നിഴലാഗ്നി: ഭാഗം 25

രചന: Mp Nou

"" എന്താ പെണ്ണെ ഇങ്ങനെ ചിന്തിച്ചിരിക്കുന്നെ... എന്നെ സ്വപ്നം കാണുവാണോ....?? "" ""ആരെ കണ്ടാലും നിന്നെ കാണില്ല..."" പുച്ഛത്തോടെ ഉമ്മറത്തെ ഇരുത്തിയിൽ നിന്നുമവൾ ചാടിയിറങ്ങി.. അയ്ഷയുടെ കണ്ണിനഗ്രം തീ പാറുന്ന കണക്കെ ചുവന്നു വന്നു... ""നിനക്കെന്തിനാണ് എന്നോടിത്ര ദേഷ്യം..."" ""നിന്റെ പെണ്ണ് എന്തുകൊണ്ടാണ് നിന്നെ കളഞ്ഞിട്ട് പോയത്...??"" മറുപടിക്ക് പകരം മറുചോദ്യമുയർത്തി വിട്ടവളെ പകയോടെയവൻ നോക്കി... ആ പെണ്ണിൽ യാതൊരു ഭയവും, വേദനയും തോന്നിയില്ല... അവന്റെ മിഴി ചുവന്ന് കലങ്ങിയിരുന്നു... അവളിലത് കൂടുതൽ കൂടുതൽ പുച്ഛം വർധിക്കാൻ ഇടയായി... മാലിക് കാറിൽ കയറുന്നതും, റോഡിലേക്കിറങ്ങിയ വണ്ടി ശരവേഗം പാഞ്ഞു പോവുന്നതും അവൾ വെറുതെ നോക്കി നിന്നു... ആയിഷ ഇടയ്ക്കിടെ വീണ്ടും റോഡിലേക്ക് നോക്കി കൊണ്ടിരുന്നു... അക്ഷമയായി നിൽക്കുന്നവളുടെ കണ്ണുകൾ ഇടയ്ക്കിടെ പിടയ്ക്കുന്നുണ്ട്... മുഖത്തെ പുഞ്ചിരി മാറാതെ തന്നെ പലയോർമകളിലവളുടെ ഹൃദയം വിഹരിക്കുന്നുണ്ടെന്ന്, ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽ കാണാൻ സാധിക്കും..

ഒരിക്കൽ കൂടിയവൾ റോഡിലേക്ക് നോക്കി... """"യാദവ്...."""" അധരം മന്ത്രിച്ചു... മിഴി വിടർന്നു... കണ്ണിലെ കറുപ്പ് കല്ലിൽ വെളുത്ത പ്രകാശം ശോഭിച്ചു.. പരിസരം മറന്നവൾ, യാദവ്ന്റെ അടുക്കലേക്ക് ഓടിയെത്തി... ഒരു കയ്യെത്തും ദൂരെ തന്റെ പ്രാണനുണ്ടായിട്ടും... ആ പാവം പെണ്ണിന്റെ കാലുകൾ നിശ്ചലമായി... ചുണ്ടുകൾ വിറച്ചു... മിഴി നീരിറങ്ങി, ഇറങ്ങി... നീണ്ട മൂക്കിനിരുഭാഗത്തുകൂടിയും വരപോലെ ഒലിച്ചിറങ്ങി... അല്പം നനവ് അവളുടെ ചുണ്ടിലും പടർന്നിരുന്നു.... അവളോളം മനസിലാക്കിയതല്ലേ അവനും ആ പെണ്ണിനെ...?? പ്രണയത്തിന്റെ മാത്രിക നൂല് കൊണ്ട്, ഇരുവരുടെയും മനസ്സും ഇഴകിച്ചേർന്നവർക്ക്, ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ദൂരം എത്രമാത്രം കുറവായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.... ആ സ്ഥിതിക്ക്, ആ പെണ്ണാഗ്രഹിക്കുന്നെന്തെന്താണെന്ന് ആ നിമിഷം അവനെ പറഞ്ഞറിയിക്കേണ്ടതുണ്ടോ...???? യാദവ് ആ പെണ്ണിനെ വാരി പുണർന്നു.... ഏറെ നേരം അങ്ങനെ നിന്നു... അതിനിടക്ക് അവരെ കടന്നു പോയ ചില ആളുകൾ അതിശയത്തോടെ നോക്കിയെങ്കിലും അവരതറിഞ്ഞില്ല...

