നിഴലായ്: ഭാഗം 37

nizhalay thasal

എഴുത്തുകാരി: THASAL

"ശ്രുതി ഭീഷണി മുഴക്കിയത് എന്റെ പേര് വെച്ചാണ്.... എനിക്ക് മണിയെ ഇഷ്ടം ആയിരുന്നു.... " "ഡാാ... " നന്ദന്റെ സകല നിയന്ത്രണങ്ങളും വിട്ടു... അവൻ വിച്ചുവിന് നേരെ പോകാൻ നിന്നതും ഗൗതം അവനെ പിടിച്ചു വെച്ചു.. വേണ്ടാ എന്നർത്ഥത്തിൽ ഒന്ന് തല കുലുക്കി...... "ഇഷ്ടം ആയിരുന്നു എന്നാണ് നന്ദ... ഇഷ്ട്ടം ആണ് എന്നല്ല.... " ഗൗതം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും നന്ദൻ സ്വയം ഒന്ന് നിയന്ത്രിച്ചു നിർത്തി... അമ്മയും അച്ഛനും ആ ഞെട്ടലിൽ ആയിരുന്നു... "പ്ലീസ് കേൾക്കാൻ ഉള്ള മനസ്സ് കാണിക്ക്.... " "ഇനി എന്ത് കേൾക്കാൻ... നിന്നെ ഞാൻ സ്വന്തം കൂടപിറപ്പിനെ പോലെ അല്ലേടാ.... " പറയുമ്പോൾ നന്ദന്റെ സ്വരം ഇടറി....വിച്ചുവിന്റെ കണ്ണുകളും നിറഞ്ഞു... "തെറ്റ് തന്നെയാ... പക്ഷെ ഇവൾ നിന്റെ പെണ്ണാ എന്ന് അറിഞ്ഞ ആ നിമിഷംഹൃദയത്തിൽ നിന്നും പറിച്ചു മാറ്റാനെ ശ്രമിച്ചിട്ടൊള്ളൂ....

ഇവളോട് തുറന്ന് പറഞ്ഞപ്പോഴും എനിക്ക് മനസ്സിലായതാണ് നിന്നോടുള്ള ഇവളുടെ സ്നേഹം... അതെല്ലാം കണ്ട് കൊണ്ട് ഞാൻ ചതിക്കും എന്ന് തോന്നുന്നുണ്ടോ... പക്ഷെ അത് ഇവളെ ഇങ്ങനെ എഫെക്റ്റ് ചെയ്യും എന്ന് ഈ നിമിഷം വരെ കരുതിയില്ല.... സോറി... " വിച്ചുവിന് വാക്കുകൾ ലഭിക്കുന്നുണ്ടായിരുന്നില്ല... നന്ദൻ വിശ്വസിക്കാൻ കഴിയാതെ മണിയെ നോക്കി... അവളുടെ മുഖം കുനിഞ്ഞു പോയി... ഇന്ന് വരെ അവൾ ഒരു വാക്ക് പോലും പറഞ്ഞില്ല... എല്ലാം ഒളിപ്പിച്ചു വെച്ച്... അവന് എന്തോ ദേഷ്യമാണ് തോന്നിയത്.... "അവൾക്ക് ഏട്ടനോട് പറയാൻ ധൈര്യം ഇല്ലായിരുന്നു... എന്നാൽ ഈ നിൽക്കുന്ന സ്ത്രീയും ഈ വെള്ളിമൂങ്ങയും കൂടി അത് മുതലെടുക്കുകയായിരുന്നു നന്ദേട്ടാ... ഇവൾക്ക് എന്താ വേണ്ടത് എന്നറിയോ... നന്ദേട്ടനെ... നന്ദേട്ടനെ ആയിരുന്നു അവൾക്ക് വേണ്ടിയത്...

