നിഴലാഗ്നി: ഭാഗം 6

nizhalagni

രചന: Mp Nou

 ""നിന്റെ ഒരു നശിച്ച കുടി.. നിനക്ക് അറിയില്ലേ യാദവ് എന്റെ അദ്ദേഹം എനിക്കി നഷ്ടപെട്ടത് ഈ കുടി കാരണമാണെന്ന്.. ഞാൻ നിന്നോട് എത്ര തവണയായി പറയുന്നു ഈ കുടിയൊന്ന് നിർത്താൻ... നീയല്ലേ പറയാറ് ഞാൻ നിന്റെ ചേച്ചിയാണെന്ന്... എന്നിട്ടെന്തേ ഞാൻ പറയുന്നത് നീ അനുസരിക്കുന്നില്ല"" "" നിങ്ങളിങ്ങനെ അലറാൻ മാത്രം എന്തുണ്ടായി "" അവൻ നിസ്സംഗനായി നിന്നു..അലറൽ ബഹു ജോറാണെങ്കിലും കാര്യമായ കാര്യം അതിൽ ഒന്നും തന്നെ ഉണ്ടാവില്ലന്ന് യാദവിന് അറിയാമായിരുന്നു.. ചില സ്ത്രീകൾ അങ്ങനെയാണ്... ചെറിയ കാര്യമാണെങ്കിൽ പോലും അത് ഊതി വലുതാക്കാൻ അവർക്ക് പ്രത്യേക കഴിവ് തന്നെ.. ഏകദേശം അവരെ കൂട്ടത്തിൽ ഉൾപെടുത്താൻ സുജാത എന്തുകൊണ്ടും വളരെ അനുയോജ്യയാണ്.. കാര്യമനേഷിച്ചപ്പോൾ അയ്ഷയുടെ കാലിലൊരു മുറിവ്.. ഇന്നലെ പൊട്ടിച്ച കുപ്പിയുടെ ചില്ല് കാലിൽ കൊണ്ടതാണ്.. മരുന്ന് വെച്ചുകെട്ടി ഇപ്പൊ പ്രശ്നങ്ങളൊന്നുമില്ല... പക്ഷെ സുജാത അവനെ വല്ലാതെ ആക്രോഷിച്ചു... തൊട്ടടുത്ത വീട്ടിലെ വിളക്ക് തെളിഞ്ഞു,,

ഒരു നിഴൽ ചുമരിൽ വ്യക്തമായിട്ട് കാണാം... തൊട്ടടുത്ത വീട്ടിൽ നടക്കുന്നതറിയാനുള്ള ആക്രാന്തം കാരണം യാദവ് ആയിഷയെ അവിടെ നിന്നും കൊണ്ടുപോകുന്നത് വരെ,ആ നിഴൽ, പ്രതിമപോലെ ചുമരിൽ തുടർന്നു... യാദവിന്റെ തല പെരുത്ത് കയറുന്നത് പോലെ.. ഒരു നീണ്ട നേരം അവിടെ നിന്നിരുന്നെങ്കിൽ അവനും എന്തെങ്കിലുമൊക്കെ പറഞ്ഞു പോയേനെ... ""പെട്ടന്ന് തന്നെ അവളെയും കൂട്ടി വന്നത് എത്ര നന്നായി..."" അവൻ ചിന്തിച്ചു ""നിനക്ക് നേരാ വണ്ണം നോക്കി നടന്നൂടെ മനുഷ്യനെ പറയിപ്പിക്കാൻ ഓരോന്ന് ഇറങ്ങി കോളും.."" ഞൊണ്ടി നടക്കുന്നവളുടെ മുൻപിൽ കടന്നു ചെന്ന് യാദവ് മുഖത്തേക്ക് നോക്കി.. ""മനുഷ്യർ നടക്കുന്നിടത്തെല്ലാം ചില്ല് പൊട്ടിച്ചിടാൻ തന്നോട് ആരു പറഞ്ഞു "" അവളുടെ മുഖം കല്ലിച്ചു വന്നു... തിരിച്ചടിക്ക് വെച്ചപോലെയുള്ള അവളുടെ മറുപടി അവന് തീരെ രസിച്ചിരുന്നില്ല... ""വേഗം നടക്കാൻ നോക്ക്.."" അവന് വേഗത്തിൽ നടക്കാൻ തുടങ്ങിയതും ദീർഘ ശ്വാസത്തോടെ ആയിഷ പറഞ്ഞു.. "" അതേയ്.. ഇവിടെ നിന്നും വീട് വരെ കുറച്ചു ദൂരമേയുള്ളു...

