നിഴലായ്: ഭാഗം 3

nizhalay thasal

എഴുത്തുകാരി: THASAL

"സോറി.... " അത് മാത്രം ആയിരുന്നു അവൻ പറഞ്ഞത്,, അവൾ യാതൊരു ഭാവമാറ്റവും കൂടാതെ അവനെ നോക്കി,,,, പിന്നെ അവന്റെ കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അവൻ നിസംഗതയോടെ അവളെ നോക്കി നിന്നു,,,, കയ്യിലെ പത്രം ടേബിളിൽ വെച്ചപ്പോഴേക്കും അപ്പച്ചിയും അച്ഛനും എല്ലാം വന്നിരുന്നു,,, അവരെ കണ്ടതും നന്ദൻ പിന്നെ ഒന്നും മിണ്ടാതെ കസേരയിൽ കയറി ഇരുന്നു,,,, "അപ്പച്ചി,,,, ഞാൻ പോയിട്ടൊ,,, അവിടെ മുത്തശ്ശി തനിച്ചാ,,,," "അതെന്ത് പോക്കാ മോളെ,,, ഒന്നും കഴിക്കാതെയോ,,, അമ്മയെ നന്ദൻ പോയി കൊണ്ട് വന്നോളും,,,, നിങ്ങളോടൊക്കെ എത്ര തവണ പറഞ്ഞതാ അവിടെ തനിച്ചു നിൽക്കണ്ട എന്ന്,, നിങ്ങളും എന്റെ മക്കള് അല്ലേ,, ഇങ്ങ് പോര്,,, ഇവിടെ നിക്കാലോ എല്ലാർക്കും,,,, " അപ്പച്ചിയുടെ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു,, എങ്കിലും അത് പുഞ്ചിരിയിൽ ഏറ്റു വാങ്ങി കൊണ്ട് അവൾ അവരുടെ കവിളിൽ ഒന്ന് ചുംബിച്ചു,,, "അതൊന്നും വേണ്ടാ എന്റെ അപ്പച്ചികുട്ടി,,, അവിടെ ഞങ്ങള് മാത്രം അല്ല,,,, മൂന്ന് ആത്മാക്കൾ ആണ് ഉള്ളത്,,, മുത്തശ്ശനും അമ്മയും അച്ഛയും എല്ലാം അവിടെ ഉണ്ട്,,, ഇങ്ങോട്ട് വന്നാൽ അവർക്കും കാണില്ലേ സങ്കടം,,,,

പിന്നെ ഇടയ്ക്കിടെ വലിഞ്ഞു കയറി ഇവിടെ വരുന്നതിന്റെ സുഖം അത് ഒന്ന് വേറെ തന്നെയാ,,,,,ഞാൻ പോയിട്ടൊ,,, പിന്നെ വരാവേ......" അത്രയും പറഞ്ഞു എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ തിരികെ നടന്നു,, അപ്പോഴും അവൾ കാണുന്നുണ്ടായിരുന്നു,,, തന്നെ നോക്കുന്ന നന്ദനെ,,,,, അവൾ മനഃപൂർവം അവനെ ഒന്ന് നോക്കുകയോ പതിവ് കുസൃതിയിൽ നിൽക്കുകയോ ചെയ്തില്ല, അത് അവനും ഒരു വിഷമം തന്നെ ആയിരുന്നു,, അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു പോയതും പാറു ഒന്ന് ആക്കി ചുമച്ചു,,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 നീലാകാശം പീലി വിരിക്കും പച്ച തെങ്ങോലാ.. പാട്ടും പാടി ദാവണി തലയും കറക്കി വീട്ടിലേക്ക് കയറുന്ന അവളെയും കാത്തു മുത്തശ്ശി ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു,,, "ന്റെ കുട്ട്യേ,,, രാവിലെ ഒരിറ്റു വെളളം പോലും ഇറക്കാതെ പോയതല്ലേ,,, എന്നിട്ട് വരുന്നത് ഇപ്പോഴാണോ,,, " മുത്തശ്ശിയിൽ ആകുലത നിറഞ്ഞു,, അവൾ പതിവ് പാട്ടോടെ തന്നെ ഉള്ളിലേക്ക് കടന്നു,,, "ഞാൻ കഴിച്ചൂലോ,,, നല്ല പുട്ടും പപ്പടവും കഴിച്ചു,,,,, " അവൾ വീമ്പോടെ അവരുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു കൊണ്ട് പറഞ്ഞതും അവർ ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തലോടി,, "ഇന്ന് എന്താ പറ്റിയെ,,,, പതിവ് പരിക്കുകൾ ഒന്നും കാണാൻ ഇല്ലല്ലോ,,,, "

