അവിടേക്ക് വന്നത്...

ആ മിഴികളിലെ തിളക്കം നഷ്ടപ്പെട്ട്, ഇരുൾ മൂടിയിരിക്കുന്നു.. നന്നായി ക്ഷീണിച്ചിട്ടുണ്ട്... അവൾക്ക് വല്ലാത്ത സഹതാപം തോന്നി ആ യുവതിയോട്... ""ഇങ്ങനെ വിഷമിച്ചാൽ എല്ലാം ശരിയാവുമോ...?"" വേദനയോടെ മെലിഞ്ഞൊട്ടിയ മുഖത്തേക്ക് ആ പെണ്ണ് നോക്കി നിന്നു പോയി... മിഴി നിറഞ്ഞൊലിച്ചതല്ലാതെ മറുപടിയില്ല... മൂകത മാത്രം... ഒരു തരം മരവിപ്പ് മനസ്സിനും, ശരീരത്തിനും... കുറച്ച് നാളായിട്ട് അവർ ഇങ്ങനെയാണ്... ഉമ്മ നേരത്തെ പറഞ്ഞിരുന്നെങ്കിലും, കാഴ്ചയിലും, ഭാവത്തിലും കൂടുതൽ സങ്കടം തോന്നുന്നു... ""എല്ലാം ശരിയാവും..."" ഷാനിബയുടെ കരം കവർന്നവൾ അല്പനേരമിരുന്നു... കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞിട്ടാണ് പിന്നീടവൾ മുറിവിട്ടിറങ്ങിയത്... ഡോറിനടുത്തെത്തിയപ്പോൾ അവൾ വെറുതെയൊന്ന് തിരിഞ്ഞു നോക്കി... തന്റെ മകന്റെ മുഖത്തേക്ക് മിഴിനട്ട് നിസ്സംഗതയോടെ ഇരിക്കുകയായിരുന്നു ആ സ്ത്രീ.... കുറച്ച് മാസങ്ങൾ മുൻപ് വരെ, വാതോരാതെ സംസാരിച്ചിരുന്ന പെണ്ണ്, ഏത് കാര്യത്തിനും മുൻപന്തിയിൽ ഓടിയെത്തുന്ന പെണ്ണ്, കുട്ടിത്തം മാറാത്ത മുപ്പത് വയസ്സുള്ള ഒരു ചെറിയ കുട്ടി..

ഇപ്പോൾ ആ പെണ്ണിൽ നിന്നും, ഈ പെണ്ണിലേക്കുള്ള ദൂരം അജഗജാന്തരമാണ്... എല്ലാം പഴയപോലെ മാറിയിരുന്നെങ്കിൽ...!!!! ഗോവണി കയറി പോവുമ്പോൾ ആ പെണ്ണ് ആത്മാർഥമായി ആഗ്രഹിച്ചു... ""ഫാത്തിമ....ഇക്കാക്ക...."" ഹാളിൽ ഉയർന്നവിളിയിൽ ഫാത്തിമയും, ഷാനിബയും ഓടിയെത്തി... അമ്പത് വയസ്സിനോടടുത്ത ഒരു മധ്യവയസ്ക... പ്രൗഡ്ഢി വിളിച്ചോതുന്ന വസ്ത്രധാരണ.. മെറൂൺ സാരിയിൽ സ്വർണ്ണ നിറത്തിലുള്ള നൂൽ വർക്ക്‌ ആ വസ്ത്രത്തിന് ഭംഗി വർധിപ്പിയ്ക്കുന്നു.. അതിനോട് ചേരുന്ന തരത്തിൽ ക്രീം കളറിലൊരു തട്ടം ചുറ്റി കെട്ടിയിട്ടുണ്ട്.. ഇരു കൈകളിലും നേർത്ത നൂലുപോലുള്ള സ്വർണ്ണ വളകൾ, ഒന്നനങ്ങാൻ പോലും കഴിയാതെ, തിങ്ങി നിറഞ്ഞു വീർപ്പു മുട്ടി നിൽക്കുന്ന പോലെ... ഇരു കൈകളിലും പിടി മുറിക്കിയിട്ടുള്ള പുത്തൻ സഞ്ചികൾ, സോഫയിൽ വെച്ചവർ ചുറ്റും നോക്കി... അവസാന പടികളിലെത്തി നിന്ന ആയിഷ തിരിഞ്ഞു നോക്കി... ""അമ്മായി..""ആ പെണ്ണിന്റെ ചുണ്ടുകൾ, മന്ത്രിച്ചു.. ""അല്ല ഫാത്തിമ.... പെണ്ണ് വന്നിട്ട് നീയൊന്ന് പറഞ്ഞോ....??""

