നിഴലായ്: ഭാഗം 26

nizhalay thasal

എഴുത്തുകാരി: THASAL

"ഏത് നേരത്ത് ആണാവോ എന്റെ ദൈവമെ ആ കാരറ്റ് തിന്നാൻ തോന്നിയത്.... ഇത് എത്രാമത്തെ ബക്കറ്റാ ഈ കോരി ഒഴിക്കുന്നെ... " പുറകിലെ കിണറിൽ നിന്നും വെളളം കോരി ബാത്റൂമിലെ വലിയ ഡബ്ബ നിറക്കാൻ ഉള്ള ശ്രമത്തിൽ ആണ് പാറു... അതിനിടയിൽ എന്തൊക്കെയോ പെറുക്കി പറയുന്നുണ്ട്... അവളുടെ ചെയ്തികൾ വീക്ഷിച്ചു കൊണ്ടാണ് ഗൗതം പുറത്തേക്ക് ഇറങ്ങിയത്... അവനെ കണ്ടതും പാറു വെളളം കോരുന്ന ബക്കറ്റ് ഇട്ടു കിണറ്റിൽ രണ്ട് കുത്ത്... ദേഷ്യം... വെറും ദേഷ്യം.... അത് കണ്ടപ്പോൾ ഗൗതമിന് ചിരിയാണ് വന്നത്... അവൻ മുണ്ടും മടക്കി കുത്തി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതും കുടവും കയ്യിൽ പിടിച്ചു കൊണ്ട് പാറു ബാത്റൂമിലേക്ക് നടന്നു... "ടി... പാറു.... " "ഇയാള് മിണ്ടണ്ട.... " അവൻ എന്തോ പറയാൻ വന്നതും പാറു ഇടയിൽ കയറി ആജ്ഞ അങ്ങ് പുറപ്പെടുവിച്ചു... "ഓഹ്... വേണ്ടേൽ വേണ്ടാ... അവസാനം എന്ത് കൊണ്ട് പറഞ്ഞില്ല എന്നൊരു ചോദ്യം വരരുത്... "

"ഇല്ലായെ... എനിക്കിട്ടു താങ്ങിയിട്ട് നല്ലതൊന്നും ആ തിരുവാ കടന്നു വരില്ല എന്ന് അറിയാം... മിണ്ടാതെ ഒരു മൂലയിൽ ഇരുന്നാൽ മതി... എന്നെ ശരിക്കും അറിയാത്തതു കൊണ്ട ദേഷ്യം വന്നാൽ കില്ലാടിയാ...കില്ലാടി... " പാറു കത്തി കയറുകയാണ്.... ഗൗതം അവളെ നോക്കി ചിരി ഒതുക്കാൻ കഷ്ടപ്പെട്ടു കൊണ്ട് ആ തിണ്ണയിൽ തന്നെ ഇരുന്ന് അവളുടെ ചെയ്തികൾ കണ്ടു... അവൾ മുഖവും കയറ്റി കൊണ്ട് ഒരു പത്ത് റൗണ്ട് എങ്കിലും കുടവും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാണും... അതിന്റെ ഫലമായി ഡബ്ബയിൽ വെളളം നിറഞ്ഞു വന്നു.... ഗൗതം ആണെങ്കിൽ ഇപ്പൊ ചിരിച്ചു പൊട്ടും എന്ന രീതിയിൽ ഇരിക്കുകയാണ്... അത് കണ്ട് കൊണ്ടാണ് നന്ദൻ ഇറങ്ങി വന്നത്... ഉറക്കചടവ് വിട്ട് മാറാതെ കണ്ണും ചുളിച്ചു രണ്ട് പേരെയും ഒന്ന് നോക്കി ചെവിക്കു പിറകിൽ വെച്ച ബ്രെഷിൽ ചുമരിൽ തൂക്കിയ ബാസ്കറ്റിൽ നിന്നും പേസ്റ്റ് എടുത്തു തേച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു...

