നിഴലായ്: ഭാഗം 14

nizhalay thasal

എഴുത്തുകാരി: THASAL

അവൾ പറഞ്ഞു അവസാനിക്കും മുന്നേ എന്തോ തട്ടി മറിയുന്ന ശബ്ദവും അവളുടെ നിലവിളിയും കൂടെ ആയതോടെ അവൻ ധൃതിപ്പെട്ടു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പോയതും കാണുന്നത് ഒരു മനുഷ്യനെയും താഴെ തട്ടി ഇട്ടു അയാളോട് കിടന്നു വിശേഷം ചോദിക്കുന്ന മണിയെയാണ്..... നന്ദൻ അറിയാതെ തന്നെ തലയിൽ കൈ വെച്ച് പോയി.... "ദൈവമെ....." അവൻ വിളിച്ചു പോയി... മണി ആണെങ്കിൽ തലയിലും കൈ താങ്ങി അവിടെ തന്നെ കിടന്നു കൊണ്ട് വീണു കിടക്കുന്ന ആളെ നോക്കി ഇളിക്കുകയാണ്.... "എവിടെ നോക്കിയാഡി നടക്കുന്നത്.... " മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ അലറി... മണിക്കുണ്ടോ കൂസൽ,,, എവിടെ... "സുഖല്ലേ... ചേട്ടാ... ഈ ചേട്ടൻ അല്ലേ... കഴിഞ്ഞ ആഴ്ച കവലയിൽ വെച്ച് ഓട്ടോയിൽ നിന്നും ചാടിയത്... " അവൾ എന്തോ ആലോചിച്ചു ദേഷ്യത്തിൽ അവളെ നോക്കുന്ന അവനോട് ചോദിച്ചതും അവൻ ആ കിടത്തത്തിൽ തന്നെ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... ഞെട്ടി...ആള് ഞെട്ടി.... ആള് വേറെന്തെങ്കിലും പറയും മുന്നേ ചാടി എഴുന്നേറ്റു.... നന്ദൻ വേഗം തന്നെ അവളെ പൊക്കി എഴുന്നേൽപ്പിച്ചപ്പോഴും അവളുടെ ശ്രദ്ധ അയാളിൽ തന്നെ... മറ്റവൻ ആണെങ്കിൽ എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന കണക്കെയും.... "മണി... എന്തെങ്കിലും പറ്റിയോ... " നന്ദൻ ആദിയോടെ ചോദിച്ചു... "ഹേയ്...മിസ്റ്റർ ഗഡോൽഗജൻ,,, അല്പം ഒന്ന് മാറി നിൽക്ക്.... ചേട്ടാ.... ചേട്ടൻ അല്ലേ... അന്ന് കവലയിൽ.... "

