നിഴലായ്: ഭാഗം 15

nizhalay thasal

എഴുത്തുകാരി: THASAL

"മണി...രണ്ട് നോട്ട് പാടുകൾ വാങ്ങാൻ ഉണ്ട്... ഞാൻ പോയി വാങ്ങിയിട്ട് വരാം... നീ ഇവിടെ ഇരിക്ക്... " ഒരു ബുക്ക്‌ സ്റ്റാളിന് മുന്നിൽ വണ്ടി ഒതുക്കി കൊണ്ട് നന്ദൻ പറഞ്ഞതും മണി ഒന്ന് പുറത്തേക്ക് എത്തി നോക്കി... "ഞാനും വന്നോട്ടെ... " അവൾ നന്നായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചതും ഉത്തരം പറയാൻ നന്ദന് ഒന്ന് ആലോചിക്കേണ്ടി വന്നു.... കിട്ടുന്ന അടിയെല്ലാം പോക്കറ്റിൽ ഇട്ടു വരുന്ന മുതലാ.... തനിക്ക് കൂടി വാങ്ങി തരില്ല എന്ന് ആര് കണ്ടു.... "അത് വേണോ... !!??" "നന്ദേട്ടന് ബുദ്ധിമുട്ട് ആകുമെങ്കിൽ... കുഴപ്പം ഇല്ല... ഞാൻ ഇവിടെ ഇരുന്നോളാം... " മണി സൈക്കോളജിയിൽ തന്നെ അങ്ങ് കയറി പിടിച്ചു... അതോടെ നന്ദൻ ഫ്ലാറ്റ്.... "മ്മ്മ്... നീയും കൂടെ വന്നോ... ദയവു ചെയ്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്...അടങ്ങി ഒതുങ്ങി നിൽക്കണം.. കേട്ടല്ലോ... " "ആ കാര്യം ഞാൻ ഏറ്റു നന്ദേട്ടാ... അല്ലേലും നന്ദേട്ടൻ മുത്താ...." മണി സന്തോഷം കൊണ്ട് അവന്റെ കവിളിൽ തന്നെ ചുണ്ടമർത്തി കൊണ്ട് ഡോറും തുറന്ന് ചാടി ഇറങ്ങി...

ചുണ്ടിൽ ചെറു ചിരിയും വിരിയിച്ചു അവൾ ചുംബിച്ച കവിളിൽ നേർത്ത തലോടലുമായി അവനും.... "ഞാൻ അതൊന്നു നോക്കട്ടെ... ഇവിടെ തന്നെ കാണണം... " ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ അവൻ മണിയെ നോക്കി താക്കീതോടെ പറഞ്ഞു... മണി ആണെങ്കിൽ ഏതോ ലോകത്ത് എത്തി പെട്ട പോലെ ആ പുസ്തകങ്ങൾക്കിടയിലൂടെ നടന്നു.... അവളുടെ കണ്ണുകളിൽ ബഷീറിന്റെ പ്രേമലേഖനവും..... പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ....മുതൽ.... ഹിറ്റ്ലറുടെ ജൂത വേട്ടക്ക് ഇരയായി മാറിയ.... ഒരു ഡയറി കുറിപ്പിലൂടെ ലോകത്തേ മുഴുവൻ ഞെട്ടിച്ച.. അതിനേക്കാൾ ഉപരി.... പരിമിതികൾക്കിടയിൽ നിന്ന് കൊണ്ട് തന്റെ പ്രാണനായവനെ ജീവന് തുല്യം സ്നേഹിച്ച ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിൽ വരെ ഒഴുകി ചെന്നു...

ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അതിലെല്ലാം കണ്ണോടിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നതും കണ്ടു... പുസ്തകങ്ങൾക്കിടയിൽ പലപ്പോഴും *ജാൻവി വിശ്വനാഥൻ *എന്നുള്ള പേര്.... അവളുടെ ഉള്ളം സന്തോഷം ആയിരുന്നു.... തന്നെ എഴുത്തിന്റെ വഴികളിൽ എത്തിച്ച മുത്തശ്ശനോടുള്ള കടപ്പാട്.... വിശ്വനാഥൻ എന്ന പേരിലൂടെ അവൾ അറിയിക്കുകയായിരുന്നു... ജാൻവി അനന്ദൻ അന്ന് മുതൽ ജാൻവി വിശ്വനാഥൻ ആയി മാറുകയായിരുന്നു.... ഇടക്ക് അവളെ പിൻതുടരുന്ന നന്ദന്റെ കണ്ണുകളിലും ചെറു സന്തോഷം ഉണ്ടായിരുന്നു... പലപ്പോഴും മുന്നോട്ട് നടക്കുമ്പോൾ ചിലരൊക്കെ അവളെ മനസിലാക്കുകയും സംസാരിക്കാൻ മുന്നോട്ട് വരുകയും ചെയ്യുന്നുണ്ട്... അവളും അത് ആസ്വദിച്ചു... നന്ദൻ അവളെ അന്വേഷിച്ചു ചെന്നപ്പോൾ ആള് ഏതോ ലോകത്ത് എന്ന പോലെ സ്റ്റാൻഡിൽ അട്ടി ഇട്ട ഡയറികളിലൂടെ കൈ ഓടിക്കുകയായിരുന്നു...

