നിഴലാഗ്നി: ഭാഗം 5

nizhalagni

രചന: Mp Nou

ആയിഷ പോയിക്കഴിഞ്ഞിട്ടും യാദവ് ഏറെ നേരം അവിടെ നിന്നു... വെള്ളകടലാസ്‌പോലെ ശൂന്യമായിരുന്നു ആ യുവാവിന്റെ മനസ്സ്... തികട്ടി ഛർദിച്ച മാലിന്യം പോലെ ദേഷ്യം അവനിലാകെ സ്പഷ്ടമായിരുന്നു.. ആ ചൂട് കുറച്ചധികം നേരത്തേക്ക് അവനെ പൊതിഞ്ഞു നിന്നിരുന്നു... എങ്കിലും സ്വാന്തം ശൂന്യമായിരുന്നു.... പഴകിയ പുതപ്പിനു പകരം പുതിയൊരെണ്ണം കണ്ട ആയിഷ അതെടുത്തു നോക്കി. വെള്ള നിറത്തിൽ ചെമ്പരത്തി പൂവിന്റെ ഇതളുകളെന്നു തോന്നിക്കും വിധത്തിലേതോ ഒരു പൂവ്... ചുവപ്പ് നിറത്തിൽ വലിയ വട്ടത്തിൽ.... അയ്ഷക്ക് ഒരുപാടിഷ്ടം തോന്നി....അവൾ ലൈറ്റ് അണച്ച് പെട്ടന്ന് തന്നെ കിടന്നുറങ്ങി... --------------------------------------- "" യദു... നിന്നോട് ഞാൻ പറയാറില്ലേ... ഇങ്ങനെ വഴക്കുണ്ടാക്കല്ലെന്ന്... എത്ര പറഞ്ഞാലും മനസ്സിലാവില്ല.... "" രാധ ആവലാതിയോടെ കയ്യിലെയും കാലിലെയും പറ്റി പിടിച്ച പൊടിയെല്ലാം നനഞ്ഞ തുണി കൊണ്ട് തുടച്ചു നീക്കി... അവൻ ഇടയ്ക്ക് കൈ ചെറിയൊരു എരിവോടെ വലിക്കുന്നുമുണ്ട്....

പക്ഷെ ആ... ആറു വയസ്സുകാരൻ കരഞ്ഞതേയില്ല.... രാധ ഭരണിയിൽ നിന്നും കൈകൊണ്ട് തന്നെ ഒരു പിടിയോളം കല്ലുപ്പ് കോരിയെടുത്തു... ഇളം ചുടുവെള്ളത്തിലേക്കിട്ട് നന്നായി കൈ വെച്ച് ഇളക്കി ചേർത്തു... ""ആ... ഹ്.."" കാലിലേക്കൊഴിച്ചപാടെ അവൻ ഒന്ന് ഞെരുങ്ങി കൊണ്ട് പിൻ വലിച്ചു... സ്നേഹത്തോടെ അവനെ തലോടി രാധ മെല്ലെ മെല്ലെ പൊട്ടും മുറിയും കഴുകി വൃത്തിയാക്കി... ഇടയ്ക്കൊന്ന് കരഞ്ഞെങ്കിലും പിന്നീടതുണ്ടായില്ല..... ""നിനക്ക് ഇത്ര ചെറിയ പ്രായത്തിലെ വല്ലാത്ത ദേഷ്യമാണ്... ഇപ്പഴേ.. എന്റെ പൊന്നു മോൻ നിയന്ത്രിക്കാൻ പഠിക്കണം... അല്ലെങ്കിൽ അത് ദോഷം ചെയ്യും..."" രാധ യദുവിനെ വാത്സല്ല്യത്തോടെ തലോടി.... അന്ന് ആ കുഞ്ഞു മനസ്സിൽ അതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും.. വാക്കുകൾ ഇപ്പോഴും മനസ്സിൽ തന്നെ കിടപ്പുണ്ട് അവനോർത്തു.... ""അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ താൻ ഇങ്ങനെയൊന്നുമാവില്ലായിരുന്നു..""" അവന്റെ ചിന്ത കാടുകയറി... അമ്മയെന്ന നഷ്ടം അത് നികത്താൻ കഴിയാത്തതാണെന്ന് അവൻ എപ്പോഴും ചിന്തിക്കുമായിരുന്നു...

