നിഴലാഗ്നി: ഭാഗം 3

nizhalagni

രചന: Mp Nou

""ഇനി ഇതിന്റെ ഒരു കുറവും കൂടിയെ ഉള്ളു.. ബാക്കിയെല്ലാം ആ എരണം കെട്ടവന്റെ കയ്യിലുണ്ട്.. എങ്ങനെ ഇല്ലാതിരിക്കും ആരുടെയാ സന്തതി എന്നോർക്കണേ..."" കൂടി നിന്ന പെണ്ണുങ്ങളിൽ നിന്ന് ഒരു പ്രായമേറിയ സ്ത്രീ പുച്ഛത്തോടെ പറഞ്ഞു.. ""നാളെയിനി പോലീസും കേസുമായിട്ട് ആരും ഈ കോളനി കയറിയിറങ്ങാതിരുന്നാൽ മതിയായിരുന്നു..."" രാത്രിയിൽ തുണിയഴിക്കാൻ മടിയില്ലാത്ത വേറൊരുത്തി കിട്ടിയ അവസരം പോലെ വാ കൊണ്ട് വിലപിച്ചു.. തമ്മിൽ തമ്മിൽ കുശലങ്ങളും രോധനങ്ങളും കവലയിലെ കോളനിയാകെ മുഴച്ചു നിന്നു... തമ്മിൽ കുറ്റം പറയാൻ അനർഹരാണെങ്കിലും വീണു കിട്ടിയ വിഷക്കായ പരസ്പരം അവർ കൈമാറി.. കൂടുതൽ കൂടുതൽ വിഷം അവർ കാർക്കിച്ചു തുപ്പി... ""എവിടുന്ന് കിട്ടിയണ്ണ.... ഒരു ലഗേജ്..""വർക്ഷോപ്പിലെ കാറിനടിയിൽ നിന്നും പെരുമ്പാമ്പ് കണക്കെ കിഷോർ പുറത്തേക്ക് നീണ്ടു വന്നു.. യാദവ് അവനെ ഇരുത്തിയൊന്നു നോക്കിയതേയുള്ളൂ... അപ്പോയെക്കും ആമ തല വലിയുന്ന പോലെ കാറിനടിയിലേക്ക് വീണ്ടും ഊളിയിട്ടു...

സ്റ്റെയർകേസ് കയറുമ്പോഴും മനസ്സ് ശൂന്യമായിരുന്നു... ഇനിയെന്ത് എന്ന ചോദ്യം പോലും അവനില്ലായിരുന്നു... നടക്കാനുള്ളതെല്ലാം നടക്കട്ടെ... എന്നൊരു ഭാവം മാത്രം... കുറ്റിയിടാത്ത വാതിൽ ഒരു കാൽ കൊണ്ട് തള്ളി തുറന്ന്... മുറിയൊന്നുഴിഞ്ഞാകമാനം നോക്കി.. അലങ്കോല പെട്ട റൂമിൽ പടിഞ്ഞാറു ഭാഗത്തു പഴയ ഒരു കട്ടിൽ... ഇടയ്ക്ക് എപ്പോയെങ്കിലും യാദവ് കിടക്കുന്നയിടമായിരുന്നു അത്... അധികവും അവൻ ടെറസ്സിൽ പാ വിരിച്ചുറങ്ങാറാണ് പതിവ്.... മഴ പെയ്താലോ... മഞ്ഞ് അധികമായാലോ... അതുമല്ലെങ്കിൽ... വയ്യാതായാലോ കിടക്കുന്നയിടം... കൂടുതലൊന്നും ചിന്തിക്കാതെ അതിലേക്ക് അയിശുവിനെ പതിയെ കിടത്തി.... ഉള്ളിലെ അമർഷം പുറത്ത് കാണിക്കാതെ അവൻ തിരികെ നടന്നു...... -------------------------------------------- വല്ലാതെ തൊണ്ട വരളുന്ന പോലെ..... മിഴികൾ ആണ്ടു വലിഞ്ഞെങ്ങോ... എത്തിയെത്തിനാലാവാം പണിപ്പെട്ടിട്ടും തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പോലെ.... കൺപോളകളിലാരോ.... കനം കുത്തി നിറച്ചത് പോലെ... ഏറെ നേരത്തിനൊടുവിൽ ആ പെണ്ണ് മിഴിയൊന്നനക്കി തുറന്നു......