വിച്ചേട്ടന്റെയും ഏട്ടന്റെയും സൗഹൃദത്തിന് പകരം ആയി ഇവൾ ചോദിച്ചത് മണിയുടെ ജീവിതം തന്നെ ആയിരുന്നു.... ഇതെല്ലാം ഞങ്ങൾ എങ്ങനെയാണ് പറയേണ്ടത്... പണ്ടും നന്ദേട്ടന് വിശ്വാസം ഇവളെ ആയിരുന്നല്ലൊ....ഏട്ടന് ഓർമ കാണോ എന്നറിയില്ല... പണ്ട് ഇവള... മണിയെ കുളത്തിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്.... എത്ര തവണ ഞങ്ങൾ പറഞ്ഞു ഏട്ടാ.. പക്ഷെ അന്നും ഏട്ടൻ.... അതിന് ശേഷവും എത്ര തവണ.... കേട്ടോ ഏട്ടൻ... " പറഞ്ഞു തീർക്കാൻ പാറുവിനും കഴിയുന്നുണ്ടായിരുന്നില്ല...നന്ദന് എന്തോ ശരീരം മൊത്തത്തിൽ കുഴയും പോലെ തോന്നി... ശരിയാണ് എത്ര തവണ പറഞ്ഞു... ഒരിക്കൽ പോലും.... അന്നത്തെ സാഹചര്യത്തിൽ ശ്രുതിയുടെ വാക്കുകൾക്ക് വില നൽകാൻ തോന്നി പോയി... അവന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ എരിഞ്ഞു തുടങ്ങി.... അത് മെല്ലെ തീഗോളമായി മാറി....

അവന്റെ നോട്ടം ശ്രുതിയിൽ എത്തി നിന്നതും അവൾ ഒരു ഭയത്തോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... പാറുവിന്റെ കൈ അവളുടെ മുടി കുത്തിൽ പതിഞ്ഞു.... "ഇല്ലാന്നൊ.... നുണ പറയുന്നോഡി.... അതിന് വേണ്ട എല്ലാ തെളിവോടും കൂടി തന്നെ ആടി ഞാൻ വന്നത്.... നിന്റെ ഉറ്റ മിത്രം ആയ വൈശാലി ഉണ്ടല്ലോ.. അവള് പറയും നിനക്കെതിരെ..... കേൾക്കണോഡി.... " അവളെ മുന്നിലേക്ക് തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞതും അവൾ തറയിലേക്ക് വീണു പോയി.. "മോളെ..... " അമ്മായി ഓടി വന്നു ശ്രുതിയെ താങ്ങി പിടിച്ചു... "ഡി... എരണം കെട്ടവളെ... എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ മാത്രം നീ ആയോടി....ഇവൾക്ക് എതിരെ എന്ത് തെളിവാഡി നിന്റെ കയ്യിൽ ഉള്ളത്.... ഈ നിൽക്കുന്ന അമ്മയും അച്ഛനും ഇല്ലാത്തവൾക്ക് വേണ്ടിയാണോഡി എന്റെ കുഞ്ഞിനെ നീ തള്ളി പറയുന്നത്.. " അമ്മായി പാറുവിന് നേരെ ചീറി....

ആ ഒരു നിമിഷം നന്ദന്റെ കൈ ഉയർന്നതും... ആരുടെയോ അടി കൊണ്ട് അവർ പിന്നിലേക്ക് ആഞ്ഞതും ഒരുമിച്ച് ആയിരുന്നു.... എല്ലാവരും വാ പൊത്തി പേടിയോടെ മുന്നോട്ട് നോക്കി... കൈ ഉയർത്തി നിൽക്കുന്ന നന്ദനും കൈ കുടഞ്ഞു കത്തുന്ന കണ്ണുകളോടെ അമ്മായിയെ നോക്കുന്ന അച്ഛനും... പാറുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ചിരി വിടർന്നു... "എന്റെ മക്കളെ പറയുന്നോഡി.... " അച്ഛൻ അലറി... "ഇവൾക്ക് എതിരെ എന്ത് തെളിവാണ് ഉള്ളത് എന്ന്...കേട്ടു നോക്ക് നിങ്ങളുടെ മകളുടെ വീരസാഹസങ്ങൾ.... " പാറു കയ്യിലെ ഫോൺ ഓൺ ആക്കി അത് എല്ലാവർക്ക് മുന്നിലേക്കും നീട്ടി... *സോറി ചേട്ടായി.... ഞാൻ അറിഞ്ഞു കൊണ്ടല്ല.... എന്നോട് ശ്രുതി വന്നു ചോദിച്ചപ്പോൾ ജാൻവിയോടുള്ള ദേഷ്യത്തിൽ പറഞ്ഞു പോയതാ.... അല്ലാതെ ചേട്ടായിയെ ചതിക്കണം എന്ന് കരുതിയത് അല്ല...പക്ഷെ അവൾ ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.... * കരഞ്ഞു കൊണ്ടുള്ള വൈശാലിയുടെ ശബ്ദം കേട്ടു എല്ലാവരും ഒരുപോലെ ഞെട്ടി...

