നിഴലാഗ്നി: ഭാഗം 2

nizhalagni

രചന: Mp Nou

""""""ഹ ഹാ ഹാ ഹാ """" ബൽറാം ഒച്ചയിൽ ചിരിച്ചു """"പേടിക്കണ്ട എല്ലാം അവിടെ വെച്ചു പറയാം """" ബൈക്ക് സ്റ്റാന്റിലിട്ടു റോഡിനോരം ചേർന്ന തട്ടുകടയിലേക്ക് കയറി ..മരബെഞ്ചിൽ അവരഞ്ചുപേരുംഇരുത്തമുറപ്പിച്ചു ... പൊടി പാറ്റി ചീറി പായുന്ന നാലുചക്രങ്ങളും ഇരുചക്രങ്ങളും ... ഇടയ്ക് 'ട്രണീം ട്രിണീം ' ശബ്‌ദത്തിൽ സൈക്കിളുംകടന്നു പോയി .. ചിലർ വൃദ്ധർ ... അതിൽ അധികപേരും സ്കൂൾ കുട്ടികളും ... ""5 ചായ 2 ഉള്ളിവട മൂന്ന് ബോണ്ട "" അമീർ കടക്കാരനെ നോക്കി ... "" എനിക്ക് ബോണ്ട വേണ്ട സമൂസ "" ആഷിക് ഇടയിൽ കയറി പറഞ്ഞു .. "" നിന്റെ സമോസ തീറ്റി എന്നാ നിർത്ത ... ഒരു ചേഞ്ച് ആയിക്കോട്ടെ കരുതി പറഞ്ഞതായിരുന്നു .."" അമീർ മുഖം ചളുക്കി ... """ ഇവനൊരു മാറ്റം ഹാ ഹാ ഹാ വെറുതേ കൊതിപ്പിക്കല്ലേ ... പൊന്നേ ......എെ മൂശേട്ട സ്വഭാവം മാറുന്നന്ന്ഞാൻ തല പിണ്ഡം വെക്കും """ ഉണ്ണി കളിയാക്കി ... ബാക്കിയുള്ളവരും അതിലേക്ക് ചേർന്നു .... യാദവ് രൂക്ഷമായി നോക്കികൊണ്ട് പോക്കറ്റിൽ നിന്നും സിഗരറ്റ് ഒന്നെടുത്തു ... എഴുന്നേറ്റു .. ലൈറ്റർ കത്തിച്ചുതീ കൊളുത്തി ...

അലസമായി വീശുന്ന കാറ്റ് പൊടിപടലങ്ങളും ചീളും ചപ്പും വായുവിൽ വ്യതിചലിച്ചുകൊണ്ടിരുന്നു ... മറുഭാഗത്ത് റോഡിനോരം ചേർന്ന് വലിയൊരാൽമരം ... അതിനു ചുവടെ സ്കൂൾ കുട്ടികൾ ചിതറിയ മണൽതരികൾ പോലെ .... അവനുറ്റുനോക്കി .... കണ്ണിൽ ദേഷ്യം .. സങ്കടം .. ദുഃഖം.. നിരാശ ... സിരകളിലൂടെ രക്തം ചീറ്റി ... തിളച്ചു പൊന്തി ... മുക്കാലോളം വലിച്ച സിഗരറ്റ് കുറ്റി ശക്തിയിൽ നിലംപതിച്ചു .... കാല്പാദം അമർത്തി ഞെരിച്ചു ....കുറ്റി ഞെരിഞ്ഞമർന്ന് ചിതറി..... പെടുന്നനെ തിരികെ നോക്കാതെ ഒന്നും പറയാതെ ബൈക്കിൽ കയറി ... വണ്ടി വേഗത്തിൽ പായിച്ചു .. ഉണ്ണി , അമീർ , വിനു , റാം ചുണ്ടിൽ വെച്ച ചായ തിരികെയെടുത്ത് ഒരേയിരുപ്പിൽ ഒന്നും മനസിലാവാതെനോക്കിയിരുന്നു ... പിന്നീട് മുഖാമുഖവും ... രാത്രി.. കൊടും തണുപ്പ് ... നല്ല വിശപ്പും..മണൽ തിട്ടയിൽ തലക്കു കീഴെ കൈകൾ കൂട്ടി കെട്ടി ആഷിക് മലർന്നുകിടന്നു .. ചിന്തകൾ വന്നു മൂടിയ രാത്രി ... കൊടും തണുപ്പിലും കോട പോലെ ബോധമണ്ഡലത്തിൽ ചിന്തകൾ നിറഞ്ഞുനിന്നു ...

