നിഴലായ്: ഭാഗം 24

nizhalay thasal

എഴുത്തുകാരി: THASAL

"നീ കാരണമാടി പന്ന മോളെ.... നിന്റെ ഒലക്കമേലെ ഒരു ഐഡിയ... നിന്നോടാരാടി പറഞ്ഞത് അമ്മയോട് പറയാൻ.... " അമ്പലത്തിലെക്കുള്ള പോക്കാണ് മണിയും നന്ദനും... അതിനിടയിൽ നന്ദൻ ഉറഞ്ഞു തുള്ളിയതും മണി കണ്ണും ഉരുട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... "പന്ന മോൾ തന്റെ കുഞ്ഞമ്മയെ പോയി വിളിയഡോ.... " അവൻ ഒരു കൂസലും കൂടാതെ പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി പോകുന്നതും കണ്ട് നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... ആദ്യം ഒക്കെ തല്ലുണ്ടാക്കും എങ്കിലും നേരിൽ കാണുമ്പോൾ അല്പം ഒതുങ്ങി നിന്നിരുന്ന പെണ്ണാ... വന്നു വന്നു തീരേ ബഹുമാനം ഇല്ലാതായി മാറി... "ഡി... ശീമകൊന്നേ.... " "എന്താടോ ഗഡോൽഗജ... " അവൻ വിളിച്ച ആ സ്പോർട്ടിൽ തന്നെ ഒന്ന് തിരിഞ്ഞു നോക്കി അലറി വിളിച്ചു കൊണ്ട് മണി ചോദിച്ചതും നന്ദൻ പോലും ഒന്ന് പതറി.... അവൻ ഒന്ന് ചുമല് കൂച്ചി ഒന്നും ഇല്ലാന്ന് കാണിച്ചതും അവൾ പുറത്തേക്ക് വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അവൻ ആണെങ്കിൽ ഇവൾക്ക് ഏത് ബാധയാ കയറിയത് എന്ന ആലോചനയിൽ ആണ്... "ഡോ... " പെട്ടെന്ന് മണിയുടെ വിളി കേട്ടു അവൻ താഴെ നിന്നും കണ്ണെടുത്തു അവളെ നോക്കിയതും അവൾ അവന് നേരെ കൈ നീട്ടി കൊണ്ട് കാത്തു നിൽക്കുന്നു... അവന്റെ കണ്ണ് ആദ്യം പോയത് കയ്യിലെ ടോർച്ചിലേക്ക് ആണ്... "ഓഹ്... അതാണോ... " അവൻ അത് അവളുടെ കയ്യിൽ കൊടുത്തതും അവൾ കണ്ണും മിഴിച്ചു അവനെ നോക്കി... "എനിക്കെന്തിനാ ഇത്... " "നീ അല്ലേ കയ്യും നീട്ടി നിന്നത്... "

അവന്റെ ഉത്തരം കേട്ടു അവൾ അവനെ അടിമുടി നോക്കി... "കൈ നീട്ടിയാൽ ഇത് തരാൻ ആണോ... തന്റെ കയ്യൊന്ന് തന്നെ.... " അവളുടെ വാക്കുകൾ കേട്ടു അവൻ വിശ്വാസം വരാതെ അവളെ ഒന്ന് നോക്കി പോയി... "ഇങ്ങ് താ നന്ദേട്ടാ.... " അവൾ ചെറു ചിരിച്ചു ചുണ്ടിൽ വിരിയിച്ച് കൊണ്ട് പറഞ്ഞതും അവനും ചിരിയോടെ അവളുടെ ഉള്ളം കയ്യോട് കൈ ചേർത്ത് വെച്ചു... വിരലുകൾ തമ്മിൽ കോർത്തു....നടത്തം തികച്ചും മൗനത്തിന്റെ അകമ്പടിയോടെയായിരുന്നു...... ചുമലുകൾ തമ്മിൽ പ്രണയം കൈമാറുമ്പോൾ ഇടയ്ക്കിടെ കണ്ണുകൾ സംസാരിക്കുമ്പോഴും അവർ മൗനമായിരുന്നു..... "നന്ദേട്ടാ..... " മൗനത്തേ കീറി മുറിച്ചത് അവൾ ആയിരുന്നു.... അവൻ ചെറുതിലെ തല ഒന്ന് താഴ്ത്തി സംശയഭാവത്തോടെ അവളെ ഒന്ന് നോക്കി... "ഉം.... " "അല്ല ഞാൻ കൈ നീട്ടിയപ്പോൾ നന്ദേട്ടൻ എന്തിനാ ടോർച് തന്നത്.... " സംശയം തികച്ചും ന്യായം.... അതിന് മറുപടി എന്നോണം അവൻ പൊട്ടിച്ചിരിച്ചു... അവൾ ചുറ്റും ഒന്ന് നോക്കി കൊണ്ട് അവന്റെ കയ്യിൽ ഒന്ന് പിച്ചി... "ഒന്ന് മെല്ലെ..... ആൾക്കാരൊക്കെ ഉള്ളതാ... റോഡ് ആണെന്ന ബോധം ഉള്ളത് നല്ലതാ... "

