നിഴലായ്: ഭാഗം 34

nizhalay thasal

എഴുത്തുകാരി: THASAL

മണി എന്തോ തിരികെ പറയാൻ ഒരുങ്ങിയതും വാതിൽ അടയുന്ന ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് പാറുവിന് എരിഞ്ഞു കയറി എങ്കിലും മണി താല്പര്യം ഇല്ലാത്ത മട്ടെ അയാളിൽ നിന്നും കണ്ണുകൾ മാറ്റി... അത് കണ്ട് അവളുടെ ചുണ്ടിൽ നിഗൂഡത നിറഞ്ഞ ചിരിയാണ് ഉണ്ടായത്... "ശ്രുതി... ഞങ്ങൾക്കിപ്പോൾ നിന്നോട് സംസാരിക്കാൻ ഉള്ള മൂഡില്ല... നീ ഒന്ന് പുറത്ത് പോയെ... " തലയിലും കൈ താങ്ങി അവളെ കാണുന്നത് പോലും ചതുർത്തി എന്ന പോലെ കണ്ണുകൾ വേറെ എങ്ങോട്ടോ ആക്കി കൊണ്ട് പാറു പറഞ്ഞതും ശ്രുതി അതൊന്നും കേൾക്കാത്ത മട്ടെ അവരുടെ ഇടയിൽ വന്നിരുന്നു... "അതെങ്ങനെ ശരിയാകും പാറു....ജീവിതകാലം മുഴുവൻ നീ കാണേണ്ട മുഖമല്ലേ എന്റേത്... " അവളുടെ വാക്കുകളിൽ എന്തോ ഒളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

. "What you mean..... ഞാൻ എന്തിനാണ് നിന്നെ കാണുന്നത്.... നീ എന്താ തമാശിച്ചതാണോ... " പാറു പരിഹാസത്തോടെ ചോദിച്ചു... മണിക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു... അവളുടെ പിരികം ഒന്ന് വളഞ്ഞു... "നന്ദേട്ടന്റെ പെണ്ണായി ഞാൻ കയറി വരുമ്പോൾ നിനക്ക് ഞാൻ ആരാ ഏടത്തിയമ്മ... അപ്പോൾ നീ എന്നെ കാണേണ്ടിയും വരും... സംസാരിക്കേണ്ടിയും വരും... " അവളുടെ സംസാരം പാറുവിനെ ചൊടിപ്പിച്ചിരുന്നു.... പാറു ദേഷ്യത്തോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു... "You....നിന്റെ ഉദ്ദേശം ഒന്നും നടക്കാൻ പോകുന്നില്ലടി.. കണ്ടില്ലേ എന്റെ ഏട്ടന്റെ മനസ്സിൽ ഒരാൾക്കേ സ്ഥാനം ഒള്ളൂ... അത് ഞങ്ങളുടെ മണിക്കുട്ടിക്കാ...ഇന്ന് അവരുടെ നിശ്ചയവും കഴിഞ്ഞു...

പിന്നെ നീ എന്താടി ചെയ്യാ...മൂന്ന് നാല് വർഷം മുന്നേ എന്റെ ഏട്ടന്റെ നെഞ്ചിൽ കയറിയ ഇവളെ ഈ രണ്ട് ആഴ്ച കൊണ്ട് നിനക്ക് ഇറക്കി വിടാൻ കഴിയോ.... പറയടി... എന്നിട്ട അവളുടെ ഒരു... ഈ ഒരൊറ്റ കാര്യം ഏട്ടൻ അറിഞ്ഞാൽ മതി... നിന്നെ ഒക്കെ ഈ വീടിന്റെ പുറത്തേക്ക് എറിയും... " പാറു അലറി കൊണ്ടായിരുന്നു പറഞ്ഞത്... മണിക്ക് ശ്വാസം തിങ്ങും പോലെ തോന്നി... എന്തോ ഉള്ളിൽ വല്ലാത്തൊരു പേടി ഉടലെടുത്തു.. ഒന്നും കാണാതെ പറയുന്നവൾ അല്ല ശ്രുതി... അത് കുറെ കാലം മുന്നേ തന്നെ കുളത്തിലേക്ക് തള്ളി ഇട്ടപ്പോൾ അറിഞ്ഞതാ... അന്നും എല്ലാവരും അവളുടെ കണ്ണുനീരിൽ വീണു.. നന്ദേട്ടന് മുന്നിൽ ഞാൻ പറഞ്ഞത് നുണയായി മാറി... തന്നെ സഹായിക്കാൻ ശ്രമിച്ച പാറുവിന്റെ വാക്കുകൾ പോലും ചെവി കൊണ്ടില്ല.... അവൾക്ക് ഉള്ളിൽ ഭയം കുമിഞ്ഞു കൂടി... "ഈ രണ്ടാഴ്ച തന്നെ ധാരാളമല്ലേ മോളെ പാർവതി....

