നിഴലായ്: ഭാഗം 1

nizhalay thasal

എഴുത്തുകാരി: THASAL

"കാലമാടൻ,,,, അയാളെ ഉണ്ടല്ലോ,,, ഒറ്റയടിക്ക് തെങ്ങിൻമേൽ കയറ്റണം,,,, അമ്മാ,,, വേദനിക്കുന്നു,,, അയ്യോ.... " കവിളിൽ ചുവന്നു കിടക്കുന്ന പാടിൽ ഐസ് വെച്ച് കൊടുക്കുന്ന പാറുവിനെ നോക്കി മോങ്ങി കൊണ്ട് ജാൻവി പറഞ്ഞതും പാറു ദയനീയമായി അവളെ നോക്കി കൊണ്ട് ഒരു ഐസ് ക്യൂബ് അവളുടെ കവിളിൽ ചേർത്തു വെച്ചു,,, "എന്ത് പറഞ്ഞിട്ടാടി ഇന്ന് തല്ലു ഇരന്നു വാങ്ങിയത്,,,,മണികുട്ടി... " ഇടക്ക് പാറു ചോദിച്ചതും സങ്കടം സഹിക്കാൻ വയ്യാതെ ഇരുന്നു മോങ്ങുന്ന മണികുട്ടിയെ ഒരു നിമിഷം സ്റ്റെക്ക് ആയി,,അടുത്ത നിമിഷം തന്നെ കരച്ചിൽ പുനർആരംഭിച്ചു,,,, "ഞാനൊന്നും ചെയ്തില്ലടി,,,,, ഞാൻ വന്നപ്പോൾ ഇവിടെ ആരും ഇല്ലായിരുന്നു,,,, അപ്പോഴാ ആ കാലമാടൻ.... " പറഞ്ഞു തീരും മുന്നേ പാറു അവളെ കണ്ണുരുട്ടി നോക്കി,,, "സോറി,,,, ആ നന്ദൻ കാലമാടൻ ടീവി കണ്ടു ഇരിക്കുന്നത് കണ്ടത്,,, നോക്കുമ്പോൾ കീർത്തിചക്രം,, വെറുതെ ഒരു കമ്പനിക്ക് കയറി ഇരുന്നതാ,,, ടീവിയിൽ മുകിലെ.... മുകിലെ....പാട്ട് അങ്ങ് പ്ലേ ആയപ്പോൾ എനിക്ക് ഓർമ വന്നത് അങ്ങേരുടെ പഴയ കാമുകിയില്ലേ,,,, മുകിൽ,,,,

ലവളെയാ,,," "എന്നിട്ട്... " കണ്ണ് തള്ളി പാറു ചോദിച്ചു പോയി,,, "ഒരു കയ്യബദ്ധം,,,, ചോദിച്ചു പോയി,,, " "എന്ത്,,,, !!???" "മുകിൽ എന്തിനാ തേച്ചത് എന്ന്,,,,,, പിന്നെ ഒന്നും ഓർമയില്ല,,, ആകെ തീയും പുകയും,,,വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ എന്റെ വായിലേക്ക് ദിത് കുത്തികയറ്റിയിട്ട ദുഷ്ടൻ പോയത്,,,, കാലമാടൻ തെണ്ടി,,, പട്ടി,,,, അയാൾ ഒന്നും മനുഷ്യൻ അല്ല,,, അസുരൻ,,, വേദന കൊണ്ട് സ്വർഗവും നരകവും ഒരുമിച്ച് കണ്ടു,, കാലൻ,,,, " ദാവാണി ശീല പൊക്കി പിടിച്ചു കൊണ്ട് മണികുട്ടി പറയുന്നത് കേട്ടു പാറു വാ തുറന്ന് ഇരുന്നു പോയി,,,,മെല്ലെ അവളെ പിടിച്ച് ഒന്ന് കുലുക്കി,,, "നീ ജീവനോടെ ഉണ്ടല്ലോല്ലേ,,,,, " "ഇല്ലടി ചത്തു,,, നിന്റെ ചേട്ടൻ എന്നെ കൊന്നു,,, എന്നാലും എന്ത് അടിയായിരുന്നു കാലമാടൻ,,, " മുഖം ഒന്ന് ചുളിച്ചു കൊണ്ട് മണിക്കുട്ടി പറഞ്ഞതും പാറുവിന് ചിരി വരുന്നുണ്ടായിരുന്നു,,, വെറുതെ അവളുടെ കയ്യിൽ നിന്നും വാങ്ങേണ്ട എന്ന് വെച്ച് മാത്രം അടക്കി നിർത്തി,,,,, "നീ ചോദിച്ച ചോദ്യത്തിന് മിനിമം നിന്റെ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ കിടന്നേനെ,,,, നിനക്ക് ഒരു ദിവസം പോലും ഏട്ടന്റെ കയ്യിൽ നിന്നും വാങ്ങാതെ ഉറക്കം വരില്ലേ,,,, ഇന്നലെയല്ലെ പിരടി പിരിച്ചു തിരിച്ചു വിട്ടത്,,, നാണം ഇല്ലേ,,, "