ഒരുപാട് ദിവസത്തെ പരിഭവമുണ്ട് ആ കണ്ണു നീരിൽ.... എല്ലാം എല്ലാം ഒഴുകി തീരട്ടെയെന്ന് അവനും ചിന്തിച്ചു.... ""ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ പെണ്ണെ, ഇത്രയും ദുർബലയവരുതെന്ന്...."" യാദവിന്റെ നെഞ്ചോട് ചേർത്തുകൊണ്ട് തന്നെയവൻ പറഞ്ഞു... ""ആവും... ഞാൻ ആവും... നിന്റെ മുൻപിൽ മാത്രം...."" അവന്റെ നെഞ്ചിലെ കട്ടി രോമങ്ങൾ വിരൽകൂട്ടി വലിച്ചുകൊണ്ട് ആ പെണ്ണ് പരിഭവമറിയിച്ചു... ""ആഹ്.."" അവനൊന്ന് പിടഞ്ഞു പോയി.... ""ആയിഷ...."" പിന്നിൽ നിൽക്കുന്നവരെ കണ്ടവൾ അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെഴുനേറ്റു പോയി... വാക്കുകൾക്ക് കിട്ടാതെയവൾ തല താഴ്ത്തിയിട്ടപ്പോൾ, യാദവിന് വല്ലാത്ത വിഷമം തോന്നി... ""എന്തൊക്കെയാണിത് ആയിഷ... എന്താ ഇവിടെ നടക്കുന്നെ.. എനിക്കി വിശ്വസിക്കാൻ പറ്റുന്നില്ല..."" ഷാനിബ നിസ്സഹായതയോടെ ആ പെണ്ണിനെ നോക്കി... അവൾ ശിരസ്സുയർത്തിയതേയില്ല.... ""ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ്..., വിവാഹം കഴിക്കാൻ എനിക്കി താല്പര്യമുണ്ട്.. തമ്മിൽ പ്രണയിച്ചുവെന്നല്ലാതെ ഇതുവരെ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല...""

യാദവ് അയ്ഷയെ വിട്ട് കൊടുക്കാതെ, അവൾക്കു മുൻപേ കയറി നിന്നു... കേട്ടത് വിശ്വസിക്കാനാവാതെ ഷാനിബയുടെ കണ്ണുകൾ വികസിച്ചു... ആ മുഖത്തപ്പോൾ നിഴലിച്ചതെന്താണെന്ന് മനസ്സിലാക്കാൻ ആർക്കും കഴിയുമായിരുന്നില്ല... ""രണ്ടു പേരും വാ..."" ഷാനിബയെ അനുഗമിച്ചുകൊണ്ട് അവർ അകത്തേക്ക് കയറുമ്പോൾ, കുറ്റബോധത്തോടെ ആ പെണ്ണ് തല താഴ്ത്തിയിട്ടു... പക്ഷെ യാദവ് തന്റെ പ്രണയത്തിന്റെ മേലുള്ള ആത്മ വിശ്വാസത്തോടെയും, ധൈര്യത്തോടെയും അവർക്ക് മുൻപിലിരുന്നു... ""നിങ്ങളുടെ മതം ഒരു പ്രശ്നമാവില്ലേ...??"" സംശയത്തോടെ ഷാനിബയവരെ നോക്കി... ""എല്ലാ മനുഷ്യരുടെയും രക്തത്തിന്റെ നിറം ചുവപ്പാണ്..."" യാദവ് പറഞ്ഞു... ""പക്ഷെ... പിന്നീടത് വലിയ പ്രശ്നമായേക്കും.."" ""ഞങ്ങളത് നേരിടും.."" യാദവ് അവരെ നോക്കി... ""പ്രായത്തിന്റെ ബുദ്ധിമോശമാണ്.."" ""ബുദ്ധിമോഷത്തിന്റെ പ്രായം എനിക്കെന്നെ കഴിഞ്ഞതാണ്..."" ഷാനിബ നീരസത്തോടെ അവനെ നോക്കി.. അയ്ഷയോടുള്ള അവന്റെ പ്രണയത്തിന് മുമ്പിൽ അവർക്ക് ഉത്തരം മുട്ടി പോയി...

