നിഴലായ്: ഭാഗം 31

nizhalay thasal

എഴുത്തുകാരി: THASAL

"പ്പ.... എരണം കെട്ടവനെ.... " മുത്തശ്ശിയുടെ ഒറ്റ ആട്ടലിൽ ഗൗതം ഉള്ളിലേക്ക് ഓടി.... "നിനക്ക് ശരിക്ക് എന്നെ അറിയത്തില്ല.... " മുത്തശ്ശി ഭീഷണി രൂപേണ വിളിച്ചു പറഞ്ഞു... "വോ...ഇതിൽ കൂടുതൽ എന്നാ അറിയാനാ... " ഗൗതമിന്റെ മറുപടിയും എത്തി... അപ്പോഴേക്കും മുത്തശിയുടെ കണ്ണുകൾ സൈഡിലൂടെ വലിയാൻ നിൽക്കുന്ന പാറുവിൽ എത്തി... "ടി... നീ ഈ പാതിരാത്രി എങ്ങോട്ട് പോയതായിരുന്നടി... " മുത്തശ്ശിയുടെ ശബ്ദം ഉയർന്നതും പാറു പെട്ടു എന്ന അവസ്ഥയിൽ കണ്ണിറുക്കേ അടച്ചു... പിന്നെ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് ഒന്ന് ഇളിച്ചു.... "അത്... അത്.. പിന്നെ... ആ...റോക്കറ്റ്... " അവൾ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു കൊണ്ട് അവരെ മറികടന്നു ഉള്ളിലേക്ക് കടന്നു... "ഒരാൾക്ക് വിമാനം... മറ്റൊരാൾക്ക്‌ റോക്കറ്റ്.... ഇത് അത്ര നല്ലതല്ല... " അവള് പോകുന്നതും നോക്കി മുത്തശ്ശി അവൾക്ക് കേൾക്കാൻ പാകത്തിന് തന്നെ പറഞ്ഞു... പാറു ആകെ നാണം കെട്ട അവസ്ഥയിൽ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"എന്ന ഗൗതം ഞങ്ങൾ ഇറങ്ങുവാ.... പിന്നെ അമ്മയെയും ഇന്ന് കൂടെ പോന്നോട്ടെ... നാളെ നിങ്ങൾ അങ്ങോട്ട്‌ വന്നാൽ എല്ലാർക്കും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകാലോ.... " മുത്തശ്ശിയുടെ കയ്യും പിടിച്ചു ഉമ്മറത്തു നിന്ന് കൊണ്ട് തന്നെ അച്ഛൻ പറഞ്ഞതും ഗൗതമും മണിയും ഒരുപോലെ മുത്തശ്ശിയെ നോക്കി.... "ഞാൻ വരണോഡാ.... മക്കള് തനിച്ചു അല്ലേ... " മുത്തശ്ശിയും താല്പര്യം പ്രകടിപ്പിക്കാതെ പറഞ്ഞു... "നാളെ രാവിലെ ഇവരങ്ങ് വരില്ലേ... അമ്മ ഇല്ലെങ്കിൽ അവർക്ക് നേരത്തേ തന്നെ അങ്ങ് വരാലോ.... " അച്ഛൻ പറഞ്ഞതും മുത്തശ്ശി താല്പര്യം ഇല്ലാത്ത മട്ടെ ഒന്ന് തല കുലുക്കി... മണിക്കും ഗൗതമിനും വലിയ താല്പര്യം ഇല്ലെങ്കിലും അതിനൊരു എതിര് പറയാൻ അവർ തുനിഞ്ഞില്ല.... മുത്തശ്ശിയുടെ കയ്യും പിടിച്ചു ഇറങ്ങുന്നതിനിടയിൽ പാറു ഗൗതമിനെ ഒരു നോട്ടം നോക്കി... നന്ദൻ ആണെങ്കിൽ മണിയെ നോക്കി തല കുലുക്കി പോകുകയാണ് എന്ന് കാണിച്ചതും മണി ചെറുതിലെ ഒന്ന് തലയാട്ടി അനുവാദം നൽകി.... അവർ കണ്ണിൽ നിന്നും മറയും വരെ ഗൗതമും മണിയും ഉമ്മറത്തു തന്നെ നിന്നു... അവർ പോയതും ഗൗതം മണിയുടെ തോളിലൂടെ കൈ വട്ടം പിടിച്ചു.... മണി നോക്കിയതും ഒന്ന് കണ്ണിറുക്കി കാണിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ഏട്ടാ.... " മണിയുടെ വിളി കേട്ടാണ് ഗൗതം പാതി മയക്കത്തിൽ നിന്നും ഉണർന്നത്...കണ്ണുകൾ ഒന്ന് തിരുമ്മി കൊണ്ട് നോക്കിയതും കണ്ടു തനിക്ക് ചാരെ ഉറക്കചടവോടെ നിൽക്കുന്ന മണിയെ.... "എന്താടി.... ഉറക്കം ഒന്നും ഇല്ലേ.... " "ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ.... " അവന്റെ ബെഡിലേക്ക് ചൂണ്ടിയായിരുന്നു അവളുടെ ചോദ്യം...ആ ഉറക്കചടവിലും അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... പണ്ടും അവൾ ഇങ്ങനെ ആയിരുന്നു...എന്തെങ്കിലും ഉള്ളിൽ ഒരു വിഷമം അല്ലെങ്കിലും സന്തോഷം ഉണ്ടെങ്കിൽ നേരെ വരുന്നത് തന്റെ അടുത്തേക്ക് ആയിരിക്കും.... എന്തൊക്കെ പറഞ്ഞു തല്ലു കൂടിയാലും രാത്രി അമ്മയോട് വഴക്ക് കൂടി തനിക്ക് അരികിലേക്ക് കയറി കിടക്കുന്ന ആ പത്തു വയസ്സുകാരി തന്നെ ആയിരുന്നു അവന് അവൾ ഇന്നും.... അവൻ ചിരിയോടെ അല്പം മാറി കിടന്നതും മണി വേറൊന്നും ചിന്തിക്കാതെ അവന്റെ നീട്ടിവെച്ച കൈക്ക് താഴെയായി കയറി കിടന്നു....