"ഈ പറഞ്ഞ സാധനം നിന്റെ ഏട്ടന് കൂടി വേണം,,,,അയാൾക്ക്‌ പ്രാന്താ,,, അയാളെ ആരെങ്കിലും ചീത്ത പറഞ്ഞാൽ എന്നോട്,,,, ആ മുകിലമ്മ തേച്ചതിന് എന്നോട്,,, എന്തിന് പറയുന്നു ബാറിൽ നിന്ന് കള്ളും കുടിച്ചു വന്നാൽ പോലും എന്നെ അല്ലേടി അങ്ങേര് ചീത്ത വിളിക്കുന്നത്,,,,,എന്റെ ഈശ്വരാ ഒന്നാം തിയ്യതി ആകാൻ കാത്തു നിൽക്കുകയാണ്,,, അയാളെ പച്ചക്ക് കിട്ടിയിട്ട് വേണം,,,, കുനിച്ചു നിർത്തി കൂമ്പിനിടിച്ച്,,,, അയാളെ കൊണ്ട് ക്ഷ,,,,ജ്ഞ,,,, വരപ്പിക്കാൻ,,,, എന്നിട്ട് ആ ആറ് ഇഞ്ച് വലുപ്പത്തിൽ പന പോലെ നിൽക്കുന്ന അയാളുടെ മോന്തയിൽ ചാടി അടിക്കണം,,, " അവളുടെ സംസാരം കേട്ടു ചിരിച്ചു കൊണ്ട് നോട്ടം മാറ്റിയ പാറു പെട്ടെന്ന് എന്തോ കണ്ടത് പോലെ ഒന്ന് ഞെട്ടി വിറച്ചു,,, തുടരെ തുടരെയുള്ള പാറുവിന്റെ തോണ്ടൽ കൊണ്ട് മണി ഒന്ന് തല ഉയർത്തി നോക്കിയതും പാറു അല്പം പേടിയിൽ എങ്ങോട്ടോ നോക്കി നിൽക്കുകയാണ്,,, "എന്താടി കോപ്പേ,,,,,, " "നിനക്ക് ഈശ്വര വിശ്വാസം ഉണ്ടോ,,,, " ഒരു ബന്ധവും ഇല്ലാത്ത പാറുവിന്റെ ചോദ്യം കേട്ടു അവൾ സംശയം നിറച്ചു,,, "ഉണ്ടെങ്കിൽ.... " "ശരിക്കും വിളിച്ചോ,,,, കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊള്ളാൻ.... "