അതിനിടയിൽ പാറുവിന്റെ ചെയ്തികളെ നോക്കി കണ്ണും മിഴിച്ചു കളിയാലെ ചിരിക്കുന്നുണ്ട്...അവൻ ബ്രെഷ് ചെയ്തു കൊണ്ട് മെല്ലെ നടന്നു ബാത്‌റൂമിലേക്ക് നടന്നു... വളരെ കൂൾ ആയി പൈപ്പ് തിരിച്ചു മുഖം കഴുകുന്നവന്നവനെ കണ്ട് അറിയാതെ തന്നെ അവളുടെ കയ്യിലെ ബക്കറ്റ് കിണറ്റിലേക്ക് തന്നെ വീണു... നന്ദൻ ആണെങ്കിൽ തിരികെ പോകുമ്പോൾ അവളെ നോക്കി ഒന്ന് പുച്ഛിച്ചു... " എക്സസൈസ് വല്ലതും ആണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ ആ അമ്മിക്കല്ല് എടുത്തു പൊക്കിയാൽ പോരെ വെറുതെ കിണറ്റിലെ വെളളം വറ്റിക്കാൻ.... " അവൻ ഒരു കൂസലും കൂടാതെ പറഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് കയറി പോകും വരെ പാറു അതെ നിർത്തം തന്നെ... കയ്യിന്റെ മുഷ്ടിയും ചുരുട്ടി ഇപ്പൊ പൊട്ടും എന്ന രീതിയിൽ നിൽക്കുന്ന പാറുവിനെ കണ്ട് ഗൗതം അറിയാതെ പൊട്ടി പൊട്ടി ചിരിച്ചു പോയി....

"യു ചീറ്റ്.... ബ്ലഡി റാസ്കൽ.... " പാറു നിറത്തിലെ സോന എബിയുടെ ഇഷ്ടം അറിഞ്ഞു അലറിയ പോലെ അലറി വിളിക്കുകയാണ്... ഗൗതം ചിരി ഒതുക്കാൻ കഷ്ടപ്പെട്ടു കൊണ്ട് തിണ്ണയിൽ തന്നെ ഇരുന്നു... "നിന്നോട് ഞാൻ പറയാൻ വന്നതല്ലേടി.... ഇന്ന് ബുധൻ ആണ്... ലൈൻ വെളളം വരുന്ന ദിവസം.... എന്റെ ദൈവമെ....ഞാൻ ജീവിതത്തിൽ ഇങ്ങനെ ഒരു കോമഡി കണ്ടിട്ടില്ല..... അയ്യോ..... ഇനിയും ചിരിക്കാൻ വയ്യായെ.... " ഗൗതം പൊട്ടി പൊട്ടി ചിരിച്ചു... പാറു ദേഷ്യം സഹിക്കാൻ വയ്യാതെ അടുത്ത് ഉണ്ടായിരുന്ന കപ്പ്‌ വെച്ച് ഒറ്റ ഏറ്...ചെന്ന് കൊണ്ടത് പത്രങ്ങൾ അട്ടി വെച്ച സ്റ്റാന്റിലും.... പത്രങ്ങൾ മറിഞ്ഞു വീണു.... "ഡി... പാറു... എന്താടി അവിടെ.... " അകത്തു നിന്നും അമ്മയുടെ വിളി എത്തി.... "അത് അപ്പച്ചി.... " ഗൗതം എന്തോ പറയാൻ തുടങ്ങിയതും കാണുന്നത് പറമ്പ് വഴി ഓടുന്ന പാറുവിനെയാണ്... ഗൗതമിന് ചിരി കണ്ട്രോൾ ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ല....

"ഇതിനെ മേയ്ക്കാൻ കുറച്ചു കഷ്ടപ്പെടും.... " അവൻ സ്വയമെ പറഞ്ഞു കൊണ്ട് വീണ പത്രങ്ങൾ എല്ലാം പെറുക്കി എടുക്കാൻ തുടങ്ങി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നീ എന്താടി ഇങ്ങനെ ഇരിക്കുന്നെ.... " മറപ്പുരയിൽ നിന്നും വസ്ത്രം മാറ്റി ഇറങ്ങി വന്ന മണി കാണുന്നത് പടവിലും താടക്കും കൈ കൊടുത്തു ഇരിക്കുന്ന പാറുവിനെയാണ്.... പാറു ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പെട്ടെന്ന് തന്നെ നോട്ടം മാറ്റി.... "ഒന്നും ഇല്ല.... " അവൾ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞതും മണി പടവിൽ അലക്കി വെച്ച വസ്ത്രങ്ങൾ കയ്യിൽ ഒതുക്കി കൊണ്ട് പാറുവിനെ ഒന്ന് സംശയിച്ചു നോക്കി... അവളുടെ നോട്ടം കണ്ടതും പാറുവിന് ഓർമ വന്നത് ഗൗതമിന്റെ അവിഞ്ഞ ചിരിയാണ്... പാറു ദേഷിച്ചു കൊണ്ട് ഒരു നിമിഷം അവളെയും നോക്കി.... "നിന്റെ ഏട്ടൻ ഉണ്ടല്ലോ... എന്താണ് പേര്... ആ ഗൗതം... അയാളുണ്ടല്ലോ... ചെറ്റയാണ്... വെറും ചെറ്റ....മനുഷ്യനെ കളിയാക്കാൻ മാത്രം അറിയുള്ളു...

