നിഴലായ്: ഭാഗം 18

nizhalay thasal

എഴുത്തുകാരി: THASAL

"സർ.... സർ പറഞ്ഞ ആ പെൺകുട്ടി ആരാ.... !!? ???" അവളുടെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ നേർത്ത പുഞ്ചിരി നിറഞ്ഞു.... പെട്ടെന്ന് എന്തോ ഗൗരവത്തിന്റെ മുഖം മൂടി എടുത്തു അണിഞ്ഞു... "ഓക്കേ.... ഇനി നോട്ട് എടുക്കാൻ നോക്ക്.... " അവന്റെ വാക്കുകൾ കേട്ടതും പിള്ളേര് എല്ലാം കാറ്റഴിച്ച ബലൂൺ പോലെ ആയി... അവൻ ചോക്ക് എടുത്തു എന്തൊക്കെയോ ബോർഡിൽ എഴുതാൻ തുടങ്ങി... "ഞാൻ അപ്പോഴേ പറഞ്ഞില്ലേ... ഇങ്ങേര് നന്നാവത്തില്ല... അപ്പോഴാ അവളുടെ ഒരു സംശയം....നിമിഷ നേരം കൊണ്ട് സ്വഭാവം മാറുന്ന ഓന്ത്.... " ആരുടെയൊക്കെയോ നേർത്ത ശബ്ദങ്ങൾ കേൾക്കുന്നുണ്ട്...അവൻ അല്പം ഗൗരവത്തിൽ തിരിഞ്ഞതും അതോടെ എല്ലാവരുടെയും സംസാരം അവിടെ തീർന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ഇല്ല.... ഞാൻ പോകത്തില്ല... " കയ്യിൽ കിട്ടിയ പെന്ന് ഗൗതമിന് നേരെ എറിഞ്ഞു കൊണ്ട് മണി പറഞ്ഞതും ഗൗതം ചിരിയോടെ അത് ക്യാച്ച് പിടിച്ചു.... "നല്ല മണിക്കുട്ടിയല്ലെ..... ഏട്ടൻ പറയുന്നത് മോള് അനുസരിക്കില്ലേ... " "മണിക്കുട്ടിയല്ല... മരക്കുറ്റി.... നന്ദൻ സാറിന്റെ കൊട്ടേഷനും ഏറ്റു വന്നിരിക്കുകയാണ്.... കിഴങ്ങൻ ഏട്ടൻ.... എന്നോട് അടുപ്പിലെ കനല് വാരി തിന്നാൻ പറ... ഞാൻ തിന്നും... ഇത് ഒരുമാതിരി... ഞാൻ പോകില്ലാന്ന് പറഞ്ഞാൽ പോകില്ല.... " അവൾ തീർത്തും പറഞ്ഞു... "എന്ന നീ പോയി അടുപ്പിലെ കനല് വാരി തിന്നടി..." ഗൗതം അല്പം കലിപ്പിട്ടു കൊണ്ട് പറഞ്ഞു... "അങ്ങനെ പറയരുത്... " "പറ്റില്ലല്ലോ... അപ്പൊ മോള് അടുത്ത ആഴ്ച മുതൽ നീയും പാറുവും കോളേജിൽ പോകുന്നു... "

അവൻ അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മണി കയ്യിൽ കിട്ടിയ പുസ്തകം എടുത്തു അവന്റെ പുറത്തേക്ക് തന്നെ എറിഞ്ഞു... ഗൗതം തിരിഞ്ഞു നോക്കിയതും ഭദ്രകാളിയായി നിൽക്കുന്ന മണി... "എന്റെ പട്ടി പോകും... ഞാനോ പാറുവോ പറഞ്ഞിട്ട് അല്ലല്ലോ... ആ നരകത്തിലെക്ക് ഞാൻ പോകത്തില്ല.... അവർ എന്നെ എങ്ങനെയാണ് ട്രീറ്റ്‌ ചെയ്യുന്നത് എന്ന് അറിയാവോ.... " "like a survent അല്ലേ.... നന്ദൻ പറഞ്ഞായിരുന്നു... " ഒരു കൂസലും കൂടാതെ ഒരു കള്ള ചിരിയും ചിരിച്ചു പിന്നിലേക്ക് കൈ കെട്ടി നിന്നു കൊണ്ട് ഗൗതം പറഞ്ഞതും മണിയുടെ മുഖം കൂർത്തു... അവൾ ദേഷ്യത്തോടെ അവനെ നോക്കി കൊഞ്ഞനം കാട്ടി... "പറഞ്ഞെങ്കിൽ നന്നായി പോയി... എനിക്ക് സൗകര്യം ഇല്ല.... ആ വിമൻസ് കോളേജിൽ കിടന്ന് ജീവിതം നശിപ്പിക്കാൻ.... എന്നോട് ഈ ചതി വേണ്ടായിരുന്നു ഏട്ടാ... പേരിന് എങ്കിലും ഏതെങ്കിലും ഒരുത്തൻ.... ഒരു സർ എങ്കിലും... എവിടെ..."

