നിഴലായ്: ഭാഗം 25

nizhalay thasal

എഴുത്തുകാരി: THASAL

"അത് പറ്റത്തില്ല.... " "എന്താടി പറ്റിയാൽ നുണച്ചിപാറു....അപ്പച്ചി പറയുന്നത് കേട്ടാൽ മതി.... " വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ നന്ദനും മണിയും കേൾക്കുന്നത് ഗൗതമിന്റെയും പാറുവിന്റെയും തല്ലാണ്,,, കൂടെ അച്ഛന്റെയും അമ്മയുടെയും മുത്തശിയുടെയും ചിരിയും കേൾക്കാം.... നന്ദൻ മണിയെ നോക്കി ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറിയതും നന്ദനെയും മണിയെയും കണ്ട് പെട്ടെന്നുള്ള ബോധത്തിൽ ഗൗതമും പാറുവും എണീറ്റു പോയി... പിള്ളേർക്ക് പേടി ഇത് വരെ തീർന്നിട്ടില്ല.... "അയ്യ... എന്താ ബഹുമാനം... നിന്ന് കാല് കഴക്കണ്ടാ.... ഇരി... ഇരി... " നന്ദൻ ആക്കി പറഞ്ഞു കൊണ്ട് സോഫയിൽ കയറി മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടന്നതും ഗൗതമും പാറുവും ചമ്മി ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.... മണി നന്ദന്റെ കാലിന്റെ അടുത്ത് തന്നെയായി ഇരുന്നതും നന്ദൻ കാല് എടുത്തു അവളുടെ മടിയിൽ കയറ്റി വെച്ചു....മണി മെല്ലെ കാലിലൂടെ തൊട്ടുഴിഞ്ഞു.... "നന്ദ.... ഞങ്ങൾ പറയുകയായിരുന്നു പാറുവിന്റെയും മണിയുടെയും കല്യാണം അങ്ങ് നടത്താം എന്ന്.... " അച്ഛൻ ആണ് സംസാരത്തിന് തുടക്കം കുറിച്ചത്.... "അതിനെന്താ അച്ഛാ... നമുക്ക് നടത്താന്നെ.... എല്ലാം നിങ്ങൾ തീരുമാനിച്ചാൽ മതി.... " നന്ദൻ കണ്ണടച്ച് കിടന്നു കൊണ്ട് പറഞ്ഞു... മണി അവനെ പുഞ്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു.... "മ്മ്മ്... പക്ഷെ അതല്ല പ്രശ്നം.... ഇവർ എല്ലാവരെക്കാളും മൂത്തത് നീയാ.... അതും പോരാഞ്ഞു ഗൗതമിന് ആണെങ്കിൽ മണിയുടെ വിവാഹം കഴിയാതെ പറ്റില്ല താനും....

ആദ്യം നിങ്ങൾ രണ്ട് പേർക്കും ആളെ കണ്ടത്തെണ്ടെ...... അതിന്റെതായ ഒരുക്കങ്ങൾ എല്ലാം വേണം... " കൂടെ അമ്മയുടെ വാക്കുകൾ കേട്ടതും രണ്ട് പേരും ഒരുപോലെ ഞെട്ടി.... നന്ദൻ കണ്ണുകൾ കുറുക്കി കൊണ്ട് എഴുന്നേറ്റു ഇരുന്നതും മണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "നിങ്ങൾ ഒക്കെ എന്താ ഈ പറയുന്നത്.... !!??"" നന്ദൻ ദേഷ്യത്തിൽ അലറി... "പിന്നെ നീ വിവാഹം ഒന്നും കഴിക്കാതെ ബ്രാഹ്മചാരിയായി കഴിയാം എന്നാണോ തീരുമാനിച്ചിരിക്കുന്നത്.... മോൾക്കും വേണ്ടേ ഒരു ജീവിതം....അല്ലാതെ നിന്നോടും ഗുസ്തി പിടിച്ചു ഇവിടെ തന്നെ നിൽക്കാം എന്ന് കരുതിയോ... " അച്ഛൻ ഇടപെട്ടതോടെ നന്ദൻ ദേഷ്യം കൊണ്ട് വിറച്ചു... "നിങ്ങൾ ഒക്കെ എന്താ കരുതിയത്.... ഇവളെ ആർക്കെങ്കിലും അങ്ങനെ കെട്ടിച്ചു കൊടുക്കാം എന്നോ.... " "ആർക്കെങ്കിലും അല്ലല്ലോ മോനെ... എല്ലാം അന്വേഷിച്ചു തന്നെ ആണല്ലോ.... നല്ലൊരു ചെക്കനെ..... " അച്ഛൻ പറഞ്ഞു തീരും മുന്നേ അവൻ ദേഷ്യത്തോടെ അച്ഛന് മുന്നിലേക്ക് വേണ്ടാ എന്ന രീതിയിൽ കൈ പൊക്കി... ആ നിമിഷം തന്നെ മണിയുടെ നേരെ തിരിഞ്ഞിരുന്നു.... "ഡീീ.... പറയടി... ശീമകൊന്നേ.... നിനക്ക് വേറെ കെട്ടണോഡി.... " അവൻ ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചതും മണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി....