നിന്റെ ഏട്ടൻ ആയി പോയി.. അല്ലേൽ അടിച്ചു.... തിരിച്ചു.... ചവിട്ടി കൂട്ടി.. വല്ല കുപ്പയിലും.... ദൈവമേ ദേഷ്യം തീരുന്നില്ലല്ലോ.... " എന്തൊക്കെയോ പെറുക്കി കൂട്ടി പറഞ്ഞു കൊണ്ട് കുളപടവിൽ നിന്നും വാതിലും തുറന്നു പോകുന്ന പാറുവിനെ കണ്ട് മണി അത്ഭുതത്തോടെ നോക്കി.... "ഇവൾക്കിത് എന്താ പറ്റിയത്...ഇനി വല്ല ഇടത്തും തല ഇടിച്ചു വീണോ... ഏയ്‌...അപ്പൊ വട്ട് മാറുകയല്ലേ ചെയ്യേണ്ടത്... " മണി ആലോചനയിൽ ആണ്.... മണി വീട്ടിൽ എത്തിയതും കാണുന്നത് ഒരു ബാത്‌റൂമിന് വേണ്ടി തല്ലു കൂടുന്ന ഗൗതമിനെയും പാറുവിനെയും ആണ്... മണി അവരെ അത്ഭുതത്തോടെ നോക്കി നിന്നു... പാറു അവനെ പിടിച്ചു ഉന്തി പുറത്തേക്ക് എത്തിച്ചു കൊണ്ട് ഓടി ബാത്‌റൂമിൽ കയറി ഡോർ അടച്ചു..... ഗൗതം ആണെങ്കിൽ ഇതെന്തു സാധനം എന്ന കണക്കെ അവൾ പോയ വഴിയേ നോക്കുകയാണ്.... "ഡി... പാറു നീ നേരത്തെ കുളിച്ചതല്ലേ ഒള്ളൂ.... " ഒരു നേരം കുളിക്കാൻ മടി പിടിച്ചു ഇരിക്കുന്ന പാറു വീണ്ടും കയറിയത് കണ്ട് മണി ചോദിച്ചു പോയി.... "അതിനെന്താ ഞാൻ മുക്കി വെച്ച വെളളം...

അതിൽ കുളിക്കാൻ ഉള്ള അവകാശം എനിക്കാ .... അതിൽ ഒരു തെണ്ടിയും കുളിച്ചു കുട്ടപ്പൻ ആകണ്ട.... " പാറു വിളിച്ചു പറയുന്നത് കേട്ടു മണി വായയും തുറന്ന് ഗൗതമിനെ നോക്കി പോയി....ഗൗതം ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ട്.... "അവള് രണ്ട് ബക്കറ്റ് വെള്ളം മുക്കി അയ്നാണ്....അവളുടെ അഹങ്കാരം... ഇറങ്ങഡി കൊതിച്ചി പാറു... " അവൻ കളിയാലെ പറഞ്ഞു... "രണ്ടല്ല പന്ത്രണ്ട് ബക്കറ്റ്.... ശരിയാ നല്ല അഹങ്കാരം ഉണ്ട്.... ഇറങ്ങാൻ എനിക്ക് സൗകര്യം ഇല്ല.... താൻ പോയി കേസ് കൊടുക്കഡോ മാങ്ങാണ്ടി മോറ.... " പാറുവും ഒട്ടും വിട്ട് കൊടുക്കാതെ പറയുന്നുണ്ട്... ഗൗതം ഒന്ന് ചൂളി കൊണ്ട് മണിയെ നോക്കിയതും അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് എങ്ങോട്ടോ നോക്കി നിൽക്കുകയാണ്... "എന്ന ഞാൻ അങ്ങോട്ട്‌.... " ഗൗതം ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... "ഏട്ടാ അങ്ങോട്ട്‌ അല്ല ഇങ്ങോട്ട് ഈ വഴി പോയാൽ കുളത്തിൽ എത്താം.... " മണി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു...