"ഒരാൾ ഉണ്ടല്ലോടി..നിന്റെ ഇംഗ്ലീഷ് പ്രൊഫസർ... " "അയ്യ...ആ മുതുക്കിളവനോ.... അയാളെ നിന്റെ കെട്ടിയോളോട് നോക്കാൻ പറ.... എനിക്ക് ജസ്റ്റിസ് വേണം... ഒന്നുകിൽ കോളേജ് മാറ്റം.. അല്ലേൽ എന്നേക്കുമായി മണി അതങ്ങു നിർത്തുകയാണ്.... പോകുന്നത് കൊണ്ട് എന്തെങ്കിലും ഒരു കാര്യം വേണ്ടേ.... കണ്ണിന് എങ്കിലും ഒരു സുഖം...." അവൾ ഘോര ഘോരം പ്രസംഗിക്കുകയാണ്... ഗൗതം ആണെങ്കിൽ ചിരിച്ചു കടിച്ചു പിടിച്ചു നിന്നു.... "വെറുതെ അല്ലടി അവൻ നിന്നെ ഒക്കെ അവിടെ തന്നെ കൊണ്ട് ഇട്ടത്.... അല്ലെങ്കിൽ വഴിയിലൂടെ പോകുന്ന ഒരു പൂച്ച കുഞ്ഞിനെ പോലും വെറുതെ വിടില്ല... വായ നോക്കികൾ... " "വായ നോക്കി തന്റെ... പോടോ... താനും തന്റെ ഒരു നന്ദനും... ഒന്നിനോടും ഞാൻ മിണ്ടാൻ പോകുന്നില്ല... ഞാൻ കോളേജിലെക്ക് പോകത്തും ഇല്ല.... " അവൾ വാശിയോടെ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അവനെ പിടിച്ചുന്തി പുറത്ത് ആക്കി കൊണ്ട് വാതിൽ കൊട്ടി അടച്ചതും ഗൗതം ചിരിയോടെ വാതിലിൽ തട്ടി വിളിച്ചു....

"മണി..... അത്താഴം കഴിക്കേണ്ടെ... " "എനിക്കെങ്ങും വേണ്ടാ.... എന്റെ വാക്കിന് വില നൽകാത്തോര് തരുന്നത് എനിക്ക് ഇറങ്ങില്ല...ന്നെ വിളിക്കുകയും വേണ്ടാ... ദുഷ്ട..." അവൾ ഓരോന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു... അവൻ ചിരിയോടെ തന്നെ ഫോൺ എടുത്തു നന്ദന് ഡയൽ ചെയ്തു കൊണ്ട് ടെറസിലേക്ക് നടന്നു.... "ഒരു കോപ്പും നടക്കില്ലടാ.....ഇവിടെ കിടന്ന് വെളിച്ചപ്പാട് കണക്കെ തുള്ളുന്നുണ്ട്.... പോകില്ല എന്ന് തീർത്തും പറഞ്ഞു... " മറുവശത്ത് ഫോൺ എടുത്ത ശബ്ദം കേട്ടതും ഗൗതം പറഞ്ഞു... "മ്മ്മ്... ഇവിടെയും ഏകദേശം അത് തന്നെയാണ് അവസ്ഥ....രണ്ട് ബിരിയാണി ഓഫർ ചെയ്തിട്ടും അവള് കേൾക്കുന്നില്ലടാ.... അവർ ഉറച്ച തീരുമാനത്തിൽ ആണ്...." ഗൗതം ഒരു മൂളലോടെ തിരിയാൻ നിന്നതും വാതിൽ പടിക്കൽ പാതി മറഞ്ഞ രീതിയിൽ നിൽക്കുന്ന ദാവണി പാവാട കണ്ടതും അവന്റെ ചുണ്ടിൽ ഒരു കള്ള ചിരിച്ചു വിരിഞ്ഞു... അവൻ അറിയാത്ത പോലെ പുറത്തേക്കും നോക്കി നിന്നു,,,,

