നിഴലായ്: ഭാഗം 10

nizhalay thasal

എഴുത്തുകാരി: THASAL

"ഇവൾ ഇത് എവിടെ പോയി കിടക്കുകയാ... " സന്ധ്യക്ക് വീട്ടിൽ കയറി ചെന്നത് മുതൽ മണിയെ തപ്പിയുള്ള നടത്തം ആണ് നന്ദൻ.... ഗൗതം ഉമ്മറത്ത് തന്നെ ഇരുന്നു അച്ഛനോട് സംസാരത്തിൽ ആണ്.... പല പ്രാവശ്യം അടുക്കളയിൽ ഒന്ന് എത്തി നോക്കി എങ്കിലും ആരുടെയും ശബ്ദം കേൾക്കാതെ ആയതോടെ മനസ്സിലായി ആള് അവിടെ ഇല്ലെന്ന്.... ഉണ്ടായിരുന്നു എങ്കിൽ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാമായിരുന്നു,,,, മുറിയിൽ നിന്നും മുത്തശ്ശിയുടെ സംസാരം കേൾക്കാം,,, അപ്പൊ വീട്ടിലും പോയിട്ടില്ല..... "ഏട്ടാ.... ഏട്ടനെന്താ കള്ളൻമാരെ പോലെ ഇവിടെ ചുറ്റി തിരിയുന്നെ... " ഫ്രിഡ്ജിൽ എന്തോ വെക്കാൻ വന്ന പാറു കാണുന്നത് അടുക്കള വാതിലിൽ കിടന്നു ചുറ്റി തിരിയുന്ന നന്ദനെ... അവളെ കണ്ടതോടെ അവൻ ആകെ ഒന്ന് ചൂളി.... "ഞാൻ... ഞാൻ... വെളളം കുടിക്കാൻ... " "മ്മ്മ്... ഈ സ്ഥിതിക്ക് പോയാൽ എന്റെ ഏട്ടൻ ഒരുപാട് കുടിക്കേണ്ടി വരും....തിരഞ്ഞു നടക്കുന്ന ആള് വിളക്ക് വെക്കാൻ കാവിൽ പോയിരിക്കുവാ..." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു... അവന്റെ മുഖം ആദ്യം ഒന്ന് തെളിഞ്ഞു എങ്കിലും പെട്ടെന്ന് എന്തോ ഓർത്ത പോലെ കൂർത്തു.... "അതിന് ഞാൻ ആരെയാടി തിരഞ്ഞത്...." "ഏട്ടാ... ഏട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കണ്ട.... ഏട്ടൻ പ്രായം കൊണ്ട് മൂത്തതാ എങ്കിലേ ഞാൻ ബുദ്ധി കൊണ്ട് ഏട്ടനും മേലെയാ....

പിന്നെ ഏട്ടൻ അങ്ങ് പ്രേമിച്ചത് എന്റെ ആത്മാർത്ഥ സുഹൃത്ത് എന്നതിൽ ഉപരി അവളുടെ ചോറ്റ് പത്രത്തിൽ കയ്യിട്ട് വാരിയാ ഞാൻ വളർന്നത്.... ആ എന്നോടാ ബാല.... " പാറു മുഖത്ത് പല എക്സ്പ്രഷനും ഇട്ടു കൊണ്ട് പറഞ്ഞതും നന്ദൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.... "വെറുതെ അല്ലടി ബീപ്പകുറ്റി.... അത് ഇങ്ങനെ നരുന്ത്‌ പോലെയും നീ മത്തങ്ങ പോലെയും ഇരിക്കുന്നത്.... " "ദേ...ഏട്ടാ... Dont call me.... ബീപ്പകുറ്റി.... പിന്നെ അതിനും മാത്രം തടി ഒന്നും എനിക്കില്ല....ദേ ഇച്ചിരി....ഈ ഇടെയായി ഇച്ചിരി കൂടി എന്നല്ലാതെ..." മെലിഞ്ഞു ഇപ്പൊ ഒടിയും എന്ന് തോന്നിക്കുന്ന പ്രകൃതമാണ് മണിക്ക്,,, എന്നാൽ പാകത്തിന് തടിയും വെയിറ്റും ഉള്ള ആളാണ്‌ പാറു.... അവളുടെ വിഷമം നിറഞ്ഞ വാക്കുകൾ കേട്ടു അവന് ഉള്ളിൽ ചിരി പൊട്ടി.... "ഡി,,,, ബീപ്പെ....ഞാൻ ഒന്ന് പുറത്തേക്ക് പോവാ.... അമ്മയോട് പറയാൻ നിൽക്കണ്ട.... പിന്നെ....ഗൗതമും അറിയണ്ട.... എനിക്ക് അറിയാം നീയാണ് ആ തെണ്ടിക്ക് ഇടയിലൂടെ എല്ലാം ചോർത്തി കൊടുക്കുന്നത് എന്ന്.... " അല്പം ഗൗരവത്തോടെ മീശ പിരിച്ചു പറഞ്ഞു കൊണ്ട് അവൻ പോയതും അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു... "പിന്നെ,,, കുളിക്കാതെ കാവിൽ കയറണ്ട,,,, മണി നിങ്ങളെ തല്ലി ഒടിക്കും... "