"നിന്ന് മോങ്ങാതെ പറയടി... എല്ലാത്തിനോടും... നിനക്ക് എന്നെ മറന്നൊരു ജീവിതം ഉണ്ടാകുമോ..... " അവൻ വീണ്ടും ചോദിച്ചതും അവൾ വലതു കൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... "നിക്ക്.... ഇയാളെ മതി.... " നന്ദന് നേരെ കൈ ചൂണ്ടി കൊണ്ടുള്ള അവളുടെ പറച്ചിലിൽ നന്ദൻ ഒന്ന് തല ഉയർത്തി പിടിച്ചു കൊണ്ട് തന്നെ അവളെ ചേർത്ത് പിടിച്ചതും എല്ലാവരുടെയും കൂട്ടചിരിയാണ് അവിടെ മുഴങ്ങി കേട്ടത്.... രണ്ട് പേരും ഒരുപോലെ തല ഉയർത്തി ചെറിയ ഞെട്ടലിൽ മുന്നോട്ട് നോക്കിയതും എല്ലാവരും ചിരി കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെടുകയായിരുന്നു... പാറുവാണേൽ രണ്ട് പേരെയും നോക്കി കൊഞ്ഞനം കുത്തി കൊണ്ട് വീണ്ടും വാ പൊത്തി ചിരിച്ചു.... "ഇതിങ്ങനെ വരൂ എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു....... എന്തൊക്കെ ആയിരുന്നു.... കണ്ടാൽ അടി കൂടുന്നു....നേരിൽ കണ്ടാൽ മുഖം തിരിക്കുന്നു.... അവസാനം എല്ലാം ഇതേ... ഇവിടെ തീർന്നു.... എന്റെ ഈശ്വരാ ഞാൻ കരുതി എനിക്ക് നാല് കല്യാണം കൂടാം എന്ന്... ഇതിപ്പോ രണ്ടായി ചുരുങ്ങിയല്ലോ...." അമ്മയുടെ സംസാരം കേട്ടു എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു... മണി വേഗം നന്ദന്റെ കയ്യിൽ നിന്നും പിടഞ്ഞു മാറി..