"എന്റെ പോന്നു കൊച്ചെ... എനിക്കൊന്നും അറിയത്തും ഇല്ല... ഞാൻ കൊച്ചിനെ കണ്ടതും ഇല്ല.... കൊച്ചിന് ആള് മാറിയതാ... " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... ചേട്ടാ... ചേട്ടന് ഓർമയില്ലേ... ചേട്ടന്റെ കൂടെ അല്ലേ ഞാൻ ഓട്ടോയിൽ കയറിയത്.... എന്നിട്ട് ചേട്ടൻ എന്നോട് സംസാരിച്ചതും ഞാൻ തിരികെ സംസാരിച്ചു തുടങ്ങിയപ്പോൾ പാതി വഴിയിൽ വെച്ച് ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങിയതും അത്ര പെട്ടെന്ന് മറന്നോ.... അന്ന് എന്തോ പേര് പറഞ്ഞിരുന്നല്ലോ....ശോ... മറന്നു പോയി... എന്തായാലും എനിക്കുറപ്പാ... ചേട്ടൻ തന്നെയാ അത്... " മെല്ലെ ഒഴിവായി പോകാൻ നിന്ന അവനെ പിടിച്ചു വെച്ച് കൊണ്ട് അവൾ പറയുന്നത് കേട്ടു നന്ദൻ അറിഞ്ഞു കൊണ്ട് ഒന്ന് തലയാട്ടി.. മറ്റവൻ ആണെങ്കിൽ തീവണ്ടിക്ക് തല വെച്ച അവസ്ഥയിലും... "സത്യം പറയട്ടെ... ഞാൻ അയാൾ അല്ല... അയാളുടെ ഇരട്ട സഹോദരൻ ആണ്... എന്റെ പേര് കുശൻ,,,, " "അപ്പൊ ഞാൻ കണ്ട ആളുടെ പേര് ലവൻ എന്നായിരിക്കും അല്ലേ..." "അതെ... എങ്ങനെ മനസ്സിലായി... !!!??" "എന്റെ പോന്നു ചേട്ടാ... അന്ന് ചേട്ടൻ തന്നെയാണ് പറഞ്ഞത്... ചേട്ടന് താഴെ ഒരു പെങ്ങൾ ഉണ്ടെന്നും എന്നെ കാണുമ്പോൾ അവളെ പോലെ തോന്നുന്നു എന്നും... " അവൾ ഓരോന്ന് പറയുന്നത് കേട്ടു അവന്റെ കണ്ണുകൾ പിന്നിൽ നിൽക്കുന്ന നന്ദനെ ഒന്ന് തേടി പോയി...

കൊണ്ട് പോ ഇതിനെ എന്ന് പറയാതെ പറഞ്ഞു... "പൊന്ന് കൊച്ചെ... അന്ന് അങ്ങനെ ഒരു അബദ്ധം പറ്റി പോയതാ... എനിക്കറിയില്ലായിരുന്നല്ലോ ഈ വായ്ക്കകത്തുള്ള നാക്കിന് കുളർക്ക എക്സ്പ്രസിനേക്കാൾ നീളം കാണും എന്ന്.... പൊന്നു കൊച്ചെ... വെറുതെ വിട്ടേക്ക്..... പണി എടുത്ത് കുടുംബം പോറ്റുന്നതാ....പോകാൻ അനുവദിക്കണം പ്ലീസ്... " അവൻ പറ്റുന്ന രീതിയിൽ കെഞ്ചി പോയി... അവൾ ആണെങ്കിൽ ചുണ്ടും കൂർപ്പിച്ചു അവനെ നോക്കി... നന്ദൻ ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു....മറ്റവന്റെ കണ്ണുകൾ നന്ദനിൽ പതിഞ്ഞു.... "ഈ കുട്ടിയുടെ ഉടമസ്ഥൻ ആണോ... !!??" അവന്റെ ചോദ്യത്തിന് ചിരി കടിച്ചു പിടിച്ചു കൊണ്ട് നന്ദൻ തല കുലുക്കി.... "ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നു മാഷേ.....ഇത് ഉണ്ടല്ലോ ഒരു ഉണ്ണിയാർച്ചയാ... വാള് വായ്ക്കകത്താ എന്നൊള്ളു.... പിടിച്ചു കെട്ടിയിട്ടൊ... അല്ലേൽ അടി വരുന്ന വഴി കാണില്ല.... " അതും പറഞ്ഞു കൊണ്ട് അവൻ തിരികെ നടന്നതും നന്ദന് ചിരി പൊട്ടി... ഇപ്പൊ പൊട്ടും എന്ന രീതിയിൽ നിൽക്കുന്ന മണിയെ കണ്ടതോടെ അവന്റെ ചിരിയുടെ പവർ കൂടി.. മണിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.... ദേഷ്യത്തോടെ ഒന്ന് നോക്കി കൊണ്ട് കാലിലെ ചെരിപ്പ് ഊരി നടന്നു പോകുന്നവനെ ഒറ്റ ഏറ്.... കിട്ടിയതാണെങ്കിലോ കറക്റ്റ് നടുപുറത്ത്...