സമയം ഇഴഞ്ഞു നീങ്ങി എങ്കിലും അവരുടെ കണ്ണുകളിൽ ഉറക്കം തഴുകിയില്ല.... ഒരു ഏട്ടന്റെ സംരക്ഷണയിൽ അവൾ അവനോടു ചേർന്നു കിടന്നു... അപ്പോഴും രണ്ട് പേരുടെയും ഉള്ളിൽ മുത്തശ്ശി ആയിരുന്നു.... മുത്തശ്ശിയുടെ തണൽ ഇല്ലാതെ ഇന്ന് ആദ്യമായി ഈ വീടിനു താഴെ അവർ കഴിയുന്നു എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നു... "മണി.... " അവളുടെ കൈ അവന്റെ വയറിലൂടെ വട്ടം പിടിച്ചതും അവൻ അവളുടെ മുടിയിൽ ഒന്ന് തഴുകി കൊണ്ട് വിളിച്ചു.. അവൾ മുഖം അവന്റെ കൈക്കുഴിക്ക് താഴെയായി അമർത്തി വെച്ചു... "മ്മ്മ്... " "നിനക്ക് അമ്മയെയും അച്ഛനെയും മിസ്‌ ചെയ്യുന്നുണ്ടോ... !!??" അവന്റെ ചോദ്യം വന്നതും അവൾ കണ്ണുകൾ ഇറുകെ അടച്ചു... അവന്റെ വയറ്റിൽ ചുറ്റിയ കൈകൾക്ക് മുറുക്കം കൂടി... "എനിക്ക് ഏട്ടൻ ഇല്ലേ... പിന്നെ എങ്ങനെയാ ഞാൻ അമ്മയെയും അച്ഛനെയും മിസ്സ്‌ ചെയ്യുന്നേ... എനിക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വർഷങ്ങൾ ആയി ആ രണ്ട് വേഷങ്ങളും കെട്ടി ആടുന്നത് എന്റെ ഏട്ടൻ അല്ലേ... ഒരുപാട് ഇഷ്ടാട്ടോ ഈ ഏട്ടനെ.... "

