നിഴലായ്: ഭാഗം 35

nizhalay thasal

എഴുത്തുകാരി: THASAL

ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ല... കഴിയുന്നില്ല നന്ദേട്ടാ... എനിക്ക് ഏട്ടനെ പേടി തോന്നുവാ... എന്നോട് പൊറുക്കില്ല എന്ന് തോന്നുവാ.... ഞാൻ ചതിച്ചു എന്ന് ചിന്തിക്കും എന്ന് തോന്നുവാ.... കണ്ണുകൾ നിറഞ്ഞു ഒഴുകി.... ഫോണിന്റെ റിങ് ചെയ്യുന്നത് കേട്ടു അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ തുടച്ചു.... കൈ എത്തിച്ചു ടേബിളിൽ ഇരുന്നിരുന്ന ഫോൺ എടുത്തതും സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന നന്ദന്റെ ഫോട്ടോ കണ്ട് അവൾക്ക് എന്തോ ഉള്ളിൽ വിങ്ങും പോലെ തോന്നി... ഒരു മനുഷ്യനെ പറ്റിക്കും പോലെയാണ് അവൾക്ക് തോന്നിയത്... അവൾ ഫോണിലെക്ക് നോക്കി കിടന്നു... കുറച്ചു കഴിഞ്ഞു ഫോൺ കട്ട്‌ ആകുന്നതും വീണ്ടും റിങ് ചെയ്യുന്നതും വീണ്ടും കട്ട്‌ ആകുന്നതും അവൾ അറിയുന്നുണ്ടായിരുന്നു...

അവൾക്ക് എന്തോ ഫോൺ എടുക്കാൻ തോന്നിയില്ല... പല തവണ എല്ലാം തുറന്ന് പറയാം എന്ന് മനസ്സ് ആഗ്രഹിക്കുമ്പോൾ ധൈര്യം ഇല്ലായ്മ അന്ന് ആദ്യമായി അവളെ തളർത്തി.... "ആടാ... തലവേദനയാണെന്ന് പറഞ്ഞു റൂമിൽ കയറിയതാ... ഫോൺ അടിച്ചത് കേട്ടു കാണില്ല... ഞാൻ കൊടുക്കാം... " ഗൗതമിന്റെ ശബ്ദം കേട്ടതും മണി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ബെഡിലേക്ക് മുഖം പൂഴ്ത്തി വെച്ചു.. അവൾക്ക് അറിയാമായിരുന്നു അത് ആരായിരിക്കും എന്ന്.... ഗൗതം അടുത്തേക്ക് വന്നതും അവൾ കണ്ണുകൾ തുറക്കാതെ തന്നെ കിടന്നു... ഗൗതമിന്റെ കൈകൾ അവളുടെ നെറ്റി തടത്തേ തലോടി പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... "ഉറക്കത്തിൽ ആണ്... നല്ല വേദന കാണും..

എണീറ്റാൽ ഞാൻ വിളിക്കാൻ പറയാം... ശരിടാ... " ഗൗതം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... ഒരു നിമിഷം മണിക്ക് കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല... ആരാടാണ് താൻ നീതി പുലർത്തേണ്ടത്.... ജീവനായി കണ്ട പ്രണയത്തോഡോ.... അതോ നന്ദേട്ടന്റെ ജീവിതമായ സൗഹൃദത്തോഡോ.... എന്തൊക്കെ ഉണ്ടായാലും നഷ്ടങ്ങൾ നന്ദേട്ടനും തനിക്കും മാത്രമാകും.... ഗൗതം നെറ്റിയിൽ മരുന്ന് വെച്ച് കൊണ്ട് പുറത്തേക്ക് പോയതും അവൾ ഒന്ന് തിരിഞ്ഞു കിടന്നു... മനസ്സ് ഇവിടെ എങ്ങും അല്ലായിരുന്നു... എന്തെങ്കിലും ഒരു തീരുമാനം എടുക്കണം... പക്ഷെ ആർക്കും ഒന്നും നഷ്ടപ്പെടാൻ പാടില്ല... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ഏട്ടാ... മണിയുണ്ടോ ഉള്ളിൽ.... " ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ പാറു ചോദിച്ചു... ഉമ്മറത്തു ഇരിക്കുകയായിരുന്ന ഗൗതം അവളെ കണ്ട് ഒന്ന് ചിരിച്ചു... "ആരാ ഇത്... പാർവതി തമ്പുരാട്ടിയോ... എന്താ ഈ വഴിക്ക് ഒക്കെ...."