ഞാനായിട്ട് ഒന്നും മുടക്കില്ല... ഇവള് മുടക്കും.... അല്ലേ... " മണിയെ ചൂണ്ടി കൊണ്ട് ശ്രുതി പറഞ്ഞതും പാറു കാര്യം ഒന്നും മനസ്സിലാകാതെ മണിയെ നോക്കി... മണി ആകെ പകച്ചു കൊണ്ട് കണ്ണും തള്ളിയുള്ള നിൽപ്പാണ്.... "നീ എന്ത് അനാവശ്യം ആണെടി പറയുന്നേ... " മണിക്ക് ദേഷ്യം വന്നിരുന്നു... "ഇത് അനാവശ്യം അല്ല എന്റെ ആവശ്യം ആണ്... ഈ സമയം മുതൽ നിന്റെയും... നീ ആയി തന്നെ ഈ വിവാഹം മുടക്കണം അല്ലേൽ.... അവസാനിക്കാൻ പോകുന്നത് നിന്നോടും നിങ്ങളുടെ വൈഷ്ണവിനോടും ഉള്ള നന്ദന്റെ വിശ്വാസം ആയിരിക്കും.... " പ്രതീക്ഷിക്കാതെ വിച്ചുവിന്റെ പേര് കേട്ടതോടെ മണിയിൽ ഞെട്ടൽ ഉണ്ടായി...പാറു ഒന്നും മനസ്സിലാകാതെ അവളെ നോക്കി നിൽക്കുകയായിരുന്നു... "എന്താ ജാൻവി....ഞെട്ടി പോയോ.... ഞാൻ വന്നത് ജയിക്കാനാ...അതിന് എന്ത് നെറികെട്ട കളിയും ഞാൻ കളിക്കും...

നിന്റെ തീരുമാനം പോലെയാകും വൈഷ്ണവും നന്ദനും തമ്മിലുള്ള ബന്ധവും നിന്നോടുള്ള വിശ്വാസവും...... മ്മ്മ്... മനസ്സിലായോ.... തീരുമാനം നിന്റെതാണ്,,, അത് എനിക്ക് പോസിറ്റീവ് ആകണം അല്ലെങ്കിൽ നന്ദൻ അറിയും ഉറ്റ കൂട്ടുകാരന് കെട്ടാൻ പോകുന്നവളോടുള്ള പ്രണയം.... " അവളുടെ കവിളിൽ മെല്ലെ തട്ടി ഭീഷണി രൂപത്തിൽ പറഞ്ഞു തിരിഞ്ഞു നടക്കുന്നവളെ മണി അല്പം ഭയത്തോടെ തന്നെ നോക്കി... പാറു ദേശിച്ചു കൊണ്ട് അവളുടെ നേർക്ക് പോകാൻ നിന്നതും മണി അവളുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടി... പാറു ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കിയപ്പോഴേക്കും അവൾ കതകും തുറന്ന് പോയിരുന്നു.... "എന്തിനാടി നീ എന്നെ തടഞ്ഞത്...ആ വെള്ളി മൂങ്ങയുടെ മൂക്ക് ഇടിച്ചു പരത്തേണ്ടെ.. അവള് ഭീഷണിപ്പെടുത്താൻ വന്നിരിക്കുന്നു... അതും നമ്മുടെ വിച്ചേട്ടനെ പറ്റി...

