നിഴലായ് നിൻകൂടെ: ഭാഗം 9

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" രുദ്രേട്ടനെന്താ ഈ കാണിക്കണേ??.. " നിവിയെ മുറിയിലേക്ക് പൊക്കികൊണ്ടുവന്ന് താഴെ നിർത്തുമ്പോൾ അവന്റെ കയ്കളിൽ നിന്നും കുതറിമാറിക്കൊണ്ട് അവൾ രുദ്രനോടായി ചോദിച്ചിരുന്നു.. " ന്ത്‌???.. ഞാനെന്ത് കാണിച്ചെന്നാ നീ ഈ പറയുന്നത്??.. അവര് ഭാര്യേം ഭർത്താവും കൂടെ റൊമാൻസിക്കുമ്പോ യാതൊരു ഉളുപ്പുമില്ലാതെ നോക്കിക്കൊണ്ട് നിന്നത് നീയല്ലേ.. അവിടന്ന് മാറ്റികൊണ്ടന്നതാണോ ഇപ്പോ കുറ്റം.. " നിവിയെനോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് രുദ്രൻ പറയുമ്പോഴും അവന്റെ കണ്ണുകൾ പരിഭവം നിറഞ്ഞ അവളുടെ മുഖത്തായിരുന്നു.. " ഞാനതൊന്നും നോക്കി നിന്നതല്ല.. ലച്ചൂന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ നോക്കി നിന്നെന്നുള്ളൂ.. ഒത്തിരി നാളുകൾക്കു ശേഷം അവളുടെ മുഖം ഇത്രേം തെളിഞ്ഞ് കാണുന്നതിതാദ്യാ.. അതാ ഞാൻ..." മുഖം കുനിച്ചു പറഞ്ഞുകൊണ്ട് അവനടുത്തു നിന്നും അകന്ന് ജനലരികിലേക്ക് അവൾ നടന്നിരുന്നു... ജനൽ കമ്പികളിൽ പിടിച്ചുകൊണ്ടു അകലങ്ങളിലേക്ക് നോക്കിനിൽക്കുന്ന പെണ്ണിനെ തന്നെ രുദ്രൻ നോക്കി നിന്നു..

പതിയെ അവൾക്കടുത്തേക്ക് നടക്കുമ്പോൾ ഉയർന്നുവരുന്ന ഹൃദയത്താളത്തെ വലതുകയ്യാൽ പൂർവസ്ഥിതിയിലാക്കുവാൻ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.. " നീ... നീയിപ്പോൾ അങ്ങോട്ടൊന്നും വരാറില്ലല്ലോ.. എന്ത്പറ്റി?? " അവൾക്കടുത്തായി വന്നുനിന്നുകൊണ്ട് രുദ്രൻ ചോദിക്കുമ്പോൾ ആ പെണ്ണവനെ ഒന്നു നോക്കി പുഞ്ചിരിച്ചു.. " ഒന്നുല്ല്യാ.. ലച്ചു ഇവിടെ ഉണ്ടല്ലോ.. ശങ്കരമാമേം വരുന്നുണ്ട്.. പിന്നെന്തിനാ ഞാൻ അങ്ങോട്ട് വരുന്നത്??.. " അതെ പുഞ്ചിരിക്കുള്ളിൽ വേദന ഒളിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞിരുന്നു.. " മ്മ്.. " രുദ്രനത് അത്ര ഇഷ്ടമാവാത്തതുപോലൊന്നു മൂളി.. " എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് നിവി.. " അല്പനേരത്തിനു ശേഷം അവനൊന്നു പറഞ്ഞുനിർത്തിക്കൊണ്ട് അവളെ നോക്കി.. എന്താണ് അവന് പറയാനുള്ളതെന്ന ആകാംഷയോടെ അവളവനെ തന്നെ ഉറ്റ് നോക്കിക്കൊണ്ടിരുന്നു.. " ഒത്തിരി വൈകിപ്പോയെന്നറിയാം.. എന്നാലും പറയാതെ വയ്യാ.. ഞാൻ..ഞാനൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടെടോ.. " അവളുടെ മുഖത്തേക്ക് തന്നെ നോട്ടമെറിഞ്ഞുകൊണ്ട് രുദ്രൻ ഒരുവിധം പറഞ്ഞുനിർത്തുമ്പോൾ ശ്വാസംപോലും എടുക്കാൻ മറന്നുകൊണ്ട് തരിച്ചു നിന്നുപോയിരുന്നു ആ പെണ്ണ്.. " എന്നുമുതലാണ് അവളെന്റെ ഉള്ളിൽ കേറിയതെന്നറിയില്ല...