അത് വരെ ചിരി വാത്സല്യം ആണെന്ന് കരുതിയ മണി കുട്ടിക്ക് അപ്പോഴാണ് മനസ്സിലായത്,,, ഇത് മറ്റേത,,,,ആക്കിയ ചിരി,,,അവൾ മുഖം ഒന്ന് കോട്ടി കൊണ്ട് അവരുടെ അടുത്ത് നിന്ന് മുടി എടുത്ത് മാറ്റി കൊണ്ട് എഴുന്നേറ്റു,,, "ഇല്ല,,, ഇനി ഒരുകാലത്തും ഉണ്ടാവുകയും ഇല്ല,,, " അവൾ വീറോടെ പറഞ്ഞു,, അവർ ചിരി കടിച്ചു പിടിച്ചു നിൽക്കുകയായിരുന്നു,,, "എന്ത് പറ്റി എന്റെ പേരകുട്ടികൾക്ക് ബുദ്ധി വന്നോ,,, !!!???" അവർ ചോദിച്ചതും മണികുട്ടി അവരെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി,,, "ദേ,, മുത്തശ്ശി,,,, ഞാൻ അയാളോട് പിണങ്ങിയതാ,,, ഇനി ഒരിക്കലും മിണ്ടുകയും ഇല്ല,,,, " "ഓഹോ,,, അപ്പൊ പിണങ്ങാൻ മാത്രം നിങ്ങൾ എന്ന ഇണങ്ങിയെ.... " അവർ ചിരിച്ചു കൊണ്ട് ചോദിച്ചു,,, "അയ്യ...ക്കി,,,ക്കി,,,ക്കി,,, എന്ന് അങ്ങ് ചിരിച്ചു നിന്നോ,,, ഇളി കണ്ടാൽ തോന്നും ആസ്ഥാന കോമഡി അടിച്ചുള്ള നിൽപ്പാണ് എന്ന്,,, ഇതിലും നല്ല കോമഡി ടിന്റുമോൻ പറയും,,, മാറി നിൽക്ക് അങ്ങോട്ട്‌,,,, ഹും,,, " അവരെ ഒന്ന് മാറ്റി നിർത്തി കോഷ്ട്ടിയും കാണിച്ചു അവൾ ഉള്ളിലേക്ക് പോകുന്നതും നോക്കി അവർ പുഞ്ചിരിയോടെ നിന്നു,,, "എല്ലാത്തിനും മണികുട്ടി ഒരു കോമഡിയാ,,, ആർക്കും മനസ്സിലാകുന്നില്ലല്ലോ ഞാൻ ഭയങ്കര സീരിയസ് ആണെന്ന്,,, ഹും,, കാണിച്ചു തരാം എല്ലാത്തിനും,,,, ഇനി ഇപ്പൊ മുടി ഇങ്ങനെ കെട്ടിയത് കൊണ്ടായിരിക്കൊഅവർക്ക് അങ്ങനെ തോന്നുന്നേ,, " ഇരു വശത്തും മെടഞ്ഞിട്ട മുടി രണ്ട് കൈ കൊണ്ടും ഉയർത്തി നോക്കി കൊണ്ട് കണ്ണാടിയിൽ നോക്കി അവൾ ആലോചിച്ചു,,

പരിഭവത്തോടെ ചുണ്ട് ഉന്തി കൊണ്ട് രണ്ട് സൈഡിലും ഉള്ള മുടി ഇഴകൾ സ്വാതന്ത്ര്യമാക്കി,,,,, അരയോളം മുട്ടി നിൽക്കുന്ന ഇടതൂർന്ന കറുകറുത്ത കാർകൂന്തൽ..... അതിന് നല്ല കാച്ചെണ്ണയുടെ ഗന്ധം ആയിരുന്നു,,,, "മ്മ്മ്,,,, ഇപ്പൊ കണ്ടാൽ ഒരു പക്വതയൊക്കെയുണ്ട്,,, എന്നാലും എന്തോ,,,,, " അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു,,,അലസമായി കിടക്കുന്ന തന്റെ മുടി കാണുന്തോറും അവളുടെ ചിന്തയിലേക്ക് ഒരു പെൺകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് കൽപടവിൽ ഇരിക്കുന്ന പൊടി മീശക്കാരനിൽ എത്തി നിന്നു,,, അവളുടെ പാറി പറക്കുന്ന മുടി ഇഴകളിൽ വിരൽ കോർത്തു പിടിച്ച അവന്റെ മുഖം മനസ്സിൽ തെളിയുന്തോറും അവളിൽ ദേഷ്യത്തിൽ ഉപരി സങ്കടം തീക്കട്ടിയായി വന്നു,,,, അവൾ ദേഷ്യത്തോടെ മുടി മുകളിലേക്ക് ചുറ്റി വെച്ചു,,, "അങ്ങനെ ഇപ്പൊ ഈ മണികുട്ടിക്ക് പക്വത വേണ്ടാ,,,, ഹും,,, " കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് അവൾ ജനാലക്കടുത്ത് ഇട്ടിരിക്കുന്ന മരമേശക്കടുത്ത് ചെയർ വലിച്ചു ഇരുന്നു,,,, മേശക്ക് മുകളിൽ വാരി വലിച്ചു ഇട്ടിരിക്കുന്ന പേപ്പറുകൾക്കിടയിൽ നിന്നും അവൾ ഒന്ന് എടുത്തു,,,,, *നിഴലായ്.... *🌸 വലിയ അക്ഷരങ്ങളിൽ മനോഹരമായി എഴുതിയ ആ വരികളിലൂടെ അവളുടെ കണ്ണുകൾക്ക് പുറമെ കയ്യും സഞ്ചരിച്ചു,,

