നിഴലായ്: ഭാഗം 13

nizhalay thasal

എഴുത്തുകാരി: THASAL

അച്ഛൻ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു... ഗൗതം അപ്പോഴും തരിച്ചു ഇരിപ്പായിരുന്നു...അച്ഛൻ ചിരിയോടെ തിരിഞ്ഞു നടന്നതും അവന്റെ ചിന്തയിലേക്ക് പലതും കടന്നു വന്നു.... ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയതും കാറിൽ ചാരി നിൽക്കുന്ന പാറുവിനെ കണ്ട് അവന് ഒന്ന് ചിരിക്കാൻ പോലും ആയില്ല.....അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു.... അവൻ കാറിന്റെ ലോക്ക് തുറന്ന പാടെ അവൾ കയറി ഇരിന്നു.... ഒരു വാശി പോലെ പുറത്തേക്ക് കണ്ണും നാട്ടി കൊണ്ട്..... ഗൗതം പാറുവിനെ ഒരു നോക്ക് കണ്ട് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.... അവൻ തികച്ചും മൗനം ആയിരുന്നു... അച്ഛൻ പറഞ്ഞത് മനസ്സിന് സന്തോഷം ഏകുന്ന കാര്യങ്ങൾ ആണെങ്കിലും ഈ നിമിഷം വരെ ഇതൊന്നും അറിയാതെ നിൽക്കുന്ന രണ്ട് പേര് ഉണ്ട്.... നന്ദനും മണിയും......പാറുവിനോടുള്ള സ്നേഹത്തിൽ താൻ അവരെ മറന്നു പോയതാണോ.... അതോ പറയാൻ പേടി ആയത് കൊണ്ടോ.... !!???... അവന്റെ ചിന്തയിൽ വലിയ വേലിയേറ്റങ്ങൾ തന്നെ ഉണ്ടായി....ഉള്ളിലെ അസ്വസ്ഥത ഡ്രൈവിങ്ങിൽ ബാധിക്കും എന്ന് തോന്നിയ നിമിഷം അവൻ വണ്ടി ഒന്ന് സൈഡാക്കി.... സ്റ്റയറിങ്ങിൽ തല വെച്ച് കിടന്നു.... അവന്റെ ആ അവസ്ഥ പാറുവിനും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവളുടെ സങ്കടം അണപൊട്ടി ഒഴുകി...

അവളുടെ കൈ വിരലുകൾ അവന്റെ മുടിയിൽ സ്ഥാനം പിടിച്ചപ്പോൾ തന്നെ അവൻ ഒരു ഞെട്ടലോടെ അവിടെ നിന്നും എഴുന്നേറ്റു... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... എന്തോ അവന് പാറുവിനെ ഫേസ് ചെയ്യാൻ തോന്നിയില്ല.... "ഏട്ടാ.... " പാറു ഒരു ഏങ്ങലോടെ വിളിച്ചു... അവന്റെ ഭാഗത്ത്‌ നിന്നും തീർത്തും അവഗണനയായിരുന്നു.... അവൾക്ക് എന്തോ അവന്റെ ആ പെരുമാറ്റം സങ്കടത്തേക്കാൾ ഉപരി ദേഷ്യം നിറച്ചു... എന്തെങ്കിലും സംസാരിച്ചും തമാശ പറഞ്ഞും നടക്കുന്നവരുടെ അവഗണനയാണല്ലോ നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക.... "ഏട്ടാ.... എന്താ ഏട്ടന് പറ്റിയെ....എന്തിനാ എന്നെ ഇങ്ങനെ അവഗണിക്കുന്നെ.... അതിനും മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്.... സ്നേഹിച്ചതാണോ,,,, പറ.... എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ... സ്നേഹിച്ചത് ആരും അറിഞ്ഞില്ല എന്ന് കരുതി ഒഴിവാക്കാൻ നോക്കാണോ എന്നെ.... പറ... ഞാൻ ഒഴിവായി പോണോ.... " അവളുടെ സ്വരം ഇടറി.... ഒരുപക്ഷെ അച്ഛന്റെ വാക്കുകൾക്ക് മുന്നേ ആണ് ഈ ചോദ്യം എങ്കിൽ ഹൃദയം നുറുങ്ങുന്ന വേദനയിലും അവൻ ഉറപ്പായും പറയുമായിരുന്നു വേണം എന്നൊരു വാക്ക്... പക്ഷെ ഒരിക്കലും കഴിയാതെ പോകുന്നു... അവന്റെ കണ്ണുകൾ ചെറുതിലെ നനഞ്ഞു...