അവൾക്ക് ശരിക്കും അറിയില്ല.... അതും കേട്ടോണ്ട് അവളുടെ ഒരു നിൽപ്പ് കണ്ടില്ലേ... " പാറു ദേഷ്യം കൊണ്ട് വിറച്ചു... "വിച്ചേട്ടന് എന്നെ ഇഷ്ടമായിരുന്നു പാറു... " പറയുമ്പോൾ മണിയുടെ സ്വരം ഒന്ന് ഇടറി... പാറു എന്തോ അരുതാത്തത് കേട്ട മട്ടെ ഒന്ന് ഞെട്ടി കൊണ്ട് മണിയുടെ കയ്യിൽ അമർത്തി പിടിച്ചു.... "മണി... നീ എന്തൊക്കെയാ... " "സത്യമാണ് പാറു... വിച്ചേട്ടന്റെ മനസ്സിൽ ഞാൻ പെങ്ങൾ അല്ലായിരുന്നു.... ഇഷ്ടം ആയിരുന്നു ഏട്ടന് എന്നെ.... ഞാനോ നീയോ നമ്മുടെ ഏട്ടന്മാരോ ഒന്നും അറിയാതെ ഏട്ടൻ സ്നേഹിച്ചത് എന്നെ ആയിരുന്നു പാറു.... ഞാൻ... ഞാനെന്താ ചെയ്യേണ്ടേ... എനിക്ക് പേടി ആകുന്നുണ്ട്....ഞാൻ അറിഞ്ഞപ്പോൾ നന്ദേട്ടനോട് പറയാൻ മനസ്സ് വന്നില്ല പാറു... ഞാൻ ഇനി എന്താ... നന്ദേട്ടൻ അറിഞ്ഞാൽ.... " അവളുടെ ഉള്ളം വിങ്ങി.. കണ്ണുകൾ നിറഞ്ഞു... അവളുടെ ഓരോ വാക്കുകളും കേട്ടു ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു പാറു...

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ വാ പൊത്തി പോയി.... "എന്റെ ഈശ്വരാ.... നീ ഇത് എന്താ ചെയ്തത് എന്റെ മണി.... നിനക്ക് ഏട്ടനോട് പറയാമായിരുന്നില്ലേ.... " "എനിക്ക് തോന്നിയത് അങ്ങനെയാ... പറഞ്ഞാൽ ചിലപ്പോൾ വിച്ചേട്ടനും നന്ദേട്ടനും തമ്മിൽ... ഞാൻ എന്താ ചെയ്യേണ്ടേ പാറു... നീ പറ..." മണി ഒന്നും ചെയ്യാൻ കഴിയാത്തവളെ പോലെ ബെഡിൽ ഇരുന്നു... പാറു അവൾക്ക് അരികിൽ തന്നെ വന്നിരുന്നു... "മണി... ഇതിന് വേറെ പരിഹാരം ഇല്ല... നീ തന്നെ പോയി നന്ദേട്ടനോട് പറ... അതായിരിക്കും നല്ലത്...നീ പോയി പറ... " പാറു അവളെ തള്ളി വിടാൻ നോക്കി എങ്കിലും ഉള്ളിലെ ഭയത്തിന്റെ തീക്ഷണതയിൽ അവൾക്ക് ഒരടി പോലും മുന്നോട്ട് വെക്കാൻ സാധിച്ചില്ല.... "വേണ്ടാ... ഒന്നും ആരും അറിയണ്ട...എന്റെ നാവിൽ നിന്നും ആ സത്യം പുറത്തേക്ക് വന്നാൽ അത് ഞാൻ വിച്ചേട്ടനെ ചതിക്കും പോലെ ആകും....

ജീവൻ പോയാലും ചതി ചെയ്യരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ഒരെട്ടന്റെ പെങ്ങളാ ഞാൻ... ആ ഞാൻ തന്നെ... വേണ്ടാ... " അവൾ രണ്ട് കൈ കൊണ്ടും മുഖം മറച്ചു ഇരുന്നു... പാറു അല്പം പേടിയോടെ അവളുടെ മുടിയിലൂടെ തലോടി... "പിന്നെ നമ്മൾ എന്താടി ചെയ്യാ...ഞാൻ പറഞ്ഞോളാം മണി... ഒരാൾക്ക് മുന്നിലും നീ ഒരു തെറ്റുകാരി ആകില്ല...." "വേണ്ടാ പാറു.... എനിക്ക് വലുത് എന്റെ നന്ദേട്ടന്റെ സന്തോഷം ആണ്... എന്നേക്കാൾ ഞാൻ വാല്യൂ നൽകുന്നത് ആ മൂന്ന് പേർ തമ്മിലുള്ള സൗഹൃദമാണ്....എനിക്ക് എന്ത് നഷ്ടപ്പെട്ടാലും അതിന് കോട്ടം തട്ടും വിധം ഞാൻ ഒന്നും പ്രവർത്തിക്കില്ല..... എനിക്കറിയാം എന്താ വേണ്ടത് എന്ന്.... " അവളുടെ വാക്കുകളിൽ വല്ലാത്തൊരു കടുപ്പം ഉണ്ടായിരുന്നു... അത് പാറുവിൽ ഒരു പേടി നിറച്ചു... "മണി... വേണ്ടാത്തത് ഒന്നും ആലോചിക്കല്ലേ... "

