നിഴലായ്: ഭാഗം 33

nizhalay thasal

എഴുത്തുകാരി: THASAL

"ഇനി മോതിരങ്ങൾ പരസ്പരം അണിയിച്ചോളു... " അച്ഛന്റെ വാക്കുകൾ കേട്ടതും മണിയുടെ ശ്വാസഗതി ഉയർന്നു... കണ്ണുകൾ ഒന്ന് പിടച്ചു കൊണ്ട് തനിക്ക് അടുത്ത് നിൽക്കുന്ന നന്ദനെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞിരുന്നു.... ആ നിമിഷം തന്നെ അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി.... അവളുടെ ഭാവങ്ങളിലെ മാറ്റങ്ങൾ പുഞ്ചിരിയോടെ കണ്ടു കൊണ്ട് തന്നെ അവൻ അവളുടെ വലതു കയ്യിലെ മോതിരവിരലിൽ തന്റെ പേര് കൊത്തിയ മോതിരം അണിയിച്ചു... അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞിരുന്നു... എങ്കിലും അതിനിടയിൽ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയ ആ പൊടി മീശക്കാരൻ ഓർമയിൽ നിറഞ്ഞു... ഇന്ന് ചെറുതിലെ എങ്കിലും വിജയിക്കാൻ പോകുന്നത് തന്റെ പത്ത് വർഷത്തേ പ്രണയം ആണ്... അവൾ കയ്യിൽ ഒതുക്കിയ മോതിരം മെല്ലെ അവന്റെ വിരലിലും അണിയിച്ചു....

ആ കണ്ണുകളിലെ ആദ്യ നോട്ടം നന്ദനും ആഗ്രഹിച്ചിരുന്നു.. പക്ഷെ അവന് അറിയാമായിരുന്നു അത് എവിടെക്കാ പോവുക എന്ന്... കണ്ണുകൾ നിറച്ചു കൊണ്ട് അല്പം മാറി മോതിരങ്ങൾ കൈ മാറി ചിരിയോടെ നിൽക്കുന്ന ഗൗതമിലേക്കും പാറുവിലേക്കും കണ്ണുകൾ പാഞ്ഞു... പാറു പെരുവിരൽ പൊക്കി സന്തോഷം കൈ മാറുമ്പോൾ... തൊട്ടടുത്ത് നിൽക്കുന്ന ആ ഏട്ടന്റെ മനസ്സ് എന്തെല്ലാമോ വികാരങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...... കുറച്ചു മുന്നേ നന്ദൻ അനുഭവിച്ച അതെ വികാരം.... കുറച്ചു കുടുംബക്കാർ മാത്രം ഒത്തു കൂടുന്ന ചെറിയ പരിപാടി അത് മാത്രമായിരുന്നു നിശ്ചയം...ജാതകം കൈ മാറൽ എന്നൊരു ചടങ്ങിന് അവിടെ പ്രസക്തി ഇല്ലായിരുന്നു.. കാരണം നാല് പേരുടെയും മാതാപിതാക്കൾ ഒരേ ആൾക്കാർ തന്നെ... അവർ ജന്മം കൊടുത്തവർ ആണ് നന്ദനും പാറുവും എങ്കിൽ കർമം കൊണ്ട് ഗൗതമിന്റെയും മണിയുടെയും സ്ഥാനം അവർക്ക് ഒപ്പം തന്നെ ആയിരുന്നു...

"ഡി.... ക്യാമറയിലോട്ട് നോക്കഡി... " മണിയോട് ഒന്ന് ചേർന്ന് നിന്ന് കൊണ്ട് നന്ദൻ പറഞ്ഞു... അവൾ ആണെങ്കിൽ മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു കൊണ്ട് ക്യാമറയിലേക്ക് നോക്കി... അപ്പോഴും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ കുറച്ചു മാറി തങ്ങളുടെ അടുത്തേക്ക് വരുന്ന ശ്രുതിയിൽ എത്തി നിൽക്കുന്നുണ്ടായിരുന്നു...(നന്ദന്റെ അപ്പച്ചിയുടെ മകൾ )... അവളുടെ നോട്ടം കണ്ടതും നന്ദൻ മെല്ലെ ഒന്ന് തല ചെരിച്ചു നോക്കിയതും ശ്രുതിയെ ഒരു നോക്കെ നോക്കിയൊള്ളു... ഉള്ളിൽ വെള്ളിഡി വെട്ടി.... "എന്റെ ഈശ്വരാ ഈ പാര എന്താ ഇങ്ങോട്ട്... " നന്ദൻ ഉള്ളിൽ ഈശ്വരനെ വരെ വിളിച്ചു പോയി... മണി ദേഷ്യത്തോടെ നന്ദനെ നോക്കി... "ഡി... ക്യാമറ... " തങ്ങളുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്ന ക്യാമറയെ കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ മുഖത്ത് കൃത്രിമ ചിരിയും വെച്ച് കൊണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചു....