ഗൗതം ആകെ നാറിയ അവസ്ഥയിൽ തിരിഞ്ഞു നടന്നു... "ഓഹോ... ഇങ്ങനെയും ഒരു വഴി ഉണ്ടായിരുന്നോ...ഞാൻ അറിഞ്ഞില്ല.... " ഗൗതം ഇടം കണ്ണിട്ട് മണിയെ നോക്കി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... "ഇങ്ങനെയെ വഴി ഒള്ളൂ.... " മണി അർത്ഥം വെച്ച് പറഞ്ഞു കൊണ്ട് അലക്കിയ വസ്ത്രങ്ങൾ അയയിൽ വിരിക്കാൻ തുടങ്ങിയതും ഗൗതം ചമ്മിയ രീതിയിൽ ഒന്ന് ഇളിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഡി....മണി... " നന്ദനും ഗൗതമും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ തന്നെ നന്ദന്റെ വിളി എത്തി... ഉള്ളിൽ എന്തോ തിരക്കിൽ ആയിരുന്ന മണി ദാവണി തലയിൽ കയ്യും തുടച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ധൃതിയിൽ വന്നു... ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല....അവൾ തന്നെ പത്രത്തിൽ നിന്നും പുട്ട് എടുത്തു ആദ്യം തന്നെ ഗൗതമിന്റെ പത്രത്തിലെക്ക് വെച്ച് കൊടുത്തു... അതിന് മുകളിൽ കുറച്ചു കടലകറിയും ഒഴിച്ചു കൊടുത്തു കൊണ്ട് പോകാൻ നിന്നതും നന്ദന്റെ പിടി അവളിൽ വീണിരുന്നു...

അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും അവൻ അല്പം ഗൗരവത്തോടെ അവളെ നോക്കുകയായിരുന്നു..... "അല്ല ഞാൻ അല്ലേ നിന്നെ വിളിച്ചത്....എന്നിട്ട് കൊടുത്തത് അവനും... " നന്ദൻ അല്പം പരിഭവം നിറച്ചു കൊണ്ട് പറഞ്ഞതും മണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി.... അവൾ ഒന്നും മിണ്ടാതെ തന്നെ അവന്റെ പ്ലേറ്റിലേക്കും പുട്ട് എടുത്തു വെച്ച് കൊടുത്തു... അതിന് മേലേക്ക് ആയി കുറച്ചു കറി കൂടി തൂവിയതും ചെറു ചിരിയോടെ അവൻ കഴിക്കാൻ തുടങ്ങുന്നത് കണ്ട് ഉള്ള് നിറഞ്ഞ സന്തോഷത്തോടെ അവൾ രണ്ട് പേരെയും മാറി മാറി നോക്കി.... ഗൗതമിന്റെ ആദ്യത്തേ ഉരുള അവൾക്ക് വേണ്ടി മാത്രം ഉള്ളതാണ്... അവൻ മെല്ലെ അവൾക്ക് നേരെ നീട്ടിയതും അവൾ അത് കൊതിയോടെ തന്നെ കഴിച്ചു.... അതിൽ ഒരു ഏട്ടന്റെ സ്നേഹം കൂടി കലർന്ന രുചി ഉണ്ടായിരുന്നു.... "ഇപ്പോഴും ചെറിയ കുട്ടി ആണെന്ന വിചാരം....എനിക്കും ഉണ്ടൊരു ഏട്ടൻ... " പാറു അല്പം കുശുമ്പോടെ പറഞ്ഞു...

