നിഴലായ്: ഭാഗം 12

nizhalay thasal

എഴുത്തുകാരി: THASAL

ഹൃദയം പൊട്ടും എന്ന് തോന്നിയപ്പോൾ കരയുന്ന ശബ്ദം പുറമെ കേൾക്കും എന്ന് തോന്നിയപ്പോൾ അവൾ പുതപ്പിന്റെ തലയിൽ ഒന്ന് കടിച്ചു പിടിച്ചു കൊണ്ട് കരഞ്ഞു.... അപ്പോഴും ആ പുതപ്പിന് തന്റെ പ്രിയപ്പെട്ടവന്റെ ഗന്ധം ആയിരുന്നു......തന്റെ പത്ത് വർഷത്തേ പ്രണയം ആയിരുന്നു.....വിടരും മുന്നേ പൊഴിഞ്ഞു വീണ പ്രണയം..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാവിലെ കണ്ണുകൾ തുറക്കുമ്പോൾ മണിക്ക് എന്തോ കണ്ണുകൾക്ക് മുകളിൽ എന്തോ വേദന അനുഭവപ്പെട്ടിരുന്നു.... ഇന്നലെ ഗൗതം പറഞ്ഞ ഓരോ വാക്കുകൾ ഓർമയിൽ തെളിഞ്ഞു വന്നു.... എന്തോ ഹൃദയം നന്നായി നോവുന്നു... പെണ്ണിന്റെ കണ്ണുകൾ വീണ്ടും അനുസരണയില്ലാതെ പെയ്തു.... എന്തോ എഴുന്നേൽക്കാൻ പോലും തോന്നിയില്ല....തന്റെ പ്രണയത്തിന്റെ ഗന്ധം തങ്ങി നിൽക്കുന്ന ആ പുതപ്പിനുള്ളിൽ തന്നെ അവൾ ചുരുണ്ടു കിടന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അന്ന് മുഴുവൻ ഗൗതമും പാറുവും ആ വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി.... പല വട്ടം പാറുവും നന്ദനും കാണാൻ ശ്രമിച്ചു എങ്കിലും അതിനൊന്നും രണ്ട് പേരും തയ്യാറായില്ല....തമ്മിൽ കാണാതെ നെഞ്ച് നീറുമ്പോഴും എന്ത് കൊണ്ടോ എല്ലാത്തിനും വലുതായി തങ്ങൾക്കിടയിൽ ഒരു മറ ഉള്ളതായി അവർക്ക് തോന്നിയിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂

"ഡാാ.... ഗൗതം..... " പതിവ് പോലെ നന്ദന്റെ വിളി കേട്ടു കൊണ്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്...അവളിൽ ചെറു വേദന ഉടലെടുത്തു....അവനെ ഒരു നോക്കു കാണുവാൻ ഉള്ളം കൊതിച്ചപ്പോൾ കെട്ടിപിടഞ്ഞു എഴുന്നേറ്റു കൊണ്ട് പുറത്തേക്ക് ഓടാൻ നിന്നതും മുന്നിൽ നെഞ്ചിൽ കയ്യും കെട്ടി നിൽക്കുന്ന ഗൗതമിനെ കണ്ട് അവൾ അവിടെ തന്നെ നിന്നു... എന്ത് കൊണ്ടോ ഗൗതമിനെ നോക്കാൻ കഴിഞ്ഞില്ല.... ഗൗതം സൗമ്യതയോടെ അവളുടെ മുടിയിൽ തലോടി.... "നീ എങ്ങോട്ടാ ഈ പോകുന്നത്..... " "ഏട്ടാ... ഞാൻ... ഒന്ന് കണ്ടോട്ടെ.... " അവന്റെ വാക്കുകൾ കുറുകെ ആയി തന്നെ അവളുടെ സ്വരം ഉയർന്നു... തല ഉയർത്താൻ എന്ത് കൊണ്ടോ അവൾക്ക് ആയില്ല... അവന്റെ കൈകളുടെ ചലനം അപ്പാടെ നിന്നു.... "മണി... ഏട്ടന് അറിയാം നിന്റെ വേദനയും വിഷമങ്ങളും എല്ലാം.... പ്രസവിച്ചു ദിവസങ്ങൾ മാത്രം പ്രായം ഉള്ള കുഞ്ഞിനെ എന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പണ്ട് നമ്മുടെ അച്ഛൻ പറഞ്ഞ ഒരു വാക്ക് ഉണ്ട്.... നിന്റെ കുഞ്ഞനുജത്തിയാ കരയിക്കരുത്....എന്ന്... അത് ഇന്ന് വരെ ഞാൻ അനുസരിച്ചില്ലേ മോളെ.... പക്ഷെ ഈ കാര്യത്തിൽ നിന്റെ ഏട്ടൻ തോറ്റു പോകുന്നു....ആ സ്ത്രീ അത്രയും വെറുപ്പോടെ നിന്നെ പറ്റി പറയുന്നത് കേട്ടിട്ടല്ല ഏട്ടന് സങ്കടം.... അപ്പച്ചി അത്രയും നമ്മളെ വിശ്വസിക്കുന്നുണ്ട്.... ആ വിശ്വാസം തെറ്റിച്ചാൽ മരിച്ചു പോയ നമ്മുടെ അച്ഛനും അമ്മയും സഹിക്കോ മോളെ..മറന്നേക്ക് അവനെ... വേണ്ടാ എന്റെ കുട്ടിക്ക്.... " അവന്റെ സ്വരം ഇടറി... മണിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