അവൻ ഒന്ന് തല ചെരിച്ചു അവളെ നോക്കിയതും അവൾ സീറ്റിൽ ചാരി കിടന്നു അവനെ നോക്കി തേങ്ങുകയായിരുന്നു.... അവളുടെ അവസ്ഥയിൽ അവനും വേദന തോന്നി... അവൻ ഒന്നും മിണ്ടിയില്ല... മെല്ലെ കൈ എത്തിച്ചു അവളുടെ കവിളിനെ നനയിക്കുന്ന കണ്ണുനീർ തുടച്ചു കൊടുത്തു.... "എനിക്ക് ഇതിന് യോഗ്യത ഉണ്ടോടി.... " അവന്റെ ശബ്ദം നേർത്തിരുന്നു.... അവൾ സങ്കടത്തിനിടയിലും ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി.... അവളുടെ കൈകൾ അവന്റെ കോളറിൽ പിടിച്ചു വലിച്ചു അവന്റെ മുഖം തനിക്ക് അഭിമുഗമായി നിർത്തി.... "ഇത് വരെ തോന്നാത്ത എന്ത് യോഗ്യതക്കേഡാാ നിങ്ങൾക്ക് ഇപ്പൊ തോന്നുന്നത്.." "എനിക്ക് എന്ത് ഉണ്ടായിട്ട.... " "സ്നേഹം ഇല്ലേ.... ആ സ്നേഹം ലഭിക്കാൻ പിന്നാലെ നടന്നത് ഞാൻ അല്ലേ... അപ്പൊ ഞാൻ അല്ലേ പറയേണ്ടത് യോഗ്യത ഉണ്ടോന്ന്.... പിന്നെ എന്തിനാ എല്ലാം സ്വയം തീരുമാനിക്കുന്നത്.... എനിക്ക് ഒന്നും വേണ്ടാ.... എന്നെ സ്നേഹിച്ചാൽ മാത്രം മതി ഏട്ടാ.... ഇനിയും വേദനിപ്പിക്കല്ലേ... " അവളുടെ സ്വരം നേർത്തു... അവനും കരയുകയായിരുന്നു... അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.... "സോറി... വേറെ വഴി കണ്ടില്ല മോളെ....എല്ലാവർക്ക് മുന്നിലും ഒരു തെറ്റുകാരായി നിൽക്കാൻ എനിക്കും മണിക്കും തോന്നിയില്ല...