കണ്ണുകൊണ്ട് ചുറ്റുമാകെ വട്ടം വെച്ചു.... ""താനിതെവിടെയാണ് "" മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു.... തൊണ്ട വല്ലാതെ വരളുന്നു... അയിഷാ ചുറ്റും കണ്ണോടിച്ചു... ഒരു തുള്ളി വെള്ളത്തിനായി... ബ്രിട്ടീഷ് കാലത്തുള്ളതാണെന്ന് തോന്നിക്കും വിധം അരമേശ... അതിനു മുകളിലെ നിറംകെട്ട് വക്ക് കോടിയ ജഗ്ഗ്‌ തുറന്നു നോക്കി.. ആശ്വാസത്തോടെ മൂന്നിറക്ക് വെള്ളം വാ തൊടാതെ കുടിച്ചു.. വീണ്ടും വരളുന്ന പോലെ... വീണ്ടും കുടിച്ചു... അതിലെ വെള്ളം മുക്കാ.. ഭാഗത്തോളം കുടിച്ചു തീർത്തു... വല്ലാത്തൊരാശ്വാസം... നെടുവീർപ്പോടെ കട്ടിലിലേക്കിരുന്നു.... അയിഷാ റൂമാകെ വീക്ഷിച്ചുകൊണ്ടിരുന്നു... ചപ്പ് .. ബിയർ ബോട്ടിൽ... സിഗരറ്റ് എന്ന് വേണ്ട പലതും അവൾക്ക് കൂട്ടായ് റൂമിലാകെ... ""ഇത്രയും വൃത്തിയില്ലാത്ത മനുഷ്യരോ..."" മനസ്സിലേക്കോടിയത്തിയത് രാഹുലാണ്... ""ഹേയ്...അവനിത്രക്കും ചീപ്പല്ല..."" തലക്കടിയേറ്റത്തുപോലൊരു തോന്നൽ...പെട്ടന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.... വീണ്ടും വീണ്ടും ഓർത്തു നോക്കിയതല്ലാതെ ഇരുണ്ട മാനം പോലെ ശൂന്യമായിരുന്നു...

ശരീരമാകെ വേദനിക്കുന്നു... ഒന്ന് കുളിച്ചു മാറ്റാൻ സാധിച്ചിരുന്നെങ്കിൽ...?? ഉണങ്ങിയ ചോരച്ച മണം.. അയ്ഷക്ക് അസഹ്യമായ് തോന്നി... അറ്റവും തുടക്കവും കിട്ടാതെ അവൾ വീണ്ടും കട്ടിലിലേക്ക് ചുരുണ്ട് കൂടിയിരുന്നു... സമയം കടന്നു പോയി... പുറത്തെ ബഹളം കനം കുറഞ്ഞു വന്നു... വീണ്ടും വെള്ളം കുടിച് ദാഹമകറ്റി... ക്ഷീണം കൊണ്ടാവാം.. ദേഹം പോലുമറിയാതെ വീണ്ടും അയിഷാ മയക്കത്തിലേക്കാണ്ടു... റാംമും അമീറും തിരികെ വീട്ടിലേക്ക് മടങ്ങി... യാദവ്.. സന്ധ്യയായിട്ടും വർക്ഷോപ് വിട്ടുപോവാതെ ചിന്തയിൽ മുഴുകിയങ്ങനെ ഏറെ നേരമിരുന്നു...കിഷോർ ഇടയ്ക്കിടയ്ക്ക് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും കൂടുതലൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല... അവന്റെ സമയമായപ്പോൾ കൂലി വാങ്ങി അവനും പോയി... ---------------------- അവൾക്കു മുമ്പിലെ ഭക്ഷണപൊതിയിലേക്ക് നോക്കി അയിഷാ ചുറ്റുപാടും നോക്കി... നല്ല വിശപ്പുള്ളതിനാൽ കൂടുതലൊന്നും ചുഴിഞന്വേഷിക്കാതെ കഴിപ്പ് തുടങ്ങി.... "" ഭക്ഷണം കണ്ടിട്ടില്ലേ.. ""

പരുഷമായ ശബ്ദം കേട്ട് പൊടുന്നനെ ആയിഷ ഞെട്ടി വിളർത്തു.. മുമ്പിൽ യാദവ്... ചുണ്ടിൽ പുകയുന്ന സിഗരറ്റ്.... ഉൾഭയം ആവശ്യത്തിലധികം അവളിലുണ്ടായിട്ടും പുറത്ത് കാണിക്കാതെ വെണ്ണപോലെ ചുമരിലേക്ക് ചേർന്നൊതുങ്ങി നിന്നു... ""ആ.. ആരാ... ര.. രാ... രാ.. ഹു.. ലെവിടെ...""പറഞ്ഞവസാനിച്ചപ്പോഴേക്കും ആ വെണ്ണ ഉരുകിയിരുന്നു.... ""അവനൊന്നും ഇവിടെയില്ല..""" വാക്കിന് മൂർച്ചക്കൂടി.... ""നിന്റെ കാമുകൻ എനിക്ക് തന്ന എട്ടിന്റെ പണിയല്ലേ നീ.."" സിഗരറ്റ് നിലത്തേക്കെറിഞ്ഞ് ശൗര്യത്തോടെ അയ്ഷയെ നോക്കി... "" ദേ.. പെണ്ണെ നിന്റെ വീടും കുടിയും എവിടാന്ന് വെച്ചാൽ പറ ഞാൻ കൊണ്ട് വിടാം... നീയും രാഹുലും പറയുന്ന പോലെ എനിക്കി നിന്നെ ഇവിടെ നിർത്താനൊന്നും പറ്റില്ല.. അല്ലെങ്കിലേ നാട്ടുകാർക്കിടയിൽ നല്ല പേര... "" ""ഞാനെവിടെക്കും പോവില്ല.. ബോധമില്ലാത്തപ്പോ നിങ്ങളോടാരാ പറഞ്ഞെ എന്നെ ഇങ്ങോട്ടേക്ക് കടത്തി കൊണ്ടൊരാൻ... ഞാൻ കേസ് കൊടുക്കും "" എവിടെ നിന്നോ കിട്ടിയ ധൈര്യം സംഭരിച് അയിഷാ യാദവിനെ നോക്കി...