പറഞ്ഞു തീരും മുന്നേ മണികുട്ടിയുടെ തല ചെരിച്ചു പിടിച്ചതും വാതിൽ പടിക്കൽ ഡോറും പിടിച്ചു നിൽക്കുന്ന നന്ദനെ കണ്ട് ഒരു നിമിഷം ഉമിനീർ ഇറക്കി പോയി,,, മെല്ലെ കണ്ണ് വേറെ എങ്ങോട്ടോ മാറ്റി,,, "ഞാൻ ഒന്നും കാണുന്നില്ല.... കേൾക്കുന്നില്ല...അറിയുന്നില്ല....മൂങ്ങയാണ് ബാധ്യതയാണ്,,,, " "മൂങ്ങയും... ബാധ്യതയും അല്ലടി,,,, മൂകയും ബധിരയും.... " പാറു മെല്ലെ അവളുടെ കാതിൽ ആയി പറഞ്ഞു,,,, അവൾ നോട്ടം മെല്ലെ നന്ദനിൽ എത്തിച്ചപ്പോൾ അത് തന്നിൽ ആണെന്ന് അറിഞ്ഞതും പെട്ടെന്ന് തന്നെ നോട്ടം മാറ്റി,, "മിക്കവാറും ഞാൻ നിന്റെ ഫാമിലിക്ക് ഒരു ബാധ്യതയാകും,,," അവൾ എങ്ങോട്ടോ നോക്കിയിട്ട് പറഞ്ഞു,, പാറു അതെങ്ങനെ എന്ന ഭാവത്തിൽ അവളെ നോക്കുകയാണ്,,, "അങ്ങേരുടെ നോട്ടം കണ്ടോ,,,, കുറുക്കനെ പോലെയില്ലേ,,, അങ്ങേരെങ്ങാനും എന്നെ അടിച്ചു ഞാൻ തല കറങ്ങി വീണു,,, പോലീസ് കേസ് ആയി,,,അങ്ങേര് ജയിലിൽ ആയാൽ,,,, പിന്നെ ഈ വീട് മുഴുവൻ നിന്റെ അച്ഛന്റെ തലയിൽ ആകും,,, അതൊരു ബാധ്യതയല്ലെ,,, " ഒരു എസ്സേ പോലെ അവളുടെ ചെവിയിൽ മുറുമുറുത്തു കൊണ്ട് മണി പറഞ്ഞതും പാറു ദയനീയമായി അവളെ നോക്കി,,,

"മരണം വാതിൽ മുട്ടുമ്പോൾ എങ്കിലും നിന്റെ ഈ ചീഞ്ഞ ചളി ഒന്ന് നീർത്തടി,,,," പാറു അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു,,, മണി ഇതൊക്കെ എന്ത് എന്ന രീതിയിൽ അവളെ നോക്കി,,, മുന്നിൽ ഒരു ഗഡോൽഗജൻ നിൽക്കുന്നത് കുട്ടി ഒളികണ്ണാലെ കാണുന്നുണ്ട്,,, നേരിട്ട് നോക്കാൻ പേടി ആയിട്ടാ,,,, ആ തുമ്പി കൈ ഒരു വട്ടം കൂടി വീശിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല,,,, തലയണക്ക് എന്തിനാ പിന്നിയ കവർ,,, അവൾ വേഗം മുഖത്ത് അല്പം ഗൗരവം ഫിറ്റ്‌ ചെയ്തു,,, കണ്ണിൽ അല്പം കണ്ണുനീരും,,, ആവശ്യം ഇല്ലാതെ നിറയെ കണ്ണുനീർ തന്ന ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് അവൾ വേഗം ഡോറിന്റെ അടുത്തേക്ക് നടന്നു,,,, "മണിക്കുട്ടി.... Rest in peace... " പിന്നിൽ നിന്നും പാറു വിളിച്ചു പറയുന്നുണ്ടായിരുന്നു,,, കേട്ടു നിന്ന ഗഡോൽഗജനും,,, സോറി,,,, നന്ദനും മണിക്കുട്ടിയും ഒരുപോലെ അവളെ നോക്കി,,, "അല്ല,,,, സാധാരണ മരിച്ചു കഴിഞ്ഞിട്ടല്ലേ പറയുന്നത്,,, മരിച്ചവർ കേൾക്കൊ എന്നറിയില്ലല്ലോ,,, അപ്പോൾ ആദ്യം തന്നെ അങ്ങ് പറയാം,,,, എന്ന് വെച്ച്,,, " അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു,,, "പട്ടി... " നല്ല ഫ്ലോയിൽ പോയ അഭിനയം മുടക്കിയതിന്റെ ദേഷ്യത്തിൽ മണി വിളിച്ചു പോയി,,,

