നിഴലായ്: ഭാഗം 2

nizhalay thasal

എഴുത്തുകാരി: THASAL

"ടാ,,,, ഗൗതം.... നീ വരുന്നില്ലേ,,, " പുറത്ത് നിന്നും നന്ദന്റെ ശബ്ദം കേട്ടപ്പോൾ ആണ് അവൾ ഉണർന്നത്,,, ബെഡിൽ നിന്നും കെട്ടിപിടഞ്ഞു എഴുന്നേറ്റു തപ്പി പിടിച്ചു വാച്ചിൽ നോക്കിയപ്പോൾ ആറര.... എന്റെ ദൈവമെ ഈ നേരത്ത് ഇയാൾ ഇതെങ്ങോട്ടാ,,, എന്റെ പ്രതികാരം വെള്ളത്തിൽ ആകുവോ.... അവൾ വേഗം തന്നെ എഴുന്നേറ്റു ബാത്‌റൂമിൽ കയറി,,, കണ്ണും തിരുമ്മി എഴുന്നേറ്റു വന്ന ഗൗതം കാണുന്നത് മുറ്റത്തൊരു ഗഡോൽഗജൻ,,,, ഇവനിതെന്താ ഇവിടെ,,, ഇനി എനിക്കെങ്ങാനും വീട് മാറിയോ,,, ഗൗതം ചുറ്റും ഒന്ന് നോക്കി,,,, ദേ മണിടെ ഫോട്ടോ,,, അപ്പൊ എനിക്ക് മാറിയതല്ല,,, ഗൗതം ഒന്നൂടെ കണ്ണ് തിരുമ്മി മുണ്ടും മടക്കി കുത്തി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി,,, "നീ എന്താടാ ഈ വെളുപ്പാൻ കാലത്ത് തന്നെ,,, "

"നീ സ്കൂളിലേക്ക് ഉണ്ടെങ്കിൽ വാ,,, " അതും പറഞ്ഞു കൊണ്ട് നന്ദൻ ബൈക്കിൽ കയറി ഇരുന്നു,,, ഗൗതം തന്നെ തന്നെ ഒന്ന് നോക്കി,,, "ഈ കോലത്തിലാ,,,, നിനക്ക് എന്താടാ ഭ്രാന്ത് ആണോ,,, ഈ വെളുപ്പാൻ കാലത്ത് ഏത് സ്കൂൾ ആട തുറന്ന് വെച്ചിട്ടുള്ളത്,,," "പിള്ളേർക്കുള്ള വർക്ക്‌ റെഡിയാക്കണം,,, നിന്ന് ചോദ്യം ചെയ്യാതെ വാടാ,,, " "ഓഹ് പിന്നെ ആത്മാർത്ഥതയുടെ നിറ കുടമേ,,, സാധാരണ നിന്നെ വലിച്ചു കൊണ്ട് പോകാൻ ഞാൻ വരണം,,, ഇത്രയും ആത്മാർത്ഥത നിന്നിൽ നിന്നും പ്രതീക്ഷിച്ചില്ല,,, " ഗൗതം തോളിൽ ഇട്ട തോർത്ത്‌ മുണ്ട് ഒന്ന് പിടി മുറുക്കി അവനെ ചൂഴ്ന്നു നോക്കി കൊണ്ട് പറഞ്ഞതും നന്ദൻ അല്പം പേടിയോടെ ഉള്ളിലേക്ക് നോക്കുന്നുണ്ട്,,,