"വിട്ടേക്കടാ... പറഞ്ഞിട്ട് കേട്ടിട്ടില്ലേൽ അവർ തന്നെ അനുഭവിച്ചോളും....എന്റെ പെങ്ങൾ ഉണ്ടല്ലോ ആ ശൂലൻ ദേവിയെ കെട്ടാൻ വരുന്നോന് ഒരു പണിയും ഇല്ലാതെ തേരാ പാരാ നടന്നു കള്ളും കുടിച്ചു... മൂക്കിലും പല്ല് വന്നു.. ഒരു മുതുകിളവൻ ആയിരിക്കും... അവന്റെ കൂടെ ജീവിക്കുമ്പോൾ അവൾ അറിഞ്ഞോളും പഠനത്തിന്റെ വില.... " അവൻ ഇടം കണ്ണിട്ട് മണിയെ ഒന്ന് നിരീക്ഷിച്ചു കൊണ്ട് പറഞ്ഞു... അവളുടെ വീർത്തു വന്ന മുഖം കണ്ട് ചിരി പുറത്തേക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.... അതിനിടയിൽ വേറൊരു കാലനെ അവൻ മറന്നു പോയി... "ടാ... കള്ള ............. മോനെ നിനക്ക് അവളെ കെട്ടിക്കണോടാ,,, കെട്ടിക്കടാ എന്റെ നെഞ്ചിൽ ചവിട്ടി നിന്ന് കൊണ്ട് തന്നെ കെട്ടിക്കടാ..." പാതി കള്ളിലും പാതി സ്വബോധത്തിലും ആയിരുന്നു അവന്റെ അലർച്ച... അത് കേട്ടു ഗൗതം ഒന്ന് ഞെട്ടി വിറച്ചു.... ദൈവമേ.... അവൻ തലയിൽ കൈ വെച്ച് പോയി...

അടുത്ത നിമിഷം തന്നെ അവന്റെ പുറത്ത് ഫ്ലവർ വെയിസ് പതിഞ്ഞിരുന്നു.... "തനിക്ക് എന്നെ മുതുകിളവനെ കൊണ്ട് തന്നെ കെട്ടിക്കണം അല്ലേഡോ..... " കൂടെ മണിയുടെ വക ഒരു ഒന്നൊന്നര അടിയും.....ഗൗതം വേദന കൊണ്ട് എരിവ് വലിച്ചു പോയി... ഫോണിൽ നിന്നും വമ്പൻ തെറി കേൾക്കുന്നുണ്ട്... കൂടെ മണിയുടെ ഉപദ്രവവും.... "ഡി..... നിർത്തഡി....കോപ്പേ... " അവളുടെ കൈ പിടിച്ചു വെക്കാൻ നോക്കി കൊണ്ട് ഗൗതം പറഞ്ഞു... "ഡി... അല്ല ഡാാ... " ഫോണിൽ നന്ദനും... "ആ ഫോൺ ഇങ്ങ് തന്നെ.... " മണി ഗൗതമിന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പിടിച്ചു വാങ്ങിച്ചു... "വേണ്ടഡി... " ഗൗതം അത് തിരികെ വാങ്ങിക്കാൻ നോക്കി എങ്കിലും എവിടെ മണിയുടെ കയ്യിൽ നിന്നും ഉണ്ടോ കിട്ടുന്നു.... "ഡാാ... നിന്റെ പെങ്ങളോട് പറഞ്ഞേക്ക് അടുത്ത ആഴ്ച കോളേജിൽ പോകണം...