ഇരുളിന്റെ മേൽക്കുപ്പായംപോലെ നിലാവ് ഗോളം പൊതിഞ്ഞിരിക്കുന്നു ... പൂർണ്ണ ചന്ദ്രനെ ആവോളം അവൻ നോക്കികൊണ്ടേയിരുന്നു .... കടലിന്റെ ഇരമ്പലും ... കാറ്റും ... നിലാവും .. സുഗമമായി അവനൊന്ന് മയങ്ങി .... """ ഞാൻ അപ്പയെ പറഞ്ഞില്ലേ അവനിവിടെ ഉണ്ടാവുമെന്ന് ...""" റാം ബൈക്കിൽ നിന്നും വേഗത്തിലിറങ്ങി .. """ഡാ ഡാ ഡാ "" അവർ അവനെ തട്ടി വിളിച്ചു അലസതയോടെ ആണ്ടു വലിഞ്ഞ മിഴി അമർത്തി തുറന്നു ... """ ന്താ കോപ്പേ ... എവിടേലും ഒറ്റക്കിരിക്കാന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല """ ഈർഷ്യതയോടെയാദവ് പറഞ്ഞു .. """ യാദു നീ എന്ത് പണിയാ കാണിച്ചേ .. ഒരുമിച്ചല്ലേ നമ്മൾ വന്നേ അതിനിടക്ക് ഒന്നും മിണ്ടാതെ പോയാൽ ...""" """അതെന്നെ ... ന്ത് പണിയാ കാണിച്ചേ ..""" അമീറും ഉണ്ണിയും യാദവിനെ നോക്കി .. ദൂരെ മിഴി നീട്ടി നോക്കിയിരുന്നതല്ലാതെ മറുത്തൊരു വാക്കവൻ മിണ്ടിയില്ല ... """ ഇവന്റെ ഈ സ്വഭാവം മാറാൻ പോണില്ല ... വെറുതെയല്ല തള്ള ഇട്ടേച്ച് പോയത് ...""" കണിശത്തോടെ ഉണ്ണി തിരിഞ്ഞു നടക്കാൻ തുനിയവെ പിറകിൽ നിന്നും ആഞ്ഞൊരു ചവിട്ട് ... ഉണ്ണി മണൽതിട്ടയിൽ കമന്നടിച്ചു വീണു ...

ഇടം കാൽ ഉണ്ണിയുടെ പുറത്ത്‌ ഞെരിഞ്ഞു .... """ ഡാ .........""". ഭ്രാന്ത്പിടിച്ച നായപോലെ അവൻ കിതച്ചു ... ഉണ്ണിയുടെ വലം കൈ യാദവ് പിറകോട്ട്പിടിച്ചുയർത്തി ... "" വിടടാ .. ..."""" അസഹ്യമായ വേദനയിൽ ഉണ്ണി കിടന്ന് ഞെരിപിരി കൊണ്ടു ... ""വിട് .. വിട് .. നിനക്കെന്താ ഭ്രാന്ത് പിടിച്ചൊ ..."" നാല്വരും ശക്തിയിൽ പിന്നോട്ട് പിടിച്ചു മാറ്റി ... ആ ആ ആ.............. അവർ വരിഞ്ഞു ചുറ്റിയ കൈകളിൽ നിന്നും അവനാർത്തു കുതറി .... അനിയത്രിതമായ പിടച്ചിൽ ...... കൈകളിൽ നിന്നും നിസ്സാഹായതയോടെ ഊർന്നിറങ്ങി ... മണൽ പരപ്പിൽ മുട്ടുകുത്തിയിരുന്നു ഏറെ നേരം ... നിമിഷം മുന്നിട്ടുകൊണ്ടിരുന്ന്നു... ഉണ്ണി പതിയെ യാദവിനടുത്തേക്ക് നടന്നു ... ഇടം തോളിൽ വലം കൈ മൃതുവായ് വെച്ചു ... ഡാ മാപ്പ് ... എന്നോട് അറിയാതെ പറ്റിയതാ ക്ഷമിക്കടാ .... യാദവ് ചുവന്ന കണ്ണുകൾകൊണ്ട് കൂർത്തു നോക്കി .. ഒടുവിൽ ചുണ്ടിലൊരു നേർത്ത ചിരിയാലെ ഉണ്ണിയെകെട്ടിപിടിച്ചു ... പുറത്തു തട്ടി ... പോട്ടെടാ സാരല്ല .... ബാക്കിമൂവരും ഉണ്ണിയേയും യാദവിനെയും പുണർന്നു നിന്നു ...