അതിൽ നിന്നും പിങ്ക് കളറിൽ പുറം ചട്ടയുള്ള ഒരു ഡയറി അവൾ പുറത്ത് എടുത്തു.... പുറം ഭാഗത്തു തന്നെ വെച്ച് പിടിപ്പിച്ചിട്ടുള്ള കളർ പെൻസിലിലൂടെ അവൾ മെല്ലെ ഒന്ന് തലോടി... "മണി..." നന്ദന്റെ വിളി കേട്ടാണ് അവൾ ബോധത്തിലേക്ക് വന്നത്... ഞെട്ടി കയ്യിലെ ഡയറി സ്റ്റാന്റിൽ തന്നെ വെച്ചു കൊണ്ട് അവൾ പെട്ടെന്ന് തിരികെ നടന്നു... അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് സ്റ്റാന്റിൽ നിന്നും അത് എടുത്ത് ഒന്ന് നോക്കി... ശേഷം കണ്ണുകളിൽ കുസൃതി നിറച്ചു കൊണ്ട് അവളെ നോക്കി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി.... ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ നീ സമ്മതിക്കോ.... " ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകി കൊണ്ട് തന്നെ നന്ദൻ ചോദിച്ചതും മണി സംശയത്തോടെ അവനെ നോക്കി... "ച്ചും,,,, " ഒരു താമസവും വന്നില്ല അവളിൽ നിന്നും മറുപടി എത്തി... അവൻ ആണെങ്കിൽ പല്ലും കടിച്ചു കൊണ്ട് അവളെ നോക്കി പോയി...

"എന്താ ഉത്തരം...കാര്യം പോലും കേൾക്കാതെ ഇല്ല എന്ന്..." "എനിക്ക് നുണ പറയാൻ വയ്യാഞ്ഞിട്ടല്ലേ... ഞാൻ അനുസരിക്കാം എന്ന് പറഞ്ഞു നിങ്ങൾ എന്നോട് പാട്ട് പാടരുത് എന്നെങ്ങാനും പറഞ്ഞാലോ... പാഴായി പോയില്ലേ എന്റെ ജന്മം... ആലോചിക്കാൻ പോലും വയ്യ... " വല്ലാത്തൊരു ആലോചനയിൽ മണി പറയുന്നത് കേട്ടു നന്ദൻ അവളുടെ തലയിൽ ഒന്ന് ശക്തിയായി തന്നെ മേടി... "ഇതിനെ ഒക്കെ....ഡി... പറഞ്ഞു പൂർത്തിയാക്കും മുന്നേ തോക്കിന്റെ ഉള്ളിലേക്ക് ചാടി കയറല്ലേഡി പുന്നാര മോളെ.... ഞാൻ ഉദ്ദേശിച്ചത്.... നീയും പാറുവും കോളേജിൽ പോയി തുടങ്ങണം...." "നോ.... !!!??" അരുതാത്തത് എന്തോ കേട്ട പോലെ മണി ഒരു നിമിഷം ഉച്ച ഉണ്ടാക്കി... ഇപ്രാവശ്യം നന്ദൻ ഒന്ന് ഞെട്ടി.... അവൻ വണ്ടി ഒന്ന് സൈഡ് ആക്കി... "മണി... എന്താ നിനക്ക് പറ്റിയത്.... എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറയാം... പറ... എന്താ കാര്യം...നിന്റെ നന്ദേട്ടനോട് അല്ലേഡി പറ..."