"ആ പിശാശ് എണീക്കും മുന്നേ വാടാ,,, ഈ നേരത്ത് ഇറങ്ങിയില്ലേൽ നിന്റെ പരട്ട പെങ്ങളുടെ സുപ്രഭാത കീർത്തനം കേട്ടു പോകേണ്ടി വരും,,,, നിനക്ക് അതിനെ എവിടേലും കെട്ടി ഇട്ടൂടെ,,,, എട്ട് മണി ക്ലോക്ക് അടിച്ചാൽ കയറി വന്നോളും,,,, നീ ഉണ്ടെങ്കിൽ വാ,,, " നന്ദന്റെ സംസാരം കേട്ടു ഗൗതം ചിരിക്കുകയായിരുന്നു,,, എന്താ പേടി,,, "അങ്ങനെ പണ,,,, ഞാനും വിചാരിച്ചു,,, നീ എന്ന നന്നായത് എന്ന്,,,, നീ നിൽക്ക് ഞാൻ ഒന്ന് കുളിക്കട്ടെ.... " *മുകിലെ..... മുകിലെ... നീ ദൂതുപോൽ... അകലെ അകലെ... എൻ കുഞ്ഞു രാക്കിളി... * പെട്ടെന്ന് ഉള്ളിൽ നിന്നും ഒരു പാട്ട്,,, അല്ല ഒരു അലർച്ച കേട്ടു രണ്ട് പേരും ഒരുപോലെ ഉള്ളിലേക്ക് നോട്ടം ഇട്ടു,,, ഉമ്മറത്തു തന്നെ കാല് മടക്കി ഇരുന്നു തുടയിൽ താളം പിടിച്ചു പാടുന്ന മണികുട്ടി,,,,,,

ആ മുകിലിന് ഒരു കട്ടി കൂടുതൽ ഇല്ലേ എന്നൊരു സംശയം,,,, സബാഷ്.... ഗൗതം ഇടം കണ്ണിട്ട് നന്ദനെ നോക്കിയപ്പോൾ ഇപ്പൊ പൊട്ടും എന്ന രീതിയിൽ ആയിട്ടുണ്ട്,,, "ഡി... " അവൻ അലറി വിളിച്ചു,,, "ഇഷ്ടപ്പെട്ടില്ലേ ഇപ്പൊ ശരിയാക്കി തരാം,,, " *ചന്ദന മുകിലേ...... ചന്ദന മുകിലേ.... *നന്ദനെ.... സോറി.. * കണ്ണനെ നീ കണ്ടോ... ആ കുഴൽ വിളി നീ കേട്ടോ... ഞാനൊരു പാവം ഗോപികയല്ലെ,,, മോഹിച്ചു പോയില്ലേ,,,, ഞാൻ,, മോഹിച്ചു പോയില്ലേ.... * അവൾ പാടുകയാണ് സുഹൃത്തുക്കളെ,,, ഗൗതം കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ അങ്ങനെ തന്നെ നിന്ന് പോയി,,,,,,,നീ ഇന്നും തീയും പുകയും കണ്ടെ അടങ്ങൂ,,,,

നന്ദൻ പെട്ടെന്ന് തന്നെ ബൈക്കിൽ നിന്നും ഇറങ്ങി,,, മുറ്റത്തെ പേരക്ക മരത്തിൽ നിന്നും ഒരു കമ്പ് പൊട്ടിച്ചു അവൾക്ക് നേരെ പോകാൻ നിന്നതും ഗൗതം അവന്റെ കയ്യിൽ ചാടി പിടിച്ചു,,, "അരുത് അബു,,, അരുത്... " പെങ്ങളോടുള്ള സ്നേഹമേ,,,, ശബ്ദം കേട്ടതും പാട്ടിൽ നിന്നും ഉണർന്ന മണി കാണുന്നത് ഒരു പേരക്ക വടിക്ക് വേണ്ടി തല്ലു കൂടുന്ന രണ്ട് പേരെ,,,, പിന്നെ അവിടെ നിന്നില്ല ഉള്ള ജീവനും കൊണ്ട് ഉള്ളിലേക്ക് ഓടി,,,, "ടാ,,, കോപ്പാ,,, എന്തിനാടാ എന്നെ തടയുന്നത്,,, നിന്റെ പെങ്ങള് കുരിപ്പ് കാരണം,,, ഒന്ന് പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റുന്നില്ല,,, എല്ലാ ഇടത്തും ഉണ്ടാകും ഈ സാധനം,,, ഇതിനെ ഒക്കെ,,,, തല്ലി നന്നാക്കാൻ കഴിയില്ലെങ്കിൽ ഇങ്ങ് താടാ ഞാൻ നന്നാക്കി തരാം,,,, " "അതിനെന്താ നീ കൊണ്ട് പൊയ്ക്കോ,,,

