നിഴലാഗ്നി: ഭാഗം 4

nizhalagni

രചന: Mp Nou

- ""എനിക്കൊന്ന് ഫ്രഷ് ആവണമായിരുന്നു.. ഇവിടെ എവിടെയാ അതിനുള്ള സൗകര്യം.."" "" ദാ.. ആ ടെറസിൽ... "" യാദവ് വലത് ഭാഗത്തേക്ക് വിരൽ ചൂണ്ടി.. ""കുളിമുറിയൊന്നുമില്ലേ..."" ആയിഷ തലയൊന്ന് പരതി ടെറസിലേക്കും പിന്നീട് യാദവിനെയും നോക്കി... യാദവ് ഒന്നും മിണ്ടാതെ തന്നെ പിന്തുടരാൻ ആംഗ്യം കാണിച്ചു മുന്പേ നടന്നു... കൂടെ അയിശുവും... പടിയിറങ്ങി തൊട്ടടുത്ത കൂരയിലേക്കവൻ നടന്നെത്തുമ്പോയേക്കും അവിടെ വിളക്കണച്ചിരുന്നു.. എങ്കിലും സുജാത അത്യാവശ്യം നല്ല രീതിയിൽ പരിചിതയായതിനാൽ തെല്ലും അമാന്തിക്കാതെ യാദവ് ഡോറ് തട്ടി... ""ആരാണെങ്കിലും നാളെ വാ... ഇന്നെനിക്കു വയ്യ..."" കുപ്പിവളകളുടെ ശബ്ദം കതകിൽ തട്ടി നിന്നു... "" ചേച്ചി... ഇത് ഞാനാ യാദവ്... "" പൊടുന്നനെ സുജാത വാതിൽ തുറന്നു... ""ആഹ് നീയായിരുന്നോ...ഞാൻ കരുതി വല്ല കസ്റ്റമറും ആണെന്ന് ""കണ്ണിറുക്കിയൊന്ന് ചിരിച്ചു... ""അല്ല.. ഇതാര്... അപ്പൊ രാവിലത്തെ ചൂടുള്ള വാർത്തയുടെ കിടപ്പു വശം ഇതാണല്ലേ...ഹ്.. മ്.. ഇനി നിനക്ക് നമ്മളെയൊന്നും വേണ്ടല്ലോ അല്ലെ..."" സുജാത ചൊടിച്ചു... ""അതൊക്കെ പിന്നെ പറയാം... വലിയ കഥയ... ഇപ്പൊ ചെറിയൊരു സഹായം എനിക്ക് ചെയ്യണം..""

എന്താണെന്നറിയാൻ യാദവിനെ നോക്കി... അയ്ഷയെ കൂട്ടി സുജാത അകത്തേക്ക് പോയി... ഉടനെ തിരികെയെത്തമെന്ന് പറഞ് യാദവ് എവിടേക്കോ പോയി... അരമണിക്കൂറിന് ശേഷം ആയിഷ ഫ്രഷായി തിരികെയെത്തി... ""നീ വല്ലതും കഴിച്ചോ..??"" മാറ്റി വെച്ച കാസറോളിലെ ചോറ് സ്റ്റീൽ പ്ലേറ്റ്ലേക്ക് കോരിയിട്ടു.. കഷ്ടിച്ചൊരു മത്തിയും അതിന്റെ കുറച്ച് നീരും ചോറിലേക്ക് ഒഴിച്ചു... ""ഒന്നും പറയണ്ട കഴിച്ചിട്ട് പോയാൽ മതി.. അവൻ വരാൻ സമയമെടുക്കും.."" മടിച്ചു മടിച്ചു നിന്ന അയ്ഷയെ സുജാതെ കഴിക്കാനായ് നിർബന്ധിച്ചു..... ""സാധാരണ ബാക്കി വന്ന ചോറിൽ ഞാൻ വെള്ളം ഒഴിക്കാറാ പതിവ്... ഇന്ന് എന്തുകൊണ്ടോ ഞാനത് മറന്നു.... ഇത് ദൈവം നിനക്ക് കണക്ക് വെച്ചതാ... അതോണ്ട് വേഗം തിന്ന് തീർത്തോ... രസവും കൊണവും ഒന്നും ഉണ്ടാവില്ല... എന്നാലും വിശപ്പിന് നല്ലതാ.."" കുസൃതി ചിരിയോടെ സുജാത അവളെ നോക്കി... "" അവനൊരു പാവാണ്... സ്നേഹം എന്താണെന്ന് അവനറിയില്ല.... നല്ലൊരു പെണ്ണ് അവന്റെ ജീവിതത്തിലേക്ക് വരണമെന്നാണ് എന്റെ പ്രാർത്ഥനാ...