""ഒന്ന് വേഗത്തിലാക്കട ബൽറാം സർന്റെ വായിൽ നിന്നും വേണ്ടത് കേൾക്കണ്ടെങ്കിൽ ..."" റാം ശബ്‌ദമുയർത്തി അമീറിനെ നോക്കി .. ഡ്രൈവിംഗ് സീറ്റിൽ അവനായിരുന്നു ... വേഗത പണ്ടുമുതലേ എന്തുകൊണ്ടോ അവനുള്ഭയമാണ് ...എങ്കിലും സമ്മതിക്കാനൊരിക്കലും അവനൊരുക്കമല്ല... യാത്ര പച്ച താറിലായിരുന്നു ....ബൽറാം ഇരുട്ടിനുമുമ്പേ അയാളുടെ ആളെകൊണ്ട് അവർക്കെത്തിച്ചുനൽകിയിരുന്നു ... "" നിർത്തട കോപ്പേ വണ്ടി "" യാദവ് കണ്ണുരുട്ടി .. അമീർ ബ്രേക്കിട്ട് വണ്ടി നിർത്തി .. ""നീ പിറകിലോട്ട് കയർ ഞാൻ ഓടിക്കാം ..."" യാദവ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു ... പന്ത്രണ്ടുമണിക്കു മുമ്പേ തന്നെ അവർ ഫോർട്ട് കൊച്ചിയിലെത്തിയിരുന്നു ... മടങ്ങി പോവുന്ന കപ്പൽ അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ കിഴക്കോട്ട് പോയി .... അത്യാവശ്യം വലുപ്പത്തിലുള്ളൊരു ബോട്ട് കുറച്ചകലെ ആയി വെള്ളത്തിൽ കിടന്നുലയുന്നു .... അതിലാരോക്കയോ ഉണ്ടന്ന് തലയനക്കം കണ്ടാൽ മനസിലാക്കാവുന്നതേയുള്ളു ... യാദവ്‌ താറിൽ നിന്നുമിറങ്ങി മുമ്പോട്ട് നടന്നു .. കരയിൽ കാൽ നീട്ടിയിരുന്നു ...

ഇടയ്ക്കിടയ്ക്ക് കരയെ ഭോഗിക്കുന്ന തിര അവന്റെ കാലുകളിൽ ചുംബിച്തിരികെ മണൽ പടികളിറങ്ങി .... അവൻ ചുറ്റുപാടും കണ്ണുകളോടിച്ചു ... രണ്ട് കണ്ണും രണ്ടു കാലും പലയിടങ്ങളിലായി ചുറ്റി തിരിയുന്നു ... പല തട്ടുകടകൾക്കു മുമ്പിലും ആ കാലും ആ കണ്ണും തിങ്ങി നിറഞ്ഞു ... ചില കൈകൾ ഓംലറ്റ് , മുളക് ബജി , തുടങ്ങിയ പല ഐറ്റംസിലേക്കും നീണ്ടു ..... അവന്റെ ചുണ്ടിലൊരു ചിരി പടർന്നു ....നരച്ച പുഞ്ചിരി .... മറുകരയിൽ അനേകം സുര്യനുയർന്നപോലെ .... ഉരുണ്ട മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന തെരുവ് .... നിരയായ് ..... അങ്ങ് അപ്പുറം വരെ നീണ്ടു നിൽക്കുന്നു .... ശേഷിപ്പെന്ന പോലെ ചെറു വെളിച്ചം വെള്ളത്തിൽപാളികളായി പൊളിഞ്ഞു വീണിട്ടുണ്ട് .... സ്പടികപാത്രം പോലെ ജലം തിളങ്ങി ..... ചീനവലയ്ക്കടുത്ത് ആറേഴു പേർ നിൽക്കുന്നത് കണ്ടപ്പോൾ നോട്ടം അവരിലേക്ക് തിരിച്ചു ....

വെറും ചുമ്മാഎന്തെങ്കിലും നോക്കി നിൽക്കാമെന്ന രൂപേണ ..... ഈർപ്പമുറ്റിയ ഇളം തെന്നൽ കായലിൽ നിന്നു വലിഞ്ഞു കേറി വന്നൊരു കുളിർമ നൽകി കൊണ്ടിരുന്നു .... ഉള്ളും പുറവും ഒരേ പോലെ ... നണുത്തു ... "" അവനെന്താടാ ഇങ്ങനെ ..."" അമീർ പരിഭവത്തോടെ യാദവിനെ നോക്കി "" പണ്ടേ ഇങ്ങനെ അല്ലെ .... പിന്നെന്ത് ചോദിക്കാനാ..."" നാല്വരും കടല കൊറിച്ചുകൊണ്ടിരുന്നു .... ""അവനിലേക്കൊരു പെണ്ണ് കടന്നു വരും ...അവന്റെ ശ്വാസവും നിശ്വാസവുമവളായ്‌ ...മാറും ...ഇന്നിന്റെ നരച്ചപകലും നരച്ച രാവും ..നിറമുള്ള രാവും പകലുമായി മാറും .... എന്റെ മനസ്സ് പറയുന്നു ..."" ഉണ്ണി നെടുവീർപ്പോടെ സീറ്റിലേക്ക് ചാരിയിരുന്നു ... മൂവരുടെയും മുഖം ചിരി നിറഞ്ഞു വീർത്തു വന്നു ഇപ്പൊ പൊട്ടുമെന്ന പോലെ ... ആദ്യം പൊട്ടി പൊട്ടി ചിരിച്ചത് അമീറായിരുന്നു ... പിന്നീട് ബാക്കിയിരുവരും ..