അവളുടെ കൈകൾക്ക് മുറുക്കം കൂടുന്നതിനനുസരിച്ച് ഗൗതമിന്റെ കണ്ണുകൾ ചെറുതിലെ നനഞ്ഞു... ആനന്ദം അതിന്റെ പരമോന്നതയിൽ എത്തിയതിന്റെ തെളിവ്... ആ വാക്കുകൾ മാത്രം മതിയായിരുന്നു അവനിലെ ഏട്ടന്റെ വിജയത്തിന്.... "എനിക്ക് മുത്തശ്ശിയെ കാണാൻ തോന്നുന്നുണ്ട് ഏട്ടാ... " അവനിലേക്ക് ചുരുങ്ങി കിടന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ കൈകളിൽ മെല്ലെ ഒന്ന് തട്ടി കണ്ണടച്ചു കിടന്നു.... "നമുക്ക് അങ്ങോട്ട്‌ ഒന്ന് പോയാലോ.... " അവൾ ആകാംഷയോടെ അവനെ നോക്കി... "അവരൊക്കെ ഉറങ്ങികാണും മോളെ... നമുക്ക് നാളെ പോകുമ്പോൾ കാണാം... " അവൻ അവളെ ആശ്വസിപ്പിച്ചു... അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു... അവനെ ഇറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ അടക്കുമ്പോഴും ഉള്ളിൽ ഒരു പരിഭവം ഉടലെടുത്തു... "മോളെ കിട്ടിയപ്പോൾ എന്നെ ഓർമ്മയില്ല... ഇങ്ങ് വരട്ടെ .... ചോദിക്കുന്നുണ്ട് ഞാൻ... " അവൾ ചുണ്ടും കൂർപ്പിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഉറക്കം ഗൗതമിന്റെ കണ്ണുകളിൽ പൊതിഞ്ഞു തുടങ്ങിയപ്പോൾ ബെൽ അടിക്കുന്ന ശബ്ദം കേട്ടു ഗൗതം ഞെട്ടി കണ്ണുകൾ തുറന്നു... "ആരാ ഇപ്പൊ ഈ നേരത്ത്... " ഉറക്കചടവോടെ അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആണ് തന്നെ കെട്ടിപിടിച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടക്കുന്ന മണിയെ കണ്ടത്... അവൻ ചിരിയോടെ അവളുടെ പിടി മെല്ലെ എടുത്തു മാറ്റി എഴുന്നേറ്റു.... അവളെ ഒന്ന് പുതപ്പിച്ചു കൊണ്ട് മുണ്ടും മടക്കി കുത്തി ഹാളിലെക്ക് നടന്നു... ഹാളിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയതും കണ്ടു ഉമ്മറതിണ്ണയിൽ തൂണും ചാരി ഉറങ്ങുന്ന നന്ദനെ.... അവൾ സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് വാതിൽ തുറന്നതും വാതിലിന്റെ ശബ്ദത്തിൽ നന്ദൻ ഒന്ന് ഞെട്ടി ഉണർന്നു.... "എന്താടാ ഈ രാത്രിയിൽ ഉറക്കം ഒന്നും ഇല്ലേ... " ഗൗതം അല്പം ഗൗരവത്തോടെ ചോദിച്ചതും നന്ദൻ അവനെ മൈന്റ് ചെയ്യാതെ ഉള്ളിലേക്ക് നടന്നു... "ആ ചോദ്യം എന്നോടല്ല ചോദിക്കേണ്ടത്...മുത്തശ്ശിയോട് ആണ്...

