നിഴലായ്: ഭാഗം 11

nizhalay thasal

എഴുത്തുകാരി: THASAL

"മണി വേണ്ടാ... " നന്ദൻ അവളെ വിളിച്ചു എങ്കിലും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഇറങ്ങിയതും ആദ്യ പടി ഒന്ന് ഒടിഞ്ഞു അവൾ വയലിലെ ചെളിയിലേക്ക് വീണതും ഒത്തായിരുന്നു..... "ഹമ്മേ..... " എന്ന ഒരു വിളിയെ കേട്ടൊള്ളൂ... നന്ദൻ പെട്ടെന്ന് തന്നെ താഴേക്ക് ഒന്ന് നോക്കിയതും ചളിയിൽ പാതി കുതിർന്നു കിടക്കുന്ന മണി.... അറിയാതെ തന്നെ അവന് ചിരി പൊട്ടി... അത് മെല്ലെ പൊട്ടിച്ചിരിയിലേക്ക് വഴുതി മാറി.... "അയ്യോ അമ്മേ...വയ്യായെ.... " ചിരി നിർത്താൻ കഴിയാതെ അവൻ ഏറുമാടത്തിൽ നിന്നും ഇറങ്ങി... വരമ്പത്തു നിന്ന് കൊണ്ട് ചുണ്ട് കൂർപ്പിച്ചു ചളിയിൽ ഇരിക്കുന്ന മണിയെ കണ്ട് അവന് ചിരിയുടെ സ്ട്രോങ്ങ്‌ കൂടി വന്നു,,, മണി ആണെങ്കിൽ മുഖത്തും മുടിയിലും എല്ലാം പറ്റി പിടിച്ച ചേറ് ഒരു കൈ കൊണ്ട് തൂത്തു കളഞ്ഞു കൊണ്ട് അവനെ കൂർപ്പിച്ചു ഒന്ന് നോക്കി....

"മണിക്കുട്ടി ചളി കുട്ടിയായി മാറി..." അവളുടെ കോലം കണ്ട് അവനുണ്ടോ ചിരി നിർത്താൻ കഴിയുന്നു,,, ദേഷ്യം കയറിയ മണി പാടത്തു നിന്നും കുറച്ചു ചേറ് കൈ വെള്ളയിൽ വാരി എടുത്തു,,, ഒറ്റ ഏറ് കറക്റ്റ് ആയി അവന്റെ മുഖത്തേക്ക്.... ആ നിമിഷം അവന്റെ ചിരി നിന്നു... ഒരു കൈ വെച്ച് മുഖം ഒന്ന് തുടച്ചതും അവളുടെ ചിരിയും അവിടെ മുഴങ്ങി... "ക്ക...ക്ക...ക്ക.... ചിരിക്കഡോ,,,, ചിരിക്കാൻ,,, അയാളുടെ ഒരു.... വീണു കിടക്കുന്ന കാമുകിയെ സഹായിക്കാൻ നോക്കുന്നതിന് പകരം,, കളിയാക്കി ചിരിച്ചതല്ലേ... താൻ കളിച്ചതെ ഈ മണിക്കുട്ടിയുടെ അടുത്താ... ഇപ്പോഴാ ശരിക്കും ഭംഗി ആയത്..... ചളി നന്ദൻ...പേര് കൊള്ളാം.... " ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞതും അതാ കിടക്കുന്നു അവിടെ തന്നെ....

പിന്നെയും കഷ്ടപ്പെട്ട് എഴുന്നേറ്റു കൊണ്ട് വരമ്പത്തേക്ക് വലിഞ്ഞു കയറിയതും കണ്ടു തന്നെ കടുപ്പത്തിൽ നോക്കുന്ന നന്ദനെ.... "നിനക്ക് ഞാൻ കാണിച്ചു തരാടി കുട്ടിതേവാങ്കെ.... " "മ്മ്മ്.. കാണിച്ചു തരാൻ ഇങ്ങ് വാടോ... അയാളുടെ ഒരു ക്കി...ക്കി... ക്കി.... " അവൾ അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു...അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഇനി ആകെ ചേറ് ആകാൻ ബാക്കിയുള്ള അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് നന്നായി അങ്ങ് ഉരസി... അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ ആകെ ഒന്ന് വിരണ്ടു തരിച്ചു നിന്ന് പോയി... മുഖത്ത് അവശേഷിച്ച ചേറും അവളിലേക്ക് നൽകി കൊണ്ട് അവൻ മുഖം എടുത്ത് മാറ്റിയതും അവൾ അതെ പടി നിൽക്കുകയായിരുന്നു,,,,, "എവിടെ പോയടി... നിന്റെ നാക്ക്...പറയടി... "