കാര്യം നീ ദേഷ്യത്തിൽ ഒക്കെ പറഞ്ഞതാണെങ്കിലും ആ ഓഫർ എനിക്കിഷ്ട്ടായി,,,, ഒരു വെടിക്ക് രണ്ട് പക്ഷി,,,, അതിന്റെ ശല്യവും തീരും സ്ത്രീധനം കൊടുക്കാതെ ഒരു കല്യാണവും കഴിയും... " തമാശ രീതിയിൽ ആയിരുന്നു ഗൗതം പറഞ്ഞത്,, നന്ദന്റെ മുഖത്തും ഒരു പുഞ്ചിരി മിന്നി,,, "ടാ അനാവശ്യം പറയാതെ പോയി മാറ്റിയിട്ടു വാടാ,,,," "ആ,, നീ കയറി ഇരിക്ക്,,,, ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ,,, " ഗൗതം ഉള്ളിലേക്ക് നടന്നതും കൂടെ തന്നെ അവനും ഉമ്മറത്തു കയറി ഇരുന്നു,,, തിണ്ണയിൽ ഇരിക്കുന്ന പത്രം കണ്ടതും അവൻ അതൊന്നു മറിച്ചു നോക്കിയതും ഒരു ചായ ഗ്ലാസ്‌ നീണ്ടു വന്നിരുന്നു,,,, അവൻ ഒന്ന് തല ഉയർത്തി മുന്നിൽ നിൽക്കുന്ന മണികുട്ടിയെ അല്പം കടുപ്പത്തിൽ നോക്കി അത് വാങ്ങിയതും അവൾ ഒന്ന് പുച്ഛിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,,,

"ഡി.... ഇതില് മധുരം ഇല്ല... " ഒരു അലർച്ചയിൽ ആയിരുന്നു അവൻ പറഞ്ഞത്,,, "ഇയാളെ ഇന്ന് ഞാൻ... വെറുതെ ചൊറിയുന്നതാ,,, " അവൾ മനസ്സിൽ പറഞ്ഞു,,, അവനെ ഒന്ന് കടുപ്പിച്ചു നോക്കി ചായ ഗ്ലാസ്‌ ഉള്ളിലേക്ക് കൊണ്ട് പോയി,,,വെറുതെ വാതിൽ പടിക്കൽ മറഞ്ഞു നിന്ന് കൊണ്ട് വേഗം തന്നെ അവന്റെ അടുത്തേക്ക് നടന്നു ഗൗരവത്തിൽ അവന് നേരെ അത് നീട്ടുമ്പോൾ ഒരു കുഴപ്പവും ഇല്ലാതെ കുടിക്കുന്ന അവനെ അവൾ ചുണ്ട് കടിച്ചു ഊരയിൽ കയ്യൂന്നി കൊണ്ട് നോക്കി നിന്നു,,, "കള്ള ഗഡോൽഗജ,,,,, മനുഷ്യനെ പറ്റിക്കുന്നതിനും ഒരു അതിര് ഉണ്ടാകില്ലേ,,, ഇപ്പൊ കാണിച്ചു തരാവേ...." അവൾ മനസ്സിൽ ഓർത്തു,,, "ഏട്ടാ,,,, പഞ്ചസാര കഴിഞ്ഞു,,, " "ഡി ഇന്നലെ അല്ലേടി വാങ്ങി കൊണ്ട് വന്നത്,,, " ബാത്‌റൂമിൽ നിന്നും ഗൗതമിന്റെ വാക്കുകൾ ഉയർന്നു,,