അതേതായാലും ദൈവം കേട്ടു..."" ആത്മാർഥമായിട്ടൊരു തുള്ളി നനവ് സുജാതയുടെ കവിളിൽ തങ്ങി... കേട്ടപാടെ തരിപ്പിൽ പോയ മട്ടിൽ അവളറിയതൊന്ന് ചുമച്ചു..... അയ്ഷയുടെ കണ്ണുകൾ ഉരുളക്കിഴങ്ങ് പോലെ ഉരുണ്ടുകൂടി.. ""ഹേയ്... അങ്ങനെയൊന്നുമില്ല... ഞങ്ങള് തമ്മിൽ ഒന്നുല്ല... ഒരു ആപത്തു സമയത്ത് എന്നെ സഹായിച്ചതാ കക്ഷി.. പക്ഷെ അത് അയാൾക്ക് വിനയായി..."" പറഞ്ഞവസാനിപ്പിച്ചപ്പോയെക്കും അവളുടെ മിഴി കൂമ്പി... പരസ്പരം... മൗനം... വേഗത്തിൽ ചോറ് വാരി തിന്ന് ഉമ്മറത്തേക്ക് എത്തി നോക്കി.. ഇല്ല.... വന്നിട്ടില്ല... ഉറക്കം വന്നിട്ട് തല കനക്കുന്നപോലെ... ""അവനിപ്പോയൊന്നും വരില്ല... ചിലപ്പോൾ നട്ടപാതിരയാവും... മോളിവിടെ കിടന്നോ..."" ""ഹേയ് വേണ്ട വരുമായിരിക്കും...""അവൾ സ്വൊയം ആശ്വാസം കണ്ടെത്തി... സുജാത ഒരു നെടുവീർപ്പോടെ... മാത്സി കാണാംകാൽ വരെ കയറ്റി കുത്തി താഴെ സ്റ്റെപ്പിലേക്കിരുന്നു... അയ്ഷയുടെ കണ്ണിലെ വിവർണ്ണത കണ്ട് അവൾക്ക് പൊട്ടിച്ചിരിക്കാൻ തോന്നി.... ഒരു സമയം എല്ലാവരും ഇങ്ങനെ.... പിന്നീടത് ശീലമാവും.. ""

ചേച്ചിയുടെ ഭർത്താവ് ഗള്ഫിലാണോ.. "" പ്രതീക്ഷിക്കാതെ വന്ന ചോദ്യം അവളെ നൊമ്പരപ്പെടുത്തി... "" ആയിരുന്നെങ്കിൽ എനിക്കി ഈ ഗതി വരുമായിരുന്നോ...?? "" സുജാത ഇരുളിലേക്ക് നോക്കി... അദ്ദേഹം മരിച്ചു പോയി .... സംശയങ്ങൾ പെട്ടന്നൊരുത്തരം കൊണ്ടില്ലാതായി... "" കുട്ടികൾ... "" ""ആഹ്.. രണ്ടാളുണ്ട്... ഒരാൾ ആറിലും ഇളയവൾ രണ്ടിലും.."" എന്തോ ഓർത്തെന്നപോലെ സുജാത അയ്ഷയെ നോക്കി.. ""അങ്ങേരുള്ളപ്പോൾ ഒന്നും അറിയണ്ടായിരുന്നു.. ആരോരുമില്ലാത്ത എന്നെ ജീവനായിരുന്നു... ഞാൻ കാരണം അദ്ദേഹത്തിനെല്ലാം നഷ്ടപ്പെട്ടു...വീട്... കുടുംബം... ബന്ധം... എല്ലാം...."" അയ്ഷക്ക് ആ സ്ത്രീയോട് വല്ലാത്ത സഹതാപം തോന്നി... കുറുക്കൻ ഓരിയിടുന്ന ശബ്ദം വ്യസന സംഭാഷണത്തിന് വിങ്ങലേൽപ്പിച്ചു... "" ദുഃഖമില്ലാത്ത നിഴൽപോലും ഈ ലോകത്തുണ്ടോ...?? പലർക്കും പല രീതിയിൽ പ്രയാസങ്ങൾ... അവ രഹസ്യമായതും.. ചില പരസ്യമായതും... ഓരോ ആത്മാവിനെയും സ്പർശിക്കുമ്പോൾ മാത്രമേ അവ എന്താണെന്ന് തിരിച്ചറിയുകയുള്ളു...