"യു.... വഷളാ.... കാലമാടാ... ഇയാളെ ഞാൻ ഉണ്ടല്ലോ.... " പെട്ടെന്നുള്ള ബോധത്തിൽ അവൾ എന്തൊക്കെയോ പുലമ്പി കൊണ്ട് അവന് നേരെ നടക്കാൻ ഒരുങ്ങി.... "ആ... മോളെ ഇങ്ങ് വാ...ചേട്ടന്റെ അടുത്തേക്ക് തന്നെ വാ.... " അവളുടെ വരവ് കണ്ട് മുണ്ടും മടക്കി കുത്തി നന്ദൻ പറഞ്ഞതും ആ നിമിഷം അവൾ സ്റ്റെക്ക് ആയി... വെറുതെ എന്തിനാ മാളത്തിൽ കിടക്കുന്ന പാമ്പിനെ കുത്തി പുറത്ത് എത്തിക്കുന്നത്..... അവൾ അവനെ നന്നായി കണ്ണുരുട്ടി കൊണ്ട് വരമ്പത്തു കൂടെ മുന്നോട്ട് നടന്നു,,,ദേഹത്തു മുഴുവൻ ചേറ് ആയിരുന്നു ... അവളുടെ നടത്തം കണ്ട് മുഖം ഒന്നൂടെ തുടച്ചു ഷിർട്ടിൽ തെറിച്ചു വീണ ചേറ് കൈ കൊണ്ട് ഉരച്ചു കളഞ്ഞു അവനും അവളോടൊപ്പം നടന്നു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"എന്റെ ഈശ്വരാ.... ഈ കുട്ടിയെ കാണാൻ ഇല്ലല്ലോ....." ഉമ്മറത്തു തന്നെ ഇരുന്നു പുറത്തേക്ക് കണ്ണും നാട്ടി ഇരിപ്പാണ് അപ്പച്ചി...അവരുടെ വേവലാതി കേട്ടു അമ്മായി ഒന്ന് ചുണ്ട് കോട്ടി കൊണ്ട് ശ്രുതിയെ നോക്കി... അവൾ ആണെങ്കിൽ ഈ ലോകത്ത് ഒന്നും അല്ല എന്ന പോലെ ഫോണിലും തൊണ്ടി ഇരിപ്പാണ്,,,, "എന്റെ അമ്മേ ഇങ്ങനെ ടെൻഷൻ ആകാതെ... അവളിങ്ങ് വന്നോളും... " എല്ലാം അറിയാവുന്നത് കൊണ്ട് തന്നെ പാറു ഫുൾ കോൺഫിഡന്റ്സോടെ പറഞ്ഞു... "നീ മിണ്ടാതെ ഇരിയടി,,, ഇത്രയും നേരം ആയില്ലേ.... നോക്കാൻ ആളെ വിടാന്ന് വെച്ചാൽ നന്ദനെയും ഗൗതമിനെയും ഒന്നും കാണാനും ഇല്ലല്ലോ ഈശ്വരാ... എന്റെ കുട്ടിയെ കാത്തോണെ,,,," അമ്മ പേടിയോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.... "ആന്റി.... നന്ദേട്ടൻ എങ്ങോട്ടാ പോയെ... " പെട്ടെന്ന് ശ്രുതി ഫോണിൽ നിന്നും തല പൊക്കി ചോദിച്ചു...

