നിഴലാഗ്നി: ഭാഗം 21

nizhalagni

രചന: Mp Nou

 പ്രത്യാശയൊന്നുമില്ലാത്തവന് എന്തിന് പ്രതീക്ഷ...? മനഃപൂർവം തിരിഞ്ഞു നോക്കാതെ ഒരടി മുന്പോട്ട് വെച്ചപ്പോഴേക്കും, അവനാകെ വിറച്ചു പോയിരുന്നു... ""ഇത്ര ദൂരം വന്നിട്ട് എനിക്കി പറയാനുള്ളത് കൂടി കേൾക്കാൻ നിൽക്കാതെ പോവാണോ.."""? യാദവിന്റെ അരയിൽ ചുറ്റിപിടിച്, പുറത്തോട് ചാരിനിന്നവൾ പരിഭവത്തോടെ ചോദിച്ചു.... അത്രയും നേരം പ്രഷുബ്ധമായ അവന്റെ മനസ്സ്, ശാന്തമായി ഒഴുകുന്ന ഗംഗ നദിപോലെ കുളിരു നൽകി.... യാദവിന്റെ ചൊടിയിൽ വരണ്ട ഒരു പുഞ്ചിരി വന്നു പോയി... ""എനിക്കിഷ്ടമാണ്... ഒരുപാട്.... ഒരുപാട്...."" പ്രണയാർദ്ധമായി, വളരെ പതിഞ്ഞ സ്വരത്തിൽ, അവന്റെ പുറം മേനിയിൽ മൂക്ക് കുത്തിയവൾ പറഞ്ഞൊപ്പിച്ചു.... "" നിന്നിൽ നിന്നും ഇതൊന്ന് കേൾക്കാൻ എത്ര ദിവസമായെന്നറിയോ ഞാൻ കൊതിക്കുന്നു.... പക്ഷെ... ഒരു വട്ടം പോലും... ഒരു സൂചന പോലും നീയെനിക്കു തന്നില്ല.... "" അയ്ഷയുടെ ശബ്ദം നേർത്ത്.. നേർത്ത് ഇല്ലാതായി.... എന്തിനെന്നറിയാതെ അവൾ വിങ്ങി വിങ്ങി കരയുകയായിരുന്നു... ""എന്നിട്ട് പറയാ ഞാൻ പോവാണെന്ന് കള്ള കാമുകൻ...""

നഖം കൊണ്ടവൾ യാദവിന്റെ അരയിൽ നുള്ളി.... ""ആഹ്..."" യാദവിന് ചെറുതായൊന്ന് നീറി.... തിരിഞ്ഞു നിന്നവൻ ആ പെണ്ണിന്റെ ഇളം താടിയുയർത്തി... കലങ്ങിയ കണ്ണുകൾ കാൺകെ അയ്ഷയോട് അവന് വല്ലാത്ത അലിവ് തോന്നി... ""പോരുന്നോ എന്റെ കൂടെ..."" അവളിലേക്ക് മുഖമടുപ്പിച്ചു ചോദിക്കവേ, ആ പെണ്ണ് വല്ലാതെ വിയർത്തു പോയി... അവൾ നിശബ്ദമായി ശിരസ്സ് താഴ്ത്തി... ""എനിക്കി അല്പം കൂടി സമയം വേണം..."" തള്ള വിരൽ നിലത്ത് കുത്തി കുത്തി പറയുന്നവളെ കണ്ടപ്പോൾ അവന് അക്ഷരാർത്ഥത്തിൽ ചിരി വന്നു... ""നിനക്കിത്രയും നാണമൊക്കെ വരുമോ... കാണാൻ നല്ല ചേലുണ്ട്..."" യാദവ് കുലുങ്ങി ചിരിച്ചു... ""പോ അവ്ട്ന്ന്... ധൈര്യമില്ലാത്ത കള്ള കാമുകാ..."" ""എനിക്കോ..."" ""ആഹ്... അതോണ്ടല്ലേ ഇങ്ങനെ പാത്തും പതുങ്ങിയും വന്നേ..."" ""ഓഹോ... എന്നാ വാ നമുക്കിപ്പോ തന്നെ എല്ലാരേയും അറിയിക്കാം... ബഷീർ...."" അയ്ഷയെ പിടിച് വലിച് പോവാൻ തുനിയുന്നതോടൊപ്പം അവൻ ബഷീർ സാഹിബിനെയും ഉറക്കെ വിളിക്കാൻ തുടങ്ങവേ, നിലത്ത് വിരലൂന്നി പൊന്തിയ ആയിഷ അവന്റെ വായ പൊത്തി...