അതിന് താഴെ അവൾ വെറുതെ കുത്തി കുറിച്ചു,,,,,, "മൗന പ്രണയത്തിൻ രക്തസാക്ഷി.." ആ വരികൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു,,, അവളുടെ ഓർമ്മകൾ ഒരുപാട് കാലം പിന്നിലേക്ക് സഞ്ചരിച്ചു,,,ഒരുപാട് സന്തോഷം നൽകുന്ന എന്നാൽ അതിനുപരി സങ്കടം നിറക്കുന്ന ഓർമ്മകൾ,,, എങ്കിലും ഇന്ന് അവൾ അതിൽ പൊരുത്തപ്പെട്ടിരുന്നു,, മൗനപ്രണയത്തിന്റെ രക്തസാക്ഷിയായി സ്വയം കണ്ട് കൊണ്ട്,,, 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ആ വന്നല്ലോ,,,പ്രൊഫസർ നടുക്കണ്ടി...." ഉമ്മറത്തെക്ക് കയറി വരുന്ന ഗൗതമിനെ ഊരയിലും കൈ കുത്തി നിർത്തി കണ്ണ് കൂർപ്പിച്ചു നോക്കി കൊണ്ട് മണികുട്ടി പറഞ്ഞതും ഉള്ളിലേക്ക് കയറി വന്ന ഗൗതം ഒരു ചിരിയോടെ അവളുടെ തലയിൽ ഒന്ന് തട്ടി,,, "എന്താടി ഒരു ആക്കിയ വർത്തമാനം,,,, " "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട,,, ബോധം ഉണ്ടോ ഏട്ടന്,,,, " "ഉണ്ടല്ലോ,,, അത് കൊണ്ടല്ലേ ഇങ്ങനെ നിവർന്നു നിൽക്കുന്നത്,,, " കയ്യിലെ വാച്ച് ഒന്ന് അഴിച്ചു മാറ്റി ചിരിയോടെ പറയുന്നത് ഗൗതമിന്റെ പുറത്തു തന്നെ ആദ്യത്തെ വെടി പൊട്ടി,,, അവൻ എരിവ് വലിച്ചു കൊണ്ട് മാറി നിന്നതും വീണ്ടും കിട്ടി ഒന്ന്,,, "എന്തോന്നാടി,,,,, ഭ്രാന്ത് ആണോ,,,, " "എല്ലാരും കൂടി എന്നെ ഭ്രാന്ത് ആക്കരുത്,,,, വൈകീട്ട് സ്കൂൾ വിട്ടാൽ എവിടെ പോകാ തെണ്ടാൻ,,,

ഇവിടെ രണ്ട് പെണ്ണുങ്ങൾ മാത്രമേ ഒള്ളൂ എന്ന ബോധം വേണ്ടേ,,, " അവൾ ദേഷ്യം നിറച്ചു പറഞ്ഞതും ഗൗതം എണ്ണം എടുക്കാൻ നിൽക്കുകയാണ്,,, "എവിടെടി രണ്ടെണ്ണം,,, ഇവിടെ ഒരാളല്ലേ ഒള്ളൂ,,, ,,, " അവൻ ആക്കിയ ചിരിയും ചിരിച്ചു പറഞ്ഞു,, പക്ഷെ കാര്യം അവൾക്ക് അത്രവേഗം പിടി കിട്ടിയില്ല,,, "ഞാൻ ഉദ്ദേശിച്ചത് അച്ഛമ്മയെയും ചേർത്താ,," "അതെനിക്ക് മനസ്സിലായി,,, പക്ഷെ അച്ഛമ്മയല്ലാതെ ഇവിടെ വേറെ ആരാ പെണ്ണ് എന്ന് മനസ്സിലായില്ല,,, " ആക്കി കൊണ്ടുള്ള അവന്റെ സംസാരം കേട്ടു ആദ്യം ചിരി പൊട്ടി എങ്കിലും അവൾ കള്ള ഗൗരവത്തോടെ അവന്റെ ചെവിയിൽ പിടിച്ചു,,, "കള്ള ഏട്ടാ,,, എന്നെ ആക്കിയതാണല്ലേ,,,,,നോക്കിക്കോ,,, ഇതിനുള്ള പണി ഞാൻ തരുന്നുണ്ട്,,,, " അവൾ അവന്റെ പുറത്ത് ഒന്ന് കൂടെ അടിച്ചതും അവൻ ഒരു ചിരിയോടെ അവളെ നോക്കി,,,ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ സങ്കടത്തിലും സന്തോഷത്തിലും ഒരുപോലെ ചേരാൻ അവന് ആകെയുള്ളത് അവൾ മാത്രം ആയിരുന്നു,,,,കുഞ്ഞ് പെങ്ങൾ,,,, ഇത്തിരി കുറുമ്പ് ഉണ്ടെങ്കിലും സ്നേഹം എന്താണെന്ന്അവൾക്ക് അറിയാം,,,, "മണികുട്ടി.... " തിരിഞ്ഞു നടക്കുന്ന മണികുട്ടിയെ ഗൗതം വിളിച്ചു,,, അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും ഇപ്രാവശ്യം അവൻ അല്പം സീരിയസ് ആയിരുന്നു,,,