ഓർമ്മകൾക്കൊടുവിൽ ഒരു പൊടി നനവ് അവന്റെ കണ്ണിലൂറി വന്നു... എന്തിനായിരിക്കും അമ്മ എന്നെ തനിയെ വിട്ട് പോയത്....?? മറ്റൊരാളുടെ ഭാര്യ ആവുന്നതിന്റെ തൊട്ടു മുൻപെങ്കിലും തന്നെക്കുറിച്ചോർക്കാമായിരുന്നില്ലേ...?? ഇല്ല.!!.. ആ സ്ത്രീയെ കുറിച് ഞാൻ ഓർക്കാൻ പാടില്ല...അവന്റെ ചുണ്ടുകൾ വിറകൊണ്ടു.. കണ്ണുകൾ വീണ്ടും ചുമന്നു... പിന്നീടെപ്പഴോ അവൻ ഉറങ്ങി പോയി... പ്രഭാതം ഉണർന്നു.. പതിവെന്ന പോലെ സൂര്യൻ യാദവ്ന്റെ കണ്ണുകളിലേക്ക് മൂർച്ചയോടെ നോക്കി.. കണ്ണു തിരുമ്മി കോട്ടുവാ ഇട്ടുകൊണ്ട് യാദവ് സൂര്യനെ നോക്കി... അവൻ എഴുന്നേറ്റിരുന്നു... കഠിനമായ തലവേദന അയാൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.. തലകൈവിരലുകൊണ്ട് അമർത്തി തിരുമ്മി... തന്നെയെന്നും ഉണർത്താറുള്ള സൂര്യന്റെ സാമീപ്യം അസഹ്യമായി തോന്നി.. കണ്ണിലേക്ക് തുളച്ചു കയറി ശിരസ്സാകെ മുള്ളു കുത്തുന്ന പ്രതീതി അയാൾക്കനുഭവപ്പെട്ടു... തൊട്ടരുകിൽ തന്റെ കൈ തട്ടി ഒരടി ദൂരത്തേക്ക് തെന്നി നീങ്ങിയ മദ്യ കുപ്പി കണ്ടപ്പോ അയാൾക്ക് സ്വയം പാവം തോന്നി.. ഓരോ ദിവസവും നിർത്തണമെന്ന് ചിന്തിക്കുന്നതും അയാളാണ്.. എല്ലാ ദിവസവും കുടിക്കാനായി കാരണം കണ്ടെത്തുന്നതും അയാൾ തന്നെ... മദ്യകുപ്പി കയ്യിലെടുത്തു ടെറസ്സിൽ തന്നെ എറിഞ്ഞുടച്ചു..

""ച്.. ല്.. മ്..."" അത്യാവശ്യം കുഴപ്പമില്ലാത്ത ശബ്ദമുണ്ടായിരുന്നു അത് പൊട്ടി വീഴുമ്പോൾ... ആയിശു ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു... അവൾ കിടക്കുന്നിടം കടന്നു പോവും മുൻപ് യാദവ് ആ കട്ടിലിലേക്ക് നോക്കി... എന്തിനോ അവന് വല്ലാത്തൊരു സങ്കടം മനസ്സിലേക്ക് കൂർത്തു വന്നു.. അയാൾ അവിടം വിട്ട് പെട്ന്നനെ പുറത്തേക്ക് പോയി... "" ഇന്നേക്ക് മൂന്ന് ദിവസായില്ലേ... നീ ഒണിവിടം വരെ വന്ന് നോക്കിയോ... അത് പോട്ടെ ഒന്ന് വിളിച്ചു നോക്കിയോ... നിന്റെ പെണ്ണല്ലേ..ഇവിടെ ഉള്ളത്..അവള് തിന്നോ കുടിച്ചോ.. എന്ന് എന്തെങ്കിലും ഒരു വിചാരം നിനക്കുണ്ടോ...""ഫോൺ സംഭാഷണം മുറിഞ്ഞതുപോലെ ഒരു മാത്ര നിശബ്ദത നീണ്ടു നിന്നു... ""നീ ഇങ്ങ് വാ.. ബാക്കി വന്നിട്ട് സംസാരിക്കാം.."" കനപ്പിച്ച ശബ്ദം കേട്ടപ്പോൾ അവന് വല്ലാത്ത വല്ലായ്മ തോന്നി പോയി... ബൽറാം സർ എല്ലാം അറിഞ്ഞിരിക്കുന്നു... ഇനി എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാൻ കഴിയുന്നതേ ഉണ്ടായിരുന്നുള്ളു യാദവിന്.. തന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കിയ രാഹുലിന് വല്ലാത്ത നാണക്കേട് തോന്നി..