അവൾ ഒരു ഏങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു... "എന്നെ കൊണ്ട് കഴിയോ.... ഏട്ടാ.... അത്രക്ക്.... ഇഷ്ടം ആണ്..... ഞാൻ മരിച്ചു പോകും പോലെ... തോന്നുന്നു.... " അവളുടെ വാക്കുകൾ അങ്ങിങ്ങായി മുറിഞ്ഞു.. ഗൗതം ആദ്യമായി അവളുടെ മുൻപിൽ കരഞ്ഞു പോയി... "നിന്റെ ഏട്ടൻ അല്ലേ മോളെ പറയുന്നേ.... ഈ അനാഥകൾ കാരണം ആർക്കും ഒരു ദോഷവും വരാൻ പാടില്ല..... നമ്മൾക്ക് നമ്മൾ മതി.... കൂടിയ ബന്ധങ്ങൾ എല്ലാം തകർച്ചയിൽ എത്തിക്കും... ഏട്ടന്റെ കുട്ടി ഇനിയും കരയല്ലേ... " അവൻ അവളെ ആശ്വസിപ്പിക്കും മട്ടെ പറഞ്ഞു... അവൾ ആ സങ്കടത്തിനിടയിലും മെല്ലെ തല ഉയർത്തി കണ്ണുനീർ തുടച്ചു കളഞ്ഞു.... ആ ചുണ്ടുകൾ അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു......അവൻ മെല്ലെ അവളുടെ നെറുകയിൽ ഒന്ന് തലോടി,,, ഒന്ന് ചിരിക്കാൻ ശ്രമിച്ചു... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് വാതിൽ പടിയിൽ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന നന്ദനെ കണ്ടതും രണ്ട് പേരും ഒരു പോലെ ഞെട്ടി.... നന്ദൻ ദേഷ്യത്തോടെ രണ്ട് പേരെയും നോക്കുകയായിരുന്നു.... "കഴിഞ്ഞൊ...." അവൻ ചോദിച്ചതും ഗൗതമിന്റെ തല താഴ്ന്നു പോയിരുന്നു... മണി അവനെ ഒന്ന് നോക്കാൻ പോലും തയ്യാറാകാതെ ബെഡിൽ തല താഴ്ത്തി ഇരുന്നു.... "കഴിഞ്ഞോഡാാ ...........മോനെ.... നിന്റെ പ്രസംഗം.... " മുന്നോട്ട് വന്ന നന്ദൻ ഗൗതമിന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് അങ്ങേ അറ്റം ദേഷ്യത്തോടെ ചോദിച്ചതും ഗൗതം ഒന്നും മിണ്ടാതെ നന്ദനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിന്നു....