തലയും താഴ്ത്തി ഇരിക്കുന്ന മണിയെ കണ്ട് അവൻ പേടിയോടെ ചോദിച്ചു.... അവൾ ഒരു നിമിഷം തല ഉയർത്തി നോക്കി... ആ കണ്ണുകൾ കലങ്ങിയിരുന്നു.. നന്ദന്റെ ഉള്ളിൽ സംശയങ്ങൾ കുന്നു കൂടി... "പറ്റില്ല നന്ദേട്ടാ.... ഇനിയും സഹിക്കാൻ എന്നെ കൊണ്ട് കഴിയില്ല... ഏട്ടന് അറിയോ.... ഞാൻ ആ കോളേജിൽ അനുഭവിച്ച സങ്കടങ്ങൾ... ഞാൻ ഒഴുക്കിയ കണ്ണുനീർ.... ആ കോളേജിൽ എല്ലാവരും എന്നെ ഒരു വേലക്കാരി ആയാണ് ട്രീറ്റ് ചെയ്യുന്നത് നന്ദേട്ടാ....They treat me like a വേലക്കാരി.... sorry survent... " അവൾ കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...അവൻ ഞെട്ടി തരിച്ചിരുന്നു... ഉള്ളം ഒന്ന് പിടഞ്ഞപ്പോൾ വേറെ ഒന്നും ആലോചിക്കാതെ അവളുടെ മുഖം പിടിച്ചുയർത്തി... "എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം തെളിച്ചു പറ മണി.... ആരാ അങ്ങനെ ഒക്കെ ചെയ്യുന്നത്... പറ...." അവന്റെ ഉള്ളം മുഴുവൻ ആധി ആയിരുന്നു... അവൾ കണ്ണുകൾ ഒന്ന് തുടച്ചു...

"അവിടുത്തെ ലെക്ച്ചെഴ്സ് മുഴുവൻ അങ്ങനെയാ നന്ദേട്ടാ.." വീണ്ടും കണ്ണുനീർ... ഇപ്രാവശ്യം നന്ദന്റെ നെറ്റി ഒന്ന് ചുളിഞ്ഞു... "എങ്ങനെ.... !!!???" അവൻ സംശയത്തോടെ ഒന്ന് ചോദിച്ചു... "അവർക്ക് നിർബന്ധം ആണ് ഏട്ടാ... ഞാൻ തന്നെ നോട്ട് എഴുതണം... Assignment എഴുതണം... സെമിനാർ എടുക്കണം.... എല്ലാം പോരാഞ്ഞിട്ട് എക്സാം എഴുതണം... പറ,,, നന്ദേട്ടാ ആ അഹങ്കാരവും കണ്ടു കൊണ്ട് അവരുടെ വാക്കുകൾ കേട്ടു കൊണ്ട് ഒരു വേലക്കാരിയെ പോലെ ഞാൻ എങ്ങനെ നിൽക്കും അവിടെ... പറ നന്ദേട്ടാ...." അവളുടെ സംസാരം കേട്ടു നന്ദൻ ഒന്ന് പല്ല് കടിച്ചു പോയി,,,മോന്ത നോക്കി ഒരെണ്ണം അത് നിർബന്ധ....മണി കവിളിലും കൈ വെച്ച് ചുറ്റും ഒന്ന് നോക്കി... ഹൈ... അടിപൊളി ബട്ടർഫ്ലൈസ് ഫ്ലൈയിങ്ങ് അറൗണ്ട് ദ തല... "താങ്ക്സ്..." മുഖം പിടിച്ചു തിരിച്ചു കൊണ്ട് ഇളിയോടെ അവൾ പറഞ്ഞതും നന്ദൻ കൊല്ലാൻ എന്ന പോലെ അവളുടെ കഴുത്തിൽ പിടിക്കാൻ ഒരുങ്ങി....

"എവിടുന്നു വരുന്നഡി.... " "ഹോസ്പിറ്റൽ നിന്നല്ലേ....," നഖവും കടിച്ചു കൊണ്ടുള്ള മണിയുടെ സംശയം... നന്ദന്റെ നോട്ടത്തിൽ പോലും ദയനീയത കലർന്നു.... "ഈശ്വരാ....എനിക്ക് കണ്ട്രോൾ തരൂ..... ഡി... ഡി... എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കേണ്ട... അധികം ആയാൽ കാലേ വാരി ഞാൻ തറയിൽ അടിക്കും.. അവളുടെ ഒരു വേലക്കാരിയും കോപ്പും.... മര്യാദക്ക് അടുത്ത ആഴ്ച മുതൽ പൊയ്ക്കോണം... ഇല്ലേൽ അറിയില്ലേ.....," അവൻ ദേഷ്യത്തോടെ ചോദിച്ചതും മണി ഒന്ന് മൂക്ക് ചുവപ്പിച്ചു... "എന്റെ പട്ടി പോകും.... ഒന്ന് പോടോ... ഹും..." അത്രയും പറഞ്ഞു കൊണ്ട് മുഖവും വീർപ്പിച്ചു സീറ്റിലേക്ക് ചാരി ഇരിക്കുന്നവളെ അവൻ ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയുമായി നോക്കി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഈ കളി ഞാൻ അല്ലേ ജയിച്ചേ...അപ്പൊ താൻ പോയി തന്നെ വാതിൽ തുറക്കണം..." "പറ്റില്ല നിനക്ക് എന്താടി പോയാല്....