അയാൾ നരച്ച മീശ തടവി രാഹുലിനെ നോക്കി..അവൻ പരുങ്ങുകയാണ്... അവന്റെ മുഖം കണ്ടപാടേ അയാൾക്ക് വല്ലാത്ത അലിവ് തോന്നി.. ഒരുപാട് വർഷങ്ങൾക്ക് ശേഷം സുധയുടെ നൊഴമ്പിന്റെയും നേർച്ചയുടെയും കണ്ണീരിന്റെയും പരിണിത ഫലമാണ് രാഹുൽ.. കബഡി നിരത്തി, കൈ നോക്കി,, കണക്കു നോക്കി, മൊയിലിയർ, തങ്ങൾ എന്നിങ്ങനെ ആരൊക്കെയുണ്ടോ അവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു സന്താന യോഗമില്ലെന്ന്... പക്ഷെ... എല്ലാ ആൾദൈവങ്ങളെയും കണ്ണുമൂടികെട്ടി ദൈവം അയാളെ കനിഞ്ഞു... പണ്ട് മുതലേ വാശി... ദേഷ്യം.. എല്ലാം അവനിൽ പ്രകടമാണ്... എന്ത് ആവശ്യമാണെങ്കിലും സാധിച്ചു കൊടുക്കാൻ ബൽറാം തയ്യാറാണ്... "" ഇവൻ ആ പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന് പറഞ്ഞാൽ...!!അയാൾ മനസിലോർത്തു..ബൽറാം ആശയ കുഴപ്പത്തിലായി... "" അച്ഛാ എന്നോട് ക്ഷമിക്കണം... ഞാനിത് തലയിലാവുമെന്ന് ഓർത്തില്ല.. ഞാൻ വെറുതെ നേരമ്പോക്കിന് നോക്കിയതാ... "" രാഹുൽ അച്ഛനുമുന്നിൽ തലതാഴ്ത്തി നിന്നു.. അച്ഛനറിഞ്ഞ അപമാനം അവനിൽ പ്രതിഫലിച് കാണാമായിരുന്നു...

