നിഴലായ്: ഭാഗം 36

nizhalay thasal

എഴുത്തുകാരി: THASAL

"ഉം...ഉള്ളിലേക്ക് കയറ്.... " വീടിന്റെ വെളിയിൽ എത്തിയതും തന്നെ ദയനീയമായി നോക്കുന്ന മണിയെ കണ്ട് ഗൗതം ഗൗരവത്തോടെ പറഞ്ഞു... മണിയുടെ ഉള്ളിൽ എന്തോ ഒരു പേടി നിറയുന്നുണ്ടായിരുന്നു... താൻ ആഗ്രഹിക്കാത്ത എന്തെങ്കിലും ഇവിടെ നടന്നാലോ... എന്തൊക്കെ പ്ലാൻ ചെയ്താലും ദൈവം എന്ന ഒരാൾ ഉണ്ട്... അയാളുടെ അനുഗ്രഹം ഇല്ലെങ്കിൽ നമ്മൾ ചെയ്യുന്നത് ശരിയാണെങ്കിൽ പോലും വിപരീതമായി വന്നു പതിക്കും... അവൾ കയ്യിലെ എൻവലപ്പ് മറച്ചു പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു.... ഉള്ളിൽ അച്ഛനോടൊപ്പം കാപ്പി കുടിക്കുന്ന തിരക്കിൽ ആയിരുന്നു നന്ദൻ... ഒരു നിമിഷം കയറി വരുന്ന ഗൗതമിനെയും മണിയെയും കണ്ടതോടെ അവന്റെ ശ്രദ്ധ അവളിൽ ആയി... അവൻ ഒരു പിണക്കവും കൂടാതെ അവളെ നോക്കി എങ്കിലും അവളുടെ പക്കൽ നിന്നും തിരികെ ഒരു നോട്ടം പോലും അവന് ലഭിച്ചില്ല.... നന്ദന്റെ ഉള്ളിൽ അതൊരു വേദന തന്നെ ആയിരുന്നു.... "ആഹാ ഇതാര്... രണ്ടാളും ഉണ്ടല്ലോ.... കാപ്പി കുടിച്ചിട്ടില്ലല്ലൊ... കയറ്റി ഇരിക്ക്... " അടുക്കളയിൽ നിന്നും പത്രത്തിൽ അപ്പവുമായി വരുന്നതിനിടയിൽ അമ്മ പറഞ്ഞപ്പോൾ ആണ് അച്ഛന്റെ ശ്രദ്ധയും അങ്ങോട്ട്‌ പതിഞ്ഞത്... "വേണ്ടാ... അപ്പച്ചി... ഞങ്ങൾ വെറുതെ ഇങ്ങ് ഇറങ്ങിയതാ... മുത്തശ്ശി ഇവിടെ അല്ലേ... "

ഇടം കണ്ണിട്ട് മണിയെ നോക്കി കൊണ്ടായിരുന്നു അവന്റെ മറുപടി... മണി ആരെയും നോക്കാതെ ചുമരിൽ ചാരി നിൽക്കുകയായിരുന്നു.. "ഇതെന്താ ഇവള് ഒരു ഉഷാർ ഇല്ലല്ലോ.... എന്ത് പറ്റി... " എല്ലാവർക്കും വിളമ്പുന്നതിനിടയിൽ അമ്മ ചോദിച്ചു... എന്നിട്ടും മണിയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല... ഗൗതം അവളുടെ കയ്യിൽ ഒന്ന് തട്ടിയതും അവൾ ഏതോ ലോകത്ത് എന്ന പോലെ ഉണർന്നു... "നീ ഇത് എന്ത് ആലോചിച്ചു നിൽക്കാ... അപ്പച്ചി പറയുന്നത് കേൾക്കുന്നില്ലേ... " ഗൗതം ചോദിച്ചതും മണി എന്ത് പറയും എന്നറിയാതെ അമ്മയെ നോക്കി... "ഞാൻ... എന്താ... " "അപ്പൊ നീ ഇവിടെ ഒന്നും അല്ലായിരുന്നല്ലൊ... എന്താ പകൽ കിനാവും കണ്ട് തുടങ്ങിയോ.. അതങ്ങനെയാ കല്യാണം ഉറപ്പിച്ചാൽ പെൺപിള്ളേർ എല്ലാം ഇങ്ങനെയാ... അല്ലാതെ ഏതു നേരവും ഇങ്ങനെ കുത്തികയറ്റാൻ നിൽക്കില്ല.... " തുടക്കം മണിയോട് ആയിരുന്നു എങ്കിലും അവസാനം അത് പാറുവിൽ ചെന്നവസാനിച്ചു....പാറു വായിൽ അപ്പവും കുത്തി കയറ്റി കൊണ്ട് അമ്മയെ നോക്കി ഒന്ന് ഇളിച്ചു... അവിടെ അച്ഛന്റെയും മുത്തശ്ശിയുടെയും ഗൗതമിന്റെയും ചിരി ഉയർന്നു കേൾക്കുമ്പോഴും നന്ദനും മണിക്കും അതൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... മണി നന്ദനെ കണ്ട് തല ഉയർത്താനെ നിന്നില്ല... ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരിക്കേ ശ്രുതിയുടെയും അമ്മായിയുടെയും ചുണ്ടിൽ ഒരു പുച്ഛ ചിരി നിറഞ്ഞു.... മണി അവർ കാണേ തന്നെ കണ്ണുകൾ തുടക്കും പോലെ ഉള്ളിലേക്ക് കയറി പോയി....