പാറു ദയനീയമായി പറഞ്ഞു... മണിയുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു... ഇതൊരു ചതി തന്നെയാണ്.... എലിയെ കൊല്ലാനായി ഇല്ലം ചുടുക എന്ന പോലെ... എന്നാൽ എല്ലാം നശിപ്പിക്കപ്പെട്ട ഇല്ലത്ത് ജീവിച്ചിട്ടും കാര്യമില്ലല്ലൊ...അത് പോലെ വിശ്വാസം നഷ്ടപ്പെട്ടാൽ ആ ജീവിതത്തിന് ഒരു അർഥം ഇല്ലാതായി മാറും... താൻ നന്ദേട്ടന് മുന്നിൽ തെറ്റുകാരിയായി മാറും... വയ്യ അത് ആലോചിക്കാനെ വയ്യ.... "പാറു... നീ പൊയ്ക്കോ...എനിക്ക് ഒന്ന് തനിച്ചു ഇരിക്കണം.... " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു...അപ്പോഴും പാറു അതൊന്നും കേൾക്കാത്ത മട്ടെ അവളെ ചുറ്റി പിടിച്ചു കൊണ്ട് കിടന്നു... ഇനി എന്ത് പറഞ്ഞാലും കേൾക്കില്ല എന്ന് മനസ്സിലാക്കി കൊണ്ട് മണിയും കണ്ണുകൾ അടച്ചു കിടക്കുമ്പോഴും ഉള്ളിൽ വേദനയോടെ തെളിഞ്ഞു വന്ന മുഖം നന്ദേട്ടന്റെതായിരുന്നു...

"മണി... നീ എന്റെ ഏട്ടന്റെതാ....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ഏട്ടന്റെ മാത്രമാ..." അവളെ ചുറ്റിപിടിച്ചു കൊണ്ട് പാറു പറഞ്ഞപ്പോഴും മണിയുടെ ചിന്തകൾ ഓടി നടക്കുകയായിരുന്നു.... ഉറക്കം കണ്ണിനെ മെല്ലെ പിടികൂടി... ഉറക്കത്തിൽ എപ്പോഴോ ആരോ അടുത്ത് വന്നിരിക്കുന്നതും നെറ്റിയിൽ ചുണ്ടുകൾ ചേർക്കുന്നതും അറിഞ്ഞു മണി കണ്ണുകൾ പാതി തുറന്നതും കണ്ടു തന്നെ നോക്കി നിലത്ത് ഇരിക്കുന്ന നന്ദനെ.... അവളുടെ ഉള്ളം എന്തിനോ വേണ്ടി വിങ്ങി... ഉള്ളിൽ ഭയം നിറഞ്ഞു.... കണ്ണുകൾ മുറുകെ അടച്ചു.... "ഇത്രയും എന്നെ സ്നേഹിക്കുന്ന ഈ മനുഷ്യൻ എന്നെ വെറുത്താൽ എനിക്ക് ജീവിക്കാൻ കഴിയില്ലല്ലൊ ഈശ്വരാ.... ഉള്ളങ്കയ്യിൽ തന്ന ആഗ്രഹിച്ച ജീവിതം നീ തട്ടി തെറിപ്പിക്കുകയാണോ..... " അവളുടെ ഉള്ളം വിങ്ങി.... അവന്റെ കൈകൾ മുടി ഇഴകളിലൂടെ തലോടി പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...

കണ്ണുനീർ പുറത്ത് ചാടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു... അവൻ എഴുന്നേറ്റു പോകുന്നത് അവൾക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.... അവൾക്ക് ഒന്ന് കരയണം എന്ന് തോന്നി... ഉള്ളം ആർത്തു കരയുന്നു.. പക്ഷെ പുറമെ പ്രകടിപ്പിക്കാൻ കഴിയുന്നില്ല.... "എന്തിനാ ഈശ്വരാ... " അവൾ പുറത്തേക്ക് ശബ്ദം വരാത്ത രീതിയിൽ തേങ്ങി.... എല്ലാം നന്ദേട്ടൻ ക്ഷമിക്കും... പക്ഷെ വിശ്വസിച്ചവർ എന്തെങ്കിലും ഒളിച്ചാൽ... അത് മാത്രം നന്ദേട്ടന് സഹിക്കാൻ കഴിയില്ല.... പറയാൻ മനസ്സ് ആഗ്രഹിക്കുമ്പോഴും ചെയ്യുന്നത് തെറ്റാണ് എന്ന് മനസാക്ഷി വിളിച്ചു പറയും പോലെ..... ഉറക്കം നന്നേ നഷ്ടപ്പെട്ട രാത്രിയായിരുന്നു അവൾക്കത്.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഏട്ടാ... പോകാം... " ചുറ്റും ഉള്ളവരെ ഒന്ന് നോക്കുക പോലും ചെയ്യാതെയായിരുന്നു അവളുടെ ചോദ്യം... ഉമ്മറത്തു പത്രം വായിച്ചു ഇരുന്ന ഗൗതം അവളെ ഒന്ന് നോക്കി....