പിന്നിൽ നിന്നും അവൾ നീട്ടി വിളിച്ചു പറഞ്ഞു,,, അവന്റെ പോക്കും കണ്ടു പാറു അടുക്കളയിലേക്ക് തിരികെ നടന്നു.... ചോറ് വെച്ച പത്രങ്ങൾ എല്ലാം പെറുക്കി തൊടിയിലേ തെങ്ങിന്റെ ചുവട്ടിൽ അതിര് കെട്ടി സിമന്റ് ഇട്ട ഒരിടത്ത് കൊണ്ട് വെച്ചു തിരിഞ്ഞതും കുറച്ചു അപ്പുറം എന്തോ ചെറു വെളിച്ചം കണ്ട് അവൾ ഒരു നിമിഷം നോക്കി.... മെല്ലെ കുറച്ചു കൂടി മുന്നോട്ട് നീങ്ങിയതും സിഗരറ്റിന്റെ രൂക്ഷമായ ഗന്ധം മുഖത്തേക്ക് അടിച്ചതും അവൾ മുഖം ചുളിച്ചു കൊണ്ട് കണ്ണുകൾ കുറുക്കി മുന്നോട്ട് നടന്നു.... മുന്നോട്ട് നടക്കുന്തോറും അവളുടെ കണ്ണുകളിൽ മുന്നിൽ നിൽക്കുന്ന ആളെ വ്യക്തമായി..... അവൾ ഇടുപ്പിൽ കൈ കുത്തി നിന്നു... അവൻ ഒന്നും അറിയാതെ ഉള്ള പുകക്കലിൽ ആണ്.... "അത് ശരി,,, ഇതായിരുന്നല്ലേ ഇവിടെ പരിപാടി...... " പെട്ടെന്ന് പാറുവിന്റെ ശബ്ദം കേട്ടു ഞെട്ടിയ ഗൗതമിന്റെ കയ്യിൽ നിന്നും സിഗരറ്റ് തെന്നി നിലത്തേക്ക് വീണു... അതും കറെക്റ്റ് ആയി അവന്റെ കാലിന്റെ മുകളിലും.... "ആ.... " അവൻ നിന്നിടത്ത് നിന്നും ഒന്ന് അലറി പോയി...