പാറു അവളെ നോക്കി കൊണ്ട് മെല്ലെ കണ്ണുകൾ ശ്രുതിയിലേക്ക് മാറ്റിയതും ആ മുഖത്ത് തെളിയുന്ന സന്തോഷം കണ്ട് പാറു പുച്ഛത്തോടെ പഴം തൊലിച്ചു വായിലേക്ക് വെച്ചു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി... എനിക്ക് ഒന്ന് സംസാരിക്കണം... " റൂമിൽ നിന്നും എൻവലപ്പും എടുത്തു ഉമ്മറത്തെക്ക് നടക്കുന്നതിനിടയിൽ നന്ദൻ അവളെ പിടിച്ചു വെച്ചു... മണി കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് തല താഴ്ത്തി നിന്നു... "നന്ദേട്ടൻ എന്നെ വിട്ടേ.... എനിക്ക് പോകണം... " "മണി.... നിന്നോടാണ് പറയുന്നത് എനിക്ക് സംസാരിക്കണം എന്ന്.... എന്താ നിനക്ക് അന്ന് നിശ്ചയം കഴിഞ്ഞ ശേഷം ശരിക്ക് എന്നെ ഒന്ന് നോക്കിയിട്ടില്ല... മിണ്ടിയിട്ടില്ല.. കണ്ടാൽ പോലും ഇങ്ങനെ ഒരാൾ ഇല്ല എന്ന പോലെ ഒരു പോക്കാ... എന്താ നിന്റെ പ്രശ്നം... " അവന്റെ സ്വരത്തിൽ സങ്കടവും ദേഷ്യവും ഒരുപോലെ ഉയർന്നു നിന്നു... മണിക്ക് എന്ത് കൊണ്ടോ അവനെ നോക്കാൻ കഴിയുമായിരുന്നില്ല... ആ മുഖത്ത് നോക്കി കള്ളം പറയാനും ഇല്ലാത്ത ദേഷ്യം കാണിക്കാനും അവളെ കൊണ്ട് സാധിക്കുമായിരുന്നില്ല.. അവൾ കണ്ണുകൾ താഴ്ത്തി തന്നെ അവൻ പിടിച്ച പിടി മെല്ലെ അയച്ചു... "എനിക്ക് ഒരു പ്രശ്നവും ഇല്ല... നിങ്ങളായി പ്രശ്നം ഉണ്ടാക്കാതിരുന്നാൽ മതി... " "ഞാൻ എന്ത് പ്രശ്നത്തിന് ആടി വന്നത്.... മിണ്ടാതെ നിൽക്കും തോറും തലയിൽ കയറുന്നൊ... " "അത് തന്നെയാ പറഞ്ഞത് എനിക്ക് ഇപ്പൊ സംസാരിക്കാൻ വയ്യ... എന്നെ വിട്ടേക്ക്.... എനിക്ക് ആരുടേയും ചീത്ത കേൾക്കാനോ കാല് പിടിക്കാനോ വയ്യ... എന്തിനാ വെറുതെ ശല്യം ചെയ്യുന്നേ... "

അവന്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറാൻ അവൾക്ക് വേറെ വഴി ഒന്നും ഇല്ലായിരുന്നു.. അവളുടെ വാക്കുകൾ അവനെ വല്ലാതെ പിടിച്ചു കുലുക്കി... അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു... നിമിഷ നേരം കൊണ്ട് തന്നെ അവന്റെ പിടുത്തം അവളിൽ നിന്നും അയഞ്ഞു... അവൾ അവനെ ഒന്ന് ഫേസ് പോലും ചെയ്യാതെ ഉമ്മറത്തേക്ക് നടന്നു... നന്ദന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഇത് തന്റെ മണിക്കുട്ടി തന്നെ ആണെന്ന്... ഒരാൾക്ക് ഇങ്ങനെ ഒരു മാറ്റം.. സ്നേഹം കൊണ്ട് തന്നെ വീർപ്പ് മുട്ടിക്കുന്നവൾ ഇന്ന് തന്നെ ഒന്ന് നോക്കാൻ പോലും മടിക്കുന്നു... അവന്റെ ഉള്ളം ഒന്ന് വിങ്ങി.... കണ്ണുകൾ ചെറുതിലെ നനഞ്ഞു.. "നന്ദേട്ടാ.... " പെട്ടെന്ന് ആരുടെയോ വിളി കേട്ടതും അവൻ ഞെട്ടി കൊണ്ട് നിറഞ്ഞ കണ്ണുകൾ ധൃതിയിൽ തുടച്ചു നീക്കി കൊണ്ട് മുന്നോട്ട് നോക്കിയതും തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന ശ്രുതിയെ കണ്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... "വേണ്ടാ നന്ദേട്ടാ... ചിരിക്കണ്ട... എനിക്ക് മനസ്സിലാകുന്നുണ്ട്.. ഏട്ടന്റെ അവസ്ഥ.... മണിക്ക് ഇപ്പൊ ഏട്ടനെ വേണ്ടാ അല്ലേ... അന്നേ എനിക്ക് തോന്നിയിരുന്നു... " "നീ ഇത് എന്തൊക്കെയാ പറയുന്നത് ശ്രുതി... അവൾക്ക് ഇപ്പൊ ചെറിയ എന്തോ പ്രശ്നം ഉണ്ട്.. അതാണ്‌ കാര്യം.. അല്ലാതെ നീ കരുതും പോലെ... നീ എഴുതാപ്പുറം വായിക്കേണ്ട ശ്രുതി... ഇനി ഇവിടെ നടന്നത് വേറെ ആരോടും പറയാനും നിൽക്കണ്ട.... " "നന്ദേട്ടൻ എന്തിനാ എപ്പോഴും അവളെ സപ്പോർട്ട് ചെയ്യുന്നത്...ഞാനൊരു പെണ്ണാ.. എനിക്ക് മനസ്സിലാകും അവളുടെ മാറ്റങ്ങളെ... ഏട്ടനെ അവൾക്ക് വേണ്ടാ... അത് കൊണ്ടാണ് ഈ അവഗണന... ഇനി നോക്കിക്കോ... I am sure... ഈ വിവാഹം പോലും അവൾ വേണ്ടാ എന്ന് പറയും... " "നന്ദ.... "

അവൾക്കുള്ള മറുപടി എന്നോണം എന്തോ പറയാൻ ഒരുങ്ങിയതും ഉമ്മറത്തു നിന്നും അച്ഛന്റെ വിളി കേട്ടു അവന് പറയാൻ ഉള്ളത് ഒരു നോട്ടത്തിൽ മാത്രം ഒതുക്കി കൊണ്ട് അവൻ ഉമ്മറത്തേക്ക് നടന്നു... അവൻ ചെല്ലുമ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ ഇരിപ്പുണ്ട്... അതിന് ചാരെ തന്നെ മുത്തശ്ശിയും അമ്മയും ഉണ്ട്... തിണ്ണയിൽ ആയി ഗൗതമും അച്ഛന് ചാരെയായി കസേരയിൽ ചാരി കൊണ്ട് മണിയും നിൽക്കുന്നുണ്ട്... അച്ഛൻ ഒരു കടലാസ് പിടിച്ചിട്ടുണ്ട്.... "എന്താ അച്ഛ... " "മ്മ്മ്.. വന്നോ... ഇവിടെ വാ... " അച്ഛൻ അല്പം ഗൗരവത്തോടെ വിളിച്ചതും അവൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.. ഒരു നോട്ടം മണിയിൽ എത്തി എങ്കിലും അവളുടെ അരികിൽ നിന്നും ഒരു നോട്ടം പോലും ഉണ്ടായില്ല...നന്ദൻ ഉള്ളിലെ ദേഷ്യം പല്ലിൽ കടിച്ചു പിടിച്ചു... "ഇത് നോക്ക്...ടൗണിൽ ഒരു കോളേജിൽ മണിക്ക് അഡ്മിഷൻ ശരിയായിട്ടുണ്ട്... അതിനുള്ള പേപ്പർ ആണ്... " അച്ഛൻ ആ പേപ്പർ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവന്റെ കണ്ണുകളോടൊപ്പം ചുറ്റും ഉള്ളവരുടെ കണ്ണുകളും ഞെട്ടലോടെ വിടർന്നു... ഗൗതം തിണ്ണയിൽ നിന്നും ചാടി എഴുന്നേറ്റു... നന്ദൻ അത് കയ്യിൽ വാങ്ങി ഓരോന്ന് വായിക്കും തോറും ഉള്ളിൽ ആയിരം മുള്ള് ഒരുമിച്ചു കുത്തി ഇറക്കും പോലെയാണ് തോന്നിയത്....അവൻ അവസാനത്തേ വരിയും വായിച്ചു കൊണ്ട് ഞെട്ടലോടെ അച്ഛനെ നോക്കി... "മ്മ്മ്... ഗൗതമിന്റെയും പാറുവിന്റെയും വിവാഹം കഴിഞ്ഞു പിറ്റേ ദിവസം തന്നെ പോകണം... " അച്ഛന്റെ വാക്കുകൾ ഉയർന്നതും ഗൗതം ഞെട്ടലോടെ മണിയെ നോക്കി..