അല്ലാത്തതെല്ലാം മിഥ്യ തന്നെ.... മായ തന്നെ.... """ ആയിഷ മനസിലോർത്തു... സുജാതയെ കുറിച്ചോർക്കുംന്തോറും അവളുടെ മനസ്സ് കട്ടിയില്ലാതായെന്ന് തോന്നി പോയി... ഒരിക്കൽ സമ്മർദ്ദം കൊണ്ട് തുണിയഴിക്കേണ്ടി വന്നവളെ സ്വന്തം പൗരുഷത്താൽ തുണിയുടുപ്പിച്ച് അയാൾ..... ഇന്ന് സമൂഹം അവളെ വീണ്ടും പഴയ ചേരിയിലേക്ക് എത്തിച്ചിരിക്കുന്നു.... """പിഴച്ചവൾ "" എന്ന് ജനം അവൾക്ക് നാമം നൽകി... അതിൽ നിന്നും പുറത്ത് ചാടാൻ സാധിക്കാത്തവിധം..... സമൂഹമല്ലേ യഥാർത്ഥത്തിൽ പലരെയും ജീവിക്കാനനുവദിക്കാത്തത്..... """ശേ... എത്ര മ്ലേച്ഛകരം.... ------------------------ സിരപോലും കോച്ചി പിടിക്കുന്ന തണുപ്പത്ത് അവൾ വാനം നോക്കി നിന്നു... ഗോൾഡൻ നിറത്തിൽ കട്ടിയുള്ള തട്ടം കൊണ്ടവൾ മാടി പുതച്ചിരുന്നു.... ദൂരെ നിന്നും പടികൾ കയറി വരുമ്പോയെ യാദവ് അവളെ ഇടയ്ക്കൊന്ന് നോക്കി കൊണ്ടായിരുന്നു വന്നത്.... ചെരുപ്പിന്റെ ശബ്ദം കേട്ടപ്പോഴേ ആയിഷ ഊഹിച്ചു.... ഊഹം തെറ്റിയില്ല യാദവ് തന്നെ... പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല... ദൂരെ അവ്യക്തമായി കാണുന്ന നഗരം.... അയ്ഷയുടെ മിഴി തറച്ചു നിന്നു.... ഇരുളിൽ ലയിച്ചു ചേർന്നതുപോലെ വെളിച്ചം ഓരോ പൊട്ട് പൊട്ട് പോലെ.... പകലിനെക്കാൾ രാത്രി അവൾക്ക് സുന്ദരമായി തോന്നി....

""നിന്നെ അവന് ശരിക്കും ഇഷ്ടമാണോ..."" യാദവ് ടാങ്കിനുമുകളിലിരുന്നു... ഇത്തവണ ആയിശു തിരിഞ്ഞു നോക്കി... "" അല്ലെങ്കിലും തറവാട്ടിൽ പിറന്ന പെണ്ണ് ചെയ്യുന്ന പരിപാടിയാണോ നീ ചെയ്തത്.. ഒരാളിഷ്ടം പറഞ്ഞെന്ന് കരുതി ചാടി പുറപ്പെടാവോ.... നിനക്കെന്താ വിവരവും വിദ്യാഭ്യാസവുമൊന്നുല്ലേ... "" അവന്റെ വാക്കുകൾക്ക് മറുപടി പറയാൻ അയ്ഷയുടെ കൈകളിൽ ഒരുത്തരമില്ലായിരുന്നു... തന്റെ ആത്മാഭിമാനം പോലും ചോദ്യം ചെയ്തപോലെ.... ഒരാൾക്കു മുമ്പിലും ഇന്നോളം തലകുനിക്കേണ്ടി വന്നിട്ടില്ല..... പക്ഷെ..... ഇവിടെ.... അവൾക്കെല്ലാം നഷ്ടപ്പെട്ടു.... ""വല്ല തല തിരിഞ്ഞ ആണ്പിള്ളേരുടെയും കയ്യിലായിരുന്നെങ്കിലോ തന്നെ കിട്ടിയത്... ഞാനും രാഹുലും ആയത് നിന്റെ ഭാഗ്യം അല്ലെങ്കിൽ വല്ല കായലിലോ.. പീസ് പീസ് ആയി ബാഗിനകത്തോ ഇളിച്ചു കാട്ടി കിടന്നേനെ...അതാണ് പെങ്ങളെ ഇപ്പോഴത്തെ കാലം..."" "" താനും ഇങ്ങനെയുള്ള ജാതിയല്ലെന്ന് ആരു കണ്ടു """ ആയിഷ അവന്റെ ഉള്ളൊന്ന് ചൂഴ്ന്നു നോക്കിയതാണെങ്കിലും യാദവിന് അത് വല്ലാതങ്ങ് കൊണ്ടിരുന്നു...