പാറു ആണേൽ പല്ലും കടിച്ചു അവളെ ഒരു നോട്ടം.... "അന്റാർട്ടിക്കയിലേക്ക് ടൂർ പോയേക്കുവാ....കുറച്ചു ദിവസം കഴിഞ്ഞേ വരൂ... നിനക്ക് തിരികെ പോകാൻ തോന്നുന്നുണ്ടോ... എന്ന പൊയ്ക്കോട്ടൊ.... നന്ദേട്ടൻ ഒക്കെ വന്നിട്ട് തിരികെ വരാം... " പാറു ദേഷ്യം സഹിക്കാൻ കഴിയാതെ ആണെങ്കിലും ചിരി ഒട്ടും ചോരാതെ തന്നെ പറഞ്ഞു... പുരകത്തുമ്പോഴാ അവളുടെ ഒരു വാഴ വെട്ട്.... എന്നാൽ അസ്വസ്ഥത നിറഞ്ഞ മനസ്സ് ആയത് കൊണ്ട് തന്നെ അമ്മ ഒന്നും കേട്ടതും ഇല്ല.... ശ്രുതിയുടെ ഉരുണ്ട കണ്ണുകൾ കണ്ട് പാറുവും ഒന്ന് ഉരുട്ടി നോക്കി....അപ്പോഴേക്കും ഗൗതം കയറി വരുന്നത് കണ്ട് അമ്മ ആവലാതിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "മോനെ...മണി കാവില് വിളക്ക് വെക്കാൻ പോയിട്ട് ഇത് വരെ വന്നിട്ടില്ല...."

അമ്മയുടെ പേടി കലർന്ന സ്വരം കേട്ടു അവന്റെ മുഖത്തും ടെൻഷൻ പരന്നു... അവന്റെ നോട്ടം മെല്ലെ പിന്നിൽ നിൽക്കുന്ന പാറുവിൽ എത്തിയതും അവൾ ചുണ്ടനക്കി കൊണ്ട് നന്ദേട്ടൻ എന്ന് പറഞ്ഞു കൊണ്ട് ഒന്ന് കണ്ണ് ചിമ്മി ചിരിച്ചതും അവന്റെ ഉള്ളം ഒന്ന് തണുത്തു..... "ഇങ്ങ് വന്നോളും അപ്പച്ചി.....അവള് കൊച്ചു കുട്ടി ഒന്നും അല്ലല്ലോ...." "അതൊന്നും പറഞ്ഞാൽ പറ്റില്ല... അതൊരു പെൺകുട്ടിയാ...നീ ഒന്ന് അത്രേടം വരെ ഒന്ന് പോയി നോക്ക്.... നന്ദൻ എവിടെ അവനെയും വിളിച്ചോ...." അമ്മ പറഞ്ഞതും അവൻ എന്ത് പറയും എന്നറിയാതെ നിന്നു പോയി... "നന്ദൻ പുറത്തേക്ക് ഒന്ന് പോയതാ... ഇപ്പൊ വരും.... " "എന്ന നീ പോയി നോക്കടാ....എന്റെ കുട്ടി ഇത്രയും വൈകാറില്ല... ചെല്ല്... പോയി നോക്ക്... "

അമ്മ ധൃതി കൂട്ടി തുടങ്ങിയതും കയ്യിലെ ഫോണിൽ ലേറ്റ് തെളിച്ചു കൊണ്ട് അവൻ മുന്നോട്ട് നടക്കാൻ തുടങ്ങി.... "താൻ കാരണ...ഇത്... കാലമാടാ... ഗഡോൽഗജ.... " പെട്ടെന്ന് മണിയുടെ ശബ്ദം അടുത്തേക്ക് വരുന്നു എന്ന് തോന്നിയതും അവൻ അവിടെ തന്നെ അങ്ങ് നിന്നു...അപ്പോഴേക്കും ഇരുട്ടിന്റെ മറവിലൂടെ രണ്ട് പേരും വെളിച്ചത്തേക്ക് വന്നിരുന്നു,,, അവരുടെ വരവ് കണ്ട് എല്ലാവരും ഒന്ന് പോലെ ഞെട്ടി... അമ്മ വാ പൊത്തി പോയി.... അവിടെ നിന്നും പുറപ്പെട്ടതിനേക്കാൾ പരിക്കുകൾ ഉണ്ട് രണ്ടാൾക്കും.... നന്ദന്റെ ഷർട്ടിന്റെ മുന്നിൽ തന്നെ മണിയുടെ കയ്യിന്റെ തെളിഞ്ഞ അടയാളം ഉണ്ട്.....മണിയും ഇപ്രാവശ്യം ചേറിൽ മുക്കി എടുത്ത പരിവം ആയിട്ടുണ്ട്.... "കാലമാടൻ നിന്റെ അമ്മായി.... " നന്ദൻ അലറി.... *നോ... *