" ഗൗതമും വിട്ട് കൊടുത്തില്ല.... Ludo കളിച്ചു ജയിച്ചത് പാറു ആയത് കൊണ്ട് തന്നെ അതിനുള്ള ചെറിയൊരു ഷോ... "എന്ന രണ്ടും കൂടി തല്ലും പിടിച്ചു അവിടെ ഇരുന്നോ... ഞാൻ പോയി നോക്കിക്കോളാം... " അവസാനം ഗതികെട്ട് അമ്മ അവരെ തറപ്പിച്ചു ഒന്ന് ഒന്ന് നോക്കി കൊണ്ട് എഴുന്നേൽക്കാൻ നിന്നതും ഗൗതം ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു... "വേണ്ടാ... ഞാൻ നോക്കിക്കോളാം... " അതും പറഞ്ഞു കൊണ്ട് അവൻ വാതിൽ തുറന്നതും ഉള്ളിലേക്ക് കയറി വരുന്ന ആളെ കണ്ട് അവൻ ഒരു നിമിഷം പുഞ്ചിരിച്ചു പോയി... "ഡാാ... വിച്ചു...," അവന്റെ വിളി കേട്ടതും വിച്ചു ചിരിയോടെ ഉള്ളിലേക്ക് കടന്നു... കയ്യിലുള്ള പൊതി താഴെ വെച്ചു... "വിച്ചെട്ടാ.... " പാറുവും വിളിച്ചതോടെ വിച്ചു ചിരിയോടെ അവളെ നോക്കി... "ആഹാ... പാറുവും ഉണ്ടായിരുന്നോ... ഞാൻ കരുതി വീട്ടിലെ അടുക്കളയിൽ തന്നെ അങ്ങ് കിടക്കും എന്ന്.... " വിച്ചു തമാശയായി പറഞ്ഞു... "അതെങ്ങനെ നടക്കും വിച്ചു... തിന്നാൻ ഉള്ളത് ഒക്കെ ഇങ്ങ് ഹോസ്പിറ്റലിൽ അല്ലേ...കാണാൻ വരുന്നവർ കൊണ്ട് വരുന്ന ഫ്രൂട്സും സ്വീറ്റ്സും എല്ലാം തിന്ന് ചേമ്പ് തണ്ട് പോലെ ഇരുന്നിരുന്നാൾ ശീമ പന്നിയെ പോലെ ആയി... " ഗൗതമും പറഞ്ഞതോടെ അവളുടെ കണ്ണുകൾ ഒന്ന് കൂർത്തു...

"അയ്യടാ...എന്റെ അമ്മക്ക് കൊണ്ട് വരുന്നതല്ലേ...അത് എന്റെ അമ്മ സ്നേഹത്തോടെ എനിക്ക് തരുന്നതാ അത് വാങ്ങിക്കാൻ എനിക്ക് യാതൊരു വിധ കുഴപ്പവുമില്ല... " അവളും വിട്ട് കൊടുത്തില്ല... വിച്ചു കൗതുകത്തോടെ അവർ തമ്മിലുള്ള സംഭാഷണങ്ങൾ ശ്രവിക്കുകയായിരുന്നു...അവന്റെ നോട്ടം മെല്ലെ അതെല്ലാം ആസ്വദിച്ചു കൊണ്ട് ഇരിക്കുന്ന അമ്മയിൽ എത്തി നിന്നു.. അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു... "നീ അതൊന്നും കാര്യം ആക്കേണ്ട മോനെ... ഇവിടെ ഇങ്ങനെയാ... എല്ലാം തമാശയായെ എടുക്കൂ... അത് കൊണ്ടാ ഇങ്ങനെ... " പറയുമ്പോൾ അമ്മയുടെ ഉള്ളിൽ ചെറിയൊരു അഭിമാനം കൂടി ഉണ്ടായിരുന്നു... അവൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്ന് അവരുടെ കൂടെ തന്നെ ഇരുന്നു,,, "അമ്മക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.... എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ...