. "എന്റെ മണി... നീ ഇങ്ങനെ ഒരു ജീവപര്യന്തം സ്വയമെ വാങ്ങണോ മോളെ.... മോൾക്ക്‌ ഇതിനേക്കാൾ നല്ല ക്ഷമയുള്ള ഒന്നിനെ കിട്ടില്ലേ.... " അച്ഛന്റെ വക കൂടി വന്നതോടെ മണിയും ഒന്ന് പൊട്ടിച്ചിരിച്ചു... "പറ്റിപ്പോയി അച്ഛാ.... എന്നാലും അച്ഛൻ മനസ്സ് വെച്ചാൽ ഈ ജീവപര്യന്തം നമുക്ക് റെദ് ആക്കാന്നെ.... " നന്ദനെ ഇടം കണ്ണിട്ട് നോക്കി അച്ഛനെ നോക്കി കണ്ണിറുക്കി കൊണ്ട് അവൾ പറഞ്ഞതും നന്ദന്റെ മുഖം വീർത്തു കെട്ടി.... എന്നിട്ടും ഒന്നും മിണ്ടിയില്ല.... ഒരൊറ്റ അടി അവളുടെ കയ്യിൽ.... അതായിരുന്നു അവന്റെ മറുപടി... ബാക്കി എല്ലാവരും ഞെട്ടി വാ തുറന്ന് നിൽക്കുന്ന സമയം മണി ചിരിച്ചു കൊണ്ട് കയ്യിലും പിടുത്തം ഇട്ടു ഉഴിഞ്ഞു.... "താങ്ക്സ്.......ഒരാഴ്ചയായി കിട്ടാതിരുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു അല്പം ശക്തി കുറഞ്ഞു പോയി.... നല്ലോണം ബൂസ്റ്റും ഹോർലിക്സും എല്ലാം കുടിക്കണം...വേണേൽ അല്പം പ്രോട്ടീൻ പൌഡറും വാങ്ങി കലക്കി കുടിച്ചോ..." ഇളിച്ചു കൊണ്ടുള്ള അവളുടെ സംസാരത്തിൽ ബാക്കിയുള്ളവർ ചിരി കണ്ട്രോൾ ചെയ്യാൻ കഷ്ടപ്പെടുകയാണ്... "രണ്ടും വന്നിരുന്നാൽ ഒരു അടി ഉറപ്പാ... അത് വിട്... കാര്യത്തിലേക്ക് കടക്ക്... നല്ലൊരു ദിവസം വെച്ച് എൻഗേജ്മെന്റ് നടത്തണം.... പിന്നെ....

" എന്തോ പറയാൻ വന്നു കൊണ്ട് അച്ഛൻ നിർത്തിയതും അച്ഛന്റെ നോട്ടത്തേ പിന്തുടർന്നു കൊണ്ട് എല്ലാവരുടെയും കണ്ണ് എത്തി നിന്നത് നന്ദന്റെ കയ്യൊക്കെ പിടിച്ചു നോക്കുന്ന മണിയിൽ ആണ്.... "ഇനി വല്ല ഇരുമ്പ് കൊണ്ടാണോ... ഏയ്‌... എന്നാലും... " അവൾ പിന്നെയും പിടിച്ചു നോക്കുകയാണ്... "നീ അവിടെ എന്ത് മാങ്ങയാടി കാണിക്കുന്നത്... " പാറു ഉറക്കെ ചോദിച്ചു... "അല്ല...വീട്ടിൽ വല്ല ഇരുമ്പ് ഉലക്കയും വാങ്ങിയാണോ ഇയാൾക്ക് തിന്നാൻ കൊടുക്കുന്നത് എന്ന് നോക്കിയതാ.... " കിളി പോയുള്ള മണിയുടെ സംസാരം കേട്ടു നന്ദൻ പിന്നെ ഒന്നും മിണ്ടാൻ അനുവദിക്കാതെ വാ പൊത്തി.... "അച്ഛൻ പറഞ്ഞോ... " അവൻ അനുവാദം നൽകിയതും അച്ഛൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്... മണി ആണെങ്കിൽ അവനിൽ നിന്നും കുതറി മാറി കൊണ്ടിരുന്നു.... "മ്മ്മ്.... മ്മ്മ്... മ്മ്മ്.... " അവളുടെ ഞെരക്കം കേട്ടതും നന്ദൻ നോക്കുമ്പോൾ അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ്... "മ്മ്മ്.. മ്മ്മ്... " "വിടാൻ അല്ലേ.... ഇനി മിണ്ടില്ല എന്ന് ഉറപ്പ് തന്നാൽ വിടാം... " "മ്മ്മ്... മ്മ്മ്..." അവന്റെ തലയിൽ ഒക്കെ കൈ വെച്ച് എന്തൊക്കെയോ പറയാൻ ശ്രമിച്ചതും നന്ദൻ അവന്റെ കൈ എടുത്തതും നല്ല ഒന്ന് തന്നെ അവന്റെ പുറത്ത് കൊണ്ടു... എല്ലാവരും ഇരിക്കുന്നത് കൊണ്ട് ഒന്നും മുഖത്ത് വരുത്താനും പറ്റുന്നില്ല.... "ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കുന്നോഡോ...കാലമാട... " അവൾ അവന് കേൾക്കാൻ പാകത്തിന് മുഖവും കൂർപ്പിച്ചു കൊണ്ട് പറഞ്ഞു...