""ശോ... മിണ്ടല്ലേ... ഞാൻ ചുമ്മാ പറഞ്ഞതാ...."" ഭയപ്പാടോടെ അവൾ റൂമിലെ ജാലകത്തിലേക്ക് നോക്കി... പുറത്ത് നിന്നാരെങ്കിലും വരുന്നുണ്ടെങ്കിൽ കാണാൻ സാധിക്കുമെങ്കിലും, അകത്ത് നടക്കുന്നതൊന്നും പുറത്ത് നിന്നാർക്കും കാണാൻ കഴിയുമായിരുന്നില്ല... ""മ്ച്ചും..."" കൈവെള്ളയിൽ സ്പർശിച്ച നേർത്ത തണുപ്പിൽ, ആ പെണ്ണിന്റെ മുഖം തുടുത്തു പോയിരുന്നു... യാദവിന്റെ ചുണ്ടിൽ നിന്നും കൈ വലിച്, ഒരടി പുറകോട്ട് മാറി നിന്നു... ""ഇതാണല്ലേ നിന്റെ ധൈര്യം...."" ആ പെണ്ണിന്റെ കവിളിൽ കുത്തിയവൻ കളിയായി ചോദിച്ചു... അവളുടെ മിഴി താഴ്ന്നു... കവിളിലേക്ക് ഉറ്റി വീണ നീർതുള്ളി യാദവ് തുടച്ചു മാറ്റി... ""എന്ത്പറ്റി.."" ആയിഷ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു വെച്ചു... അവനിറുകെ അവളെ പൊതിഞ്ഞു പിടിച്ചു... ""ഉപ്പ ഇതുവരെ എന്നോട് മിണ്ടിയിട്ടില്ല.... അതും ചെയ്യാത്ത തെറ്റിന്... ഇനി .. നമ്മുടെ ബന്ധം കൂടി അറിഞ്ഞാൽ എന്നെന്നേക്കുമായി ഉപ്പയെന്ന ബന്ധവും അവസാനിക്കും.... എല്ലാം ഓർക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.."" ""എല്ലാം വരുന്നിടത്ത് വെച്ച് കാണാം, എന്തിനാണ് വെറുതെ വരാൻ പോവുന്നതിനെ കുറിച് ഓർത്ത് നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്തുന്നത്...."" സ്നേഹത്തോടെ അയ്ഷയെ തലോടികൊണ്ടിരുന്നു..

. ""നീ ചിന്തിക്കുന്നത് പോലെ തന്നെ സംഭവിക്കണമെന്നില്ലല്ലോ...?? മറിച്ചും ആയിക്കൂടെ...??"" അയ്ഷയെ സമാധാനിപ്പിക്കുന്നതിനോടൊപ്പം, അവനും സ്വയം ആശ്വാസം കണ്ടെത്തി... ഈ മനുഷ്യ ജന്മങ്ങൾ വല്ലാത്ത മഹാത്ഭുതമാണല്ലേ...!! ഓരോ നിമിഷവും നൽകുന്ന സുഖവും ദുഃഖവും, പ്രണയവും , അനുഭവിക്കുന്നതിൽ പരം മധുരം മറ്റെന്തിനുണ്ട്...? അതിനു പകരം, വരാനിരിക്കുന്നവയെ ഓർത്ത് ദുഖിതരാവുന്നു... എത്ര വിചിത്രം....!! ചിന്തയിലാണ്ട് ഒരു മൈൽ സഞ്ചരിച്ച മനസ്സ് തിരികെ, എത്തിയപ്പോഴേക്കും ആയിഷ പൂർവ സ്ഥിതിയിലെത്തിയിരുന്നു... ബാൽകാണിയുടെ അരഭിത്തിയിൽ കൈ ഊന്നി അവർ റോഡിലേക്ക് നോക്കി... ""എന്നെ അവർ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും..."" ""ആര്..."" അയ്ഷ നെറ്റി ചുളിച്ചു... ""റാംമും അമീറും..."" അവളൊന്നും മിണ്ടിയില്ല.... തന്റെ പ്രാണൻ കുറച്ച് നേരം കൂടി അവൾക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചിരുന്നു.. ""ഞാൻ പോയാലോ..?"" യാദവ് ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു... റോഡിലേക്കുള്ള നോട്ടം തുടർന്നു..

