നിഴലായ്: ഭാഗം 39

nizhalay thasal

എഴുത്തുകാരി: THASAL

"എന്നാൽ റെഡി ആയിക്കോ.... ഗൗതമിന്റെയും പാറുവിന്റെയും വിവാഹത്തിന് ശേഷം നിന്റെ ആഗ്രഹം പോലെ തന്നെ സാഹിത്യം പഠിക്കാൻ ടൗണിലേ തന്നെ ഏറ്റവും ബെസ്റ്റ് കോളേജിൽ പോകാൻ...... നിന്റെ എല്ലാ ആഗ്രഹങ്ങൾക്ക് കൂട്ടായും ഞാൻ ഉണ്ടാകും....ഒരു താലി ചരടിന്റെയും ബന്ധനങ്ങൾ ഇല്ലാതെ തന്നെ... " നന്ദന്റെ വാക്കുകൾ കേട്ടതും മണിയുടെ ഉണ്ടകണ്ണുകൾ കൂടുതൽ പുറത്തേക്ക് തള്ളി വന്നു... "എന്റെ നാഗത്താൻമാരെ... പെട്ടു...." *അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ.... ഗുലുമാൽ.... * അവളുടെ കാതിൽ ആരൊക്കെയോ ഗ്രൂപ്പ് സോങ് വരെ പാടി തുടങ്ങി... മണി ആകെ പെട്ട അവസ്ഥയിൽ അവനെ നോക്കി ഒന്ന് ഇളിച്ചു.... "പോകുമ്പോൾ കൊണ്ട് പോകാനുള്ള സാധങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞാൽ മതി... ഞാൻ വാങ്ങി കൊണ്ട് വന്നോളാം....പഠിച്ചു നീ ഒരു നിലയിൽ എത്തിയിട്ട് നമ്മുടെ വേണം നിന്നെ താലി കെട്ടി കൂടെ കൂട്ടാൻ.... "

അവൻ ചിരിയോടെ അവളുടെ കഴുത്തിലൂടെ കൈ ചുറ്റി കൊണ്ട് പറഞ്ഞതും അവൾക്ക് ഒരു കാര്യം മാത്രം മനസ്സിലായി... സംഭവം സീരിയസ് ആയി.... ഏയ്‌... അത് നടക്കില്ല.... "നന്ദേട്ടാ.... " അവന്റെ ഷർട്ടിന്റെ ബട്ടൺസിലൂടെ വിരൽ കറക്കി കൊണ്ട് അവൾ കൊഞ്ചലോടെ വിളിച്ചു.. അവൻ ചെറു പുഞ്ചിരിയോടെ അവളെ നോക്കിയതും അവളും ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി... "എന്തോ.... " "അതില്ലേ.... " അവൾ എന്തോ പറയാൻ വേണ്ടി ഒരു സ്റ്റാർട്ടിങ്ങിന് വേണ്ടി കഷ്ടപ്പെട്ടു.... "ഏത്...." "അത് തന്നെ നന്ദേട്ടാ.... " അവൻ അവൾ തട്ടി കളിക്കുന്ന ബട്ടണിൽ ഒന്ന് നോക്കി... ഇനി ഇപ്പൊ ഇതാണോ പറയുന്നത്.... "ഏതു തന്നെ മണികുട്ട്യേ.... " അവനും അതെ ഈണത്തിൽ ചോദിച്ചു.... "ബട്ടൺ പോന്നു.... " കയ്യിൽ പോന്ന ബട്ടണും പിടിച്ചു അവനെ നോക്കി ഇളിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കി പേടിപ്പിച്ചു ആ ബട്ടൺ വാങ്ങി പോക്കറ്റിൽ ഇട്ടു അവളെ അല്പം ഒന്ന് മാറ്റി നിർത്തി.... ഇയാളിത് എന്തോന്ന്.... "