, "ആഹാ,,, ഒരു ഗ്ലാസ്‌ ചായക്ക് പത്ത് സ്പൂൺ പഞ്ചസാര ഇട്ടു കുടിക്കുന്ന പഞ്ചാര കുഞ്ചുവിനെ പോലുള്ള ഓരോരുത്തരെ കൊണ്ട് വന്നിട്ട്,,, എന്നിട്ട് എന്നോട് ചൂടാകുന്നോ,,," അവൾ ഉമ്മറത്തേക്ക് കേൾക്കും വിധം തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു,,, അത് കേട്ടു ഗൗതം ഒന്ന് ഞെട്ടി,, പുറത്ത് ചായ കുടിക്കുകയായിരുന്ന നന്ദന് തരിപ്പ് കയറി,,,, മുത്തശിയുടെ റൂമിൽ നിന്നും അടക്കി പിടിച്ചുള്ള ചിരി കേൾക്കുന്നുണ്ട്,,,, "ഇന്ന് ഇവള് ഇരന്നു വാങ്ങും... " ഗൗതം മെല്ലെ പറഞ്ഞു കൊണ്ട് കുളി തുടങ്ങിയതും എന്തോ പൊട്ടുന്ന ശബ്ദം കേട്ടു,,, അതൊന്നും മൈന്റ് ചെയ്യാതെ കുളിച്ചു ഇറങ്ങിയതും കണ്ടു പൊട്ടി കിടക്കുന്ന ഗ്ലാസ്‌,,, പക്ഷെ ചായയൊന്നും താഴെ ഇല്ല,,

പിന്നെ ഇതെങ്ങനെ,,,, !!???... അവൻ സംശയത്തോടെ ചുറ്റും നോക്കിയപ്പോൾ കണ്ടു പേര മരവും ചാരി എന്തോ ആലോചിച്ചു നിൽക്കുന്ന നന്ദനെ... കൊന്നോടാ,,,, അവൻ ആദ്യം പോയി നോക്കിയത് മണിയുടെ അടുത്താണ്,,, ആള് കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം ഭംഗി ആസ്വദിക്കുന്നത് കണ്ട് അവൻ ആശ്വാസത്തോടെ റൂമിലേക്ക്‌ പോയി,,, എന്നാൽ ചുണ്ട് കൂർപ്പിച്ചു കണ്ണുനീർ ഒഴുക്കി കൊണ്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ് മണികുട്ടി.... "ദുഷ്ടൻ,,, എന്തിനാ കടിച്ചെ,,,,അടിച്ചിരുന്നേൽ പോലും എനിക്ക് വിഷമം ഇല്ലായിരുന്നു,,, ലവ് ബൈറ്റ് ആയി കിട്ടേണ്ട കടിയ,,,, revenge bite ആയി കിട്ടിയേ,,,,അമ്മാ,,,,വേദനിക്കുന്നു,,, " കയ്യിൽ പിടിച്ചു കൊണ്ട് അവൾ പദം പറഞ്ഞു കൊണ്ടിരുന്നു,,, മെല്ലെ കൈ എടുത്തു മാറ്റിയപ്പോൾ കണ്ടു നല്ല ചുവന്ന നിറത്തിൽ തിണർത്തു നിൽക്കുന്ന പല്ലിന്റെ അടയാളം,,,,

"ഇയാളാരാ ഡ്രാക്കുളയോ,,, കടിക്കാൻ,,, അയ്യേ മോശം,,, എന്നാലും ആ കാലമാടൻ,,, അയ്യേ,,, ഇത് ഞാൻ എങ്ങനെ സഹിക്കും,,, " അവൾ കരഞ്ഞു കൊണ്ട് തിണർത്ത പാടിൽ മരുന്നിടുകയാണ്,,, "വേഗം മാറ് മുറിവേ...എനിക്ക് അയാളോട് പ്രതികാരം ചെയ്യണം,,, അയ്യോ വേണ്ടാ,,, ഒരു പ്രതികാരത്തിന്റെ പേരിൽ ആണ്,, വെളുപ്പാൻ കാലത്ത് തന്നെ ഒരു കടിയും വാങ്ങി വന്നേക്കുന്നത്,,,എന്നാലും അയാൾക്കും ഇല്ലേ അമ്മയും പെങ്ങളും,,, എങ്ങനെ തോന്നി, ആ കാലമാടന്,,,," അവൾ പദം പറഞ്ഞു കൊണ്ടിരുന്നു,,, "എന്റെ അമ്മയും പെങ്ങളും നിന്നെ പോലെ വഴിയിലൂടെ പോകുന്ന അടി ഇരന്നു വാങ്ങാറില്ല... " പെട്ടെന്ന് നന്ദന്റെ ശബ്ദം കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ചു ഗൗരവത്തോടെ അവനെ നോക്കി,, അവൻ വാതിൽ പടിയിൽ നിൽക്കുകയാണ്,,,

