നിഴലായ്: ഭാഗം 20

nizhalay thasal

എഴുത്തുകാരി: THASAL

"വല്ലാതെ അങ്ങ് സന്തോഷിക്കല്ലേ..... അതിന് പകരം നാളെ മുതൽ നീ നമ്മുടെ വായനശാലയിൽ പോയി ഇരിക്കണം.... നന്ദന്റെ കല്പനയാണ്.... " അടുത്ത വാക്കുകൾ കേട്ടപ്പോഴെ അത് വരെ ഉണ്ടായിരുന്ന സന്തോഷം ആവിയായി പോയ പോലെ അവൾ വാടി ഒടിഞ്ഞു കൊണ്ട് അവനെ നോക്കി..... "ഞാൻ പോണോ... " "പിന്നെ ആരാ.... നീ തന്നെ പോണം... പോയാൽ മാത്രം പോരാ... അവിടുത്തെ പുസ്തകത്തിന്റെ കണക്ക് എടുക്കണം.... പുസ്തകങ്ങൾ വാങ്ങാൻ ഉണ്ടെങ്കിൽ അതിന് പോണം... എടുക്കുന്നവരുടെ ഡീറ്റെയിൽസും കാര്യങ്ങളും എഴുതി വെക്കണം.... ബില്ല് ശരിയാക്കണം.... പിന്നെ.... " "അയ്യോ വേണ്ടാ... ഞാൻ കോളേജിൽ പൊയ്ക്കോളാം.... " അവൻ പറഞ്ഞു അവസാനിക്കും മുന്നേ മണി ചാടി കയറി പറഞ്ഞു... "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ.... എന്റെ കുട്ടിക്ക് കോളേജ് ഇഷ്ടം അല്ലല്ലോ....നീ വായനശാലയിൽ ഇരുന്നാൽ മതി... " "പൊന്നു ഏട്ടാ... കോളേജ് എന്നാൽ എന്റെ ജീവനാ... സത്യായിട്ടും നാളെ തന്നെ പൊയ്ക്കോളാം... സത്യം... ഇതിൽ നിന്ന് എങനെലും ഒന്ന് ഒഴിവാക്കി താ.... " അവൾ കെഞ്ചി... ഗൗതം ചുണ്ടിൽ ഊർന്നു വന്ന ചിരിച്ചു ഒന്ന് കടിച്ചു പിടിച്ചു കൊണ്ട് ഫോണിൽ നന്ദന് മെസ്സേജ് അയക്കുന്ന തിരക്കിൽ ആയിരുന്നു...മണി ആദ്യം അവനെ നോക്കി കോശ്ട്ടി കാണിച്ചു എങ്കിലും പെട്ടെന്ന് അവന്റെ കണ്ണുകൾ അവളിൽ എത്തിയതും ഒന്ന് ഇളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് മുട്ട് കുത്തി ഇരുന്നു... "നല്ല ഏട്ടൻ അല്ലേ... എനിക്ക് കോളേജിൽ പോയാൽ മതി.... പ്ലീസ്... "

"അതെങ്ങനെയാ മണി.... നിന്നെ അവർ ട്രീറ്റ്‌ ചെയ്യുന്നത് survent നെ പോലെയല്ലേ... എന്റെ പെങ്ങളെ അങ്ങോട്ട്‌ അയക്കാൻ ഈ ഏട്ടനും സങ്കടം കാണില്ലേ... വെരി സോറി.... നിർബന്ധിക്കരുത്... എനിക്ക് വലുത് എന്റെ പെങ്ങളുടെ ജീവിതം ആണ്... " ഒരു മൈന്റും കൂടാതെയുള്ള അവന്റെ സംസാരത്തിൽ മണി ഒന്ന് പല്ല് കടിച്ചു... "പക വീട്ടുകയാണല്ലേഡാാ പട്ടി.... " അറിയാതെ മണിയുടെ വായിൽ നിന്നും വീണു പോയി.... കിട്ടി... മണിയുടെ ചുണ്ടിന് തന്നെ കിട്ടി....