അവൾ ഇച്ചിരി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവനെ മറികടന്നു മുന്നോട്ട് നടന്നതും അവൻ അവളെ എത്തി പിടിച്ചു കൊണ്ട് തോളിലൂടെ കയ്യിട്ടു... അവൾ മുഖം ചെരിച്ചതും അവന്റെ ചിരിയുടെ ആക്കം കൂടി.... "ടി പെണ്ണെ... നിനക്ക് ഓർമ്മയുണ്ടോ... നീ കവിള് കാണിച്ചു തന്നപ്പോൾ ഞാൻ ഉമ്മ വെച്ചതിന് എന്നെ ഇട്ടു അലക്കിയത്... അതിന് ശേഷം പേടി ഇച്ചിരി കൂടുതലാ... കാരണമേ... നീ ശരിക്കും ഒരു വട്ട് കേസാ.... എപ്പോഴാ എങ്ങനെയാ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല....ഞാൻ എന്റെ തടി കൂടി നോക്കണ്ടേ,,," അവൻ ചിരിയോടെ പറഞ്ഞതും അവൾ ചുണ്ടിൽ ഊറി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് കൈ മുട്ട് വെച്ച് അവന്റെ വയറ്റിൽ ഒന്ന് ഇടിച്ചു... അവൻ അല്പം ഒന്നും പിന്നിലേക്ക് പോയി എങ്കിലും മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഇടതു കരം അവന്റെ വലതു കരത്തിൽ സുരക്ഷിതമായിരുന്നു..... ഇരുളും നിശബ്ദതയും ഒരുപോലെ കലർന്ന കാവിൽ നാഗത്താൻമാർക്ക് മുന്നിൽ വിളക്ക് തെളിയിച്ചു കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോൾ അവൾ വീണ്ടും ആ പഴയ പാവാടക്കാരിയായി മാറിയിരുന്നു... ഉള്ളിൽ ഒരുപാട് ഓർമ്മകളോടെ......എപ്പോഴോ ഉള്ളിൽ കയറി കൂടിയവനോടൊപ്പം അല്പം സമയം ചിലവഴിക്കാൻ കള്ളങ്ങൾ പറഞ്ഞും വാശി പിടിച്ചും കാവിലേക്ക് വരുന്നവൾ...

പിന്നീട് ആ ശീലം അവൻ നിർത്തിയപ്പോഴും അവൾ അത് തുടർന്നു.... ഒരുപാട് ഇഷ്ടത്തോടെ പ്രാർത്ഥിച്ചു... ഒരിക്കൽ എങ്കിലും ആ കണ്ണുകളിൽ തന്നോട് കുഞ്ഞ് ഇഷ്ടം എങ്കിലും കാണാൻ ആഗ്രഹിച്ചു.... ഇന്ന് അവൻ തന്റെ സ്വന്തം ആണ്... തനിക്ക് മാത്രം അവകാശപ്പെട്ടത്....ഒരായിരം വട്ടം അവൾ നന്ദി പറഞ്ഞു.... കണ്ണുകൾ തുറക്കുമ്പോൾ ആ ഉണ്ടകണ്ണുകൾ ചുവന്നിരുന്നു.... മിഴിനീർ കവിളുകളെ തലോടി താഴേക്ക് പതിച്ചു... പക്ഷെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു.... അവൾ മെല്ലെ തല ചെരിച്ചു തന്റെ അടുത്ത് നിൽക്കുന്ന നന്ദനെ നോക്കി...അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു... അവനും അറിയാമായിരുന്നു അവളുടെ ചിന്തകൾ സഞ്ചരിച്ച ഇടങ്ങൾ.... അവൾ ഇച്ചിരി ഗൗരവത്തോടെ പിരികം പൊക്കി എന്തെ എന്ന് ചോദിച്ചതും അവൻ ചുണ്ടിൽ തെളിഞ്ഞ കുസൃതി ചിരിയോടെ മീശ പിരിച്ചു വെച്ച് കൊണ്ട് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... അവളും ആ ചുണ്ടുകൾ വികസിക്കും മട്ടെ പുഞ്ചിരി തൂകി പോയി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം.... " കൊയ്യാൻ പാകപെട്ട നെൽകതിരുകൾക്ക് നടുവിൽ ആയി കെട്ടിയ ഏറുമാടത്തിലേക്ക് കയറി കൊണ്ട് നന്ദൻ പറഞ്ഞതും മണിയും പ്രയാസപ്പെട്ടു കൊണ്ട് മുകളിലേക്ക് കയറി...നന്ദൻ അവളെ കയറാൻ സഹായിച്ചു കൊണ്ട് അവന്റെ അടുത്ത് തന്നെ ഇരുത്തി.... വടക്ക് നിന്നും വീശി അടിക്കുന്ന പാതിരാക്കാറ്റിൽ നെൽകതിരുകൾ ആടി ഉലയുന്നുണ്ടായിരുന്നു.... അവന്റെ കണ്ണുകൾ പലപ്പോഴും തേടി പോയത് ഇടതൂർന്ന കാർകൂന്തലുകൾ പിന്നിലേക്ക് മടക്കി കെട്ടി വെച്ചിരുന്ന മണിയിലേക്ക് ആയിരുന്നു.... അവൻ അപ്പോൾ തോന്നിയ കുസൃതിയിൽ അവളുടെ മുടി ഇഴകൾ ഒന്ന് കെട്ട് അഴിച്ചതും അത് അഴിഞ്ഞു വീണു.... അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോൾ അവൻ ചെറു ചിരിയാലെ അവളെ നോക്കി ഇരിക്കുകയായിരുന്നു.... "എന്താ ഈ കാണിച്ചേ നന്ദേട്ടാ.... " അവൾ പരിഭവം നിറച്ചു ചോദിച്ചു കൊണ്ട് മുടിയിൽ പിടുത്തം ഇട്ടതും അവൻ നിഷേധത്തിൽ ഒന്ന് തലയാട്ടി കൊണ്ട് അവയെ സ്വാതന്ത്ര്യമാക്കി..... " പണ്ട് നീ ഇങ്ങനെ ആയിരുന്നു...... " അവൻ ചുണ്ടിലെ ചിരി മറക്കാൻ കഴിയാതെ പറഞ്ഞതും അവൾ പിന്നെ ഒന്നും മിണ്ടിയില്ല.... നോട്ടം മെല്ലെ ദൂരെ പരന്നു കിടക്കുന്ന വയലുകളിലെക്ക് പാറി വീണു....