പെട്ടെന്ന് എന്തോ ആലോചിച്ച പോലെ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി... "നീ എന്തിനാഡി ഇങ്ങോട്ട് എഴുന്നള്ളിയെ പിശാശ്ശെ.... " അവൻ ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് നിലത്ത് കിടന്നിരുന്ന സിഗരറ്റ് എടുത്ത് മണ്ണ് തട്ടി ഒന്നൂടെ ചുണ്ടിൽ ചേർക്കാൻ നിന്നതും പാറു അല്പം ദേഷ്യത്തോടെ അത് തട്ടി കളഞ്ഞു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു തനിക്കടുത്തേക്ക് വലിച്ചു.... "ഡോ..... ഈ വക സ്വഭാവം ഒന്നും ഇല്ല എന്നറിഞ്ഞു കൊണ്ട.... *ആരും അറിയാതെ പ്രേമിക്കാൻ നിന്നത്.*... എന്നിട്ട് താൻ എന്നെ പറ്റിച്ചതാലെ... " അവൻ കണ്ണുകൾ ഉരുട്ടി കൊണ്ട് ചോദിച്ചതും അവൻ ഒരു കള്ള ചിരിയോടെ അവളെ തന്നോട് ചേർത്ത് നിർത്തി... അവളുടെ മുഖത്തേക്ക് വന്ന മുടി ഇഴകൾ ഒന്ന് ചെവിക്ക് പിറകിൽ ആയി ഒതുക്കി വെച്ചു.... "എന്താടി നുണച്ചിപാറുവേ.....ഞാൻ ഒരു കൊതിക്ക് വേണ്ടി വലിച്ചതല്ലേ... അല്ലാതെ നിന്റെ ഏട്ടനെ പോലെ....നാല് കാലിൽ ഒന്നും അല്ലല്ലോ.... " അവൻ തമാശയോടെ മുഖത്തേക്ക് പുക ഊതി വിട്ട് കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചുമച്ചു കൊണ്ട് ഒരു കൈ കൊണ്ട് പുക തട്ടി മാറ്റി.... "ഡോ... എന്റെ ഏട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ.... " "ഞാൻ പറയും... അവൻ നിന്റെ ഏട്ടൻ ആകും മുന്നേ എന്റെ നന്ദനാ..." അത് അവളിൽ ചെറു പുഞ്ചിരി ഉടലെടുപ്പിച്ചു..

അവൾ അവന്റെ മീശ ഒന്ന് പിരിച്ചു വെച്ചു.... "മ്മ്മ്... ആരും അറിയാതെയുള്ള ഈ പരിപാടി അറിഞ്ഞാലെ....നന്ദൻ മണി പറയും പോലെ ഗഡോൽഗജൻ ആയി രൂപം എടുക്കും....." അവൾ ചിരിയോടെ തന്നെ ആയിരുന്നു പറഞ്ഞത്...അവൻ അവളെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു... ആ നേരം അവൻ മണിയുടെ തമാശ പറയുന്ന ഏട്ടൻ അല്ലായിരുന്നു... പാറുവിന്റെ മാത്രം ഗൗതം ആയിരുന്നു.... "അതെല്ലാം ഇപ്പൊ ആലോചിക്കേണ്ടഡി ഉണ്ടപക്രു..... അത് പതിയെ നമുക്ക് ശരി ആക്കാന്നെ.... " "മ്മ്മ്.... എന്നാലും മണിയോട് പോലും ഇത് പറയാൻ സമ്മതിച്ചില്ലല്ലോ.... അവൾക്ക് ഇത് കേൾക്കുമ്പോൾ സങ്കടം ആകും,,,, " അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ അല്പം സങ്കടം നിഴലിച്ചു....ഗൗതം ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു... "എല്ലാം പറയാം... പക്ഷെ അതിനുള്ള സമയം ഇപ്പോഴല്ല.... പിന്നെ ഇടക്ക് എങ്കിലും മിണ്ടാൻ ഒന്ന് വരണം...അല്ലാതെ ഏത് നേരവും തീറ്റയിൽ കൺസ്ട്രക്ഷൻ നൽകണ്ടാ.... കേട്ടല്ലോ...." അവന്റെ ചോദ്യത്തിന് അവൾ ഒന്ന് തല കുലുക്കി.... "പാറു.... " അടുക്കളയിൽ നിന്നും ഉള്ള അമ്മയുടെ വിളി കേട്ടു അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്നും മാറി നിന്നു.... "ഈ പെണ്ണിത് എവിടെ പോയി കിടക്കാ..."