"അല്ല എന്താ നിന്റെ ഉദ്ദേശം,,, നീയും പാറുവും ഇനി കോളേജിൽ പോകുന്നില്ലേ,,,, സെക്കന്റ്‌ ഇയർ ആണെന്ന് മറക്കണ്ട,,, " അവൻ അല്പം സീരിയസ് ആയി തന്നെയായിരുന്നു പറഞ്ഞത്,,, മണി അവനെ നോക്കി ചുണ്ട് കോട്ടി,,,, "ഞാൻ പോണില്ല,,,,എനിക്ക് ഇഷ്ടമല്ല അവിടെ,,,," "മണി,,, നീ കളിക്കല്ലേ,,,, ഈ ഒരു വർഷം കൂടി കഴിഞ്ഞാൽ ഡിഗ്രി കഴിയില്ലേ,,, പിന്നെ എന്താ,,, നീ ഇവിടെ ചോറും കറിയും വെച്ച് നിൽക്കാൻ ആണോ ഉദ്ദേശം,,,, " "നിക്ക് ഇഷ്ടല്ലാന്ന് പറഞ്ഞില്ലേ ഏട്ടാ,,, അല്ലേൽ തന്നെ എന്റെ താല്പര്യം നോക്കി അല്ലല്ലോ ആ നരകത്തിൽ എന്നെ കൊണ്ട് പോയി ചേർത്തത്,,,,, ആ ഗഡോൽഗജൻ അല്ലേ,,, അങ്ങേര് തന്നെ പൊയ്ക്കോളും,,,, ഞാൻ ഇവിടെ വല്ലോം കുത്തി കുറിച്ചും,,,, ചോറും കറിയും വെച്ചും കഴിഞ്ഞോളാമെ,,,,,," കൈ കൂപ്പി കൊണ്ടുള്ള അവളുടെ സംസാരം കേട്ടു ഗൗതം ചുണ്ട് കടിച്ചു അവളെ നോക്കി,,, "നിന്റെ നല്ലതിന് വേണ്ടിയല്ലെ മണികുട്ടി,,,, " "മ്മ്മ്,,, നല്ലത്,,, അവിടെ ഒരു കൊല്ലം കൂടി പോയാൽ എന്നെ നേരെ ഊളൻപാറയിലേക്ക് എടുക്കേണ്ടി വരും,,, നമ്മളില്ലേ,,,,, പാറുവും പോവില്ലാന്ന് പറഞ്ഞു,,, ഇനി ഏട്ടൻ അത് പറയരുത്,,,, പ്ലീസ്,,,, പിന്നെ ചോറ് എടുത്തു വെച്ചിട്ടുണ്ട്,,,കഴിച്ചോ,,, ഞാനും മുത്തശ്ശിയും നേരത്തെ കഴിച്ചതാ.... " അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു,,,