"എന്താ നന്ദ നിന്റെ അഭിപ്രായം.... " പെട്ടെന്ന് അച്ഛൻ ചോദിച്ചപ്പോൾ ആണ് അവന്റെ ശ്രദ്ധ അങ്ങോട്ട്‌ പതിഞ്ഞത്... എന്താ നടന്നത് എന്ന് പോലും അറിയാത്ത ഒരുത്തൻ വായയും തുറന്ന് നോക്കി നിന്ന് പോയി.... "അമ്മായിയുടെ വീട്ടിൽ പോകുന്നതിനെ പറ്റിയാണ് ചോദിച്ചത്.... പോയില്ലേൽ കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന്.... " മണി പതിയെ ചെവിയിൽ പറഞ്ഞു... "ഏയ്‌ എന്ത് കുഴപ്പം... പോകണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം.... " നന്ദൻ വലിയ കാര്യം പോലെ പറഞ്ഞതും മണിയും പാറുവും ചാടി എഴുന്നേറ്റു പരസ്പരം കെട്ടിപിടിച്ചു സന്തോഷം പ്രകടിപ്പിക്കുകയാണ്.... ഗൗതം നന്ദനെ ദയനീയമായി ഒന്ന് നോക്കി.... നന്ദൻ ആണേൽ അതിന് ആരാ ഇപ്പൊ ഗോൾ അടിച്ചെ എന്ന മട്ടിലും.... "അപ്പോൾ മക്കൾ ഇനി കോളേജിൽ പോകണ്ട...ഏട്ടൻ പറഞ്ഞത് കേട്ടാൽ മതി.... പിന്നെ ചെറിയ എന്തെങ്കിലും ജോലി ഇവര് ഒപ്പിച്ചു തന്നോളും.... " അമ്മ പറയുന്നത് കേട്ടപ്പോൾ ആണ് നന്ദന് കാര്യം മനസ്സിലായത്.... പട്ടി.... നന്ദൻ മണിയെ ഒന്ന് നോക്കി കണ്ണുരുട്ടി... മണി ആണേൽ അവനെ കൊണ്ട് സെൽഫ് ഗോൾ അടിപ്പിച്ച സന്തോഷത്തിൽ നിൽക്കുകയാണ്.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഡാാ... ഗൗതമെ...." മുകളിലെക്കും നോക്കി കിടക്കുന്നതിനിടയിൽ നന്ദൻ വിളിച്ചു.... "മ്മ്മ്.... " ഗൗതം ഒന്ന് മൂളിയാതെയൊള്ളു... നന്ദൻ നോക്കുമ്പോൾ ആള് ഉറക്കത്തിൽ ആണ്.. നന്ദന് ചിരി വന്നിരുന്നു... ഏത് ഉറക്കത്തിലും തന്റെ വിളിക്ക് ഉത്തരം നൽകുന്നവൻ....നന്ദൻ കണ്ണുകൾ അടച്ചു കിടന്നു..

. "നന്ദ.... " പെട്ടെന്ന് ഗൗതമിന്റെ വിളി കേട്ടു നന്ദൻ കണ്ണ് തുറന്നു അവനെ നോക്കിയപ്പോഴും കണ്ടു ആള് കണ്ണടച്ച് അതെ കിടത്തം ആണ്.... "നോക്കിക്കോണെഡാാ എന്റെ മണിയെ.... " അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി വരുന്നത് നന്ദൻ ഒരു പകപ്പോടെ കണ്ടു.... "ഡാാ.... " "അറിയാം നോക്കും എന്ന്.... ചെറുപ്പം തൊട്ടേ ഈ നെഞ്ചിൽ ഇട്ടു വളർത്തിയവളാ.... പെട്ടെന്ന് പോകും എന്നറിഞ്ഞപ്പോൾ എന്തോ ഒരു വേദന.....ഞാൻ അവളുടെ ഏട്ടൻ ആയത് കൊണ്ടാകും അല്ലേഡാാ... " പറയുന്നതിനോടൊപ്പം അവൻ നിറഞ്ഞ കണ്ണുകളോടെ നന്ദനെ നോക്കി.... നന്ദൻ കാണുകയായിരുന്നു ആ ഏട്ടന് തന്റെ കുഞ്ഞ് പെങ്ങളോടുള്ള സ്നേഹം.... ഒരിക്കൽ പോലും അവളുടെ മുന്നിൽ അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടില്ല... ഇന്ന് അവൾക്ക് വേണ്ടി നിറയുന്നു.... "ഗൗതം....നീ മിണ്ടാതെ ഉറങ്ങാൻ നോക്കിക്കേ... " "എനിക്കിപ്പോഴും ഓർമയുണ്ടഡാ അവളെ ആദ്യമായി കണ്ടതും ആ കുഞ്ഞ് കവിളിൽ ഉമ്മ വെച്ചതും ഒക്കെ.... അന്ന് അവൾ തൊണ്ട കീറും പോലെ കരഞ്ഞു...നല്ല രസവായിരുന്നു ഒരു പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളെ കാണാൻ.... വലുതായി വരുമ്പോഴും അവളുടെ കൈ പിടിക്കാൻ ഞാനും നീയും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ.... അവളിലെ ഓരോ വളർച്ചയും കണ്മുന്നിൽ കണ്ട് വളർന്നവൻ അല്ലേടാ ഞാൻ.... ആരെയും കൂട്ടാതെ അച്ഛനും അമ്മയും അങ്ങ് പോയപ്പോൾ എനിക്ക് കൂട്ടായി ആ പതിനഞ്ചു വയസ്സുകാരി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.....