"ആ വരുന്നവളെ പെങ്ങളാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞു തലയിൽ കയറ്റി വെച്ചാൽ ഉണ്ടല്ലോ പോന്നു മോനെ നന്ദേട്ടാ... സത്യായിട്ടും നിങ്ങളെ ഞാൻ ഇടിക്കും... " നല്ലോണം ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു... കാണുന്നവർക്ക് എല്ലാം ക്യൂട്ട് കപ്പ്ൾസ് കഥ പറയുന്നു... നമുക്കും നന്ദനും മാത്രമേ അറിയുകയൊള്ളു... ഇത് ഭീഷണിയാണ്.... ഇതിനെ ഒക്കെ ആണ് ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുക എന്ന് പറയുന്നത്.... എന്താ അഭിനയം... കുട്ടിയെ അത്യാവശ്യം ആയി സിനിമയിൽ വിടണം... "നന്ദേട്ടാ... " "എന്തോ.... " ലവളുടെ വിളിയിൽ അറിയാതെ തന്നെ നന്ദൻ വിളി കെട്ടു പോയി... പെങ്ങൾ ആണെ... മണി അവന്റെ കയ്യിൽ ഒന്ന് പിടിച്ചു ഞെരുക്കി.... മണിയുടെ ശത്രുവല്ലേ... പിന്നെ എങ്ങനെയാ... "നമുക്ക് ഒരു സെൽഫി എടുക്കാം..." ക്യാമറയും പൊക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും നന്ദൻ മണിയെ ദയനീയമായി നോക്കി കണ്ണ് കൊണ്ട് ഒന്ന് ചിരിക്കഡി എന്ന പോലെ കെഞ്ചി..

മണി പിന്നെ ആളുകൾ കാണും എന്ന് ഓർത്തതും ഒന്ന് ചിരിച്ചു... സെൽഫി എടുത്തു എടുത്ത സെൽഫി നന്ദന് കാണിച്ചു കൊടുക്കുകയാണ് ശ്രുതി... മണി വീണ്ടും ചമ്മി... അതിൽ കുട്ടിയില്ല.... മണിക്ക് നന്നായി എരിഞ്ഞു കയറി... ഒറ്റ പോക്കായിരുന്നു സ്റ്റേജിൽ നിന്നും... അവളുടെ പോക്ക് കണ്ടതോടെ ഗൗതമിന്റെ കയ്യും വിട്ട് പാറുവും ഇറങ്ങി... നന്ദൻ ആണെങ്കിൽ എല്ലാം കൈ വിട്ട് പോയ പോലെ ഗൗതമിനെ ദയനീയമായ ഒരു നോട്ടം... ഗൗതം പിന്നെ ശ്രുതിയെയോ അമ്മയെയോ നോക്കാനെ പോയില്ല... അന്നത്തെ സംഭവത്തിന് ശേഷം വെറുത്തു പോയി രണ്ടിനെയും.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "അവളുടെ ഒരു സെൽഫി... നിന്റെ ഏട്ടന് ബോധം ഇല്ലേ.... ഇളിച്ചു നിൽക്കണം പോലും... ആളെ നാണം കെടുത്തിയപ്പോൾ സമാധാനം ആയി കാണും.... അങ്ങേര് കെട്ടാൻ പോകുന്നത് എന്നെയാണോ ഏതോ അവളെയാണോ... "