"ദേ.. ഏട്ടാ... വെറുതെ ചൊറിയല്ലേ... ഞാൻ അത്ര നല്ല മൂഡിൽ അല്ല... മണി ഉള്ളിൽ ഉണ്ടോ... " "മ്മ്മ്... തലവേദനയാണ്... റൂമിൽ കിടക്കുന്നുണ്ട്... എന്ത് പറ്റി രണ്ടാൾക്കും ശോകഭാവം ആണല്ലോ... " ഗൗതം ചിരിയോടെ തന്നെ ആയിരുന്നു ചോദിച്ചത്....പാറു എല്ലാം പറയണോ എന്ന് ഒരു നിമിഷം ആലോചിച്ചു.. പക്ഷെ മണിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അതിന് കഴിയുന്നുണ്ടായിരുന്നില്ല.... "എന്ത് ശോകം...ഞങ്ങൾ വളരെ സന്തോഷത്തിൽ അല്ലേ.... ഞാനൊന്ന് അവളെ കണ്ടിട്ട് വരാവേ..." ഒന്നും പുറമെ കാണിക്കാതെ അവൾ ഉള്ളിലേക്ക് ഓടി.... മണിയുടെ റൂമിലേക്ക്‌ കടന്നപ്പോൾ തന്നെ കണ്ടു കട്ടിലിന്റെ ഹെഡ് ബോർഡിലും ചാരി ഇരുന്നു വിരൽ വെച്ച് നെറ്റിയിൽ ഉഴിഞ്ഞു എന്തൊക്കെയോ ആലോചനയിൽ മുഴുകി ഇരിക്കുന്ന മണിയെ.... അവളുടെ ഇരുത്തം കണ്ട് പാറുവിന് ശരിക്കും ദേഷ്യമാണ് വന്നത്...

അവൾ ഇച്ചിരി ഗൗരവത്തോടെ മുഖം കയറ്റി കൊണ്ട് മണിക്ക് അരികിൽ വന്നിരുന്നതും ആരുടെയോ സാനിധ്യം അറിഞ്ഞ പോലെ മണി ഒന്ന് തല ഉയർത്തി നോക്കി... തനിക്ക് ചാരെ ആയി ഇരുന്നു തന്നെ കണ്ണുരുട്ടി നോക്കുന്ന പാറുവിനെ കണ്ട് അവൾ പ്രയാസപ്പെട്ടു കൊണ്ട് ചിരിക്കാൻ ശ്രമിച്ചു.... "അയ്യോ പാട് പെട്ടു മോള് ചിരിക്കണ്ട.... ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ... എന്താടി നിന്റെ കുഞ്ഞമ്മയുടെ രണ്ടാം കെട്ട് ആണോ... അവളുടെ ഒരു കണ്ണീര്.... " പാറുവിന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...മണിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... "ഡി... ഡി... ഡി...മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ.... ഇമ്മാതിരി കരച്ചിൽ കരയാൻ ഇവിടെ എന്താടി ഉണ്ടായത്... ആ വെള്ളിമൂങ്ങ ഒന്ന് ഭീഷണിപ്പെടുത്തിയാതൊ...." "നിനക്ക് എല്ലാം നിസാരം ആകും പാറു.... ഞാൻ എന്താ ചെയ്യാ...എനിക്ക് പേടി ആയിട്ടല്ലേ... നന്ദേട്ടൻ എന്നെ വെറുക്കില്ലേ പാറു....