അമ്മ ആകുലതയോടെ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൾ ഓടി ചെന്നതും ഒരുമിച്ച് ആയിരുന്നു... ശ്രദ്ധ ഒന്ന് പാളിയതും അതാ കിടക്കുന്നു അമ്മയുടെ കാൽ ചുവട്ടിൽ.... ഗൗതം ഒന്ന് എരിവ് വലിച്ചു തലയിൽ കൈ വെച്ച് പോയി... "എന്റെ ദേവ്യെ...." അമ്മ നെഞ്ചിൽ കൈ വെച്ച് വിളിച്ചു പോയി.... പാറു പെട്ടെന്ന് തന്നെ തല പൊക്കി അവരുടെ കാലിൽ അങ്ങ് പിടിച്ചു.... "അമ്മ എന്നെ അനുഗ്രഹിക്കണം.... " "മാറി നിൽക്കഡി അസത്തേ.... രാവും പകലും ഇല്ലാതെ തെക്ക് വടക്ക് ഓടിയിട്ട്.... ഈ വീഴ്ചയുടെ ഒക്കെ കുഴപ്പം കുറച്ചു കഴിഞ്ഞാലേ നിനക്ക് മനസ്സിലാകൂ...അതെങ്ങനെയാ ഭൂമിയിലൂടെ അല്ലല്ലോ നടത്തം... ദേവിയെ ഏത് ചെക്കന്റെ തലയിൽ ആണാവോ കരിക്കട്ട കൊള്ളി കൊണ്ട് വരച്ചിരിക്കുന്നത്.... " ഗൗതം സ്വയം ഒന്ന് തലയിൽ തൊട്ടു നോക്കി...ഏയ്‌.... "അമ്മാ...നോ.... " പാറു വീണിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് അലറി...അമ്മയുടെ ഒറ്റ നോട്ടത്തിൽ അവൾ പതറി.... "എന്താടി കൊച്ചെ... " "ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടി വരും... " അവൾ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു,,, "ആണോ... എന്ന നന്നായി പോയി.... ഇങ്ങ് വാടി പെണ്ണെ....എന്തെങ്കിലും ഒന്ന് സഹായിക്ക്.... മണി കാവിൽ പോയോണ്ടാ... അല്ലേൽ എന്റെ കുട്ടി കൂടെ നിന്നേനെ... "

ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ അമ്മ എന്തൊക്കെയോ പദം പറയുന്നുണ്ട്.. അമ്മ കയറി എന്ന് കണ്ടതും അവൾ തിരിഞ്ഞു നോക്കി കൊണ്ട് ഗൗതമിനെ നോക്കി പോവാ എന്ന രീതിയിൽ ചുണ്ട് ചലിപ്പിച്ചു കൈ വീശി.... "ഡി... നീ എന്താടി അവിടെ നിന്ന് കഥകളി കാണിക്കുന്നത്.... " തിരികെ വാതിൽ പടിയിൽ വന്ന അമ്മ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി... ഗൗതം വേഗം തന്നെ ഒളിഞ്ഞു നിന്നു... "അ...അത് അമ്മ... ഞാൻ പൂവാലിയോട് ഗുഡ്‌നൈറ്റ് പറയുകയായിരുന്നു..... " അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.... അമ്മ അവളെ ഒന്ന് ഇരുത്തി നോക്കി.... "എന്റെ കുട്ടിക്ക് ഇത് എന്ന് മുതലാ തുടങ്ങിയെ... " അമ്മ മെല്ലെ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ഞെട്ടി... "എ...എന്ത്.... " "ഭ്രാന്ത്... അല്ലാതെന്താ... ഇങ്ങ് വാടി പെണ്ണെ... അവളുടെ ഒരു ഗുഡ്‌നൈറ്റ്..... ഇതൊക്കെ അങ്ങ് എടുത്തു വെക്ക്... " അമ്മ ദേഷ്യത്തിൽ അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, പുറകെ ആയി തന്നെ അമ്മ ചുറ്റും ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് വാതിൽ അടച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കാവിൽ വിളക്ക് വെച്ച് പ്രാർത്ഥനയും കഴിഞ്ഞു ഇറങ്ങി വന്ന മണി കാണുന്നത് തന്നെയും നോക്കി കൊണ്ട് ഇരിക്കുന്ന നന്ദനെയാണ്...