മണി എരിവ് വലിച്ചു കൊണ്ട് ഗൗതമിനെ നോക്കിയതും ഗൗതം അവളെ നോക്കി ഒന്ന് കണ്ണുരുട്ടി.... "പട്ടി നിന്റെ കെട്ടിയോനെ പോയി വിളിയെടി.... " ഗൗതം ഒന്ന് അലറി... മണി ദേഷ്യത്തോടെ അവന്റെ മുതുകിൽ ഒന്ന് ഇടിച്ചു... കയ്യിലെ ഫോൺ പിടിച്ചു വാങ്ങി ഞൊടി ഇടയിൽ തന്നെ നന്ദന്റെ wtsp ൽ പോടാ പട്ടി എന്നും ടൈപ്പ് ചെയ്തു കൊണ്ട് ഗൗതമിന്റെ മടിയിലേക്ക് തന്നെ ഇട്ടു കൊണ്ട് എഴുന്നേറ്റു പോയി... അത് കണ്ട് വായയും തുറന്ന് നിൽക്കുന്ന ഗൗതം ഫോണിൽ വീണ്ടും നോട്ടിഫിക്കേഷൻ വന്നതും ഗൗതം അതിലേക്കു ഒന്ന് നോക്കിയതും സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന നന്ദന്റെ വെറൈറ്റി തെറികൾ കണ്ട് മുഖം ചുളിഞ്ഞു വന്നു... അവൻ ഫോൺ എടുത്തു തിണ്ണയിലേക്ക് ഇട്ടു... "അയ്യേ മ്ലേച്ഛം.... " തലയെല്ലാം കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂

"പറ്റില്ല വരണം.... ഞാൻ പോകുന്നുണ്ടേൽ നീയും വരും... അതിന് യാതൊരു വിധ മാറ്റവും ഇല്ല.... വരണം....അല്ലെങ്കിൽ കണക്കും കാര്യങ്ങളും ആയി രണ്ടിനെയും അതിന്റെ ഉള്ളിൽ ആക്കും.... നീ ഒന്നും പറയണ്ട.... നീ വരും.... " ബാൽകണിയിൽ നിന്ന് കൊണ്ട് പാറുവിനോട് ഫോണിൽ ആണ് മണി... അവളുടെ ശബ്ദം ദൂരെ വയൽ വരെ കേൾക്കാം.... എങ്ങോട്ടോ പോയി വരുന്ന ഗൗതം ബാൽകണിയിലേക്ക് നോക്കി കൊണ്ട് മുറ്റത്തേക്ക് കടന്നു... നേരെ മണി നിൽക്കുന്നിടത്തേക്ക് ടോർച് അടിച്ചു.... "ഡി... ഒന്ന് മെല്ലെ പറയടി... അങ്ങേ തല വരെ കേൾക്കാം നിന്റെ അലറൽ.... ആൾക്കാരൊക്കെ നോക്കി തുടങ്ങി... " ഗൗതം പറഞ്ഞത് കെട്ടി മണി ഒന്ന് പുച്ഛിച്ചു കൊണ്ട് ചുണ്ട് കോട്ടി... "എന്റെ ഫോൺ... എന്റെ നാക്ക്.... പിന്നെ ആർക്കാ ഇത്ര ചേതം,,,, " "കേൾക്കുന്ന ചെവി ഞങ്ങളുടെതാണ് എന്ന ബോധം വേണം...." ഇനി അവിടെ നിന്നാൽ അവളുടെ വായയിൽ നിന്നും ആകുന്നതും കേൾക്കും എന്ന് അറിഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് വലിഞ്ഞു... ഫോണിന്റെ മറു പുറത്ത് ഗൗതമിന്റെ ശബ്ദവും കാതോർത്ത് നിൽക്കുകയായിരുന്നു പാറു.... "ആ... നീ അത് വിട്.... നീയും വരണം.... " "ഏട്ടൻ പോയോടി.... " പറഞ്ഞതിന് മറുപടി പ്രതീക്ഷിച്ചു നിന്ന മണിക്ക് പാറുവിന്റെ ചോദ്യം അത്ഭുതം ആയിരുന്നു... "ഏട്ടനോ...." മണി സംശയത്തോടെ ചോദിച്ചു... അപ്പോഴാണ് പാറുവിന് ചോദിച്ചതിനെ പറ്റി ബോധം വന്നത്...അവൾ കള്ളം പിടിക്കപ്പെട്ട കുട്ടികളെ പോലെ മുഖം ചുളിച്ചു തലയിൽ കൈ വെച്ചു...