അവൾക്കെന്ത് പറയണമെന്ന് തീർച്ചയില്ലാത്ത നിമിഷമായിരുന്നു.. പുറത്തേക്ക് വന്ന ഒന്നോ രണ്ടോ വാക്കുകൾ പോലും പകുതി വഴിയിലെവിടെയോ തങ്ങി നിൽക്കുന്നു.... ഇനിയെന്ന്....!! എന്നൊരു ചോദ്യം തൊണ്ടയിൽ കല്ലിച്ചു നിന്നതല്ലാതെ, വായിലെ വഴുവഴുപ്പിൽ അടിതെറ്റി പോലും പുറത്തേക്ക് വീണില്ല.. അവൾക്ക് വല്ലാത്ത സങ്കടവും ദേഷ്യവും തോന്നി.... ഒരിക്കൽ കൂടി, ആ പെണ്ണിന്റെ സമ്മതം പോലും ചോദിക്കാതെ നെഞ്ചിലേക്കാടുപ്പിച്ചു, തളർന്നു പോയ കോഴി കുഞ്ഞിനെ പോലെയാവൾ, അവന്റെ വിശാലമായ നെഞ്ചിൽ ചുരുണ്ടു കൂടി.... ""വിടാനെന്നിക്കി തോന്നുന്നില്ല...."" അയ്ഷയുടെ ശബ്ദം അർദ്രമായി.. അവന്റെ ചുവന്ന ഷർട്ടിൽ ആ പെണ്ണ് തെരു പിടിച്ചു കൊണ്ടിരുന്നു.. കുറച്ചധികം കൂടി അവിടെ നിന്നതിന് ശേഷമാണ്, വാത്സല്യത്തോടെ ആ പെണ്ണിന്റെ പിരികക്കൊടിക്ക് മദ്ധ്യേ ശക്തിയിലൊരു ചുംബനം നൽകി യാദവ് പുറത്തേക്ക് പോയത്... മതിൽ ചാടി കടന്ന് ഇരുളിലേക്ക് ഊളിയിട്ടു പോവുന്നവന്റെ നിഴലും മറഞ്ഞപ്പോൾ... നിയന്ത്രിക്കാൻ കഴിയാതെയവൾ പൊട്ടി കരഞ്ഞു പോയി... ***** ""അസ്ഥിക്കി പിടിച്ച മട്ടുണ്ടല്ലോ.."" അമ്പലത്തിൽ പോയി വരുന്ന വഴിയാണ് അമ്മു സുമിത്രയെ കണ്ടത്.. അവൾ യാദവിന്റെ പേരിൽ പതിവ് പോലെ ഇന്നും അർച്ചന കഴിച്ചിരുന്നു...