ഒന്നും ഇല്ലേലും ആരോരും ഇല്ലാത്തോർക്ക് അന്നം തന്നവർ അല്ലേ.... ചതിക്കാൻ തോന്നിയില്ല....." അവളെ നെഞ്ചിലെക്ക് ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുനീരിന്റെ ചൂട് അവനിൽ ആഴ്ന്നിറങ്ങി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി കുട്ടി.... " പുറത്തെ വരാന്തയിൽ കസേരയിൽ ഇരിക്കുന്ന അവളുടെ അടുത്തായി നന്ദൻ വന്നിരുന്നു... അവളുടെ കയ്യിൽ പിടി മുറുക്കി കൊണ്ട് അവൻ വിളിച്ചതും അവൾ പെട്ടെന്ന് ഞെട്ടലോടെ കൈ പിൻവലിച്ചു മുഖം തിരിച്ചു ഇരുന്നു... അവന്റെ ഹൃദയവും വിങ്ങും പോലെ തോന്നിയിരുന്നു.... "മണി.... " അവൻ ഒരിക്കൽ കൂടി വിളിച്ചു... ആ ഇടറിയ ശബ്ദം അവളെ കൂടുതൽ വേദനിപ്പിച്ചപ്പോൾ അവൾ ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കി....അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.... "വേണ്ടാ,,, നന്ദേട്ടാ...പ്ലീസ്.... നന്ദേട്ടനോട് സംസാരിച്ചാൽ ഒരു നോട്ടം എങ്കിലും നൽകിയാൽ ഞാൻ ആ പഴയ മണിക്കുട്ടിയായി മാറുമോ എന്ന് എനിക്ക് പേടിയാ.... ഞാൻ ഏട്ടന് വാക്ക് കൊടുത്തതാ നന്ദേട്ടനെ മറന്നോളാംന്ന്... " അവൾ അവളുടെ സങ്കടത്തേ ആ വാക്കുകളിൽ ഒതുക്കി കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ടുള്ള അവളുടെ വാക്കുകൾ അവനെ കൂടുതൽ ചൊടിപ്പിക്കാനെ ഉപകാരപ്പെട്ടൊള്ളൂ.... അവൻ ദേഷ്യത്തോടെ അവളെ ഒന്ന് തിരിച്ചു ഇരുത്തി....

"മറക്കോ നീ... അങ്ങനെ മറക്കാൻ കഴിയോ നിനക്ക്......" ദേഷ്യം കൊണ്ട് അവന്റെ ശബ്ദം ഉയർന്നു... അവൾ ചുറ്റും പേടിയോടെ നോക്കി... "മെല്ലെ സംസാരിക്ക്.... ഇതൊരു ഹോസ്പിറ്റൽ ആണ്.... " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവൻ നെറ്റിയിൽ ഒന്ന് വിരൽ ഉഴിഞ്ഞു റൂമിനുള്ളിലേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു,,, അവൾ പിടി വിടിവിക്കാൻ നോക്കി എങ്കിലും അവന്റെ ഒരു നോട്ടത്തിന് മുന്നിൽ അവളുടെ എതിർപ്പുകൾ കുറഞ്ഞു.... എങ്കിലും കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല..... ആളൊഴിഞ്ഞ ഒരു ഇടമുറിയിൽ ആണ് അവന്റെ നടത്തം നിന്നത്.....സ്റ്റെപ് കയറാൻ കഴിയാത്ത രോഗികളെ കൊണ്ട് വരാൻ നിർമിച്ച ഒരു ഇടവഴി.... നെറ്റ് കൊണ്ട് മറച്ച അവിടെ നിന്നും നോക്കിയാൽ റോഡ് കാണാൻ സാധിക്കും.... അവളുടെ കൈകൾ നെറ്റിൽ കൊരുത്തു... നിറഞ്ഞ കണ്ണുകൾ റോഡിലൂടെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു.....തോളിൽ നന്ദന്റെ പിടുത്തം വീണതും അവൾ ഒരു ഏങ്ങലോടെ അവന്റെ നെഞ്ചിലേക്ക് പറ്റി നിന്നു....