"നന്ദേട്ടന് പണ്ട് എന്നോട് ചെറിയ ഒരു ഇഷ്ടം എങ്കിലും തോന്നിയിരുന്നോ.... " മുന്നോട്ട് നോക്കി തന്നെയായിരുന്നു അവളുടെ ചോദ്യം... അവൻ അവളെ നോക്കാതെ തന്നെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... അവളും അത് അറിഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു... ഒരു തെളിമ ഇല്ലാത്ത പുഞ്ചിരി... "തിരിച്ചറിവ് വന്ന നാള് മുതൽ പെൺകുട്ടികളുടെ കൂടെ നടക്കുന്നത് മോശമായി കണ്ട് തുടങ്ങി.... അന്ന് തുടങ്ങി നിന്നെ വെറുക്കാനും,,,,എപ്പോഴും നന്ദേട്ടാ... നന്ദേട്ടാ... എന്നും വിളിച്ചു വരുന്ന നിന്നോട് നല്ല ദേഷ്യം ആയിരുന്നു.... പിന്നെ എപ്പോഴോ നിന്റെ ഭാഗത്ത് നിന്നും ദേഷ്യം വന്നപ്പോഴും വഴക്കുണ്ടാക്കാൻ അല്ലാതെ എന്റെ അടുത്തേക്ക് വരാതിരിരുന്നപ്പോഴും എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല..... അന്ന് നീ കുറച്ച് കാലം സാഹിത്യസമാജം എന്നും പറഞ്ഞു ഇവിടെ നിന്നും മാറി നിന്നപ്പോൾ എന്തോ ഞാൻ നിന്നെ മിസ്‌ ചെയ്തു..... അവിടെ നിന്നും തുടങ്ങി..... സ്കൂളിലെ ഓരോ പ്രവർത്തനത്തിനും നീ ഇറങ്ങുമ്പോഴും എന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതുള്ള നടത്തവും... ബാക്കിയുള്ളവരോട് ഉള്ള ഓവർ സംസാരവും എല്ലാം എന്തോ ഒരു ഇറിറ്റെഷൻ ആണ് ഫീൽ ചെയ്തത്......അന്നും എനിക്ക് അറിയില്ലായിരുന്നു.....പക്ഷെ പ്ലസ്ടുവിൽ പഠിക്കുമ്പോൾ നിനക്ക് ലൗ ലെറ്റർ തന്ന വിവേകിനെ നിനക്ക് ഓർമ്മയുണ്ടോ...."