"അത്... ആ... ഏട്ടൻ... എന്റെ ഏട്ടൻ...എന്റെ സ്വന്തം ഏട്ടൻ... നന്ദേട്ടൻ... എന്റെ വല്യേട്ടൻ... ഏട്ടൻ പോയോ അമ്മാ...പോയില്ലാല്ലേ.... നിനക്ക് അറിയില്ലേ എന്റെ ഏട്ടനെ...താടിയും മീശയും ഉള്ള ഏട്ടനെ...." പാറു നിന്ന് തപ്പി പിടിക്കുകയാണ്... മണി ആണെങ്കിൽ ഇവൾ ഇതെന്തു തേങ്ങയാ പറയുന്നേ എന്നാലോചിച്ചു കൊണ്ട് വായയും തുറന്ന് നിന്ന് പോയി.... "ഇതെന്തോന്നഡി.... നിനക്ക് എന്താ പറ്റിയെ... ആരെങ്കിലും തലക്ക് പിടിച്ചു അടിച്ചോ...അല്ലേൽ മോള് ഏത് ബ്രാന്റ് ആണ് അടിച്ചേ... " അവൾ ആകെ ഒന്ന് മിഴിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു... "ഞാൻ അല്ലടി അടിച്ചത് അടിച്ച ആള് ഇവിടെ നാല് കാലിൽ മുകളിലെക്കുള്ള സ്റ്റെപ്പിൽ നൃത്തം ചവിട്ടുന്നുണ്ട്.... " സ്റ്റെപ്പിലേക്ക് കയറുകയും അത് പോലെ ഇറങ്ങുകയും കണ്ണ് മിഴിക്കാൻ ശ്രമിച്ചു കൊണ്ട് വീണ്ടും കയറാൻ നോക്കുന്ന നന്ദനെ കണ്ട് കൊണ്ടായിരുന്നു പാറുവിന്റെ ഡയലോഗ്,,, മണി ആണേൽ ആളെ മനസ്സിലായ കണക്കെ തലക്ക് കൈ കൊടുത്തു പോയി.... "എന്റെ ഈശ്വരാ... അങ്ങേര് ഇന്നും കുടിച്ചോ... " "കുടിച്ചോന്നോ... നീ പോയപ്പോൾ പത്തായപ്പുരയിൽ കയറിയ ഏട്ടൻ ഇറങ്ങി വരുന്നത് ഈ നേരത്താ...അധികം അങ്ങ് ഉള്ളിൽ ചെന്നിട്ടില്ല ഇച്ചിരി ബോധം ഉണ്ട്... അല്ലെങ്കിൽ എന്നെ കണ്ട ഉടനെ ഒരു കെട്ടിപിടുത്തവും പെങ്ങളോടുള്ള സ്നേഹവും കര കവിഞ്ഞു ഒഴുകേണ്ടതാ.... ഇന്നലെ കള്ളും മോന്തി എന്നോട് വന്നു ചോദിക്ക സ്കൂളിൽ പോകുമ്പോൾ തോളത്തു ഇരുത്തണോന്ന്....ആൾക്ക് ഉള്ളിൽ കള്ള് ചെന്നാൽ ഞാൻ Lkg കുട്ടിയ...."