വാടിയ പുഞ്ചിരി നൽകി സുമിത്ര പടവുകളിറങ്ങി കൊണ്ടിരിക്കവേ അമ്മു വേഗത്തിൽ ഓടി സുമിത്രയുടെ അരികിലെത്തി... പിന്നീട് അവർ രണ്ടുപേരും ഒരുമിച്ചായി നടത്തം.. ""കുട്ടിക്കാലം മുതലേ മോഹിച്ചു പോയി.... ഇനി മറ്റൊരാളെ ആ സ്ഥാനത് കാണാൻ കഴിയില്ല..."" നോവ് ഇടകലർന്ന ചിരിയോടെ സുമിത്ര അമ്മുവിനെ നോക്കി... അവൾക്കറിയാമായിരുന്നു സുമിത്രക്ക് യാദവ്നോടുള്ള പ്രണയത്തെ കുറിച്.. കാലമിത്ര കഴിഞ്ഞിട്ടും ആ പ്രണയത്തിന് ഒരു തരി പോലും കോട്ടം വന്നിട്ടില്ലെന്ന് ചിന്തിച്ച അമ്മു തെല്ലൊന്ന് അത്ഭുതപെട്ടു... ""ഏട്ടൻ ചേച്ചി വിചാരിക്കുന്ന പോലെ അല്ല... ഒരു മുരുടനാ..... പ്രണയമെന്തെന്നോ ബന്ധമെന്തെന്നോ അറിയില്ല..."" ""അത് നിനക്ക് നിന്റെ ഏട്ടനെ മനസിലാവാത്തത് കൊണ്ടാണ്... ഉള്ളിൽ സ്നേഹം ഒരു കടലാണ് ആ മനുഷ്യന്... പക്ഷെ ആ കടൽ പല അനുഭവങ്ങൾ കൊണ്ടും കലങ്ങി മറിഞ്ഞു പോയതാണ്..."" ഒന്ന് നിശ്വസിച്ച്, യാത്ര പറഞ്, പതിയെ പടവുകലിറങ്ങി പോവുന്നവളെ വേദനയോടെ നോക്കി നോക്കി ആ പടികളൊന്നിൽ അമ്മു നിന്നു.... സുമിത്ര, മാധവന്റെയും, ലക്ഷ്മിയുടെയും ഏക പുത്രി... ആ പെണ്ണിന്റെ സൗന്ദര്യത്തെ കവച്ചു വെക്കാൻ ഇന്നോളം ആ ഗ്രാമത്തിലൊരു പെണ്ണും ജനിച്ചിട്ടില്ലെന്ന് പറയുന്നതാവും വാസ്തവം..

. ഇടതൂർണ നീണ്ട മുടിയും, വശ്യമായ ആകാര വടിവും, അവളിലെ സൗന്ദര്യത്തിന്റെ മറ്റൊരു പകുതിയാണ്.. തിങ്ങി നിറഞ്ഞ പീലിയും, ഉണ്ട കണ്ണുകളുമുള്ള ഒരു നാടൻ പെണ്ണ്... കൃഷ്ണന്റെ കൈയിലെ വെണ്ണയുടെ അത്രയും മൃദുവാർന്നൊരു പെണ്ണ്... മാധവനും ലക്ഷ്മിയും ഇരുണ്ട നിറമാണ്... പക്ഷെ, സുമിത്ര നേരെ വിപരീതവും... മാധവന്റെ പെങ്ങൾ കല്യാണിയെ പോലെയാണത്രെ ആ പെണ്ണ്... കണ്ടവർ കണ്ടവർ അത്ഭുതം പറയും... കുട്ടിക്കാലം മുതലേ, മനസ്സിലിട്ട് താലോലിച്ച മോഹമാണ് യാദവ്... അന്നും ഇന്നും ഒരേ ഒരു മോഹം മാത്രം, അവന്റെ സിന്ദൂരവും, താലിയും നാലാളുടെ മുൻപിൽ വെച്ച് സ്വന്തമാക്കുക.... പലവട്ടം സുമിത്ര തന്റെ ഇഷ്ടം അവനെ അറിയിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാത്ത പ്രകൃതമായിരുന്നു... ഏറ്റവും ഒടുവിലാണ്, പ്രതീക്ഷയുടെ പുറന്തോടും ഇളകിയേക്കുമെന്ന തോന്നലിലാണ് സുമിത്ര തന്റെ അച്ഛന് മാധവനോട് യാദവിനെ കുറിച് പറഞ്ഞത്... ആദ്യമെതിർത്തെങ്കിലും, പിന്നീട് അവളുടെ നിക്ശ്ചയദാർഢ്യത്തിനു മുൻപിൽ ആ അച്ഛന് തല കുനിക്കേണ്ടി വന്നു...