കപട ഭാവം മുഖത്തുരുട്ടി ആ സ്ത്രീ ഫാത്തിമയെ നോക്കി... ഫാത്തിമ സ്നേഹത്തോടെ, അവരെ നോക്കി ചിരിച്ചു.. ""ഫായിസ് എവിടെ.."" ""അവൻ മാലിക്കിന്റെ കൂടെയുണ്ട്, വൈകീട്ട് രണ്ടു പേരും വരും.."" സുഹറയുടെ ഏക പുത്രനാണ് മാലിക്.. ചെന്നൈയിൽ ബിസിനസ്‌ ആണ്... ""ഇക്കാക്ക പോയോ..??"" ""ആഹ് ഇപ്പൊ ഇറങ്ങിയതേ ഉള്ളു.."" ഫാത്തിമ സുഹറക്ക് കുടിക്കാനെന്തെങ്കിലും എടുക്കാനായിട്ട് അടുക്കളയിലേക്ക് പോയി... ""മോന് തീരെ വയ്യ ല്ലേ..."" സുഹറ ഫാരിസിനെകുറിച്ച് തിരക്കിയത് ആത്മാർത്ഥമായ വിഷമത്തോടെ തന്നെയായിരുന്നു... അതിനൊന്ന് മൂളിയതല്ലാതെ അവർ മറ്റൊന്നും പറഞ്ഞില്ല... ""ആഹാ.... കണ്ടവന്മാരുടെ കൂടെ കറങ്ങാൻ പോയിട്ട് റാണി ഇങ്ങ് എത്തിയോ...??"" സ്റ്റേയർ ഇറങ്ങിവന്നവൾ പെടുന്നനെ, എത്തിയ ഇടം തറഞ്ഞു നിന്നു പോയി... ""എന്തെ മഹാറാണി ഇങ്ങനെ നോക്കുന്നെ..."" പുച്ഛത്തോടെ സുഹറ ചുണ്ട് കോട്ടി ചിരിച്ചു... അവളൊന്നും മിണ്ടാതെ തല കുനിച്ച്, മിഴി നിറച്ച് വന്ന വഴിയേ മുകളിലേക്ക് കയറി പോയി...

ആ സമയത്തെ സുഹറയുടെ മുഖത്തെ ആനന്തം ആർക്കും വാഴിച്ചെടുക്കാൻ സാധിക്കുമായിരുന്നു.... ജ്യൂസ്മായി ഹാളിലേക്ക് ഫാത്തിമ എത്തുന്നതിനു മുമ്പ് തന്നെ സുഹറ അടുക്കളയിലേക്ക് എത്തിയിരുന്നു.. ഷെൽഫിനടുത്തേക്ക് കസേര നീക്കിയിട്ട്, നാരങ്ങ ജ്യൂസ്‌ ഒറ്റ ശ്വാസത്തിൽ വലിച്ചു കുടിച് ഗ്ലാസ്‌ സ്ലാബിൽ വെച്ചു... ""നല്ല ദാഹം... നീ കുറച്ചുംകൂടി ഒഴിച്ചേ..."" ഗ്ലാസ്സിലേക്ക് ഒഴിക്കുകയും, ജഗ്ഗ്‌ അവരുടെ തൊട്ടരികിൽ തന്നെ വെക്കുകയും ചെയ്ത് ഫാത്തിമ തന്റെ പണിയിൽ മുഴുകി... ""അല്ല മോളെ... ഇനി ആ കൊച്ചിനെ വേഗം ആരുടേയും കയ്യിലേൽപ്പിക്കുന്നതല്ലേ നല്ലത്...""" പല കുശലന്യേഷണത്തിനുമൊടുവിൽ സുഹറ പെടുന്നനെ ആയിരുന്നു ഇപ്രകാരം ചോദിച്ചത്.. അവരൊന്നും മിണ്ടിയില്ല... ""അതല്ല.. പേരുദോഷം കേട്ടു പോയില്ലേ.. ഇനിയിപ്പോൾ നല്ല ബന്ധം വല്ലതും കിട്ടുമോ..."" ഗൂഢമായ ഭാവങ്ങൾ സുഹറയുടെ മുഖത്താകെ ആവരണം ചെയ്തിരുന്നു... ""ഞാൻ അപ്പയെ പറഞ്ഞതാ മാലികിനെ കൊണ്ട് അയ്ഷയെ കെട്ടിക്കാൻ..., എന്നാലിന്ന് ഇങ്ങനൊക്കെ വരുമായിരുന്നോ...""