അവനും അറിയുന്നുണ്ടായിരുന്നു ആ പെണ്ണ് അത് വരെ അനുഭവിച്ച വിഷമം..... അവന്റെ കൈകൾ അവളുടെ മുടി ഇഴകളിലൂടെ കടന്നു പോയി... "അനാഥരായത്.... ഞങ്ങളുടെ തെറ്റ് കൊണ്ടാണോ നന്ദേട്ടാ.... അനാഥ എന്ന് പറഞ്ഞാൽ അത്.... ഒരു അഴിഞ്ഞാട്ടക്കാരിയുടെ ലേബൽ ആണോ..... എനിക്ക്....ന്റെ ഏട്ടൻ അത് കേട്ടപ്പോൾ എത്ര വിഷമിച്ചു കാണും... ന്റെ ഏട്ടന് ഞാൻ മാത്രമല്ലേ ഒള്ളൂ.... " അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തന്നെ തറച്ചു.... തൊണ്ട കുഴിയിൽ പോലും വേദന.... ആ നിമിഷം അവൻ ആ വാക്കുകൾ പറഞ്ഞ അവന്റെ അപ്പച്ചിയെ വെറുത്തു പോയി... അവന്റെ കൈകൾ അവളെ സംരക്ഷിച്ചു പിടിച്ചിരുന്നു.... "മണി........ " അവൻ മെല്ലെ വിളിച്ചതും അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർത്തിയിരുന്നു.... "ന്നോട് ക്ഷമിക്കണേ നന്ദേട്ടാ.....ഇനി മണികുട്ടി നന്ദേട്ടന്റെ ജീവിതത്തിൽ ഉണ്ടാവില്ല.... അത് പാടില്ല നന്ദേട്ടാ.... എപ്പോഴോ ഞാനായി കണ്ട് തുടങ്ങിയ സ്വപ്നങ്ങൾ ആണ്.... അത് ഒരുമിച്ച് കണ്ടപ്പോൾ അതിന് ആയുസ്സ് ഇല്ലാതായി പോയി..... എന്നെ ശപിക്കല്ലേ നന്ദേട്ടാ.... " ഒരു ഏങ്ങലോടെയാണ് അവൾ പറഞ്ഞു അവസാനിപ്പിച്ചത്...അവളുടെ വാക്കുകൾ അവസാനിച്ചതും അവൻ അവളെ അടർത്തി മാറ്റിയതും ആ കവിളത്തു തന്നെ ഒന്ന് കൊടുത്തതും ഒരുമിച്ചു ആയിരുന്നു....

അവൾ ഒരു തരിപ്പിൽ കവിളിൽ കൈ വെച്ച് കൊണ്ട് അവൾ അവനെ നോക്കി പോയി.... "നിനക്ക് ഒരു ദിവസം പോലും വാങ്ങിയില്ലേൽ സമാധാനം ഇല്ലേടി..... മനുഷ്യന്റെ സ്വസ്ഥത അല്ലേൽ തന്നെ പോയിരിക്കുവാ... അതിനിടയിൽ ആണ് അവളുടെ.... നീ എങ്ങോട്ട് പോവാടി.... ചാവാനോ... പോയി ചാവടി.... അതിന് മുന്നേ എന്നെ അങ്ങ് കൊല്ല്,,,... പല പ്രാവശ്യം പറഞ്ഞതാ മണി..... ഈ ജന്മം ഈ നന്ദന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രം ആകും എന്ന്..... ഇനിയും മനസ്സിലായില്ലേൽ വാ ഒരുമിച്ച് അങ്ങ് ചാവാം.... ഓരോന്ന് കരക്കടുപ്പിക്കാൻ നോക്കുമ്പോൾ ആണ് അവളുടെ കോപ്പിലെ വർത്തമാനം..... ദേ വിളിക്കുന്നു നിന്റെ പുന്നാര ആങ്ങള... പെങ്ങളെ വീട്ടിൽ ആക്കാൻ ആയിരിക്കും... ഇവിടെ എന്റെ കൂടെ അല്ലേ വിശ്വാസം ഉണ്ടാകില്ല.... " ഓരോന്ന് പറയുന്നതിനിടയിലും കണ്ണ് നിറച്ചു നിൽക്കുന്ന അവളെ നോക്കി റിങ് ചെയ്യുന്ന ഫോൺ എടുത്തു ചെവിയിൽ വെച്ചു..... കുറച്ചു നേരം നന്ദനിൽ നിന്നും യാതൊരു റെസ്പോൺസും ഉണ്ടായിരുന്നില്ല.... പിന്നെ മുഖത്ത് ദേഷ്യം പ്രകടമായി.... "കള്ള.... ..........മോനെ.... അവന്റെ ഒരു... നീ എന്താടാ... ആളെ കളിപ്പിക്കുവാ..... നിന്റെ കോപ്പിലെ വർത്തമാനവും ഉപദേശവും കൊണ്ട് എന്റെ ജീവിതം ആട ഞാണുമ്മൽ കളിയായി മാറിയത്..... ദേ ഈ നിമിഷം വരെ നിന്റെ പെങ്ങൾക്ക് ഒന്നേ പറയാൻ ഉണ്ടായിരുന്നൊള്ളൂ...എന്നെ ഇട്ടിട്ടു പോവേണ് എന്ന്... അവന്റെ ഒരു..... " മറു ഭാഗത്ത്‌ നിന്നും ഗൗതമിന്റെ പൊട്ടിച്ചിരി ഉയർന്നു....