*ഇത് കൊണ്ട് എന്ത് നേട്ടമാണ് അവൾക്ക് ലഭിക്കുന്നത്.... * വിച്ചുവിന്റെ ശബ്ദം ആയിരുന്നു... അവൾക്ക് പാർവതിയുടെ ഏട്ടൻ ഇല്ലേ... ആ താടി വെച്ച് എപ്പോഴും ദേഷ്യം കാണിച്ചു നടക്കുന്ന എന്താ പേര്... മണ്ടനോ മറ്റോ.. അത് കേട്ടപ്പോൾ എല്ലാവർക്കും ആ സാഹചര്യത്തിലും ചിരിയാണ് വന്നത്.. മണി ചിരി കടിച്ചു പിടിച്ചു കൊണ്ട് തല താഴ്ത്തി നിന്നു... നന്ദൻ എല്ലാവരെയും ദേഷ്യത്തോടെ നോക്കിയതും അവരെല്ലാം ചിരി പുറത്തേക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു... *നന്ദൻ... * *ആ... ആ ഏട്ടനെ തന്നെ...ഏട്ടന്റെ കാര്യം വെച്ച് അവളെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാൻ ആയിരുന്നു പ്ലാൻ... ഞാൻ പറഞ്ഞതാ ഏട്ടാ... വേണ്ടാന്ന്... കേട്ടില്ല.... ഞാൻ എങ്ങാനും ഇത് ഏട്ടനോട് പറഞ്ഞാൽ കൊന്ന് കളയും എന്ന് പറഞ്ഞു... അത് കൊണ്ട ചേട്ടായി.. * *ബാക്കി കൂടി പറയടി.... അവള് പണ്ട് ചെയ്തു കൂട്ടിയ കാര്യങ്ങൾ കൂടി.... *

അത് പാറുവിന്റെ ശബ്ദം ആയിരുന്നു... ഗൗതം അത്ഭുതത്തോടെ പാറുവിനെ നോക്കി... പാറു ഞാൻ തന്നെ എന്ന മട്ടെ തല ഒന്ന് ആട്ടി കാണിച്ചു... നമുക്കല്ലേ അറിയൂ ഡയറക്ടർ മണി ആണെന്ന്... ഇവള് വെറും ആക്ടർ.... മണിയുടെ മുഖത്ത് ഇച്ചിരി അഭിമാനം ഉണ്ടായിരുന്നു...ഈസിയായി ഗോൾ അടിക്കാവുന്ന സാഹചര്യത്തിലും അത് അസിസ്റ്റ് കൊടുത്തു സഹ കളിക്കാരനെ കൊണ്ട് ഗോൾ അടിപ്പിക്കുന്ന ഓസിലിനെ പോലെ ഒരു അഭിമാനം.... *പണ്ട് ജാൻവിയെ ആ പടിക്കുളത്തിൽ തള്ളി ഇട്ടത് ശ്രുതിയാ.... കൊല്ലാനായിരുന്നു നോക്കിയത്.. ഞാൻ പേടിച്ചിട്ട അന്ന് പറയാതിരുന്നത്... അന്ന് എല്ലാവരും കണ്ടപ്പോൾ ജാൻവി നുണ പറഞ്ഞതാണ് എന്ന് വരുത്തി തീർത്തതാ.... പിന്നെ പല വട്ടം അവള് ആ കുട്ടിയെ ഉപദ്രവിക്കാൻ നോക്കിയിട്ടുണ്ട്... ജാൻവി ഒരു കുറ്റവും ചെയ്യാതെയാണ് പണ്ട് ശ്രുതിയെ അടിച്ചു എന്നും പറഞ്ഞു ഒരു ഇഷ്യൂ ഉണ്ടാക്കിയതും ആ കുട്ടിയെ ഞങ്ങളുടെ കോളേജിൽ നിന്നും ഡിസ്മിസ്‌ ചെയ്തതും...

