നിഴലായ്: ഭാഗം 32

nizhalay thasal

എഴുത്തുകാരി: THASAL

"നാണം കെടുത്തരുത്..... ആരോടും ബഹളം ഒന്ന് വെക്കാനും പോകരുത്... ഒതുങ്ങി നിന്നോണം... " ടെക്സ്റ്റയിൽസിലേക്ക് കയറും മുന്നേ മണിയെയും പാറുവിനെയും പിടിച്ചു വെച്ച് ഉപദേശം കൊടുക്കുകയാണ് നന്ദനും ഗൗതമും... "മണി നിന്നോടാ... നാണം കെടുത്തരുത്... എന്നെ പോലെ മാന്യമായി പെരുമാറണം... കേട്ടല്ലോ... " പാറു വലിയ കാര്യത്തിൽ പറഞ്ഞു... ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ പോലെ... "അവളോട്‌ മാത്രം അല്ല... പ്രത്യേകം നിന്നോടാ... നിനക്കാണ് യാതൊരു വിധ ബോധവും ഇല്ലാത്തത്.... വല്ല പിള്ളേരും എന്തെങ്കിലും തിന്നു നടക്കുന്നത് കണ്ടാൽ ചെന്ന് ചോദിച്ചു നാണം കെടുത്തിയെക്കരുത്... പ്ലീസ്... " നന്ദൻ കൈ കൂപ്പി പോയി... "ഉറപ്പ് പറയാൻ പറ്റില്ല ഏട്ടാ... വിശപ്പ് വന്നാൽ ഞാൻ എന്നെ തന്നെ മറക്കും.... എങ്കിലും ഏട്ടൻ പറഞ്ഞത് കൊണ്ട് ശ്രമിക്കാം... ഏട്ടൻ പറഞ്ഞത് കൊണ്ട് മാത്രം... " അവസാനം ഗൗതമിനെ നോക്കി ഒന്ന് കടുപ്പത്തിൽ പാറു പറഞ്ഞു നിർത്തി...

ഗൗതം നീയെതാടി എന്ന കണക്കെ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നിന്നു... "മണി... ഫോളോ മീ.... ഓപ്പറേഷൻ സ്റ്റാർട്ടട്... " പാറു അതും പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു... മണി നന്ദനെ നോക്കി ഇത് കുളം ആക്കും എന്ന മട്ടെ മുഖം ചുളിച്ചു കൊണ്ട് അവൾക്ക് പിറകെ തന്നെ വെച്ചു പിടിച്ചു... ഗൗതം നന്ദനെ വല്ലാത്ത രീതിയിൽ നോക്കി.... "ഇവളിത് എന്തോന്ന്... നിനക്ക് പെങ്ങൾ ആയി ഇത് ഒന്നേ ഒള്ളോ...ഇനി വേറെ എവിടേലും... " "എന്റെ അച്ഛനെ സംശയിക്കുന്നോടാ... @&©¥£©€€© " നന്ദൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതും ഗൗതം എല്ലാം കിട്ടി ബോധിച്ച കണക്കെ ഒന്ന് ഇളിച്ചു.... "ഇവന്റെയല്ലെ പെങ്ങൾ..... മത്തനും കുമ്പളവും കുത്തി ചൊറിയൻ ചേന പോലത്തെ രണ്ടെണ്ണം ഉണ്ടായത് ആദ്യമായി കാണുകയാ... " ഗൗതം പിറുപിറുത്തു... പുറത്തേക്ക് വിടാൻ കുട്ടിക്ക് പേടിയാ... സുപ്രഭാതകീർത്തനം ഉച്ചക്ക് കേൾക്കാൻ താല്പര്യം ഇല്ല അത് തന്നെ കാരണം... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"കിട്ടിയില്ലേ... " എന്തോക്കെയോ വാരി വലിച്ചു തിരയുന്ന പാറുവിനെ കണ്ട് അങ്ങോട്ട്‌ വന്ന നന്ദൻ ചോദിച്ചു... മണി അവളുടെ എടുപ്പ് കണ്ട് താടക്കും കൈ കൊടുത്തു നോക്കി നിൽക്കുകയാണ്... "എന്റേത് എടുത്തു കഴിഞ്ഞിട്ട് മണിക്കൂർ ഒന്നായി.... ഈ സാധനത്തിന് ഒന്നും പറ്റുന്നില്ല.... " മണി അവളെ നോക്കി കൊണ്ട് തന്നെ അവനോടായി പറഞ്ഞു... "നീ ഇതൊന്നു നോക്കിയെ... " അമ്മ ഒരു ദാവണി എടുത്തു കാണിച്ചു... അവൾ അതിലേക്കു ഒന്ന് നോക്കി കൊണ്ട് എന്തോ ആലോചിച്ചു... "ഏയ്‌ ശരിയാകത്തില്ല... എനിക്ക് വേണ്ടാ... " അതിനിടയിൽ എന്തോ കളഞ്ഞു പോയ കണക്കെയാണ് അവളുടെ തിരയൽ... "ഇത് ഇഷ്ട്ടപ്പെട്ടോ... " വേറൊന്നു എടുത്തു മുന്നിലേക്ക് വെച്ച് കൊണ്ട് മണി ചോദിച്ചു... പാറു അതൊന്നു പൊക്കി നോക്കി... കുട്ടി തിരഞ്ഞത് കണ്ടില്ല... "വേണ്ടാ... " "അപ്പൊ ഇതൊന്നു നോക്കിയെ... "