എന്നോ എപ്പോഴോ ഈ ഉള്ളിൽ അവൾ മാത്രമായിരുന്നെന്നു തിരിച്ചറിയാൻ ഒത്തിരി വൈകിപ്പോയി ഞാൻ.. ഇപ്പൊ.. ഇപ്പൊ എനിക്കവളില്ലാതെ പറ്റില്ല.. " ഏതോ മൂളക്കം പോലെ അവന്റെ വാക്കുകൾ തുടർന്നും അവളുടെ കാതിൽ പതിച്ചിരുന്നെങ്കിലും നിശ്ചലയായി നിന്നുപോയിരുന്നു അവൾ.. ഓർമ വച്ച കാലം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയം വിവാഹത്തോടടുത്തിട്ടും കൈയ്‌വിട്ട് ദൂരേക്ക് പോവുന്നതവൾ അറിഞ്ഞു.. ഹൃദയത്തിൽ കൊത്തിവച്ചിരുന്ന അവന്റെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മറ്റൊരു സ്ത്രീരൂപം കൂടെ ഉടലെടുക്കുന്നുണ്ടായിരുന്നു... കണ്ണുകളിൽ കുമിഞ്ഞു കൂടിയ നീർമുത്തുകൾ താഴേക്കു പതിക്കുമ്പോഴും കാലുകളുടെ ബലം നഷ്ടമാകുമ്പോഴും ജനലഴികളിൽ മുറുക്കെ പിടിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു അവൾ... അവളുടെ മുഖത്തെ ഓരോ ഭാവമാറ്റങ്ങളും സൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന രുദ്രന്റെ ഉള്ളവും ഒരുവേള പിടഞ്ഞിരുന്നു.. അത്രമേൽ തളർന്നുകൊണ്ട് താഴെക്കൂർന്നുപോവാൻ തുടങ്ങിയ നിവിയുടെ അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് വീഴാതെ താങ്ങി നിർത്തുമ്പോൾ തളർന്നടയുന്ന കണ്ണുകളാലെ അവനെനോക്കി ആ പെണ്ണ് കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു... "എനിക്ക് നിന്നെ ഇഷ്ടമാണ് നിവി... ഒത്തിരി.. ഒത്തിരി... എന്റെ പ്രാണനാണ് പെണ്ണെ നീയ്..."

ഒരു കയ്യാൽ താങ്ങിപിടിച്ചിരിക്കുന്ന അവളുടെ മുഖത്തോട്ട് മുഖം അടുപ്പിച്ചുകൊണ്ട് അവൻ അത്രമേൽ പ്രണയത്തോടെ പറയുമ്പോൾ കേട്ടവാക്കുകൾ വിശ്വസിക്കാനാവാതെ കണ്ണും തള്ളി നിന്നുപോയിരുന്നു അവൾ.. " ഐ ലവ് യൂ നിവികൊച്ചേ.. " കണ്ണിമചിമ്മാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിന്റെ നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ട് രുദ്രൻ പറഞ്ഞിരുന്നു.. അപ്പോഴും സ്വപ്നമാണോ സത്യമാണോയെന്ന് തിരിച്ചറിയാനാവുന്നുണ്ടായില്ല അവൾക്ക്.. ഒരു കുസൃതിചിരിയോടെ അവളുടെ അരയിലെ പിടിത്തം മുറുക്കിക്കൊണ്ട് മാറുകയ്യാൽ പുറം കഴുത്തിൽ പിടിച്ച് മുഖമൊന്നുയർത്തി രുദ്രൻ വിറയാർന്ന അവളുടെ ചൊടികളെ സ്വന്തമാക്കുമ്പോൾ ഞെട്ടിപിടഞ്ഞുകൊണ്ട് ആ പെണ്ണ് അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.. നിവിയുടെ എതിർപ്പുകൾ അവന്റെ ചുംബനത്തിന്റെ തീവ്രത വർധിപ്പിക്കുമ്പോൾ തടയാൻ ശ്രമിച്ചിരുന്ന അവളുടെ കൈയ്കൾ അവന്റെ പുറത്ത് അള്ളിപ്പിടിച്ചിരുന്നു... തെല്ലൊരു നേരത്തിനു ശേഷം അവളുടെ അധരങ്ങളെ മോചിപ്പിക്കുമ്പോൾ ആ പെണ്ണ് തളർന്നവന്റെ നെഞ്ചിൽ ചാഞ്ഞിരുന്നു.. " ഒന്നു പേടിപ്പിക്കാൻ നോക്കീതല്ലെടി.. നീ പുലികുട്ടി അല്ലേ.. എന്നിട്ടാണോ ഇങ്ങനെ കരയുന്നത്?? ഏഹ്ഹ്..??