അതിലും ബേധം അവള് പറഞ്ഞ പോലെ ഞാൻ നന്ദേട്ടനെ ഉപേക്ഷിക്കുന്നതല്ലേ .. " അവളുടെ കണ്ണുകൾ കവിഞ്ഞു ഒഴുകി.... "ഓഹോ... ഇത് മറ്റേതാ... ടിപിക്കൽ സർവം സഹയായ പെണ്ണ്.... ഡി പെണ്ണെ.... നിന്റെ അഭിനയം നിർത്തഡി കോപ്പേ...." പാറു അലറി... എന്നാൽ മണിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... "ഇത് അഭിനയമായി നിനക്ക് തോന്നുന്നുണ്ടോ പാറു.... " അവളുടെ ശബ്ദം ഒന്ന് ഇടറിയതും പാറു അവളെ ഒന്ന് നോക്കി... ആ കണ്ണുകളിൽ ദയനീയത ആവോളം നിറഞ്ഞു നില്കുന്നുണ്ടായിരുന്നു.... മുഖം സങ്കടം കൊണ്ട് വാടിയിരുന്നു.... പാറു അവളെ ഒരു നിമിഷം നോക്കി നിന്നു... അവളുടെ മുഖഭാവങ്ങൾ നിമിഷ നേരം കൊണ്ട് മാറി മറിഞ്ഞു.... അത് വരെ സങ്കടം തളം കെട്ടി നിന്നിരുന്ന ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു...

വിശാദം നിറഞ്ഞ കണ്ണുകളിൽ നിർവചിക്കാൻ കഴിയാത്ത ഭാവം ആയിരുന്നു.... "ഇത് അഭിനയം അല്ലല്ലോ പാറു.... ജീവിതം അല്ലേ....നമ്മുടെ വെള്ളിമൂങ്ങ ജീവിതകാലം മുഴുവൻ നമ്മളെ മറക്കാതിരിക്കാൻ വേണ്ടി നമ്മൾ ജീവിച്ചു കാണിക്കുകയല്ലെ...." അവളുടെ ചിരി അവിടെ മുഴങ്ങി കേട്ടു....പാറുവിന്റെ ചുണ്ടിലും ആ പുഞ്ചിരി തെളിഞ്ഞു.. "ഞാനും കരുതി... നീ ഒക്കെ എപ്പോഴാ നന്നായേ എന്ന്.... ഡി.. കോപ്പേ... ഇതൊക്കെ മനസ്സുള്ള മനസ്സിൽ വെച്ചോണ്ട് ആണോ... ആ കോപ്പത്തിയുടെ മുന്നിൽ നിന്ന് കണ്ണ് നിറച്ചത്... അവളുടെ മൂക്ക് ഇടിച്ചു പരത്തേണ്ടെ... " പാറു ദേഷ്യം അടങ്ങാതെ ചോദിച്ചു.... "ഇതാണ് ഞാൻ പറയുന്നത് നിനക്ക് ബുദ്ധി ഇല്ലാന്ന്....ഞാൻ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാക്കിയാൽ അവിടെ നടക്കാൻ പോകുന്നത് എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ.... അവള് അഭിനയിക്കും... നിന്റെ ഏട്ടനോട് പറയാൻ പോകുന്നത് നമുക്ക് എതിരെ ആയിരിക്കും...