"ഇയാളെന്തിനാ ഇങ്ങോട്ട് വന്നത്,,, ഇനിയും ഇത് പോലുള്ള അനാവശ്യം കാണിക്കാനോ,,,,,ഈ പ്രവർത്തി ചെയ്യും മുന്നേ ഒരു വട്ടമെങ്കിലും ആലോചിക്കാമയിരുന്നു,,, ഞാനും ഒരു പെണ്ണാണ്,,,, " പറഞ്ഞു തീരും മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞു,,, നന്ദൻ ആണെങ്കിൽ അയ്യേ എന്ന രീതിയിൽ നിൽക്കുകയാണ്,,, അമൃതയല്ല,,, അപ്പോൾ ദീപ്തിയാകും,,, "എന്തൂട്ടഡി ഇത്,,,, നിർത്തി പോടീ നിന്റെ നാടകം,, " അതിന് അവൾ ശരിക്കും കരഞ്ഞു,, "ആരെങ്കിലും ഓടി വരണേ,,, ഈ കാലമാടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെ,,, അയ്യോ എന്നെ രക്ഷിക്കണേ,,, ഏട്ടാ,, അച്ഛമ്മേ,,,, ശ..." പറഞ്ഞു തീരും മുന്നേ അവൻ അവളുടെ വാ പൊത്തി പിടിച്ചിരുന്നു,,, "ഡി,, അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ,,, ഞാൻ എപ്പോഴാഡി നിന്നെ പീഡിപ്പിക്കാൻ നോക്കിയത്,,,, "

"മ്മ്മ്,, മ്മ്മ്,,, " അവൾ എന്തോ പറയാൻ ശ്രമിക്കുകയാണ്,,, ഇതേതാ ഭാഷ,,, വല്ല കൊങ്കിണിയും,,, ഏയ്‌,, നന്ദൻ ചിന്തയിൽ ആണ്,,, "എന്താടി പറയുന്നത്,,,,ശീമകൊന്നേ,,, " അവൻ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു,, അവൾ അവന്റെ കൈ തട്ടി മാറ്റി,,, "മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊല്ലുമോഡോ കാലമാടാ,,, " അവൾ അലറുകയായിരുന്നു,,, അവൻ ആണെങ്കിൽ പല്ലും കടിച്ചു അവളെ നോക്കി,, "പല്ല് കടിക്കണ്ടാ,,,, നിങ്ങള് തന്നെയാ എന്നെ പീഡിപ്പിക്കാൻ നോക്കിയത്,,, അതിന് തെളിവ് ദേ കണ്ടോ,,, " അവൾ അവൻ കടിച്ച പാടിൽ ചൂണ്ടി കൊണ്ട് ചോദിച്ചു,,, അവൻ അല്പം കലിപ്പിൽ അവളെ നോക്കി,, മിണ്ടിയാൽ ശരിയാവില്ല,,,