അവൾ വലിയ കുട്ടിയായി കല്യാണം ഒക്കെ ആയി എന്ന് വിശ്വസിക്കാം വിശ്വസിക്കാൻ കഴിയുന്നില്ലഡാ....ഇപ്പോഴും ഞാൻ നെഞ്ചിൽ കിടത്തി ഉറക്കിയിരുന്ന എന്റെ മണിക്കുട്ടിയല്ലേ അവൾ,,, എന്തോ ഉറക്കം കിട്ടുന്നില്ല...." അവൻ അസ്വസ്ഥതയോടെ ബെഡിൽ നിന്നും എഴുന്നേറ്റു.... നന്ദൻ അവനെ നോക്കി നിന്നതെയൊള്ളു.... കിടക്കയിൽ നിന്നും എഴുന്നേറ്റതും വാതിൽ തള്ളി തുറന്ന് കയറിയ മണി ഗൗതമിനെ ചുറ്റി പിടിച്ചു കരയാൻ തുടങ്ങിയിരുന്നു.... അത് ആദ്യമേ പ്രതീക്ഷിച്ച പോലെ ഏട്ടന്റെയും അനിയത്തിയുടെയും ഇടയിൽ ശല്യമായി തീരാതെ നന്ദൻ കണ്ണുകൾ അടച്ചു കിടന്നു.... "എന്താഡി....എന്തിനാ നീ കരയുന്നത്.... " അവളുടെ കണ്ണുനീർ നെഞ്ചിലേക്ക് പടർന്നതും ഗൗതം അവളുടെ മുടി ഇഴകളിലൂടെ തലോടി കൊണ്ട് ചോദിച്ചു.... അവളിൽ നിന്നും നേർത്ത തേങ്ങലുകൾ ഉയർന്നു.... "എനിക്ക് കല്യാണം വേണ്ടാ ഏട്ടാ... എനിക്ക് ഇവിടെ ഏട്ടന്റെ കൂടെ നിന്നാൽ മതി... എനിക്ക് പറ്റില്ല ഏട്ടാ... ഏട്ടൻ ഇല്ലാതെ.... " അവളുടെ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു... ഗൗതമിന്റെയും കണ്ണുകൾ നിറഞ്ഞു....എങ്കിലും ചുണ്ടിൽ ചെറു പുഞ്ചിരിയും.... "അപ്പൊ ആ കിടക്കുന്ന നിന്റെ ഗഡോൽഗജനോട് നീ എന്ത് സമാധാനം പറയും..... നിന്റെ റൂമിൽ കിടക്കുന്നില്ലേ ആ പാറുവിനോഡോ.....പറ.... "

അവൻ ചോദിച്ചതും മണി സങ്കടത്തോടെ അവനിൽ നിന്നും അടർന്നു മാറി... ഗൗതം ചിരിയോടെ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.... "ഒരു വയൽ അകലെ... അപ്പുറം നിന്ന് ഏട്ടാ എന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്തിൽ അതും വേറെ എങ്ങും അല്ലല്ലോ നന്ദന്റെ കൈകളിലേക്ക് അല്ലേ നീ പോകുന്നത്....ഈ ഏട്ടന് സന്തോഷം അല്ലേ മോളെ അത്... എന്റെ കുട്ടിയെ കാണാൻ തോന്നുമ്പോൾ വരാലോ... പിന്നെ നാളെ തന്നെ അല്ലല്ലോ നീ പോകുന്നത്... അത് വരെ എന്റെ കുട്ടി ഈ ഏട്ടന്റെ മുൻപിൽ കണ്ണ് നിറക്കരുത്...എല്ലാ സന്തോഷത്തോടെയാകണം നീ ഇവിടെ നിന്നും ഇറങ്ങേണ്ടത്...