"സോറിഡാ....എനിക്ക് അറിയായിരുന്നു... അവൾ അങ്ങനെയെ പ്രതികരിക്കൂ എന്ന്... കാരണം അത് എന്റെ പെങ്ങളാ.... നീ അതിന് നല്ലോണം കൊടുത്തിട്ടും ഉണ്ടാകും എന്നും അറിയാം... കൂടുതൽ തല്ലു കിട്ടും മുന്നേ അത് തടയെണ്ട ഉത്തരവാദിത്തം എനിക്കല്ലേ... അത് പറയാൻ വിളിച്ചതാ..." ഗൗതം പറയുന്നത് കേട്ടു നന്ദന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു എങ്കിലും കണ്ണിൽ കണ്ണീർ ഒളിപ്പിച്ചു തന്നെ നോക്കി നിൽക്കുന്ന മണിയെ കണ്ട് അതൊരു ഗൗരവത്തിലേക്ക് വഴി ഒരുങ്ങി... "മ്മ്മ്..... ഒരെണ്ണം കൊടുക്കേണ്ടി വന്നു... നീ ഇപ്പൊ വിളിച്ചിട്ടില്ലേൽ നാളെ ശവം അങ്ങ് അയച്ചു തരാൻ ആയിരുന്നു പ്ലാൻ... ഏതായാലും നീ തന്നെ പറഞ്ഞു മനസ്സിലാക്ക്.... ഞാൻ കൊടുക്കാം... " അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ അവൾക്ക് നേരെ നീട്ടിയതും അവൾ ഒരു സംശയത്തോടെ അവനെ നോക്കി.... "വാങ്ങടി... " അവൻ ഒന്ന് അലറിയതും അവൾ പരിഭവം നിറഞ്ഞ നോട്ടവുമായി അത് വാങ്ങി കുറച്ചു മാറി നിന്നു കാതോട് ചേർത്തു... മെല്ലെ മെല്ലെ പെണ്ണിന്റെ മുഖം മാറി വരുന്നതും സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടക്കുന്നതും മെല്ലെ തന്നിലെക്ക് പാറി വീഴുന്ന പെണ്ണിന്റെ നോട്ടവും ആസ്വദിച്ചു കൊണ്ട് നിൽക്കുകയായിരുന്നു നന്ദൻ..... ഫോൺ വെച്ചതും അവൾ സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളോടെ അവനെ നോക്കി...