വയർ പൊത്തി ചിരിച്ചു ... "" ആ ഇരിക്കുന്നവനെ കുറിച് തന്നെയാണോ ഈ പറയുന്നേ ..."" റാം യാദവിനെ നോക്കി പൊട്ടി പൊട്ടി ചിരിച്ചു ... ""മ് ഹ്‌ ... നമുക്ക് കാണാം "" തെല്ലൊരു സംശയംപോലുമില്ലാതെ ഉണ്ണി പറഞ്ഞു ... “”മ്മ് .. മ്മ് .. കാണാം .. കാണാം .."" റാം പറഞ്ഞവസാനിപ്പിച്ചപ്പോഴായിരുന്നു തിളങ്ങുന്ന വൈറ്റ് ബെൻസ് അവർക്കു മുമ്പിൽ തുളച്ചുകയറുന്നപ്രകാശത്തോടെ വന്നു നിർത്തിയത് ... മൂർച്ചയുള്ള വെളിച്ചത്തിന്റെ കൂർത്തയമ്പുകൾ യാദവിന്റെ കണ്ണിലേക്കും തുളച്ചുകയറി ... കണ്ണുകൾ വല്ലാത്ത അസ്വസ്ഥ പ്രകടിപ്പിച്ചുകൊണ്ട് ഉഴറികൊണ്ടിരുന്നു ... വലം കയ്യാൽ അവൻ മുഖം മറച്ചു കണ്ണുൾപടെ ... കണ്ണുകളപ്പോഴും ചുളുങ്ങി ... ഉണ്ണിയും , അമീറും , റാമും, വിനുവും ബൽറാം സർന്റെ അടുക്കലേക്ക് ചെന്നു ... പകുതി കഷണ്ടിയിൽ നരച്ചവേലികൾ പോലെ അവളുടെ വെളുത്ത കൂർത്ത മുടികൾ തടവി അയാൾ വണ്ടിയിൽനിന്നും ഇറങ്ങി ... കൊഴുപ്പ് നിറഞ്ഞു വീർത്ത മുഖം..കടലാസ്സിൽ കുത്തിവരച്ചപോലെ കാണാവുന്ന തരത്തിലുള്ള ചുളിവുകൾഅല്പം കൂടി അധികരിച്ച പോലെ ....

ആ മുഖത്ത് ഇന്നോളം കാണാത്ത ഭീതിനിഴലിച്ച പോലെ യാദവിന് ഒരു നിമിഷം തോന്നി ... "" എന്തെങ്കിലും സീരിയസ് പ്രോബ്ലം ഉണ്ടോ സർ .."" മനസ്സ് വായിച്ചപോലെ യാദവ് അയാളുടെ മുഖത്തേക്ക് നോക്കി .. ""മ്മ് ... "" താടി തടവി അല്പം കനത്തിൽ മൂളിയത്തിനു ശേഷം പറഞ്ഞു ""ഉണ്ട് .."" ബൽറാം യാദവിന്റെ പുറംകഴുത്തിലൂടെ ചുറ്റിപിടിച്ചു ... ഇരുവരും കായലിനടുത്തേക്ക് നടന്നു ... "" എന്റെ മകൻ ഒരു പെണ്ണ് കേസിൽ പെട്ടിരിക്കാണ് ... ചെക്കനല്ലേ പ്രായത്തിന്റെയാ ... ഇപ്പൊ ആ പെണ്ണിനെരാഹുലിനെ കൊണ്ട് കെട്ടിക്കാനുള്ള ഒരുക്കങ്ങളാണ് ...നാട്ടുകാർ അവനെ അവിടെ പിടിച്ചു വെച്ചിരിക്കുയാണ് ... നീ എങ്ങനേലും അവനെ രക്ഷപെടുത്തണം ..ഈ കല്യാണം നടക്കരുത് .."" ബൽറാം ശാഠ്യത്തോടെയും ... രൂക്ഷമായും യാദവിനെ നോക്കി ... മറുപടി മീശ പിരിച്ചൊരു പുഞ്ചിരി മാത്രമായിരുന്നു ... ശൂര്യം നിറഞ്ഞ പുഞ്ചിരി ... ബൽറാം സംതൃപ്തിയോടെ പൊട്ടിച്ചിരിച്ചു .. യാദവിന്റെ പുറത്തു തട്ടി ... ഇതില്പരം മറ്റൊന്നും ഇനി അയാൾക്ക്പറയാനില്ലായിരുന്നു ..