എനിക്ക് തോന്നി നിന്റെ കോപ്പിലെ വിളി കേട്ടപ്പോൾ തന്നെ... " അവൻ കലിപ്പിച്ചു ഒന്ന് നോക്കി പറഞ്ഞു കൊണ്ട് അവിടെ നിന്നും പോകാൻ ഒരുങ്ങിയതും പെട്ടെന്നുള്ള ബോധത്തിൽ മണി അവനെ തടഞ്ഞു വെച്ചു... "അതല്ല നന്ദേട്ടാ.... വേറെ കാര്യവാ... " അവന്റെ അടുത്ത ബട്ടണിൽ തന്നെ വിരൽ വെച്ച് കൊണ്ട് അവൾ പറഞ്ഞതും അവൻ ആദ്യമേ സേഫ്റ്റി എടുത്ത പോലെ ആ വിരൽ ഒന്ന് താഴ്ത്തി... "പോന്നു കൊച്ചെ.... നീ ഇങ്ങനെ ഓരോ ബട്ടൺ വീതം പൊട്ടിച്ചു എടുത്താൽ ഇവിടുന്ന് ഇറങ്ങുമ്പോൾ നിന്റെ ഏട്ടൻ കരുതും ഞാൻ നിന്നെ ഏതാണ്ടൊക്കയോ ചെയ്തു എന്ന്... വെറുതെ എന്നെ ചീത്തപേര് കേൾപ്പിക്കാതെ ഒന്ന് വിട്ട് നിന്നെ... കല്യാണത്തിന് ശേഷം നീ ബട്ടൺ പൊട്ടിക്കുകയോ നീ തന്നെ അത് തുന്നി പിടിപ്പിക്കുകയോ എന്താണെന്ന് വെച്ചാൽ ചെയ്യ്... ഇപ്പൊ തല്കാലം ആ ബട്ടണിൽ നിന്നും വിട്ടേ... "

വീണ്ടും ബട്ടണിലേക്ക് വരുന്ന കൈ പിടിച്ചു വെച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ പരിഭവം കാണിക്കാൻ നിന്നു എങ്കിലും പെട്ടെന്ന് പലതും ഓർമ വന്നപ്പോൾ അവൾ പരിഭവം കാറ്റിൽ പറത്തി വിട്ട് കൊണ്ട് വീണ്ടും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലേ രുദ്രാശ മാലയിൽ മെല്ലെ തലോടി... "ഇനി അതെങ്ങാനും പൊട്ടിച്ചു എടുക്കാൻ... " അവന്റെ ഉള്ളിൽ പേടി ഉണ്ട്... കാരണം നെഞ്ചിൽ ഉള്ളത് മണിയാണ്... ഏതു നേരത്ത് എന്ത് ചെയ്യും എന്നൊന്നും പറയാൻ ഒക്കത്തില്ല..... Rare item ആണ്.... "നന്ദേട്ടാ.... ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെഡോ... " അവൾ ആദ്യം തന്നെ ചോദിച്ചു.. കാരണം ഇന്നത്തെ കോട്ട ആദ്യം തന്നെ കൈപറ്റിയത് കൊണ്ടും അണക്കിലേ പല്ലിന് ഒരു ഇളക്കം വന്നത് കൊണ്ടും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ഒരു അടിയും താങ്ങാൻ ഉള്ള ശേഷി ഇല്ല....