നന്ദന്റെ ചിരി അതോടെ സ്റ്റെക്ക് ആയി.. അവൻ കണ്ണും തള്ളി കൊണ്ട് അവളെ നോക്കി... അവൾ ആണെങ്കിൽ കലിപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കുന്നവനെ നോക്കി നിൽക്കുകയാണ്.... ഇതേതാ സാധനം എന്ന കണക്കെ അവനും.... "ഇനിയും വേണോഡോ തനിക്ക്... " "പോന്നു പെങ്ങളെ അറിയാതെ പറഞ്ഞു പോയതാ... വിട്ടേക്ക് എന്നെ... " അയാൾ പിന്നെ കൂടുതൽ യുദ്ധമുറകളിലെക്ക് കടന്നില്ല.... ഇതിനേക്കാൾ വലുതാകും നാക്കിൽ നിന്നും വരുന്നത്... അയാൾ പോകുന്നതും നോക്കി മണി മുന്നോട്ട് നടന്നു ചെരിപ്പ് ധരിച്ചു... അപ്പോഴും നന്ദൻ ഭ്രാന്തുള്ളത് എന്നോട് പറഞ്ഞില്ലല്ലോ എന്ന എക്സ്പ്രഷനും ഇട്ടു നിൽക്കുകയാണ്....അവനെ മറി കടന്നു പോകും മുന്നേ അവൾ അവനെ ഒന്ന് കടുപ്പത്തിൽ നോക്കി,,,, അവൻ ചിരിയോടെ അവളുടെ പിന്നാലെ തന്നെ മുണ്ടും മടക്കി കുത്തി നടന്നു... "പിന്നെ..... ഈ നാക്ക് അടക്കി വെച്ചോ.... അല്ലേൽ ആ ചെറുക്കൻ പറഞ്ഞ പോലെ തല്ലു വാങ്ങാനെ നേരം കാണൂ.... " അവൾ റൂമിലേക്ക്‌ കടക്കും മുന്നേ ഒരു താക്കീതോടെ അവൻ പറഞ്ഞു... അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "അപ്പച്ചി.... ഇത് കൂടി കഴിക്ക്.... " രാവിലെ തന്നെ അപ്പച്ചിയെ കഞ്ഞി കുടിപ്പിക്കുന്ന തിരക്കിൽ ആണ് മണി.... രാത്രി പോയ ഗൗതമും പാറുവും തിരികെ എത്തിയിട്ടുണ്ട്...

പാറു അവരുടെ അടുത്ത് തന്നെ ഇരുന്നു ഓറഞ്ച് തൊലി കളഞ്ഞു അപ്പച്ചിക്ക് നേരെ നീട്ടി.. അവർ വേണ്ടാ എന്ന് പറയേണ്ട താമസം അത് അവളുടെ വായയിൽ..... ഇതെന്തോന്ന്.... ഗൗതം അവളെ നോക്കി എവിടുന്നു വരുന്നഡി എന്ന ഒരു ഭാവം.. അവൾക്ക് ഉണ്ടോ കൂസൽ...ഭക്ഷണം മുഖ്യം ബിഗിലെ.... "ഇതൊക്കെ എങ്ങോട്ട് പോകുന്നഡി.... ഇന്ന് രാവിലെ അല്ലേടി നീ പുട്ടും പഴവും കയറ്റി വന്നത്....മണിക്കൂർ ഒന്ന് കഴിഞ്ഞില്ല... അപ്പോഴേക്കും അടുത്തത്....തീരുമ്പോൾ തീരുമ്പോൾ ആ തിരുവായിലേക്ക് എന്തെങ്കിലും കയറ്റണം എന്ന് വല്ല നീർച്ചയും ഉണ്ടോ... " നന്ദൻ അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞതും ആര് തളർത്തിയാലും ഞാൻ തളരൂല എന്ന കണക്കെ ആയിരുന്നു അവളുടെ ഭാവം.... "എന്റെ പോന്നു നന്ദ...അത് കഴിച്ചോട്ടഡാാ..... ആ സമയം എങ്കിലും പൊട്ടത്തരത്തിന് ഒരു കുറവ് ഉണ്ടാകുമല്ലോ.... " ഗൗതം ചിരിയോടെ പറയുന്നത് കേട്ടു പാറു അവനെ നോക്കി ഒന്ന് കണ്ണുരുട്ടി... അവൻ അതിനെ നല്ലോണം ഒന്ന് പുച്ഛിച്ചു.... "അപ്പച്ചി.... ഇത് കൂടെ കഴിക്ക്... മരുന്ന് കഴിക്കേണ്ടതല്ലേ.... " "എനിക്ക് ഇതിനകത്ത് കിടന്നു ശ്വാസം മുട്ടുവാ...എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി...ഒരു സ്വസ്ഥത കിട്ടുന്നില്ല.... മോളെ മണി... നീ എങ്കിലും ആ ഡോക്ടറോട് പറ ഒന്ന് ഡിസ്ചാർജ് തരാൻ... "