അവളുടെ ഭാവം കണ്ട് നന്ദന് ചിരി പൊട്ടുന്നുണ്ടായിരുന്നു... "നിനക്ക് തരാൻ ഒക്കെ ആഗ്രഹം ഉണ്ട്.... പിന്നെ ചെറിയൊരു പേടി ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ ആകോ എന്ന്... അവസാനം ഒരു പിടി ഞാനും ബാക്കിയുള്ളത് മുഴുവനും നീയും കഴിക്കും.... " നന്ദൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞതും ബാക്കിയുള്ളവരും കൂടെ കൂടി... അതോടെ പാറുവിനങ്ങ് എറിഞ്ഞു കയറി... ഓടി വന്നു അവന്റെ കയ്യിൽ ഇരുന്നത് മുഴുവൻ വായിലാക്കുമ്പോൾ അവൾ യുദ്ധം ജയിച്ച പോരാളി ആയിരുന്നു.... നന്ദൻ മനസ്സറിഞ്ഞു ഒന്ന് ചിരിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 വാഷ് ബേസിൽ നിന്നും കൈ കഴുകി തിരിഞ്ഞപ്പോൾ തന്നെ കണ്ടു തനിക്ക് വേണ്ടി ഒരു ടർക്കിയും പിടിച്ചു കാത്തിരിക്കും നിൽക്കുന്ന മണിയെ... നന്ദൻ അതൊന്നും കാര്യമാക്കാതെ അവളുടെ ദാവണി ശീലം എടുത്തു മുഖം തോർത്തി...

അത് പ്രതീക്ഷിച്ച പോലെ തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു.... "ഇന്ന് നീ വായന ശാല വരെ ഒന്ന് പോണം... വേണു മാഷിനോട് പറഞ്ഞു ഞാൻ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്.... " കൈകൾ ദാവണി ശീലയിൽ തുടച്ചു കൊണ്ടുള്ള നന്ദന്റെ വാക്കുകൾ കേട്ടതും അവൾ സങ്കടം നടിച്ചു കൊണ്ട് അവനെ നോക്കി... "അവിടെ പുസ്തകത്തിന്റെ കാര്യങ്ങൾ നോക്കിയാൽ മതി.... വേറൊന്നും വേണ്ടാ... അന്ന് ഗൗതം നിന്റെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാ.... പിന്നെ... നിന്റെ കുറച്ചു പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് ചോദിച്ചിരുന്നു... അതിന് നിന്റെ അപ്രൂവ് വേണം... അതിന്റെ കാര്യങ്ങളും നോക്കിക്കോ...." അവൻ പറഞ്ഞതും അവൾ യാന്ത്രികമായി തലയാട്ടി.... "നീ പുതിയ ഒന്ന് എഴുതുന്നില്ലേ.... " "മ്മ്മ്... മുഴുവൻ ആയിട്ടില്ലല്ലോ നന്ദേട്ടാ.... " "ആ.... അത് മുഴുവൻ ആയിട്ട് മതി....

പിന്നെ നന്നായി എഴുതിക്കോണം.... എന്നെ നിരാശനാക്കരുത്...." ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയുമായി മീശയും പിരിച്ചു കൊണ്ട് നന്ദൻ പറയുന്നത് കേട്ടു അവൾ ആ പുഞ്ചിരിയോടെ തന്നെ തലയാട്ടി... അവൻ അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പുറത്തേക്ക് നടന്നതും അവളും അവന്റെ പിന്നാലെ തന്നെ പോയി... അതെല്ലാം കണ്ട് പുഞ്ചിരിയോടെ നിൽക്കുമ്പോഴും ഗൗതമിന്റെ ഉള്ളിൽ ഒരു ആശ്വാസം ആയിരുന്നു.... തന്റെ പെങ്ങളെ നന്നായി മനസിലാക്കുന്നവന്റെ കയ്യിൽ എൽപ്പിക്കുന്നതിന്റെ ആശ്വാസം... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഡി... ഒരു രസം ഇല്ലല്ലേ.... " മരത്തിലും കയറി ഇരുന്നു കൊണ്ട മണി ചോദിച്ചതും തൊട്ടടുത്ത് ഇരുന്നു മാമ്പഴം കഴിക്കുന്ന പാറു അവളെ സംശയത്തോടെ ഒന്ന് നോക്കി... "രസമുണ്ടല്ലോ.... നല്ല മധുരം... നീ ഒന്ന് കടിച്ചു നോക്കിക്കേ.... " അവളുടെ വായിലേക്ക് കുത്തി കയറ്റി കൊണ്ട് പാറു പറഞ്ഞതും മണിയും ഒരു കഷ്ണം കഴിച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി...