സങ്കടം ഭാവിച്ച് ഭാഷണം അവർ തുടർന്നുകൊണ്ടേയിരുന്നു... ""കഴിഞതെല്ലാം കഴിഞ്ഞു... ഇനി അതെ കുറിച് പറഞ്ഞിട്ടൊന്നും കാര്യമില്ല... അവൾക്കാണെങ്കിൽ വിവാഹത്തിലൊന്നും താല്പര്യവുമില്ല..."" ഫാത്തിമ നിസ്സംഗതയോടെ സംഭാഷണം നിർത്താനുറച്ച മട്ടിൽ പറഞ്ഞു... ""മ്മ് രാത്രിയിലെക്കെന്താ...?"" ""കുറച്ച് ചിക്കൻ ഇരിപ്പുണ്ട്... ബിരിയാണി ആക്കിയാലോ..."" ""ആഹ്... അത് മതി... ഞാനും കൂടാം...."" ഉള്ളി തൊലിയുരിഞ് വെള്ളത്തിലിട്ടു വെച്ചു... ചിക്കനും പുറത്തെടുത്തു വെച്ചു... സുഹറ ഫാത്തിമയെ ചെറുതായൊന്നു പാളി നോക്കി... ഫാത്തിമ ഇഞ്ചി വൃത്തിയാക്കുന്ന തിരക്കിലാണ്... ""അയ്ഷയോട് ഒന്നുകൂടി സൂചിപ്പിച്ചാലോ മാലിക്കിന്റെ കാര്യം..."" ""ഈ തള്ളയ്ക്കിതെന്തിന്റെ കേടാ..."" ഫാത്തിമ സ്വകാര്യമായി പിറുപിറുത്തു.. ഇഞ്ചിയും വെളുത്തുള്ളിയും ചതയ്ക്കുന്നത് നിർത്തി അവർ സുഹറക്കടുത്തേക്ക് വന്ന് കൈ മലർത്തി കൊണ്ട് പറഞ്ഞു ""നിങ്ങള് തന്നെ ചോദിക്ക്... എനിക്കൊന്നിനും വയ്യ..""ഫാത്തിമ ഉള്ളി അരിയാനായി കത്തിയെടുത്ത് സ്ലാബിൽ കയറിയിരുന്നു... സുഹറ ഒന്നും മിണ്ടാതെ ബാക്കിയുള്ള പണികളിലായി മുഴുകി... ***** ""എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ..."" റാം യാദവിനെ നോക്കി റാംമും അമീറും യാദവും അയ്ഷയെ കാണാനായി തിരിച്ചതാണ്...