"അല്ല എന്താ രാവിലെ തന്നെ... ഊണ് കഴിഞ്ഞു പോയാൽ മതി... " അപ്പച്ചി തടഞ്ഞു... "വേണ്ടാ അപ്പച്ചി.... പോയിട്ട് കുറച്ചു പണികൾ ഉണ്ട്... " അവൾ ആർക്കും വേദന ഇല്ലാത്ത രീതിയിൽ അതിനെ പറഞ്ഞു...ഗൗതം പത്രം മടക്കി വെച്ച് കൊണ്ട് നന്ദനെ നോക്കി തലയാട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... മണി പാറുവിനെ ഒന്ന് നോക്കി... "മണി... അവളുടെ വാക്ക് കേട്ടു തുള്ളുന്നത് അത്ര നല്ലതല്ല... " പാറു താക്കീതോടെ പറഞ്ഞു... മണിയുടെ കണ്ണുകൾ ശ്രുതിയിൽ എത്തി നിന്നു.. അവൾ മണിയെ നോക്കി ഒരു പുച്ഛചിരിയോടെ ഇരിക്കുകയായിരുന്നു.... അമ്മായിയുടെ മുഖത്തും അതെ പുച്ഛം ആയിരുന്നു.... മണി പാറുവിന് ഒരു മറുപടിയും കൊടുക്കാതെ പുറത്തേക്ക് നടന്നു... ഇടക്ക് മണിയുടെ കണ്ണുകൾ നന്ദനിലേക്ക് ചെന്നപ്പോൾ അവൻ ചെറു ചിരിയോടെ ഫോൺ വിളിക്കാം എന്ന് കാണിച്ചതും അവൾ അത് കാണാത്ത മട്ടെ കണ്ണുകൾ മാറ്റി...

അവൾക്ക് എന്തോ അവനെ ഫേസ് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.... അവളുടെ കാലുകൾക്ക് വേഗതയേറി... അവളിലെ മാറ്റങ്ങൾ കണ്ട് സംശയത്തോടെ നോക്കുകയായിരുന്നു നന്ദൻ.... "ശ്രുതി.... ഇതിനെല്ലാം... " "വെയിറ്റ്.. വെയിറ്റ്... ദൈവം ചോദിക്കും എന്നായിരിക്കും... സോറി... ചോദിക്കുമ്പോൾ ഞാൻ മറുപടി പറഞ്ഞോളാം... " പാറു എന്തോ പറയാൻ തുടങ്ങിയതും ശ്രുതി ഇടയിൽ കയറി പറഞ്ഞു..അത് കേട്ടതോടെ അമ്മായിയും ചിരിച്ചതോടെ അമ്മയുടെയും മകളുടെയും സന്തോഷ പ്രകടനം പുച്ഛത്തോടെ നോക്കുകയായിരുന്നു പാറു... "ദൈവം അല്ലടി...എന്റെ ഏട്ടൻ ചോദിക്കും... നീ എന്താടി കരുതിയത്.... അവളെ നിങ്ങൾ തളർത്തിയ മട്ടെ എന്നെയും തളർത്താം എന്നോ....ഇമോഷൻസിനെ ഒരുപാട് വില കല്പ്പിക്കുന്നവർ തന്നെയാണ് ഞങ്ങൾ...