എങ്കിലും ഗൗരവം കൈ വിടരുത്,,, അല്ലെങ്കിൽ ഈ മോന്ത ഇന്ന് സ്റ്റിക്കർ ആകും,,, അവൾ പഴയ ഗൗരവത്തോടെ തന്നെ അവന്റെ അരികിലേക്ക് നടന്നു,,, മുഖം കണ്ടാൽ ദേഷ്യം,,, നേരെ കാലുകളിലേക്ക് നോക്കിയാലോ,, പേടി കാരണം മുട്ട് വരെ കൂട്ടി ഇടിക്കുന്നുണ്ട്,,,, "മാറി നിൽക്ക് എനിക്ക് പോണം,, " ശബ്ദത്തിൽ അല്പം സങ്കടം വരുത്തി കണ്ണുനീർ ഒഴുക്കി കൊണ്ട് മണി പറഞ്ഞു,, വെറും അഭിനയം,,, അവനും അത് ആരെക്കാളും നന്നായി അറിയാവുന്നത് കൊണ്ട് തന്നെ പുച്ഛത്തോടെ അവളെ നോക്കി,,, "അങ്ങനെ അങ്ങ് പോകാൻ പറ്റോ,,, നിനക്ക് എന്നെ തല്ലേണ്ടെ,,,," അതിന് അവൾ നന്നായി ഒന്ന് പുച്ഛിച്ചു,,, "പറയടി,,, അടിക്കണ്ടേടി നിനക്ക് എന്നെ,,, " അവൻ അലറുകയായിരുന്നു,,, പാറു പിന്നെ ഒന്നും നോക്കിയില്ല,, ബെഡിൽ അങ്ങ് നിവർന്നു കിടന്നു പുതപ്പ് തല വഴി മൂടി,,, കൊലപാതകത്തിന് സാക്ഷി പറഞ്ഞു കോടതി മുറിയിൽ ജീവിതം കഴിക്കാൻ കുട്ടിക്ക് താല്പര്യം ഇല്ല,, "എനിക്ക്.... എനിക്ക്... പോണം,,, നന്ദേട്ടൻ മുന്നീന്ന് മാറിക്കേ,,, " വിനയം അങ്ങ് വാരി എറിഞ്ഞു കൊണ്ട് അവൾ പറഞ്ഞു,,, "അയ്യ...എന്താ അഭിനയം,,,,എന്താടി എവിടെ പോയടി ഇത് വരെ പ്രസംഗിച്ചിരുന്ന നിന്റെ നാക്ക്,,,,,"