ദേഷ്യം കൊണ്ട് വിറക്കുകയാണ് മണി.... അടുത്ത് ഇരുന്ന് അവള് പറയുന്നതും കേട്ടു കടല കൊറിക്കുന്ന തിരക്കിൽ ആണ് പാറു... "ഏയ്‌... Relax.... മനഃപൂർവം അല്ലല്ലോ... ഏട്ടൻ അറിയാതെ ആകും... പിന്നെ ഏട്ടന് മനസ്സിലാകണ്ടെ അവൾക്ക് ഏട്ടനോട് എന്തോ ഒരു മ്മ്മ്.. മ്മ്മ്.. മ്മ്മ്... ഉണ്ടെന്ന്... " "മ്മ്മ്.. മ്മ്മ്.. മ്മ്മ്... ഓ... അതെന്തോന്നഡി... " "സോറി... കഴിച്ചു കൊണ്ടിരുന്നപ്പോൾ ശബ്ദം ഉള്ളിൽ പോയതാ.... " കുറച്ചു കടല കൂടി വായിൽ ആക്കി കൊണ്ട് പാറു പറഞ്ഞതും മണിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവളുടെ കയ്യിൽ നിന്നും കടല പൊതി വലിച്ചു എടുത്തു കൊണ്ട് തൊട്ടടുത്ത് ഇരിക്കുന്ന ചെക്കന് നേരെ നീട്ടി... അവൻ ആണെങ്കിൽ എനിക്ക് ഇത് എന്തിനാ എന്നൊരു നോട്ടവും.... "വാങ്ങഡോ... " എല്ലാവരോടും ഉള്ള ദേഷ്യം അവൾ ആ പാവത്തോട് തീർത്തു.. അവൻ ഞെട്ടി കൊണ്ട് അത് വാങ്ങി..

അവളുടെ നോട്ടം കണ്ടതും പെട്ടെന്ന് തന്നെ കുറച്ചു എടുത്തു വായിലേക്ക് ആക്കി... "ഏതു നേരവും തീറ്റ....കാര്യമായി ഒരാൾ സംസാരിക്കുമ്പോഴാ.. അവളുടെ... ഒരു കാര്യം പറഞ്ഞേക്കാം...ഈ നിലക്ക് ആണെങ്കിൽ ഇന്ന് തന്നെ നിന്റെ ഏട്ടന്റെ അന്ത്യം ആയിരിക്കും... ഓർത്തോ... " മണി ചവിട്ടി തുള്ളി ഉള്ളിലേക്ക് കയറി പോയി.. അവൾ പോയ വഴിയേ വായയും തുറന്ന് ഇരുന്ന പാറു പെട്ടെന്ന് എന്തോ ഓർത്ത പോലെ കടല കൊടുത്ത ചെക്കന് നേരെ തിരിഞ്ഞു.. ഒറ്റ തട്ടി പറിക്കൽ ആയിരുന്നു അവന്റെ കയ്യീന്ന് കടലപാക്കറ്റ്... "എന്റെത് തിന്നാൻ തന്നോട് ആരാടോ പറഞ്ഞത്... വേണേൽ പൈസ കൊടുത്തു വാങ്ങി കഴിക്കാൻ നോക്ക് പിശുക്ക... " അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് മണിക്ക് പിറകെയായി ഉള്ളിലേക്ക് നടന്നതും ആ പാവം ഇതൊക്കെ ആരാ എന്ന കണക്കെ അവള് പോകുന്ന വഴിയേ നോക്കി പോയി.... അപ്പോഴും ആരും കണ്ടില്ല ചുണ്ടിൽ കുതന്ത്ര ചിരിയുമായി നിൽക്കുന്നവളെ.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ശോഭേ...നീ ഇന്ന് വീട്ടിൽ പോകുന്നില്ലേ.... " അല്പം ഗൗരവം നിറഞ്ഞതായിരുന്നു അച്ഛന്റെ ചോദ്യം... അതിന് അമ്മായി ഒന്ന് പരുങ്ങി... "അത് ഏട്ടാ... ഇന്ന് പോയാൽ പിന്നെ അടുത്ത ആഴ്ച വീണ്ടും വരണ്ടേ...അതിനേക്കാൾ നല്ലത് കല്യാണം എല്ലാം കൂടിയിട്ട് പോകുന്നതല്ലേ എന്ന് കരുതി.... " അവരുടെ വാക്കുകൾ ചെറുതിലെ വിറച്ചിരുന്നു... "മ്മ്മ്... ഇവിടെ നിൽക്കുന്നത് എല്ലാം കാര്യം... പക്ഷെ എന്റെ മക്കളെ വേദനിപ്പിക്കാനോ.. അവർക്കെതിരെ എന്തെങ്കിലും പ്രവർത്തിക്കാനോ ആണ് അമ്മയുടെയും മകളുടെയും ഈ വരവിന്റെ ഉദ്ദേശം എങ്കിൽ.... പെങ്ങളാണോ പെങ്ങളുടെ മോളാണോ എന്നൊന്നും നോക്കില്ല... മനസ്സിലായോ... " അവരോട് അല്പം കടുപ്പത്തിൽ തന്നെ പറയുമ്പോഴും അച്ഛന്റെ കണ്ണുകൾ സോഫയിൽ ഇരുന്നു എന്തെല്ലാമോ പറഞ്ഞു ചിരിക്കുന്ന നന്ദനിലും ഗൗതമിലും പാറുവിലും മണിയിലും ആയിരുന്നു...