" അവന്റെ ചോദ്യത്തിന് മറുപടി എന്നോണം അവളിൽ നിന്നും പൂർണമായൊരു പുഞ്ചിരി ആയിരുന്നു.... "എനിക്ക് കുഴപ്പം ഒന്നും ഇല്ല... ഇവര് വിടാത്തോണ്ടാ.. അല്ലേൽ ഞാൻ വീട്ടിൽ പോയേനെ... " "മ്മ്മ്... ഒരു കുഴപ്പവുമില്ല... കേട്ടോ വിച്ചേട്ടാ... ആൾക്ക് ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും വയ്യ തല കറങ്ങിയിട്ട്.. വീഴാൻ പോവാ... പിടിച്ചു വെച്ചേക്കുവാ.. ചില സ്കാനിംഗ് കൂടി ബാക്കിയുണ്ട്.. എന്നിട്ട ഒരു കുഴപ്പവും ഇല്ലാന്ന്.," പാറു അതും പറഞ്ഞു കൊണ്ട് Ludo കളി വീണ്ടും പുനർആരംഭിച്ചതും വിച്ചു ചിരിച്ചു പോയി.... "രണ്ടും ഒരേ സൈസ് ആണ്... " അവൻ ആ ചിരിയോടെ തന്നെ പറഞ്ഞു... "ഇന്നല്ലായിരുന്നോ നീ പെണ്ണ് കാണാൻ പോകൽ എന്നിട്ട് എന്തായി ഇഷ്ടപ്പെട്ടൊ.. " അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് കുഴങ്ങി... "അത്... കുഴപ്പം ഒന്നും ഇല്ല... എന്നാലും...എന്തോ... അമ്മ തീരുമാനിക്കട്ടെ....ഞാൻ ആയി എന്തെങ്കിലും പറഞ്ഞാൽ അത് മതിയാകും ഇന്ന് മൊത്തം ഇരുന്നു കയറാൻ...

അമ്മയുടെ ഫ്രണ്ട് അല്ലേ ഒന്ന് പറഞ്ഞൂടെ...ഈ ഭീഷണി ഒന്ന് നിർത്താൻ... " അമ്മയുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവൻ പറഞ്ഞു... എല്ലാവരുടെയും നോട്ടം അവനിൽ ആയിരുന്നു... അമ്മ ചിരിയോടെ അവന്റെ തലയിൽ ഒന്ന് തട്ടി... "അതെന്താ ഇയാൾക്ക് സന്യാസത്തിന് പോകാൻ വല്ല ഉദ്ദേശവും ഉണ്ടോ.... " ഫോണിലേക്ക് തല താഴ്ത്തി ഇരിക്കുന്ന പാറു ഒന്ന് ചോദിച്ചു.... അടുത്ത് ഇരിക്കുന്ന ഗൗതം അവളുടെ തലയിൽ ഒന്ന് മേടി... "മിണ്ടാതിരിയഡി... " അവൻ മെല്ലെ പറഞ്ഞതും അവൾ തല ഒന്ന് ഉഴിഞ്ഞു കൊണ്ട് ചുണ്ട് കോട്ടി... "ഡി പെണ്ണെ നാക്ക് അല്പം കുറച്ചൊ....അതൊന്നും നിനക്ക് പറഞ്ഞാൽ മതി മനസ്സിലാകില്ല.... ഉള്ളത് പറയാലോ എത്ര ആൾക്കാരെ കണ്ടാലും മനസ്സിന് പിടിച്ചില്ല എങ്കിൽ പിന്നെ അവരെ ജീവിതത്തിലേക്ക് കൂട്ടാതിരിക്കുന്നതാണ് നല്ലത്... ഒരിക്കലും മനസ്സിന് ഒരു സമാധാനം ലഭിക്കില്ല... വിവാഹം എന്നാൽ ഒരു ബാധ്യത തീർക്കൽ അല്ലല്ലോ.... "