പാറു അവനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞതും നന്ദൻ മുണ്ടും മടക്കി കുത്തി സ്റ്റയർ പകുതി കയറിയിരുന്നു.... ഇടയ്ക്കിടെ നിന്നും വെറുതെ ഒന്ന് തിരികെ ഒന്ന് നോക്കിയും ഉള്ള അവന്റെ പോക്ക് കണ്ട് പാറു കണ്ണും മിഴിച്ചു അവനെ നോക്കി നിന്നു... പ്രതീക്ഷിക്കാതെ അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും പാറു ഞെട്ടി കൊണ്ട് ചുറ്റും ഒന്ന് പരതി,,,,, അവൻ കണ്ണും തുറക്കാൻ ശ്രമിച്ചു കൊണ്ട് അവളെ സംശയത്തോടെ നോക്കി കൊണ്ട് കൈ മാടി വിളിച്ചു... പാറു നിന്നിടത്ത് തിതൈ കളിക്കുന്ന തിരക്കിൽ ആണ്....അവൾ എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്ന് പോയി... "ഡി... ഇങ്ങ് വാടി... പാർവതി.... " ഒട്ടും മയമില്ലാതെയായിരുന്നു അവന്റെ വിളി.. അവൾ ഒരു ഞെട്ടലോടെ സമയം തമസിക്കാതെ അവന്റെ അടുത്തേക്ക് ഓടി... അവൻ പോക്കറ്റിൽ നിന്നും എന്തോ കയ്യിട്ട് വിറക്കുന്ന കൈകളോടെ ഫോൺ എടുത്തു അവൾക്ക് കൊടുത്തു.. അവൾ ഫോണും അവനെയും മാറി നോക്കി.... "വിളിക്കടി.....ആ... ശീമക്കൊന്നക്ക് വിളിയഡി... " അവൻ ഒന്ന് അലറി... പാറുവാണേൽ അവളുടെ ഫോണിൽ ഒന്ന് മുറുകെ പിടിച്ചു അവനെ ഒന്ന് നോക്കി... "നോക്കി നിൽക്കാൻ അല്ലല്ലോഡി പറഞ്ഞത്.... വിളിയഡി.... നുണച്ചി പാറു... " അവന്റെ ശബ്ദം ഉയർന്നതും ഒന്നും മനസ്സിലായില്ല എങ്കിലും ഒന്ന് ഞെട്ടി കൊണ്ട് പാറുവിന്റെ ഫോൺ പെട്ടെന്ന് ഡിസ്കണക്ട് ആക്കി... കാരണം ഉണ്ടേ...വിളിച്ചിട്ട് കിട്ടിയില്ലേൽ ഇവിടെ ഒരു അങ്കം നടക്കും....

അത് വരെ അവന്റെ ശബ്ദം ഫോണിലൂടെ സംശയത്തിൽ കേട്ടിരുന്ന മണി ഫോൺ കട്ട്‌ ആയതോടെ ഒന്ന് മുഖം കൂർപ്പിച്ചു വെച്ചു... "ശീമകൊന്ന അങ്ങേരുടെ കുഞ്ഞമ്മ..." അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നു.... വാതിൽ കുറ്റിയിട്ട് ബെഡിലെക്ക് ചാഞ്ഞതും അവളുടെ ഫോൺ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു... അവൾ മുഖവും വീർപ്പിച്ചു കൊണ്ട് ഫോൺ എടുത്തു.... "മോളെ..... മണി.... " കേട്ടു.... നന്ദന്റെ തേനൂറും സ്വരം കേട്ടു.. പക്ഷെ ഉള്ളിലെ വെള്ളത്തിൽ ആണ് ആളുടെ സംസാരം എന്ന് മണിക്ക് നന്നേ ബോധ്യം ഉണ്ടായിരുന്നു... അവൾ ഒരു വാക്ക് പോലും മിണ്ടിയില്ല.... "മണി.... മണിക്കുട്ടി.... നീ എന്താടി മിണ്ടാത്തെ പന്ന മോളെ.... " അവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു... "പന്ന മോള് തന്റെ.... ഡോ കള്ള് കുടിയാ.... കള്ളും കുടിച്ചു രാത്രി പെൺകുട്ട്യോളെ വിളിച്ചു അനാവശ്യം പറയുന്നോ..... എന്താടോ തനിക്ക് വേണ്ടത്.... " അവളും ശബ്ദം ഉയർത്തിയതും അവന്റെ ഉള്ളിലെ കള്ള് മുക്കാലോളം ഇറങ്ങി.... എങ്കിലും അവൻ കണ്ണുകൾ പാതി അടഞ്ഞു പോയതും ബെഡിലേക്ക് വീണു.... "എനിക്ക്.... എനിക്ക്... വേണ്ടത് നിന്നെയാഡി.... നിന്നെ മാത്രം.... തരാൻ കഴിയോ നിനക്ക്... എന്റെ താലി ഏറ്റു വാങ്ങാൻ കഴിയോഡി... " നാവ് കുഴയുമ്പോഴും അവന്റെ ശബ്ദത്തിൽ ഒരു ഗാമ്പീര്യം ഉണ്ടായിരുന്നു...