പക്ഷെ യാദവിന് മാത്രമേ അറിയുകയുള്ളു എവിടേക്കാണ് പോവുന്നതെന്ന്.. ""അവളെ കാണാൻ...."" ""ങേ...."" രണ്ടുപേരും വാ പൊളിച്പോയി... ""വാ അടക്കട..."" യാദവ് റാമിന്റെ തലയിലൊരു അടി കൊടുത്തു... കോഴിമുട്ട പോലെ ഉന്തി നിൽക്കുന്ന അമീറിന്റെ കണ്ണ് കണ്ട് യാദവിന് ചിരി പൊട്ടി... സ്വതവേ വലിയ കണ്ണാണ്, അതുകൂടാതെ പുറത്തേക്ക് ഉന്തി നിൽക്കുന്നതുകൂടി കാണുമ്പോൾ ആർക്കാണ് ചിരി പിടിച്ചു നിർത്താൻ സാധിക്കുക....?? യാദവ് പൊട്ടി പൊട്ടി ചിരിച്ചു..... ഇപ്രാവശ്യം അവരുടെ മുഖത്ത് കൗതുകമാണ്... ഗൗരവക്കാരനായ, പരക്കനായ മനുഷ്യന് വന്ന മാറ്റം... അവരെ കൂടുതൽ കൂടുതൽ സന്തോഷിപ്പിച്ചു... ഇങ്ങനെയൊന്നവനെ ചിരിച്ചു കണ്ടിട്ട് എത്ര കാലങ്ങളായി.... എപ്പോഴോ നഷ്ടപ്പെട്ടു പോയ കുസൃതിയും, സന്തോഷവും എല്ലാം എല്ലാം ഇരട്ടി മധുരത്തോടെ തിരിച്ചു വന്നപോലെ.... ""ഒരു വാക്ക് നീ പറഞ്ഞോടാ....""അമീർ പരിഭവമഭിനയിച് പുറത്തേക്ക് നോക്കി... ""പറയാൻ മാത്രമൊന്നും ആയിട്ടില്ല..."" ""അതെന്താ.. അങ്ങനെ..."" അമീർ യാദവിനെ തല ചെരിച്ചു നോക്കി...

""അവൾക്കെന്നോട് ഇഷ്ടമുണ്ടോന്ന് എനിക്കറിയില്ല... അവളോട്ട് പറഞ്ഞിട്ടുമില്ല..."" യാദവ് നിരാശയോടെ മുൻപോട്ട് നോക്കി.. ""അതിന് നീ അവളോട് ചോദിച്ചോ ഇഷ്ടമാണോന്ന്...?"" റാം നെറ്റി ചുളിച്ചവനെ നോക്കി... ""ഇല്ല..."" ""അയ്യേ... പോയെ... അയ്യേ.... അയ്യേ..."" രണ്ടുപേരും അവനെ കളിയാക്കി കൊണ്ട് അലറികൂവി.. ""നീർത്തട..."" യാദവിന്റെ അലർച്ചയിൽ അവരൊന്ന് വിറച്ചു.. ഒരു നിമിഷം നിശബ്ദരായി... ""ഇങ്ങനെ അലറിയത് കൊണ്ടൊന്നും പെണ്ണുങ്ങളെ മുമ്പിൽ പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട മോനെ.... ആദ്യം നീ അലർച്ച നിർത്താൻ നോക്ക്... ആകെ മൊത്തം ഒരു പതം വരട്ടെ..."" റാം മുഖം കോട്ടി പറഞ്ഞപ്പോൾ, യാദവ് അക്ഷരാർത്ഥത്തിൽ ചൂളി പോയിരുന്നു... അവന്റെ ചമ്മിയ ചിരി കണ്ടപ്പോൾ രണ്ടു പേരും മുഖാ മുഖം നോക്കി, പൊട്ടി ചിരിച്ചു... ""പിന്നെ ഞാൻ എന്ത് ചെയ്യണം... എനിക്കവളെ വേണം, മരണം വരെ എന്റെ മാത്രം പെണ്ണായിട്ട്..."" യാദവ് നിസ്സഹായനായി അവരെ നോക്കി... അവന്റെ മിഴി നേർമയിലൊന്ന് കലങ്ങിയത് സൂക്ഷിച് നോക്കിയാൽ കാണാൻ സാധിക്കുമായിരുന്നു.. ""നിനക്ക് വേണമെങ്കിൽ അവളോട് പറയടാ ഇഷ്ടാണെന്ന്.."! റാം നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ, യാദവ് അവനെ അത്ഭുതത്തോടെ നോക്കി....