അവളുടെ ചൊടികളിൽ ചെറു പുഞ്ചിരി നിറഞ്ഞു എങ്കിലും അത് വിധക്തമായി അവൾ മറച്ചു വെച്ചു... കാരണം എന്താ രാവിലെ ചോദിച്ച സാധനം കിട്ടിയിട്ടില്ല.... "ഡി....." അവനെ മറികടന്നു പോകാൻ ഒരുങ്ങിയതും വിളി വന്നു... അവൻ അതൊന്നും മൈന്റ് ചെയ്യാതെ മുന്നോട്ട് തന്നെ നടന്നു,, അവനും മനസ്സിലായിരുന്നു അവളുടെ പിണക്കത്തിന്റെ കാരണം.... അവൻ ചിരിയോടെ അവളുടെ ഒപ്പം നടന്നു,,, "മണി.... " "എന്നോട് മിണ്ടണ്ട.... " "ഡി... " "മിണ്ടണ്ട എന്നല്ലേ പറഞ്ഞെ... വന്നു വന്നു ഒരു സ്നേഹവും ഇല്ല..... ഞാൻ ചോദിച്ചത് തന്നോ... " അവളുടെ ചോദ്യം കേട്ടു അവൻ ആകെ അന്തം വിട്ട് വാ തുറന്ന് നിന്ന് പോയി.... "ഡി...ഡി... നീ ചോദിച്ചത് വല്ല മിട്ടായിയും ആയിരുന്നേൽ ഞാൻ വാങ്ങി തന്നേനെ... അടി എല്ലാം ചോദിച്ചാൽ... ഒരു കാരണവും ഇല്ലാതെ ഞാൻ എങ്ങനെയാ തല്ലുക....ഇത് വല്ലാത്ത കൂത്ത്... " "എന്ന ഞാൻ ഒരു പാട്ട് പാടാം... നന്ദേട്ടൻ എന്നെ തല്ലിക്കോ... എങ്ങനെയുണ്ട്... " പിരികം പൊക്കി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടു നന്ദൻ എന്തോന്നഡി എന്ന രീതിയിൽ അവളെ ഒന്ന് നോക്കി,, അതോടെ അവൾ ഒന്ന് ഇളിച്ചു കാട്ടി... "വേണ്ടാല്ലേ... " "വേണ്ടാ... ഇനി മേലാൽ പാട്ട് പാടിയാൽ,, അന്ന് ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും... എത്ര വർഷം ആയടി ഞാൻ അത് സഹിക്കാൻ തുടങ്ങിയിട്ട്... "

അവൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു...അവന്റെ ചുണ്ടിലും ആ പുഞ്ചിരി തെളിഞ്ഞു,,,, അവനോടൊപ്പമുള്ള നടത്തം അവളും ആസ്വദിച്ചിരുന്നു.... പാടവരമ്പത്ത് കെട്ടിയ കുഞ്ഞ് ഏറുമാടത്തിലെക്ക് അവനോടൊപ്പം അവളും കയറി ഇരുന്നു... രാത്രിയിലേ കാറ്റേറ്റ് അവളുടെ കുഞ്ഞ് മുടികൾ പോലും പാറി പറന്നു... "നന്ദേട്ടാ..... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... " "വല്ല പൊട്ടത്തരവും ആണേൽ ചോദിക്കണ്ട... " അവൻ ചിരിയോടെ പറഞ്ഞു... "നന്ദേട്ടാ..... പൊട്ടത്തരം ഒന്നും അല്ല... സീരിയസ് ആയിട്ടാ,,,, കുറെ കാലം ആയി മനസ്സിൽ കൊണ്ട് നടക്കുന്നു....ചോദിക്കാൻ പേടി ആയിട്ടാ.... " അവൾ വിഷമത്തോടെ പറയുന്നത് കേട്ടു അവനും മനസ്സിലായി കാര്യമായ എന്തോ ആണെന്ന്,,,അവൻ അവൾക്ക് അഭിമുഖമായി ഇരുന്നു കൊണ്ട് ഇരു കയ്യും കൊണ്ടും കൈകൾ കോരി എടുത്തു കേൾക്കാൻ എന്ന പോലെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു,,,, അവൾക്ക് ഇച്ചിരി പേടി ഉണ്ടായിരുന്നു,,, "മുകിലേച്ചിയെ എങ്ങനെയാ ഇഷ്ടായെ.... !!!???" അവളുടെ വാക്കുകൾ ഒന്ന് വിറച്ചു.... അവന്റെ കൈകളുടെ ശക്തി കുറഞ്ഞു വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,, ഒരു നിമിഷം മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു...