"ഇതേ ഇവിടെ ഉണ്ടല്ലോ,,,, " നാവ് പുറമെ കാണിച്ചു കൊണ്ട് മണികുട്ടി പറഞ്ഞതും പുതപ്പിനടിയിൽ കിടന്ന് ഒരുത്തി തലക്ക് കൈ കൊടുത്തു,,, "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല,,, അതിന് സംസ്കാരം എന്നൊരു സാധനം വേണം,, എങ്ങനെയാ കണ്ട തെണ്ടി പിള്ളേരെ കൂടെ നാട് തെണ്ടി നടക്കുകയല്ലെ,,,, പിന്നെ എങ്ങനെ ഉണ്ടാകാനാ,,,തറവാടിനെ പറയിപ്പിക്കാൻ,,,, " അവൻ അവളെ നോക്കി അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു,, അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരിയായിരുന്നു,,,, അവൾ അവനെ മുട്ടാതെ പുറത്തേക്ക് ഇറങ്ങി,,, "ഹെലോ മാഷേ,,,,അമ്മയും അച്ഛനും ചെറുപ്പത്തിലെ നഷ്ടപെട്ട എനിക്ക് ഈ സംസ്കാരം തന്നെ ധാരാളം ആണ് ട്ടൊ,,,,നന്ദേട്ടൻ പറയുന്നത് പോലെ ഏത് നേരവും തെണ്ടി തിരിയൽ തന്നെയാ,,,കാരണം എനിക്കും എന്റെ ഏട്ടനും ആരെങ്കിലും ഉണ്ട് എങ്കിൽ ഒരു മുത്തശ്ശിയും ദേ ഇവിടുത്തെ കുറച്ചു പേരും മാത്രമാണ്,,,,ഇവിടേക്ക് വരുന്നത് ഒരിക്കലും ആരെയും ശല്യം ചെയ്യാൻ ഒന്നും അല്ലാട്ടൊ,,, മോഹം കൊണ്ട,,, സ്വയം വിശ്വസിപ്പിക്കാൻ,,, അമ്മയുടെ സ്നേഹം നൽകുന്ന അപ്പച്ചിയെ ഒന്ന് കാണാൻ,,,, എങ്കിലും ഒരാൾക്കും ഞാൻ ചീത്തപേര് ഉണ്ടാക്കി വെച്ചിട്ടില്ല,,, പോട്ടെ നന്ദേട്ടാ.... "

കണ്ണുകൾ നിറഞ്ഞിരുന്നു,,, എങ്കിലും ഒരു പുഞ്ചിരി ചുണ്ടിലും,,, അവൾ വേറൊന്നും പറയാതെ ചിരിയോടെ ഇരു സൈഡിലും ആയിരുന്നു മെടഞ്ഞു കെട്ടിയ മുടിയിൽ പിടിച്ചു കറക്കി കൊണ്ട് പോകുന്നത് കണ്ട് അവൻ നിസങ്കതയോടെ നോക്കി നിന്നു,,,,പാറു ബെഡിൽ നിന്നും എഴുന്നേറ്റു വന്നിരുന്നു,, അവുടെ മുഖത്ത് അല്പം സങ്കടം നിഴലിച്ചു,,, "ഏട്ടൻ ഇന്ന് പറഞ്ഞത് അല്പം കൂടി പോയി,,,,,ഏട്ടൻ കാര്യം ആയിട്ട് പറഞ്ഞതാണോ എന്നറിയില്ല,, പക്ഷെ ആ പാവത്തിന് ഒരുപാട് സങ്കടം ആയി കാണും,,, " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോയതും നന്ദൻ പറഞ്ഞ കാര്യം ഓർത്ത് യാതൊരു ഭാവവ്യത്യാസവും കൂടാതെ മുകളിലേക്ക് കയറി പോകാൻ നിന്നതും അവന്റെ പുറത്ത് ഒരു അടി വീണതും ഒരുമിച്ച് ആയിരുന്നു,,, അവൻ എരിവ് വലിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു അല്പം മാറി തന്നെ നോക്കി കോഷ്ട്ടി കാണിക്കുന്ന മണികുട്ടിയെ,,,, "ഞഞ്ഞ....ഞഞ്ഞ....താൻ പോടോ കാലമാടാ,,, ഇനി എന്നെ തൊട്ടാൽ ഞാൻ മുട്ടയിൽ കൂടോത്രം ചെയ്തു വെക്കും,,, എന്നിട്ട് ഇയാളുടെ തുമ്പികയ്യ് ഒടിഞ്ഞു,,, ആ കാട് കെട്ടിയ താടിക്കും മുടിക്കും തീ പിടിച്ചു,,, പണ്ടാരം അടങ്ങി പോകുമഡോ,,,, ഹ..ഹ...ഹ... "