എല്ലാം ശ്രുതിയാ ചെയ്തത് ചേട്ടായി... എനിക്ക് കൂടെ നിൽക്കാതെ നിവർത്തി ഇല്ലായിരുന്നു... * ഫോണിൽ കരഞ്ഞു കൊണ്ടുള്ള വൈശാലിയുടെ ശബ്ദം ഉയർന്നു കേട്ടു... പാറു ശ്രുതിയെ നോക്കി ഒരു വിജയ ചിരിയോടെ വോയിസ്‌ ക്ലിപ്പ് ഓഫ് ചെയ്തതും ശ്രുതിയുടെ മുഖം പേടി കൊണ്ട് വിളറി.... വിച്ചു എല്ലാവരെയും ഒന്ന് നോക്കി തന്നിൽ ആരുടേയും കണ്ണ് പതിയുന്നില്ല എന്ന് കണ്ട് കൊണ്ട് തിരിഞ്ഞു നടന്നു... ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടിരുന്നു തന്നെ നന്ദിയോടെ നോക്കുന്ന മണിയെ....അവൻ പുഞ്ചിരിച്ചു... വിജയിച്ചവന്റെ പുഞ്ചിരി... എന്നാൽ അതിൽ കുഞ്ഞ് വേദനയും നിറഞ്ഞു നിന്നിരുന്നു.... മുണ്ടും മടക്കി കുത്തി പടിപ്പുര കടന്നു പോകുന്നവനെ അവളും നോക്കി നിന്നു... അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞത് കണ്ടാകണം അമ്മ വേഗം അവളെ ചേർത്ത് പിടിച്ചു.... "ഞാൻ... അല്ല... ഞാൻ.. ചെയ്തിട്ടില്ല നന്ദേട്ടാ.. അവള് നുണ പറയുവാ.... " തനിക്ക് അടുത്തേക്ക് അടിവെച്ച് നടക്കുന്നവനെ കണ്ട് പേടിയോടെ ശ്രുതി പറഞ്ഞതും അവള് നിലത്ത് വീണതും ഒരുമിച്ചു ആയിരുന്നു...

നന്ദനിലെ അസുരൻ ഉണർന്ന നിമിഷം.... വേദന കൊണ്ട് കണ്ണുകൾ പോലും തുറക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു ശ്രുതിക്ക്.... അവളെ വീണ്ടും പ്രഹരിക്കാൻ കൈ ഉയർത്തിയതും പെട്ടെന്ന് അവൻ എന്തോ ഓർത്ത പോലെ അത് പിൻവലിച്ചു..... "നിന്നെ സ്വന്തം കൂടപിറപ്പിനെ പോലെ അല്ലായിരുന്നോടി കണ്ടത്.... എന്നിട്ടാണോ എന്നോട് ഈ ചതി... " "കൂടപിറപ്പ് നിങ്ങൾക്ക് മാത്രം ആയിരുന്നു നന്ദേട്ടാ... എനിക്ക് നിങ്ങൾ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു... ചെറുപ്പം മുതലേ ഉള്ള ഇഷ്ടം....എനിക്ക് ഇപ്പോഴും ഇഷ്ടവാ നന്ദേട്ടാ..... എനിക്ക് വേണം... " ഒരു ഭ്രാന്തിയെ പോലെ നിലത്ത് കിടന്നു കരയുന്നവളെ അവൻ വെറുപ്പോടെ നോക്കി.... അമ്മയുടെയും അച്ഛന്റെമുഖത്തും ആ വെറുപ്പ് പ്രകടം ആയിരുന്നു.... "പ്ലീസ് നന്ദേട്ടാ.... എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല .. " അവൾ മുട്ട് കുത്തി കൊണ്ട് അവന്റെ കയ്യിൽ പിടിക്കാൻ ഒരുങ്ങിയതും നന്ദൻ വെറുപ്പോടെ അവളിൽ നിന്നും മാറി നിന്നു.... "ഇതിനെല്ലാം പ്രണയം എന്നല്ല വിളിക്കേണ്ടത് നിനക്ക് ഭ്രാന്ത് ആണെടി.... "