രാത്രി ഉറക്കമൊഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടത്തം ആയിരുന്നു... പിന്നെ കരച്ചിലും... എന്റെ കുട്യോള് അവിടെ തനിച്ചാ...എന്നെ കൊണ്ടാക്കി താ എന്നും പറഞ്ഞു... ഈ രാത്രി കൊണ്ട് വരാൻ പറ്റാത്തത് കൊണ്ട് എന്നെ പറഞ്ഞയച്ചതാ.... Lkg പിള്ളേര് അല്ലായോ ആരെങ്കിലും തട്ടി കൊണ്ട് പോയാലോ... " ചിരിയോടെ അതും പറഞ്ഞു കൊണ്ട് നന്ദൻ നടന്നതും ഗൗതമിന്റെ ചുണ്ടിലും ഒരു ചിരി പടർന്നു... അവൻ വാതിൽ അടച്ചു കൊണ്ട് അവന്റെ പിന്നാലെ തന്നെ നടന്നു... റൂമിൽ കയറിയതും നന്ദൻ ഒരു നിമിഷം സ്റ്റെക് ആയി... "ഇതെന്താടാ.. ഇവളെന്താ ഇവിടെ കിടന്നുറങ്ങുന്നത്.... " "അതങ്ങനെയാ.... ഈ ഏട്ടൻ ഇല്ലാതെ അവൾക്ക് ഉറങ്ങാൻ പറ്റില്ലഡാ.... " നന്ദനെ നോക്കി കണ്ണിറുക്കി കൊണ്ട് ഗൗതം അതും പറഞ്ഞു കൊണ്ട് മണിക്ക് അടുത്തായി കയറി കിടന്നതും മണി ഒന്ന് കുറുകി കൊണ്ട് ഗൗതമിന്റെ വയറിന് സൈഡിൽ ആയി മുഖം അമർത്തി കിടന്നു....അത് കണ്ടതും നന്ദൻ ഒന്ന് ചിരിച്ചു...

"എന്ന ഞാൻ മുത്തശ്ശിയുടെ റൂമിൽ കിടന്നോളാം,,, " "അതെന്തിനാഡാ... ഇവിടെ കിടന്നോ.. ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ... " മണിയെ ഒന്നൂടെ തന്നിലെക്ക് ചേർത്തി അവളെയും കൊണ്ട് അറ്റത്തെക്ക് നീങ്ങി കൊണ്ട് ഗൗതം പറഞ്ഞു... "അത് വേണ്ടഡാ...." "ഡേയ്...ഡേയ്.. വലിയ ഡിമാൻഡ് ഒന്നും വേണ്ടാ... ഇതിന് മുന്നേയും ഞാനും നീയും മണിയും പാറുവും എല്ലാം ഇങ്ങനെ കിടന്നിട്ടുണ്ട്....അന്നൊന്നും ഇല്ലാത്ത ജാഡയെന്താ ഇന്ന്... ഇങ്ങ് കയറി കിടക്കഡാ... " ഗൗതം അലറിയതും നന്ദൻ തലയും ചൊറിഞ്ഞു കൊണ്ട് ഗൗതമിന്റെ അരികിൽ കയറി കിടന്നു... "ഏട്ടാ... " ഉറക്കത്തിനിടയിൽ ആയിരുന്നു മണിയുടെ വിളി...ഗൗതം മലർന്നു കിടന്നു തല താഴ്ത്തി അവളെ നോക്കി അവളപ്പോഴും ഉറക്കത്തിൽ ആണ്... "എന്താ... " "Love you ettaa..." അവളുടെ വായയിൽ നിന്നും അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു... ഗൗതം നന്ദനെ ഒന്ന് നോക്കി... നന്ദൻ ചിരിയോടെ ഒന്ന് കണ്ണിറുക്കി...