അമ്മ ചെറു പരിഭവത്തോടെ പറഞ്ഞു,,, ആൾക്ക് അച്ഛൻ പോയതിന്റെ വിഷമം ആണ്,,, അച്ഛൻ ഒന്ന് ഫ്രഷ് ആകാൻ വീട്ടിലേക്ക് പോയപ്പോൾ തുടങ്ങിയതാ ഒന്ന് എന്നെയും കൊണ്ട് പോ എന്നും പറഞ്ഞു പരിഭവിക്കാൻ... എല്ലാവരുടെയും ചുണ്ടിലും ഒരു ചിരി പടർന്നു... "ഇപ്പൊ അപ്പച്ചിക്ക് എന്താ വേണ്ടേ... ബോർ അടിച്ചിട്ടല്ലേ... അതിനല്ലേ മണി... ഞാൻ ഒരു പാട്ട് പാടി തരാം... അപ്പൊ എല്ലാ ബോറടിയും മാറും... " "നോ... !!!!" മണി പറഞ്ഞു തീരും മുന്നേ നന്ദന്റെ അലർച്ച ഉയർന്നു... എല്ലാവരും ഞെട്ടി കൊണ്ട് നന്ദനെയും മണിയെയും മാറി മാറി നോക്കി... "അതെന്താഡാാ മോള് പാടിയാൽ... മണി നീ പാടിക്കോ... അവന് അസൂയയാ... " അമ്മ കൂടി പിൻതാങ്ങി.... അമ്മക്ക് അറിയില്ലല്ലോ സ്വന്തം മോനുള്ള ശവപ്പെട്ടിയാ റെഡി ആക്കുന്നത് എന്ന്... മണി ഒന്ന് തൊണ്ട അനക്കി ശരിയാക്കി... "മോളെ മണി... ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ... " ഗൗതം ഒരു താക്കീതോടെ ചോദിച്ചു... അവന് പേടി ഉണ്ടേ.....ഒരേ ഒരു പെങ്ങളാ... ബാക്കി കിട്ടുവോ എന്തോ... "അതെന്താ...ഇത്ര ആലോചിക്കാൻ,,, നീ പാടഡി മണി... " പാറു കൂടി കൂടെ കൂടിയതോടെ നന്ദൻ പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി... "അല്ല... ഒരു ഹോസ്പിറ്റൽ ഒക്കെ അല്ലേ... ആളുകൾ കണ്ടാൽ എന്താ വിചാരിക്കാ..." നന്ദൻ തടയാൻ ഉള്ള അവസാന ശ്രമം... "പാട്ട് പാടുന്നു എന്നെ വിചാരിക്കൂ... ഡോണ്ട് വറി ഏട്ടാ...."