പക്ഷെ ജീവിതം നശിക്കുമ്പോൾ ഈ ഇമോഷൻസ് ഒന്നും ഉണ്ടാകില്ല... നീന്തി ചവാൻ തുടങ്ങുമ്പോൾ കയ്യും കാലും അടിക്കുന്നത് കണ്ടിട്ടില്ലേ... അത് പോലെ... അതിനിടയിൽ ആരെ വലിച്ചു താഴെ ഇടുന്നു എന്നൊന്നും നോക്കില്ല... അത് പോലെ തന്നെ എന്റെ മണിയുടെ ജീവിതം നീ ആയിട്ട് നശിപ്പിക്കാൻ നോക്കിയാൽ നിന്നെ വലിച്ചു താഴെ ഇടുന്നത് ഞാൻ ആയിരിക്കും..... കിട്ടുന്നത് എന്റെ ഏട്ടന്റെ കയ്യീന്നും... എനിക്ക് മുന്നും പിന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല.... ആരെയും നോക്കേണ്ട ആവശ്യവും ഇല്ല.... " പാറു ദേഷ്യം കൊണ്ട് വിറച്ചു... അവളുടെ വാക്കുകൾ കേട്ടു അമ്മായിയും ശ്രുതിയും പേടി കൊണ്ട് ഉമിനീർ ഇറക്കി പോയി..... അത്രമാത്രം ദേഷ്യത്തിൽ ആയിരുന്നു പാറു... എല്ലാവർക്കും മുന്നിൽ കോമഡി മാത്രം കാണിച്ചു നടന്നവളുടെ ഭാവമാറ്റം അവരെ അത്രമേൽ പേടിയിൽ ആഴ്ത്തി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"എന്താടി വന്നത് മുതൽ ഒരു ഉഷാർ ഇല്ലല്ലോ...എന്തെ നന്ദനോട് വഴക്കുണ്ടാക്കിയോ.... " മേശപ്പുറത്ത് പത്രങ്ങൾ എല്ലാം വെക്കുന്നതിനിടയിൽ ഗൗതം ചോദിച്ചതും അവളുടെ ഉള്ളിൽ ഒരു പേടിയും വേദനയും ഒരുപോലെ നിറഞ്ഞു... അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പണിയിലേക്ക് തന്നെ തിരിഞ്ഞു... "ഇല്ല ഏട്ടാ... ഒരു തലവേദന പോലെ.... " അവൾ അവനെ നോക്കാതെ തന്നെ നുണ പറഞൊപ്പിച്ചു... ഗൗതം സംശയത്തോടെ അവളുടെ നെറ്റിയിൽ എല്ലാം തൊട്ടു നോക്കി... "പനി ഒന്നും ഇല്ലല്ലോ... പിന്നെ എന്താ.. ഹോസ്പിറ്റലിൽ പോകണോ... " "ഏയ്‌... വേണ്ടാ ഏട്ടാ... ഇന്നലെ ഉറങ്ങാൻ നേരം വൈകി... അത് കൊണ്ടാകും... കുഴപ്പം ഇല്ല... " അവളുടെ സംസാരം കേട്ടു ഗൗതം അവളെ ഒന്ന് തറപ്പിച്ചു നോക്കി... "രണ്ടും സംസാരിച്ച് സംസാരിച്ച് ഉറങ്ങി കാണില്ല...രണ്ടും ഒരേ സൈസ് അല്ലേ... എന്നിട്ട് തലവേദനയും വരുത്തി വെച്ചിട്ട്... നീ പോയി കിടന്നേ... ബാക്കി ഞാൻ ചെയ്തോളാം... "

"വേണ്ടാ ഏട്ടാ... ഞാൻ ചെയ്തോളാം...." "നിന്നോടല്ലേ മണി ഞാൻ പറയുന്നത്... അല്ലേൽ തന്നെ ടെൻഷൻ ആണ്.. അതിനിടയിൽ ഓരോ അസുഖങ്ങൾ വരുത്തി വെക്കാൻ... നന്ദൻ അറിയണ്ട... രണ്ടിനും കണക്കിന് കിട്ടും... നീ ചെല്ല്.... " അവളെ ഉന്തി തള്ളി ഉള്ളിലെക്ക് കയറ്റുന്നതിനിടയിൽ അവൻ പറഞ്ഞു... നന്ദൻ എന്നൊരു പേര് പോലും അവളിൽ എന്തോ സങ്കടം കൂട്ടാൻ ആണ് സഹായിച്ചത്...അവൾ റൂമിലേക്ക്‌ പോയി ബെഡിൽ മുഖം അമർത്തി കിടന്നു.... ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ല... കഴിയുന്നില്ല നന്ദേട്ടാ... എനിക്ക് ഏട്ടനെ പേടി തോന്നുവാ... എന്നോട് പൊറുക്കില്ല എന്ന് തോന്നുവാ.... ഞാൻ ചതിച്ചു എന്ന് ചിന്തിക്കും എന്ന് തോന്നുവാ.... കണ്ണുകൾ നിറഞ്ഞു ഒഴുകി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story