പാവം അമ്മായി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു പോയി... "സാരല്യ.....അപ്പച്ചി.....ഒന്നും ഇല്ലേലും നന്ദേട്ടൻ സ്നേഹത്തോടെ വിളിച്ചതല്ലേ...." പാറു നൈസ് ആയി അങ്ങ് താങ്ങി... അമ്മായി അവളെ ഒരു നോട്ടം മാത്രം നോക്കിയൊള്ളു. .. അതോടെ പാറു ചുണ്ട് കോട്ടി മുഖം തിരിച്ചു... "എന്താടാ ഇത്.... " മുറ്റത്ത്‌ എത്തിയതെ ഒള്ളൂ... അമ്മയുടെ അലർച്ച കേട്ടു...രണ്ട് പേരും ഞെട്ടി കൊണ്ട് മുന്നോട്ട് നോക്കിയതും ഒരു ഉത്സവത്തിനുള്ള ആൾക്കാർ മുന്നിൽ നിൽക്കുന്നു.... "പെങ്ങളെ.... " ഗൗതം ദയനീയമായിരുന്നു വിളിച്ചു പോയി... മണി ആണെങ്കിൽ മുഖത്തെ ചളി എല്ലാം കളഞ്ഞു കൊണ്ട് അവനെ നോക്കി ഒരു ഇളി.... "ഞാനല്ല അപ്പച്ചി.... ഇയാളാ എന്നെ ചേറിൽ വീഴ്ത്തിയത്.....ഞാൻ പറഞ്ഞതാ വേണ്ടാന്ന്... സമ്മതിച്ചില്ല....

വരുന്ന വഴിയിൽ എല്ലാരും എന്നെ നോക്കുകയായിരുന്നു അപ്പച്ചി... " പെട്ടെന്ന് തന്നെ മണി ഒഴിഞ്ഞു... നന്ദൻ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി.... "കള്ളം പറയുന്നോടി... " അവൻ ചുണ്ടനക്കി... മണി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നോക്കി നിൽക്കുന്നു... "എന്റെ കാര്യം ഞാൻ ശരി ആക്കി....നിങ്ങളുടേത് നിങ്ങള് തന്നെ ശരി ആക്കിക്കോ...." "ഡാാ... ചെക്കാ... നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട്... ആ പെണ്ണിനേ ഉപദ്രവിക്കാൻ നിൽക്കരുത് എന്ന്.... നിനക്ക് ഇഷ്ടം അല്ല എന്ന് കരുതി അതിനെ ഇങ്ങനെ ദ്രോഹിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല...... അതൊരു പെൺകുട്ടി ആണ് എന്നെങ്കിലും ഓർത്തുടെഡാാ.....അത് ഈ കോലത്തിൽ വരുമ്പോൾ ആള്ക്കാര് കണ്ടാൽ മോശം ആണെന്നെങ്കിലും എന്റെ പുന്നാര മോന് ഓർമ വേണ്ടേ.... "

അപ്പച്ചി ചീത്ത പറയാൻ തുടങ്ങിയതും നന്ദന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... മണി ആണെങ്കിൽ സംഭവം കൈ വിട്ട് പോയി എന്ന കണക്കെ നിൽക്കുകയാണ്.... നന്ദൻ ഒരു നോട്ടമെ മണിയെ നോക്കിയൊള്ളു... മണി ദയനീയമായി അവനെ നോക്കി എങ്കിലും അവന്റെ ദേഷ്യത്തിന് മുന്നിൽ അതിനൊരു സ്ഥാനവും ഇല്ലായിരുന്നു..... "ആ... ഞാൻ തന്നെയാ ഈ കണ്ട ദ്രോഹം എല്ലാം ഇവളോട് ചെയ്യുന്നത്.... മതി നിർത്തി എല്ലാം...." ദേവൻ കത്തുന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി... ഇപ്രാവശ്യത്തേ അവന്റെ സംസാരം അവളെ ഒന്ന് വിറപ്പിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... "നന്ദേട്ടാ... " അവൾ ശബ്ദം താഴ്ത്തി ഒന്ന് വിളിച്ചു... അവൻ ഒന്നും മിണ്ടാതെ വീടിന്റെ പിന്നിലേക്ക് നടക്കുന്നത് കണ്ട് അവൾ ദയനീയമായി ഗൗതമിനെ ഒന്ന് നോക്കി...