"ഇതിനെ ഞാൻ എങ്ങനെയാഡാ നിനക്ക് തരാ...ഇവൾ ഇല്ലാതെ ഇവിടെ നിൽക്കുന്നതിനെ പറ്റി പോലും ചിന്തിക്കാൻ വയ്യല്ലൊഡാ.... " ഗൗതമിന്റെ സ്വരത്തിൽ ഒരു ഏട്ടന്റെ സ്നേഹം കലർന്നു.... "അത് പോലെ ഒന്നിനെ ഞാൻ ഇങ്ങോട്ടും തരുന്നില്ലേ...അപ്പൊ മോൻ ഉറങ്ങാൻ നോക്ക്... അല്ലേൽ ഈ രാത്രി ആലോചിച്ചു ആലോചിച്ചു നീ എന്റെ കല്യാണം തന്നെ മുടക്കി എന്ന് വരും..." നന്ദൻ ചിരിയോടെ പറഞ്ഞു... ഗൗതമും ചുണ്ടിലെ പുഞ്ചിരിയുമായി തന്റെ നെഞ്ചിൽ കിടക്കുന്ന കുഞ്ഞ് പെങ്ങളെ നോക്കി... മെല്ലെ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ കണ്ണുകൾ അടക്കുമ്പോൾ നന്ദന്റെ കണ്ണുകൾ തന്റെ പ്രണയിനിയെ തേടി പോയിരുന്നു.... ഗൗതമിനെ ചുറ്റി പിടിച്ച അവളുടെ കൈകളിലെ കുപ്പി വളകളിലൂടെ അവന്റെ കൈകൾ ഓടി നടന്നു... അങ്ങേ അറ്റം പ്രണയത്തോടെ.... അവർ രണ്ട് പേരുടെയും ചിന്തകൾ ഒരാളിൽ ചുറ്റി നടന്നു...

സഹോദര സ്നേഹം അതിന്റെ മനോഹാരിതയിൽ തിളങ്ങുന്ന ഗൗതമിൽ തുടങ്ങി... പ്രണയം എന്തെന്ന് കണ്ണുകൾ കൊണ്ട് പോലും മനസ്സിലാക്കി തന്ന നന്ദനിൽ അവസാനിച്ചു.. പക്ഷെ ചിന്തകൾ ഒഴുകി നടന്നത് ഒരാളിൽ മാത്രം..... തങ്ങളുടെ സ്വന്തം... *മണിക്കുട്ടിയിൽ... * 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഇവരെ കൊണ്ട് പോകുന്നത് റിസ്ക് ആണ്.... " മാവിന്റെ ചുവട്ടിൽ നിന്ന് ചവണയിൽ കല്ല് വെച്ച് മാങ്ങക്ക് നേരെ ഉന്നം വെക്കുന്ന പാറുവിനെയും അവളുടെ തൊട്ടടുത്ത് ആകാംക്ഷയോടെ നോക്കി നിൽക്കുന്ന മണിയെയും കണ്ട് കൊണ്ട് ഗൗതം നന്ദനോടായി പറഞ്ഞു.... നന്ദനും അറിഞ്ഞു ഒന്ന് തലയാട്ടി.... "മ്മ്മ്....കട വരെ തകർക്കാൻ പറ്റിയ ആറ്റം ബോംബുകളാ....കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ അവരെ കൊണ്ട് പോകണ്ട എന്ന് പറയാൻ പറ്റത്തില്ലല്ലൊ... ഏതോ കടക്കാരന്റെ കച്ചവടം ഇന്ന് പൂട്ടും.... " നന്ദൻ കാര്യമായി തന്നെ പറഞ്ഞു.... "ഡി..... നോക്കിയും കണ്ടും ചെയ്യടി.... ആ മാങ്ങ...കൃത്യമായി അതിൽ തന്നെ കൊള്ളണം.... " മണി പാറുവിന്റെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞതും അപ്പോഴേക്കും ചവണയിൽ നിന്നും കല്ല് മുകളിലേക്ക് പാഞ്ഞു....

അത് മാങ്ങക്ക് തൊട്ടടുത്തുകൂടെ പോയി താഴേക്ക് കുതിച്ചു... നേരെ വന്നു നന്ദന്റെ തലക്കും.... "ആ...." വേദന കൊണ്ട് നന്ദൻ അലറി പോയി... ഗൗതം ഞെട്ടി കൊണ്ട് നോക്കുമ്പോൾ തലയും തടവി നിൽക്കുന്ന നന്ദൻ... അവൻ മണിയെ ഒന്ന് നോക്കി... "എന്തോ.... ദാ വരണു.... " മണി അത് മനസ്സിലാക്കിയ മട്ടെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു.... "അതിന് നിന്നെ ആരാ വിളിച്ചത്... ഞാൻ കേട്ടില്ലല്ലോ... " "വിളിച്ചത് എന്നെയല്ലേ... അതോണ്ട് ആകും... You continue....നിന്റെ പണി മുടക്കണ്ടാ... " മണി പാറുവിനിട്ട് ഒരു പണിയും കൊടുത്തു കൊണ്ട് ഉള്ളിലേക്ക് ഓടി.... അല്ലേൽ ഇവിടെ ഒരു ശവം വീഴും.... പാറു എറിയാൻ കല്ല് പെറുക്കുന്ന തിരക്കിൽ ആണ്.... നന്ദൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾക്ക് നേരെ നടന്നു... അതിന് മുന്നേ സംരക്ഷിക്കാൻ ആള് വേണ്ടേ...ഗൗതം ഓടി... "ഡി... ഓടാൻ നോക്കടി... " ഗൗതം ഒരു മുൻകരുതൽ എന്ന പോലെ പറഞ്ഞു...പാറു ഒന്ന് തിരിഞ്ഞു നോക്കിയതും കാണുന്നത് തനിക്ക് നേരെ ദേഷ്യത്തോടെ വരുന്ന നന്ദനെയാണ്... അവൾ ആകെ തരിച്ചു നിന്നു....