പാറു തീറ്റക്കിടയിലും വിളിച്ചു പറഞ്ഞു... "പെങ്ങളെ... " ഇപ്രാവശ്യം നന്ദൻ ശരിക്കും ഒന്ന് വിളിച്ചു പോയി . പാറുവിന്റെ മൂക്ക് ചൊറിഞ്ഞു വഴിക്കായി... "ശബ്ദം കൂട്ടില്ല നന്ദേട്ടാ..." മണി നിഷ്കളങ്കമായി പറഞ്ഞു.. അവൻ സ്വയം നെഞ്ചിൽ കൈ വെച്ച് പോയി... "ശബ്ദം കൂട്ടിയാലും ഇല്ലേലും പാടുന്നത് നീ അല്ലേടി... " അവൻ അറിയാതെ തന്നെ ചോദിച്ചു പോയി... "മോള് പാടിക്കോ... " അമ്മ കൂടി സപ്പോർട്ട് കൊടുത്തു....മണി സന്തോഷത്തോടെ നന്ദനെ ഒന്ന് നോക്കി.. നന്ദൻ വേണ്ടാ എന്ന രീതിയിൽ തലയാട്ടുന്നുണ്ട്....അവൾക്ക് അതൊക്കെ നെവർ മൈന്റ്... *മണിമുകിലാടകൾ ആടിയുലഞൊരു... മിന്നൽ..... മിഴികളിലായിരം പരിഭവമൊഴുകിയ... മേട തിങ്കൾ ചന്തം..... നീയാം.... വെറുമൊരു നാടൻ പെണ്ണ്...... നീയാം... നിന്നിലലിഞ്ഞവൾ മാത്രം... നീ... മണിമുകിലാടകൾ.... * "നിർത്തഡി.... " പാടി തീരും മുന്നേ ഗർജനം എത്തി...മണി ഞെട്ടി ശബ്ദം മുറിഞ്ഞു... ഗൗതം നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ച് പോയി... ഓറഞ്ച് കേറ്റി കൊണ്ടിരുന്ന ഒരെണ്ണം അലറിയ അലച്ചയിൽ ഞെട്ടി ഇക്കിൾ ഇട്ടു കൊണ്ടിരിക്കുകയാണ്... "എന്താടാ നിനക്ക് മണി നല്ല പോലെ പാടി വരുകയായിരുന്നു.... " "അവളുടെ ഒരു മണിമുകിലാടകൾ.... ഇനി മേലാൽ ഇവിടെ ഈ വക പാട്ടുകൾ കേട്ടാൽ കാലേ വാരി ഞാൻ നിലത്തഡിക്കും കേട്ടോടി... " നന്ദൻ അലറി... മണി ഞെട്ടലോടെ തലയാട്ടി..