അമ്മയിലും മുത്തശ്ശിയിലും അതെ ഞെട്ടൽ തന്നെ ആയിരുന്നു... "അതെങ്ങനെയാ ഏട്ടാ.... അത് കഴിഞ്ഞു അടുത്ത ആഴ്ച അവരുടെ വിവാഹം അല്ലേ... പിന്നെ എങ്ങനെയാ... " അമ്മയുടെ വാക്കുകളിൽ ആവലാതി നിറഞ്ഞു നിന്നു.... പോകണ്ട എന്ന് പറയാതെ പറഞ്ഞ പോലെ.... നന്ദന്റെ നോട്ടം മണിയിൽ തന്നെ തറഞ്ഞു നിന്നിരുന്നു.. അവളിൽ യാതൊരു മാറ്റവും അവന് കാണാൻ കഴിഞ്ഞില്ല... "മണി.... നീ ഇത് എപ്പോഴാ ആപ്ലിക്കേഷൻ അയച്ചത്... " ഗൗതം തെല്ലു ഉറക്കെ ആയി തന്നെ ചോദിച്ചു... മണി തല താഴ്ത്തി നിന്നു... "കുറച്ചായി.... ഇനി ഇത് പോലൊരു ഓഫർ കിട്ടില്ല... എനിക്ക് പോകണം... " അത് പറയുമ്പോഴും അവളുടെ കണ്ണുകളിൽ വിജയചിരിയുമായി നിൽക്കുന്ന ശ്രുതി മാത്രമായിരുന്നു.... അവൾക്ക് ദേഷ്യം വന്നു എങ്കിലും സാഹചര്യം അനുസരിച്ച് അവൾ കണ്ണടച്ച് സ്വയം നിയന്ത്രിച്ചു.... നന്ദന് നല്ല പോലെ വേദന നൽകുന്നുണ്ടായിരുന്നു അവളുടെ ഓരോ വാക്കുകളും....എന്തിനെക്കാളും ഏറെ തന്നെ സ്നേഹിച്ചവൾ ഇന്ന് പറയാതെ പറയുകയാണോ തന്നെ വേണ്ടാ എന്ന്.... "നീ എന്താടി കളിക്കുകയാണോ... നാടടക്കി കല്യാണം വിളിച്ചിട്ട്.. ഈ അവസാനം വെച്ച്... ഇപ്പോഴാണോഡി തോന്നിയത് നിനക്ക് പഠിക്കണം എന്ന്... നീ ഇനി എന്തൊക്കെ പറഞ്ഞാലും നീ പോകുന്നില്ല.. " ഗൗതം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു... "എനിക്ക് പോണം ഏട്ടാ.... " തന്നെ നോക്കി നിൽക്കുന്ന നന്ദനെ കണ്ട് കൊണ്ട് തന്നെ അവൾ ഉറച്ച ശബ്ദത്തിൽ അവന്റെ ദേഷ്യത്തേ കൂട്ടുക തന്നെ ആയിരുന്നു അവളുടെ ലക്ഷ്യവും....