. "" അപ്പൊ എങ്ങനെ ഇപ്പൊ തന്നെ പോവല്ലേ ..."" കറുത്ത മുണ്ട് ഇടംകാലുകൊണ്ട് ഉയർത്തി തട്ടി .. കൈകള്കൊണ്ട് വരിഞ്ഞുമുറുക്കി മടക്കി കുത്തി ...താറിൽ ചാടികയറിയിരുന്നു .. കൂടെ അവന്റെ കിങ്കരന്മാരും ... കണ്ണിൽ നിന്നും അകലേക്ക് കുതിച്ചു പായുന്ന താറിനെ നോക്കി ബൽറാം ആത്മസംതൃപ്തിയിൽ ചുണ്ട്മലർക്കെ ചിരിച്ചു ... "" എന്നാലും അവന്റെയൊക്കെ ഒരു തലവരെ ..."" റാം "" ശരിയാ ... പെണ്ണിന് പെണ്ണ് കള്ളിന് കള്ള് .."" വിനു "" അത് രണ്ടും ഞമ്മക്ക് ഹറാമാ .. അതോണ്ട് അതിലൊരു അസൂയ ഞമ്മക്കില്ല ..."" അമീർ പൊട്ടി ചിരിച്ചു ... "" അല്ലെലും നിന്നെയൊക്കെ ആര് നോക്കാൻ "" വിനു കളിയാക്കികൊണ്ട് ചിരിച്ചു ... യാദവ് അവരുടെ സംഭാഷണങ്ങളിൽ രസിച്ചങ്ങനെ ഇരുന്നു ഒന്നും മിണ്ടാതെ ... എങ്കിലും ശ്രദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ തന്നെയായിരുന്നു .. —————————————————

രാഹുൽ തന്നെ ബന്ധിയാക്കിയ നീളൻ കയറിനുള്ളിൽ കിടന്ന് വെറി പൂണ്ടു ... നിരങ്ങിയും ഞെരിഞ്ഞുംഞെളിഞ്ഞും ആവും വിധമെല്ലാം ആ വെളുത്ത കയറിനുള്ളിൽ നിന്നും മോചിതനാവാൻപരിശ്രമിച്ചുകൊണ്ടേയിരുന്നു .. വിഫലമായിരുന്നു ഫലം... അകലെയെവിടെയോ നിന്ന് തീവണ്ടി കിതച്ചു പായുന്ന ശബ്ദം അവിടെമാകെ നേർമയിലൊന്ന് കമ്പനം കൊണ്ടു..... അരനിമിഷത്തിന് ശേഷം രാഹുൽ വീണ്ടും തന്റെ കുരുക്കുകൾ അഴിക്കാൻ ശ്രമം നടത്തികൊണ്ടിരുന്നു.... ഒരുനിമിഷത്തെ അപാകതയെ ഓർത്ത് രാഹുൽ സ്വയം പിറുപിറുത്തു്... ""വേണ്ടായിരുന്നു.... ഒന്നും വേണ്ടായിരുന്നു....ഇവിടെ നിന്നിനിയെങ്ങനെ രക്ഷപെടും..""" രാഹുലിരിക്കുന്ന റൂമിലെ അങ്ങേയറ്റത്ത് ചുമരിനോട് പറ്റിച്ചേർന്ന് കൈകൾ രണ്ടും കാൽമുട്ടിലേക്ക് ചുറ്റിപിടിച്.. തലചായ്ചിരിക്കുന്ന പെണ്ണിനെ നോക്കി അവനൊന്ന് നെടുവീർപ്പിട്ടു... ""ഇത്രയും വല്യ പണി തന്ന് ഇരിക്കുന്നത് കണ്ടില്ലേ.. എന്തൊരു പാവം.... ഇനി ഇവളുടെ ആൾക്കാരുടെ കൂടെ അടി ചോദിച്ചു വാങ്ങേണ്ടി വരുമോ..."" എന്നോർത്ത് വീണ്ടും കൈകളിലെ കെട്ട് അഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..... "ശ്... ശ്... ശ്..." ആയിഷ തലപൊക്കി നോക്കി.. അവൻ ദേഷ്യത്തോടെ ആയിഷയെ നോക്കി...