""ഡി.. പറയുന്നത് സൂക്ഷിച്ചും കണ്ടും അല്ലെങ്കിൽ ചെവിക്കല്ല് ഉണ്ടാവൂല.... പറഞ്ഞേക്കാം... ഈ യാദവിന് എല്ലാ തോന്നിവാസവും ഉണ്ട്.. പക്ഷെ അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നോന.... ഇന്നേ വരെ ഒരു പെണ്ണിനേയും അവളുടെ സമ്മതമില്ലാതെ യാദവ് തൊട്ടിട്ടില്ല... "" അവന്റെ കണ്ണിലെ വെള്ള പാട ചുമന്നിരുന്നു... ദേഷ്യം നിയന്ത്രിക്കാനാവാതെ ഇരുന്നിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് അയ്ഷയുടെ തൊട്ടരുകിലെത്തിയത് അവൻ പോലും അറിഞ്ഞില്ല... ""അവന് ഭയങ്കര ദേഷ്യമാണ്... ആ സമയത്ത് അവൻ ചെയ്തുകൂട്ടുന്നതെന്താണെന്ന് അവനു പോലും നിശ്ചയമില്ല """ സുജാതയുടെ വാക്കുകൾ അവളെ വീണ്ടും ഓർമപ്പെടുത്തി... ഇനിയെന്തെങ്കിലും പറഞ്ഞാൽ അവൻ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്താൽ... അവളിത്രമാത്രം പറഞ്ഞു.... അതും പതിയെ... വളരെ മയത്തിൽ.... ""അയ്ഷയെ അയ്ഷക്ക് മാത്രമേ അറിയൂ... മറ്റൊരാൾക്കും വായിക്കാൻ കഴിയാത്ത പുസ്തകമാണ് ഞാൻ.... അതുകൊണ്ട് ഒരാളെയും... കണ്ടമാത്രയിൽ വിലയിരുത്തരുത്

നിനക്കിപ്പോൾ നൊന്ത പോലെ മറ്റുള്ളവർക്കും നോവും... ഏതൊരാളോടും വായിൽ വന്നത് വിളിച്ചു പറയുന്നതിന് മുൻമ്പ്... താൻ ശരിയാണോയെന്ന് ഒരു വട്ടമെങ്കിലും സ്വയം ചിന്തിക്കുക... അല്ലെങ്കിൽ നിന്റെ വാക്ക് ആഴത്തിലുള്ള മുറിവായി മാറാൻ ഒരു നിമിഷം മതി....വേറൊരു കാര്യം നിന്റെ അമിതമായ ദേഷ്യം നിയന്ത്രിച്ചിട്ടില്ലെങ്കിൽ അത് നിനക്ക് തന്നെ വിന വരുത്തും...""" അവളുടെ മിഴിയിലേക്കുറ്റു നോക്കിയതല്ലാതെ അവനൊന്നും മിണ്ടാതെ നിന്നു... എന്തുപറയണമെന്നവനൊരു നിക്ശ്ചയവുമില്ലായിരുന്നു എന്നതാണ് സത്യം.... നിർവികാര്യത്തിന്റെ ചിലന്തികൾ അവനെ വല നെയ്യുന്ന പോലെ..... ഇരപ്പിടിക്കാൻ ഇനിയുമാരൊക്കെയോ ചിലന്തിയെ പോലെ ഒളിഞ്ഞു നിൽക്കുന്ന പോലെ..... വല്ലാത്തൊരു നീരസം പോലെ തോന്നി.... പഞ്ഞിപോലെ അവൾ ശൂന്യതയിൽ നടന്നു നീങ്ങുന്നതും നോക്കി യാദവ് നിന്നു..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story