അമ്മ പറയുന്നത് കെട്ടി പാറുവിന്റെയും ഗൗതമിന്റെയും മുഖം മെല്ലെ ഉയർന്നു വന്നു... പരസ്പരം ഒരു നോട്ടം എറിഞ്ഞു കൊണ്ട് പെട്ടെന്ന് നോട്ടം മാറ്റിയതും പാറു കണ്ടു തന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്ന വിച്ചുവിനെ... അവൾ ഒന്ന് പിരികം പൊക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... "അപ്പൊ ഈ സ്നേഹിക്കുന്നതിൽ തെറ്റില്ലല്ലേ... !!??" പാറു ഒന്ന് എറിഞ്ഞു നോക്കി... ഗൗതം എന്തിനാണെഡി എന്നൊരു നോട്ടവും... "സ്നേഹിക്കുന്നതിൽ തെറ്റ് ഇല്ല... പക്ഷെ മറച്ചു വെക്കുന്നത് തെറ്റാ..." അമ്മയുടെ അല്പം കൂർപ്പിച്ച സംസാരം കേട്ടതും ഗൗതം പാറുവിന്റെ കയ്യിൽ ഒന്ന് പിച്ചി... നിനക്ക് എന്തിന്റെ കേടായിരുന്നു എന്ന മട്ടെ.... പാറു ആണെങ്കിൽ എല്ലാരേം നോക്കി ഒന്ന് ഇളിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 നന്ദന്റെ കാർ പടിപ്പുര കടന്നു ചെന്നതും ഉമ്മറത്തു തിണ്ണയിൽ ഇരുന്നിരുന്ന മുത്തശ്ശി ആവലാതിയോടെ എഴുന്നേറ്റു...

മണി കവറുകൾ എല്ലാം താങ്ങി പിടിച്ചു കൊണ്ട് നന്ദനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് ഇറങ്ങി.... നന്ദനും ചെറു ചിരിയോടെ അവളുടെ പിന്നാലെ ഇറങ്ങി.... "മോളെ... നന്ദിനിക്ക് എങ്ങനെയുണ്ട്... !!??" വീട്ടിൽ കയറും മുന്നേ തന്നെ ഉള്ള മുത്തശിയുടെ സ്വരത്തിൽ ഒരു അമ്മയുടെ ആവലാതി നിറഞ്ഞു നിന്നെ നിന്നിരുന്നു.... അവൾ കുഞ്ഞ് ചിരിയോടെ അവരെ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്നു... "കുഴപ്പം ഒന്നും ഇല്ല മുത്തശ്ശി... നാളെ രാവിലെ ഡിസ്ചാർജ് ചെയ്യും.... അല്ല അച്ഛൻ എവിടെ... " "മോൻ ഡ്രസ്സ്‌ എല്ലാം മാറാൻ വേണ്ടി പോയതാ... പിന്നെ ഓഫിസിലെ കുറച്ചു ആൾക്കാർ വന്നു എന്നും പറഞ്ഞു വിളി വന്നു.... ഞാൻ പറഞ്ഞിട്ടുണ്ട്...ഹോസ്പിറ്റലിൽ പോകും മുന്നേ ഇങ്ങോട്ട് ഒന്ന് വരാൻ... " മുത്തശ്ശിയുടെ വാക്കുകൾ കേട്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു...

അവളുടെ പിറകെയായി വന്ന നന്ദൻ മുത്തശിയെയും ചേർത്ത് പിടിച്ചു കൊണ്ട് തിണ്ണയിൽ കയറി ഇരുന്നു സംസാരം തുടങ്ങി.... ഇടക്ക് ആരോ പുറത്ത് വന്നപ്പോൾ മുത്തശ്ശി അവരുടെ അടുത്തേക്ക് പോയതോടെ അവൻ ഒന്ന് ഉള്ളിലേക്ക് വലിഞ്ഞു... അടുക്കള ഭാഗത്ത്‌ നിന്നും തട്ടലും മുട്ടലും കേട്ടതോടെ അവൾ അവിടെ ആണെന്ന് അറിഞ്ഞു കൊണ്ട് അങ്ങോട്ട്‌ കടന്നതും കണ്ടു കലത്തിൽ അരി ഇടുന്ന മണിയെ.... "ആഹാ... ഊണ് ഉണ്ടാക്കൽ തുടങ്ങിയോ... ഞാൻ പറഞ്ഞതല്ലേ നിന്നോട് ഞാൻ വാങ്ങി കൊണ്ട് വരാം എന്ന്.... " അവന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി... ചൂട് കൊണ്ട് വിയർത്ത മുഖം ദാവണി തലയിൽ ഒന്ന് തുടച്ചു കൊണ്ട് ഒന്ന് ചിരിച്ചു... "രണ്ടൂസായിട്ട് പുറത്തുന്നല്ലേ നന്ദേട്ടാ.... അച്ഛൻ പോകുമ്പോൾ ഹോസ്പിറ്റലിലേക്കും കൊണ്ട് പോകാലോ.... നന്ദേട്ടൻ കുളിച്ചിട്ട് പോരെ...