നന്ദന്റെ ദേഷ്യം എന്ന് പറഞ്ഞാൽ തന്നെ അടിയാണ്.... ദേഷ്യം വന്നാൽ മാലപടക്കം പൊട്ടും പോലേ അല്ലേ പൊട്ടിക്കുക.... "ദേഷ്യപ്പെടാൻ ഉള്ളതാണെങ്കിൽ..... " "ദേഷ്യപ്പെടരുത്.... " അവൻ പറഞ്ഞു നിർത്തിയിടത്ത് നിന്ന് തന്നെ അവൾ തുടർന്നു.. അവളുടെ ഭാവം കണ്ട് അവന് ചിരി വന്നിരുന്നു... അവൻ ചിരിച്ചു കൊണ്ട് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... "അതില്ലേ... ഞാൻ ഇന്ന് കൊണ്ട് വന്നു തന്ന അപ്പോയ്ന്റ്മെന്റ് പേപ്പർ ഇല്ലേ.... അത് വെച്ച് അവിടെ ജോയിൻ ചെയ്യാൻ പറ്റില്ല..... ന... ന്ദേ... ട്ടാ.... " എല്ലാം നല്ല പോലെ തുടങ്ങി എങ്കിലും അവസാനം അവന്റെ നെറ്റി ചുളിയുന്നതും കണ്ണുകളിൽ സംശയം ഉടലെടുക്കുന്നതും കണ്ട് അവൾ അല്പം വിറച്ചു കവിളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു നിർത്തി.... "അതെന്താ... !!??" അവൻ അല്പം കലിപ്പിച്ചു കൊണ്ട് ചോദിച്ചു... "അതില്ലേ.... " "ഇനിയും വിക്കി നിൽക്കാതെ പറയടി... അവളുടെ കോപ്പിലെ അതില്ലേ ഇതില്ലേ... " നന്ദൻ അല്പം ദേഷ്യത്തോടെ പറഞ്ഞതും അവൾ ഒന്ന് ഞെട്ടി...

"അത് ഫേക്ക് ലെറ്റർ ആണ്.... ഞാൻ പറഞ്ഞിട്ട് വേണുമാഷ് ഒപ്പിച്ചു തന്നതാ.... " ആ ഞെട്ടലിൽ അറിയാതെ തന്നെ അവളുടെ ഉള്ളിലെ നഗ്നമായ സത്യങ്ങൾ എല്ലാം പുറത്തേക്ക് വന്നു... നന്ദൻ ഒരു നിമിഷം തരിച്ചു നിന്നു... തരിക്കാൻ മാത്രം ഉണ്ടേ.... ഒറിജിനലിനേക്കാൾ എത്ര പെർഫെക്റ്റ് ആയിട്ടാ ഫേക്ക് ഉണ്ടാക്കി എടുത്തെക്കുന്നത്.... നന്ദൻ അവളെ നോക്കി ഒന്ന് പല്ല് കടിച്ചു... കഴുത്തിൽ പിടിക്കാൻ എന്ന പോലെ കൈ രണ്ടും നീട്ടി എങ്കിലും പിന്നെ ദയനീയമായി ഒന്ന് നോക്കി കൊണ്ട് വിട്ട് നിന്നു... "ഇതിനെ ഒക്കെ എങ്ങനെ ജീവിതകാലം മുഴുവൻ സഹിക്കും എന്റെ ഈശ്വരാ.... " അവൻ ഉള്ളിൽ ചോദിച്ചു പോയി..മണി ആണെങ്കിൽ അവന്റെ പ്രതികരണം എന്താണെന്നു അറിയാൻ വേണ്ടി നിഷ്കുവായി ഇളിച്ചു നിൽക്കുകയാണ്.... "ഈ ഐഡിയ നിനക്ക് ആരാടി പറഞ്ഞു തന്നത്... " "അതും ഞാൻ തന്നെയാ..... ഞാൻ എങ്ങോട്ടെങ്കിലും പോവാ എന്ന് പറഞ്ഞാൽ തീർച്ചയായും നന്ദേട്ടന് സങ്കടം വരില്ലേ....നന്ദേട്ടന്റെ സങ്കടം എന്ന് പറഞ്ഞാൽ ദേഷ്യം അല്ലേ...