"അനാഥൻ വന്നിരിക്കുന്നു..... വലിയ അഭിമാനിയാണ് സമ്മതിച്ചു.... അത് നിന്നെയും ഇവളെയും എല്ലാം സ്വന്തമായി കണ്ട് സ്നേഹിക്കുന്ന ഞങ്ങളുടെ അടുത്ത് വേണമെഡാാ......പറയടാ.... നീ എല്ലാം പോയ ശേഷം അവിടെ ആരും പച്ച വെളളം കുടിച്ചിട്ടില്ല......ആരും തമ്മിൽ മിണ്ടിയിട്ടില്ല.... ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നിങ്ങൾ ഞങ്ങൾക്ക് അന്യനാണോഡാാ.... അത്രയേ ഒള്ളൂ നിങ്ങളുടെ എല്ലാം സ്നേഹം.... " ആദ്യം പറഞ്ഞത് എല്ലാം ഗൗതമിനെ നോക്കി ആണെങ്കിൽ അവസാനം അത് മണിയിലേക്ക് പാറി വീണു.... അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി.... ഒരു ദിവസം കൊണ്ട് തന്നെ അവൾ ആകെ കോലം കേട്ടിരുന്നു.... ആ പാറി പറന്ന മുടി ഇഴകളും കണ്ണീരിന്റെ വഴുപ്പ് നിറഞ്ഞ കവിൾ തടങ്ങളും അവനിൽ വല്ലാത്തൊരു വേദന നിറച്ചു... അവൾക്ക് അവനെ അധിക സമയം നോക്കാൻ കഴിയുമായിരുന്നില്ല..തല താഴ്ന്നു വന്നു.... ഗൗതമിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.... "ടി... മണി നീ എങ്കിലും പറ....ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ തീർക്കാൻ പറ്റുന്നതാണോ ഈ ബന്ധം.... " അവൻ പ്രതീക്ഷയോടെ അവളെ നോക്കി... അവളുടെ ചുണ്ടുകൾ വിതുമ്പി.... "മറക്കണം........ നന്ദേ.... ട്ടാ.... നിക്ക് വയ്യ... നന്ദി കെട്ടവ...ളാക്കാൻ... " അവളുടെ ശബ്ദം മുറിഞ്ഞു...അവന്റെ തൊണ്ട കുഴിയിൽ ഒരു വേദന തങ്ങി നിന്നു...അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ഇത് വരെ കുസൃതി ഒളിപ്പിച്ചവൾ പറയുന്നു... മറക്കണം....

"നിങ്ങൾക്ക് എല്ലാം എന്താ ഭ്രാന്ത് ആണോ.... എന്താ രണ്ടും കൂടി ആലോചിച്ചു കൂട്ടുന്നത്....അഭിമാനം ആകാം... ദുരഭിമാനം ആകരുത്... ഡാാ.... എപ്പോഴെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടോ നിങ്ങൾ അന്യർ ആണെന്ന്.... പറയടാ... " നന്ദൻ ഗൗതമിനെ ഒന്ന് കുലുക്കി വിളിച്ചു... ഗൗതമിന്റെ കണ്ണുകളിൽ അപ്പോഴും കരഞ്ഞു കൊണ്ട് വാതിലിൽ കൊട്ടി വിളിക്കുന്ന പാറു ആയിരുന്നു... ഗൗതം ചുവന്ന കണ്ണുകളോടെ നന്ദനെ ഒന്ന് നോക്കി.... "ഓർത്തില്ലഡാാ.... ഇവളെ പറയുന്നത് കേൾക്കാൻ എനിക്ക് കഴിയില്ല നന്ദ.... ഇവൾ എന്റെ പെങ്ങൾ അല്ലേ... പലർക്കും ഇടയിൽ ഒരു ഭാരം ആയി മാറാൻ ഈ ഞാൻ ഉള്ള കാലത്തോളം ഇവളെ വിടാൻ എനിക്ക് തോന്നിയില്ല......" ഗൗതം മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു.... അപ്പോഴും മുട്ടിനിടയിൽ മുഖം പൂഴ്ത്തി ഏങ്ങലടിക്കുകയായിരുന്നു മണി... "വേണ്ടാ നന്ദ.... നീ എനിക്ക് നല്ലൊരു സുഹൃത്ത് ആണ്.... അതിൽ കൂടുതൽ ഒരു ബന്ധവും ഇനി വേണ്ടാ...അത് എല്ലാവർക്കും ഒരു ബാധ്യതയായി മാറും... നീ പോകാൻ നോക്ക്.... " ഗൗതം അവന്റെ ഭാഗത്ത് പോലും നോക്കാതെ പറഞ്ഞു...നന്ദൻ തരിച്ചു നിൽക്കുകയായിരുന്നു... ഇവിടേക്ക് വരും മുന്നേ അവന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.... എല്ലാം നേരെ ആക്കാം എന്ന്... പക്ഷെ അമ്മായിയുടെ വാക്കുകൾ അവനിൽ ഇത്രമാത്രം വേരിറങ്ങി പോയി എന്ന് അവൻ അറിഞ്ഞിരുന്നില്ല.... "ഗൗതം......... " അവൻ അല്പം ദേഷ്യത്തോടെ വിളിച്ചു.... ഗൗതമിന് അവനെ നോക്കാൻ ശേഷി ഇല്ലായിരുന്നു...