അവൾ അവിടെ നിന്ന് തന്നെ പ്രസംഗിച്ചു,,, "ഡി... " അവൻ മുണ്ടും മടക്കി കുത്തി സ്റ്റയർ തിരിച്ചു ഇറങ്ങി,,, "അയ്യോ അപ്പച്ചി ഓടി വരണേ ഈ കാലമാടൻ എന്നെ കൊല്ലാൻ പോകുന്നെ,,, " പറയലും അവൾ ഓടലും ഒരുമിച്ച് ആയിരുന്നു,,, അവൾക്ക് തന്നെ അറിയാം ഒരൊറ്റ ഒന്ന് വരില്ല,,, ഇത് ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ,,, "മണികുട്ടി,,, പോക്ക് ആയോ,,," "പോയില്ലേൽ അപ്പച്ചിയുടെ മൂത്ത മോൻ എന്നെ ചുമരിൽ കയറ്റും,,, പോയി,,, നാളെ വരവേ,, " "സമയം,,, " "നാളെ രാവിലേ എട്ട് മണിക്ക് ഇതിന്റെ ബാക്കി തുടരുന്നതാണ്,,,സൂക്ഷിച്ചു ഇരുന്നോ,,, " "ഞാനോ,,, " അടുക്കളയിൽ നിന്നാണ് ശബ്ദം,,, "അപ്പച്ചിയല്ല,,, ഗഡോൽഗജൻ,,,, താൻ സൂക്ഷിച്ചു ഇരുന്നോഡോ,,, ഈ ജാൻവി ആരാണെന്ന് ശരിക്കും കാണിച്ചു തരുന്നുണ്ട്,,, " അവൾ ഉള്ളിലേക്ക് ഭീഷണി മുഴക്കി,,, ഉള്ളിൽ നിന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ടതും അതെ സ്പീഡിൽ ഓടുകയും ചെയ്തു,,, മുണ്ടും മടക്കി കുത്തി ഉമ്മറത്തേക്ക് വന്ന നന്ദൻ കാണുന്നത് വയലിലൂടെ ഓടി പോകുന്ന മണികുട്ടിയെയാണ്,,, അവന്റെ ചുണ്ടിൽ എന്തിനോ വേണ്ടി ഒരു പുഞ്ചിരി നിറഞ്ഞു,,, അവൻ തിരികെ പോരാൻ നിന്നതും പെട്ടെന്ന് ഉമ്മറപടിയിൽ പത്രത്തോടൊപ്പം ഇരിക്കുന്ന ചുവന്ന നിറത്തിൽ ഉള്ള പുസ്തകത്തിൽ കണ്ണുകൾ തറഞ്ഞു,,, അവൻ അത് മെല്ലെ കൈകളിൽ എടുത്തു,,, *വാക വീണ ഇടവഴികൾ... *

മനോഹരമായി എഴുതിയ ആ വരികൾക്ക് താഴെ അതിന്റെ എഴുത്തുകാരിയുടെയും പേര് ഉണ്ടായിരുന്നു,,, ജാൻവി വിശ്വനാഥൻ... എല്ലാവരുടെയും പ്രിയപ്പെട്ട മണിക്കുട്ടി... "മണികുട്ടിയുടെ പുതിയ പുസ്തകം ഇന്നലെയാ,,, വന്നത് അത് കാണിച്ചു തരാൻ വന്നതാ,,, എന്താ രസം എന്റെ അറിയാവോ വായിക്കാൻ,,, " അടുക്കളയിൽ നിന്നും അമ്മയോട് വിശേഷം പറയുന്ന പാറുവിന്റെ ശബ്ദം കേൾക്കാം,, അവൻ ആ പുസ്തകം കയ്യിൽ എടുത്ത് ഒന്ന് മറിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "കാലമാടൻ,,,, അടിച്ചു മോന്തേടെ ഷേപ്പ് മാറ്റി കളഞ്ഞു,,, എന്റെ കൃഷ്ണ പല്ലൊക്കെ അവിടെ തന്നെ ഉണ്ടല്ലോല്ലേ,,, " മുഖവും തടവി,,, വാല് മുറിഞ്ഞ പോലുള്ള അവളുടെ വരവ് കണ്ടപ്പോഴേ ഉമ്മറത്തു ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന അവളുടെ ചേട്ടൻ ഗൗതമിന്റെ മുഖത്ത് ചിരി ഉണ്ടായിരുന്നു,,, അവൾ പുറത്തെ പൈപ്പിൽ നിന്നും കാല് കഴുകി ഉള്ളിലേക്ക് കടന്നു,,, പോകും വഴി ഗൗതമിനെ നോക്കി ഒന്ന് പുച്ഛിച്ചു,,, "ഇന്ന് എത്രയെണ്ണം വാങ്ങി എടുത്തടി... " അവൻ പത്രത്തിലേക്ക് തന്നെ നോട്ടം എറിഞ്ഞു കൊണ്ട് ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു,, അവൾ അറിയാതെ തന്നെ മുഖം ഉഴിഞ്ഞു പോയി,,,