നന്ദനും വെറുതെ ഒന്ന് എടുത്തു മുന്നിലേക്ക് ഇട്ടു... പാറു മുഖം ചുളിച്ചു.... "മ്മ്മ്ഹും... " അവൾ മുഖം ഇരു സൈഡിലേക്കും ചലിപ്പിച്ചു... "എന്താടാ... എന്താ പ്രശ്നം..." അത് വഴി വന്ന ഗൗതം ചോദിച്ചപ്പോഴും പാറു തിരച്ചിലിൽ തന്നെ... "ഇവൾക്ക് ഒന്നും ഇഷ്ടപ്പെടുന്നില്ല ഏട്ടാ... ഏട്ടൻ തന്നെ ചോദിക്ക് എങ്ങനെ ഉള്ളതാ വേണ്ടത് എന്ന്... " മണി അല്പം മാറി നിന്നു കൊണ്ട് പറഞ്ഞു... ഗൗതം കയ്യിലെ ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു... "എന്താടി ഇതൊന്നും ഇഷ്ടപ്പെട്ടില്ലേ.... " "അതെ... എനിക്കെ... ഇവിടെ ഇങ്ങനെ നെറ്റ് ഉള്ള... ചുവന്ന മുത്ത് പിടിപ്പിച്ച ദാവണി ഇല്ലേ അത് മതി... " അവൾ ഗൗതമിന്റെ കയ്യിൽ തൊണ്ടി കൊണ്ട് കുറച്ചു അപ്പുറത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പറയുന്നത് കേട്ടു എല്ലാവരും ഒരുപോലെ അങ്ങോട്ട്‌ നോക്കി... അമ്മയും മുത്തശ്ശിയും ചുറ്റും ഒന്ന് നോക്കി... ബഹളം ഉണ്ടാക്കിയാൽ ആളുകൾ കൂടുന്ന ഇടമാണോ എന്ന് അറിയണമല്ലോ....

നന്ദൻ ശബ്ദിക്കാൻ പോലും ആകാതെ നിൽക്കുകയാണ്.. പെങ്ങളുടെ പൂതി അത്രയും ഉണ്ട്... മണി നന്ദനെ ഒന്ന് തോണ്ടി....എങ്ങനേലും ഇവിടുന്ന് എസ്‌കേപ്പ് ആകണം... അല്ലേൽ ഒരു കൊലപാതകത്തിന് സാക്ഷി ആകേണ്ടി വരും... "നന്ദേട്ടാ.... ഞാൻ അവിടെ ഒരു സാധനം കണ്ടു... ഏട്ടൻ ഇങ്ങ് വന്നേ... " നന്ദന്റെ കയ്യും പിടിച്ചു വലിച്ചു മണി പോയി.. അല്ലെങ്കിൽ ഗൗതമിനു മുന്നേ തന്നെ പാറുവിനെ തല്ലുന്നത് നന്ദൻ ആയിരിക്കും.... ഗൗതം പാറുവിനെ ഒന്ന് കടുപ്പത്തിൽ നോക്കി ശേഷം ആ ടമ്മി ധരിച്ച ദാവണിയിലേക്കും... "നിനക്ക് അത് തന്നെ വേണം... " ഗൗതം ചോദിച്ചതും പാറു നിഷ്കു ആയത് കൊണ്ട് ചിരിച്ചു കൊണ്ട് ഒന്ന് തല കുലുക്കി... "ആ നെറ്റ് വെച്ച് പിടിപ്പിച്ചത് തന്നെ വേണം... " ഗൗതം ഒരിക്കൽ കൂടി ചോദിച്ചു... പാറു എന്തോ വശപ്പിശക് ഉള്ളത് പോലെ ഗൗതമിനെ നോക്കി.. ശേഷം ആ ദാവണിയിലേക്കും ദാവണി എന്നൊന്നും പറയാൻ പറ്റത്തില്ല.... ജാക്കറ്റും പാവാടയും കൂടെ ഒരു വലകഷ്ണവും... "മോൾക്ക്‌ അത് വേണോടി... "

ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ഗൗതം ഇളിച്ചു കൊണ്ട് കൊണ്ട് ചോദിച്ചു... വേണം എന്ന് പറഞ്ഞാൽ വീട്ടിൽ പോയാൽ അടി മുതൽ വെടി വരെ.. വേണ്ടാന്ന് പറഞ്ഞാൽ ഒരു അടിയിൽ എങ്കിലും രക്ഷപ്പെടാം... അവൾ പെട്ടെന്ന് തന്നെ വേണ്ടാ എന്ന രീതിയിൽ തല കുലുക്കി... "സാരല്യ എടുത്തോ... " "അയ്യോ വേണ്ടാ.. വേണ്ടാത്തോണ്ടാ... താല്പര്യം ഇല്ല..." പാറു കളം മാറ്റി ചവിട്ടി... ഗൗതം ഒരു ചുവന്ന ദാവണി എടുത്തു അവൾക്ക് മുന്നിലേക്ക് ചേർത്ത് വെച്ചു... "കൊള്ളാം... " അത് മാത്രമേ അവൻ പറഞൊള്ളൂ... അവളുടെ ചൊടിയിൽ അതൊരു പുഞ്ചിരി തെളിച്ചു.. അവൾക്ക് പിന്നെ വേറൊന്നും നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"നിനക്ക് വേറൊന്നും വാങ്ങാൻ ഇല്ലേടി... " "അതൊക്കെ അമ്മ വാങ്ങും... അതൊന്നും ചെന്ന് കയറുന്ന പെൺകുട്യോള് കാണണ്ട എന്ന് പറഞ്ഞു... " മണി ചിരിയോടെയാണ് പറഞ്ഞു നിർത്തിയത്... നന്ദനും ഒന്ന് ചിരിച്ചു.... ടെക്സ്റ്റയിൽസിന് പുറത്ത് സിമന്റ് ബെഞ്ചിൽ ഉള്ള ഇരിപ്പാണ് രണ്ട് പേരും.... അടുത്ത റോഡിലൂടെ ഇടവേളയില്ലാതെ പോകുന്ന വാഹനങ്ങളിലേക്കും ധൃതി പിടിച്ചു നടന്നു പോകുന്ന മനുഷ്യരിലേക്കും ആയിരുന്നു അവരുടെ കണ്ണുകൾ.... "എന്തൊരു തിരക്കിട്ട ജീവിതം ആണല്ലേ.... " അവൾ ആരോടെന്നില്ലാതെ ചോദിച്ചു.... നന്ദൻ അവളെ ഒന്ന് നോക്കിയതെയൊള്ളു.... "ഇത് പോലൊരു തിരക്കിട്ട ഒരു ജീവിതവും മെച്ചപ്പെട്ട സാഹചര്യങ്ങളും ഇഷ്ടപ്പെട്ട കരിയറും നിനക്ക് നേരെയും വെച്ച് നീട്ടിയതല്ലേ....നീ അല്ലേ അത് തട്ടി കളഞ്ഞത്.... " നന്ദന്റെ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി... ഇത്രയും കാലം മറച്ചു വെച്ച കാര്യം അവൻ എങ്ങനെ അറിഞ്ഞു എന്ന ഞെട്ടലിൽ... "നന്ദേട്ടന് എങ്ങനെ.... "