"അതല്ലഡി പൊട്ടിക്കാളി... വെറുതെ ഇങ്ങനെ ഇരിക്കുന്നു... നടക്കുന്നു..സംസാരിക്കുന്നു... എന്നല്ലാതെ ഒരു എന്റർടൈൻമെന്റ് ഇല്ലല്ലോ....അതാ പറഞ്ഞത് ഒരു രസം ഇല്ലാന്ന്... ജീവിതമേ മടുത്തു പോയാച്ച്.... " മണി എല്ലാം സ്‌പ്ലൈൻ ചെയ്തു കൊണ്ട് പറഞ്ഞതും പാറുവും ആലോചനയിൽ ആണ്... പിന്നെ എന്തോ ഓർത്ത പോലെ ഒന്ന് ഞെട്ടി... "വേണ്ടാ.. വേണ്ടാ... നിന്റെ എന്റർടൈൻമെന്റ് ഞാനില്ല...ഇത് പോലെ എന്റർടൈൻമെന്റിന് മാവിൽ കയറിയതിന്റെ വേദന കാലിൽ നിന്നും പോയിട്ടില്ല.... വേദന കൊണ്ട് സ്വർഗവും നരകവും ഒരുമിച്ചു കണ്ടു....അടിച്ചു കാലിന്റെ തൊലി ഉരിച്ചു കളഞ്ഞില്ലേ ഏട്ടൻ....എനിക്ക് വയ്യ ഇനിയും കൊള്ളാൻ.... " പാറു പാടെ കയ്യൊഴിഞ്ഞു... മണി ആണേൽ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി... "പിന്നെ പറയുന്നത് കേട്ടാൽ തോന്നും ആദ്യമായി തല്ലു കിട്ടുന്നത് ആണെന്ന്.... ഓർമ വെച്ച നാള് മുതൽ അറഞ്ചം പുറഞ്ചം കിട്ടുന്നതല്ലേ....

നാണം ഉണ്ടോഡി എന്നിട്ട് വേദനിക്കുന്നു എന്ന് പറയാൻ... നീ വന്നേ... നമുക്ക് പാടത്തു പോയി നോക്കാം.... അവിടെ ആരെങ്കിലും ഒക്കെ ഉണ്ടാകും.... " സംസാരത്തോടൊപ്പം തന്നെ ചാടി ഇറങ്ങിയ മണിയോടൊപ്പം മാങ്ങാണ്ടി വലിച്ചെറിഞ്ഞു കയ്യിൽ പറ്റി പിടിച്ച നീര് ദാവണിയിൽ തുടച്ചു കൊണ്ട് പാറുവും ചാടി.... ഓരോന്ന് സംസാരിച്ചു കൊണ്ട് വയലിൽ എത്തിയതും അവിടെ നെൽകതിരുകൾ കൊയ്യുന്ന തിരക്കിൽ ആണ് ഒരുകൂട്ടം സ്ത്രീകളും പുരുഷൻമാരും.... "അല്ല ആരാത്....വായിൽ വാളും വെച്ച് നടക്കുന്ന ഉണ്ണിയാർച്ച അല്ലായോ.... " അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ് ആരുടെയോ ശബ്ദം കേട്ടു തൊട്ടപ്പുറത്തേ ഏറു മാടത്തിലേക്ക് നോക്കിയതും അവിടെ ഉണ്ടായിരുന്നു നാട്ടിൽ കൂലിയും വേലയും ഇല്ലാതെ നടക്കുന്ന കുറച്ചെണ്ണം,,,, പാറുവിന് ചൊറിഞ്ഞു കയറി എന്തോ പറയാൻ ഒരുങ്ങിയതും മണി തടഞ്ഞു വെച്ചു... കുട്ടി അച്ചടക്കത്തിന്റെ ആളാ...