ഇത് എന്റെ തീരുമാനം ആണ്.... " "അതിന് താൻ ആരാടോ...ശിവകാമി ദേവിയോ... സോറി... ശിവകാമി ദേവനോ.... കട്ടള ഇടാൻ... എന്നാൽ താൻ ചെവി തുറന്ന് കേട്ടോ എനിക്ക് സൗകര്യം ഇല്ല.... പോകത്തില്ല എന്ന് പറഞ്ഞാൽ പോകത്തില്ല..... " മണി അങ്ങ് കത്തി കയറി... ഗൗതം പെങ്ങളെ തടയാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്... കാരണം നന്ദൻ പാതി വെള്ളത്തിൽ ആണ്... സുപ്രഭാതം മുതൽ സന്ധ്യ കീർത്തനം വരെ ഒറ്റ അടിക്ക് ചൊല്ലാൻ ഉള്ള ചാൻസ് ഉണ്ട്.... "ഡി... പന്ന മോളെ.... നിന്നെ എങ്ങനെ കൊണ്ട് പോകണം എന്ന് എനിക്ക് അറിയാഡി... " "കൊണ്ട് പോകാൻ ഇങ്ങ് വാ... ഞാൻ നിന്ന് തരാം.... അതികം കളിച്ചാൽ ഞാൻ തന്നെ ഡിവോഴ്സ് ചെയ്യും.... " മണിക്ക് ദേഷ്യം വന്നു തുടങ്ങി... പക്ഷെ തൊട്ടടുത്ത് ഞെട്ടി നിൽക്കുന്ന ഒരാളെ മണി കണ്ടില്ല....

ഏട്ടനോട് പറയാതെ അനിയത്തി കല്യാണവും കഴിച്ചോ.... "പെങ്ങളെ.... ഞാൻ അറിഞ്ഞില്ലല്ലോ... " അവൻ കണ്ണും വിടർത്തി കൊണ്ട് ചോദിച്ചു... "ഡിവോഴ്സ് ചെയ്യാൻ നമ്മള് കെട്ടിയിട്ടില്ലല്ലോ... " "അത് തന്നെയാ പറഞ്ഞത്.... എന്നോട് അധികം കളിച്ചാൽ ഇന്ന് തന്നെ കെട്ടി നാളെ ഞാൻ ഡിവോഴ്സ് ചെയ്യുമഡാാ ഗഡോൽഗജ..... " മണി പറയുന്നത് കേട്ടു ഗൗതം ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... വല്ലാതെ പേടിച്ചു പോയി.... "ഗഡോൽഗജൻ നിന്റെ.... " *നീ മുകിലോ.... പുതു മഴ മണിയോ... തൂവെയിലോ... ഇരുളല നിഴലോ.... * മറുപടിയായി മണി ഒരു പാട്ടങ്ങ് പാടി... നന്ദന് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "അങ്ങനെ ആണോഡി... ശരിയാക്കി തരാം... പൂ....... " "നന്ദ...നോ... " പറഞ്ഞു മുഴുവൻ ആക്കും മുന്നേ ഗൗതം അലറി... മണി ആണെങ്കിൽ ആദ്യം തന്നെ ചെവി പൊത്തി....

"*പൂ..... മാനമെ....ഒരു രാഗമേഘം താ.... *...നീ എന്നെ പറ്റി എന്താടി വിചാരിച്ചത്... എനിക്കും അറിയാഡി പാടാൻ.... അവളുടെ ഒരു.... പോയി കിടന്നുറങ്ങഡി.... ഇനി മേലാൽ... മേലാൽ നീ പാട്ട് പാടിയാൽ.....വെച്ചിട്ട് പോടീ.... ............മോളെ.. " അവൻ അലറിയതും മണി ഉള്ള ജീവനും കൊണ്ട് ഓടി.... അവളുടെ പോക്ക് കണ്ട് ഗൗതം ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് നിന്നു...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നടക്കില്ലഡി.. നിന്റെ ഏട്ടൻ സമ്മതിക്കത്തില്ല.... എങ്ങനേലും ഊരാൻ നോക്കിയിട്ടും പറ്റുന്നില്ല... " മണി വിഷമത്തോടെ പറഞ്ഞതും പാറുവും താടക്കും കൈ കൊടുത്തു ഇരുന്നു.... "നിന്റെ ഒക്കെ വാക്ക് വിശ്വസിച്ചു ഞാൻ കണ്ണ് ചിമ്മി ഒഴിവാക്കിയത് എന്റെ രണ്ട് ബിരിയാണിയെയാണ്.... പുല്ല് വേണ്ടായിരുന്നു... ഏട്ടൻ പറയുന്നതും കേട്ടു വാങ്ങി തിന്നാൽ മതിയായിരുന്നു.... "