തന്റെ മകളുടെ സിരകളിൽ ഒഴുകുന്ന രക്തം പോലും അവനോടുള്ള പ്രണയമാണെന്ന് തിരിച്ചറിയവേ, അവൾക്ക് വേണ്ടി യാദവിനെ തേടി മാധവനെത്തി... ""ഞാൻ ഒരിക്കലും അവൾക്ക് ചേർന്നവനല്ല... എന്നേക്കാൾ മികച്ച മറ്റൊന്ന് അവൾക്ക് കിട്ടും..."" നിർവികാരതയോടെ അവനത് പറഞ്ഞപ്പോൾ ബലമായി തന്റെ പുത്രിക്കി അവനെ നേടികൊടുക്കാനായിരുന്നു പിന്നീടുള്ള ശ്രമം.. അങ്ങനെ ഒരിക്കൽ സുമിത്ര പോലുമറിയാതെ, ജകന് കൊട്ടെഷ്യൻ നൽകി... ഭീഷണിപ്പെടുത്തി കാര്യം സാധിക്കുക എന്നതായിരുന്നു മാധവന്റെ ലക്ഷ്യം.... അവിടെയും അയാൾ പരാജയപ്പെട്ടു... ""നിന്നോടെനിക്കി ഒരു സഹതാപമുണ്ടായിരുന്നു.. പക്ഷെ... നീയും എല്ലാ പെണ്ണിനെപോലെയും ഒരുത്തിയാണെന്ന് തെളിയിച്ചു... കാര്യ സാധ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ മടിയില്ലാത്ത ഒരുവൾ.. നിന്നോടെന്റെയുള്ളിൽ ഒരു തരി സ്നേഹമുണ്ടെങ്കിൽ തന്നെ അതും ഇന്നത്തോടെ അവസാനിച്ചു... സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല..."" മാധവന്റെ കാലിനരികിലേക്ക് ജകനെ വലിച്ചെറിഞ്, പുച്ഛത്തോടെ അവിടെ നിന്നും ഇറങ്ങുമ്പോൾ ആ പെണ്ണ് ചലനമറ്റ പോലെ തരിച്ചു നിന്നു പോയിരുന്നു.... അവളുടെ കണ്ണിലെ വേദനയും വെറുപ്പും മാധവനോട് മാത്രമായിരുന്നു...