അവൾ ഇരുകണ്ണും മുറുകെ അടച്ചു.... ഈശ്വരാ.... ഇപ്പൊ പൊട്ടും... കിട്ടുന്ന അടി സ്വീകരിക്കാൻ എന്ന പോലെ തല അല്പം ചെരിച്ചു പിടിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ നെറ്റിയുടെ സൈഡിൽ ആയി അവന്റെ ചുണ്ടുകൾ പതിഞ്ഞു,,,, അവൾ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ മൂക്കിൻ തുമ്പിൽ അവൻ മെല്ലെ ഒന്ന് കടിച്ചു.... അവൾ വേദന കൊണ്ട് അവനെ തള്ളി മാറ്റി മൂക്കിൻ തുമ്പ് ഒന്ന് ഉഴിഞ്ഞു കൊണ്ട് ചുണ്ട് കൂർപ്പിച്ചു.... "കാലമാടാ.... എന്താടോ തനിക്ക്.... താനെന്താ ഡ്രാക്കുള ആണോഡോ... അമ്മേ...എന്ത് വേദനയാ... " മൂക്കിൽ ഒന്ന് ഉരസി കൊണ്ട് അവൾ പറയുന്നത് കേട്ടു അവൻ ഒരു പൊട്ടിച്ചിരിയോടെ അവളുടെ മടിയിൽ ആയി തന്നെ മലർന്നു കിടന്നു,, അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു,,,, അവൾ ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ ഒന്ന് കുത്തി... അത് കാത്തു നിന്ന പോലെ അവൻ അവളുടെ കൈ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.... "ഈ പതിനേഴു പതിനെട്ട് വയസ്സിൽ തോന്നുന്ന ഒരു പ്രണയം ഇല്ലേ... അതായിരുന്നു.... പതിനെട്ടു വയസ്സ് കാരന് ക്ലാസിലെ സുന്ദരി പെൺകുട്ടിയോട് തോന്നിയ ഒരിഷ്ടം.... അതിനേക്കാൾ ഉപരി പിന്നാലെ നടന്ന ഒരുത്തനെയും മൈന്റ് ചെയ്യാത്ത അവളെ പ്രണയിച്ചാൽ ഉണ്ടാകുന്ന അഭിമാനം...