""നിനക്കൊന്നും പറയാനില്ലേ.. ആയിഷ.."" ഏറെ നേരം മൗനിയായിരിക്കുന്നവളുടെ തോളിൽ തട്ടി, ഷാനിബ ചോദിച്ചു... ""എന്നോട് ക്ഷമിക്കു... എന്റെ ജീവനേക്കാളേറെ ഞാൻ പ്രണയിച്ചു പോയി... അവനില്ലാതെ ഇനിയൊരു ജന്മവും എനിക്കി വയ്യ...."" ഷാനിബയെ ചുറ്റിപ്പിടിച്ചവൾ തേങ്ങിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.. ആശ്വസിപ്പിക്കാനും, എതിർക്കാനും, അനുകൂലിക്കാനും കഴിയാതെയവർ വിഷമിച്ചു നിന്നു... ആ പെണ്ണിനോട് വല്ലാത്ത പാവം തോന്നി പോയി... ""ഞാൻ ചായ എടുക്കാം... നീ മുഖം കഴുകി വന്നേ...."" അയ്ഷയെ ബാത്‌റൂമിലേക്ക് പറഞ്ഞയച്ച്, ഷാനിബ യാദവ്നു നേരെ തിരിഞ്ഞു... ""ഞങ്ങളുടെ വീട്ടിൽ സമ്മതിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വിവാഹം നടക്കില്ല..."" ""സാരമില്ല ചേച്ചി.... അവൾ എന്റെ കൂടെ വരുന്നെങ്കിൽ ഞാൻ കൂടെ കൂടും..."" സാധാരണമട്ടിൽ യാദവ് അത് പറഞ്ഞപ്പോൾ ഷാനിബയ്ക്ക് അതിശയം തോന്നി... ഇനിയെന്ത് പറയണമെന്നവർക്ക് നിക്ഷയമുണ്ടായിരുന്നില്ല... പക്ഷെ മനസ്സുകൊണ്ടവർക്ക് യാദവിനോട് വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു... അയിഷായ്ക്ക് ഏറ്റവും ഉചിതമായൊരാളാണെന്ന്, അവനെ കാണുന്നയത്രയും നേരം അവരുടെ മനസ്സ് ഇടയ്ക്കിടെ ഓർമിപ്പിച്ചു...

ആയിഷ ഫ്രഷായി വന്നപ്പോഴേക്കും ചായയും പലഹാരവും ഷാനിബ അവർക്ക് മുന്നിൽ നിരത്തി വെച്ചു.. യാദവ് ആ പെണ്ണിനെ മാത്രം ശ്രദ്ധിക്കുന്നത് കാണവേ, അവർ അവിടെ നിന്നും പതിയെ ഉള്ളിലേക്ക് വലിഞ്ഞു... ""എന്തിനാ എന്റെ പെണ്ണ് ഇനിയും കരയുന്നെ.. ആ ചേച്ചി സെറ്റായ മട്ടാണ്... സമ്മതിപ്പിക്കാനുള്ളവരിൽ ഒരാൾ കുറഞ്ഞു കിട്ടിയില്ലേ... ഹാപ്പി നൗ..."" അവൻ കുസൃതിയോടെ അയിഷായ്ക്കടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു... അവളറിയാതെ ചിരിച്ചു പോയി.... ""ഞാനൊരു സാധനം കൊണ്ട് വന്നിട്ടുണ്ട്.."" യാത്ര പറഞ് പോവാനൊരുങ്ങിയവന്റെ കൂടെ അയ്ഷയും ബൈക്നടുത്തേക്ക് വന്നപ്പോയായിരുന്നു യഥാവത് പറഞ്ഞത്... ""എന്ത്..."" അവൾ ആകാംഷ മറച്ചുവെക്കാതെ അവനെ നോക്കി... ഒരു കവർ അവൾക്ക് നേരെ നീട്ടി... ""തുറന്ന് നോക്ക്..."" ദൃതിയോടെ ആ പെണ്ണ് കവർ പൊട്ടിച്ചു... ""തിന്നാനുള്ളതല്ല എന്തിനാ ഇത്ര ആക്രാന്തം...."" ""പോ അവ്ട്ന്ന്..."" അവൾ ചുണ്ട് കൂർപ്പിച്ചു... യാദവ് കുലുങ്ങി ചിരിച്ചു... ""ഹായ്... സാരി...."" അത്ഭുതത്തോടെയവൾ കയ്യിലെടുത്തു... നിവർത്തി നോക്കി.... ഇളം പിങ്ക് നിറത്തിൽ ഒഴുകി വീഴുന്ന അതി മനോഹരമായൊരു സാരി... കറുപ്പ് കല്ലുകൾ പതിപ്പിച്ച തിളങ്ങുന്ന മോഡേൺ ലുക്കിലായിരുന്നു അതിന്റെ വർക്ക്‌.. ബ്ലൗസിന്റെ നിറം കറുപ്പായിരുന്നു,