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു അകലം ആണ്... "" ഒന്ന് നിർതിയിട്ട് അവൾ വീണ്ടും തുടർന്നു... "" നിങ്ങൾക്ക് വിരോധമില്ലെങ്കിൽ എന്റെ കൈ ഒന്ന് താങ്ങി സഹായിക്കാമോ... "" ദയനീയമായി യാദവിനെ നോക്കി... ഒരു മാത്ര ആകുലതയോടെ അവൻ നിന്നു പോയി.. ലജ്ജയും നാണക്കേടും തോന്നി... പക്ഷെ... അവളുടെ മുഖം കണ്ടപ്പോൾ വേദന തോന്നി..അവളെ പിന്താങ്ങി ചുറ്റുപാടിലേക്കും അഴിച്ചു വിട്ട നോട്ടം പെറുക്കിയെടുത്തു അത്യാവശ്യം വേഗത്തിൽ തന്നെ അവർ നടന്നു... അവർക്കിടയിൽ നിശബ്ദത നീണ്ടു നിന്നു.. പരസ്പരം എന്തെങ്കിലും ചോദിക്കണമെന്ന് അവർക്കുണ്ടായിരുന്നെങ്കിൽ പോലും വീടെത്തുന്നത് വരെ ഇടയ്ക്കിടെ തമ്മിൽ നോക്കിയതല്ലാതെ ഇരുവർക്കുമിടയിൽ മൗനത്തിന്റെ ഭീമൻ തൂണുകൾ തല പൊക്കി നോക്കുന്നുണ്ടായിരുന്നു. ഗോവണി കയറാൻ അവൾ നന്നേ പ്രയാസപ്പെട്ടു. ഇടതു കൈ, കൈവരികളിൽ അമർത്തി പിടിച്ചു കയറാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു... ""വടി വേണോ..""

യാദവിന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി ഊറി വന്നു.. ചോദ്യം പാടെ അവഗണിച്ചയവൾ വീണ്ടും കയറാൻ ശ്രമിച്ചുകൊണ്ടേയിരുന്നു... വലതു കാലിന്റെ ഒത്ത നടുവിൽ തന്നെയായിരുന്നു മുറിവ്,, നിലമമർത്താൻ കഴിയാത്ത അവസ്ഥ... അവൾ കൈവരിയിൽ ചാരി നിന്ന് മേൽപോട്ട് നോക്കി.... ""ഒന്ന് രണ്ട് മൂന്ന് നാല്..."" മനസ്സിലങ്ങനെ എണ്ണി... എന്തിനെന്നു ചോദിച്ചാൽ അറിയില്ല വെറും... വെറുതെ.... യാദവ് പടികെട്ടിന് മുകളിലെത്തിയിരുന്നു,, താഴേക്ക് നോക്കി.. അയ്ഷയുടെ നിസ്സഹായത കണ്ട് അവനപ്പോൾ പാവം തോന്നി.... തിരികെ വന്ന് ആ പെണ്ണിനെ കൈകളിൽ മലർത്തിയെടുത്ത് എവിടേക്കോ നോക്കി അവൻ വേഗത്തിൽ പടികൾ കയറി.. ഒരുൾക്കിടിലെത്തോടെ അവൾ ആ കൈകളിൽ ചലനമറ്റവളെപ്പോലെ അങ്ങനെ കിടന്നു... "" എന്നോട് ക്ഷമിച്ചേക്കു... കാത്തിരുന്ന് മുഷിയാൻ എനിക്കി പണ്ട് മുതലേ ഇഷ്ടമല്ല... "" യാദവിന്റെ നോട്ടം ചന്നം പിന്നം ചിതറികൊണ്ടിരുന്നു.. വളരെ സൂക്ഷ്മതയോടെ അവളെ കട്ടിലിലിരുത്തി ജഗ്ഗിൽ നിന്നും അല്പം വെള്ളമൊഴിച് അവൾക്കു നേരെ നീട്ടി..