അമ്മായിയോട് ദേഷ്യം ഉണ്ടെങ്കിലും നന്ദേട്ടന് ഈ നിമിഷം വരെ അവളെ ഒരു സംശയം പോലും ഇല്ല.. അങ്ങനെ വരുമ്പോൾ കിട്ടാൻ പോകുന്നത് ആർക്കാ... നമുക്ക്.... അപ്പോൾ ഒരു നിമിഷം താഴ്ന്നു കൊടുത്താൽ അടുത്ത നിമിഷം നമുക്ക് അവളെ ചവിട്ടി താഴ്ത്താൻ കഴിയും... മനസ്സിലായോഡി മന്ദബുദ്ധി.... " പാറുവിന്റെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി കൊണ്ട് മണി പറഞ്ഞതും പാറു അന്തം വിട്ട് കൊണ്ട് അവളെ നോക്കി.... "നിനക്ക് ഇത്രയും ബുദ്ധിയാ....... എന്നിട്ട് നീ എന്താ ചെയ്യാൻ പോകുന്നെ.... പിന്നെ നീ എന്തിനാ ഏട്ടനെ അവോയ്ഡ് ചെയ്യുന്നത്... " "എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു....എനിക്കും വിച്ചേട്ടനും മാത്രം അറിയാവുന്ന ആ കാര്യം എങ്ങനെയാണ് ശ്രുതി അറിഞ്ഞത് എന്ന്....ഇതിൽ ആർക്കാ പങ്ക് ഉള്ളത് എന്നും ഒക്കെ... " "അതിന് ഇപ്പൊ എന്താ ചിന്തിക്കാൻ.... വിച്ചേട്ടന്റെ ഒരേ ഒരു പെങ്ങൾ അല്ലേ ശ്രുതിയുടെ ബെസ്റ്റ് ഫ്രണ്ട്‌...

വൈശാലി...അവള് പറഞ്ഞു കാണും... നിന്നോട് അവൾ അത്ര സുഖത്തിൽ അല്ലല്ലൊ.... " പാറു വലിയ കാര്യം അല്ലാതെ പറഞ്ഞു... മണിയുടെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു... "മ്മ്മ്... എന്നോടുള്ള ദേഷ്യം തീർക്കാൻ അവള് തിരഞ്ഞെടുത്തത് അവളുടെ ഏട്ടനെ..... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം... " "നീ കുളിക്കാൻ പോകാ..." പാറു ഒരു അന്ധവും ഇല്ലാതെ പറഞ്ഞതും മണി പല്ല് കടിച്ചു പോയി.... "ഡി.. കോപ്പേ...ഇവളെ കൊണ്ട്... നിനക്ക് ശരിക്കും ബുദ്ധി ഇല്ലാത്തതാണോ.... " "ഏയ്‌...പണ്ട് എനിക്ക് ഭയങ്കര ബുദ്ധി ആയിരുന്നു... അപ്പോഴാണ് അമ്മ എനിക്ക് നിന്നെ റെക്കമെന്റ് ചെയ്യുന്നത്... ഇപ്പൊ നല്ല മാറ്റം ഉണ്ട്..." നിഷ്കു ഭാവത്തിൽ അവൾ പറയുന്നത് കേട്ടു മണി അവളെ കൂർപ്പിച്ചു ഒന്ന് നോക്കി... "ഡി... അതൊക്കെ വിട്... ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം.... ഞാൻ ഒരു കളി കളിക്കാൻ പോവുകയാ.... നിന്റെ ഏട്ടനെ പരമാവധി വെറുപ്പിക്കാൻ ഉള്ള കളി.... " "അയ്യടാ മനമേ... എന്നിട്ട് എന്റെ കല്യാണം കൂടി മുടക്കാൻ അല്ലേ... സമ്മതിക്കില്ല ഞാൻ... കല്യാണം മുടങ്ങിയാലും സദ്യ... അത് ഞാൻ സഹിക്കില്ല.... " പാറു ഇടയിൽ കയറി പറഞ്ഞു...