സാരിയുടെ ബോഡറും ബ്ലൗസിന്റെ വർക്കും നിറവും ഒരേ പോലെയായിരുന്നു.. ""എന്റെ കാമുകന്റെ സെലെക്ഷൻ സൂപ്പറാണല്ലോ..."" ആയിഷ പ്രണയത്തോടെ അവനിലേക്ക് ഒട്ടി നിന്നു.... ഷിർട്ടിന്റെ ബട്ടൺസ് തെരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു... അവനൊന്ന് പുഞ്ചിരിച്ചു... വളരെ മനോഹരമായി... ഇന്നേവരെ കാണാത്തത്രയും മനോഹാരിത ആ പുഞ്ചിരിക്കുണ്ടായിരുന്നു... ""നാളെ ഇതുടുത്ത് വരണം.... മുടി വിടർത്തിയിടാൻ മറക്കരുത്.. കാതിൽ ഞാൻ വാങ്ങിച്ച ജുമിക്കി തന്നെയിട്ടേക്കണം..."" ആ നിമിഷം എന്തുകൊണ്ടോ യാദവിന്റെ മനസ്സിലൂടെ യാദൃക്ശികമായി സുമിത്രയുടെ മുഖം ഞൊടിയിടയിൽ വന്നു പോയി... അവൻ കണ്ണുകൾ ഇറുക്കെയടച്ചു... വീണ്ടും ഒരിക്കൽ കൂടി ആ മുഖം യാദവിനെ അലോസരപെടുത്തികൊണ്ട് കടന്നു പോയപ്പോൾ... അവൻ അയ്ഷയെ കൂടുതൽ കൂടുതൽ തന്നിലേക്ക് അമർത്തി പിടിച്ചു.... വഴിയിലുടനീള യാത്രയിലും യാദവിന്റെ ചിന്ത അല്പം മുൻപ് തന്റെ മനസ്സിലൂടെ കടന്നുപോയവളെ കുറിച്ചായിരുന്നു... സുമിത്ര.... ഒരിക്കൽ പോലും താനവളെ, ഒരു നോട്ടം കൊണ്ട് പോലും മോഹിപ്പിച്ചിട്ടില്ല...

പണ്ട് മുതലേ അറിയാമായിരുന്നു ആ പെണ്ണിന് തന്നോടുള്ള പ്രണയം അത് പ്രായത്തിന്റെ ചപ്പല്യമായിട്ടേ കണ്ടിട്ടുള്ളു.. ജകനെ കൊട്ടേഷൻ കൊടുത്തതുമുതലാണ്, അവളിലെ പ്രണയം വീണ്ടും തന്നെ ആസ്വസ്ഥനാക്കിയത്, അന്ന് തീർത്ത് പറയുകയും ചെയ്തിരുന്നു തമ്മിലൊരു ബന്ധവുമില്ലെന്നും, ഒരിക്കലും അവളെ ആഗ്രഹിച്ചിട്ടില്ലെന്നും... അതിന് ശേഷം മനഃപൂർവം ഒന്നും അന്വേഷിക്കാനോ, അവളായിട്ട് തന്റെ അരികിലേക്കോ വന്നിട്ടില്ല.. പിന്നെ എന്തിനാണ് ആ മുഖം അനാവശ്യമായി തന്നിലേക്ക് വന്നത്.....?? തന്റെ പ്രാണന്റെ പകുതിയായ അയ്ഷയെ താൻ പ്രണയിക്കുന്നതിന് ഈ ഭൂമുകത്തൊന്നിനും അളക്കാൻ കഴിയാത്തത്രയും ആഴത്തിലാണ്... ഒരുപക്ഷെ.., സമുദ്രത്തിന്റെ ആഴം പോലും തന്റെ പ്രണയത്തിന്റെ മൂന്നിലൊരു ഭാഗമേ ഉണ്ടാവുകയുള്ളൂ.... അത്രമേൽ.... അത്രമേൽ.... അവളെ ഞാൻ പ്രണയിക്കുന്നു... എന്നിട്ടും എന്നിട്ടും എന്തിന് ആ മുഖം തങ്ങളുടെ പ്രണയനിമിഷങ്ങൾക്കിടയിൽ കടന്നു വന്നു......?? യാദവിന് വല്ലാത്ത ദാഹം തോന്നി... ചെന്നിയിലൂടെ വിയർപ്പൊഴുകി..