ഞാൻ വിചാരിച്ച് ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ പെണ്ണനേം എന്നേം കൊല്ലും എന്ന് നീ വെല്ലുവിളിക്കുമെന്ന്... ഇതിപ്പോ എല്ലാരേക്കാളും കഷ്ടായിലോ.. " ഇരുകയ്കളാളെയും അവളെ വരിഞ്ഞുമുറുക്കിക്കൊണ്ടവൻ പറയുമ്പോൾ നിവിയവനെ തള്ളിമാറ്റി കുതറിക്കൊണ്ടിരുന്നു.. " എന്നെ വിട്ടേ.. നിങ്ങൾടെ ഓരോരോ തമാശകൾ.. മനുഷ്യന്റെ ഒള്ള ജീവനങ്ങു പോയി.. നിങ്ങളാരേ സ്നേഹിച്ചാലും എനിക്കൊന്നൂല്ല്യാ.. പോയെ.. " അവന്റെ കയ്കളിൽ കിടന്നു കുതറി നെഞ്ചിൽ കളിയായി ഇടിച്ചുകൊണ്ട് ആ പെണ്ണ് പരിഭവം പറയുമ്പോഴും ഉള്ളാലെ സന്തോഷംകൊണ്ട് മതിമറന്നിരിക്കുകയായിരുന്നു... " ന്ത്‌.. ഞാനാരെ സ്നേഹിച്ചാലും നിനക്കൊന്നൂല്ല്യേ?? ഇല്ലെടി കുശുമ്പിപാറു.. " ഒരു കയ്യാൽ മീശ പിരിച്ചു പറയുന്ന രുദ്രന്റെ കണ്ണുകളിലെ ഭാവം വേണ്ടുവോളം ഉള്ളിലേക്കാവഹിക്കുകയായിരുന്നു അവൾ.. പൊടുന്നനെ അവളെ ചുമരോട് ചേർത്ത് നിർത്തി അവളിലേക്കായി അമരുമ്പോൾ അവനിലെ വികാരങ്ങൾ ഉയർത്താൻ പൊന്നൊരു സ്വരം അവളിൽ നിന്നുയർന്നിരുന്നു.. അതിന്റെ വശ്യതയിൽ സ്വയം അർപ്പിച്ചുകൊണ്ടവൻ നിവിയുടെ കീഴ്ച്ചുണ്ടിൽ കടിച്ചുനുണയാൻ തുടങ്ങിയതും അവളുടെ കൈയ്കൾ അവന്റെ മുടിയിൽ കൊരുത്തുപിടിച്ചിരുന്നു...