"ചേട്ടാ,,, ചേട്ടാ,, എന്ന് വിളിച്ച നാവ് കൊണ്ട് ചെറ്റ എന്ന് വിളിക്കേണ്ട എങ്കിൽ മിണ്ടാത്തെ ഇരുന്നോ,,, ആയാളും അയാളുടെ ഒരു നന്ദനും,,, അങ്ങേർക്ക് കണ്ണിൽ ചോര ഉണ്ടോടോ,,, " കുനിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു, അവന്റെ നോട്ടം അവളുടെ കവിളിൽ ആയിരുന്നു,, അവൻ അവിടം ഒന്ന് തിരിച്ചും മറിച്ചും നോക്കി,,, "ഇന്നലെ കിട്ടിയതിന്റെ അത്ര ശക്തി പോരല്ലോ, അഞ്ച് വിരൽ തെളിഞ്ഞു വരുന്നില്ല,,,ശ്ശോ,,, " "ആടോ,,, ശ്ശോ,,, അതിനും ബേധം എന്നെ അങ്ങ് തെക്കേ പറമ്പിലേക്ക് എടുക്കുന്നതല്ലേ,,, നോക്കിക്കോഡോ,,, നിന്നെയും നിന്റെ നന്ദനെയും ഞാൻ കൊല്ലും,,, എന്നിട്ട് ഞാനും ചാവും,,, ദുഷ്ടൻ,,," കവിളും ഉഴിഞ്ഞു ഉള്ളിലേക്ക് പോകുന്ന അവളെ ഇടം കണ്ണിട്ട് നോക്കി അവൻ ഇരുന്നു,,, "വെച്ചടിവെച്ച് കയറ്റം ആണല്ലോ,,, " അവന്റെ സംസാരം കേട്ടു പോകുന്ന പോക്കിൽ അവൾ തിരിഞ്ഞു നോക്കി കണ്ണുരുട്ടി,,, "റബ്ബറിന്റെ വിലയെ,,,, " അയാൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു,,, "ടാ ചേട്ടാ,,, എനിക്ക് കുന്തിരിക്കം ഇഷ്ടം ആണ്,,, എന്നാൽ അത് ഒരുമാതിരി മൂട്ടിൽ ഇട്ടു പുകക്കരുത്,,,,കേട്ടല്ലോ,,, " തിരികെ വന്നു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് അവൻ ചമ്മിയ ചിരി ചിരിച്ചു,,, "ഏറ്റില്ല,,, "