അമ്മയും മുത്തശ്ശിയും അവളുടെ മാറ്റം കണ്ട് വിശ്വസിക്കാൻ ആകാതെ വാ പൊത്തി പോയി..... നന്ദൻ പറയാൻ ഒന്നും ഇല്ലാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു.... "മണി... നിന്നോടാണ് ഞാൻ പറയുന്നത്... നീ എങ്ങോട്ടും പോകുന്നില്ല.... എല്ലാം നിന്റെ ഇഷ്ടത്തിന് ആണെങ്കിൽ പിന്നെ ഞാൻ എന്തിനാ.... ഈ ഒരു കാര്യം എല്ലാവരുടെ മുന്നിൽ വെച്ച് അറിയിക്കുന്നതിന് പകരം പൊയ്ക്കൂടായിരുന്നില്ലേ...." ഗൗതമിന്റെ സ്വരത്തിൽ പതിവില്ലാത്ത ദേഷ്യം കലർന്നിരുന്നു.... "പറ്റില്ല ഏട്ടാ... എനിക്ക് പോണം... " അവൾക്ക് അത് മാത്രമേ പറയാൻ ഉണ്ടായിരുന്നൊള്ളൂ.... "കണ്ടില്ലേ നന്ദിനി അവുടെ ഒരു അഹങ്കാരം... എല്ലാവരും എത്ര പറഞ്ഞിട്ടും ഒന്ന് കേൾക്കാൻ കൂടി തയ്യാറാകുന്നുണ്ടോ... ഇതാണോ മരുമകൾ ആക്കാൻ പോകുന്നവളുടെ സ്വഭാവം.... കഷ്ടം തന്നെ... " അമ്മായി ഇടയിലൂടെ ഒന്ന് കുത്തി... ഗൗതമിന് ശരിക്കും സങ്കടം വന്നു പോയിരുന്നു.... കൂടെ നന്ദന് ദേഷ്യവും... അമ്മ അമ്മായിയെ ഒരു നിമിഷം ഒന്ന് നോക്കി.. അമ്മയുടെ കണ്ണിലെ ദേഷ്യം മനസ്സിലാക്കി കൊണ്ട് അവർ പിന്നെ അങ്ങോട്ട്‌ നോക്കാനെ പോയില്ല.... "നിനക്ക് ഇത്രയും പറഞ്ഞിട്ടും മനസ്സിലാകുന്നില്ല എന്നുണ്ടോ.... മണി... നിന്നോട് ഞാൻ.... " "വേണ്ടാ ഗൗതം... അവൾ പൊയ്ക്കോട്ടേ.... " ഗൗതം എന്തോ പറയാൻ വന്നതും പെട്ടെന്ന് നന്ദന്റെ ഉറച്ച വാക്കുകൾ കേട്ടതും ഇപ്രാവശ്യം ഞെട്ടിയത് മണി ആയിരുന്നു... ഇതങ്ങനെയല്ല... ഡയലോഗ് മാറി എന്നൊക്കെ പറയാൻ ആഗ്രഹം ഉണ്ടെങ്കിലും ഇനി കിട്ടിയ വഴിയേ പോകാം എന്ന നിലയിൽ നിൽക്കേണ്ടി വന്നു...

"നന്ദ.. നീ... " "ഞാൻ പിന്നെ എന്താണ് പറയേണ്ടത് ഗൗതം... ആരെക്കാളും ഏറെ നിന്നെ സ്നേഹിക്കുന്ന ഇവള് നീ പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ പിന്നെ ഞാൻ പറഞ്ഞാൽ അനുസരിക്കോ..... കുറച്ചു മുന്നേ വരെ അവൾക്ക് എല്ലാത്തിനെക്കാഴും വലുത്.. നമ്മൾ ഒക്കെ ആയിരുന്നു... ഇന്ന് അവൾക്ക് അവളുടെ carier വലുതാണ്.... ഓക്കേ.. നല്ല കാര്യം പൊയ്ക്കോട്ടേ.... " നന്ദൻ ഉള്ളിലെ സങ്കടത്തേ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു.... "രണ്ടാഴ്ച കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം ആണ് നന്ദ... " "ആ വിചാരം എനിക്ക് മാത്രം മതി എന്നാണോ... ഇവൾക്കില്ലാത്ത എന്താ എനിക്ക് അതിൽ ഉള്ളത്... പത്ത് വർഷത്തേ പ്രണയം... അല്ലേ..