അവൻ പറഞ്ഞു തീരും മുന്നേ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി...അവൻ കുസൃതിയോടെ ചിരിച്ചു.... "അവൻ നിനക്ക് തന്ന ലൗ ലെറ്റർ നീ പോലും അറിയാതെ എടുത്തു മാറ്റിയത് ഞാനാ....വലിയ ഇഷ്യൂ ഒന്നും ആക്കിയില്ല എങ്കിലും അത് എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു......അന്ന് തോന്നിയ ദേഷ്യം ആയിരുന്നു പിന്നീട് നിന്നെ എനിക്ക് ഇഷ്ടം ആണെന്ന് മനസ്സിലാക്കാൻ ഉപകരിച്ചത്...നിന്നോട് പറയാൻ സത്യത്തിൽ പേടി ആയിരുന്നു..... കാരണം ഒന്നാമതെ മുകിൽ എന്നും പറഞ്ഞു എന്റെ ഉറക്കം കളയുന്ന പെണ്ണ്... പിന്നെ എന്റെ ഇഷ്ടം നീ ഒരു തമാശയായി എടുത്താലോ എന്ന തോന്നൽ....എല്ലാം ക്ലാരിറ്റി വരുത്തിയിട്ട് പറയാം എന്ന് കരുതി....എല്ലാം ശരിയായി വന്നപ്പോൾ ഇത്രയും കാലം എടുത്തു...... " തന്നോട് ചേർന്ന് ഇരുന്നു തോളിൽ തല ചേർത്ത് കിടക്കുന്ന മണിയുടെ നെറുകയിൽ ചെറുതിലെ ഒന്ന് മുത്തികൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ തോളിൽ ഒന്ന് ചുണ്ടമർത്തി.... "ഏട്ടന് അറിയാമായിരുന്നോ.... !!???" "മ്മ്മ്.... അറിയാം.... എല്ലാം ഞാൻ അവനോട് പറഞ്ഞതാ അന്ന് തന്നെ...." അവൻ പറഞ്ഞു അവസാനിപ്പിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു.... "എന്റെ ഏട്ടനെ വെറുക്കല്ലേട്ടോ നന്ദേട്ടാ.... "

അവൾ ഒരു ഏങ്ങലോടെ പറഞ്ഞതും അവൻ ഒരു സംശയത്തോടെ അവളെ നോക്കിയതും അവൾ യാതൊരു മാറ്റവും കൂടാതെ അവനിലേക്ക് ചേർന്ന് ഇരിക്കുകയാണ്.... "എല്ലാം നന്ദേട്ടൻ തുറന്ന് പറഞ്ഞിട്ടും എന്റെ ഏട്ടൻ എല്ലാം മറച്ചു വെച്ചു എന്നോർത്ത് ഒരിക്കൽ പോലും എന്റെ ഏട്ടനെ പഴി പറയരുത്ട്ടോ....എനിക്ക് ആകെയുള്ളത് എന്റെ ഏട്ടന....എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഏട്ടൻ....ഒരു ജോലി കിട്ടും മുന്നേ എന്നെ നോക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.... ആരോടും ഒന്നും പറഞ്ഞില്ല എങ്കിലും ആ മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട്... അതിനെ ഒരിക്കലും വെറുക്കരുത്ട്ടോ നന്ദേട്ടാ...." പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറയൽ കൊള്ളുന്നുണ്ടായിരുന്നു.... അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു... നെറുകയിൽ പതിയെ ചുണ്ടുകൾ ചേർത്തു... "നിനക്ക് തോന്നുന്നുണ്ടോടി അവനെ ഞാൻ വെറുക്കും എന്ന്.... നിന്നെക്കാൾ.... നമ്മുടെ പാറുവിനെക്കാൾ ഏറെ.... ഞാൻ ആഗ്രഹിക്കുന്നത് അവന്റെ സന്തോഷം ആണ്... അവനെ സ്നേഹിച്ചു എന്നത് കൊണ്ട് മാത്രം ആണ് ഞാൻ പാറുവിനെ വെറുതെ വിട്ടത്... എന്റെ പെങ്ങൾക്ക് അവനെക്കാൾ യോഗ്യതയുള്ള വേറൊരുത്തൻ വേറെ ഇല്ല.... " വളരെ ശാന്തമായിരുന്നു അവന്റെ ശബ്ദം... അവളും ചെറു പുഞ്ചിരിയോടെ അവനെ ചാരി ഇരുന്നു... "അതെ..എന്റെ പാറുവിനെ എങ്ങാനും കാര്യമായി ഉപദ്രവിച്ചിരുന്നെൽ സ്നേഹിക്കുന്നവൻ ആണെന്നൊന്നും ഞാൻ നോക്കില്ലായിരുന്നു.... കയറി അടിച്ചേനെ... " ഒരു പൊട്ടിച്ചിരിയോടെയായിരുന്നു അവളുടെ മറുപടി... അത് അവനിലും ചിരി നിറച്ചു... അവളുടെ നെറ്റിയിൽ മെല്ലെ വിരൽ വെച്ച് തട്ടി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story