കാരണം ഇത് വരെ തോളോട് തോൾ ചേർന്നു നടന്നവനാ.... "ശരി.... എല്ലാർക്കും വാശിയാ..... നിന്റെ വാശിയിൽ ഇത് വരെ ഒപ്പം നടന്ന സുഹൃത്തിനെ നീ മറന്നു.... ഇവളോ....ഇത് വരെ ഇഷ്ടം ആണ്..... എന്ന് പറഞ്ഞിട്ട് ഒരു സുപ്രഭാതത്തിൽ എല്ലാം അങ്ങ് നിർത്താം എന്ന്... എത്ര വേഗം കഴിഞ്ഞു രണ്ട് പേരുടെയും...... എന്നാൽ ഞാനോ.... ഞാൻ എന്താ ചെയ്യേണ്ടത്..... ഈ വാശിക്ക് മുന്നിൽ ഞാൻ എന്താ ഒഴിവാക്കി തരേണ്ടത്.... നിന്നെയാണോ ഗൗതം... അതോ..... ഇവളെയൊ....ഇത്രയും കാലം സ്വന്തം ആയി മനസ്സിൽ കൊണ്ട് നടന്ന ഇവളെയാണോ.... പറയടാ.... നീ ആയിട്ട് തന്നെ വിത്ത് മുളപ്പിച്ച എന്റെ പ്രണയത്തേ ആണോ.... !!!???" നന്ദൻ ദേഷ്യത്തേക്കാൾ ഉപരി സങ്കടത്തോടെ ചോദിച്ചു.... ഗൗതം മിണ്ടിയില്ല.... മണിക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... "ആയിക്കോട്ടെ.... എല്ലാം ഉപേക്ഷിക്കാം... അതിന് മുന്നേ എന്റെ ചോദ്യത്തിനുള്ള ഉത്തരം താ... വെറുമൊരു പ്രഹസനം ആയിരുന്നോ... ആങ്ങളയും പെങ്ങളും കൂടി എനിക്ക് മുന്നിൽ കാണിച്ചത്.... നിന്റെ സൗഹൃദം കള്ളം ആയിരുന്നോ... നിന്റെ പത്ത് വർഷത്തെ പ്രണയം കള്ളം ആയിരുന്നോടി...." അവന്റെ വാക്കുകൾ മുറിഞ്ഞു.... അവൾക്ക് ഒന്നും മിണ്ടാൻ പോലും ആയില്ല...