അവളെ ഒന്ന് കൂടെ കടുപ്പിച്ചു ഒന്ന് നോക്കി കൊണ്ട് മെല്ലെ മീശ തുമ്പ് ഒരു കൈ കൊണ്ട് മുകളിലേക്ക് ആക്കി വെച്ച് കൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങാൻ നിന്നതും ഗൗതമിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചു ആയിരുന്നു.. *നീലവാർമുകിലേ....നീ എൻ അരികെ.... * അതോടെ അവന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു... "സബാഷ്... " ഗൗതം പറഞ്ഞു പോയി... നന്ദൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... "അറിയാതെ... മണി സെറ്റ് ചെയ്തപ്പോൾ,,, ഞാൻ ഒഴിവാക്കാൻ തോന്നാഞ്ഞപ്പോൾ....," അവൻ എന്തോ പറഞ്ഞു ഒപ്പിക്കാൻ ശ്രമിച്ചു.... നന്ദൻ അവനെ കടുപ്പത്തിൽ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും മണി ചിരി കടിച്ചു പിടിച്ചു..... "നീ എന്റെ ശവം കണ്ടെ അടങ്ങൂ അല്ലേഡി... മണി.... കുട്ടി.... " ഗൗതം പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... അതോടെ അവിടെ ഒരു കൂട്ടചിരിയായി മാറി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നിന്റെ പെങ്ങൾക്ക് എന്താടാ ഭ്രാന്ത് ഉണ്ടോ.... ഏത് നേരത്ത് ആണാവോ ആ മുകിലിനെ നോക്കാൻ തോന്നിയത്.... അന്ന് തുടങ്ങിയ ഉപദ്രവം ആണ്.... എവിടുന്നു കിട്ടുന്നഡാാ ഇത്രയും കുറെ പാട്ട്...." പിന്നാലെ തന്നെ നടന്നു വരുന്ന ഗൗതമിന് നേരെ നന്ദൻ അലറി.... "excuse me.... ഇതൊരു ഹോസ്പിറ്റൽ ആണ്... Keep silence... " അത് വഴി വന്ന നേഴ്സ് പറഞ്ഞതും നന്ദൻ ഒന്ന് നെറ്റി ഉഴിഞ്ഞു...

"സോറി... " അവൻ അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... പിന്നാലെ വന്ന ഗൗതം ആ നേഴ്സിനെ ഒന്ന് കൂർപ്പിച്ചു നോക്കി... "ഹോസ്പിറ്റൽ ആയിരുന്നോ... ഞാൻ കരുതി സിനിമ തിയേറ്റർ ആയിരിക്കും എന്ന്... എന്താ അഹങ്കാരം.. ഒന്ന് പോടീ അവിടുന്ന്... " ഒരു കൂസലും കൂടാതെ പറഞ്ഞു കൊണ്ട് പോകുന്ന ഗൗതമിനെ ആ നേഴ്സ് വായും പൊളിച്ചു കൊണ്ട് നോക്കി പോയി... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "മോളെയും കൂട്ടി വീട്ടിലോട്ടു പൊയ്ക്കോ ... ഇന്നലെ തുടങ്ങിയ ഓട്ടം അല്ലേ.... രാത്രി ആ വരാന്തയിൽ ഇരുന്നുള്ള ഉറക്കവും ശരിയായിട്ട് ഉണ്ടാകില്ല,,, ഇവിടെ ഇപ്പൊ ഗൗതം ഉണ്ടല്ലോ.... പാറുവും നിൽക്കും... രണ്ട് പേരും ചെല്ല്.... " മരുന്ന് വാങ്ങി കൊണ്ട് വന്നതും അമ്മയുടെ വാക്കുകൾ കേട്ടു അവന്റെ കണ്ണുകൾ ആദ്യം പോയത് ഗൗതമിലേക്ക് ആയിരുന്നു... അവൻ ആണെങ്കിൽ സമ്മതം കൊടുക്കും മട്ടെ ഒന്ന് തലയാട്ടി.... "നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം എന്ന പറഞ്ഞെ,,,ഇനി തിരക്ക് പിടിച്ചു രണ്ടും ഓടി വരണ്ട... അമ്മ തനിച്ചു ആകും... " ഒരു താക്കീതോടെ അവർ പറഞ്ഞു... മണി അലക്കാൻ ഉള്ള വസ്ത്രങ്ങൾ എല്ലാം പെറുക്കി കവറിൽ ആക്കുന്ന തിരക്കിൽ ആയിരുന്നു... "മ്മ്മ്....എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം.... പറ്റുവാണേൽ ഞാൻ രാത്രി വരാം... ഗൗതം വീട്ടിൽ പൊയ്ക്കോട്ടെ... "