""നിന്നോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കിൽ തന്നെ അതും ഇന്നത്തോടെ അവസാനിച്ചു..."" അവനത്രയും പറഞ്ഞതിൽ ഹൃദയത്തിൽ തറച്ചു പോയത് അവസാന വാക്കുകൾ മാത്രമായിരുന്നു... തന്റെ പ്രണയം, ഒരു പക്ഷെ തനിക്കെത്തിച്ചേരുമായിരുന്നു എന്നൊരു തോന്നൽ ആ വാക്കുകളിലുണ്ടായിരുന്നു.. അത് തന്റെ സ്വന്തം അച്ഛൻ തന്നെ ഇല്ലാതാക്കിയെന്ന് അവൾ സ്വയം വിശ്വസിച്ചു... പടിപ്പുരയിലൂടെ മുറ്റത്തേക്ക് നടന്നു വരുന്ന സുമിത്രയെ കണ്ടപ്പോൾ മാധവന്റെ നെഞ്ചോന്ന് പിടഞ്ഞു... അവൾ ആ മുഖത്തേക്ക് ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കയറിപ്പോയി... അയാളുടെ നെഞ്ചിലെ വേദനയുടെ ശക്തി കുറഞ്ഞു പോയിരുന്നു.... കാരണം,, ദിനം പ്രതി നടക്കുന്ന കാര്യങ്ങൾ പോകെ പോകെ തഴമ്പിച്ചു പോവും... അയാളുടെ ഹൃദയവും വേദന കൊണ്ട് തഴമ്പിച്ചു പോയിരുന്നു... അതുകൊണ്ട് തന്നെ, സുമിത്ര മിണ്ടാത്തതൊന്നുമെ വേദനയുടെ ആക്കം കൂട്ടിയില്ല... വീണ്ടും വീണ്ടും പ്രതീക്ഷ മാത്രം, എല്ലാം പഴയത് പോലെയാവുമെന്ന പ്രതീക്ഷ മാത്രം....!! ***** ""അമ്മേ...."" അമ്മു അമ്പിളിയുടെ നെറ്റിയിൽ ചന്ദനം തൊട്ട് അടുക്കളയിലെ സ്ലാബിൽ ഏന്തി കയറിയിരുന്നു... അരിയാനായി മാറ്റി വെച്ച പച്ചക്കറിയിൽ നിന്നും ക്യാരറ്റ് തിരഞ്ഞെടുത് ഒന്നനങ്ങിയിരുന്നു... ചോറ് വാർത്ത് തിരിഞ്ഞ അമ്പിളി എന്താണെന്നുള്ള ഭാവേന ആ പെണ്ണിനെ നോക്കി... ""ഞാൻ സുമിത്രേച്ചിയെ കണ്ടിരുന്നു..."" അമ്പിളിയുടെ കണ്ണുകൾ വിടർന്നു...

""എന്നിട്ട് ""ആകാംഷയോടെ അമ്പിളി അമ്മുവിനെ നോക്കി.... അവൾ കാര്യങ്ങളൊക്കെ വിവരിച്ചു... ""ആ പെണ്ണ് പറഞ്ഞത് ശരിയാ, അവനിന്ന് ഒരു കലങ്ങിയ കടലാണ്..."" വിഷമത്തോടെ ആ അമ്മ അത് പറഞ്ഞപ്പോൾ അമ്മുവിനും വല്ലായ്മ തോന്നി... ""നമുക്ക് ഏട്ടനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം.."" അമ്മു ആരോടെന്നില്ലാതെ പറഞ്ഞെങ്കിലും അമ്പിളിയത് കേട്ട് വേദനയോടെ പുഞ്ചിരിച്ചു.. പക്ഷെ.., അവരറിയാതെ പോയ മറ്റൊരു സത്യമുണ്ടായിരുന്നു.. ആ അമ്മയുടെ ചിന്തകൾക്ക്, ഒരു പടി മുന്നേ അവന്റെ പാതി അവനെ ജീവിക്കാൻ പഠിപ്പിച്ചിരുന്നുവെന്ന സത്യം... കലങ്ങിയ കടൽ ഇന്ന് തെളിമയുള്ളതും, തിരയനക്കം ഇല്ലാതായി ശാന്തമായി ഒഴുകുന്ന സ്നേഹത്തിന്റെ നിളാ നദിക്കി സമമായി മാറിയിരുന്നു... ചിലർ അങ്ങനെയാണ്, ചിലപ്പോൾ എല്ലാം നഷ്ടപ്പെടാൻ ഒരു പെണ്ണ് മതി... മറിച്, നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് തിരികെ കയറാനും ഒരു പെണ്ണ് മതി... **** നേർത്ത കന്യാചർമം പോലെ മൂടികെട്ടിയ മഞ്.. യാദവ് വെറുതെ വായുവിലേക്കൊന്ന് ഊതി നോക്കി...