. "അല്ലാന്നു തോന്നാൻ മാഷിന് ഉണ്ണിയാർച്ചയെ നേരിൽ കണ്ട പരിജയം ഒന്നും ഇല്ലല്ലോ.... " മണിയുടെ ഡയലോഗ് കേട്ടു പാറു മണിയെ ഒന്ന് അടിമുടി നോക്കി... ഉണ്ണി മായ....ജഗന്നാദന്റെ ഉണ്ണി മായ... ട്ടടടം... ട്ടടടം... ട്ടട...ട്ടട്ടാട്ടാട്ടാ... ട്ടട്ടാട്ടാട്ടാട്ടാ.... ഫീൽ ദ ആറാം തമ്പുരാൻ bgm.... മണി കിട്ടിയ ബിജിഎമ്മിൽ സന്തുഷ്ടയാണ്... "ആ ഡയലോഗ് അങ്ങനെ അല്ലല്ലോ... " പാറു പതിയെ മണിയുടെ ചെവിയിൽ ആയി ചോദിച്ചു... "ഇങ്ങനെയും പറയാം... " മണി ഒന്ന് ഇളിച്ചു... "അയ്യ ചീഞ്ഞ കോമഡി.... " അതിലൊരുത്തൻ കളിയാക്കി വിളിച്ചു പറഞ്ഞു..... "അതങ്ങനെയാ.... മഞ്ജു വാര്യർ പറയുമ്പോൾ ആഹാ... ഞാൻ പറയുമ്പോൾ ഓഹോ.... കഷ്ടമാണ്... " മണി പരിഭവിച്ചു.... "ഇതും ഓടി പോയതാ മോളെ.... അന്നും ഇന്നും ഒരേ കോമഡി.... ചേഞ്ച്‌ വേണം " "അങ്ങനെ ആണേൽ ഞങ്ങൾക്കും പറയാൻ ഉണ്ടല്ലോ ചില കണക്കുകൾ... പണ്ടും നിങ്ങളെ കാണുമ്പോൾ ഒരു ജോലിയും കൂലിയും ഇല്ലാതെ ഇങ്ങനെ തൂണും ചാരി ഇരിപ്പല്ലേ....

ഇന്നും അത് പോലെ തന്നെ വല്ല.. ചേഞ്ചുമുണ്ടോ... പിന്നെ ഞങ്ങൾ മാത്രമെന്തിനാ ചേഞ്ച്‌ വരുത്തുന്നെ.... " മണി കത്തികയറി... അതോടെ അവർ ആകെ നാണം കെട്ട അവസ്ഥ...പാടത്തു പണി എടുക്കുന്നവർ പോലും ചിരിച്ചു.... "കണ്ടോ...ഈ ദിവാകരേട്ടന് നിങ്ങളുടെ അച്ഛന്റെ ഒക്കെ പ്രായം കാണും....എന്നിട്ട് അദ്ദേഹം പോലും പണി എടുക്കുന്നു... ഇവിടെ കുറച്ചെണ്ണം ഉണ്ട്....രാവിലെ തുടങ്ങും ചാഞ്ഞും ചെരിഞ്ഞും.... സ്വന്തം കുടുംബത്തിന് ഉപകാരം ഉണ്ടാക്കിക്കൂടെഡോ.... " കിട്ടിയ അവസരത്തിൽ പാറു അങ്ങ് പറഞ്ഞതും മണി അവളെ നോക്കി വേണ്ടാ എന്ന രീതിയിൽ ഒന്ന് തലയാട്ടി...

കാരണം... കാരണം ഉണ്ടേ...പഠിക്കാൻ പോകുമ്പോൾ വർക്ക്‌ ചെയ്യണം എന്ന ഒറ്റ കാരണം കൊണ്ട് പഠിപ്പ് മുടക്കിയ പൈതങ്ങളാ... "ഡാ പിള്ളേരെ ഇവരുടെ വായയിൽ നിന്നും കേൾക്കാതെ എഴുന്നേറ്റു പോടാ.... വല്ല കടത്തിണ്ണയിലും പോയി ഇരിക്ക്... കുടുംബത്തിന് വരുമാനം ആകട്ടെ.... " ദിവാകരെട്ടൻ കൂടെ പറഞ്ഞതും അവന്മാർ ഇളിച്ചു കൊണ്ട് വരമ്പത്തേക്ക് ചാടും ഇറങ്ങി.... "ഓയ്... പോകല്ലേ... ബാക്കി കൂടെ കേട്ടിട്ട് പോ..." പിന്നിൽ നിന്നും പാറുവും മണിയും വിളിച്ചു പറഞ്ഞു എങ്കിലും അവന്മാർ ആണെങ്കിൽ നാവിന് ലൈസെൻസ് ഇല്ലാത്ത പിള്ളേര എന്തെങ്കിലും വിളിച്ചു പറയും എന്ന് പേടിച്ചു ഒറ്റ മുങ്ങൽ.... പാറുവും മണിയും പരസ്പരം കയ്യിൽ അടിച്ചു ചിരിച്ചു കൊണ്ട് പാടത്തേക്ക് ഇറങ്ങി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story