അവൾ പോയ വഴിയേ നോക്കി ഗൗതം ഒന്ന് പുഞ്ചിരിച്ചു,,, കഴിഞ്ഞ കൊല്ലം വരെ മുടങ്ങാതെ കോളേജിൽ പോയി കൊണ്ടിരുന്നതാ,,,, മൂന്ന് മാസം മുന്നേ മുത്തശ്ശിക്ക് ഒരു അറ്റാക്ക്,, അതിൽ പിന്നെ ഓരോ കാരണവും കണ്ട് പിടിച്ചു പോക്ക് അങ്ങ് നിർത്തി,,,, പല കാരണങ്ങൾ പറയുമ്പോഴും എല്ലാവർക്കും അറിയാമായിരുന്നു മുത്തശ്ശിയെ ഒറ്റയ്ക്ക് വിടാൻ ഉള്ള പേടിയാണ് അത് എന്ന്,,,, "ഇനി ഞാൻ കോളേജിൽ പോകാത്തതിന്റെ കുഴപ്പം കൂടി ഒള്ളൂ,,,, എന്നിട്ട് വേണം മുത്തശ്ശി ഇവിടെ ഒറ്റയ്ക്ക് ആകാൻ,,,, പിന്നെ ഞാൻ പഠിച്ചു വലിയ കളക്ടർ ആകാൻ പോവല്ലേ,,, " ഓരോന്ന് പറഞ്ഞു കൊണ്ട് പാത്രം കഴുകി വെക്കുമ്പോൾ ആണ്,,, അമ്മിതറയിൽ ഒതുക്കി വെച്ച പാത്രങ്ങൾ മറിഞ്ഞു വീണ ശബ്ദം അവളുടെ കാതുകളിൽ എത്തിയത്,,,, "കുഞ്ഞി....ഇനിയും തട്ടി മറിച്ചാൽ എന്റെ കയ്യീന്ന് കിട്ടുംട്ടോ,,,,, നിനക്ക് തിന്നാൽ ഉള്ളതൊക്കെ ഞാൻ തൊടിയിൽ ഇട്ടു തന്നില്ലേ,,പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്,,, " പൂച്ചയാണ് എന്ന് കരുതി കൊണ്ട് അവൾ ഓരോന്ന് പറയുമ്പോഴും പിന്നെയും ആ ശബ്ദം ഉയർന്നു വന്നതും അവൾ ദാവണി ശീല ഇടുപ്പിൽ തിരുകി കൊണ്ട് പുറത്തേക്ക് നടന്നു,, "നിനക്ക് പറഞ്ഞാൽ അനുസരണയില്ലേ കുഞ്ഞി,,,, ഒരു നേരം തിന്നാൻ തരാൻ പാടില്ല,,, അതാ ഇതിനൊക്കെ ഒരു പരിഹാരം,,

അപ്പൊ നേരാം വണ്ണം അനുസരിച്ചോളും,,,, " അവൾ ദേഷ്യത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ട് പുറത്തേക്ക് ചെന്നതും അമ്മിതിണ്ടിൽ നിന്നും മറിഞ്ഞു വീണ പത്രങ്ങൾ ഓരോന്നായി കയറ്റി വെക്കാൻ തുടങ്ങി,,, അതിനിടയിൽ ചുറ്റും ഒന്ന് നോക്കി എങ്കിലും കുഞ്ഞിയെ കാണാൻ കഴിയാതെ വന്നതോടെ ഒരു പേടി അവളെ പിടികൂടി,,, അവൾ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയതും കുറച്ചു അപ്പുറം ആയി തിണ്ണയിൽ ആരോ നീണ്ടു നിവർന്നു കിടക്കുന്നത് കണ്ട് അവൾ പെട്ടെന്ന് ഞെട്ടി,,,, "അമ്മേ... " പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ അലറി വിളിച്ചു,,, ഒരു നിമിഷം ഉള്ളിലേക്ക് ഓടാൻ നിന്നതും എന്തോ ഒന്ന് കണ്ണിൽ ഉടക്കിയ പോലെ ഒന്ന് തിരിഞ്ഞു നോക്കിയതും കഴുത്തിലെ രുദ്രാശ മാല കണ്ട് അവൾക്ക് ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ആളെ മനസ്സിലായി,,,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി,,, "ഡോ,,,, ഗഡോൽഗജ..." മുട്ടുകാലിൽ കൈ ഊന്നി നിന്ന് കൊണ്ട് അവനെ അവൾ വിളിച്ചതും അതൊന്നും കേൾക്കാത്ത മട്ടെ ആള് സുഖനിദ്രയിൽ ആണ്,,, "എന്റെ ദേവി,,,ഇനി ആരേലും തല്ലി കൊന്ന് കൊണ്ട് ഇട്ടതാണോ,,,, " പെട്ടെന്നുള്ള ബോധത്തിൽ അവൾ മുട്ടും കുത്തി ഇരുന്നു അവന്റെ മൂക്കിനടുത്ത് വിരൽ വെച്ചു നോക്കി,,,, "അപ്പൊ ചത്തിട്ടില്ല,,, പിന്നെ എന്തിനാണാവോ വലിയ തമ്പ്രാൻ ഇവിടെ വന്നു കിടക്കുന്നത്,,,, " അവൾ ചിരിയോടെ സ്വയം ചോദിച്ചു,,,