"എന്നോട് വേണു മാഷ് അന്നേ പറഞ്ഞിരുന്നു നിനക്ക് വന്ന ലെറ്ററും ഓഫറും ഒക്കെ.... പറഞ്ഞാൽ നീ അനുസരിക്കുന്ന കാലം അല്ലാത്തത് കൊണ്ട് മനഃപൂർവം ഞാൻ ഒന്നും ചോദിക്കാഞ്ഞതാ... " അവൻ അല്പം ദേഷ്യത്തോടെ ആയിരുന്നു മറുപടി നൽകിയത്... അപ്പോഴേക്കും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു... "താല്പര്യം ഉണ്ടായിട്ട് ആപ്ലിക്കേഷൻ കൊടുത്തതല്ല നന്ദേട്ടാ... അന്നത്തെ സാഹചര്യത്തിൽ ഒന്ന് മാറി നിൽക്കണം എന്നൊരു തോന്നൽ ഉണ്ടായി...പഠനത്തോടൊപ്പം സാഹിത്യവും കൊണ്ട് പോകാം എന്ന് കേട്ടപ്പോൾ എങ്ങനേലും നന്ദേട്ടന്റെയും മുകിലേച്ചിയുടെയും അടുത്ത് നിന്ന് രക്ഷപ്പെടണം എന്ന തോന്നലിൽ അയച്ച ആപ്ലിക്കേഷൻ ആയിരുന്നു.... അതും ആരോടും അനുവാദം പോലും ചോദിക്കാതെ.... പക്ഷെ അത് ഒന്ന് റെഡി ആകാൻ ഒരു കൊല്ലം എടുത്തു...

ആ സമയത്ത് ആണെങ്കിൽ മുകിലേച്ചിയും ഇയാളും തമ്മിൽ അടിച്ചു പിരിഞ്ഞ സമയവും... എന്റെ പൊന്നളിയാ... അന്ന് അനുഭവിച്ച ആ സന്തോഷം.... അതിനിടയിൽ ഈ ഓഫർ വന്നപ്പോൾ എനിക്ക് തോന്നി പോകണ്ട എന്ന്...സത്യം പറയട്ടെ നന്ദേട്ടന്റെ ആകെ ചമ്മിയ മുഖം വീണ്ടും വീണ്ടും കാണാൻ ഉള്ള ആഗ്രഹം കൊണ്ടും പിന്നെ എനിക്ക് നമ്മുടെ നാടും അവിടുത്തെ ആളുകളെയും വിട്ട് പോകാനുള്ള മടി കാരണവും.. എന്തെങ്കിലും എഴുതണം എങ്കിൽ അവിടുന്ന് തന്നെ എഴുതണം എന്ന് തോന്നി... ആരോടും പറയാതെ അതങ്ങ് കീറി കളഞ്ഞു... എനിക്ക് ഈ തിരക്കിനിടയിൽ ജീവിക്കണ്ടായിരുന്നു..എനിക്ക് വേറെ ആരും ആകണ്ടായിരുന്നു... ഞാൻ ജാൻവിയെക്കാൾ സ്നേഹിച്ചത് മണിക്കുട്ടിയെ ആയി പോയി.... " അവൾ എങ്ങോട്ടോ നോക്കിയാണ് പറഞ്ഞത്...

അവന്റെ കൈകൾ ബെഞ്ചിൽ വെച്ചിരുന്ന അവളുടെ കൈകളിൽ ഒന്ന് പിടി മുറുക്കി.... "ആഹാ..രണ്ടും ഇവിടെ വന്നിരിക്കുകയാ.... ഞങ്ങൾ എവിടെയെല്ലാം അന്വേഷിച്ചു എന്നറിയോ.... " പെട്ടെന്ന് പാറുവിന്റെ ശബ്ദം കേട്ടു നന്ദൻ വേഗം തന്നെ കൈ പിൻവലിച്ചു.... അവളെ നോക്കി ഒന്ന് പല്ല് കടിച്ചു... "നീ ഇപ്പൊ ഇങ്ങോട്ട് എന്തിനാടി വന്നത് തവളകണ്ണി... " നന്ദന്റെ ചോദ്യത്തിന് അവൾക്ക് പിന്നാലെയായി വന്ന ഗൗതം ഒന്ന് പൊട്ടിച്ചിരിച്ചു... "അത് എനിക്ക് ഇഷ്ടമായി.... തവളകണ്ണി....തവളയുടെ കണ്ണും.... എരുമയുടെ ശബ്ദവും.... അരണയുടെ ബുദ്ധിയും... ഉള്ള ഒരു പ്രത്യേകതരം ജീവിവർഗം.... " ഗൗതമും കൂട്ടത്തിൽ പറഞ്ഞു.... നന്ദനും കൂടെ ചിരിച്ചതോടെ പാറുവിന്റെ മുഖം കൂർത്ത് വന്നു... അതോടെ മണി നന്ദനെയും ഗൗതമിനെയും നോക്കി കണ്ണുരുട്ടി....