"ആഹ്... എനിക്ക് ഭ്രാന്ത് തന്നെയാ.... നിങ്ങളെന്നു വെച്ചാൽ എനിക്ക് ഭ്രാന്ത് തന്നെയാ... എനിക്ക് വേണം..... എനിക്ക് വേണം നിങ്ങളെ... " അവൾ നിലത്ത് നിന്നും എഴുന്നേറ്റു അവനെ ഇറുകെ പുണർന്നതും ആ ഒരു പ്രവർത്തി പ്രതീക്ഷിക്കാത്തതിനാൽ തന്നെ അവൻ ഒന്ന് ഞെട്ടി... മണി ഉള്ളിലെ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് അമ്മയുടെ തോളിലേക്ക് മുഖം അമർത്തി കിടന്നു... ഇതൊന്നും കാണേണ്ട എന്ന പോലെ.... "അങ്ങോട്ട്‌ മാറടി...... " ആരും പ്രതീക്ഷിക്കാതെ പാറു എവിടെ നിന്നോ വരുന്നതും കണ്ടു സ്റ്റൂൾ കൊണ്ട് അവളെ അടിക്കുന്നതും കണ്ടു... എല്ലാവരും ഞെട്ടി കൊണ്ട് പാറുവിനെ നോക്കിയപ്പോൾ മുന്നിലേക്ക് പാറി വന്ന മുടി ഊതി പിന്നിലേക്ക് ആക്കുന്ന തിരക്കിൽ ആണ് പാറു.... അത് കണ്ടതും ഗൗതമിന് ചിരി പൊട്ടി.... അവൻ ചുണ്ട് കടിച്ചു പിടിച്ചു അത് നിയന്ത്രിക്കാൻ ശ്രമിച്ചതും മുത്തശ്ശി പൊട്ടിച്ചിരിച്ചതും ഒരുമിച്ചു ആയിരുന്നു....

അത് മെല്ലെ അമ്മയിലേക്ക് വന്നു... "അത് കലക്കി... " മുത്തശ്ശി ചിരിയോടെ പറഞ്ഞു... നന്ദൻ ഒരു നോട്ടമെ നോക്കിയൊള്ളു അതോടെ തീർന്നു ആ ചിരിയും... "കോമഡി ഇല്ലാത്ത സീനിൽ ചിരിച്ചാൽ ഉണ്ടല്ലോ... " അത് പാറുവിന്റെ വക ആയിരുന്നു.... "ഡി...ഡി... കോപ്പേ... നിനക്കിട്ട് രണ്ട് തരണം എന്ന് ഞാൻ ആദ്യമേ കരുതിയതാ അവളുടെ ഒരു കന്ദേട്ടൻ... . സോറി നന്ദേട്ടൻ... നിനക്കൊന്നും വേറെ ഒന്നിനെയും നോക്കാൻ കിട്ടിയില്ലേഡി.... " പാറുവിന്റെ ചോദ്യം ന്യായം ആണ്.... നന്ദൻ ചിന്തയിൽ ആണ് പെങ്ങൾ അവളെ ചീത്ത പറഞ്ഞതോ തന്നെ ആക്കിയാതൊ.... ഏയ്‌ ചീത്ത പറഞ്ഞത് ആകും... ആകണമല്ലോ... "ഇത്രയും കാലം ഒരു പെങ്ങളെ പോലെ നിന്നെ നോക്കി... നിനക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തന്ന എനിക്കുള്ള കൂലി ആകും ഇത്... അന്നും എന്നോട് എല്ലാവരും പറഞ്ഞതാ നിന്നെ ഇങ്ങനെ വിശ്വസിക്കരുത് എന്ന്.... ചതി അത് നന്ദൻ പൊറുക്കില്ല....

ഇറങ്ങിക്കോണം ഈ നിമിഷം ഇവിടെ നിന്ന്.... " നന്ദൻ അലറി... അവന് ദേഷ്യം അതിന്റെ ഉച്ചിയിൽ എത്തിയിരുന്നു.... "ഏട്ടാ ഏട്ടന്റെ മോൻ പറഞ്ഞത് കേട്ടില്ലേ... " ശ്രുതിയെ താങ്ങി പിടിച്ചു കൊണ്ട് അമ്മായി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു....അച്ഛൻ ദേഷ്യത്തോടെ അവരുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് പുറത്തേക്ക് തള്ളി.... "ഇറങ്ങിക്കോണം ഇവിടെ നിന്ന്... എന്റെ മോളെ കൊല്ലാൻ വരെ നോക്കിയ നീയും നിന്റെ മകളുമായും ഒരു ബന്ധവും ഇനി എനിക്കില്ല... ചെറുപ്പം തൊട്ടു നിന്റെ വാശിക്ക് ഒത്തു നിന്ന് തന്നതിനുള്ള കൂലി ഇതിനോടകം ഞാൻ അനുഭവിച്ചു കഴിഞ്ഞു... ഇനിയും എന്റെ കുടുംബത്തേ വെച്ചൊരു പരീക്ഷണം ഇല്ല... ഇറങ്ങി പൊക്കോണം രണ്ടും... " അച്ഛൻ ദേഷ്യത്തോടെ പറഞ്ഞതും അവരുടെ നേരെ ഒരു ബാഗ് പറന്നു വന്നിരുന്നു... എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധ കൊടുത്തതും രണ്ട് കയ്യും കൊട്ടി നിൽക്കുന്ന പാറു...