കീഴ്ച്ചുണ്ടിൽ നിന്നും മേൽ ചുണ്ടിലേക്കവൻ സഞ്ചരിക്കുമ്പോൾ അവളും അതെ തീവ്രതയോടെ തിരിച്ചും ചുംബിച്ചിരുന്നു.. പരസ്പരം വിട്ടുകൊടുക്കാതെ ഇരുവരും ഭ്രാന്തമായ പ്രണയത്തിന്റെ മാധുര്യം ചുംബനത്തിലൂടെ പകർന്നുകൊണ്ടിരുന്നു.. ഭക്ഷണം കഴിക്കുംബോഴും തുടർന്നുള്ള സമയങ്ങളിലെല്ലാം ലച്ചുവിനും ജീവയ്ക്കും പരസ്പരം നോക്കാൻ സാധിക്കുന്നുണ്ടായില്ല.. എന്തോ ഒന്നു അവരെ തടുക്കും പോലെയായിരുന്നു.. കുഞ്ഞിനോടുള്ള അടങ്ങാത്ത സ്നേഹത്തിൽ ലച്ചുവിന്റെ ഉദരത്തെ തലോടിയതും ചുംബിച്ചതും അവൾക്ക് ഉൾക്കൊള്ളാനായിക്കാണുമോ എന്നുള്ള ചിന്ത അവനിലും കുഞ്ഞിനോടുള്ള ഒരച്ഛന്റെ കരുതലും സ്നേഹവും തലോടലും നിഷേധിച്ച് അകറ്റിനിർത്തിയിരുന്നത് അവനെത്രത്തോളം വേദനയുണ്ടാക്കുന്നതായിരുന്നെന്ന് തിരിച്ചറിവ് അവളിലും നിറഞ്ഞുനിൽക്കേ ഇരുവർക്കും കുറ്റബോധമായിരുന്നു... പരസ്പരം മുഖം കൊടുക്കാതെയിരുന്നെങ്കിലും പലപ്പോഴും വീർത്തു നിൽക്കുന്ന അവളുടെ ഉദരത്തിൽ അവന്റെ കണ്ണുകൾ ചെന്നെത്തിയിരുന്നു.. അപ്പോഴെല്ലാം തന്നെ കുഞ്ഞുജീവന്റെ തുടിപ്പ് അവനുള്ളിൽ തിരിച്ചറിയാനാവുന്നുണ്ടായിരുന്നു.. അതവന്റെ ചൊടികളിൽ ചെറുപുഞ്ചിരി വിരിയിച്ചിരുന്നു...

ഉള്ളം നിറച്ചിരുന്നു... എപ്പോഴൊക്കെയോ ഉള്ളിൽ അലയടിക്കുന്ന കുറ്റബോധത്തിൽ നിന്നുകൊണ്ട് തന്നെ അവളുടെ കണ്ണുകളും കുഞ്ഞിന്റെ അച്ഛനെ തിരഞ്ഞിരുന്നു.. തന്റെ ഉദരത്തിൽ നോട്ടമിട്ടുകൊണ്ട് ചെറുപുഞ്ചിരിയുമായി സ്വപ്നത്തിലെന്നോണം ഇരിക്കുന്ന ജീവയെ അവളും കൺചിമ്മാതെ നോക്കിയിരുന്നു... ഓരോ നിമിഷവും ആ മനുഷ്യൻ അനുഭവിക്കുന്ന സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കാരണം തന്റെ ഉദരത്തിലെ തുടിപ്പാണെന്നു ഓർക്കുംതോറും വല്ലാത്തൊരു ബഹുമാനം തോന്നുന്നുണ്ടായിരുന്നു അവനോട്.. അവനിലെ അച്ഛനോട് സ്നേഹവും.. രാത്രിയിൽ മുറിയിലെത്തി കട്ടിലിലായി പുറകോട്ടൊന്നു ആഞ്ഞു ഒരു കൈയ് കുത്തിപിടിച്ചിച്ചു ഇരുന്നുകൊണ്ടവൾ മറു കയ്യാൽ വയറിനെ തഴുകി.. "ന്റെ കുഞ്ഞാ.. നീ ആള് കൊള്ളാല്ലോ.. നിനക്കെന്നെ വേണ്ടേടാ??.. ഏഹ്..??" വയറിനെ തഴുകിക്കൊണ്ട് കുഞ്ഞിനോടായവൾ സംസാരിച്ചുകൊണ്ടിരുന്നു.. " അച്ഛമോനാണോ??.. ഏഹ്ഹ്??.. അമ്മേടെ കുഞ്ഞി അച്ഛമോനാണോ??.. അച്ഛയെയാ ഇഷ്ടം വാവക്ക്??.. അച്ഛന്റെ ഒച്ച കേൾക്കുമ്പോക്കും എന്താ വെപ്രാളം... നിക്ക് മനസിലാവുന്നുണ്ട്ട്ടോ.. ഇന്നെന്റെ കുഞ്ഞിനെ അച്ഛ തൊട്ടുലോ... എത്ര നേരാ തലോടീത്.. കുഞ്ഞന് ഇഷ്ടായോടാ...