"എന്റെ ഈശ്വരാ.. ഇവളെ കൊണ്ട്.... ഡി... നിന്റെ കല്യാണം ഒന്നും ഞാൻ മുടക്കുന്നില്ല... പറയുന്നത് ആദ്യം കേൾക്ക്.... ഞാൻ എല്ലാം നന്ദേട്ടനെ അറിയിക്കാൻ പോകാ...പക്ഷെ എന്റെ നാവ് കൊണ്ട് ഒന്നും നന്ദേട്ടൻ അറിയില്ല... ശ്രുതിയെ കൊണ്ട് പറയിപ്പിക്കുകയും ഇല്ല.... " "പിന്നെ ആര് പറയും.... !!!??" പാറു ആകാംഷയോടെ അവളെ നോക്കി... മണിയുടെ ചുണ്ടിൽ ഒരു കള്ള ചിരി നിറഞ്ഞു... മെല്ലെ പാറുവിന് നേരെ വിരൽ ചൂണ്ടി... "ഞാനോ..... !!!????" പാറു അടപടലം ഞെട്ടി... കണ്ണിൽ തെളിഞ്ഞു വരുന്നത് മുറ്റത്തെ മാവിൽ തന്നെ കെട്ടിയിട്ട് ചൂരൽ കൊണ്ട് വീശി അടിക്കുന്ന നന്ദൻ ആണ്... ഹമ്മേ...പാറു അറിയാതെ വിളിച്ചു പോയി... "എന്റെ ശവം കണ്ടെ അടങ്ങൂ അല്ലേ.... " പാറു ദയനീയമായി ചോദിച്ചു പോയി... "നിനക്ക്‌ യാതൊരു കുഴപ്പവും ഉണ്ടാകില്ല പാറു... ഈ ഒരു പ്രശ്നത്തിൽ ഒന്ന് മാത്രം പറയാം ഒരുപക്ഷെ എനിക്ക് എന്റെ ജീവിതം നഷ്ടപെടാം...പക്ഷെ നിനക്കോ വിച്ചേട്ടനോ ഒന്നും സംഭവിക്കില്ല... അത് എന്റെ വാക്കാണ്.... "

"മണി നീ എന്താ പറയുന്നത് എന്ന വല്ല ബോധവും ഉണ്ടോ.... ഒന്നും വേണ്ടാ.... ആ ശ്രുതിയെ അങ്ങ് കൊല്ലാം... അതാകുമ്പോൾ ആർക്കും പ്രശ്നം ഉണ്ടാകില്ലല്ലൊ.... " പാറുവിന് ദേഷ്യം വന്നിരുന്നു... "കൊന്നാൽ പ്രശ്നം എല്ലാം തീരോ പണ്ട് എന്നോട് അവൾ ചെയ്തത് എല്ലാം നിനക്കും അറിയാവുന്നതല്ലേ...അതെല്ലാം പുറത്ത് കൊണ്ട് വരാതെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല........... ഞാൻ കുറച്ചു കാര്യങ്ങൾ പറയാം നീ അത് കേട്ടാൽ മതി..... " മണി അല്പം ശബ്ദത്തിൽ തന്നെ പറഞ്ഞു.... പാറു ഒന്ന് തലയാട്ടിയാതെയൊള്ളു... മണി പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ശ്രവിക്കുമ്പോഴും അവളിൽ ഞെട്ടൽ ഉണ്ടായിരുന്നു..... "ഈ നാടകം.... ആരുടേയും ജീവിതം തകർക്കാൻ അല്ല.... നമുക്ക് ജീവിക്കാൻ വേണ്ടിയാ.... അതിന് ഒരാളുടെ കൂടി സഹായം ഉണ്ടായേ പറ്റൂ.... " മണി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ഏട്ടാ... ഞാൻ വേണുമാഷിനെ കണ്ടിട്ട് വരാട്ടോ... " മുറ്റത്തേക്ക് ഇറങ്ങുന്നതിനിടയിൽ മണി പറഞ്ഞതും ഗൗതം അല്പം ഗൗരവത്തിൽ തല ഉയർത്തി നോക്കി... "നീ എന്താ നന്ദൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്.... " അല്പം പോലും മയമില്ലാതെയായിരുന്നു അവന്റെ ചോദ്യം... അതിന് അവളുടെ കയ്യിൽ നിന്നും ഒരു ഉത്തരവും ഉണ്ടായില്ല... മെല്ലെ കണ്ണുകൾ വേറെ എങ്ങോ ചലിപ്പിച്ചു കൊണ്ട് ചെരിപ്പിന്റെ വള്ളി കെട്ടി.... "മണി.... " "ഏട്ടാ വൈകിയാൽ മാഷ് പോകും... ഞാൻ ഒന്ന് ചെന്നോട്ടെ... " അവന് എന്തെങ്കിലും പറയാൻ സമ്മതിക്കാതെ തന്നെ അവൾ പറഞ്ഞു ഒപ്പിച്ചു....ഗൗതം അവളെ ഒന്ന് കണ്ണുരുട്ടി നോക്കി.... "മ്മ്മ്.. ചെല്ല്.... എല്ലാം കഴിഞ്ഞു വരുമ്പോൾ അങ്ങനെ ഒരാൾ അവിടെ ഉണ്ട് എന്ന് ഒന്ന് ഓർത്തോണം.... " അവൻ പരുക്കൻ ആയി തന്നെ പറഞ്ഞതും അവൾ അതൊന്നും കേൾക്കാത്ത മട്ടെ പെട്ടന്ന് തന്നെ മുന്നോട്ട് നടന്നു...