മനസ്സിലായോഡി പെണ്ണെ..... ഇനി കണ്ണ് തുടച്ചു പോയി ഉറങ്ങാൻ നോക്കിക്കേ......" അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി കൊണ്ട് ഗൗതം പറഞ്ഞതും അവൾ സങ്കടത്തിൽ ആണെങ്കിൽ കൂടി ഒന്ന് തലയാട്ടി കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു... ഇടയ്ക്കിടെ തല ചെരിച്ചു പിന്നിലേക്ക് നോക്കുന്ന മണിയെ കണ്ട് ഗൗതം തന്റെ സങ്കടം അവൾ അറിയാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നു.... കണ്ണുകൾ അടച്ചു കിടക്കുമ്പോഴും നന്ദന്റെ മനസ്സിൽ തന്റെ കുഞ്ഞ് പെങ്ങളുടെ മുഖം ആയിരുന്നു.... ജീവനോളം സ്നേഹിച്ച അവളും പടി ഇറങ്ങി പോകുമല്ലോ എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി.... അവനും അറിയാമായിരുന്നു നാല് പേർക്കും ഇന്ന് ഉറക്കമില്ലാ രാത്രി ആണെന്ന്.... ഉള്ളിലെ സ്നേഹം അത് പതിയെ അണപൊട്ടി ഒഴുകുകയാണെന്ന്,,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"അവള്മാരൊക്കെ എവിടെ അപ്പച്ചി.... " ചായ ഗ്ലാസും പിടിച്ചു കയ്യിലെ പത്രവുമായി തിണ്ണയിൽ കയറി ഇരുന്നു കൊണ്ട് ഗൗതം ചോദിച്ചു.... അമ്മ എല്ലാം ഒതുക്കി വെക്കുന്ന തിരക്കിൽ ആണ്... "മണി കുളപടവിലേക്ക് പോയതാണ്.... പാറു മുറ്റം തൂക്കുന്നുണ്ട്.....ഞങ്ങൾ ഇന്ന് തന്നെ തിരികെ പോകും ട്ടോ ഗൗതം.... " ഉത്തരത്തോടൊപ്പം തന്നെയുള്ള അവരുടെ വാക്കുകൾ കേട്ടു അവൻ പത്രത്തിൽ നിന്നും തല ഉയർത്തി ഒന്ന് നോക്കി... "അച്ഛന് ഓഫിസിന്റെ കാര്യങ്ങൾ നോക്കണ്ടേ... പിന്നെ നിശ്ചയത്തിനും കല്യാണത്തിനും എല്ലാം സമയം കുറിക്കാൻ പോണം...നിങ്ങളെ ഒന്നും വിട്ടാൽ ശരി ആവത്തില്ല എന്ന പറയുന്നേ.... പിന്നെ നന്ദന്റെ സ്വഭാവം അറിയാലോ ദേഷ്യം വന്നാൽ ആ പെണ്ണിനേ കൊട്ടി കൊണ്ടിരിക്കും.....ഇവിടെ നിന്നാൽ അത് കൂടത്തേ ഒള്ളൂ....." അമ്മയുടെ വാക്കുകൾക്ക് അവന്റെ കയ്യിൽ പുഞ്ചിരി മാത്രമായിരുന്നു ഉത്തരം.... ഇതെല്ലാം കേട്ടു കൊണ്ടാണ് അടുക്കള വഴി ഉള്ളിലേക്ക് കയറി വന്നത്...അവൻ നടുവും ഉഴിഞ്ഞു കൊണ്ട് അമ്മയെ ചുറ്റി പറ്റി നിന്നു... ഇടയ്ക്കിടെ ഗൗതമിന് നേരെ നോട്ടം എറിഞ്ഞപ്പോഴും അവൻ ചുണ്ടിലെ ചിരി മറച്ചു പിടിച്ചു കൊണ്ട് പത്രത്തിലെക്ക് ശ്രദ്ധ നൽകി.... "ടി... പാറു... നീ പോയി ആ കറിക്കുള്ളത് അരിഞ്ഞു വെച്ചേ....