ഇഷ്ടം തോന്നി തുറന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം തന്നെ കൂടെ ഇറങ്ങി വരുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല... ഇതെന്ത് ജന്മം... ഇങ്ങനെയും പെണ്ണ് ഉണ്ടാകുമോ.....? അവളുടെ മുഖത്തേക്ക് നോക്കുംന്തോറും രാഹുലിനെ വല്ലാത്തൊരു അസ്വസ്ഥത തോന്നി... അവളുടെ കണ്ണിൽ... ഒരു കടൽ... രഹസ്യങ്ങളൊളിഞ്ഞു കിടക്കുന്ന പോലെ.... ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ അവന്റെ കൈകുടുക്കുകൾ അറ്റുപോയി... കസേരയിൽ നിന്നും നിലത്തേക്കെത്തിയെന്ന പോലെ നീണ്ടു തൂങ്ങി.. ""അയ്ശൂ... ആയിശു..." ചുറ്റുപാടും കണ്ണുകൾ ചിതറി നീങ്ങുന്നുണ്ടെങ്കിലും വലം കൈ അയ്ഷയുടെ തോളിൽ തട്ടി കൊണ്ടിരുന്നു... ഒരുമിഷമങ്ങനെ നീണ്ടുപോയിട്ടും പ്രതികരണം ലവലേശം അവളിൽ നിന്നും ഇല്ലാത്തതിനാലാവം... ചിതറിയ നോട്ടം ഏകോപിപ്പിച് അയിശുവിലേക്ക് കേന്ദ്രീകരിച്ചു... അവസാനമേന്നോണം ശക്തിയിലൊന്ന് തട്ടിനോക്കി... "പ്.. ധും..." വാടിയ ചേമ്പില പോലെ അധികമൊന്നും ശബ്ദമില്ലാതെ ആയിശു തറയിലേക്ക് ചെരിഞ്ഞു വീണു...

ഒരുമാത്രലവലേശം പോലും ചിന്തിക്കാതെ രാഹുൽ തിരിഞ്ഞു വേഗത്തിൽ നടന്നു.... അല്ല... ഓടുകയായിരുന്നു.... പുറത്തിറങ്ങിയതും മുന്നിൽ കണ്ട നീളൻ വഴിയിലൂടെ വേഗത്തിൽ നടന്നു നീങ്ങി.. നിലാവിന്റെ ചീളുകൾ വഴികാട്ടി അവനു മുന്നേ നടന്നു.... ""ഡാ.... ഡാ ഡാ ഡാ... രാഹുലെ.." സുപരിചിത ശബ്‌ദം... പിന്തിരിഞ്ഞു നോക്കിയ രാഹുൽ ഒരു ദീർഘ ശ്വാസത്തോടെ തറയിലുറച്ചങ്ങനെ നിന്നു..... ""എങ്ങോട്ടാ ഓടന്നുന്നേ.. നീയ്.."" യാദവ് ഷർട്ട്‌ കോളറ പിൻ കഴുത്തിലേക്ക് വലിച്ചിട്ട് രാഹുലിന്റെ അടുത്തേക്ക് നീങ്ങി... തോളിലൊന്ന് തട്ടി... അവനെ നീക്കി പുറകോട്ട് നോക്കി.... ""ഏതാടാ ഈ പെണ്ണ്.."" തെല്ലൊന്ന് ഞെട്ടിയ രാഹുൽ പിന്നിലേക്ക് നോക്കി.... ആയിശു..... പതറിയ മുഖം.... മുഖത്ത് പച്ച രക്തപാടുകൾ... വിറങ്ങലിച്ച കണ്ണുകളിൽ അവസാനത്തെയെന്ന് തോന്നിക്കുംവിധം ഒരു തുള്ളി നീർകുമിള ഇപ്പൊ വീഴുമെന്നോണം നിൽക്കുന്നു... യാദവ് ഒഴികെ എല്ലാവരുമൊന്ന് സ്തംഭിച്ചു. ""ഇ.. ഇ തെന്താ...??"" രാഹുൽ നിന്ന് പരുങ്ങി... തനി നിലിച്ച നിലാവ് അവളുടെ നയനങ്ങളിൽ ഇരുട്ടിന്റെ കൈപ്പത്തികൊണ്ട് വരിഞ്ഞുകെട്ടിയ പോലെ...