അതൊക്കെയായിരുന്നു കാരണങ്ങൾ... പ്രായം കൂടും തോറും ശരിയാകില്ല എന്ന് മനസ്സിലായി... കൂടാതെ അതിനിടയിൽ നിന്റെ കാര്യവും... ആകെ വട്ടായി.... പിന്നെ നിന്നോടുള്ള വാശിക്ക് വീണ്ടും അവളോട്‌ അടുത്തപ്പോഴേക്കും സംഭവം കൈ വിട്ട് പോയി... അവൾ കല്യാണം കഴിഞ്ഞു പോയി.... പിന്നെ എപ്പോഴോ തോന്നി അതായിരുന്നു നല്ലത് എന്ന്.... ആഹ്.... അത്രേ ഒള്ളൂ...... " അവൻ പറയുന്നത് കേട്ടു അവൾ അവന്റെ മുടിയിലൂടെ ഒന്ന് തലോടി,,, "അപ്പൊ പതിനെട്ടു വയസ്സിൽ തോന്നുന്നത് പ്രേമം അല്ലേ നന്ദേട്ടാ...." നന്ദൻ കുടുങ്ങി...കാരണം അല്ല എന്ന് പറഞ്ഞാൽ മണി തേക്കും... ആണെന്ന് പറഞ്ഞാലോ അത് വേറൊരു കുരിശും.... നന്ദൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല... കണ്ണും അടച്ചങ്ങ് കിടന്നു.... "നന്ദേട്ടാ.... അപ്പൊ എനിക്ക് കുറച്ചു കാലം കഴിഞ്ഞു തോന്നിയാലോ.... ഇയാളെ വേണ്ടാ എന്ന്.... " അവളുടെ ചോദ്യത്തിന് അവൻ ദേഷ്യത്തോടെ കണ്ണുകൾ തുറന്നു....അവൾ ഒരു കള്ള ചിരിയോടെ ഇരിക്കുകയായിരുന്നു... അവൻ ദേഷ്യത്തോടെ അവളുടെ തലയിൽ പിടിച്ചു താഴോട്ട് വലിച്ചു ആ ചെഞ്ചുണ്ടിൽ അധരങ്ങൾ അമർത്തി... ഒരു നിമിഷം അവളുടെ ഉണ്ട കണ്ണുകൾ മിഴിഞ്ഞു വന്നു,,,അവളിലെ പിടി അവൻ അയച്ചതും അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നും മാറി നിന്നു...

ദേഷ്യത്തോടെ അവനെ നോക്കി കൊണ്ട് പിരടിയിൽ പിടിച്ചു വേദന കുറച്ചു.... "നീ എങ്ങാനും വേണ്ടാ എന്ന് പറഞ്ഞാൽ പിന്നെ നിന്റെ ഗതി ഇതാകും.... സമ്മതം ഒന്നും വേണ്ടാ എനിക്ക്... ഒരു താലിയും കെട്ടി കൊണ്ട് പോകും ഞാൻ..... മനസ്സിലായോടി...." അവൻ ഒരു ഭീഷണി രൂപേണ പറഞ്ഞതും അവൾ കാല് കൊണ്ട് തട്ടി അവന്റെ മടിയിൽ നിന്നും താഴെ ഇട്ടു.... "ദുഷ്ടൻ.... വെറുതെ ചോദിച്ചു എന്ന് കരുതി... വഷളത്തരം കാണിക്കാൻ നിക്കാ...കാട്ടുമാക്കാൻ..... എന്റെ സമ്മതം ഇല്ലാതെ എങ്ങാനും എന്റെ ദേഹത്തു തൊട്ടാൽ ഉണ്ടല്ലോ... കൊന്ന് കളയും ഞാൻ.... " "പിന്നെ... നിന്റെ സമ്മതവും ചോദിച്ചു വന്നാൽ ഉമ്മ വെച്ചോ ചേട്ടാ എന്നും പറഞ്ഞു ഇരുന്നു തരുവല്ലോ നീ.... ടി... നിന്നെ പോലൊരു അൺറൊമാന്റിക് മൂരാച്ചിയെ ഇന്നോളം ഞാൻ കണ്ടിട്ടില്ല... ആകെ കൂടി അറിയാം മരത്തിൽ കയറാനും.... അടി വാങ്ങി കൂട്ടാനും.... " നിലത്ത് നിന്നും എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.... "പോടാ കാലമാടാ.... നോക്കിക്കോഡോ... ഇതിനുള്ള പ്രതികാരം ഞാൻ വീട്ടുന്നത്....." അതും പറഞ്ഞു കൊണ്ട് അവൾ ഏറുമാടത്തിൽ നിന്നും ഇറങ്ങാൻ നിന്നു... "മണി വേണ്ടാ... " നന്ദൻ അവളെ വിളിച്ചു എങ്കിലും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഇറങ്ങിയതും ആദ്യ പടി ഒന്ന് ഒടിഞ്ഞു അവൾ വയലിലെ ചെളിയിലേക്ക് വീണതും ഒത്തായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story