വായിൽ തീ പുകച്ചത് പോലെ പുക പുറത്തേക്ക് വന്നപ്പോൾ, കീശയിൽ നിന്നും സിഗരറ്റ് എടുത്ത് തീ കൊളുത്തി ചുണ്ടിലേക്ക് ചേർത്തു.. ""നിന്റെ ഓരോ അണുവിലും ഈ ആയിഷ ജീവിച്ചിരിക്കുമ്പോൾ, നിനക്കെങ്ങനെ എന്നെ കൊല്ലാൻ തോന്നുന്നു..."" പെടുന്നനെ സിഗരറ്റെടുത്ത് ദൂരെ കളഞ്ഞു... "" എന്നെ മനുഷ്യനാക്കിയ പെണ്ണാണ് നീ "" അവൻ ശൂന്യമായ വായുവിൽ വെറുത കൈ വെച്ചു... പിന്നീടത് തിരിച്ചെടുക്കുകയും ചെയ്തു... മനോഹരമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു... വെറുത ഒരു പുല്നാമ്പ് എടുത്ത് ചുണ്ടുകൊണ്ട് കടിച്ചു പിടിച്ചു... ""ആഹ് നീ എത്തിയോ...."" അമ്പിളി യാദവിനെ ആലിംഗനം ചെയ്ത് അകത്തേക്ക് കൊണ്ടു പോയി... എത്ര തന്നെ ഇടപഴകിയിട്ടും എന്തോ ഒരു അന്യത്തം.... സ്വന്തം വീട് പോലെ കാണാൻ കഴിയാത്ത ഒരപരിചിതം ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും അവനനുഭവപ്പെട്ടു.. ""നിനക്കിഷ്ടപ്പെട്ട ഇഡിലിയും സാമ്പാറും ഉണ്ട് "" അവർ മൂന്നാല് ഇഡ്ഡലി പ്ലേറ്റിലേക്കെടുത്തിട്ടു.. അമ്മുവും യാദവിനെ നോക്കി ഒന്ന് പുഞ്ചിരിച് അവനെതിർവശം വന്നിരുന്നു... പ്ലേറ്റിലേക് കറി ഒഴിക്കുമ്പോഴായിരുന്നു മാളുവും കുളിച് മാറ്റി അങ്ങോട്ടേക്ക് വന്നത്.. അവളെ കണ്ടപാടെ യാദവ് ചിരിച്ചെങ്കിലും, മാളു ചുണ്ട് കോട്ടി പുച്ഛത്തോടെ ഇഡിലിയും കറിയുമെടുത്ത് സിറ്റൗട്ടിലേക്ക് പോയി...

""നീ ഇവിടെ ഇരിക്കുന്നില്ലേ..."" അമ്പിളി ചോദിച്ചു.. ""ഓ... വീട്ടിലുള്ളവരെ പുറത്താക്കി ഗുണ്ടകളെ കയറ്റി ഇരുത്തേക്കുന്നെ ല്ലേ അവിടെ.. ഞാൻ അവിടെങ്ങാനും ഇരുന്നോളാം..."" പുച്ഛത്തോടെ പറഞ്ഞവൾ ഡോറും കടന്ന് പുറത്തേക്ക് പോയി... അമ്മുവിന് വല്ലാത്ത സങ്കടം തോന്നി.. അമ്പിളിക്കി യാദവിന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു... ""എന്റമ്മേ... ഇങ്ങനെ വിഷമിക്കാതെ അവൾ അവളുടെ ഏട്ടനെയല്ലേ പറഞ്ഞെ.. എനിക്കതിലൊട്ടും വിഷമമില്ല...അവള് കുഞ്ഞല്ലേ..."" യാദവ് ഉള്ളിലെ പ്രയാസം പുറത്ത് കാണിക്കാതെ.. പറഞ്ഞു... ""ഒരിക്കൽ നിന്നെ എല്ലാവർക്കും വേണ്ടി വരും..."" അമ്പിളി യാദവിന്റെ മുടിഴിയകൾ തലോടികൊണ്ടിരുന്നു... അപ്പോഴും നിറഞ്ഞ മിഴി തോർന്നിരുന്നില്ല... അമ്മു ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് പോയി... ****** ""സാരമില്ല പോട്ടെ...."" ആയിഷ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... ""എനിക്കി സങ്കടമൊന്നുമില്ല... എന്നാലും മനസ്സിന് വല്ലാത്തൊരു വിമ്മിഷ്ടം...""