ഇവളെ കൊണ്ട് രണ്ട് ഡയലോഗ് ആരെ കൊണ്ടും പറയിക്കില്ല.... "ഉള്ളത് എല്ലാം എടുത്തു വെച്ചിട്ടുണ്ട്... ഇനി അതില്ല ഇതില്ല എന്നും പറഞ്ഞു വരണ്ട എന്ന് കരുതി..." പാറു ഇച്ചിരി ഗമയിൽ തന്നെ പറഞ്ഞു.. പാറുവിന്റെ പ്രതികാരം കൂടും... കാരണം ഒന്നാമതെ കൊല്ലാൻ നോക്കിയത് ചങ്കും കർളുമായ മണിയെ ആണ്.... രണ്ടാമത്തെ കാരണം.... ഇവളുടെ ഇടപെടൽ കാരണം കുട്ടി കുടുങ്ങിയത് വിമൻസ് കോളേജിൽ ആണ്... സങ്കടം കാണും.... സ്വാഭാവികം... പാറുവിന്റെ നോട്ടം മെല്ലെ മണിയിൽ ചെന്ന് പതിഞ്ഞു.. മണി കണ്ണ് കൊണ്ട് പലതും കാണിക്കുന്നുണ്ട്... പാറുവിന് അപ്പോഴാണ് ഓർമ്മ വന്നത്... മണിയുടെ പ്രതികാരം... അത് അപ്പാടെ മറന്നു പോയി... അവൾ നാവ് കടിച്ചു... ഇനി ഇപ്പൊ അടിക്കാൻ വേണ്ടി അവരെ എങ്ങനെയാ തിരികെ വിളിക്കാ... നന്ദേട്ടനോട് പറഞ്ഞാലോ... വേണ്ടാ അടി പൊട്ടും... എന്താ ചെയ്യാ.... പാറു ആലോചനയിൽ ആണ്.... "ഒന്ന് നിന്നെ.... "

തിരിഞ്ഞു നടക്കുന്ന അമ്മായിയെയും ശ്രുതിയെയും നോക്കി മുണ്ടും മടക്കി കുത്തി കൊണ്ട് നന്ദൻ പറഞ്ഞതും രണ്ട് പേരുടെ കണ്ണിലും ഒരു പ്രതീക്ഷ ഉടലെടുത്തു.... അവർ ആവേശത്തോടെ തിരിഞ്ഞു നോക്കിയതും നന്ദന്റെ നോട്ടം പിന്നിലേക്ക് ആയി... അവന്റെ കണ്ണുകൾ മണിയിൽ എത്തി നിന്നു.... "ജാൻവി... ഇങ്ങ് വാ.... " അവൻ ഒരു മയവും കൂടാതെ തന്നെ വിളിച്ചു.... മണിക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി... ഇത് വരെ മണി എന്ന് വിളിച്ചിരുന്ന അവന്റെ ജാൻവി എന്നുള്ള വിളി അവൾക്ക് എന്തോ വേദന സമ്മാനിക്കാൻ പാകത്തിന് ആയിരുന്നു.... എന്നാൽ അവൻ ഒന്ന് വിളിക്കുക എങ്കിലും ചെയ്തല്ലോ എന്ന സന്തോഷവും... മണി മെല്ലെ നടന്നു അവന്റെ അറ്റം ചേർന്ന് നിന്നു... അവന്റെ കൈ അവളുടെ തോളിലൂടെ ചുറ്റി.... "നിനക്ക് വേണ്ട എന്തായാലും നിനക്ക് നൽകാൻ ഉള്ള അവകാശം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ എല്ലാവരും ചേർന്ന് എന്നെ എൽപ്പിച്ചിട്ടുണ്ട്... അതിപ്പോ സന്തോഷം നൽകാൻ ആണെങ്കിലും സങ്കടപ്പെടുത്താൻ ആണെങ്കിലും may be ഒന്ന് ഭീഷണിപ്പെടുത്താൻ ആണെങ്കിലും .......