അയ്ഷയുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പടർന്നു... "" സാരമില്ല.. അതെനിക്ക് ആവശ്യമായിരുന്നു.. "" വെള്ളം വലിച്ചു കുടിച് ഗ്ലാസ്‌ യാദവിന് തിരികെ നൽകി.. അവന് ചെറിയൊരാശ്വാസം പോലെ തോന്നി..തന്നെ തെറ്റുധരിച്ചേക്കുമോ എന്ന ഭയം അവനിൽ അതുവരെ നല്ല പോലെ ഉണ്ടായിരുന്നു... നേരം അർദ്ധ രാത്രിയോടടുത്തിട്ടും അവനുറക്കം വന്നതേയില്ല... എന്തൊക്കെയോ വിചാരങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നു... ഇരുളിന്റെ നിശബ്ദതയെ ശല്യപെടുത്തുന്ന ചീവീടുകൾ... പലയിടത്തു നിന്നും എന്തൊക്കെയോ വീഴുന്ന ശബ്ദങ്ങൾ.... ഇരുളിന്റെ പൊതിയഴിഞ്ഞ് ഇടയ്ക്കിടെ പാർത്തു നോക്കി... ഇന്ന് നക്ഷത്രങ്ങൾ കുറവാണ്.... ഒറ്റയ്ക്ക് നിൽക്കുന്ന കുറച്ച് താരങ്ങൾ തന്നെ നോക്കി പുച്ഛിക്കുന്നത് പോലെ... പതിഴേ എഴുന്നേറ്റ് വടക്കോട്ട് നീങ്ങി നിന്നു... നഗരം ഏകദേശം പൂർണ്ണമായും ഉറങ്ങി... അങ്ങിങ്ങായി അപൂർവം ചില വെളിച്ചത്തിന്റെ മുഴകൾ മാത്രം തെളിഞ്ഞു കാണാം.. സിഗരറ്റ് ചുണ്ടിൽ വെച്ച് തീപ്പെട്ടിക്കായി കീശയിൽ തപ്പി... ""എന്തുപറ്റി.. ഇതുവരെ ഉറങ്ങിയില്ലേ..""

അപ്രതീക്ഷിതമായതുകൊണ്ട് അവനൊന്ന് ഞെട്ടി.. പിന്നിൽ നിന്നും ആയിഷ ഏന്തി നോക്കി.. അവൻ തിരിഞ്ഞു നോക്കിയതേയില്ല...അവൾ തൊട്ടടുത്ത കസേരയിലേക്കിരുന്ന് വീണ്ടും അവനെ നോക്കി... ഗാഡ്ഢമായ ചിന്തയിലാണവനെന്നവൾ ലളിതമായി ഊഹിച്ചെടുത്തു... പിന്നിലിരിക്കുന്ന അയ്ഷയെ അവൻ ഇടകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.. എന്തൊക്കെയോ ചോദിച്ചറിയണമെന്ന് അവന് എന്തിനോ ഒരാഗ്രഹം വല്ലാതെ തോന്നി.. അതൊരുപക്ഷെ ഒന്നുമറിയാത്തവളെ അറിയാനുള്ള ആകാംക്ഷയാവാം.. ""രാഹുലിനെ കാണാത്തതിലും, സംസാരിക്കാത്തതിലും ഒരു പ്രയാസവും തോന്നുന്നില്ലേ..??"" നിർവചിക്കാൻ കഴിയാത്ത ഭാവമായിരുന്നു യാദവിന്... പക്ഷെ..., ആ പെണ്ണിന്റെ മുഖം വാടിയില്ല,പകരം ഒരു കുഞ്ഞു മന്ദഹാസം മാത്രം.... എവിടേക്കോ നോക്കികൊണ്ടവൾ പറഞ്ഞു.. ""എനിക്കെന്തിനാ പ്രയാസം... ഞാനവനെ പ്രണയിച്ചിട്ടില്ലല്ലോ.."" ഇത്തവണ യാദവ് വാസ്തവത്തിൽ ഞെട്ടി പോയിരുന്നു..അവൻ അവളെ അടിമുടി സൂക്ഷിച്ചു നോക്കി.... വീണ്ടും വീണ്ടും നോക്കി...

ഒരു വരണ്ട പുഞ്ചിരിയോടെ അവൾ തുടർന്നു.. ""ഞാൻ ഒരിക്കൽ പോലും രാഹുലിനെ സ്നേഹിച്ചിട്ടില്ല.. സ്നേഹിക്കാൻ മാത്രം ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങൾ ഒന്നും തന്നെയില്ല...അവൻ എന്നെ സ്നേഹിക്കുന്നുണ്ടോ എന്നറിയില്ല,, സ്നേഹിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിന് ആത്മാർത്ഥ ഇല്ലന്ന് നല്ലപോലെ മനസിലാക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.. അവന് എന്നോട് തോന്നിയ എന്തോ ഒരു തരം ആകർഷണം..പക്ഷെ അതൊരു വല്ലിക്കെട്ട് ആകുമെന്ന് അവനൊരിക്കൽ പോലും തോന്നിയിട്ടുണ്ടാവില്ല.... പഠനം കഴിയുന്നത് വരെ അല്ലെങ്കിൽ എനിക്ക് പകരം ഒരാളെ കിട്ടുന്നത് വരെ.. കൊണ്ടു നടക്കാവുന്ന ഒരു ബന്ധം അതെ അവൻ വിചാരിച്ചിട്ടുണ്ടാവുള്ളു.."" നർമ്മത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി വളരെ ലാഘവത്തോടെ ആ പെണ്ണ് അവന് നൽകി.. അവന്റെ ശ്രദ്ധ മുഴുവൻ അവളിലേക്കായിരുന്നു.. ""പിന്നെ,ഞാൻ രാഹുലിന്റെ കൂടെ ഇറങ്ങി വന്നത്.. അതിനും ഒരു കാരണമുണ്ട്.."" അവൾ പറഞ്ഞു നിർത്തി.. "" എന്ത് കാരണം..? "" സംശയം പലതും യാദവിന്റെ കണ്ണുകളിൽ വ്യക്തമാണ്.. അവൻ അയ്ഷയെ അടിമുടി നോക്കി...