പറയാൻ എളുപ്പമുള്ള പലതും പ്രവർത്തികമാക്കുക എന്നത്, എത്ര സാഹസികമേറിയ കാര്യമാണെന്ന് മനസിലാവാണമെങ്കിൽ ആ വഴിയൊന്ന് തനിയെ നടന്നു നോക്കണം.... ഒരുപാട് ആഗ്രഹിച്ചിട്ട് നഷ്ടപ്പെട്ട് പോയാലോ എന്നുള്ള ഭയമാണ്, സത്യത്തിൽ നമ്മളെ പലതിൽ നിന്നും പുറകോട്ട് വലിക്കുന്നത്... ""ഒരുപാട് നേരമായില്ലേ ഇനിയെന്തെങ്കിലും കഴിക്കാം..""യാദവ് വണ്ടി റോഡിനോരം ചേർന്ന് നിർത്തി... ****** ""ഇത്താത്ത... ഇത്താത്ത..."" വലം കൈയിൽ സ്പോർട്സ് സ്ലിംഗ് ബാഗ് തൂക്കി പിടിച് അലറി വിളിച്ചു വരുന്ന ആ പത്തുവയസുകാരന്റെ ശബ്ദം വീടാകെ മുഴങ്ങി കേട്ടു.... അയ്ഷയുടെ കണ്ണിലെ പഴയ തിളക്കവും, ഉന്മേഷവും, ഊർജ്ജസ്വലതയും തിരിച്ചു വന്നപോലെ.... ആ പെണ്ണ് പടികൾ ഓടിയിറങ്ങി അവനെ വാരിയെടുത് വട്ടം ചുറ്റി.... നിലത്തേക്ക് ഊർന്നിറങ്ങിയ ഫായിസിനെ എന്നും ചെയ്യാറുള്ളത് പോലെ ഇക്കിളിയാക്കി വിട്ടു... ""ഹഹഹ..... ഹിഹിഹി.."" പുഴു പല്ല് പുറത്ത് കാട്ടി ഫായിസ് കുലുങ്ങി ചിരിച്ചു... ഹാളിൽ ഒന്നാകെ ആ ബാലന്റെ ശബ്ദം പ്രതിധനിച്ചു കേൾക്കാമായിരുന്നു... ""എന്റെ മുത്ത് ഇത്രയും ദിവസം എന്നെ ഒറ്റക്കിട്ട് പോയില്ലേ...""ആയിഷ ചൊടിച് മാറി നിന്നു.. ""ഇത്താത്തായല്ലേ ഫായിനെ വിട്ട് പോയത്.. അതോണ്ടല്ലേ ഞാനും പോയത്...""

അവന്റെ നിഷ്കളങ്ക ഭാവം കണ്ടവൾക്ക് പാവം തോന്നി... ""ഇനി ഞാൻ എങ്ങോട്ടും പോവില്ല ട്ടോ..."" ആ കുഞ്ഞിന്റെ കവിളിൽ ആയിഷ പതിയെയൊന്ന് നുള്ളി വിട്ടു... തന്റെ അനിയൻ അടുക്കളയിലേക്ക് ഓടി ഓടി പോവുന്നത് നോക്കി നിൽക്കവേ, അയ്ഷയുടെ ചുണ്ടിൽ ചിരി വിടർന്നു... ആയിഷ തന്റെ റൂമിലേക്ക് പോവുമ്പോയായിരുന്നു, ഉറച്ച ശരീരവും, നല്ല ഉയരവും, വെട്ടിയൊതുക്കിയ താടിയും, ചെമ്പിച്ച മുടിയുമുള്ളൊരാൾ അകത്തേക്കു കയറി വന്നത്.. നല്ല വെളുത്ത് ചുവന്ന മുഖം, ചൈനീസ് നെക്കുള്ള സിൽക്ക് ഷർട്ടും ലൂസ് പാന്റുമായിരുന്നു വേഷം... അയാൾ വശ്യമായൊരു ചിരിയോടെ ആയിഷയേ നോക്കി,ഹാളിലെ ഉരുളൻ തൂണിൽ ചാരി നിന്നു... ഇടയ്ക്കിടെ തിങ്ങിയ താടിയിൽ തലോടുന്നുണ്ട്.. ""നോക്കി വെള്ളമിറക്കാതെ ഇങ്ങ് വാടാ.."" സുഹറ കൈ വീശി മാലികിനെ വിളിച്ചു... തന്റെ ഉമ്മകരികിലേക്ക് പോവുമ്പോൾ മാലിക് വീണ്ടും മുകളിലേക്ക് തല ചെരിച്ചു നോക്കി... ശൂന്യമായിരുന്നു അവിടെ..... **** ""നീ ശരിക്കൊന്ന് നോക്കിക്കേ... ഇത് തന്നെയാണോ അഡ്രസ്..."" സംശയത്തോടെ അമീർ തന്റെ മുൻപിൽ കാണുന്ന ബംഗ്ലാവിലേക്ക് നോക്കി തന്നെയാണ് ചോദിച്ചത്.. ""അതേടാ... വീടിന്റെ ഫോട്ടോയും സെൻറ് ചെയ്തിട്ടുണ്ട്...""