നിമിഷ നേരം കൊണ്ട് തന്നെ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു...അവൾ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു.... "ഓഹോ.... എന്നെ അത്രക്ക് ഇഷ്ടം ആണോഡോ നന്ദൻ മാഷേ.... " അവളുടെ വാക്കുകളിൽ കുസൃതി നിറഞ്ഞു.... മറു ഭാഗത്തു നിന്നും ഒരു പൊട്ടിച്ചിരി കേൾക്കുന്നുണ്ട്.... "ആണോന്നോ.... ടി പെണ്ണെ.... ഇഷ്ടം ആണോ ഭ്രാന്ത് ആണോ എന്നൊന്നും അറിയത്തില്ലടി...ഈ ശീമകൊന്ന മനസ്സിൽ കയറിയിട്ട് കുറച്ചു ആയെ..... " അവന്റെ നാക്ക് കുഴഞ്ഞു പോകുന്നുണ്ടായിരുന്നു.. അവൻ പൂർണ ബോധത്തിൽ അല്ല പറയുന്നത് എന്നത് അവളിലും ഒരു കൗതുകം നിറച്ചു... "അപ്പൊ എന്തിനാ മുകിലേച്ചിയുടെ പിറകെ പോയത്.... " അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയി.... "എനിക്ക്..അറിയില്ലടി.... പക്ഷെ മനസ്സമാധാനത്തോടെ പ്രേമിക്കാൻ നീ വിട്ടില്ലല്ലോ.....ആറ് മാസം കൊണ്ട് നീ പൊളിച്ചു കയ്യിൽ തന്നില്ലേടി..... " "ആഹാ... അപ്പൊ ആൾക്ക് സങ്കടം ഉണ്ട്.... " "സങ്കടം... അല്ലടി സന്തോഷം.... അന്നേ എനിക്ക് നിന്നെ ഇഷ്ടാടി പോത്തേ... " അവൻ കുറച്ചു ഉച്ചത്തിൽ പറഞ്ഞു... "കേൾക്കാൻ ഒക്കെ രസമുണ്ട്... പക്ഷെ ആള് കള്ളിന്റെ പുറത്ത് അല്ലേ പറയുന്നേ....ഇപ്പൊ ഇയാള് ഫോൺ വെക്കാൻ നോക്ക്...." "ഫോൺ വെച്ചാൽ ഞാൻ എങ്ങനെയാടി സംസാരിക്കുന്നെ.... എനിക്ക് സംസാരിക്കണം... " അവൻ പറയുന്നതിനോടൊപ്പം അവന്റെ കണ്ണുകൾ അടഞ്ഞു,,, കയ്യിൽ നിന്നും ഫോൺ ഊർന്നു ബെഡിൽ വീണു,,, അവൻ ഒന്നൂടെ ചേർന്ന് കിടന്നു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്...