"ദേ... രണ്ടിനും എന്റെ കയ്യീന്ന് ആകും കിട്ടാ...ഇങ്ങനെ കളിയാക്കാൻ മാത്രം അവൾക്ക് എന്ത് കുറവാ... " "അതന്നെ അങ്ങ് ചോദിക്കടി.... " "ഇച്ചിരി പിരി കുറവ് ആണെന്ന് സമ്മതിച്ചു എന്നാലും നാക്ക് കൂടുതൽ അല്ലേ... പറ... നിങ്ങൾ തന്നെ പറ... " മണിയും ചിരി ഒതുക്കി കൊണ്ട് ചോദിച്ചതും ബാക്കി രണ്ടെണ്ണവും ചിരിച്ചു.... "പട്ടി.... " ഒരു നിമിഷം പാറു മണിയെ നന്നായി മനസ്സിലിട്ട് താലോലിച്ചു.... മണി അവളെ നോക്കി ചുമ്മാ എന്ന പോലെ ഒന്ന് കണ്ണിറുക്കി.... "ഏട്ടാ...അമ്മയുടെ ഡ്രസ്സ്‌ എടുക്കൽ ഒക്കെ കഴിയുമ്പോഴേക്കും സമയം ഏറെ ആകും.... ഞങ്ങളെ ഒന്ന് കറങ്ങാൻ കൊണ്ട് പോകോ... " കാര്യം സാധിക്കാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ.... പാറു പിടിച്ചു നന്ദന്റെ കാല് തന്നെ...നന്ദൻ ഒരു നിമിഷം ഗൗതമിനെ നോക്കി... അവന് എതിര് ഒന്നും ഇല്ല... മണി ആണേൽ ഒരു ഓക്കേ പറഞ്ഞാൽ ഇപ്പൊ ഓടും എന്ന കണക്കെ നോക്കുകയാണ്.... "അവരോട് പറയാതെ പോയാൽ തിരക്കില്ലേ....

" "അതിന് എന്റെ കയ്യിൽ വഴിയുണ്ട്... " പാറു ഒരു കൂസലും കൂടാതെ ഗൗതമിന്റെ അടുത്തേക്ക് പോയി അവന്റെ പോക്കറ്റിൽ നിന്നും ഫോൺ തട്ടി പറിച്ചു എടുത്തു... പെട്ടെന്ന് തന്നെ ലോക്ക് തുറന്ന് അച്ഛനെ വിളിച്ചു പറഞ്ഞു... നന്ദൻ ഒരു നിമിഷം ഗൗതമിനെ നോക്കി... "സ്ഥിരം ആണല്ലേ.... " നന്ദൻ സംസാരത്തിൽ നർമം കലർത്തി...ഗൗതം ആകെ ഇളിഞ്ഞ ചിരിയിൽ നിന്നു.... "അച്ഛൻ പറഞ്ഞു പൊക്കോളാൻ....അവരുടേത് കഴിയുമ്പോൾ വിളിക്കാന്ന്.... പോകാം..." ഏറ്റവും കൂടുതൽ ആവേശം പാറുവിന് ആയിരുന്നു.... ഗൗതം ഒന്ന് തലയാട്ടി മുന്നേ നടന്നതും അവന് പിന്നാലെയായി തന്നെ കലപില കൂട്ടി കൊണ്ട് പാറുവും ഉണ്ടായിരുന്നു...മണി ആണേൽ അത് കണ്ട് ഇച്ചിരി കുശുമ്പോടെ ഓടി പോയി ഗൗതമിന്റെ കയ്യിൽ തൂങ്ങി.... "എന്റെ ഏട്ടനാ...കല്യാണം കഴിയും വരെ നിന്നെക്കാൾ കൂടുതൽ അവകാശം എനിക്കാ... " പാറുവിനെ നോക്കി ഇച്ചിരി കുശുമ്പോടെ മണി പറഞ്ഞു...