യാദവ് അവർക്ക് ഫോട്ടോ കാണിക്കുന്നുണ്ടെങ്കിലും, അവന്റെ മിഴികൾ വല്ലാത്ത ആവേശത്തോടെ പരതി കൊണ്ടിരുന്നു... അത്രമേൽ തന്റെ പ്രാണനെ കാണാനുള്ള വ്യഗ്രത അവനിൽ ഓരോ നിമിഷവും വർദ്ധിച്ചു വരുന്നുണ്ടായിരുന്നു.... ഹൃദയതിന്റെ നാല് അറകളിലും ആ പെണ്ണിന്റെ മുഖം അവനെ ശ്വാസം മുട്ടിക്കുകയായിരുന്നില്ലേ.. ഇത്രയും നാൾ.... ""ഡാ... എന്തോന്നാടാ ചിന്തിച് നിൽക്കുന്നെ..."" റാംമിന്റെ മുഖത്തെ കള്ള ചിരിയിൽ യാദവ് ഒന്നാകെ ചൂളി പോയിരുന്നു.... ""ഞാനതല്ല ആലോചിക്കുന്നേ....ഇത്രയും വലിയ വീട്ടിൽ നിന്ന് ആ പെണ്ണിനെ എങ്ങനെ കണ്ടു പിടിക്കും....""" അമീർ ആലോചനയോടെ തലയിൽ കൈ വെച്ചു.. അപ്പോഴാണ് അവളെ കണ്ടെത്തേണ്ടത് ദുഷ്കരമായ കാര്യമാണെന്ന് അവരോർത്തത്..... ""നീയൊന്ന് കുനിഞ്ഞേ...."" യാദവ് പറഞ്ഞതനുസരിച് റാം ചെറുതായൊന്ന് കുനിഞ്ഞതും, അവൻ റാമിന്റെ പുറത്ത് കയറി എങ്ങനെയൊക്കെയോ മതിലിലേക്ക് പറ്റിപ്പിടിച്ചു കയറി.... **** ""ഒരു രണ്ടാം കെട്ടുകാരനെ, കെട്ടാൻ മാത്രം ഗതികേട് എനിക്കില്ല.."" ഉറച്ചതും, പതിഞ്ഞതുമായ ആ പെണ്ണിന്റെ ശബ്ദം ഇന്നും കാതിൽ മുയങ്ങുന്നുണ്ട്... മറക്കാൻ ശ്രമിക്കുന്തോറും, ശല്യപെടുത്തുന്ന ചില വാക്കുകൾ ഇപ്പോഴും കർണ്ണപുഠത്തിൽ മുള്ള് പോലെ തറഞ്ഞു നിൽക്കുന്നു....

മാലികിന് അയ്ഷയുടെ മുഖമോർത്തപ്പോൾ ഒരേ സമയം വെറുപ്പും നിരാശയും തോന്നി... പക്ഷെ..., അതെല്ലാം അവളിലെ സൗന്ദര്യത്തിൽ, ആഴങ്ങളിലേക്ക് മറിഞ്ഞു വീഴുന്നു... ഒരു പെണ്ണിലും അനുഭവിച്ചറിയാൻ കഴിയാത്ത, ഒരു ഗന്ധം.., അവളിലുണ്ട്.... 'അത്... തനിക്ക് മാത്രമായി കിട്ടിയിരുന്നെങ്കിൽ...' മാലിക് വാതിൽ ശക്തിയായി തട്ടി.... കതക് തുറന്നതും വെപ്രാളത്തോടെ അകത്തുകയറി മാലിക് ലോക്ക് ചെയ്തു... പെട്ടന്നുള്ള അയാളുടെ പ്രവർത്തിയിൽ അയ്ഷയൊന്ന് വിളറി വിയർത്തിരുന്നു... നഷ്ടപ്പെട്ട്പോയ സ്ഥലകാലബോധം വായുവിനെക്കാൾ വേഗത്തിൽ അവളിലേക്ക് വന്നതും, കാറ്റു പോലെ അയാളും ആ പെണ്ണിനരികെ എത്തിയിരുന്നു.... ""മാലിക്..."" ആയിഷ രൂക്ഷമായി അവനെ നോക്കിയപ്പോഴും, അവന്റെ ചുണ്ടിലെ വൃത്തികെട്ട ചിരി മാഞ്ഞിരുന്നില്ല... ""നിന്നെ ഇങ്ങനെയൊന്ന് കിട്ടാൻ എത്രകാലമായി ഞാൻ കാത്തിരിക്കുന്നു..."" ആ പെണ്ണിന്റെ വയറിനു ചുറ്റിപിടിച് അവനിലേക്കടുപ്പിക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ, സകല ശക്തിയുമെടുത്തവൾ കുതറി മാറി.... ""