അവിടെ തന്നെ ഇരുന്നു കൊണ്ട് അവനെ നോക്കിയതും അവൻ അവളുടെ അടുത്തേക്ക് ചെരിഞ്ഞു കിടന്നു,,,അവൻ എന്തൊക്കെയോ പെറുക്കി പറയുന്നുണ്ടായിരുന്നു,,, ഒരു കുസൃതി എന്നോണം അവൾ മെല്ലെ തല അവന്റെ അടുത്തേക്ക് ചെരിച്ചു വെച്ചു,,,, "സോറി..... പറ്റി പോയതാടി മോളെ,,,, മിണ്ടാതിരിക്കല്ലേ... മിണ്ടടി @$%@%"#@മോളെ... " അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,,, ഒന്നും മനസ്സിലായില്ല എങ്കിലും ഒന്ന് മനസ്സിലായി,,, ആള് വെള്ളത്തിൽ ആണ്,,,, "ഹമ്പട,,, കള്ള് കുടിയാ,,,, കള്ളും കുടിച്ചു ഞങ്ങളെ തിണ്ണയിൽ കയറി കിടക്കുകയാണല്ലേ,,,,, ഡോ,,,, കള്ള് കുടിയാ എണീക്കഡോ,,,,, ദിസ്‌ ഈസ്‌ നോട്ട് യുവർ ഹോം,,,, എണീക്കഡോ,,,വാധ്യാരെ.... കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം,,, അല്ലാതെ ആരാന്റെ വീട്ടിൽ അല്ല,,, എണീക്കഡോ,,, " അവൾ പലതും പറഞ്ഞു കൊണ്ട് അവനെ കുലുക്കി വിളിച്ചു എങ്കിലും നോ റെസ്പോൺസ്,,, കുടിച്ചത് നാടൻ വാറ്റാണ് എന്ന് തോന്നുന്നു,,, "ഏട്ടാ..." അവനെ വിളിച്ചിട്ട് കാര്യം ഇല്ല എന്ന് കണ്ടതും അവൾ അകത്തേക്ക് നോക്കി വിളിച്ചു കൂവി,,, പാട്ടും പാടി രണ്ട് സ്റ്റെപ്പും ഇട്ടു വന്ന ഗൗതം കാണുന്നത്,,, തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുന്ന ഒരു മനുഷ്യനും അടുത്ത് ഇരിക്കുന്ന പെങ്ങളും,,,, "പെങ്ങളെ... " ഒരു നിമിഷം ഗൗതം വിളിച്ചു പോയി,,,

മണി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ണും നെറുകയിൽ വെച്ച് നിൽക്കുന്ന ഗൗതം,,, "കൊന്നോടി,,,, " "ഡോ ഏട്ടാ,,,, ഇങ്ങ് വന്നു ഇതിനെ പൊക്കഡോ,, " അവൾ ഒരിക്കൽ കൂടി അലറിയതും അവൻ പെട്ടെന്ന് തന്നെ ഓടി വന്നു,, നിലത്ത് കിടക്കുന്ന ആളെ കണ്ട് അവൻ ശരിക്കും ഞെട്ടി,,, "നീ കൊന്നത് തന്നെയാ,,,,,ഇഷ്ടം അല്ല എന്ന് വെച്ച് ഒരു ജീവൻ ഒക്കെ എടുക്കാൻ എങ്ങനെ മനസ്സ് വന്നു മണി നിനക്ക്,,, ഒന്നും ഇല്ലേലും ആദ്യമായി നിന്നെ തല്ലിയവൻ അല്ലേടി,,, " ഗൗതം പറയുന്നത് കേട്ടു മണി അവന്റെ കയ്യിനിട്ട് ഒക്കെ കൊടുത്തു,,, "വെറുതെ എന്റെ കയ്യീന്ന് വാങ്ങേണ്ടഡോ ഏട്ടാ,, കൊല്ലാൻ ആണെങ്കിൽ ഒറ്റ വെട്ടിന് ഞാൻ തീർക്കും,,, ഇതേ നിങ്ങളെ ഫ്രണ്ട്‌ വാട്ടറിൽ ആണ്,,,, " അവൾ ഇച്ചിരി ഉറക്കെ തന്നെ പറഞ്ഞു,,, "വാട്ടറോ,,,, " "തണ്ണി,,,,തണ്ണി,,,,നല്ല നാടൻ വാറ്റാണ് എന്ന് തോന്നുന്നു,,,, കിടന്ന് പിറുപിറുക്കുന്നത് കേട്ടു,,, എന്നാലും എന്താ വായിൽ നിന്നും വരുന്നത് സുപ്രഭാത കീർത്തനം അല്ലേ,,,, " ചെവിയിൽ കയ്യിട്ട് ഒന്ന് കുടഞ്ഞു കൊണ്ട് അവൾ പറഞ്ഞു,,,, ഗൗതം തലക്കും കൈ കൊടുത്തു നിന്ന് പോയി,,,, "ഡാ,,,നന്ദ എണീക്കഡാ.... " "എണീക്കില്ലഡാ,,,, പട്ടി... " അതും പറഞ്ഞു കൊണ്ട് ആള് തിരിഞ്ഞു കിടന്നതും ഗൗതം കാറ്റഴിച്ചു വെച്ച ബലൂൺ പോലെ മണിയെ നോക്കി,,,