അവൾക്ക് ആകെ വല്ലായ്മ തോന്നിയിരുന്നു... ഒരുപക്ഷെ നന്ദേട്ടനോട് ഒന്ന് സംസാരിച്ചാൽ കഴിയാവുന്ന പ്രശ്നമെ ഒള്ളൂ.. പക്ഷെ ആ മനുഷ്യനെ മുതലെടുക്കുന്നവരെ പറ്റി അറിയാതെ പോകും....ചിന്തകൾ പല വഴി സഞ്ചരിച്ചു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "നീ പറഞ്ഞിട്ട് ശരിയാക്കിയതാ.... ഇത് കൊണ്ട് വല്ല വേലത്തരവും ഒപ്പിക്കാൻ ആണെങ്കിൽ എന്റെ കയ്യീന്നാവും പെട കിട്ടുക.... " ഒരു എൻവലപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് വേണു മാഷ് പറഞ്ഞതും അവൾ പുഞ്ചിരിയോടെ കണ്ണിറുക്കി.... "ഇല്ല എന്റെ മാഷേ... ഒരു വേലത്തരവും കാണിക്കില്ല.... പിന്നെ ഇതൊന്നും നന്ദേട്ടൻ അറിയണ്ടാട്ടോ... സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം... " "പറയുമ്പോൾ കിട്ടുന്നത് കയ്യോടെ വാങ്ങിക്കോ...ആ ഡേറ്റ് എങ്കിലും മാറ്റാമായിരുന്നു.... ഗൗതമിന്റെ വിവാഹം കഴിഞ്ഞു പിറ്റേ ദിവസം എന്ന് പറഞ്ഞാൽ... ആകെ കൂടി... നിന്റെ വാശിയാ...