അപ്പോഴേക്കും ആകും.... ഈ വെണ്ട കൂടി അടുപ്പത്തു ഇടാൻ ഒള്ളൂ.... " അതും പറഞ്ഞു കൊണ്ട് വീണ്ടും പണിയിലേക്ക് നീങ്ങുന്നവളെ അവൻ അലിവോടെ നോക്കി... അവന് എന്തോ ഒരു ഇഷ്ടാണ് കൂടി വന്നിരുന്നു... അവൻ ഒന്നും മിണ്ടാതെ അവളുടെ പിന്നിലേക്ക് ചെന്ന് കവിളിൽ കൈ വെച്ച് തല സൈഡിലേക്ക് ഒന്ന് ചെരിച്ചു കൊണ്ട് കവിളിൽ മെല്ലെ ഒന്ന് ചുണ്ടമർത്തി.... അങ്ങേ അറ്റം സ്നേഹത്തോടെ.... അവൾ ഒന്ന് തറഞ്ഞു നിന്ന് പോയി... അപ്പോഴേക്കും അവൻ അവളിൽ നിന്നും അകന്നു കൊണ്ട് പോയിരുന്നു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അവൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഭക്ഷണം ടേബിളിൽ നിരത്തി വെക്കുന്ന മണിയെയാണ് കാണുന്നത്.... അവൻ തോർത്ത്‌ ഒന്ന് കൂടെ ശരീരത്തിൽ പൊതിഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു... "നന്ദേട്ടാ... ഏട്ടന്റെ മുറിയിൽ ഡ്രെസ്സ് ഒക്കെ ഉണ്ട് ട്ടൊ... ഏതാ വേണ്ടത് എന്ന് വെച്ചാൽ ഇടാൻ പറഞ്ഞു...

" അവൻ പോകുന്ന വഴിയേ നോക്കി അവൾ വിളിച്ചു പറഞ്ഞു... അവൻ ചിരിയോടെ തലയാട്ടി കൊണ്ട് മുറിയിലേക്ക് നടന്നു... മണി മുത്തശ്ശിക്ക് വിളമ്പി കൊടുക്കുന്ന തിരക്കിൽ ആയിരുന്നു.... അവൻ ഡ്രെസ്സ് മാറ്റി വന്നതും ഇരുവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു.... അവൻ ഉറക്കത്തിലെക്ക് പോകുന്ന സമയം അവൾ ബാക്കി പണികളിലേക്ക് ഊളി ഇട്ടിരുന്നു... എന്തോ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണർന്ന അവൻ എന്തോ ഓർത്ത പോലെ പെട്ടെന്ന് അവിടെ നിന്നും എഴുന്നേറ്റു... ഉമ്മറത്തു തന്നെ മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു.... "മുത്തശ്ശി എന്താ തനിച്ചു ഇരിക്കുന്നത്... മണി എവിടെ.... !!??" അവൻ സംശയത്തോടെ ചോദിച്ചു... "മണിക്കുട്ടി അടുക്കളയിൽ ഉണ്ടായിരുന്നല്ലോ....എന്നെ അങ്ങട് കയറ്റിയില്ല... ഇവിടെ ഇരുന്നോണം എന്ന് പറഞ്ഞു.... ഞാൻ എന്ത് ചെയ്യാനാ...ഒന്ന് അനങ്ങാൻ പോലും സമ്മതിക്കുന്നില്ല,,,, " മുത്തശ്ശി സങ്കടത്തോടെ പറയുന്നത് കേട്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു...