അവൾ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു എങ്ങോട്ടോ നോക്കി നിൽക്കുകയാണ്,,, ഇനിയും ഇവിടെ നിർത്തിയാൽ ശരിയാവില്ല,,,, "ഡി,,,,, കാണും പോലെ തന്നെയാ മുടിഞ്ഞ വെയിറ്റ്,,, ഒന്ന് കൈ വെക്കഡി,,,, " പറഞ്ഞു തീരും മുന്നേ മണി നന്ദന്റെ വയർ നോക്കി തന്നെ ഒന്ന് കൊടുത്തു,, നന്ദൻ ആണെങ്കിൽ താങ്ക്സ് എന്നും പറഞ്ഞു വീണ്ടും ഉറക്കത്തിലേക്ക്,,,, "നീ എന്താടി കോപ്പേ ഈ കാണിച്ചത്,,," "ഏട്ടൻ അല്ലേ പറഞ്ഞത് കൈ വെക്കാൻ,,, " "ഹോ,,, എന്താ അനുസരണ,,, പിടിച്ചു പോക്കഡി,,, ഈ സാധനത്തിനെ... " ഗൗതം അലറിയതും മണി പെട്ടെന്ന് തന്നെ നന്ദന്റെ ഒരു ഭാഗം പിടിച്ചു പൊക്കി,,, മണികുട്ടിക്ക് നീളം അല്പം ഏറെ ആയത് കൊണ്ട് ഉള്ള ഭാരം മുഴുവൻ അവളുടെ തോളിൽ,,, "ഇതായിരിക്കും അല്ലേഏട്ടാ,,, മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കയറ്റുക എന്ന് പറഞ്ഞാൽ,,, " ഭാരം കൊണ്ട് അവൾ കിതച്ചു,,, "മാറാപ്പ് ആണോ കുരിശ് ആണോ എന്ന് തമ്പുരാനറിയാം,,, " അതും പറഞ്ഞു കൊണ്ട് ഗൗതമും അവനെ ഏറ്റി,,,, ഉള്ളിലേക്ക് കടന്നതും അച്ഛമ്മ വായയും തുറന്ന് അവരെ നോക്കി നിക്കുന്നുണ്ട്,,, "ഇതെവിടെ കൊണ്ട് പോവാ,,, " "വലിച്ചു കീറി അടുപ്പിൽ വെക്കാൻ,,,, എന്താ കൂടുന്നൊ,,, ഇമ്മാതിരി മുതലിനെ ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്ന നേരം മോളോട് രണ്ട് വാഴ വെക്കാൻ പറഞ്ഞൂടായിരുന്നോ,,,, "

അവൾ പിറു പിറുത്തു,,, "really sorry,,,,, ഞാൻ അറിഞ്ഞില്ല.... വേദനിച്ചോ... " ബോധം ഇല്ലാതെ വിളിച്ചു പറയുകയാണ്,,, തല തോളിൽ തട്ടിയതും മണി അത് തിരിച്ചു,,, തിരിച്ച തല വീണ്ടും വന്നു അവളുടെ കവിളിൽ ഒന്ന് ചുംബിച്ചതും ഇപ്രാവശ്യം അവൾ ഒന്ന് ഞെട്ടി,,, "സോറി... " പിന്നെയും... "ഡോ,,, ഡോ,,, കള്ള് കുടിയാ,,, താൻ എന്താടോ ചെയ്തത്,,,ഇമ്മാതിരി വേണ്ടാത്തരം കാണിച്ചിട്ട് സോറിയോ,,, ഇയാളെ ഞാൻ ഇന്ന്,,, " അവൾ വിടാൻ തുനിഞതും ഗൗതം അവളെ തടഞ്ഞു,,, "പോന്നു മോളെ ഏട്ടന്റെ തലയിൽ ആക്കല്ലേഡി... " "ഏട്ടാ ഇയാളെ കൊണ്ട് പോകാൻ എനിക്ക് വയ്യ,,, " "ബോധത്തോടെ അല്ലല്ലോ മോളെ,,, ആ നടുമുറി വരെ മാത്രം,, അവിടെ നിക്ഷേപിക്കാം ഉറപ്പ്,,, " ആ ഉറപ്പിൻമേൽ മാത്രം അവൾ വീണ്ടും പിടിച്ചു,,,കൊണ്ട് പോയി ബെഡിലേക്ക് ഇടുമ്പോൾ കൂടെ പിടിച്ച മണിയെ ഗൗതം സാഹസികമായി രക്ഷപ്പെടുത്തി,,, പെങ്ങളോടുള്ള സ്നേഹം ആണെന്ന് കരുതല്ലേ,, കൂട്ടുകാരനോടുള്ള സ്നേഹം,, അല്ലേൽ ബോധം ഇല്ലാതെ തന്നെ ചെക്കന് മരിക്കേണ്ടി വരും,,,,,, "സോറി... " അവൻ പിന്നെയും ബോധം ഇല്ലാതെ പറയുകയാണ്,,, മണി ഗൗതമിനെ ഒന്ന് നോക്കി,,, "അതിന് നീ എന്നെ എന്തിനാ നോക്കുന്നത്,,, അവൻ ആരോടോ സോറി പറയുന്നതല്ലേ,,, ഇത് നല്ല കഥ,,,, "