നിന്റെ ഭാവി ഓർത്ത് മാത്രം ആണ് ഞാൻ ഒന്നും പറയാതിരുന്നത്.... " "എല്ലാം ശരിയാകാൻ വേണ്ടിയല്ലെ മാഷേ... സാരല്യ.... എന്ന ഞാൻ പോയിട്ടോ... " അവൾ അത് മാത്രമേ പറഞൊള്ളൂ... അവളുടെ ചിന്ത മുഴുവൻ നാളത്തെ ദിവസത്തേ പറ്റി മാത്രമായിരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി... നന്ദൻ ആണ്... " ബെഡിൽ ഇരുന്നു പുസ്തകം വായിക്കുമ്പോൾ ആണ് ഗൗതം റൂമിലേക്ക്‌ വന്നത്.... ഗൗതം അവൾക്ക് നേരെ ഫോൺ നീട്ടിയതും അവൾ ഒരു വികാരവും കൂടാതെ അവനെ നോക്കി... അപ്പോഴും ഹൃദയം ഉച്ചത്തിൽ മിഡിച്ചു തുടങ്ങിയിരുന്നു... അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങാനും നന്ദനോട് ഒരുപാട് സംസാരിക്കാനും അവൾക്ക് ഒരുപാട് ആഗ്രഹം തോന്നിയപ്പോഴും അവൾ അതിനെ എല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് കേൾക്കാത്ത മട്ടെ പുസ്തകത്തിലേക്ക് കണ്ണുകൾ മാറ്റി.... "മണി... ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ...

" ഗൗതം അല്പം ശബ്ദത്തിൽ ചോദിച്ചതും മണി മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... "മ്മ്മ്... എനിക്ക് എന്തോ സംസാരിക്കാൻ വയ്യ ഏട്ടാ..." "മണി...." "ഏട്ടാ... ഞാൻ പറഞ്ഞില്ലേ എനിക്ക് സംസാരിക്കാൻ വയ്യ എന്ന്...." മണിക്ക് എന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത്...ആ നേരത്ത് അവനെ എങ്ങനെ എങ്കിലും ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.... ഗൗതം അവളെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ഫോൺ ചെവിയിൽ വെച്ചതും അത് കട്ട്‌ ആയിരുന്നു....ഗൗതമിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി പോയി.... "മണി... നിനക്ക് കുറച്ചു കൂടുന്നുണ്ട്... അവൻ താഴ്ന്നു തരുന്നത് നിനക്ക് ചവിട്ടി മെതിക്കാൻ അല്ല... രണ്ട് ദിവസം ആയി നിനക്ക് ഈ അസുഖം തുടങ്ങിയിട്ട്.... അവൻ കാണാൻ ശ്രമിക്കുമ്പോൾ ഫോൺ ചെയ്യുമ്പോഴും നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്...

നിനക്ക് ഇഷ്ടമല്ലേ അവനെ.. അതോ നിന്നോട് പണ്ട് പെരുമാറിയതിനുള്ള പ്രതികാരമോ...." ഗൗതം പറയുന്നത് കേട്ടു മണിക്ക് ഹൃദയം നുറുങ്ങും പോലെയാണ് തോന്നിയത്.. അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി... "എനിക്ക് സംശയം ഉണ്ട് മണി.. അവനോടുള്ള നിന്റെ സ്നേഹത്തിൽ.... നിനക്ക് തോന്നുമ്പോൾ അവനെ പരിഗണിക്കുന്നു... ചില നേരത്ത് അവഗണന... വേറെ വല്ലവരും ആയിരുന്നെങ്കിലും ഇട്ടെറിഞ്ഞു പോകുമായിരുന്നു...എന്റെ പെങ്ങൾ ഇങ്ങനെ ഒന്നും അല്ലായിരുന്നു...നിന്റെ ഒരു... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കണ്ട... നാളെ നമ്മൾ അങ്ങോട്ട്‌ പോകുന്നുണ്ട്... വരില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറണ്ടാ... ഇതിനൊരു തീരുമാനം വേണം... " ഗൗതമിന്റെ സ്വരം ഉറച്ചത് ആയിരുന്നു... എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു... അത് കാണാതിരിക്കാൻ വേണ്ടി അവൾ വേഗം ബെഡിൽ മുഖം അമർത്തി കിടന്നു... "പോകാം ഏട്ടാ... എനിക്കും ചിലത് പറയാനും തീരുമാനിക്കാനും ഉണ്ട്.... "...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story