തലയിൽ നിന്നൊരാട്ടം... കുളിരിന്റെ അവസാനത്തെ തണുപ്പും അവളിലാകെ പടർന്നുകയറിയ അവസാന നിമിഷം വീണ്ടും അവൾ താഴേക്ക് പതിക്കാനൊരുങ്ങവേ.. ഇഷ്ടിക പോലെ കനത്ത കൈകൾ അവൾക്കുമേൽ പതിഞ്ഞു... ""നോക്കി നിൽക്കാതെ വണ്ടിയിലേക്ക് പിടിച്ചു കയറ്റെട..."" യാദവ് അവർക്കു നേരെ തിരിഞ്ഞു.. "" എന്തൊരു വെയ്റ്റ് കൈ ഒടിഞ്ഞു "" പിറു പുറത്തുകൊണ്ട് കൈ ആഞ്ഞു കുടഞ്ഞു.. പിന്നീട് വിരലുകൾ തമ്മിൽ പിണച്ചുകെട്ടി പൊട്ടിച്ചു... അപ്പോയെക്കും എല്ലാവരും ചേർന്ന് അയിശുനെ വണ്ടിയിലേക്ക് കിടത്തി.. "" ഈ പെണ്ണാണോ ആ പെണ്ണ് "" യാദവ് അരിശത്തിൽ രാഹുലിനെ നോക്കി.. """ എന്ത് പെണ്ണ്... നിങ്ങൾ വിചാരിച്ചപോലെ ഒന്നുമല്ല കാര്യങ്ങൾ... എനിക്കവളെ ഇഷ്ടമാണ്... എന്ന് കരുതി ഞങ്ങള് തമ്മിൽ മറ്റു വഴിവിട്ട ബന്ധങ്ങളൊന്നുമില്ല... മാത്രവുമല്ല ഞാൻപെണ്ണ് കേസില് പെട്ടിട്ടൊന്നുമില്ല... "" ജീൻസിന്റെ താഴെ അറ്റത്ത് പറ്റിപ്പിടിച്ച ചേറ് കുപ്പി വെള്ളം കൊണ്ട് കഴുകികളെഞ്ഞെങ്കിലും നേരിയ പാട് നീല കളറിൽ പാതി മായ്ച്ച പെൻസിലടയാളം പോലെ അങ്ങനെ നിന്നു.....

ബാക്കി വെള്ളം മുഖത്തേയ്ക്ക് ശക്തിയിൽ ചീറ്റിച്ചു..... """പിന്നെ... നിന്നെയും അവളെയും കിഡ്നാപ്പ് ചെയ്തതാരാണ്... പൂട്ടിയിട്ടതെന്തിനാണ്..."""കുറച്ച് മുൻപ് കത്തിച്ച സിഗരറ്റിൽ നിന്നും യാദവ് പുകയൂതി ഊതി... വലിയ വട്ടം പോലെയാക്കി.... സംശയത്തോടെ രാഹുലിനെ നോക്കി.,. "" അതെനിക്കറിയില്ല... ബാക്കിയെല്ലാം ഞാൻ വിശദമായിട്ട് പിന്നെ പറയാം... ഇപ്പൊ നമ്മൾക്ക് ഇവിടെ നിന്നും പോവാം.. ഇവിടെ അത്ര സുരക്ഷിതമല്ലെന്ന് തോന്നുന്നു... "" """അപ്പൊ.. ഈ പെണ്ണോ...?""" ""തല്ക്കാലം നമുക്ക് നാട്ടിലേക്ക് കൊണ്ടുപോകാം ബാക്കിയൊക്കെ വരുന്നിടം വെച്ച് കാണാം...""" രാഹുൽ ദീർഘമായോന്ന് ശ്വസിച്ചു.. യാദവിനെ നോക്കി.... അവനെന്തൊക്കെയോ കണക്ക് കൂട്ടുന്നു... സംശയിക്കുന്നു... ബാക്കി മൂവരും അവർക്കടുത്തേക്ക് എത്തി.. സംശയാവസ്ഥയിൽ ഇരുവരെയും മാറി മാറി നോക്കി..

എല്ലാവർക്കുമിടയ്യിൽ പച്ചയായ മൂകം... ദൂരെ നിന്നും ബാൽറാമിന്റെ കൊട്ടാരം അധികം മോശമല്ലാത്ത രീതിയിൽ തെളിഞ്ഞു കാണുന്നുണ്ട്... രാഹുലിന്റെ മുഖം തൊല്ലൊന്ന് വിടർന്നതും നിമിഷങ്ങൾക്കൊണ്ട് വാടിയതും യാദവ് ശ്രദ്ധിച്ചു.. ""എന്തുപറ്റി ""യാദവ് നോക്കി ""ഈ പെണ്ണിനെ എന്ത് ചെയ്യും.."" രാഹുലിന്റെ നിസ്സഹായാവസ്ഥ കണ്ട് അമീർ പൊട്ടി ചിരിച്ചു... ""പ്രേമിക്കുമ്പോൾ പിന്നെന്ത് വിചാരിച്ചു "" ""എന്റെ ഇഷ്ടം പറഞ്ഞന്നേ ഉള്ളു അല്ലാതെ ഇപ്പൊ എനിക്കിവളെ എന്റെ വീട്ടിലേക്ക് കെട്ടികൊണ്ടോവാനൊന്നും കഴിയില്ല.. സമയമാവട്ടെ.. അച്ഛനെ പതിയെ പറഞ്ഞ് സമ്മതിപ്പിക്കാം... അതുവരെ നിങ്ങളിവളെ എവിടെയെങ്കിലും സുരക്ഷിതമായിട്ട് എത്തിക്കണം..നിങ്ങൾ പോയിക്കോ അച്ഛനെ ഇപ്പോൾ കാണണ്ട..."" എന്ന് പറഞ് രാഹുൽ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു... ""അവൻ പണി പറ്റിച്ചല്ലോ..."" റാം മറ്റുള്ളവരെ നോക്കി... അവർ യാദവ്നെ നോക്കി.. യാദവ് എന്തെങ്കിലും പറയും മുമ്പേ രാഹുൽ വീട്ടു പടിക്കലെത്തിയിരുന്നു...