അവനും അവളെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് വീടിന്റെ ഉള്ളിലേക്ക് കയറി പോയി.... "മോള് പോയി പിന്നാം പുറത്തെ ബാത്‌റൂമിൽ നിന്ന് കുളിച്ചു കയറാൻ നോക്ക്.... പാറു ഡ്രസ്സ്‌ കൊണ്ട് വന്നു തരും ചെല്ല്.... " അമ്മ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കൊണ്ട് പിന്നിലേക്ക് നടന്നു.... "ഇനിയും ഈ പെണ്ണിനേ ഇങ്ങനെ കെട്ടഴിച്ചു വിടാൻ ആണ് ഉദ്ദേശം എങ്കിൽ കുടുംബത്തിന് ചീത്തപേര് ആകും.... ഞാൻ പറഞ്ഞില്ല എന്ന് വേണ്ടാ... അമ്മയും അച്ഛനും ഇല്ലാത്തത് ആണെന്ന് കരുതി കൊഞ്ചിച്ചത് നീയാണ് നന്ദിനി......അത് നിനക്ക് തന്നെ വിനയായി മാറേണ്ട....ഇവിടെ ഒരു ചെറുക്കൻ ഉള്ളതാ... അബദ്ധം എന്തെങ്കിലും പറ്റിയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല.. " അമ്മായിയുടെ വാക്കുകൾ കേട്ടു ഒരു നിമിഷം മണി തറഞ്ഞു നിന്നു....

അമ്മയും അച്ഛനും ഇല്ലാത്തതാ.. ആ വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും മുഴങ്ങി കൊണ്ടിരുന്നു.... അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ഉരുണ്ടു... "അത് ആരാണെന്ന് നീ മറക്കുന്നു.... എന്റെ ഏട്ടന്റെ മകൾ... എന്ന് വെച്ചാൽ എന്റെ മകളാ അത്.....അവളായിട്ട് ആർക്കും ഒരു ദ്രോഹവും ഇന്ന് വരെ വരുത്തിയിട്ട് ഇല്ല.....ഇനി മേലാൽ ഇങ്ങനെ ഉള്ള വാക്കുകൾ ഇവിടെ പറഞ്ഞാൽ...ഏട്ടന്റെ പെങ്ങൾ ആണെന്ന് ഞാൻ അങ്ങ് മറക്കും...." ആദ്യമായി അമ്മയുടെ വാക്കുകൾ അവർക്ക് നേരെ വന്നു...അമ്മായി ഒന്ന് പതറി... അവർ അതെ രീതിയിൽ തന്നെ ഉള്ളിലേക്ക് കയറി പോയതും പാറു അവരെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു.... അമ്മയുടെ വാക്കുകൾ മണിയിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല...

അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് അടുക്കള ഭാഗത്തേക്ക് പോയതും ബാത്‌റൂമിൽ നിന്നും നന്ദൻ ഇറങ്ങിയിരുന്നു.. അവൻ അവളെ ഒന്ന് മൈന്റ് പോലും ചെയ്യാതെ കയറി പോയി... അവൾക്ക് എന്തോ ഉള്ളിൽ സങ്കടം തീക്കട്ടിയായി വന്നിരുന്നു..... അവൾ വേഗം തന്നെ ബാത്റൂമിൽ കയറി..... "ഏട്ടാ.... " ആരും കാണാതെ ഗൗതമിന്റെ അടുത്തേക്ക് ചെന്നതായിരുന്നു പാറു... കട്ടിലിൽ തലയിൽ കൈ വെച്ച് ഇരിക്കുന്ന അവനെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി എല്ലാം കേട്ടു എന്ന്... അവൻ ഒന്നും മിണ്ടിയില്ല.....പാറു അടുത്തേക്ക് ചെന്നതും അവൻ അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയി.... ഉറങ്ങുന്ന മുത്തശ്ശിയെ ഒന്ന് തട്ടി വിളിച്ചു കൊണ്ട് അവൻ അവരെ ഉമ്മറത്തു കൊണ്ടിരുത്തി.....