അച്ഛന്റെ മീശ കൊണ്ടപ്പോ ഇക്കിളിയായോ ന്റെ വാവക്ക്??.. ഏഹ്.. " വീർത്തുനിൽക്കുന്ന വയറിലായി നോക്കിയിരുന്ന് തഴുകി തലോടിക്കൊണ്ടവൾ കുഞ്ഞിനോട് സംസാരിക്കുമ്പോൾ മുഖത്ത് സന്തോഷത്തിന്റെയും വാത്സല്യത്തിന്റെയും കുറുമ്പിന്റെയും പല ഭാവങ്ങൾ വിരിയുന്നുണ്ടായിരുന്നു... " നിങ്ങൾ നല്ല കൂട്ടാണല്ലേ.. അമ്മയെ അറിയിക്കാതെ രാത്രി അച്ഛനും വാവേം നല്ല സംസാരം ആണല്ലേ.. മിണ്ടൂലാട്ടോ അമ്മ.. പെണക്കാ.. അച്ഛനോടും വാവേനോടും.. " മുഖം വീർപ്പിച്ചുവച്ചുകൊണ്ടവൾ കുറച്ചുനേരം മറ്റെങ്ങോ നോക്കിയിരുന്നു.. ചിന്തകൾ ഉള്ളിൽ പടരാൻ തുടങ്ങിയതും നിറക്കണ്ണാലേ ഉദരത്തെ തഴുകിയ ജീവയെ ഓർമവന്നു.. അവന്റെ വിറയാർന്ന സ്പർശനം ഓർമ വന്നു.. തണുത്തിരിക്കുന്ന ആ കൈകളുടെ മൃതുലയിൽ നിറഞ്ഞുനിന്നിരുന്നത് പിതൃത്വം എന്ന വികാരമായിരുന്നു... ആ അധരങ്ങളുടെ നൈർമല്യത്തിലും കണ്ണീരിന്റെ ചൂടിലും ബഹുമാനമായിരുന്നു.. സ്നേഹമായിരുന്നു.. വാത്സല്യമായിരുന്നു.. അവളൊന്നു പുഞ്ചിരിച്ചു.. മനസ്സ് നിറഞ്ഞൊരു പുഞ്ചിരി.. നോട്ടം പിന്നെയും ഉദരത്തിലേക്കായി.. ഉടുത്തിരുന്ന നേരിയത്തിന്റെ മറ നീക്കി... മുഖം കുനിച്ചുനോക്കാവുന്നത്ര കുനിച്ചുനോക്കി.. വിണ്ടുകീറിയപോലുള്ള പാടുകൾ കാണുന്നതിലൂടെയെല്ലാം വിരലോടിച്ചു.. പുഞ്ചിരിയോടെ...