പല്ല് കൂട്ടിയിരുമ്മിക്കൊണ്ട് അകത്തേക്ക് കയറി വന്ന യാദവ് പുച്ഛത്തോടെ രാഹുലിനെ നോക്കി.. രാഹുൽ അച്ഛനെയും... ബൽറാം മനസ്സറിഞ്ഞൊന്ന് പുഞ്ചിരിച്ചു.. വല്ലാത്ത ആശ്വാസം തോന്നി അയാൾക്ക്.. ഒരു നിമിഷം കൊണ്ട് താൻ പടുത്തുയർത്തിയ അഭിമാനം അന്തസ്സ് എല്ലാം പോയേക്കുമെന്ന് അയാൾ അതിയായി ഭയപ്പെട്ടിരുന്നു.. ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് വിഴുങ്ങി.. അപ്പോഴേക്കും സുധ മൂന്ന് ഗ്ലാസ്‌ ജ്യൂസ്മായിട്ട് ഹാളിലേക്ക് വന്നു.. ബൽറാം യാദവിനും രാഹുലിന് നൽകി തന്റെ പങ്ക് തിരിച്ചയച്ചു.. "" ഇനി ഞാൻ ആ പെണ്ണിനെ എന്ത് ചെയ്യാനാ.. "" "" സാവകാശം ആ പെണ്ണിനെ പറഞ്ഞു മനസിലാക്കി തിരിച്ചയക്ക്.. അതിനുള്ള എല്ലാ സഹായവും ഞാൻ ചെയ്യാം.. നിന്നെ കൊണ്ടായിട്ടില്ലെങ്കിൽ പറ.. അപ്പൊ അതിനുള്ള വഴി ഞാൻ കാണാം.. "" ബൽറാം നിഗൂഢമായി യാദവിനെ നോക്കി.. രാഹുൽ ഹാൾ വിട്ട് മുറിയിലേക്ക് പോയിരുന്നു അപ്പോഴേക്കും... യാദവിന് വല്ലാത്ത മനോവിഷമം തോന്നി... ആ പെണ്ണിനോട് സങ്കടം തോന്നി.. എങ്കിലും മുഖത്ത് കാണിക്കാതെ അവന് ബഹുമാനത്തോടെ ബാൽറാമിന്റെ മുമ്പിൽ നിന്നു...

ഈ ലോകത്ത് ആരു പറഞ്ഞാലും യാദവ് കേൾക്കില്ല.. പക്ഷെ ബൽറാം പറയണമെന്നില്ല ഒന്ന് നോക്കിയാൽ മതി അതവന് അനുസരിക്കാതിരിക്കാൻ കഴിയില്ല.. ഉപ്പയെ പോലെ പണ്ടേക്കു പണ്ടേ ബാൽറാമിൻ ഉയർന്ന സ്ഥാനം യാദവ് നൽകിയിരുന്നു.. ഒരുപാട് കാലങ്ങളായുള്ള കടപ്പാടാണ് അതിനു കാരണം.. സുധയും അങ്ങനെ തന്നെ.. ആ സ്ത്രീക്ക് യാദവ് ഒരു മകൻ തന്നെ... അവന് ആ സ്ത്രീ ഒരമ്മയും.. രക്തബന്ധമല്ലെങ്കിലും ആത്മബന്ധതിന്റെ നൂലിയകൾക്കൊണ്ട് ആ അമ്മയും മകനും ബന്ധം ഇന്നുവരെ തുടർന്ന് വന്നു... ""എന്റെ മൂത്ത മകൻ യാദവ് ആണ്.. ആ സ്നേഹവും വാത്സല്യവും എനിക്കവനോടുണ്ട് """ എന്ന് ആ സ്ത്രീ ബാൽറാമിനോട് എപ്പോഴും പറയുമായിരുന്നു... ബൽറാം യാദവ്ന്റെ തോളിൽ തട്ടി കുളിക്കാനായി പുറത്തേക്ക് പോയി... യാദവ് അടുത്തുള്ള ചെയറിലേക്കിരുന്നു.. അന്ന് താൻ എടുത്ത തീരുമാനത്തെ ഓർത്ത് അവനോട് തന്നെ ലജ്ജ തോന്നി.. ഒരു പെണ്ണിന്റെ കണ്ണുനീര് കാണാനുള്ള മനക്കട്ടി തനിക്കുണ്ടോ എന്ന കാര്യത്തിൽ അവന് തന്നെ സംശയം തോന്നി തുടങ്ങിയിരുന്നു...