പാറു എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞതും മണി അവളുടെ കാലിനിട്ട് തന്നെ ഒന്ന് കൊടുത്തു.... "ഏത് നേരവും തീറ്റി.... എന്തെങ്കിലും ഒരു ഐഡിയ ആലോചിക്കഡി കോപ്പേ...." "ഒരൊറ്റ ഐഡിയയെ ഒള്ളൂ... " "എന്താ... !!??" മണി ആകാംഷയോടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു... "ഏട്ടൻ പറയുന്നതും കേട്ടു കോളേജിൽ പോവുക.... " മണി ദേഷ്യത്തോടെ അവളുടെ തലക്ക് ഒന്ന് കൊടുത്തു... "പട്ടി..ഇത്രയും വലിയ ദുരന്തം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല....എവിടുന്നു വരുന്നഡി... " "ഡി..ഡി.. പറയുന്നത് മുഴുവൻ അങ്ങ് കേട്ടിട്ട് അഭിപ്രായം പറ.... " "ആ പറഞ്ഞു തുലക്ക്... " മണി അത്ര താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു കൊണ്ട് എന്തോ ആലോചിച്ചു ഇരുന്നു... "ആ.... ഏട്ടൻ പറഞ്ഞ പോലെ നമ്മൾ കോളേജിലെക്ക് പോകുന്നു....

അവിടെ എന്തെങ്കിലും ഒപ്പിക്കുന്നു.... ഡിസ്മിസൽ വാങ്ങുന്നു... തിരിച്ചു പോരുന്നു....എങ്ങനെയുണ്ട് എന്റെ ബുദ്ധി....ഹുഹു.. " പാറു സ്വയം അഭിമാനത്തോടെ പറയുന്നത് കേട്ടു മണി താടക്കും കൈ കൊടുത്തു കൊണ്ട് അവളെ നോക്കി... എവിടുന്നു വരുന്നഡി എന്ന എക്സ്പ്രഷൻ ഇട്ടു കൊണ്ട്.... "എന്റെ പൊന്നു പാറു... മിനിമം ഒരുത്തിയെ കൊന്നാൽ അല്ലേൽ ഇഞ്ച പരിവം ആക്കിയാൽ അല്ലാതെ ഈ പറയുന്ന സാധനം കിട്ടില്ലഡി... അല്ലെങ്കിൽ ഒരു പോലീസ് കേസ് വേണം... നിനക്ക് എന്നെ പോലീസ് സ്റ്റേഷനിൽ കയറ്റാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലല്ലേ.... മോള് ഒന്നും ആലോചിക്കണ്ടാ.... ഇവിടെ ഇരുന്നാൽ മാത്രം മതി... " മണി നിസ്സഹായതയോടെ പറഞ്ഞു... മണി ആലോചനയിലേക്ക് ഊഴി ഇടുമ്പോൾ പാറുവും ആലോചനയിൽ ആണ്....

പെട്ടെന്ന് എന്തോ കണ്ടു പിടിച്ച മട്ടെ പാറു മണിയെ പിടിച്ചു തനിക്ക് അഭിമുഗമായി ഇരുത്തി... "ഡി നമുക്ക് പ്രിൻസിപ്പാളിന്റെ റൂമിൽ പടക്കം പൊട്ടിച്ചാൽ പോരെ... അപ്പൊ ഡിസ്മിസൽ കിട്ടില്ലേ.... " "അതിനും ബേധം എന്നെ അങ്ങ് കൊന്നേക്കഡി... കഴിഞ്ഞ തവണ പൊട്ടിച്ചതിന്റെ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല.... രണ്ട് പേര വടി കൂട്ടി കെട്ടിയിട്ട് അല്ലേടി നിന്റെ ഏട്ടൻ രണ്ടിനെയും കെട്ടിയിട്ട് അടിച്ചത്... മുട്ടിന് താഴെ ഇപ്പോഴും അതിന്റെ പാട് ഉണ്ട്... ആ വക പണി ഞാൻ അന്നേ നിർത്തി.....അവളുടെ ഒരു ബുദ്ധി... ഇനി മിണ്ടിയാൽ നിന്റെ വായിൽ ആയിരിക്കും പടക്കം പൊട്ടിക്കാൻ പോകുന്നത്.... " മണി അല്പം ദേഷ്യത്തോടെ പറഞ്ഞതും പാറു വേഗം വാ പൊത്തി പിടിച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂

"പാറു...... നന്ദന് ചായ കൊണ്ട് പോയി കൊടുക്ക്.... " അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്നും ഉയർന്നു കേട്ടതും മുറ്റത്തെ മാവിന്റെ ചുവട്ടിൽ ഊഞ്ഞാലിൽ ഇരുന്നിരുന്ന പാറു ഒന്ന് മുഖം കോട്ടി... ഒന്നാമതെ കോളേജിൽ പോകണം എന്ന് പറഞ്ഞ വാശി... പിന്നെ കുട്ടിക്ക് ദത് വാങ്ങി കൊടുത്തിട്ടില്ല.... ഏത്... ബിരിയാണി... "മാളിക മുകളിൽ കയറി ഇരിക്കുകയല്ലെ... വേണേൽ ഇറങ്ങി വന്നു കുടിക്കാൻ പറ... ഇപ്പോഴും നിന്നിട്ടില്ല ഈ ആൺ പക്ഷ സമ്പ്രദായം.... എന്നെ കൊണ്ടൊന്നും വയ്യ... " പാറു അതും വിളിച്ചു പറഞ്ഞു കൊണ്ട് ഊഞ്ഞാലിൽ അങ്ങോട്ടും ഇങ്ങോട്ടും ആടി... "എന്റെ കയ്യീന്ന് നീ വാങ്ങും പാറു..... കൊണ്ട് കൊടുക്കഡി.... " അമ്മ അലറി... പാറു ഒന്ന് ചവിട്ടി തുള്ളി കൊണ്ട് ഉള്ളിലേക്ക് നടന്നു... പിന്നാലെ തന്നെ പെറുക്കി എടുത്ത ഉണ്ണി മാങ്ങകൾ കൈ വെള്ളയിൽ ഒതുക്കി കൊണ്ട് മണിയും.... അടുക്കള തിണ്ണയിൽ ഇരുന്ന ചായ ഗ്ലാസ്‌ എടുത്തു അവൾ മുകളിലേക്ക് കയറാൻ നിന്നതും അവൻ തന്നെ താഴേക്ക് ഇറങ്ങി വന്നിരുന്നു....

അവൾ മുഖം കറുപ്പിച്ചു കൊണ്ട് അവനിൽ നിന്നും നോട്ടം മാറ്റി ഗ്ലാസ്‌ അവന് നേരെ നീട്ടി... "മോന്ത കൂർപ്പിച്ചു വെച്ചിട്ടൊന്നും കാര്യമില്ല.... കോളജിൽ പോകണം... " അത്രയും പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ നിന്നും ചായ ഗ്ലാസ്‌ വാങ്ങി കൊണ്ട് അവൻ അടുക്കളയിലെക്ക് നടന്നു... മണി പെറുക്കി എടുത്ത ഉണ്ണി മാങ്ങകൾ തിണ്ണയിൽ ഇരുന്നു അരിയുന്ന തിരക്കിൽ ആണ്... ഇടക്ക് ഒന്ന് തല ഉയർത്തി നന്ദനെ നോക്കി കൊണ്ട് പതിവ് ഗൗരവത്തോടെ മുഖം ഒന്ന് തിരിച്ചു... അത് കണ്ട് നന്ദൻ ഒരു കള്ള ചിരിയോടെ അവളുടെ അരികിലേക്ക് ചെന്ന് തിണ്ണയിൽ ചാരി കൊണ്ട് അമ്മയിലേക്ക് നോട്ടം മാറ്റി.... "നീ വന്നോ... ഈ ഇടെയായി നിന്റെ പെങ്ങൾക്ക് നല്ലോണം കൂടുന്നുണ്ട്.... അഹങ്കാരം തലയിൽ കയറിയ നടപ്പാ..." അമ്മ ഓരോ പരാതികൾ ആയി അവന് മുന്നിൽ അഴിച്ചു വെക്കുമ്പോൾ അവനിൽ നിന്നും ഓരോ നോട്ടം വീതം പാറുവിലെക്ക് വീഴും..