അവൾ പോകുന്നതും നോക്കി അവൻ പറഞ്ഞു,,,,, "മണികുട്ടി... " ഉള്ളിൽ നിന്നും മുത്തശിയുടെ വിളി വന്നു,, അവൾ മുഖവും കൂർപ്പിച്ചു കൊണ്ട് അങ്ങോട്ട്‌ പോയതും കണ്ടു തൊടിയിൽ പശുവിനും കിടാവിനും വൈകോൽ നൽകുന്ന മുത്തശിയെ,, അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു,,, ദാവണി ശീല അരയിൽ തിരുകി കൊണ്ട് അവൾ അവരുടെ കയ്യിൽ നിന്നും വൈകോൽ വാങ്ങി പൈക്ക് ഇട്ടു കൊടുത്തു,,,, "എന്താ എന്റെ കുട്ടീടെ മുഖത്തിന് ഒരു കയറ്റം,,, ഇന്നും വാങ്ങിയോ നീ,,, " "ദേ മുത്തശ്ശി,,,,, വേണ്ടാ,,,, അല്ലേൽ തന്നേ മൂഡ് പോയി ഇരിക്കുവാ,,,, മുത്തശ്ശിടെ കൊച്ചു മോൻ എന്താ തിന്നുന്നത്,,, വല്ല ഇരുമ്പുമാണോ,,, ഇങ്ങ് നോക്കിയേ,,, ചുവന്നു കിടക്കുന്നത്,,,, " അവൾ അവർക്ക് നേരെ മുഖം ചെരിച്ചു കാണിച്ചു കൊടുത്തു,, അവർ അപ്പോഴും ചിരി തന്നെ,,,, "ചിരിച്ചോ,,, ചിരിച്ചോ,,, എന്നെങ്കിലും അങ്ങേരുടെ മൂക്കിനിട്ട് ഇത് പോലെ ഒന്ന് കൊടുക്കും,,, എന്നിട്ട് മുകിലെ.... മുകിലെ... എന്നും പാടി അങ്ങേരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.... "

പറയുന്നതിനോടൊപ്പം പാട്ടും പാടി ഉള്ളിലേക്ക് പോകുന്ന അവളെ മുത്തശി മൂക്കത്തും വിരൽ വെച്ച് നോക്കി നിന്നു,,, ഉള്ളിലേക്ക് കടക്കുമ്പോൾ മുന്നിൽ ഉണ്ടായിരുന്ന ഗൗതമിനെ പുച്ഛിച്ചു മുഖം ചെരിച്ചു പാട്ടും പാടി മുകളിലെക്ക് കയറുന്ന മണികുട്ടിയെ നോക്കി നിൽക്കേ അവന് ചിരി പൊട്ടി,,, അവൻ മെല്ലെ മുത്തശിയുടെ അടുത്തേക്ക് നടന്നു,,, "പല തരം ഭ്രാന്ത് കണ്ടിട്ടുണ്ട്,,, അടി വാങ്ങാൻ മാത്രം ഇത് എന്ത് ഭ്രാന്ത് ആണാവോ,,,, " അവൻ അവരോടായി പറഞ്ഞതും അവരും ഒന്ന് ചിരിച്ചു,,, "ഇന്നും ഇന്നലേം തുടങ്ങിയത് അല്ലല്ലോ,,, ചെറുപ്പം തൊട്ടേ രണ്ടും ഇങ്ങനെ തന്നെയല്ലേ,,, രണ്ട് കിട്ടിയില്ലേൽ ഇവൾക്കും കൊടുത്തില്ലേൽ അവനും ഉറക്കം വരില്ല,,,,,,, മടുക്കുമ്പോൾ നിർത്തിക്കോളും രണ്ടും.... " മുത്തശി അതും പറഞ്ഞു ഉള്ളിലേക്ക് പോകുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു,,, എന്തോ പേപ്പർ കഷ്ണം താഴേക്ക് വീഴുന്നത് കണ്ട് ഒന്ന് തല ഉയർത്തി നോക്കിയപ്പോൾ കണ്ടു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് കുത്തി കുറിക്കുന്ന മണിയെ,,, അവളുടെ ഭാവം അവനും ചിരി വന്നിരുന്നു,,, ഒന്നും മിണ്ടാതെ അവനും ഉള്ളിലേക്ക് കയറി... തുടരും

Share this story