"നല്ല രീതിയിൽ നിന്ന എന്റെ അടുത്തേക്ക് വന്നു ചായ ഗ്ലാസ്‌ തന്നിട്ട് എന്നെ പിടിച്ചു കടിച്ചപ്പോൾ ഈ ദേഷ്യം ഒന്നും ഇല്ലായിരുന്നല്ലോ,,, നോക്കിക്കോ ഞാൻ എല്ലാരോടും പറയും,,, ഏട്ടനും അച്ഛമ്മയോടും അപ്പച്ചിയോടും അച്ഛനോടും പാറുവിനോടും എല്ലാം,,,,,, പെൺകുട്യോളെ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ,, "വഷളൻ.... " അവൾ വീമ്പോടെ പറഞ്ഞു,,, "ഡി ഇനി അങ്ങനെ വിളിക്കരുത്... " "വിളിക്കും... വഷളൻ... വഷളൻ... വഷളൻ... " അവൾ ശബ്ദം കൂട്ടി വാശിയോടെ വിളിച്ചു,,, "എന്ന ഈ വഷളന്റെ ഈ വഷളത്തരം കൂടി കണ്ടോഡി,,,, " ദേഷ്യം കൊണ്ട് വിറച്ച നേരം യുക്തിയെ മറച്ചതും അവൻ അവളുടെ പിരടിയിൽ പിടിച്ചു മുന്നോട്ട് വലിച്ചു ചുണ്ടുകളിൽ ചുണ്ട് ചേർത്തു,,,

അവൾ ആ ഞെട്ടലിൽ നിന്നതും അവൻ അവിടെ ഒരു കടിച്ചതും അവൾ പ്രതികരിക്കാൻ പോലും ആകാതെ നിന്ന് പോയി... അവൻ പെട്ടെന്നുള്ള ബോധത്തിൽ മാറി നിന്നു,,,പിന്നിലെ ഭിത്തിയിൽ അവൻ പോയി ഇടിച്ചു,, അവളുടെ കണ്ണുകൾ ഇപ്രാവശ്യം നിറഞ്ഞു തുളുമ്പിയിരുന്നു,,,,, അവൾ അവനെ വെറുപ്പോടെ നോക്കി,,, അവൻ ചെയ്തു പോയ കാര്യത്തിൽ ആകെ ഭ്രാന്ത് എടുത്തു,,, ഒരു നിമിഷം പോലും കാക്കാതെ പുറത്തേക്ക് പോയതും അവൾ ഒരു പൊട്ടി കരച്ചിലോടെ ബെഡിലേക്ക് വീണു,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കഴിഞ്ഞ നിമിഷങ്ങളെ ഉള്ളിൽ ഇട്ടു ശപിച്ചു കൊണ്ട് അവൻ ബൈക്കിൽ കയറി,,, ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല,,,ബൈക്ക് സ്പീഡിൽ പായിക്കുമ്പോൾ പിന്നിൽ നിന്നും ഗൗതമിന്റെ വിളി കേൾക്കുന്നുണ്ടായിരുന്നു,,,,

അവന് ഉള്ളിൽ കയറി കൂടിയ കുറ്റബോധത്തിൽ ആരെയും ഒന്ന് നോക്കാൻ പോലും ആയില്ല,,,, വീട്ടിൽ എത്തി ഒരു വാക്ക് പോലും ആരോടും പറയാതെ അവൻ റൂമിലേക്ക്‌ കടന്നു,,, ബെഡിലേക്ക് ചാഞ്ഞു,,, വീണ്ടും വീണ്ടും കണ്ണിൽ ആ രംഗം തന്നെ കടന്നു വന്നു,,,,ആ വേദന നിറഞ്ഞ കണ്ണുകൾ,,,,,, വെറുപ്പോടെ തന്നെ നോക്കുമ്പോൾ,,,,, അവന്റെ ഹൃദയം അലറി കരഞ്ഞു,,,, "നേരത്തെ പോയ ആള് വന്നിട്ടുണ്ട്,,, റൂമും അടച്ചുള്ള കിടപ്പാ..." പുറത്ത് നിന്നും പാറുവിന്റെ ശബ്ദം കേൾക്കുന്നുണ്ട്,,, അവന് എന്ത് കൊണ്ടോ ഒരു സമാധാനം ലഭിച്ചില്ല കണ്ണുകൾ തുറന്നാലും അടച്ചാലും ചുവന്ന ആ കണ്ണുകൾ മാത്രം,,,, അവൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു,,,