അമ്മ പറഞ്ഞതും അവൾ ഓരോന്നായി ചെയ്യാൻ തുടങ്ങി.... ഇടക്ക് ഗൗതമിനെ നോക്കുമ്പോഴും അവൻ കാര്യപ്പെട്ട വായനയിൽ ആണ്.... "ഇങ്ങേർക്ക് എന്നെ ഒന്ന് നോക്കിക്കൂടെ....എവിടെ... പത്രത്തിൽ ആരാണാവോ കയറി ഇരിക്കുന്നത്.. ഇങ്ങനെ കണ്ണും തുറുപ്പിച്ചു നോക്കാൻ.... " പാറു ഓരോന്ന് എണ്ണിപെറുക്കി പറഞ്ഞു കൊണ്ട് കാരറ്റ് അറിയാൻ തുടങ്ങിയതും അവൻ അതിൽ നിന്നും കുറച്ചു വാരി വായിലേക്ക് ആക്കാൻ നിന്നതും പാറു അവനെ ഒരു നോട്ടമെ നോക്കിയൊള്ളു...എടുത്തത് മുഴുവൻ അവിടെ തന്നെ ഇട്ടു പോയി.... അവൾ ദേശിച്ചുള്ള നോട്ടം പിൻവലിക്കാതെ തന്നെ അത് വാരി വായിലേക്ക് കമിഴ്ത്തി.... "ടി..ടി... ആർത്തിപണ്ടാരമെ....ആ വെളളം കൂടി വായിലേക്ക് കമിഴ്ത്തടി... വെറും വയറ്റിൽ വാരി തിന്നാൻ വന്നതാ അവൾ.... " ഇട്ടത് മുഴുവൻ കഷ്ടപ്പെട്ടു ഇറക്കാൻ നോക്കുന്ന പാറുവിനെ കണ്ട് ഗൗതം ഒന്ന് ശബ്ദം കൂട്ടി പറഞ്ഞതും പാറു അവനെ ഒന്ന് കണ്ണുരുട്ടി കാണിച്ചു കൊണ്ട് എന്തോ വാശി പോലെ അതെല്ലാം ഇറക്കി.... "ദേ അമ്മാ...കേട്ടില്ലേ എന്നെ ആർത്തിപണ്ടാരം എന്ന്.... " "അവൻ പറഞ്ഞതിൽ എന്താടി തെറ്റുള്ളത്... എപ്പോ നിന്നെ കാണുമ്പോഴും വായ്ക്കകത്ത് എന്തെങ്കിലും ഉണ്ടാകും.... ഈ വെറും വയറ്റിൽ തുള്ളി വെളളം പോലും ഇറക്കാതെ അതെല്ലാം വാരി തിന്നാൻ നിന്നോട് ആരാടി പറഞ്ഞത്.... ഇനി മേലിൽ ഞാൻ തരുമ്പോൾ അല്ലാതെ എന്തെങ്കിലും തിന്നുന്നത് കണ്ടാൽ.... പോയി പുറത്തെ ബാത്‌റൂമിൽ വെളളം മുക്കി വെക്കടി...." അമ്മ ചീത്ത കണക്കെ തന്നെ പറഞ്ഞതും പാറു ചുണ്ടും കൂർപ്പിച്ചു കൊണ്ട് ഗൗതമിനെ ഒന്ന് നോക്കി... ഗൗതം അവളെ കളിയാക്കി ചിരിക്കുകയായിരുന്നു... അവൾ ദേഷ്യത്തോടെ അവന്റെ കാലിൽ തന്നെ ആഞ്ഞു ചവിട്ടി കൊണ്ട് പുറത്തേക്ക് ഓടി.... ഉള്ളിൽ നിന്നും ഡീീ...എന്ന അമ്മയുടെ അലർച്ച അവൾ കേൾക്കുന്നുണ്ടായിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story