ഇവളുടെ തീരുമാനം തന്നെയാണ് എന്റേതും കാത്തു നിൽക്കും... ഇനി എത്ര കാലം കഴിഞ്ഞു ആയാലും... ഇവൾ ഒരു കൺഫേർട്ട് സോണിൽ എത്തും വരെ.... " അവന്റെ ശബ്ദത്തിൽ ഒരു ഇടർച്ച ഉണ്ടായിരുന്നു..... "എന്നാൽ എന്റെ ഏട്ടൻ എന്നാണോ ഒരു ജീവിതം തുടങ്ങുന്നത്... അന്ന് മതി എനിക്കും ഒരു ജീവിതം.... " നന്ദൻ പറഞ്ഞു നിർത്താൻ പോലും സമയം ഇല്ലാതെയായിരുന്നു അവിടെ പാറുവിന്റെ ശബ്ദം ഉയർന്നു കേട്ടത്.... മണി ഒന്ന് ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കിയപ്പോൾ പാറുവും വിച്ചുവും ഉള്ളിലേക്ക് കയറി വരുകയായിരുന്നു.... മണി ദയനീയമായി പാറുവിനെ ഒന്ന് നോക്കി... പാറു അതൊന്നും മൈന്റ് ചെയ്യാതെ ഉള്ളിലേക്ക് കയറി വന്നു... എല്ലാവരും അവരെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.... "ഡി....നീ എന്താ പറയുന്നത് എന്ന വല്ല ബോധവും ഉണ്ടോ.... "

നന്ദൻ പാറുവിനെ നോക്കി അലറി... പാറുവിന്റെ ഭാഗത്തു നിന്ന് വലിയ അനക്കം ഒന്നും ഇല്ല... മണി നോക്കുമ്പോൾ പാറുവിന്റെ നോട്ടം ശ്രുതിയുടെ കയ്യിൽ ഉള്ള ലൈസ് പാക്കറ്റിൽ...oh my god.... മണി അവളെ വിളിക്കാൻ നോക്കി എങ്കിലും നോ രക്ഷ.... മണി പിന്നിൽ നിന്നും കയ്യും കണ്ണും കാണിച്ചതും വിച്ചു കണ്ടു.. മണി വിച്ചുവിന് പാറുവിനെ കാണിച്ചു കൊടുത്തതും അവൻ എരിവ് വലിച്ചു കൊണ്ട് ഒറ്റ തട്ടായിരുന്നു... "ഡി... നാണം കെടുത്തല്ലേ.... ഇത് കഴിഞ്ഞിട്ട് രണ്ട് പാക്കറ്റ് ലൈസ് വാങ്ങി തരാം... ആക്ടിങ്....," വിച്ചു അവളുടെ ചെവിയിൽ ആയി പറഞ്ഞപ്പോൾ ആണ് കുട്ടിയും ഓർത്തത്... വന്നത് അഭിനയിച്ചു തല്ലു വാങ്ങാനാ..ഓഹ് മറന്നു പോയി.. കം ടൂ ദ മാറ്റർ.... പാറു വലിയ കണ്ണുകൾ ഉരുട്ടി നന്ദനെ നോക്കി... "ഞാൻ പറഞ്ഞതിൽ എന്താ ഏട്ടാ തെറ്റ്... തീരുമാനങ്ങൾ എനിക്കും ആകാം... ഏട്ടൻ... പറഞ്ഞല്ലോ...മണി പൊയ്ക്കോട്ടേ എന്ന്... പോയി കഴിഞ്ഞു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ... അവള് ഇങ്ങോട്ട് തന്നെ തിരിച്ചു വരും എന്നതിന് വല്ല ഉറപ്പും ഉണ്ടോ... കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ... വേണ്ടാ... ഞാൻ തന്നെ പറഞ്ഞു തരാം... അതായിരിക്കും നല്ലത്... പോയി കഴിഞ്ഞാൽ വലിയ പട്ടണത്തിൽ ഒക്കെ പഠിക്കുമ്പോൾ മണിക്ക് അഹങ്കാരം കൂടും.... എന്നിട്ട് അവിടെ ഒരാളെ പ്രേമിച്ചു... എന്നിട്ട് നാട്ടിലേക്ക്‌ ഒരു കാൾ വരും... എനിക്ക് നന്ദേട്ടനെ വേണ്ടാ എന്നും പറഞ്ഞു കൊണ്ട്.... " "പാറു... " ഇപ്രാവശ്യം അലറിയത് ഗൗതം ആയിരുന്നു...