നെല്ലിക്ക പോലെ വീങ്ങി വന്ന മുഖം ദേഷ്യം കൊണ്ട് ചുമന്നു.... """ തല കറങ്ങി വീണ നിന്നെ തല്ക്കാലം സുരക്ഷിതമായൊരു സ്ഥലത്തെത്തിച്ച ഞങ്ങളോട് ഇങ്ങനെ തന്നെ ചെയ്യണം... നേരത്തെ രാഹുലെനിക്കിട്ട് പണി തന്നു ഇപ്പൊ നീയും... നിനക്കൊക്കെ വേറെ വല്ല വിചാരവും ഉണ്ടെങ്കിൽ ഈ വീടിന് വെളിയിൽ... അല്ലാതെ എന്നെ നിങ്ങക്കിടയിൽ വലിച്ചിടരുത്... പറഞ്ഞേക്കാം.... നാളെ രാവിലെ പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിക്കോണം... അല്ലെങ്കിൽ ഞാൻ ആരാണെന്ന് നീ അറിയും... " യാദവ് ദേഷ്യത്തോടെ ഡോർ തട്ടി സ്റ്റേയർ ഇറങ്ങി പോയി... ""ഇതെന്ത് മൂഷേട്ടാ...."" അയിഷാ പിറു പിറുത്തു... അവൾ വീണ്ടും കഴിപ്പ് തുടങ്ങി.. പൊറാട്ടയും ബീഫും.. ""കൊള്ളാം..."" കൈവിരലുകൾ നുണഞ്ഞെടുത്ത് രുചിയാസ്വദിച് കഴിപ്പ് നിർത്തി... പുറത്ത് നിന്നും തെളിഞ്ഞ വെളിച്ചം ഇരുട്ടിനെ തോൽപിച്ച് മുറിയിലാകെ കഷ്ടിച്ച് നിറഞ്ഞു നിന്നു..

പല സ്വിച്ചുകളും അമർത്തിയെടുവിൽ ഫിലമെന്റ് ബൾബ് ചുവന്നു കത്തി... വെള്ള വെളിച്ചം കണ്ടു തഴമ്പിച്ച കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതുപോലെയൊരനുഭൂതി... കണ്ണുകൾ മഞ്ഞളിക്കുന്നു... ടെറസിലേക്കുള്ള വാതിൽ തുറന്നിട്ടിരുന്നു... ടാങ്കിലെ വെള്ളം പാട്ട കൊണ്ട് മുക്കി മുഖവും കാലും നന്നായിട്ട് തന്നെ കഴുകി.... വല്ലാത്തൊരു ഉന്മേഷം.... ഒരു പ്രസരിപ്പ്... ""ഇനിയൊന്ന് മേലാകെ കഴുകണം "" അയിഷായോർത്തു..."" അതിനി എങ്ങനെ സാധിക്കും "" ആ പെണ്ണ് സ്റ്റെയർ കേസിൽ നിന്ന് താഴേക്ക് എത്തി നോക്കി... ആരുമില്ല... ചുറ്റും നോക്കി.. നിരാശ.... അവൾ മുഖം താഴ്ത്തി... അല്പം കഴിഞ്ഞ് വീണ്ടും താഴേക്ക് നോക്കിയപ്പോൾ യാദവ് സ്റ്റെപ് കയറി വരുന്നു... അവനവളെ അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി... ഇശ്ശിരി ദേഷ്യം വന്നെങ്കിലും അവളും അവനെ അനുകമിച്ച് അകത്തേയ്ക്ക് കയറി... ""ശ്... ഹലോ... ഒരു കാര്യം ചോദിക്കട്ടെ..."" ആയിഷ നിന്ന് പരുങ്ങി,,,, യാദവ് തിരിഞ്ഞു നോക്കി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story