"മ്മ്മ്ഹും... മിണ്ടില്ല.... എല്ലാം എന്റെ തെറ്റാ...പിന്നെ ഇത് കൂടി കേട്ടോ... ഈ ഉണക്കി വെക്കുന്ന അഭിമാനം ഉണ്ടല്ലോ... അത് കാരണം സിറ്റി ഹോസ്പിറ്റലിൽ നിങ്ങളുടെ അപ്പച്ചി കിടപ്പുണ്ട്..... സൗകര്യം ഉണ്ടെങ്കിൽ വരാം....നിങ്ങളെ കാണണം എന്ന് വാശി പിടിച്ചിട്ടു വന്നതാ.... ആങ്ങളക്കും പെങ്ങൾക്കും അഭിമാനം സമ്മതിക്കുവോ എന്തോ...." അങ്ങേ അറ്റം പരിഹാസം നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടു രണ്ട് പേരും ഒരുപോലെ ഞെട്ടി.... "നന്ദേട്ടാ.... എന്താ അപ്പച്ചിക്ക്.... എന്താ പറ്റിയെ...." ബെഡിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് മണി അവന്റെ ഷിർട്ടിൽ പിടിച്ചു കൊണ്ട് ചോദിച്ചു... ഗൗതമും പേടിയോടെ അവനെ നോക്കുകയായിരുന്നു... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് നന്ദൻ തന്നെ അവ തുടച്ചു കൊടുത്തു.... "എന്താ പറ്റിയഡാാ.... അപ്പച്ചിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ .... " ഗൗതമിന്റെ വാക്കുകളിളും പേടി കലർന്നു... മണിയുടെ പതിനൊന്നാം വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അപഹരിക്കപ്പെട്ട തങ്ങളുടെ അച്ഛനും അമ്മയ്ക്കും പകരം അവരെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചത് നന്ദന്റെ അച്ഛനും അമ്മയും ആയിരുന്നു.... അതിന്റെതായ ഇഷ്ടം അവരോട് ഇവർക്ക് ഉണ്ട് താനും.... "ഒന്നും ഇല്ല.... ബിപി ഒന്ന് ലോ ആയി ബാത്‌റൂമിൽ വീണതാ...നെറ്റി പൊട്ടി.... " നന്ദൻ അവരെ ആശ്വസിപ്പിക്കും കണക്കെ പറഞ്ഞു എങ്കിലും മണിയുടെ കരച്ചിൽ കൂടി വന്നു.... "അയ്യോ..... എനിക്ക് കാണണം അപ്പച്ചിയെ... ഒന്ന് കൊണ്ട് പോകോ നന്ദേട്ടാ....എന്നെ ഒന്ന് കൊണ്ട് പോ..."

അവളുടെ കരച്ചിൽ കേട്ടു എന്ത് കൊണ്ടോ അവന് എതിർക്കാൻ തോന്നിയില്ല... ഗൗതമിന്റെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ അവൻ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "എന്റെ കുട്യോൾക്ക് ദേഷ്യം ആയി കാണും ല്ലേ..... അപ്പച്ചി അങ്ങനെ കരുതുംന്ന് തോന്നുന്നുണ്ടോ.... എന്റെ സ്വന്തം മക്കൾ അല്ലേ നിങ്ങളും.... ഇനിയും വാശിയൊന്നും കാണിക്കല്ലേ മക്കളെ.... " അവരുടെ കണ്ണുകൾ നിറഞ്ഞു... ചെന്നിയിലൂടെ ഒലിച്ചു ഇറങ്ങിയ കണ്ണുനീർ മണി വലം കയ്യാൽ തുടച്ചു കൊടുത്തു കൊണ്ട് അവരുടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു... കണ്ണുകൾ മത്സരിച്ചു ഒഴുകി.... "കരയല്ലേ അപ്പച്ചി.... നിക്ക് അറിയാം...." അവൾ പറഞ്ഞു ഒപ്പിച്ചു... അവരുടെ നോട്ടം ഗൗതമിലേക്ക് നീണ്ടതും അവൻ ഒരു ചിരിയോടെ അവരുടെ നേരെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് നെറുകയിൽ ഒന്ന് തലോടി.... "എന്റെ അമ്മ തന്നെയല്ലേ... അപ്പോഴത്തെ ദേഷ്യ പുറത്ത് പോയതാ എന്നൊള്ളു.... ഒരു വാശിയും ഇല്ല.... " അവൻ പറഞ്ഞതും അവരുടെ കണ്ണുകളും തിളങ്ങി.... കുറെ സമയം അവർ അവിടെ തന്നെ ചിലവഴിച്ചു... ഇടക്ക് ഗൗതമിന് നേരെ പാഞ്ഞു വരുന്ന പാറുവിന്റെ കണ്ണുകൾ അവൻ കാണുന്നുണ്ടായിരുന്നു എങ്കിലും അവൻ അത് പാടെ അവഗണിച്ചു....