പാറുവിന് ചിരി പൊട്ടിയിരുന്നു... "അയ്യോ... കല്യാണം കഴിഞ്ഞാലും എനിക്ക് അവകാശം ഒന്നും വേണ്ടായെ... നീ തന്നെ എടുത്തോ.... " പാറു ഇച്ചിരി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് നന്ദന്റെ കൈ പിടിച്ചു... "എനിക്ക് എന്റെ ഏട്ടനും ഉണ്ട്... " "അതിന് നീ ഏതാഡി... അങ്ങ് മാറി നടക്ക്... " നന്ദൻ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അവളെ പിടിച്ചു മാറ്റി... അതോടെ അവളുടെ മുഖം കൂർത്തു.... "താൻ പോടോ കള്ള് കുടിയാ... ഇതാണ് പറയുന്നത് ഒറ്റ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല എന്ന്... ഇപ്പൊ എല്ലാരും ഒന്ന് ഞാൻ പുറത്ത്... ആയ്ക്കോട്ടെ.... ഹും... " ഇച്ചിരി പിണക്കത്തോടെ പോകുന്നവളെ ഗൗതം പിടിച്ചു വലിച്ചു കൊണ്ട് തന്റെ മറുഭാഗത്തു നിർത്തി.... അത് കണ്ടതോടെ ഒരു ചിരിയോടെ മണി ഗൗതമിൽ നിന്നും അടർന്നു മാറി കൊണ്ട് നന്ദനോട് ചേർന്ന് നിന്നു... നന്ദന്റെ ഇടതു കരം മണിയുടെ വലതു കരത്തേ പൊതിഞ്ഞു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ബുക്ക്‌ കിട്ടിയോ.... " ഷെൽഫിൽ അട്ടി ഇട്ട പുസ്തകങ്ങളിലൂടെ കൈ ഓടിച്ചു പോകുന്ന മണിയെ കണ്ട് നന്ദൻ ചോദിച്ചതും അവൾ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും അതിലേക്കു തന്നെ ശ്രദ്ധ നൽകി.... അതിൽ ഒന്ന് എടുത്തു മെല്ലെ മറിച്ചു... *യാ അല്ലാഹ്.... ഇനിയെങ്കിലും നീ എന്നെ ശിക്ഷിക്കൂ.... നിന്നിലുമധികം ഞാൻ അവനെ സ്നേഹിച്ചു പോയി.... * കമലാസുരയ്യയുടെ (മാധവികുട്ടി) പ്രശസ്തമായ വരികൾ....അതിനേക്കാൾ ആ വരികൾ പ്രണയത്തിന്റെ തീവ്രത അറിയിക്കാൻ കെൽപ്പ് ഉള്ളതായിരുന്നു... അതല്ലേ പ്രണയം.... ഒരാളിൽ ജീവിതം ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്ന ഭ്രാന്തമായ വിഗാരം.... "നന്ദേട്ടന് അറിയാവോ....ഈ വരികളോട് എനിക്ക് എന്ത് പ്രണയമാണ് എന്ന്.... ഇത് വായിക്കുമ്പോൾ പണ്ട് എന്റെ മനസ്സിലേക്ക് ആദ്യം കയറി വരുന്നത് നന്ദേട്ടന്റെ മുഖം ആയിരുന്നു.... എനിക്ക് വേണ്ടി ഒരു നോട്ടം പോലും നൽകാത്ത നന്ദേട്ടനോട് പരിഭവം തോന്നുമായിരുന്നു.... സങ്കടം വരുമായിരുന്നു... "

പണ്ട് അവളോട്‌ കാണിച്ച അവഗണന ആ കൊച്ച് പെണ്ണിന്റെ ഹൃദയത്തേ എത്രമാത്രം കീറി മുറിച്ചു എന്ന് ആ വാക്കുകളിലൂടെ തന്നെ അവന് മനസ്സിലാക്കാൻ സാധിച്ചു.... അത് അങ്ങനെയാണ്.... തിരികെ പ്രണയം ലഭിക്കുമോ എന്ന ഉറപ്പ് പോലും ഇല്ലാതെയുള്ള പ്രണയങ്ങൾ.... അതിന് നോവ് കൂടും... പറയാൻ കഴിയാതെ....ഉള്ളിൽ വീർപ്പ് മുട്ടി കഴിയുന്ന.... പ്രകടിപ്പിക്കാൻ കഴിയാത്ത വിഗാരത്തിന് ഹൃദയത്തേ കീറി മുറിക്കാൻ ഉള്ള ശക്തിയുണ്ട്.... ഒരുനാൾ ആ പ്രണയം നമുക്ക് ലഭിച്ചാലും ആ വേദന ഉള്ളിൽ മായാതെ കിടക്കും..... നന്ദനും ഉള്ളിൽ ഒരു സങ്കടം തോന്നി.... അവളെ അന്ന് ചേർത്ത് പിടിക്കാഞ്ഞതിന് അവളുടെ പ്രണയം മനസ്സിലാക്കാതെ പോയതിന് ഉള്ളിൽ കുറ്റബോധം നിറഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story