. മനസ്സിൽ ചിന്തകൾ തമ്മിൽ മല്പിടുത്തം നടത്തുമ്പോൾ വാശിയോടെയവൻ, തന്റെ പ്രണയത്തെ മാത്രം ഓർത്തു.... ""നീ ഇത്ര നേരം എവിടെയായിരുന്നു...."" അമ്പിളി നീരസത്തോടെ യാദവിനെ നോക്കി... വീട്ടിൽ വന്നു കയറുമ്പോയേക്കും സമയം രാത്രിയായിരുന്നു... മിക്കപ്പോഴും, അവനിവിടെ തന്നെയാണ് താങ്ങാറ്.. വർഷോപ്പിൽ താമസം ഏറെക്കുറെ കുറഞ്ഞു വന്നിട്ടുണ്ട്... അത് വാടകക്ക് കൊടുക്കാമെന്ന തീരുമാനത്തിലും അവനെത്തിയിരുന്നു..... ""ഇത്ര ശുണ്ഠി എന്തിനാമ്മേ..."" യാദവ് എല്ലാം മറന്ന് തന്റെ അമ്മയുടെ കവിളിൽ നുള്ളി... അവർ ചെറു ചിരിയോടെ ചുണ്ട് കോട്ടി അടുക്കളയിലേക്ക് നടന്നു... പിറകിലായിട്ട് യാദവും... ""എവിടെ.. എവിടെ.. അമ്മയുടെ പ്രാണ നാഥൻ...ഇന്ന് കടയിലും കണ്ടില്ലല്ലോ..."" കള്ളച്ചിരിയോടെ പറയുന്നവനെ തമാശമട്ടിൽ വളരെ പതിയെ അമ്പിളി കൈക്ക് അടിച്ചു... അവൻ കണ്ണിറുക്കി...

അമ്പിളിക്കി എന്തോ വല്ലാത്ത ആശ്വാസമാണ് തോന്നിയത്... യാദവിന് ഒരുപാട് മാറ്റം വന്നിരിക്കുന്നു... ശങ്കരേട്ടനെ അക്‌സെപ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു... അവൾക്കുള്ളിൽ വല്ലാത്ത ആഹ്ലാദം തോന്നി.. ""ഇന്ന് പോയിട്ടില്ല.. നീയത് പറഞ്ഞപ്പയാ ഞാനൊരു കാര്യം ഓർത്തത്.., നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്... ഭക്ഷണം കഴിച്ചിട്ട് ഉമ്മറത്തേക്ക് വാ ഞാനവിടെ ഉണ്ടാവും..."" അമ്പിളി ചോറ് വിളമ്പി ഹാളിലേക്ക് പോവാനൊരുങ്ങിയപ്പോൾ അവനവിടെ നിന്നു തന്നെ കഴിക്കാമെന്ന് പറഞ്ഞു കൈ കഴുകി... ""അല്ല.. മാളുവും.. അമ്മുവും എവിടെ....?"" ""അവര് നേരത്തെ ഉറങ്ങി..."" ""ഉം..."" ""ഞാൻ കോലായിലുണ്ടാവും നീ അങ്ങോട്ട് വാ..."" അമ്പിളി, പല കാര്യങ്ങളും മനസ്സിൽ കൂട്ടി കുറച്ച് പൂമുഖത്തേക്ക് പതിയെ നടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story