"ഡി... ജീവൻ വേണേൽ ഓടഡി...കോപ്പേ... " ഗൗതം വിളിച്ചു പറഞ്ഞു... അപ്പോഴേക്കും പാറുവിന്റെ മനസ്സിലേക്ക് ചൂരലിന്റെ വേദന വന്നു... ഒരു നിമിഷം പോലും പിന്നെ കാത്തു നിന്നില്ല ഒറ്റ ഓട്ടം ആയിരുന്നു... അവൾക്ക് പിറകെ ആയി തന്നെ നന്ദനും... ഗൗതം തലയിൽ കൈ വെച്ച് പോയി... അവന്റെ കയ്യിൽ എങ്ങാനും അവളെ കിട്ടിയാൽ ഇന്ന് ഇവിടെ ഒരു മരണം നടക്കും.... "ഡി..... നിൽക്കഡി.... " പാറുവിന്റെ പിന്നാലെ ഓടി കൊണ്ട് നന്ദൻ വിളിച്ചു പറഞ്ഞു.... "കൊന്നാലും നിൽക്കില്ലഡോ.... പട്ടി... " കുട്ടിക്ക് ഇച്ചിരി ബഹുമാനം കൂടുതൽ ആണെ...നന്ദൻ അവൾക്ക് പിന്നാലെ തന്നെയായി ഓടി... ഓടി ചെന്ന് പെട്ടത് അടുക്കള ഭാഗത്ത്‌... പാറുവിന് പിന്നെ ഓടി നല്ല ശീലം ഉള്ളോണ്ട് ഒരു കിതപ്പ് പോലും ഇല്ല... ഇവരുടെ ഓട്ടം കണ്ട് അമ്മയും മുത്തശ്ശിയും അടുക്കളയിൽ നിന്നും എത്തി നോക്കുന്നുണ്ട്... മണി വല്ല ഓട്ട മത്സരവും കാണും പോലെ കൈകൊട്ടി പ്രോത്സാഹിപ്പിച്ചു കൊണ്ട് തിണ്ണയിൽ ഇരുന്നു....

"ഡി... പന്ന മോളെ ഇവളുടെത് കഴിഞ്ഞിട്ട് തരാഡി നിനക്ക്.... " ഓടുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞതും മണി ബാഗ് പാക്ക് ആക്കാൻ ഉള്ളിലേക്ക് ഓടി... ഇനി നേരം കിട്ടി എന്ന് വരില്ലേ... ശവപെട്ടി ഓർഡർ ചെയ്യേണ്ടി വരും... "വല്ല ആവശ്യവും ഉണ്ടായിരുന്നോ... " ഗൗതം കൈ മലർത്തി കാട്ടി.... "ഒരു മനസുഗം..." മണിയും ഇളിയോടെ പറഞ്ഞു.... പിന്നെയും ചുറ്റും ശൂന്യത... നേരത്തെ ഓടിയ ആളുകളുടെ ഒരു വിവരവും ഇല്ല... എല്ലാരും അവർ പോയ ഭാഗത്തേക്കും നോക്കി നിൽക്കുകയാണ്... ലൈക്‌ സുന്ദരകില്ലാടിയിൽ പറഞ്ഞ വഴിയിലൂടെ ആണാണോ പെണ്ണാണോ വരുന്നത് എന്ന് നോക്കി നിൽക്കുന്ന നാട്ടുകാരെ പോലെ.... "കുളത്തിന് ആഴം കുറഞ്ഞോ എന്നൊരു സംശയം... അല്ലേടി... " ആദ്യം തന്നെ നന്ദന്റെ ശബ്ദം ആണ് ഉയർന്നത്...നോക്കുമ്പോൾ കാണുന്നത് നനഞ്ഞു ഊറ്റി വരുന്ന രണ്ട് സഹോദരങ്ങൾ.... പാറുവിന്റെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചിട്ടുണ്ട് നന്ദൻ... "യാ... യാ... എനിക്കും തോന്നി....