" അമ്മയിനി അച്ഛനേം വാവനേം അകറ്റി നിർത്തില്ലാട്ടോ.. ന്റെ കുഞ്ഞിനി എന്നും അച്ഛന്റെ തലോടലും സ്നേഹോം അറിഞ്ഞുകൊണ്ട് തന്നെ വളരണം.. അമ്മക്ക് നൽകാവുന്നതിലും കൂടുതൽ ന്റെ വാവയെ അച്ഛൻ സ്നേഹിക്കും.. ഒത്തിരി.. ഒത്തിരി... അമ്മക്കറിയാലോ.. കണ്ടതല്ലേ ഇന്ന്.. അച്ഛന്റെ സന്തോഷം.. അത്പോലെ അല്ലേ അമ്മേടെ കുഞ്ഞും സന്തോഷിച്ചിരിക്കാ... കണ്ണു നിറഞ്ഞോ വാവേടെ??.. അച്ഛന്റെ നിറഞ്ഞുലോ.. ചുണ്ട് വിറച്ചിരുന്നോ???.. അച്ഛന്റെ വിറച്ചുലോ.. ഒത്തിരി സ്നേഹിക്കുന്നുണ്ടല്ലേ അച്ഛൻ..." ഒരു കയ്യ്കൊണ്ട് അടിവയറിലായി കയ്യ്ച്ചേർത്തു താങ്ങി പിടിച്ചുകൊണ്ടവൾ കുഞ്ഞിനോടായി പറഞ്ഞു.. " വേണം വാവേ... എന്നും വേണം.. അച്ഛന്റെ ഈ സ്നേഹോം കരുതലും എന്നും വേണം ന്റെ വാവക്ക്.. എപ്പോഴും വേണം... " കുഞ്ഞിനെ മാത്രം നിറയ്ച്ചിരുന്ന അവളുടെ ചിന്തകളിൽ ജീവയും സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു... അച്ഛനെയും കുഞ്ഞിനേയും കുറിച്ചുള്ള ചിന്തകളിൽ മുഴുകി അവൾ പറഞ്ഞുകൊണ്ടിരുന്നു... നടു കഴച്ചുതുടങ്ങിയതും പതിയെ കട്ടിലിലേക്ക് കിടന്നിരുന്നു അവൾ.. അപ്പോഴും കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് ഒരു കൈയ് ഉദരത്തിൽ തന്നെയായിരുന്നു... ഇടക്കിടക്ക് വാതിലിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് ആ പെണ്ണ് തന്റെ കുഞ്ഞിന്റെ അച്ഛനായുള്ള കാത്തിരിപ്പിലായിരുന്നു.. ലച്ചുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു കുഞ്ഞിനെ തലോടിയും ചുംബിച്ചും പിതൃത്വത്തിന്റെ അമൂല്യമായ നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്ന ജീവ മറ്റേതോ ലോകത്തിലെന്നപോലെയായിരുന്നു..

പതിയെ സ്വബോധം വീണ്ടെടുത്തുകൊണ്ട് ലച്ചുവിനെ മുഖമുയർത്തി നോക്കുമ്പോൾ ഇരുകണ്ണുകളുമടച്ചിരിക്കുകയായിരുന്നു അവൾ.. അടഞ്ഞ കൺപോളകൾക്കിടയിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന അവളുടെ കണ്ണുനീർ അവന്റെ പൊള്ളിക്കുമ്പോൾ ഉദരത്തിൽ നിന്നും കൈയ്കൾ പിൻവലിച്ചുകൊണ്ടവൻ മുറിയിലേക്ക് നടന്നിരുന്നു.. അവളുടെ മാനസികാവസ്ഥയും പ്രതികരണവും എപ്രകാരമായിരിക്കുമെന്നുള്ള ഭയം ജീവയിൽ നിറഞ്ഞിരുന്നതിനാൽ തന്നെ അവളെ പിന്നെയും വേദനിപ്പിക്കുവാനായി അവൻ ആഗ്രഹിച്ചിരുന്നില്ല.. അവളിലെ സ്ത്രീ ഒരുപക്ഷെ തെറ്റുകാരനായവനെ കാണുമെന്നവൻ കരുതിയിരുന്നു.. നിലാവെട്ടത്തിൽ ഉദിച്ചുനിൽക്കുന്ന പൂർണചന്ദ്രനെ നോക്കിയിരുന്നുകൊണ്ട് കുഞ്ഞിനെ സ്പർശിച്ചതും ചുംബിച്ചതുമോർത്തു പുഞ്ചിരിക്കെ കുഞ്ഞിന്റെ അമ്മയുടെ മുഖവും അവനുള്ളിൽ മിന്നിമറഞ്ഞു നിൽപ്പുണ്ടായിരുന്നു... രാത്രിയിൽ ഏറെ വൈകി മുറിയിലേക്കവൻ എത്തുമ്പോൾ ലച്ചു ഉറക്കം പിടിച്ചിരുന്നു.. ഒരു നിമിഷം അവളെയും വീർത്തുനിൽക്കുന്ന ഉദരത്തെയും അവൻ നോക്കി നിന്നു.. അവളുടെ കാൽചുവട്ടിൽ കിടക്കുന്ന പുതപ്പെടുത്തു നെഞ്ചുവരെ പുതപ്പിച്ചുകൊണ്ട് തിരിയുമ്പോൾ അവന്റെ കയ്യ്കളിലായ് ലച്ചു പിടിച്ചിരുന്നു..