"""മോനെ ഞാൻ നിന്നോട് പറയാറില്ലേ.. അവരോടൊപ്പം പോയി വല്ല പൊല്ലാപ്പിലും പെടരുതെന്ന്.. അച്ഛനും മകനും ഒന്നാ... നീ നിന്റെ കാര്യം നോക്കണം... നിനക്കും ഒരു ജീവിതം വേണ്ടേ... ഇവരുടെ കൂടെ ഇങ്ങനെ നടന്നാൽ മതിയോ... ഇതെല്ലാം ഉശിരുള്ള കാലത്തെ നടക്കു... വയ്യാതായാൽ ആരും ഉണ്ടാവില്ല... എന്റെ കുഞ്ഞിനെ നോക്കാൻ "" സുധ കണ്ണീരോടെ യാദവിനെ നോക്കി... തലയിൽ വാത്സല്യത്തോടെ കൈ വെച്ചു... പരിഭവത്തിന്റെ കണ്ണിലേക്കു നോക്കുവാൻ അവന് ത്രാണി കുറഞ്ഞു പോയിരുന്നു... "" അങ്ങനെ വല്യ പ്രശ്നന്നുല്ല അമ്മേ.... "" ""നീ എന്നോട് കളവ് പറയണ്ട... എല്ലാം ഞാൻ കേട്ടു... പെണ്ണിന്റെ കണ്ണീരിന് ഒരുപക്ഷെ നമ്മെ ചുട്ടെരിക്കാനുള്ള ശക്തിയുണ്ടാവും... ആ ശാപം നിന്റെ തലയിൽ വെക്കേണ്ട... രാഹുലിനോട് ഞാൻ ഒന്നും പറഞ്ഞിട്ട് കാര്യല്ല... നീ ആ പെണ്ണിനോട് ഇപ്പൊ ഒന്നും പറയണ്ട... ഞാൻ പതിയെ അവരോടൊന്ന് സംസാരിക്കട്ടെ... ഈ കാര്യത്തിൽ നീ വിഷമിക്കണ്ട.."" അവനെ നന്നായി മനസിലാക്കിയായിരുന്നു സുധ അത് പറഞ്ഞത്.. യാദവിന് ആശ്വാസം തോന്നി...

സുധയോട് അതിയായ സ്നേഹം തോന്നി.. കെട്ടി പിടിച് ഒരുമ്മ നൽകി അവന് യാത്ര പറഞ്ഞിറങ്ങി... സുധ കൺ നിറയെ നോക്കി നോക്കി നിന്നു... ""പാവം കൊച്ച്....""സുധ നെടുവീർപ്പിട്ടു.. ഊറി വന്ന മിഴി നീര് പട്ടു സാരിയുടെ തലപ്പുകൊണ്ട് തുടച്ച് അടുക്കളയിലേക്ക് പോയികൊണ്ടിരുന്നു.. ""രണ്ട് ദിവസമായല്ലോ നിങ്ങളൊക്കെ കണ്ടിട്ട് "" യാദവ് അമീറിനെയും റാമിനെയും ഉണ്ണിയെയും നോക്കി... ""ഞങ്ങള് കരുതി നിങ്ങള് രണ്ടാളും ഒന്ന് എൻജോയ് ചെയ്‌തോട്ടെന്ന്.."" റാംമും ഉണ്ണിയും പൊട്ടിച്ചിരിച്ചു... യാദവ് അടക്കി പിടിച്ച ദേഷ്യം ഉണ്ണിയുടെ കഴുത്തിനു പിടിച്ചു തീർത്തു വളരെ മൃതുവായിട്ടായിരുന്നു ആ പിടുത്തം... കളി തമാശ എന്ന പോലെ... ""അല്ല യദു.. അവിടെ ഒരു പെണ്ണ് ഉള്ളതല്ലേ.. അപ്പൊ ഞങ്ങളെങ്ങനെ ആദ്യത്തെ പോലെ ലൈസൻസ് ഇല്ലാതെ കയറി വരും.. ആ പെണ്ണിന് അതൊരു ബുദ്ധിമുട്ടാവില്ലേ.. പോരാത്തത് നമ്മുടെ നാട്ടുകാരും.."" അതിൽ കാര്യമുണ്ടന്ന് യാദവിന് തോന്നി.. "" ഇവന് ബുദ്ധിയൊക്കെ വെച്ചല്ലോ.. "" അതിശയത്തോടെ ഉണ്ണി റാമിനെ നോക്കി...

എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.. ""എന്നാൽ നമുക്കൊന്ന് കൂടിയിട്ട് വരാം.."" അവർ നാൽവരും കുഞ്ഞികണാരന്റെ ഷാപ്പിലേക്ക് കയറി... പഴയതിനേക്കാൾ പുതുമ ഇന്നുണ്ട്.. ഓലക്ക് പകരം സീറ്റ്‌ വന്നു.. മീൻകറിക്കൊപ്പം ബീഫ് വന്നു.. അങ്ങനെ അങ്ങനെ ചെറിയ ചെറിയ മാറ്റങ്ങൾ... പക്ഷെ അയാൾ മാത്രം മാറിയില്ല.. ഉണങ്ങിയ പാറപോലുള്ള ശരീരവും.. തലയിലും അരയിലും ഒരു മുണ്ടും... യാദവിന് ചുണ്ടിൽ വെറുതെ ഒരു ചിരി വന്നു... ഉണ്ണിയും റാംമും രണ്ട് കുപ്പി കുടിച്ചു തീർത്തു ഒരു വിധം ആയിട്ടുണ്ട്.. അമീറിന് പിന്നെ ഇതൊക്കെ ഹറാമാണ്.. യാദവന് എന്തുകൊണ്ടോ അന്ന് കുടിക്കാൻ തോന്നിയില്ല... അത് അമീറും ശ്രദ്ധിച്ചു.. "" ഇവരെ ഇനി താങ്ങി ഞാൻ തന്നെ കൊണ്ടുപോവാണല്ലോ പടച്ചോനെ.. "" അമീർ പെട്ട പോലെ വിലപിച്ചു.. യാദവ് പൊട്ടി ചിരിച്ചു... വേലായുധൻ ഷർട് മുകളിലേക്ക് അല്പം പൊക്കി അരയിൽ ഒരു കുപ്പി തിരുകി വെക്കുന്നു.. അയാളുടെ കാലുകൾ നിലത്തുറയ്ക്കുന്നില്ല എന്നിട്ടും ആർത്തി തീർന്നില്ല... കപ്പയും ബീഫും പാർസൽ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടയിൽ യാദവ് പരിസരം നിരീക്ഷിച്ചു.. അമീർ എങ്ങനൊക്കെയോ റാമിനെയും ഉണ്ണിയെയും താങ്ങി പിടിച്ചുകൊണ്ടു പുറത്തേക്ക് നടക്കുന്നു.. കണ്ടാൽ മൂന്ന് പേരും കുടിച്ചതുപോലെ.... ------------------

അമീറിനെ വീട്ടിലേക്ക് വിട്ട് മറ്റു രണ്ടുപേരെ യാദവ് വർക്ഷോപ്പിലെ മുറിയിൽ കൊണ്ട് കിടത്തി... അത്യാവശ്യം എല്ലാ സൗകര്യവും ഉള്ള റൂമായിരുന്നു അത്... ഉപ്പ നിർമ്മിച്ചതാണ് പുതുക്കി പണിതപ്പോൾ.. അതിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല... ഞാൻ ചോദിച്ചിട്ടുമില്ല... ഉപ്പ പറഞ്ഞിട്ടുമില്ല... അയ്ഷയെ റൂമിലാകെ നോക്കി കണ്ടില്ല.. പാർസൽ അരമേശയിൽ വെച്ച് യാദവ് സുജാതയുടെ വീടിനു നേരെ നടന്നു.. അയിഷായ്ക്ക് അറിയാവുന്ന ഒരേ ഒരാൾ സുജാതയാണ്... അതുകൊണ്ട് അവൾ അവിടെ തന്നെയാകുമെന്ന് യാദവ് ഒന്നിച്ചിരുന്നു... ""നീ എന്ത് പണിയ ചെയ്തെ... ഈ പെണ്ണിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ..??""" യാദവ് ദൂരെ നിന്നും വരുന്നത് കണ്ട സുജാത, അവൻ മുറ്റത്തേക്ക് എത്തിയപ്പോയെക്കും അലറിക്കൊണ്ട് അവന്റെ മുന്നിലേക്ക് വന്നു... യാദവ് സ്ദബ്ധനായ് പകച്ചു നിന്നു............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story