താഴേക്കു പോയതും മുകളിലെക്ക് പൊന്തിയതും ഒരുമിച്ചു ആയി പോയി... " അവളും കുശലം പറയുകയാണ്... ഇതെന്തോന്ന് സാധനം എന്ന കണക്കെ അമ്മയും മുത്തശ്ശിയും സ്വയം ഒന്ന് തലയിൽ അടിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി.... "അപ്പൊ കൊന്നില്ലേ.... " നിന്ന നിൽപ്പിൽ തന്നെ മണി ചോദിച്ചു... "ചത്തോ എന്ന് അന്വേഷിച്ചു വന്നതായിരിക്കും... കാലമാടത്തി... ചതി....ഒരു വാക്ക്... ആ വെള്ളത്തിൽ മുക്കി എടുത്തു... കണ്ടോടി... " പാറു അലറി കൊണ്ട് ഉള്ളിലേക്ക് കയറാൻ നിന്നു... "ഈ കോലത്തിൽ ഉള്ളിലേക്ക് കടന്നാൽ പോന്നു മക്കളെ അടിച്ചു കാലൊടിക്കും ഞാൻ... " ഉള്ളിൽ നിന്നും അമ്മയുടെ ആജ്ഞ...പിന്നെ കേൾക്കാതിരിക്കാൻ കഴിയില്ലല്ലൊ... പാറുവും നന്ദനും മുഖത്തോട് മുഖം നോക്കി... പെട്ടെന്ന് ഓട്ടം ആയിരുന്നു.. എന്തിന് ബാത്‌റൂമിന് വേണ്ടി...ഉന്തിനും തള്ളിനും പെൺപിള്ളേർക്ക് നല്ല ഉഷാർ ആയോണ്ട് നന്ദൻ നിലത്ത് എത്തി....

അതാണ്‌ പറയുന്നത് ഇടക്ക് എങ്കിലും ബസിലൊക്കെ സീറ്റ്‌ പിടിച്ചു ശീലിക്കണം എന്ന്... നന്ദൻ കിടന്നിടത്ത് നിന്നും എഴുന്നേറ്റു.... ഗൗതം ആണെങ്കിൽ അത് ആദ്യമേ പ്രതീക്ഷിച്ചത് കൊണ്ട് വലിയ എക്സ്പ്രഷൻ ഒന്നും ഇടാൻ നിന്നില്ല.... "നിനക്ക് ഞാൻ തരാടി തവളകണ്ണി... തെണ്ടി... പട്ടി..." നന്ദൻ വാതിൽ പൊട്ടും വിധം ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു... അതിന് പകരം വാതിലിന്റെ മുകളിലൂടെ ഒരു കപ്പ് വെള്ളം ആണ് പ്രതികരിച്ചത്....അത് കണ്ട് മണിക്ക് ചിരി ഒതുക്കാൻ കഴിഞ്ഞില്ല... പിന്നീട് അങ്ങോട്ട്‌ പൊട്ടിച്ചിരി ആയിരുന്നു.... നന്ദൻ അവളെയും പേടിപ്പിച്ചു കൊണ്ട് ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റി.... "നിനക്ക് അങ്ങനെ തന്നെ വേണമെടാ.... " നന്ദൻ ഗൗതമിനെ നോക്കി അലറി... "എനിക്കൊ കിട്ടിയത് മൊത്തം നിനക്ക് അല്ലേടാ .. " "ഒരാഴ്ച കഴിഞ്ഞാൽ അവളുടെ ശല്യം എനിക്ക് കഴിയും... പിന്നെ ജീവിതകാലം മുഴുവൻ നീ നിന്ന് നരകിച്ചു.... ഉഫ്.. അത് ആലോചിക്കുമ്പോഴാ...മനസ്സിന് ഒരു സന്തോഷം... "