" അവൻ അതും പറഞ്ഞു കൊണ്ട് നോട്ടത്തേ മുന്നിൽ നിൽക്കുന്നവരിൽ പതിപ്പിച്ചു... മണി ഒന്ന് തല കുലുക്കിയതെയൊള്ളു.... "പക്ഷെ ഞാൻ അല്ലാതെ വേറൊരാൾ നിന്നെ വേദനിപ്പിച്ചു.... അത് എനിക്ക് എന്തോ സഹിക്കാൻ പറ്റുന്നില്ല.... എന്നാൽ അതിനുള്ള മറുപടി ഞാൻ കൊടുക്കുക എന്ന് പറഞ്ഞാൽ ഇവളെ വേദനിപ്പിക്കാൻ ആണെങ്കിൽപോലും തൊടാൻ എനിക്ക് അറപ്പു തോന്നുന്നു.... അപ്പോൾ അതിനുള്ള ഉത്തരവാദിത്തം ഞാൻ നൽകുന്നത് നിനക്കാണ്..... മ്മ്മ്... " നന്ദൻ പറഞ്ഞു നിർത്തിയതും മണിയുടെ ഉള്ളിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തി... രോഗി ഇച്ചിച്ചതും പാല് വൈദ്യൻ കല്പ്പിച്ചതും പാല്.... ഇന്ന് ഞാൻ ഒരു കലക്ക് കലക്കും... മണി ഉള്ളിൽ നന്നായി ഈശ്വരന് നന്ദി പറഞ്ഞു... മണി നന്ദന്റെ കൈ പിടിയിൽ നിന്നും മെല്ലെ അവരുടെ മുന്നിലേക്ക് കയറി നിന്നു...

ആ നിമിഷം അത് വരെ അവളിൽ നില നിന്നിരുന്ന ദൈന്യത അല്ലായിരുന്നു... ചുണ്ടിൽ പുച്ഛം നിറഞ്ഞ ചിരി.... ശ്രുതിയുടെ മുഖത്ത് ദേഷ്യം കലർന്നതും മണി നന്ദൻ കാണാതെ അവളെ നോക്കി കൊഞ്ഞനം കുത്തി.... അടുത്ത നിമിഷം തന്നെ മണിയുടെ കൈ ഉയർന്നു താഴ്ന്നു.....ശ്രുതിയുടെ കവിളിൽ നല്ലൊരു വെടിക്കെട്ട്‌ തന്നെ ഇന്ന് നടന്നു.... വേദനയുടെ കാഡിന്യത്തിൽ ശ്രുതിയുടെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.... നിറഞ്ഞ കണ്ണുകളോടെ അവൾ നന്ദനെ നോക്കിയതും നന്ദൻ അവളെ ദേഷ്യത്തോടെ നോക്കി നിൽക്കുകയായിരുന്നു..... "ഈ അടി... അത് നിനക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാ.... ഇനി മേലിൽ ഈ പടിയും കടന്നു വന്നാൽ...... പിന്നെ ഒന്ന് കൂടെ കേട്ടോ നിശ്ചയിച്ച മുഹൂർത്തത്തിൽ എന്റെയും ഇവളുടെയും വിവാഹം നടക്കും.... ഇനി അതിൽ ആരുടേയും എതിർപ്പ് ഉണ്ടെങ്കിലും... അത് ഈ നന്ദൻ തീരുമാനിച്ചതാ.......ഗൗതം... "