ഞെട്ടി തിരിഞ്ഞുനോക്കിയ ജീവ കാണുന്നത് തന്നെ തന്നെ നോക്കി മുഖം കൂർപ്പിച്ചുപിടിച്ചിരിക്കുന്ന ലച്ചുവിനെയാണ്.. അവളുടെ ആ ഭാവം തീർത്തും അപരിചിതമായിരുന്നതിനാൽ തന്നെ കണ്ണിമചിമ്മാതെയവൾ അവളെ തന്നെ നോക്കികൊണ്ടിരുന്നു... " എവിടെയാർന്നു ജിച്ചേട്ടാ.. എത്രനേരായി നോക്കിരിക്കുന്നു.. " കൂർപ്പിച്ചുപിടിച്ച മുഖവുമായവൾ ചോദിക്കുന്നതുകേട്ട് ജീവ മറുപടിയില്ലാതെ നിന്നു.. " ന്താ മിണ്ടാത്തെ.. വാവ നോക്കിരിക്കാർന്നു അച്ഛനെ.. എന്നേം ഉറങ്ങാൻ സമ്മതിച്ചില്ല.. എന്നും ഉള്ള സംസാരം കേൾക്കാഞ്ഞിട്ടാവും.. " പുഞ്ചിരിയാലെ പറയുന്ന ലച്ചുവിനെയവൻ അത്ഭുതതാലേ നോക്കി.. രാത്രിയിൽ കുഞ്ഞുമായുള്ള സംസാരം ലച്ചു എങ്ങനെയറിഞ്ഞെന്നുള്ളത് അവനൊരുപിടിയുമില്ലായിരുന്നു.. അതിനേക്കാൾ ഉപരി അവനെ അത്ഭുതപെടുത്തിയത് അവളുടെ സ്നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവുമായിരുന്നു.. " ജിച്ചേട്ടാ.. ഇതെന്താ ഇങ്ങനെ നിൽക്കുന്നത്??.. " അവനോട് ചോദിച്ചുകൊണ്ടവൾ പതിയെ കിടക്കയിൽ നിന്നും എഴുനേൽക്കുമ്പോൾ അറിയാതെ തന്നെയവൻ അവളെ താങ്ങിയിരുന്നു.. അടി വയറിൽ താങ്ങായി കയ്യ്ചേർത്തുപിടിച്ചിരിക്കുന്നവനെ അവൾ മുഖമുയർത്തിയൊന്നു നോക്കി.. എഴുനേൽപ്പിച്ചിരുത്തിയ ശേഷം ചേർത്തുപിടിച്ചിരുന്ന കൈയ്കൾ പിൻവലിച്ചുകൊണ്ടവൻ പിന്മാറിയിരുന്നു.. " ലച്ചൂ.. ഞാൻ.. ഞാൻ അത്രേം ആഗ്രഹിച്ചുപോയതോണ്ടാ..