അമ്മ അച്ഛന്റെ കയ്യിൽ മെല്ലെ പിടിച്ചു... "ഏട്ടാ മെല്ലെ മക്കള് കേൾക്കും... " "പിന്നെ പറയണ്ടേ നന്ദിനി...ഞാനോ നീയോ വിളിക്കാതെയുള്ള ഇവളുടെ വരവിന് പിന്നിൽ നല്ല ഉദ്ദേശം ആണെന്ന് കരുതണോ.... " "ഏട്ടാ... " "തടയണ്ടാ ഏടത്തി.. പറയട്ടെ.. എന്നോട് തന്നെ പറയട്ടെ...മക്കളുടെ വിവാഹം കാണാൻ വന്ന എന്നോട് തന്നെ...എന്നാലും എന്നെക്കാളും എന്റെ മോളെക്കാളും വലുത് ഏട്ടന് ആ തെണ്ടി പിള്ളേര് ആയി പോയല്ലോ.... അല്ലേലും എന്റെ കുട്യോളെ കയ്യും കലശവും കാണിച്ചു കെണിയിൽ വീഴ്ത്തിയ അവർക്ക് ആണോ ഏട്ടനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കാൻ പ്രയാസം.... " അമ്മായി ശബ്ദം കൂട്ടി തന്നെ പറഞ്ഞു.... ഇതൊരു സൈക്കോളജിക്കൽ മൂവ് ആണ്... ഒരു അടി പൊട്ടിയാലും അഭിമാനത്തിന് മുറിവേറ്റാൽ ഗൗതം ഈ കല്യാണമെ വേണ്ടെന്നു വെക്കും... തൊട്ടു പിന്നാലെ ഏട്ടനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന മണിയും....

പ്രതീക്ഷിച്ച പോലെ കിട്ടി മോന്തക്ക് തന്നെ... പക്ഷെ തല്ലിയ ആള് മാറി എന്നൊള്ളു... മുത്തശ്ശി.... അവർ കവിളിലും കൈ വെച്ച് മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന മുത്തശ്ശിയെ പേടിയോടെ നോക്കി.... "ഇത് ഞാൻ നിനക്ക് അന്നേ ഓങ്ങി വെച്ചതാ... എന്റെ മക്കളെ പറ്റി അനാവശ്യം പറയുന്നോ....എന്റെ മക്കള് നാല് പേരും ഒരു തെറ്റും ചെയ്യില്ല... അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യവും ഞങ്ങൾക്ക് ഇല്ല... പിന്നെ നീ ഉദ്ദേശിക്കും പോലെ ഒരു വിവാഹവും ഇവിടെ മുടങ്ങില്ല... നിനക്ക് മുടക്കണമെടാ... " ആദ്യം അവരോടു ആണ് എങ്കിലും അവസാനം മണിയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന ഗൗതമിനെ നോക്കി ചോദിച്ചതും ഗൗതം ഞെട്ടി കൊണ്ട് പെട്ടെന്ന് തന്നെ മണിയുടെ കയ്യിൽ നിന്നും കൈ മാറ്റി... "മ്മ്മ്ഹും... " അവൾ നിഷേദത്തിൽ തലയാട്ടി.... "മ്മ്മ്.... ഇത് എല്ലാർക്കും ഒരു പാഠം ആണ്... അമ്മ പഠിച്ച പാഠം മകൾക്കും പറഞ്ഞു മനസ്സിലാക്ക്... "