അവൾ ആണെങ്കിൽ അതെല്ലാം നെവർ മൈന്റ് എടുത്തു തേങ്ങ ചിരകലിൽ ആണ്... "കുട്ടി അല്ലേ അമ്മാ...വിട്ടേക്ക്.... " അവൻ ചിരിയോടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... ഇടക്ക് നോട്ടം മണിയിൽ എത്തിയതും അവൾ കണ്ണും കൂർപ്പിച്ചു അവനെ നോക്കി കണ്ണ് പിൻവലിക്കുന്നത് കണ്ടു... അവൻ കള്ള ചിരിയോടെ അമ്മയിൽ നിന്നും നോട്ടം മാറ്റാതെ തന്നെ അവളുടെ കയ്യിൽ ഒന്ന് പിച്ചിയതും കത്തി കൊണ്ടൊരു അടി അവന്റെ കയ്യിൽ തന്നെ പതിഞ്ഞു.... അവൻ എരിവ് വലിച്ചു കൊണ്ട് അവളെ നോക്കി പേടിപ്പിച്ചു.... "നീ എന്താടാ എരിവ് വലിക്കുന്നത്... " "അത് ചായ... ചൂട്... നാവ് പൊള്ളി... " അമ്മയുടെ ചോദ്യം പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൻ ഒന്ന് ഞെട്ടലോടെ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു... "ആ പൊള്ളൽ അത്ര നല്ലതല്ല.... " തേങ്ങയും വാരി തിന്ന് കൊണ്ട് അവനെ ഒന്ന് അർത്ഥം വെച്ച് നോക്കി കൊണ്ട് പാറു പറഞ്ഞതും അവൻ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി...

"ഡി.. അസത്തേ... നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. ചിരകമ്പോൾ തേങ്ങ വാരി തിന്നരുത് എന്ന്....കല്യാണത്തിന് മഴ പെയ്യും... " അമ്മ ദേഷ്യത്തോടെ പറഞ്ഞു... "പിന്നെ... ചിരകുമ്പോൾ അല്ലാതെ എനിക്ക് വേണ്ടി എടുത്തു വെച്ചിട്ടുണ്ടല്ലോ തേങ്ങ... ഒന്ന് പോയെ അമ്മ....ഓരോരോ അന്തവിശ്വാസങ്ങളുമായി വന്നോളും... " അതും പറഞ്ഞു കൊണ്ട് അവൾ കുറച്ചു കൂടി വാരി കഴിച്ചതും അമ്മയുടെ കൈ ഇപ്രാവശ്യം അവളുടെ കയ്യിൽ തന്നെ പതിഞ്ഞു... "പറഞ്ഞാൽ അനുസരണ എന്ന് പറയുന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ല.... അത് എങ്ങനെയാ സ്വഭാവം മുഴുവൻ അച്ഛന്റെതല്ലേ.... " അമ്മ സംസാരം തുടങ്ങി... പാറു പിന്നെ വിട്ട് കൊടുക്കാതെ എന്തൊക്കെയോ പറയുന്നുണ്ട്... അവരുടെ തല്ലു കണ്ട് കൊണ്ട് ഇരിക്കുന്ന മണിയുടെ കയ്യിൽ എന്തോ ഇഴയുന്ന പോലെ തോന്നി അവൾ ഞെട്ടി കയ്യിലേക്ക് നോക്കിയതും വിരലുകൾ കൊണ്ട് പുറം കയ്യിൽ തലോടുന്ന നന്ദനെ അവൾ കണ്ണുരുട്ടി നോക്കി..

അവൻ കണ്ണുകൾ കൊണ്ട് ഉള്ളിലേക്ക് കാണിച്ചു കൊണ്ട് നടക്കാൻ ഒരുങ്ങിയതും മണി കണ്ണുകൾ വികസിപ്പിച്ചു കൊണ്ട് പിടച്ചിലോടെ അമ്മയെയും പാറുവിനെയും മാറി മാറി നോക്കി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... അവൻ ഒരു കൂസലും കൂടാതെ ഒന്ന് കൂടെ ഉള്ളിലേക്ക് കണ്ണുകൾ ആക്കി കൊണ്ട് തിരിഞ്ഞു നടന്നതും അവൾ പരിഭ്രമത്തോടെ ചുറ്റും ഒന്ന് നോക്കി.... എന്ത് കൊണ്ടോ ഒരു സമാധാനവും കിട്ടുന്നില്ല.... അവസാനം ഇരിക്കപൊറുതി കിട്ടാഞ്ഞിട്ട് പോകാൻ തന്നെ തീരുമാനിച്ചു.... കാര്യങ്ങൾ സംസാരിച്ചു തന്നെ തീർക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് ഹാളിലേക്ക് നടന്നു.... ചുറ്റും നോക്കി കൊണ്ട് നടക്കുന്നതിനിടയിൽ പിറകിലെ പത്തായപുരയിലേക്ക് ആരോ അവളെ വലിച്ചു കയറ്റിയതും ഒരുമിച്ചു ആയിരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story