നന്ദൻ പല എക്സ്പ്രഷനും ഇട്ടു പറയുന്നത് കേട്ടു ഗൗതമിന്റെ ഉള്ളിൽ ഒരു ആധി... "ഞാൻ മാത്രം അല്ലടാ അനുഭവിക്കാൻ പോകുന്നത്... കെട്ടാൻ പോകുന്നത് ഇതിനെ അല്ലേ... അപ്പൊ തലവരക്ക് മാറ്റം ഇല്ല... " ഗൗതമും വിട്ട് കൊടുത്തില്ല... മണിക്ക് അവന് ഒന്ന് കൊടുക്കണം എന്നുണ്ടായിരുന്നു... പക്ഷെ അമ്മയുടെ നോട്ടം അവരിൽ ആയത് കൊണ്ട് നല്ല കുട്ടിയെ പോലെ നിന്നു..കറക്റ്റ് ടൈമിൽ നന്ദന്റെ മണ്ടക്ക് ഒരു കപ്പും കൊണ്ടു... നന്ദൻ വേദന കൊണ്ട് ഒന്ന് എരിവ് വലിച്ചു... "ടി... പൂതനെ... നിനക്ക് ഞാൻ തരാടി... " "താൻ പോടാ പട്ടി..." ബാത്റൂമിൽ ആണ് എന്ന ആത്മവിശ്വാസത്തിൽ പാറുവും പറഞ്ഞു... "പട്ടി നിന്റെ.... " "നോ നന്ദ.... നോ... " ഗൗതം അറിഞ്ഞു വിളിച്ചു പോയി... അല്ലേൽ ഗൗതം ഇപ്പൊ ഒരു പട്ടി ആയേനെ....നന്ദൻ സ്വയം ഇന്ന് നിയന്ത്രിച്ചു... "

എന്റെ ദൈവങ്ങളെ കണ്ട്രോൾ തരൂ... ഒരു ആഴ്ചത്തേക്ക്... അത് മതി... അത് കഴിഞ്ഞാൽ ഈ സാധനത്തിനെ ഞാൻ തന്നെ ചവിട്ടി പുറത്താക്കിക്കോളാം...ടി... ടി... നീ ഒക്കെ ഉണ്ടല്ലോ കെട്ടിയോന്റെ വീട്ടിൽ പോയി നരകിക്കുമടി.... " നന്ദന്റെ ശബ്ദം ഉയർന്നു... അതാ വരുന്നു ഒരു കപ്പ്‌ വെള്ളം കൂടി... ബ്യൂട്ടിഫുൾ രാത്രിയും പകലും വെള്ളം... ഒന്ന് ഉള്ളിലേക്ക് ആണെങ്കിൽ ഒന്ന് പുറത്ത്.... "എന്റെ മക്കള് മാത്രം എന്താ ഇങ്ങനെ ആയത് ഈശ്വരാ.. ഇവരെ പോലെ തന്നെയല്ലേ മണിയും ഗൗതമും...അവർക്ക് തമ്മിൽ തമ്മിൽ എന്തൊരു സ്നേഹം ആണ്... ഇവിടെ മാത്രം കീരിയും പാമ്പും... " ഉള്ളിൽ നിന്നും അമ്മയുടെ പരാതികെട്ടു അഴിഞ്ഞു....എല്ലാവരും ഞെട്ടി കൊണ്ട് മുഖത്തോട് മുഖം നോക്കി പോയി.... അവരുടെ കണ്ണിൽ തെളിഞ്ഞു നിന്നത് ഇന്നലത്തെ അടി ആയിരുന്നു.... "വല്ലാത്ത സ്നേഹം ആയി പോയി..." ,നന്ദൻ അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story