ഗൗതം കൈ മലർത്തി,,, "ഡി,,, നീ പോയി പുതക്കാൻ ഉള്ളത് എടുത്ത് കൊണ്ട് വാ,,,, തണുപ്പാണ്,,, " "അയ്യ,,,,എന്നിട്ട് വേണം ആ പുതപ്പിൽ കൂടി കള്ള് മണക്കാൻ ,,,, പോയി കിടന്നു ഉറങ്ങാൻ നോക്ക് ഏട്ടാ,,,,കള്ളും മോന്തി വന്നതല്ലേ,,, അപ്പൊ കണ്ടില്ലല്ലോ ഈ തണുപ്പ് ഒന്നും,,, പോകാൻ നോക്ക്,,, " അതും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് പോകുന്നതും നോക്കി ഗൗതം കള്ള ചിരിയോടെ റൂമിന് പുറത്തേക്ക് ഇറങ്ങി,,, രണ്ട് നിമിഷം കഴിഞ്ഞില്ല,,,, മണിക്കുട്ടി പുതപ്പുമായി വന്നു,,, പുതപ്പ് എന്ന് മാത്രം പറഞ്ഞാൽ പോരാ,,,, സ്വന്തം പുതപ്പ്.......കയ്യും കാലും വിടർത്തി കിടക്കുന്ന അവന്റെ കാല് പിടിച്ചു ഒന്ന് നേരെ പോലെ ആക്കി,,, "എന്താപ്പത്,,,,അയ്യോ എന്ത് വെയിറ്റ ഇതിന്,,, " അവൾ കിതച്ചു കൊണ്ട് പറഞ്ഞു,,,കയ്യും പിടിച്ചു വലിച്ചു നേരെ വെച്ച് കൊണ്ട് പുതപ്പ് അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു,,,അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,, പല അർത്ഥങ്ങളും ഉള്ള പുഞ്ചിരി,,,അവൾ മെല്ലെ അവന്റെ മുടിയിലൂടെ ഒന്ന് തലോടി,,,, "എന്തിനാ നന്ദേട്ടാ ഇങ്ങനെ സ്വയം നശിക്കുന്നെ,,,,,, " അവൾ മെല്ലെ ചോദിച്ചു,,,അവൻ ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു,,, "വെറുക്കല്ലേഡി.... " അവന്റെ സ്വരം മെല്ലെ ഉയർന്നു,,, "നിക്ക് അറിയില്ല നന്ദേട്ടൻ ഇതൊക്കെ ആരോടാ പറയുന്നേ എന്ന്,,,,

പക്ഷെ ഈ മണികുട്ടി വെറുത്തിട്ടില്ലാട്ടോ,,,, സങ്കടം കൊണ്ട ഓരോന്ന് പറയുന്നേ,,,, പലപ്പോഴും ആ പഴയ മണികുട്ടി ആകുംന്ന് തോന്നിയത് കൊണ്ട വഴക്ക് കൂടുന്നെ,,, പിന്നെ അപ്പോഴെങ്കിലും ഒന്ന് തല്ലാൻ എങ്കിലും നന്ദേട്ടൻ എന്റെ അടുത്ത് വരൂലോ,,,,,പഴയ മണികുട്ടി ആയാൽ എനിക്ക് നിങ്ങളെ നഷ്ടപെടുത്താൻ കഴിയില്ല നന്ദേട്ടാ,,,, അത് നന്ദേട്ടനും ശല്യം ആകും,,, അതോണ്ട,,,,ഉള്ളിലുള്ള ഒന്നും പുറമെ കാണിക്കാൻ നിക്ക് പേടി ആയോണ്ടാ,,,,, അത്രയും ഇഷ്ട ഇയാളെ,,, " പറയുമ്പോൾ അവളുടെ അധരങ്ങൾ വിറ കൊള്ളുന്നുണ്ടായിരുന്നു,,, അവൾ മെല്ലെ അവന്റെ നെറ്റി തടത്തിൽ ഒന്ന് ചുണ്ടമർത്തി,,, "നിക്ക് അറിയാം ഇത് ശരിയല്ല എന്ന്,, പക്ഷെ നിക്കും സന്തോഷിക്കാനും ഓർമ്മിക്കാനും എന്തെങ്കിലും ഒക്കെ വേണ്ടേ,,," അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അവൾ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു,,,ഒന്ന് കൂടെ റൂമിലേക്ക്‌ ഒന്ന് നോക്കി കൊണ്ട് അവൾ അകന്നു പോയതും അത് കണ്ട് കൊണ്ട് മാറി നിന്ന ഗൗതമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story