ആ നോട്ടം താങ്ങാനുള്ള ശക്തി അവളുടെ കണ്ണുകൾക്കില്ലായിരുന്നു... അത്രയേറെ മൂർച്ചയുണ്ട്... ഏറെ നേരം ആ കണ്ണുകളിൽ നോക്കി നിന്നാൽ ആഴത്തിലവളെ പഠിക്കാൻ അവന് കഴിഞ്ഞേക്കുമെന്ന ഭയം അവളിലുണ്ടായിരുന്നു... പെട്ടെന്നൊരാൾ തന്നെ കുറിച് അറിയാൻ ശ്രമിക്കുന്നത് അവൾക്കേറെ പ്രയാസമുള്ള കാര്യമായിട്ടാണ് ആ നിമിഷം തോന്നിയത്.. അത്രയുമവൾ തന്നെ രഹസ്യമായി വെക്കാൻ ആഗ്രഹിച്ചു... വള്ളിക്കുള്ളിലെ മൊട്ട് പോലെ...വിരിയാത്തവളായിരിക്കാൻ അവൾ ശ്രമിച്ചു.. ""അയ്ഷയെ അയിഷായ്ക്ക് മാത്രമേ അറിയൂ.."" എന്ന് പറഞ്ഞവൾ വെറുതെ അങ്ങനെ ഏറെ നേരം ഇരുന്നു.. എന്തൊക്കെയോ ചില കാരണങ്ങൾ അവളിൽ ഒതുങ്ങി കിടപ്പുണ്ടെന്ന് അവന് തോന്നി.. പക്ഷെ, പെട്ടെന്ന് എല്ലാം പങ്കു വെക്കുന്ന ഒരുവളല്ല അയിഷായെന്ന് അതിശയത്തോടെ അവനോർത്തു.. മിക്ക സ്ത്രീജനങ്ങൾക്കും ചായാൻ ഒരു ചുമൽ കിട്ടിയാൽ, പല ദുഃഖങ്ങളും അവർക്കവിടെ കഴിയും..., എന്നാൽ അവരിൽ നിന്നും ഏറെ ദൂരമുണ്ട് അയ്ഷയ്ക്ക്, നിദ്രയുടെ ഭാരത്താൾ അടഞ്ഞു പോവുന്ന മിഴികൾക്ക് പോലും ആത്മവിശ്വാസത്തിന്റെ തിളങ്ങൾ. ഇടവിട്ട് തല ചായ്ഞ്ഞു പോവുന്നവളെ അവൻ ഇടയ്ക്കിടെ നേരയാക്കി.. *****

""ണീം.. ണീം.. ണീം.."" ഓരോ വീട്ടു പടിക്കലേക്കും പത്രം പറന്നു വീണുകൊണ്ടിരുന്നു... ഇരുപതിനും പതിനച്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ വേഗത്തിൽ സൈക്കിൾ ഓടിച്ചിട് പോയി... ""നാശം..!!ഈ ചെറുക്കനിതെന്ത് തിരക്കാ.."വെള്ളത്തിൽ തട്ടിയ പത്രം കയ്യിലെടുത്ത് ആ സ്ത്രീ മുറു മുറുത്ത് അകത്തേക്ക് കയറിപ്പോയി... ബഷീറിന്റെ ചായക്കടയിൽ പുതിയ ഏതോ പലഹാരം വന്നിട്ടുണ്ട്... അവന്റെ കെട്യോൾ യൂട്യൂബിൽ നിന്ന് പഠിക്കുന്നതെല്ലാം കടയിൽ കൊണ്ടു വന്ന് പരീക്ഷിക്കും.. എന്തായാലും ഇത്തവണ 'no ഓനെ item ' ആണെന്ന് തിന്നുന്നവരുടെ കണക്കെടുപ്പിലൂടെ മനസ്സിലാവും ഓരോ കവിൾ ചായ കുടിക്കുന്നതോടൊപ്പം യാദവ് ഓരോ കാര്യങ്ങളും സാകൂതം നോക്കി നോക്കിയിരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story