സ്വന്തം പെങ്ങളെ കുറ്റം പറയുന്നത് ഒരിക്കലും ഒരു ആങ്ങള സഹിച്ചു നിൽക്കില്ല... ശ്രുതിയുടെ ചുണ്ടിൽ ഒരു ക്രൂരത നിറഞ്ഞ ചിരി നിറഞ്ഞു... എന്റെ ദൈവമെ....അടി പൊട്ടാതെ കാത്തോണെ.... പാറു പ്രാർത്ഥിച്ചു പോയി.... "പറഞ്ഞു കഴിഞ്ഞില്ല... അത് അങ്ങനെയെ വരൂ... മനസ്സിൽ ഇങ്ങേരുടെ മുഖം ആണെങ്കിലും മണി അങ്ങനെയെ പറയൂ... കാരണം എന്താ നന്ദേട്ടനെ ഒഴിവാക്കണം.... അവിടെ ഒറ്റയ്ക്ക് ജീവിതം കഴിച്ചു കൂട്ടുമ്പോഴും വേദന തിന്നുമ്പോഴും അവള് നിങ്ങളുടെ ജീവിതം സേഫ് ആക്കും.. " പാറു പറഞ്ഞു നിർത്തി... നന്ദൻ ഞെട്ടി കൊണ്ട് മണിയെ ഒന്ന് നോക്കി...മണി അവനെ ഫേസ് ചെയ്യാൻ ഉള്ള മടിയിൽ തല ചെരിച്ചു... ശ്രുതി ആണെങ്കിൽ ഇവൾ എന്തിനുള്ള പുറപ്പാട് ആണ് എന്ന പോലെ എല്ലാവരെയും മാറി മാറി നോക്കുകയാണ്... പാറു തല ചെരിച്ചു കൊണ്ട് വിച്ചുവിനെ നോക്കി... എങ്ങനെയുണ്ട് അഭിനയം എന്ന കണക്കെ... വിച്ചു അവളെ നോക്കി കണ്ണ് കാണിച്ചു.. അഭിനയത്തിൽ നിന്നും കുട്ടി വിട്ടേ... "ഇതെല്ലാം നാട്ടിൽ അറിയുമ്പോൾ ആകെ നാറ്റകേസ് ആകും... നന്ദനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ഒളിച്ചോടി പോയി... പിന്നെ ഏട്ടന് പെണ്ണ് കിട്ടോ ഇല്ലാ... അങ്ങനെ വരുമ്പോൾ ഉദിച്ചു വരുന്ന ഒരാൾ ഉണ്ട്.... ആരാ.... ആഹ്... സ്നേഹനിധിയായ അപ്പച്ചി.... അല്ലേ അപ്പച്ചി... " പാറു പറഞ്ഞതും അവർ വിയർത്തു പോയി.. വേഗം തന്നെ സാരി തല കൊണ്ട് കഴുത്തിൽ പറ്റിയ വിയർപ്പ് വെപ്രാളത്തോടെ തുടച്ചു മാറ്റി... "അല്ലേ എന്നല്ല ആണ്... അവരുടെ മോള് ശ്രുതിയെ ഫ്രീ ആയിട്ട് അങ്ങ് തരാം എന്ന്... മോനെ സ്നേഹിക്കുന്ന മാതാപിതാക്കൾ അതിന് സമ്മതം നൽകുന്നു... വിവാഹം നടക്കുന്നു... ആദ്യം എല്ലാം അകൽച്ച കാട്ടി നടന്ന ഏട്ടൻ പതിയെ അവളെ സ്നേഹിക്കാൻ തുടങ്ങുന്നു....

അങ്ങനെ അവൾ എല്ലാവർക്ക് മുന്നിലും ഒരു മാലാഖയായി മാറുന്നു... എന്നാൽ സർവം സഹിച്ച ആ പെണ്ണോ... വെറും തേപ്പുകാരി.... അതല്ലായിരുന്നൊഡി നിന്റെ ലക്ഷ്യം വെള്ളിമൂങ്ങേ...... " പറഞ്ഞു തീരും മുന്നേ പാറുവിന്റെ കൈ ഉയർന്നു താഴ്ന്നു... പടക്കം പൊട്ടും പോലെയുള്ള ഒരു ശബ്ദത്തോടെ ശ്രുതിയുടെ ഇടതു കവിൾ വീങ്ങി... അവൾ ഞെട്ടി മുഖത്തും കൈ വെച്ച് മുന്നോട്ട് നോക്കിയതും കാണുന്നത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന പാറുവിനെയാണ്... "ഡി.... നീ എന്നെ തല്ലി അല്ലേഡി... " "എന്താ തല്ലിയ പോലെ തോന്നിയില്ലേ... എന്ന ശരിക്കും തോന്നട്ടെഡി.... " അടുത്ത നിമിഷം തന്നെ അവളുടെ മറു കവിളിലും പാറുവിന്റെ കൈ പതിഞ്ഞു... എല്ലാവരും ഞെട്ടി നിൽക്കുകയായിരുന്നു... "പാറു..... " നന്ദന്റെ ശബ്ദം ഉയർന്നു... "ആഹ്... പാറു തന്നെയാ..