ദേഷ്യത്തോടെ മുത്തശ്ശി ഉള്ളിലേക്ക് നടന്നതും മുത്തശ്ശിയുടെ കൂടെ തന്നെ മണി നടന്നു...എന്തോ ഗൗതമിന് അവിടെ നിൽക്കാൻ സാധിച്ചില്ല.. അവൻ പുറത്തെക്ക് പോയി... അവർ പോയതും അച്ഛന്റെയും നന്ദന്റെയും കണ്ണുകൾ ഒരുപോലെ അമ്മായിയിലും ശ്രുതിയിലും പതിഞ്ഞു.... അച്ഛന്റെ ആ നോട്ടം തന്നെ മതിയായിരുന്നു അവരുടെ ഉള്ളിൽ പേടിയുടെ വിത്തുകൾ പാകാൻ.... "ദേ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... അപ്പച്ചിയാണ് പെങ്ങളാണ് എന്നൊന്നും ഞാൻ നോക്കില്ല... എന്റെ ഗൗതമിനെയും മണിയെയും പറ്റി അനാവശ്യമായ ഒരു വാക്ക് പോലും വന്നാൽ ആ നാക്ക് ഞാൻ അങ്ങ് പിഴുതു എടുക്കും...എന്ന് അച്ഛൻ അച്ഛന്റെ പെങ്ങൾക്ക് ഒന്ന് പറഞ്ഞു കൊടുത്തേക്ക്... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ട...എനിക്ക് ദേഷ്യം പിടിച്ചാൽ കൊന്നേ അടങ്ങൂ.... " നന്ദൻ ഒരു താക്കീതോടെ പറഞ്ഞു കൊണ്ട് ഗൗതം ഇറങ്ങിയ വഴിയേ പോയി... അച്ഛൻ ദേഷ്യം ഉള്ളിൽ അടക്കി കൊണ്ട് പോയതും പാറു അവരുടെ അടുത്തേക്ക് നടന്നു....

അമ്മായി അല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി... "ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോഡി..പ്രായത്തെ ബഹുമാനിക്കാൻ പഠിപ്പിച്ചു തന്നിട്ടില്ലേ നിനക്ക് ഒന്നും... " അമ്മായി ഉള്ള ദേഷ്യം മുഴുവനും അവളോട്‌ തീർത്തു...അത് വരെ ദേഷ്യത്തോടെ നോക്കിയിരുന്ന പാറുവിന്റെ മുഖം ചിരി വിരിഞ്ഞു.. അമ്മ പോലും ഞെട്ടി പോയി... പിന്നീട് അതൊരു പൊട്ടിച്ചിരിയായി.... "കല്യാണം മുടങ്ങും എന്ന് കരുതിയ അപ്പച്ചി ചമ്മി പോയെ.... ഹ.. ഹ.. കല്യാണവും മുടങ്ങിയില്ല അടിയും കിട്ടി... അയ്യേ.. അയ്യേ.... " പാറു ചിരി അടക്കാൻ കഴിയാതെ തുള്ളി തുള്ളി ഉള്ളിലേക്ക് പോകുന്നത് കണ്ട് അമ്മക്കും ചിരി പൊട്ടി... അമ്മ സാരി തല കൊണ്ട് വാ പൊത്തി പിടിച്ചു കൊണ്ട് അവൾക്ക് പിന്നാലെയായി കയറി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഡി... മണി... ആ തള്ളയും വെള്ളിമൂങ്ങയും പറയുന്നത് കേട്ടു നീ അല്ലാതെ വേറെ ആരേലും ഇങ്ങനെ അപ്സെറ്റ് ആകോ... നീ എണീറ്റെ നമുക്ക് പണി കൊടുക്കാന്നെ... "

തലയണയിൽ മുഖം അമർത്തി കിടക്കുകയാണ് മണി... ഉള്ളിൽ ഒരു നോവ് തെളിഞ്ഞു നിന്നു... അത് അവരുടെ വാക്കുകൾ കൊണ്ടല്ലായിരുന്നു.. അമ്മ.. അച്ഛൻ... അവളുടെ നിറഞ്ഞ കണ്ണുകളെ തലയണയിൽ ഉരസി കൊണ്ട് അവൾ എഴുന്നേറ്റു ഇരുന്നു... പാറു ആണേൽ അവളുടെ കോലം കണ്ട് പല്ല് കടിക്കുകയാണ്... "എന്താടി നിന്റെ കെട്ടിയോൻ ചത്തോ... ഇങ്ങനെ കിടന്നു മോങ്ങാൻ... " അവൾ അലറി... മണി ആണേൽ ചുണ്ട് ഒന്ന് കൂർപ്പിച്ചു... "ഞാൻ കരഞൊന്നും ഇല്ല... " "ആണോ.. എന്ന പോസ്റ്റർ എഴുതി നെറ്റിയിൽ ഒട്ടിക്ക്... കാണുന്നവർക്ക് അറിയില്ലല്ലൊ മുഖവും ചുവപ്പിച്ചുള്ള ഇരുത്തം... " പാറു ഒന്ന് പുച്ഛിച്ചു... മണി എന്തോ തിരികെ പറയാൻ ഒരുങ്ങിയതും വാതിൽ അടയുന്ന ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് പാറുവിന് എരിഞ്ഞു കയറി എങ്കിലും മണി താല്പര്യം ഇല്ലാത്ത മട്ടെ അയാളിൽ നിന്നും കണ്ണുകൾ മാറ്റി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story