"ഹെലോ.... നന്ദേട്ടാ...പോയോ... " അവൾ ഫോണിലേക്ക് ഒന്ന് നോക്കി കട്ട്‌ ആയിട്ടില്ല എന്ന് ഉറപ്പിച്ചു കൊണ്ട് വീണ്ടും ഫോൺ ചെവിയോട് ചേർത്ത് വെച്ചു... അപ്പോഴേക്കും അവന്റെ ഉയർന്നു വരുന്ന നിശ്വാസം അവൾക്ക് കേൾക്കാൻ പാകത്തിന് ഉള്ളതായിരുന്നു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഒരു വേള പോലും ഫോൺ കാതിൽ നിന്നും മാറ്റാതെ ബെഡിലേക്ക് ചേർന്ന് കിടന്നു.... കണ്ണുകളിൽ ഉറക്കം തഴുകുമ്പോഴും അവന്റെ നിശ്വാസങ്ങൾ ആയിരുന്നു അവളുടെ കാതുകളിൽ നിറഞ്ഞു നിന്നിരുന്നത്.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പാറു... രാത്രി വിളിക്കരുത് എന്ന്.... " ഫോൺ എടുത്ത പാടെ കേൾക്കുന്നത് ഗൗതമിന്റെ ശാസന നിറഞ്ഞ ശബ്ദം ആയിരുന്നു... അവൾ ബെഡിൽ നിന്നും പമ്മി പമ്മി എഴുന്നേറ്റു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു... "പിന്നെ ഞാൻ എപ്പോഴാ വിളിക്കേണ്ടത് രാവിലെ വിളിച്ചാൽ സ്കൂളിലേക്ക് പോവുകയാണ്... ഉച്ചക്ക് ആണെങ്കിലോ സ്കൂളിൽ... വൈകീട്ട് കലുങ്കിന്റെ അവിടെ... രാത്രി ആണേൽ വിളിക്കാനും പാടില്ല... ഇത് എന്ത് ന്യായം... ശരിക്കും പറ മനുഷ്യ...നിങ്ങൾക്ക് എന്നെ തേക്കാൻ വല്ല പ്ലാനും ഉണ്ടോ... " "ഉണ്ടെങ്കിൽ.... " "ഉണ്ടെങ്കിൽ ഒറ്റ കുത്തിന് കുടൽ മാല പുറത്ത് എടുക്കും.... ഈ പാറുവിനെ ശരിക്കും അറിയില്ല... "

അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും ഗൗതം മൗനമായി ഒന്ന് ചിരിച്ചു.... "എന്റെ പാറുവമ്മേ.... ഞാൻ നാളേക്കുള്ള നോട്ട് റെഡി ആക്കുകയായിരുന്നു... നിന്നെ പോലെ മടിയും പിടിച്ചു ഇരുന്നാൽ എന്റെ കുടുംബം പട്ടിണി ആകുവേ....നിന്റെ ഏട്ടനെ പോലെ നോക്കാൻ അച്ഛൻ ഒന്നും ഇല്ല.... " അവന്റെ സംസാരത്തിൽ വേദന നിറഞ്ഞു വന്നു... അവൾ അത് അറിഞ്ഞിട്ടും ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല...കാരണം അതൊരു സഹതാപമായെ അവന് തോന്നൂ എന്ന് പൂർണ ബോധ്യം അവൾക്ക് ഉണ്ടായിരുന്നു.... "ആണോ... എനിക്ക് അറിയില്ലായിരുന്നു... ഏത് നേരവും സ്കൂളും പിള്ളേരും അതിനിടയിൽ എന്നെ കൂടി അല്പം പരിഗണിക്കാം.... ഞാൻ പാവം... ഇയാളുടെ വാക്കും കേട്ടു കുറെ സ്വപ്നങ്ങളും നെയ്തു കൂട്ടി.... ആരും അറിയാതിരിക്കാൻ പെടുന്ന കഷ്ടപ്പാട് തനിക്ക് അറിയാവോ... " പറയുന്നതിന്റെ കൂടെ അവൾ സ്റ്റോർ റൂമിലേക്ക് കയറി പത്തായത്തിന്റെ മുകളിൽ കയറി നിന്നു.... തല ചെരിച്ചു പിടിച്ചു ഫോൺ തോളിനും ചെവിക്കും ഇടയിൽ ബാലൻസ് ചെയ്തു മേലെ അടുക്കി വെച്ച ഭരണികളിൽ ഒന്ന് എടുത്തു താഴെ വെച്ചു... "എന്താടി... അവിടെ ഒരു ശബ്ദം... " അവൻ കാതും കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... "ഏയ്‌ ഒന്നും ഇല്ല.... അല്ല... നാളെ സ്കൂളിൽ പോകും വഴി ഇങ്ങോട്ടും ഒന്ന് കയറണം... ഇന്ന് ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല... " പറയുന്നതിനോടൊപ്പം അവൾ ഭരണിയുടെ അടപ്പ് തുറന്ന് ഒരു ജിലേബി എടുത്തു കടിച്ചു...അവൻ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് ആ ശബ്ദം ശ്രദ്ധിക്കുകയായിരുന്നു...