"അതിന്റെ ആവശ്യം ഇല്ലടാ.... ഞാൻ നിന്നോളാം... പിന്നെ മുത്തശ്ശിയോട് തല ചുറ്റി എന്നെ പറഞ്ഞിട്ടൊള്ളൂ...തലയിലെ മുറിവിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല... ദയവു ചെയ്തു നിന്റെ തിരുവാ തുറന്ന് അറിയിക്കരുത്... " ഗൗതം മണിക്ക് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞതും മണി പല്ല് കടിച്ചു കൊണ്ട് കയ്യിലെ കവർ കൊണ്ട് അവന്റെ തലക്ക് ഒന്ന് കൊടുത്തു... "ഒന്ന് പോടോ ഏട്ടാ... എനിക്ക് അറിയാം.... പിന്നെ അപ്പച്ചിയെ നോക്കിക്കോണം,,,,, രണ്ട് പേരും ലുഡോയും കളിച്ചു ബോധം ഇല്ലാതെ ഇരുന്നാൽ ഉണ്ടല്ലോ..... ഡി... പാറു... നിന്നോട് കൂടിയാ.... " മണി ഒരു താക്കീതോടെ പറഞ്ഞതും ആപ്പിൾ കഷ്ണങ്ങക്ക് ആക്കി അമ്മയുടെ വായിലേക്ക് വെച്ച് കൊടുത്തും തന്നെ കഴിച്ചും ഇരിക്കുന്ന പാറു കഷ്ടപ്പെട്ട് ഒന്ന് തലയാട്ടി... "കഷ്ടം തന്നെ.... ഈ മുതലിനെ നിങ്ങൾക്ക് എവിടെ നിന്നും കിട്ടിയതാ...ആഫ്രിക്കൻ ഉൾ കാടുകളിൽ കാണുന്ന പ്രത്യേക തരം മനുഷ്യ വർഗം പോലെയുണ്ട്... ഏത് നേരവും തീറ്റ.... ഈ തിന്നുന്നതൊക്കെ എവിടെ പോകുന്നു...." ഗൗതം സഹിക്കാൻ കഴിയാതെ പറഞ്ഞു പോയി...

അമ്മ ചിരി തുടങ്ങിയതും പാറു പാതി കഴിച്ച ആപ്പിൾ പിടിച്ചു കൊണ്ട് അവനെ സങ്കടത്തോടെ നോക്കി... "മുണുങ്ങ്.... മുണുങ്ങ്.... ഇനി അതിന്റെ ഒരു കുറവ് വേണ്ടാ.... " അത് കേട്ടതോടെ ഒരു ഉളുപ്പും കൂടാതെ അവൾ വീണ്ടും കഴിക്കാൻ തുടങ്ങി... ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ.... നന്ദൻ ചിരിച്ചു കൊണ്ട് ഗൗതമിന്റെ പിന്നിൽ ഒന്ന് തട്ടി... "നോക്കിക്കോണേഡാാ..... " മെല്ലെ പറഞ്ഞു... ഗൗതം ചിരിയോടെ തലയാട്ടിയതും നന്ദൻ അമ്മയെ ഒരിക്കൽ കൂടി നോക്കി കൊണ്ട് പുറത്തേക്ക് നടന്നു...മണി അവന് പിറകെ ആയി തന്നെ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി... "ദൈവമേ കാത്തോണേ,,,,,പടക്കപീടികയുടെ അടുത്ത് തീപ്പെട്ടി വെക്കും പോലെയാണ് അവളുടെ നാക്കും അവന്റെ കയ്യും,,,,,,,രണ്ടും ഒക്കില്ല....ഇനി ഒരു വെടിക്കെട്ട് കൂടി നടന്നാൽ എന്റെ പെങ്ങളെ അയയിൽ ഉണക്കാൻ ഇടാം... രണ്ടിനും ഒരു കേടും വരുത്തല്ലേ.... " രണ്ടിന്റെയും പോക്ക് കണ്ട് ഗൗതം പ്രാർത്ഥിച്ച് പോയി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story