വർക്ഷോപ്പിലെ ആരുടെയോ കാറിന് മുകളിൽ മലർന്നു കിടന്ന് വലം കാൽ കുറുക്കി വെച്ച് അയ്ഷയോട് പലതും പറയുന്നതിനിടയിലാണ് രാവിലത്തെ സംഭവവും വെറുതെ യാദവ് പറയുന്നത്... ""നീയൊന്ന് ചിന്തിച് നോക്കു.. ഇത്രയും കാലം ശകാരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ലല്ലോ... അപ്പോൾ ഇതൊക്കെ സില്ലി മാറ്റർ അല്ലെ.. നിന്റെ ജീവിതത്തിൽ ഇപ്പോഴാണ് അർത്ഥം ഉണ്ടായത്.."" ""അർദ്ധപൂർണ്ണമായ അർത്ഥം.."" ""അതെങ്ങനെ "" ആലോചനയോടെ അവൾ ചോദിച്ചു.. ""നീ വന്നാലല്ലേ അത് പൂർണ്ണമാവു.."" യാദവ് സ്നേഹത്തോടെ അത് പറയുമ്പോൾ, അവൾ കരയാതിരിക്കാൻ ശ്രമിച്ചു... ""നീ കരയണോ..."" ""അല്ല.."" ""ആണ്..."" അവളൊന്നും മിണ്ടിയില്ല... ""എന്തിനാണ് പെണ്ണെ.. എല്ലാത്തിനും കരയുന്നെ.."" ""സന്തോഷം കൊണ്ട..."" ""സന്തോഷം വന്നാൽ ചിരിക്കി, സങ്കടം വന്നാൽ കരയ്... എപ്പോഴും ദുർബലയാവാതെ.."" ""നിന്റെ കാര്യം വരുമ്പോൾ ഞാൻ ദുർബലയാണ്..."" പിന്നീടവനൊന്നും പറയാൻ കഴിഞ്ഞില്ല... ഏറെ നേരത്തെ മൗനം.... ""എന്താ മിണ്ടാത്തെ..."" ആയിഷ പതിയെ ചോദിച്ചു...

""നീ എന്നെ വിട്ട് പോവുമോ....??"" പെടുന്നനെയുള്ള യാദവിന്റെ ചോദ്യത്തിൽ അവളൊന്ന് പരിഭവിച്ചു.. മുഖം വീർപ്പിച്ചു നിൽക്കുന്നവളെ മനസ്സിലോർത്ത് അവൻ മൗനമായി ഒന്ന് പുഞ്ചിരിച്ചു.... ""ഞാൻ മരിക്കണം..."" ""അത് മാത്രം പറയരുത് "" ""എന്തേ നൊന്തോ..."" ""ഉം..."" ""നന്നായി.."" ആയിഷ കുറുമ്പ് കാട്ടി.. ***** """നിന്നോട് ആര് പറഞ്ഞതാ..."" ബഷീർ സാഹിബ്‌ ആലോചനയോടെ മുനീറിനോട് തിരക്കി... ""ബൽറാം പറഞ്ഞതാണ്, രാഹുലിന്റെ അച്ഛൻ...""" ""ആ ചെറുക്കനും അവിടെ അടുത്തെവിടെയോ അല്ലെ..."" ""അതിന് അയ്ഷയെ കൊണ്ടു പോവണ്ടല്ലോ..."" മുനീറങ്ങനെ പറഞ്ഞെങ്കിലും എന്തുകൊണ്ടോ അയാളുടെ മുഖം തെളിഞ്ഞില്ല.. ""ഉപ്പയ്ക്ക് ഇപ്പോഴും അവളെ വിശ്വാസം വന്നിട്ടില്ലേ..."" മുനീർ വിഷമത്തോടെയായിരുന്നു അത് ചോദിച്ചത്... ബഷീർ സാഹിബ്‌ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story