വാവേനെ തൊടാൻ.. എല്ലാരും ചുറ്റിലും ഉള്ളതോ നിന്റെ അവസ്ഥയോ ഒന്നും നോക്കീല.. നിക്കപ്പൊ ന്റെ കുഞ്ഞിനെ മാത്രേ കാണാൻ പറ്റിയുള്ളൂ.. മനപ്പൂർവം നിന്റെ വേദനിപ്പിക്കാനല്ല.. ഒത്തിരി ആശിച്ചുപോയോണ്ടാ.. " തെല്ലൊരുനേരത്തിനു ശേഷം മുഖം കുനിച്ചു തന്റെ മുന്നിൽ നിന്ന് പറയുന്ന ജീവയെ കാൺകെ വല്ലാത്തൊരു കുറ്റബോധമായിരുന്നു അവളിൽ.. ഇതുപോലൊരു മനുഷ്യനെ എത്രത്തോളം അവളുടെ പ്രവർത്തികൾ വേദനിപ്പിച്ചുകാണുമെന്ന് ഓർക്കുകയായിരുന്നു പിന്നെയും ആ പെണ്ണ്.. " ജിച്ചേട്ടൻ മാത്രല്ല.. വാവേം ഒരുപാട് ആശിക്കുന്നുണ്ടായിരുന്നു അച്ഛന്റെ തലോടലെല്ലാം.. " ലച്ചുവിന്റെ സ്വരം കേട്ടതും വിടർന്ന കണ്ണുകളാലെ അവനവളെ തന്നെ ഉറ്റുനോക്കി.. പുഞ്ചിരിച്ചുക്കൊണ്ട് ആ പെണ്ണ് തുടർന്നു.. " സത്യാ.. വാവേം ഒത്തിരി ആഗ്രഹിക്കുന്നുണ്ട് അച്ഛന്റെ സാമീപ്യം.. ഇനി രാത്രിയാവാൻ കാത്തിരിക്കണ്ടാട്ടോ വാവയോട് സംസാരിക്കാൻ.. ജിച്ചേട്ടന് എപ്പോ വേണേലും സംസാരിക്കാലോ.. വാവേടെ ചലനം തൊട്ടറിയണമെങ്കിൽ പറഞ്ഞാൽ മതി.. " ഒരു തുള്ളി കണ്ണുനീരവന്റെ കണ്ണിൽ നിന്നുതിർന്നു.. പുറത്ത് ഉദിച്ചുനിൽക്കുന്ന പൂർണചന്ദ്രനെക്കാൾ ശോഭയായിരുന്നു അപ്പോൾ അവന്റെ മുഖത്ത്.. വിറയ്ക്കുന്ന അധരങ്ങളിൽ പുഞ്ചിരിയായിരുന്നു.. അച്ഛന്റെ സന്തോഷം തിരിച്ചറിഞ്ഞവണ്ണം അവളുടെ വയറ്റിൽ കിടന്നുകൊണ്ട് ആ കുഞ്ഞും ഒന്നനങ്ങി.. പുഞ്ചിരിയോടെ അവളതിനെ തഴുകി..

" നിക്ക് ഐസ് ക്രീം എടുത്തു തരാവോ ഫ്രിഡ്ജിന്ന്.. " കുഞ്ഞിനെപോലെ ചിണുങ്ങിപറയുന്നവളെയൊന്നു നോക്കി ജീവ.. " നിക്ക് അല്ല.. വാവക്കാ.. വാവക്ക് വേണംന്ന്.. " കണ്ണുചിമ്മികാണിച്ചുകൊണ്ടവൾ പറയുമ്പോൾ അവളുടെ തലയിലായൊന്നു തഴുകികൊണ്ടവൻ താഴേക്ക് നടന്നിരുന്നു.. കൊണ്ടുവന്ന ഐസ് ക്രീം കഴിച്ചുകൊണ്ട് വാതോരാതെ കുഞ്ഞിനോടായി സംസാരിക്കുന്ന ലച്ചുവിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവ നിൽക്കുമ്പോൾ അവനെയും അടുത്തിരിക്കാൻ അനുവദിച്ചുകൊണ്ട് കുഞ്ഞിനും അച്ഛനുമായുള്ള സംസാരത്തിനു തുടക്കം കുറിച്ച് വച്ചിരുന്നു ലച്ചു.. ജീവയുടെ സന്തോഷം അതേപോലെ തന്നിലേക്കും ഉദരത്തിലെ കുഞ്ഞിലേക്കും പടരുന്നത് അവളും അനുഭവിച്ചറിയുകയായിരുന്നു.. ഇടക്കെപ്പോഴോ മുഴച്ചുവരുന്ന കുഞ്ഞുകാലുകളിൽ ജീവയുടെ കൈയ്യ്ച്ചേർത്തു അവൾ പിടിപ്പിക്കുമ്പോൾ ആദ്യമായി ആ കുഞ്ഞതിന്റെ അച്ഛന്റെയും അമ്മയുടേയും ഒന്നിച്ചുള്ള തലോടൽ അനുഭവിക്കുകയായിരുന്നു... ലച്ചുവും വാവയും ജീവയുമായി അവരുടെയൊരു പുതുലോകം കെട്ടിപടുക്കുകയായിരുന്നു അവിടെ... പരസ്പരമുള്ള സ്നേഹത്തിന്റെ... വിശ്വാസത്തിന്റെ... ബഹുമാനത്തിന്റെ...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story