റൂമിലെ ഷെൽഫിൽ അട്ടി ഇട്ടു വെച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ജാൻവി വിശ്വനാഥൻ എഴുതിയ ഒന്ന് രണ്ട് പുസ്തകങ്ങൾ കൂടി ഉണ്ടായിരുന്നു,, അവൻ അതിൽ നിന്നും ചുവന്ന പുറം ചട്ടയിൽ മനോഹരമായി എഴുതിയ *വാക വീണ ഇടവഴികൾ *എന്ന പുസ്തകം കയ്യിൽ എടുത്തു,,, ബെഡിൽ ചാരി ഇരുന്നു വായിക്കുമ്പോൾ അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു,,,, *വാക,,,,, ചെഞ്ചുവപ്പിൻ മാന്ത്രികത പരത്തുന്ന വാക വീണ ഇടവഴികളിലൂടെ ഞാൻ നടന്നു,,, എന്റെ ഇടതുകരം,,, എന്റെ പ്രിയന്റെ വലതു കരത്തിൽ സുരക്ഷിതമയിരുന്നു,,,ഇടയ്ക്കിടെ ചുമലുകൾ പോലും തൊട്ടുരുമ്മി പ്രണയിക്കുമ്പോഴും ഞങ്ങൾ തീർത്തും നിശബ്ദമയിരുന്നു,,,,,,, അറിഞ്ഞില്ല അവൻ എന്റെ പ്രണയം,,,, അറിയിച്ചില്ല,,,,,

നിശബ്ദത പ്രണയം ആണ് എന്ന് തെറ്റിദ്ധരിച്ചവൾ തോറ്റു പോയി,,,,,,, വാക പൂക്കൾ അവസാനിക്കുന്നിടം അവനെ തേടി വന്ന മറ്റൊരുവളുടെ മുന്നിൽ,,,,പ്രണയം അത് തനിക്ക് അവകാശപ്പെട്ട ഒന്ന് അല്ലെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി,,,,,,,,,,,,,, പ്രണയിക്കുന്നു ഇന്നും,,,,,,,, മരണം വരെ,,,,,, ഈ ഹൃദയത്തിനുള്ളിൽ,,,,, ആരും അറിയാതെ..... ** വാക്കുകൾ അവനെ വല്ലാതെ കൊത്തി വലിക്കും പോലെ,,,, ഓരോ വാക്കുകളും വീണ്ടും വീണ്ടും മനസ്സിൽ ഉരുവിട്ടു,,,,ഹൃദയത്തിൽ ഇടം നേടിയ വരികൾ,,, അവളുടെ രചനകളിൽ പലതിന്റെയും ഇതിവൃത്തം തങ്ങളുടെ ചുറ്റുപാട് തന്നെയാണ്,,,