മണിയുടെ അവസ്ഥയും മറിച്ചു ആയിരുന്നില്ല.....ഒരു നോട്ടം കൊണ്ട് പോലും ഇനിയും നന്ദന് ഒരു പ്രതീക്ഷ നൽകാൻ അവൾ തയ്യാറായില്ല..... എല്ലാം അറിഞ്ഞു കൊണ്ട് ഒരു അമ്മ അവരെ നോക്കി പുഞ്ചിരിയോടെ നിന്നു..... "മണി.... പോകാം.... " അമ്മക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ ആണ് ഗൗതം ഉള്ളിലേക്ക് വന്നത്... അവന്റെ ചോദ്യം കേട്ടു മണി ദയനീയമായി അവനെ ഒന്ന് നോക്കി.... "എന്താ മോനെ....കുഞ്ഞ് ഇവിടെ നിന്നോട്ടെ.... " "അതല്ല അപ്പച്ചി.... മുത്തശ്ശി തനിച്ചു അല്ലേ..." "അതിന് കൂടെ പാറുവും വരും... കുറച്ചു ഡ്രസ്സ്‌ എടുക്കാനും ഉണ്ട്..... പാറു നീ ഗൗതമിന്റെ കൂടെ പൊയ്ക്കോ.... " അച്ഛന്റെ സംസാരം എന്ത് കൊണ്ടോ ഗൗതമിൽ ഒരു വെപ്രാളം നിറച്ചു... "അത്... വേണ്ടാ.... ഞാൻ വരുമ്പോൾ കൊണ്ട് വന്നാൽ പോരെ... " പാറുവിനെ തീരേ അവഗണിച്ചു കൊണ്ടുള്ള അവന്റെ സംസാരം കേട്ടു പാറുവിന്റെ കണ്ണുകൾ നിറഞ്ഞു... അത് ആരും കാണാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ തുടച്ചു മാറ്റി.... "നിനക്ക് പാറുവിനെ കൊണ്ട് പോകുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ.... " നന്ദന്റെ ശബ്ദം ഉയർന്നു....ഗൗതം അതിനൊരു മറുപടി പറഞ്ഞില്ല... പാറു ചുവന്ന കണ്ണുകളോടെ അവനെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന കണക്കെ അവനും... അവന്റെ പോക്ക് കണ്ട് അച്ഛൻ അവന്റെ പിന്നാലെ വെച്ച് പിടിച്ചു....