"ഡി.... നീ ഇപ്പൊ എവിടെയാ... " "ഞാൻ എന്റെ വീട്ടിൽ.... " "നിന്റെ വീട്ടിൽ ഒക്കെ ശരി.... വീട്ടിൽ എവിടെ ആണെന്ന ചോദിച്ചത്... " അവൾ ശബ്ദം കൂട്ടി കൊണ്ട് ചോദിച്ചതും അവൻ ഒന്ന് വിക്കി... "അത്.... " "അടുക്കളയിൽ ആകും അല്ലേഡി....ഇതിനെ കൊണ്ട്.... ഈ പാതി രാത്രിയും തിന്നാൻ വേണ്ടി ഇറങ്ങിയതാണോ.... കയറി പോടീ ഉള്ളിലേക്ക്.... " അവൻ ദേഷ്യത്തിൽ ഒന്ന് അലറിയതും പാറു പേടിച്ചു കയ്യിൽ പിടിച്ചു ജിലേബിയും കൊണ്ട് ഇറങ്ങി ഓടി... ഓടുന്ന ഓടയിൽ കാല് തട്ടി ഭരണി വീണു പൊട്ടി... അവൾ അതൊന്നും ശ്രദ്ധിക്കാൻ പോലും നിൽക്കാതെ ഓടുകയായിരുന്നു.... "നന്ദിനി... എന്താ ഉള്ളിൽ നിന്നും ഒരു ശബ്ദം... " അച്ഛൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച് കൊണ്ട് ചോദിച്ചതും അമ്മ അച്ഛനെ നോക്കി കണ്ണുരുട്ടി കൊണ്ട് തിരിഞ്ഞു കിടന്നു... "വേറെ ആരും ആകില്ല... ഒന്നുകിൽ നിങ്ങളുടെ മൂത്ത മോൻ മദ്യസേവക്ക് പോയതാകും അല്ലേൽ ഇളയവൾ കട്ടു തിന്നാനും..... ഇങ്ങനെ രണ്ടെണ്ണത്തിനെ ആണല്ലോ ഈശ്വരാ എനിക്ക് തന്നത്....അതെങ്ങനെയാ അച്ഛന്റെ അല്ലേ മക്കൾ.... " അമ്മ പരിഭവത്തോടെ പറഞ്ഞതും അച്ഛൻ ചിരിച്ചു കൊണ്ട് ബെഡിൽ മലർന്നു കിടന്നു... "എന്റെ മക്കൾ ആയത് കൊണ്ട നിന്റെ ഒക്കെ ചീത്ത കേട്ടിട്ടും അവർ ക്ഷമയോടെ നിൽക്കുന്നത്.... " അച്ഛൻ മെല്ലെ പറഞ്ഞു... "എന്തോ.... കേട്ടില്ല... " അമ്മ കള്ള ഗൗരവത്തോടെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും അച്ഛൻ വേഗം തിരിഞ്ഞു കിടന്നു... "കേൾക്കാൻ മാത്രം ഒന്നും പറഞ്ഞില്ലേ.... " അച്ഛന്റെ വാക്കുകൾ അമ്മയിൽ ചെറിയൊരു ചിരിച്ചു വരുത്തി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"നന്ദേട്ടാ..... നില്ല്... ഞാനും വരുന്നു.... " പാടവരമ്പിലൂടെ നടന്നു പോകുന്ന ആ പൊടി മീശക്കാരന്റെ പിന്നിൽ ആയി ആ പാവാടക്കാരി ഓടി... അവൻ ആണെങ്കിൽ അല്പം ഗൗരവം വരുത്തി കൊണ്ട് അവളെ ഒന്ന് നോക്കി കയ്യിലെ പുസ്തകം ഒന്ന് കൂടെ ചുരുട്ടി പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അവൾ ഓടി അവനരികിൽ എത്തിയിരുന്നു.... "നന്ദേട്ടാ.... എങ്ങോട്ട് പോവാ.... " അവൾ കൊഞ്ചലോടെ ചോദിച്ചതും അവന്റെ അരികിൽ നിന്നും കടുപ്പിച്ചു ഒരു നോട്ടം ആയിരുന്നു.... അവൾ അതൊന്നും കൂസാക്കാതെ ഒന്ന് ഇളിച്ചു.... "മ്മ്മ്... എന്താ... !!??" "ഞാൻ വെറുതെ... " അവൾ പിന്നെയും ഇളിച്ചതോടെ അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നതും അവൾ പിന്നിൽ നിന്നും തള്ളിയതും ഒരുമിച്ചു ആയിരുന്നു... അവൻ ബാലൻസ് കിട്ടാതെ ചെളിയിലേക്ക് തന്നെ കാല് കുത്തി... ചേറ് ഉടുത്തിരുന്ന മുണ്ട് മുതൽ കാല് വരെ തെറിച്ചതും അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയപ്പോഴേക്കും അവൾ കുറെ മുന്നിൽ ഓടി എത്തിയിരുന്നു.... "ഡി.... " അവൻ അലറി.. അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് കൊഞ്ഞനം കാണിച്ചു.... "ഇയാള് കാമുകിയെ കാണാൻ പോവുകയാകും അല്ലേ... ഈ കോലത്തിൽ അങ്ങ് പോയാൽ മതി.... കണ്ടില്ലേ ചേറിലും കുളിച്ചു... ഹ..ഹ.. ഹയ്യോ....

ചെല്ല് ചെല്ല് കാമുകി കാത്തു നിൽക്കുന്നുണ്ടാകും...." അവൾ കളിയാക്കി ചിരിച്ചു കൊണ്ട് ഓടി മറഞ്ഞതും അവൻ ദേഷ്യത്തിൽ അവളെ നോക്കി എന്തൊക്കെയോ പിറു പിറുത്തു ചേറിൽ വീണ പുസ്തകം എടുത്തു കൊണ്ട് വരമ്പിലേക്ക് കയറി..... പെട്ടെന്നുള്ള സ്വപ്നത്തിൽ മണി ഞെട്ടി ഉണർന്നു....എന്നോ നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും മനസ്സിലേക്ക് കയറി വന്നു.... അവന്റെയും മുകിലിന്റെയും പ്രണയം.... കണ്മുന്നിൽ അവർ പ്രണയിച്ചു നടക്കുമ്പോൾ അസൂയയോടെ നോക്കി നിൽക്കുന്ന തന്നെ തന്നെ അവൾ ഓർത്തു പോയി.... അവൾ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആണ് ഇപ്പോഴും കട്ട്‌ ചെയ്യാതെ കിടക്കുന്ന ഫോൺ അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ മെല്ലെ കാതോട് ചേർത്തതും അതിലൂടെ കേൾക്കുന്ന അവന്റെ നിശ്വാസം അവളിൽ ഇക്കിളി കൂട്ടി.... അന്ന് തനിക്ക് അന്യമായിരുന്ന സ്നേഹം... പ്രണയം ഇന്ന് തനിക്ക് സ്വന്തമാണ്....ആ നിശ്വാസം പോലും തനിക്ക് വേണ്ടി മാത്രം ഉള്ളതാണ്.... അവൾ പ്രണയത്തോടെ.. ഫോൺ ഹൃദയത്തോട് ചേർത്ത് വെച്ചു,,,,.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story