എത്ര നാൾ നീ ഇങ്ങനെ ഒഴിഞ്ഞു മാറും... "" ചുമരിനോട് നിഴൽപോലെ പറ്റിപ്പിടിച്ചവളിൽ, ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു... "" നീ.. പേടിക്കേണ്ട... നിന്നെ ഞാനൊന്നും ചെയ്യില്ല... ഒരു രാത്രിക്കോ, ഒരു ദിവസത്തിനോ അല്ല നിന്നെയെനിക്ക് വേണ്ടത്... മരണം വരെ..... എന്റെ മരണം വരെ വേണം.... നിന്നെയും ഈ സൗന്ദര്യത്തെയും....."" ആ പെണ്ണിന്റെ കൈയിൽ അവൻ അമർത്തി പിടിച്ചു... ഒന്ന് മിണ്ടുകയോ നോക്കുകയോ അവൾ ചെയ്തില്ല.... """ഒരു രണ്ടാം കെട്ടുകാരനെ കെട്ടേണ്ട ഗതികേട് എനിക്കില്ല..."" മാലിക്ക് പതിയെ ആ പെണ്ണിന്റെ ചെവിക്കരികെ അത് പറഞ്ഞപ്പോൾ... പെടുന്നനെ അവൾ തലയുയർത്തി നോക്കി.... അവന്റെ കണ്ണിലെ അഗ്നി, പ്രണയമോ.. കാമമോ..? പകയോ..? അവളുറ്റ് നോക്കി... പിന്നീട് പുച്ഛമായ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ ചുണ്ടിൽ..

. അത് കണ്ടപ്പോൾ, അവന്റെ ദേഷ്യം നിയന്ത്രിക്കാവുന്നതിലും അപ്പുറമേവിടെയോ ആയിരുന്നു..... ""അന്ന് പറഞ്ഞതെ എനിക്കിന്നും പറയാനുള്ളു..."" അവൾ ആവർത്തിച്ചു പറഞ്ഞു... ""ഡി......""സകല നിയന്ത്രണവും തെറ്റിയ മാലിക് അലറി വിളിച്ചു... ""നമുക്ക് കാണാം... ഇനി നിന്നെ കെട്ടാൻ രാജകുമാരൻ വരുമോന്ന്..."" ""വരും...""മനസ്സിൽ നിന്നാരോ മന്ത്രിച്ചു... ""എനിക്കെനി നിന്റെ സമ്മതം വേണ്ട.... നിന്നെയെനിക്ക് കെട്ടിച് തരുമെന്ന് വാക്ക് പറഞ്ഞിട്ട ഞാനിന്ന് ഇത്ര ധൈര്യത്തിൽ ഇവിടെ നിൽക്കുന്നത്.... വിശ്വാസമായില്ലെങ്കിൽ നിന്റെ ഉപ്പയോട് ചോദിക്ക്..."" അത്രമാത്രം പറഞ് മാലിക് ഡോർ വലിച്ചടിച്ചു പുറത്തേക്കിറങ്ങി പോയി... കേട്ടത് വിശ്വസിക്കാനാവാതെ മിഴിനിറച്, തറഞ്ഞു നിൽക്കുകയായിരുന്നു ആ പെണ്ണ്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story