എത്ര ഒക്കെ കുസൃതി കാണിച്ചു നടന്നാലും അവൾക്ക് മറ്റുള്ളവരോട് ഉള്ള സ്നേഹം അറിഞ്ഞ പുഞ്ചിരി... അവൻ അവിടെ നിന്നും അടുക്കള പുറത്തേക്ക് വന്നപ്പോൾ കണ്ടു തൊടിയിലെ അയയിൽ അലക്കിയത് വിരിച്ചിടുന്ന മണിയെ.... കുളി കഴിഞ്ഞു ഈറൻ മുടി ഇഴകൾ തോർത്ത്‌ കൊണ്ട് ചുറ്റി വെച്ചിട്ടുണ്ട്... അവൻ ഒരു ചിരിയോടെ വാതിൽ പടിക്കൽ തന്നെ ഇരുന്നു... "ഡി... ശീമകൊന്നേ.... " അവളുടെ ശ്രദ്ധ അവനിലേക്ക് വരാൻ വേണ്ടി ഒന്ന് വിളിച്ചതും അവൾ അത് പ്രതീക്ഷിക്കാത്ത മട്ടെ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. അവനെ കണ്ടതും ഒരു ചിരി വിരിഞ്ഞു എങ്കിലും അത് മറച്ചു കൊണ്ട് ഒന്ന് പിരികം പൊക്കി... അവൻ ഒന്ന് പൊട്ടിചിരിച്ചു... "നിനക്ക് മടുക്കുന്നില്ലേഡി..... ഈ കണ്ട പണി ഒക്കെ ഒറ്റയ്ക്ക് ചെയ്യാൻ... അതും പോരാഞ്ഞു എന്റെ വകയുള്ള അടിയും.... " "ആഹാ... കൊള്ളാലോ... അതൊക്കെ മടുക്കോ...ഇതൊക്കെ എന്റെ ജോലിയല്ലെ.... ഞാൻ അല്ലാതെ വേറെ ആരാ ഇവിടെ ചെയ്യാൻ....

പിന്നെ നന്ദേട്ടന്റെ അടി... അത് എനിക്ക് എന്തോണ്ടാ ഇഷ്ടം എന്ന് അറിയോ... " അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു... "നന്ദേട്ടന് ഓർമ കാണോ എന്നറിയില്ല.... എന്റെ ഓർമയിൽ നന്ദേട്ടനാ എന്നെ ആദ്യമായി തല്ലിയെ... അത് എന്തിനായിരുന്നു എന്നറിയോ... ഞാൻ നന്ദേട്ടനെ മൈന്റ് ചെയ്യാഞ്ഞിട്ട്.... എന്നോ മനസ്സിൽ കൂടിയ ആളുടെ ഒരു സ്പർശം പോലും നമുക്ക് സന്തോഷം ഏകും നന്ദേട്ടാ....ഇയാളുടെ ജീവിതത്തിലേക്ക് മുകിൽ വന്നതോടെ എനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് തോന്നി പോയി... ആ ചിന്ത മാറ്റാൻ വേണ്ടിയാണ് ഞാൻ ഓരോന്ന് പറഞ്ഞു തല്ലു കൂടിയതും അടി വാങ്ങി കൂട്ടിയതും,,, വേദനിപ്പിക്കാൻ ആണെങ്കിൽ കൂടി നന്ദേട്ടൻ എന്റെ അടുത്തേക്ക് വരുമല്ലോ.....വേദന കൊണ്ട് കണ്ണ് നിറയുമ്പോഴും ഉള്ളിൽ ചെറിയ ഒരു സന്തോഷം നിറയും....

കേട്ടിട്ടില്ലേ വേദനിപ്പിക്കാനും ഉള്ളിൽ ഒരു സ്ഥാനം വേണം എന്ന്... അത് എനിക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയായിരുന്നു ഞാൻ.... " അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞുവോ...അവൾ എന്തോ മറക്കും മട്ടെ വേഗം തന്നെ ഉള്ളിലേക്ക് നടന്നു,,, കുടുക്കയിൽ വെളളം എടുത്തു അടുപ്പത്തു വെച്ചു തീ കത്തിച്ചു.... അതിലേക്കു തന്നെ ആയിരുന്നു അവളുടെ നോട്ടം... അവന് എന്തോ ഒരു സങ്കടം കുമിഞ്ഞു കൂടി... ശരിയാണ്..... നന്ദേട്ടാ എന്ന് വിളിച്ചു പിറകെ നടന്ന തന്റെ മണിക്കുട്ടിയെ മറന്നു പോയിരുന്നു... വർഷങ്ങളോളം... തന്റെ ജീവിതത്തിൽ മുകിൽ കടന്നു വന്ന ശേഷം അവളെ ഓർത്തിട്ടില്ല എന്നത് കള്ളം ആകും എങ്കിലും ഓർക്കാൻ ആഗ്രഹിച്ചില്ല.... പക്ഷെ.... ഇന്ന്... എല്ലാത്തിനെക്കാളും വില അവൾക്ക് നൽകുമ്പോഴും അവളെ മനസ്സിലാക്കാൻ ഒരിക്കൽ പോലും താൻ ശ്രമിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ എന്തോ ഒരു സങ്കടം അവനെ പൊതിഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story