അവൻ വലിയ മൈന്റ് ഒന്നും കൊടുക്കാതെ പിന്നിലേക്ക് കൈ കെട്ടി കൊണ്ട് പുറത്തേക്ക് നോക്കി നിന്നു... അവളുടെ മുഖം ഒന്ന് വാടി.... അവൾ മെല്ലെ അവന്റെ അടുത്തേക്ക് വന്നു നിന്നു എങ്കിലും അവന്റെ പ്രതികരണം ഒന്നും ഉണ്ടായില്ല.... അവൾ അവനെ ഒന്ന് തൊണ്ടി വിളിച്ചു..അവൻ ഒന്ന് തല ചെരിച്ചു.... "മ്മ്മ്...!!??..." അവൻ എന്താ എന്ന ഭാവത്തിൽ ഒന്ന് മൂളിയാതെ ഒള്ളൂ അവളുടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി... "മിണ്ടുന്നില്ല.... " അവൾ സങ്കടത്തോടെ പറഞ്ഞു... "ആര്... "!!??" "ഇയാള് തന്നെ.... " അവൾ മൂക്ക് വലിച്ചു കൊണ്ട് പറയുന്നത് കേട്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു....ഒരു നിമിഷം കൊണ്ട് തന്നെ അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തിയിരുന്നു... "ഞാൻ രണ്ട് നിമിഷം മിണ്ടാഞ്ഞപ്പോൾ പരാതി.... അപ്പൊ രണ്ട് ദിവസം ആയിട്ട് നീ തരുന്ന അവഗണനയോ... മ്മ്മ്... അതിന് ഞാൻ ആരോടാ പരാതി പറയേണ്ടത്.... " അവളുടെ കണ്ണുകളിൽ നോക്കിയുള്ള അവന്റെ ചോദ്യത്തിന് അവളുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു... അവൾ ഒന്ന് ഏങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു... "ഇഷ്ടമല്ലാഞ്ഞിട്ടല്ല നന്ദേട്ട...ഏട്ടൻ പറഞ്ഞപ്പോൾ ശരിയാണെന്ന് തോന്നിയതോണ്ടാ... ന്നോട് ക്ഷമിക്കോ...." അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു ആനന്ദം നിറച്ചു...

കൈ വിട്ട് പോയതെന്തോ കൈ വെള്ളയിൽ ഒതുക്കിയ മട്ടെ അവൻ അവളെ ഒന്നൂടെ ചേർത്ത് നിർത്തി.... "ഞാൻ തമാശ പറഞ്ഞതല്ലേ പെണ്ണെ അതിനാണോ ഇങ്ങനെ കിടന്നു കരയുന്നെ... ദേ നോക്ക് എന്റെ ഷർട്ട്‌ ഒക്കെ നനഞ്ഞു...നിങ്ങൾ പെണ്ണുങ്ങൾക്ക് എവിടുന്ന് വരുന്നടി ഇത്രയും കണ്ണുനീര്,,,, " അവൻ കുസൃതിയോടെ ചോദിക്കുന്നത് കേട്ടു അവൾ അവനിൽ നിന്നും എഴുന്നേറ്റു കൊണ്ട് പരിഭവത്തോടെ ചുണ്ടുകൾ ഉന്തി... "എന്നിട്ട് ഞാൻ കണ്ടല്ലോ നന്ദേട്ടന്റെയും കണ്ണ് നിറഞ്ഞത്..... " അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് ചൂണ്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി.... "പിന്നെ.... നീയും നിന്റെ ഏട്ടനും കൂടി എന്തൊക്കെയാ ഈ കാണിച്ചു കൂട്ടിയത്... ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഞങ്ങളെ എല്ലാം ഉപേക്ഷിച്ചു പോവാ ചെയ്യാ.....അത് ഞങ്ങൾക്ക് എല്ലാം വിഷമം ആകും എന്ന് നിങ്ങൾക്ക് അറിഞ്ഞൂടെ.... " അവൻ നേരിയ ശബ്ദത്തിൽ ചോദിച്ചതും അവളുടെ കണ്ണുകളിൽ ഒരു കുസൃതി നിറഞ്ഞു... മെല്ലെ തല ഉയർത്തി അവനെ നോക്കി.... "ഞാൻ വേണ്ടാന്ന് പറഞ്ഞപ്പോൾ സങ്കടം ആയോ.... " അവൾ ചോദിച്ചതും അവൻ ഊരയിൽ കയ്യൂന്നി കൊണ്ട് അവളെ നോക്കി... "ഇല്ലടി....സന്തോഷം കൊണ്ട് ഇവിടെ കിടന്ന് ചാടാൻ അല്ലേ തോന്നിയത്.... "