"ഗൗതം..... " ഹോസ്പിറ്റൽ വരാന്തയിലൂടെ വേഗത്തിൽ നടക്കുന്ന ഗൗതം ആ വിളിയിൽ ഒന്ന് നിന്നു...ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നാലെ വന്ന അച്ഛൻ ഒരു ചിരിയോടെ അവനെ നോക്കി... അവൻ സംശയത്തോടെ അദ്ദേഹത്തെ നോക്കി..... "നമുക്ക് ഒന്ന് നടന്നാലോ.... " അവനെ നോക്കി ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് തോളിലൂടെ കയ്യിട്ട അദ്ദേഹത്തിനെ അവൻ സംശയത്തോടെ നോക്കി..... "നിനക്ക് ഓർമ്മയുണ്ടോ..... പണ്ട് ഞാനും അനന്ദനും (മണിയുടെ അച്ഛൻ)നിന്നെയും നന്ദനെയും ഇങ്ങനെ നടക്കാൻ കൊണ്ട് പോയിരുന്നത്.... !!??" അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി എന്നോണം അവൻ കഷ്ടപ്പെട്ടു ഒന്ന് ചിരിച്ചു... "അന്ന് എന്റെ കയ്യിൽ തൂങ്ങിയെ നീ നടക്കാറ് ഒള്ളൂ....നന്ദന് പ്രിയം അനന്ദനോട് ആയിരുന്നു... അനന്ദനാ അവന് പേരും ഇട്ടത്.... " പൂർണമായും ഓർമ ഇല്ല എങ്കിലും മങ്ങിയ ചിത്രങ്ങൾ അവന്റെ ഉള്ളിലൂടെ കടന്നു പോയി...... "പണ്ട് പാറു ജനിച്ച ദിവസം നീ അമ്മയുടെ കയ്യും പിടിച്ചു ഹോസ്പിറ്റലിലേക്ക് വന്നു.... അത് വരെ കുഞ്ഞനുജത്തിയെ ചേർത്ത് പിടിച്ചിരുന്ന നന്ദൻ പെട്ടെന്ന് വാശി പിടിച്ചു കുഞ്ഞിനെ നിന്റെ കയ്യിൽ ഏൽപ്പിച്ചു.... എന്നിട്ട് പറഞ്ഞു.... നമ്മുടെ പാറൂട്ടിയാ.... എന്ന്... അന്ന് തമാശ രൂപത്തിൽ അനന്ദൻ പറഞ്ഞു... പാറു വലുതാകുമ്പോൾ നമുക്ക് ഗൗതമിന് വേണ്ടി ആലോചിച്ചാലോ എന്ന്....എന്ന ഏടത്തിയുടെ വയറ്റിൽ കിടക്കുന്നത് പെൺകുട്ടി ആണേൽ ഞങ്ങൾക്കും വേണം എന്ന് നന്ദിനിയും..... അന്ന് തമാശ രീതിയിൽ പറഞ്ഞത് ആയത് കൊണ്ടാകാം....

പിന്നെ അതിനെ പറ്റി ആരും സംസാരിച്ചും ഇല്ല......പക്ഷെ കാലം കടന്നു പോയപ്പോൾ മക്കൾ എല്ലാരും വളർന്നു വലുതായി..... മക്കളുടെ ഒരു നോട്ടത്തിന്റെ അർത്ഥവും മനസ്സിലാക്കാൻ കഴിവുള്ള ഒരു അച്ഛനാണ് ഞാൻ.... നിന്നെയും മണിയെയും പാറുവിനെയും നന്ദനെയും എല്ലാം എനിക്ക് മനസ്സിലാകും.....ആ എന്നിൽ നിന്നും എന്തെങ്കിലും ഒളിച്ചു വെക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ ഗൗതം നിനക്ക്.....എല്ലാം അറിഞ്ഞു കൊണ്ട് മൗനമായി നിന്നിട്ടുണ്ട് എങ്കിൽ അതിനുള്ള അർത്ഥം ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലാകും എന്ന് വിചാരിക്കുന്നു........ സ്വന്തം മകൻ തന്നെ ആടാ നീ ഞങ്ങൾക്ക്.... ഞങ്ങൾക്ക് അഭിമാനം ആട... ഇനിയും ആരെയും നീ ഇതിന്റെ പേരിൽ വിഷമിപ്പിക്കരുത്.....ഈ രണ്ട് ദിവസത്തിൽ ഉരുകി കൊണ്ടിരിക്കുന്ന ഒരുപാട് പേരെ കണ്ടു ഞാൻ... ഇനിയും വേണ്ടാ... മനസ്സിലാകുന്നുണ്ടോ നിനക്ക്......" അച്ഛൻ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു... ഗൗതം അപ്പോഴും തരിച്ചു ഇരിപ്പായിരുന്നു...അച്ഛൻ ചിരിയോടെ തിരിഞ്ഞു നടന്നതും അവന്റെ ചിന്തയിലേക്ക് പലതും കടന്നു വന്നു.... ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതും കാറിൽ ചാരി നിൽക്കുന്ന പാറുവിനെ കണ്ട് അവന് ഒന്ന് ചിരിക്കാൻ പോലും ആയില്ല.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story