പൊന്നിൻ നിറമുള്ള നെൽകതിരുകളും ഭക്തി നിറയുന്ന നാഗതറയും,,,,, ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ ആൽമര ചുവടും,,,, വാക വീണ ഇടവഴികളും,,,, നാടുമുറ്റവും പത്തായപുരയും കുളപ്പുരയും ഉള്ള അവരുടെ തറവാട് വീട് വരെ അവളുടെ രചനകളിൽ നിറഞ്ഞു നിന്നിരുന്നു,,,, കൂടെ പേരറിയാത്ത ഒരു കഥാപാത്രവും..........അവളുടെ ഹൃദയം നേടി എടുത്തൻ..... അവന്റെ ചിന്തകൾ കാട് കയറി,,,, പുസ്തകം നെഞ്ചോട് ചേർത്ത് കണ്ണടച്ച് കിടന്നു,,, എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവന്റെ ചിന്തയിൽ നന്ദേട്ടാ എന്നും വിളിച്ചു പിന്നാലെ ചിണുങ്ങി വരുന്ന അഞ്ച് വയസ്സ്കാരിയുടെ മുഖം ആയിരുന്നു,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ഏട്ടാ..... ഏട്ടാ....വാതിൽ തുറക്ക് ഏട്ടാ,,, " കതകിൽ തട്ടിയുള്ള പാറുവിന്റെ വിളി കേട്ടാണ് അവൻ കണ്ണ് തുറന്നത്,,, കണ്ണുകളിൽ ഉറക്കം ബാധിച്ചു എങ്കിലും കണ്ണൊന്നു കൂട്ടി തിരുമ്മി കൊണ്ട് എഴുന്നേറ്റു പോയി വാതിൽ തുറന്നു,, "എന്താ ഇത് ഏട്ടാ,,,, ഊണ് ഒന്നും വേണ്ടേ,,, എപ്പോ കയറിയതാ ഇതിനുള്ളിൽ,,,, വാ അമ്മ അന്വേഷിച്ചു,,, " അതും പറഞ്ഞു അവനെ വിടാതെ അവൾ നടന്നതും അവളുടെ കൂടെ നടക്കുമ്പോൾ കേൾക്കാൻ പാകത്തിന് അകത്തളത്തിൽ നിന്നും മണികുട്ടിയുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു,,,എന്ത് കൊണ്ടോ അവളെ ഫേസ് ചെയ്യാൻ ഒരു മടി,,,, മരകോണി ഇറങ്ങി താഴെ എത്തിയതും ഓരോ കൂട്ട് കറികളും ടേബിളിൽ നിരത്തി വെക്കാൻ അമ്മയെ സഹായിക്കുകയാണ് അവൾ,,,, "അപ്പച്ചി,,, ചക്കപുഴുക്ക് എവിടെയാ വെച്ചേ,,, കാണുന്നില്ലല്ലോ,,, " "അത് അടുക്കളയിൽ ടേബിളിൽ ഉണ്ടാകും,,,, " അകത്ത് എന്തോ കാര്യപ്പെട്ട സംസാരത്തിൽ ആയിരുന്ന അമ്മ വിളിച്ചു പറഞ്ഞതും അവൾ ധൃതിപ്പെട്ടു കൊണ്ട് അടുക്കളയിലേക്ക് നടന്നു,,, തന്നെ കണ്ടിട്ടില്ല എന്ന് അവനും വ്യക്തമായിരുന്നു,,,, "പാറു,,"

അകത്തു നിന്നും അമ്മയുടെ വിളി കേട്ടു പാറു ഉള്ളിലേക്ക് വലിഞ്ഞതും അവൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ അടുക്കള ലക്ഷ്യമാക്കി നടന്നു,,,,പാത്രത്തിലേക്ക് ചക്കപുഴുക്ക് കോരി എടുക്കുന്ന തിരക്കിൽ ആണ് മണികുട്ടി,,,,, മുഖത്ത് രാവിലത്തേ യാതൊരു സങ്കടവും കാണാൻ കഴിയുന്നില്ല,,, അവൻ അല്പം മടിയോടെ ഉള്ളിലേക്ക് നടന്നു,,, തനിക്ക് പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും താളം ചവിട്ടി നെറ്റിയിൽ ഒന്ന് ചൊറിഞ്ഞു കൊണ്ട് നിൽക്കുന്ന നന്ദനെ കണ്ട് അവൾക്ക് ചിരി പൊട്ടി,,, എങ്കിലും അല്പം ഗൗരവം നിറച്ചു കൊണ്ട് കയ്യിലെ പാത്രവുമായി മറികടന്നു പോകാൻ നിന്നതും കയ്യിൽ അവന്റെ പിടി വീണു,,,, "സോറി.... " അത് മാത്രം ആയിരുന്നു അവൻ പറഞ്ഞത്,, അവൾ യാതൊരു ഭാവമാറ്റവും കൂടാതെ അവനെ നോക്കി,,,, പിന്നെ അവന്റെ കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അവൻ നിസംഗതയോടെ അവളെ നോക്കി നിന്നു,,,,.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story