"മണി.... വാ.... " കുളി കഴിഞ്ഞു തല തുവർത്തുമ്പോൾ ആണ് ഗൗതമിന്റെ വിളി വന്നത്....അവളെ ഒന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ അവൻ അവളെ പിടിച്ചു കൊണ്ട് പോയി.. ആരോടും ഒരു യാത്ര പോലും പറയാതെ ആ നിമിഷം തന്നെ ഗൗതം അവരെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി.... "എന്താ ഏട്ടാ.... " മണിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. കാലം ഇത് വരെ ആയിട്ടും ഇത്രയും സീരിയസ് ആയി ഇന്ന് വരെ ഗൗതമിനെ അവൾ കണ്ടിരുന്നില്ല... അതിന് മറുപടി എന്നോണം അലിവുളള ഒരു നോട്ടം അതായിരുന്നു അവൻ നൽകിയത്... "വേണ്ടാ മണി..... ഒന്നും.... " അത് മാത്രം ആയിരുന്നു അവൻ പറഞ്ഞത്.... അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്ന് പോയി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"പാറു..... ഭക്ഷണം കഴിക്കാൻ എല്ലാരേം വിളിച്ചു കൊണ്ട് വാ...." ടേബിളിൽ പാറുവും നന്ദനും അമ്മായിയും ശ്രുതിയും അച്ഛനും ഇരുന്നു കഴിഞ്ഞിരുന്നു... അമ്മയുടെ വാക്കുകൾ കേട്ടു അവൾ സങ്കടം നിറഞ്ഞ കണ്ണുകളോടെ തല ഉയർത്തി നോക്കി ..... "അവര് പോയി അമ്മാ...." പാറു കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തടഞ്ഞു നിർത്താൻ എന്ന പോലെ തല താഴ്ത്തി കൊണ്ട് പറഞ്ഞു... അവളുടെ വാക്കുകൾ കേട്ടു എല്ലാവരും ഞെട്ടിയിരുന്നു.... "പോവേ......ഈ രാത്രിയിലോ... " "മ്മ്മ്,,, ഏട്ടൻ... എല്ലാം കേട്ടു.... സഹിച്ചു കാണില്ല...." പറഞ്ഞു തീരും മുന്നേ അവൾ എഴുന്നേറ്റു പോയിരുന്നു....അമ്മയുടെ കത്തുന്ന കണ്ണുകൾ അമ്മായിയുടെ നേരെ ചെന്ന് പതിഞ്ഞു.. അച്ഛൻ അമ്മായിയെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു....

"സീതെ....നാളെ രാവിലെ തന്നേ തിരികെ പൊക്കോണം.... " അച്ഛൻ വളരെ കടുപ്പത്തിൽ തന്നെ സംസാരിച്ചു കൊണ്ട് അവിടെ നിന്നും പോയി... അമ്മായി ഒരു പേടിയോടെ ചുറ്റും നോക്കുകയായിരുന്നു... നന്ദൻ മാത്രം ഒന്നും മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കി.... "ഇപ്പൊ നിനക്ക് തൃപ്തി ആയില്ലേഡാാ.... നീ കാരണം ആ കുഞ്ഞുങ്ങൾക്ക് ഇന്ന് അനുഭവിക്കേണ്ടി വന്ന അപമാനം....എവിടെ ചെന്നു തീർക്കും നീ ..... " "അമ്മ എന്തൊക്കെയാ ഈ പറയുന്നേ....ഞാൻ എന്ത് ചെയ്തെന്നാ.... " "നീ കാണിച്ച തമാശ കാരണം ദേ ഈ ഇരിക്കുന്ന നിന്റെ അപ്പച്ചിക്ക് മുന്നിൽ മണി മോശപ്പെട്ട ഒരു പെണ്ണായി മാറിയില്ലേ....സ്വന്തം കൂടപ്പിറപ്പിനെ പറഞ്ഞപ്പോൾ മോനും സഹിച്ചു കാണില്ല.... ഒരുപാട് അനുഭവിച്ചവരാ...

അതിന്റെ കൂടെ ഈ അപമാനം കൂടി.... എന്റെ കുട്യോള്....ഒന്നും കഴിച്ചിട്ട് കൂടി ഇല്ല....." അമ്മ പദം പറഞ്ഞു കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നത് ഒരു ഞെട്ടലോടെയാണ് നന്ദൻ കണ്ടു നിന്നത്.... അവന്റെ നോട്ടം അമ്മായിയിലേക്ക് പാറി വീണു....അവൻ ദേഷ്യം കൊണ്ട് വിറച്ചു.....പിന്നെ ഒന്നും മിണ്ടാതെ ഇരുന്നിരുന്ന കസേര ഒന്ന് വലിച്ചിട്ടു കൊണ്ട് എഴുന്നേറ്റു പോയി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി.... " തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ വന്നതോടെ പേപ്പർ എടുത്തു ഓരോന്ന് കുത്തി കുറിക്കുന്നതിനിടയിൽ ഗൗതമിന്റെ ശബ്ദം കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കി....ഗൗതം മെല്ലെ റൂമിനുള്ളിലേക്ക് കടന്നു... "ഉറക്കം ഒന്നും ഇല്ലേ നിനക്ക്... !!???" ഗൗതം ചോദിച്ചതും മണി വേദന നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു... "എന്താ ഏട്ടാ.... ഏട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ.... "