അനിയന്ത്രിതമായ ദേഷ്യം... അവന്റെ കണ്ണിലെ തീക്ഷണത ഇരട്ടിച്ചു.. ഇരുകരങ്ങളും സ്റ്റിയറിങ്ങിൽ അമർന്നു... അവ ശ്വാസംമുട്ടുന്ന പോലെ.. ഒന്നിളകി.. പിന്നീട് ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് കവല ലക്ഷ്യം വെച്ചു കുതിച്ചു... ആരുടെയോ കയ്യിൽ നിന്നും അബദ്ധത്തിൽ നിലംപതിച്ച നെയ്യപ്പത്തിന്റെ കഷ്ണം കൊത്തി.. കൊത്തി വലിച്ചു നോക്കുന്ന കാക്ക.. തനിക്ക് തിന്നാനുള്ള വകയാണെന്ന് മനസിലായിട്ടാവാം തല ചെരിച്ചു നോക്കി ' ക... ക.. ക..' ശബ്‌ദത്തിനൊടുവിൽ നെയ്യപ്പം കൊക്കിലൊതുക്കി തൊട്ടടുത്ത മരക്കൊമ്പിലേക്ക് ചേകേറി.. രാവിലെ തന്നെ രാഘവൻ പാമ്പായി അതെ മരച്ചുവട്ടിൽ കിടക്കുന്നു... അങ്ങറ്റത്ത് പുതിയൊരു കച്ചവടക്കാരൻ നിലയുറപ്പിച്ചിട്ടുണ്ട്.. ഷാപ്പിലും.. കോഴിക്കടയിലും... വളക്കടയിലും... ബഷീറിന്റെ ചായക്കടയിലും വരെ ഇന്ന് നല്ല തിരക്കാണ്... യാദവ് ചായ വലിച്ചു കുടിച്ചുകൊണ്ട് ചുറ്റും വീക്ഷിച്ചു.... ""ഈ പെണ്ണിനെ എന്ത് ചെയ്യും... ഇതുവരെ ബോധം വന്നിട്ടില്ലല്ലോ... നമ്മളാണല്ലോ ലോക്കയത്..ആരും കാണാതെ ഇവളെ എവിടെങ്കിലും സേഫ് ആയി എത്തിക്കണ്ടേ..""

""ആരും കാണാതെ എത്തിക്കാൻ നമ്മളെന്താ വല്ല കുറ്റ കൃത്യവും ചെയ്‌തോ...? ഇത്തവന്റെ കാമുകിയല്ലേ.. നമ്മൾ കുറച്ച് കാലം ഇവിടെ നിർത്തുന്നു അതിനെന്തിനാ മറ്റുള്ളോരെ പേടിക്കുന്നെ..."" കാലി ഗ്ലാസ്‌ റാമിന്റെ കയ്യിൽ വെച്ചു.... വണ്ടിക്കു പിന്നിൽ നെടുനീളെ കിടക്കുന്ന അയിശയെ ഒന്ന് നോക്കി.... പിന്നീട് ചുറ്റുപാടുമൊന്ന് നോക്കി.. ശേഷം വളരെ..... വെറുതെ വളരെ.. ലഘവത്തോട് കൂടെ അയിഷായെയും തോളിലിട്ട് യാദവ് കവലയുടെ ഹൃദയ ഭാഗത്തൂടെ വർക്ക്‌ ഷോപ്പ് ലക്ഷ്യം വെച്ചു നടന്നു.... കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വെച്ച് നോക്കി നോക്കി നിന്നു... ചായ കടയിലെ ബഷീർ ചായ കൊടുപ്പ് നിർത്തി പുറത്തേക്കിറങ്ങി വന്നു... തലയിലെ മുണ്ട് അഴിച്ചു നീളത്തിലൊന്ന് വീശി...തോളിലേക്ക് ഇടുന്നതിനിടയിൽ . അതിൽ നിന്നും ഒരു ഉറുമ്പ് നിലത്തേക്ക് തെറിച്ച് വീണു..... ""അല്ല... അതാരായിപ്പോ ഒരു പെണ്ണ്...."" തൊട്ടടുത്ത കടയിലെ ഉസ്മാൻ ബഷീറിന്റടുത്ത് ഓടിയെത്തി.... കയ്യിൽ കത്രികയും... ബഷീർ കൈമലർത്തി അന്തം വിട്ട് യാദവിനെയും ആ പെണ്ണിനേയും മാറി മാറി നോക്കി...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story