ആദ്യം അവരോഡായി പറഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് നോക്കി ഗൗതമിനെ വിളിച്ചതും അതിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ ഗൗതം ദേഷ്യം നിറഞ്ഞ നോട്ടം അമ്മായിയിലേക്കും ശ്രുതിയിലേക്കും ആക്കി... "വേണ്ടാ നന്ദ.... ഞാൻ സ്ത്രീകളെ തല്ലി ശീലിച്ചിട്ടില്ല.... പിന്നെ സ്വന്തം പെങ്ങളെയും മോളെയും തല്ലുന്നത് ഒരു ആങ്ങളക്കും നോക്കി നിൽക്കാൻ കഴിയില്ല... വേണ്ടാ... " ഗൗതം ഉള്ള ദേഷ്യം മുഴുവൻ ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞതും നന്ദന്റെ കണ്ണുകൾ ദേഷ്യത്തിൽ അവരുടെ അടുത്തേക്ക് തന്നെ പാഞ്ഞു.... "ഇറങ്ങി പോ രണ്ടും.... " നന്ദൻ ഉച്ചത്തിൽ പറഞ്ഞതും മണിയുടെ കണ്ണുകൾ അവനിൽ പതിഞ്ഞു കിടന്നു... ആ മുഖം ചുവക്കുന്നതും ദേഷ്യം കൊണ്ട് മൂക്കിൻ തുമ്പ് പോലും വിറ കൊള്ളുന്നതും അത് തന്നോടുള്ള പ്രണയമാണെന്ന് അവൾ വിശ്വസിച്ചു... അവർ പോകുന്നതും നോക്കി ബാക്കിയുള്ളവർ നിൽക്കുമ്പോൾ മണിയുടെ കണ്ണുകളിൽ നന്ദൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..... *പ്ട്ടെ.... *

പൊട്ടി.... മണിയുടെ മോന്തക്ക് തന്നെ പൊട്ടി.... തലക്ക് ചുറ്റും പൂമ്പാറ്റകൾ ആണോ കിളികൾ ആണോ പറക്കുന്നത് എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.... നന്ദൻ ആണെങ്കിൽ ദേഷ്യത്തിന്റെ മൂർദ്ധനാവസ്ഥയിൽ ആയിരുന്നു... മണിയുടെ കണ്ണുകൾ പതിവിന് വിപരീതമായി നിറഞ്ഞു..... "പറയടി... വിച്ചുവിന്റെ കാര്യം നിനക്ക് ആദ്യമേ അറിയാമായിരുന്നൊ.... " നന്ദൻ അല്പം ശബ്ദത്തോടെ തന്നെ ചോദിച്ചു.... മണി കരച്ചിൽ അടക്കി കൊണ്ട് തല താഴ്ത്തി... "നിന്നോടാണ് ചോദിച്ചത് അറിയാമായിരുന്നൊ എന്ന്... " നന്ദൻ അലറി.... അവൾക്ക് അന്ന് ആദ്യമായി അവനോട് പേടി തോന്നി... അവൾ തല താഴ്ത്തി നിന്നു... മെല്ലെ ഒന്ന് തല കുലുക്കിയതും നന്ദന്റെ അടുത്ത അടി കവിളിൽ പതിഞ്ഞിരുന്നു.... "നന്ദ.... " അച്ഛന്റെ ശബ്ദം അവിടെ ഉയർന്നു കേട്ടു... അവന് അതൊന്നും വലിയ കാര്യം അല്ലായിരുന്നു... നന്ദന്റെ കണ്ണുകൾ ചെറുതിലെ നനഞ്ഞു....

"നന്ദൻ വെറും പൊട്ടൻ.... എല്ലാവർക്കും എന്നിൽ നിന്നും എന്തും മറച്ചു പിടിക്കാം... അല്ലേ....... ഇറങ്ങിക്കോണം ഈ നിമിഷം ഇവിടെ നിന്ന്... ഇറങ്ങി പോടീ.... " നന്ദൻ സങ്കടത്തിനിടയിലും വന്ന ദേഷ്യത്തിൽ അവളെ മുന്നിലേക്ക് തള്ളി... മണിയുടെ ചുണ്ടുകൾ വിതുമ്പി... കണ്ണുകൾ നിറഞ്ഞു ഒഴുകി.... എങ്കിലും അവൾക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല... കാരണം... തെറ്റ് തന്നെയാ... എല്ലാം തുറന്ന് പറയാവുന്ന ആളോട് മനഃപൂർവം എല്ലാം മറച്ചു വെച്ചു.... അവൾ കണ്ണുകൾ തുടച്ചു കൊണ്ട് മുന്നോട്ട് ഓടി... പിന്നിൽ നിന്നും പാറുവിന്റെയും അമ്മയുടെയും വിളികൾ കേൾക്കുന്നുണ്ട്... പക്ഷെ അവൾക്ക് അപ്പോഴും കാതിൽ മുഴങ്ങി കേട്ടത്... *ഇറങ്ങി പോടീ... *എന്നുള്ള നന്ദന്റെ അലർച്ച മാത്രമായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story