ബെഡിലേക്ക് വന്നിരിക്കുന്ന ഗൗതമിനെ കണ്ട് അവൾ ഒന്ന് ചോദിച്ചതും അവൻ മെല്ലെ ഒന്ന് തലയാട്ടി.... അവൾക്ക് അറിയാമായിരുന്നു എന്താണ് അവന് സംസാരിക്കാൻ ഉള്ളത് എന്ന്....അത് കൊണ്ട് തന്നെ അവളുടെ ഹൃദയമിഡിപ്പ് കൂടി..... "എനിക്കറിയാം,,,, നീയും നന്ദനും ഉള്ള ബന്ധവും അടുപ്പവും എല്ലാം... അതിൽ ചെറിയൊരു പങ്ക് എനിക്കും ഉണ്ട്,,,,, പക്ഷെ....ഇപ്പൊ....വേണ്ടാ മോളെ..... അപ്പച്ചി.... ആരെക്കാളും ഏറെ നമ്മളെ വിശ്വസിക്കുന്നുണ്ട്..... ആ വിശ്വാസം എന്നെങ്കിലും തെറ്റിച്ചു എന്നറിഞ്ഞാൽ ആ ബന്ധം ഇനിയും തുടർന്നാൽ അതൊരു വേദനയിലെ ചെന്നവസാനിക്കൂ..... " ഗൗതം പറഞ്ഞു നിർത്തിയതും അത് വരെ അവനിൽ തറഞ്ഞു നിന്നിരുന്ന ആ ഉണ്ടകണ്ണുകൾ നിറഞ്ഞു ഒഴുകി.....

"ഏട്ടാ.... " അവൾ വിളിച്ചു പോയി... "നമുക്ക് ഉള്ളത് അല്പം അഭിമാനം മാത്രമാണ് മോളെ.... അതും കൂടി.... ഈ ഏട്ടന് സഹിക്കാൻ കഴിയില്ല മണി.... നിന്നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ.... എന്റെ കുട്ടിയായി ആർക്കും നന്ദി കേടു കാണിക്കണ്ട.... നമുക്ക് വേണ്ടാ മോളെ.... " അവന്റെ സ്വരവും ഇടറിയിരുന്നു.... അവളുടെ ഉള്ളം വിങ്ങി...കണ്ണുകളിൽ നന്ദൻ മാത്രം ആയിരുന്നു,,,, എങ്കിലും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... "എന്റെ ഏട്ടൻ വേണ്ടാ എന്ന് പറഞ്ഞാൽ ഈ മണിക്കും വേണ്ടാ....സാരല്യട്ടൊ...നിക്ക് വിഷമം ഒന്നും ഇല്ലാ..... " ചങ്കിൽ കത്തി കുത്തി ഇറക്കുന്ന വേദന കൊണ്ട് ഉള്ളം പിടയുമ്പോഴും അവൾ പറഞ്ഞു ഒപ്പിച്ചു.....

അത് അവനിലും വേദന തന്നെയാണ് ഉണ്ടാക്കിയത്....കാരണം താൻ ഉപേക്ഷിക്കേണ്ടി വരുന്നത് തന്റെ പാറുവിനെയാണ് എന്ന് അവനും അറിയാമായിരുന്നു..... അവന് എന്തോ അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല..... അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അവൻ ഇറങ്ങി പോയതും ഒരു നിമിഷം കൊണ്ട് തന്നെ അവൾ ബെഡിലേക്ക് വീണു.....ഹൃദയം പൊട്ടും എന്ന് തോന്നിയപ്പോൾ കരയുന്ന ശബ്ദം പുറമെ കേൾക്കും എന്ന് തോന്നിയപ്പോൾ അവൾ പുതപ്പിന്റെ തലയിൽ ഒന്ന് കടിച്ചു പിടിച്ചു കൊണ്ട് കരഞ്ഞു.... അപ്പോഴും ആ പുതപ്പിന് തന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം ആയിരുന്നു......തന്റെ പത്ത് വർഷത്തേ പ്രണയം ആയിരുന്നു.....വിടരും മുന്നേ പൊഴിഞ്ഞു വീണ പ്രണയം..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story