ഇവളെ പറ്റി നന്ദേട്ടന് എന്തെങ്കിലും ഒക്കെ അറിയാമോ... പറ... " "നന്ദേട്ടാ... ഇവള് എന്നെ തല്ലി... എനിക്ക് കുറച്ചു കാര്യങ്ങൾ നന്ദേട്ടനോട് പറയാൻ ഉണ്ട്... അല്ലേൽ ഇവര് എല്ലാരും കൂടെ എന്നെ കൊല്ലും... " പാറു എന്തോ പറയാൻ ഒരുങ്ങിയതും ഇടയിൽ കയറി നന്ദനെ ഇറുകെ പുണർന്നു കൊണ്ട് ശ്രുതി തേങ്ങി.... "മാറി നിന്നോണം അങ്ങോട്ട്‌... അല്ലേൽ ഇനിയും കിട്ടും എന്റെ കയ്യീന്ന്.... " ശ്രുതിയെ പിടിച്ചു തള്ളി കൊണ്ട് പാറു അലറി... ആ നിമിഷം തന്നെ പാറുവിന്റെ കവിളിൽ നന്ദന്റെ അടി വീണു... വേദനയും സങ്കടവും ഉള്ളിൽ തീക്കട്ടിയായി വന്നു എങ്കിലും എപ്പോഴോ ഉള്ളിൽ മണിയുടെ മുഖം വന്നതും അവൾ എല്ലാം ഇട്ടെറിഞ്ഞു എഴുന്നേറ്റു.... "നീ ആരെയാണ് ഈ പറയുന്നതും ചെയ്യുന്നതും എന്ന വല്ല ബോധവും ഉണ്ടോ.... " നന്ദന്റെ ശബ്ദം കനത്തതായിരുന്നു... "ആഹ്.. നല്ല ബോധം ഉണ്ട്....

ഏട്ടന ഒന്ന് അറിയാത്തത്.... ഒന്നും... അങ്ങനെ അറിയുമെങ്കിൽ ആ പെണ്ണിന് അനുഭവിക്കേണ്ടി വന്ന സങ്കടങ്ങൾ അറിയുമായിരുന്നു... നിങ്ങളെ ജീവന് തുല്യം സ്നേഹിച്ച അവൾ എന്തിനാ നിങ്ങളെ വിട്ടിട്ടു പോകാൻ ധൃതി കൂട്ടുന്നത് എന്ന് ഒരു നിമിഷം എങ്കിലും ചിന്തിച്ചോ.... ആരെങ്കിലും ചിന്തിച്ചോ.. അവളെ ജീവനാണ് എന്ന് പറഞ്ഞു നടക്കുന്ന ഒരു ഏട്ടൻ ഉണ്ടല്ലോ അങ്ങേര് എങ്കിലും ചിന്തിച്ചോ.... " പാറു അലറി.. എല്ലാവരുടെയും നോട്ടം മണിയിലേക്ക് ആയി... മണി മെല്ലെ തല കുനിച്ചതെയൊള്ളു... "ഇല്ല.... ചിന്തിച്ചില്ല.... അവളുടെത് ഒളിച്ചോട്ടം ആണഡോ.... ഈ നിൽക്കുന്ന ശ്രുതിയുടെ ഭീഷണിയിൽ നിൽക്കാൻ കഴിയാതെയുള്ള ഒളിച്ചോട്ടം... " പാറു ദേഷ്യത്തിൽ പറഞ്ഞതും എല്ലാവരുടെയും നോട്ടം ശ്രുതിയിൽ എത്തിയതും അവൾ പേടിച്ചു ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി..... പാറുവിന്റെ കൈ ഒരിക്കൽ കൂടി അവളുടെ കവിളിൽ പതിഞ്ഞു.... "നുണ പറയുന്നോഡി.... " പാറു ദേഷ്യം കൊണ്ട് വിറച്ചു... മണിക്കും ഒന്ന് കൊടുക്കാൻ ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഇനി നടക്കുന്ന കാര്യങ്ങൾ ഓർക്കേ അവൾ സ്വയം നിയന്ത്രിച്ചു.... "I am sorry.... മണിക്ക് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതിന് ചെറിയൊരു കാരണം ഞാനാണ്.... " പെട്ടെന്ന് വിച്ചുവിന്റെ വാക്കുകൾ കേട്ടു ഗൗതമും നന്ദനും ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി... "ശ്രുതി ഭീഷണി മുഴക്കിയത് എന്റെ പേര് വെച്ചാണ്.... എനിക്ക് മണിയെ ഇഷ്ടം ആയിരുന്നു.... " "ഡാാ..... " .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story