അവൻ കുറുമ്പോടെ പറഞ്ഞതും അവളുടെ മുഖം ഒന്ന് കൂർത്തു... "താൻ പോടോ ഗഡോൽഗജ....അല്ലേലും നിങ്ങൾക്ക് എന്നോട് സ്നേഹം ഇല്ല.....അല്ലെങ്കിൽ പോകും എന്ന് പറഞ്ഞാൽ ആരെങ്കിലും സ്നേഹിക്കുന്ന ആളെ തല്ലോ...കിട്ടുന്ന തല്ലു മുഴുവൻ വാങ്ങി വെച്ച് നിങ്ങളോട് കിന്നരിക്കാൻ വരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.... നോക്കിക്കോഡോ....ഇതിനെല്ലാം ഒരു കാലത്ത് ഞാൻ പ്രതികാരം ചെയ്യും... കാലമാടാ... " അവൾ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി.... "ഡി മണി.... ഞാൻ തമാശ പറഞ്ഞതല്ലേ... " അവൻ അവളെ പിടിച്ചു വെക്കാൻ നോക്കി കൊണ്ട് പറഞ്ഞതും അവൾ കൈ തട്ടി മാറ്റി... "ആണോ... എന്ന ഞഞ്ഞായി പോയി... മാറി നിൽക്കഡോ.....കയ്യിന് ഒക്കെ എന്താ ഉറപ്പ്....എന്റെ കവിള് ഇങ്ങനെ കുഴിഞ്ഞിരിക്കാൻ കാരണം എന്താണെന്ന് അറിയാവോഡോ... " "മ്മ്മ്ച്ചും,,,, " "താൻ അടിച്ചു ഉള്ളിൽ ആക്കിയതാഡോ.... ചെറുപ്പത്തിൽ നല്ല ഉണ്ട കവിൾ ഉണ്ടായിരുന്ന ഞാനാ....ആ എന്നെ ഈ കോലത്തിൽ മുരുങ്ങാക്കോലു രൂപത്തിൽ ആക്കിയത് താനാ...... തന്നോടൊക്കേ ദൈവം ചോദിക്കുമഡോ... "

അവൾ കരഞ്ഞ കണ്ണുകൾ തുടച്ചു ശരിയാക്കി കൊണ്ട് ഓരോന്ന് പറഞ്ഞു കൊണ്ട് കയറി പോകുന്നത് കണ്ട് അവന് ചിരി പൊട്ടി.... "ചിരിക്കുന്നോഡോ.... ഇപ്പൊ ശരിയാക്കി തരാം... മഴ മുകിലെ..... മറയരുതെ... വേനലിൽ വിശാദം.... മരുഭൂമിയായ്... നിറയുന്നിതാ..... മഴ *മുകിലെ.... *......" കുട്ടി പാടി തുടങ്ങിയപ്പോൾ തന്നെ നന്ദൻ ദേഷ്യത്തോടെ മുണ്ട് ഒന്ന് മടക്കി നടക്കാൻ ആഞ്ഞതും അവൾ തിരിഞ്ഞു ഓടി.... "ഡി.... ശീമകൊന്നേ.... നിന്നെ ഞാൻ പിന്നെ എടുത്തോളാം.... " "എടുക്കാൻ ഇങ്ങ് വാ..... ഞാൻ നിന്നു തരാം... ഹമ്മേ.... " അവൾ പറഞ്ഞു അവസാനിക്കും മുന്നേ എന്തോ തട്ടി മറിയുന്ന ശബ്ദവും അവളുടെ നിലവിളിയും കൂടെ ആയതോടെ അവൻ ധൃതിപ്പെട്ടു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പോയതും കാണുന്നത് ഒരു മനുഷ്യനെയും താഴെ തട്ടി ഇട്ടു അയാളോട് കിടന്നു വിശേഷം ചോദിക്കുന്ന മണിയെയാണ്..... നന്ദൻ അറിയാതെ തന്നെ തലയിൽ കൈ വെച്ച് പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story