അതിന്റെ കൂടെ എല്ലാം അറിയുമ്പോൾ ആ ദേഷ്യവും കൂട്ടി ആകില്ലേ ശ്രുതിക്കിട്ട് പൊട്ടിക്കാ.....അപ്പൊ നല്ല നിലക്ക് തന്നെ അവൾക്ക് കിട്ടുമല്ലോ.... അതിന് വേണ്ടി മനഃപൂർവം പ്ലാൻ ചെയ്തതാ.... വേണു മാഷിനോട് ഇതൊന്നു റെഡി ആക്കി തരാൻ പറഞ്ഞപ്പോൾ ഒറ്റ രാത്രി കൊണ്ട് എല്ലാം റെഡി ആക്കി... നല്ല ഉത്തരവാദിത്തം ഉള്ള മനുഷ്യനാ...." എന്തോ ആലോചിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി.... നന്ദൻ ആകെ അടി കൊണ്ട അവസ്ഥയിലും.... ഒരു മനുഷ്യന്റെ വീക്ക് പോയിന്റ് മനസ്സിലാക്കാൻ പെണ്ണിന് ഒരൊറ്റ സെക്കന്റ്‌ അവരോട് ഇടപഴുകിയാൽ മതി എന്ന് പറയുന്നത് എത്ര ശരിയാ.... കണ്ണിൽ കൊള്ളേണ്ടത് പിരികത്തിൽ കൊണ്ടതാണോ ഇനി ഇപ്പൊ മർമ്മത്തിൽ കൊള്ളാൻ ഉള്ള ഇടവേള തന്നതാണോ എന്നൊന്നും നന്ദന് ഒരു പിടുത്തവും ഇല്ല... എന്തായാലും ഇവളെ കെട്ടുക എന്ന് പറഞ്ഞാൽ ജീവൻ മരണ പോരാട്ടം ആണ്....

എവിടെയെങ്കിലും ഒന്ന് കൊള്ളും.... നന്ദൻ മനസ്സിൽ ചിന്തിച്ചു.... "എന്നെ പഠിപ്പിക്കുന്ന കാലത്ത് ഒക്കെ നല്ല മനുഷ്യൻ ആയിരുന്നു.... ഒരു കള്ളത്തരവും കാണിക്കുന്നതും കണ്ടിട്ടില്ല... നിന്റെ ഒക്കെ കൂടെ കൂടി ആ മനുഷ്യനും ഈ വയസാൻ കാലത്ത് കള്ളത്തരം പഠിപ്പിച്ചു കൊടുത്തില്ലേടി സാമദ്രോഹി..... " നന്ദൻ പല്ല് കടിച്ചതും മണി ഇളിച്ചു കൊണ്ട് അവന്റെ താടിയിൽ ഒന്ന് വലിച്ചു... "ഞാൻ പഠിപ്പിച്ചതല്ലാന്നെ.....അങ്ങേര് പഠിച്ചതാ... എന്നാലും എന്നോടുള്ള സ്നേഹത്തിനു പുറത്താ വേണു മാഷ് ഇതിനെല്ലാം കൂട്ട് നിന്നത്.... എന്തിനാ എന്ന ചോദ്യം പോലും ഉണ്ടായില്ല... ഇവിടെയും ഉണ്ട് ഒരാൾ.... എന്ത് അടിയാ അടിച്ചത്.... കണ്ണീന്നൊക്കെ പൊന്നീച്ച പാറി... " ചുണ്ട് വളച്ചു കൊണ്ട് അവൾ പറഞ്ഞതും അവന്റെ ഉള്ളിലും ചെറിയൊരു നോവ് സമ്മാനിക്കാൻ അതിന് കഴിഞ്ഞിരുന്നു... അവൻ മെല്ലെ അവൻ അടിച്ചു ചുവന്നു കിടക്കുന്ന ആ കവിളിൽ ഒന്ന് കൈ വെച്ച് തലോടി... അവിടെ എന്തോ തട്ടി കോറി കിടപ്പുണ്ടായിരുന്നു...

അതിന് പുറമെ ആയി തന്നെ ചുണ്ടിന് അറ്റത്തായി മുറിവും... അവന്റെ കൈകൾ തട്ടിയതും അവൾ ഒന്ന് എരിവ് വലിച്ചു പോയി എങ്കിലും ഒന്ന് കണ്ണ് ചിമ്മി പുഞ്ചിരിച്ചു... അവന്റെ മുഖത്ത് ആ കുറ്റബോധം ആവോളം കാണാമായിരുന്നു.... "അതൊന്നും സാരല്യാന്നെ... ആ നേരത്തെ വേദനയെ ഉണ്ടായിരുന്നുള്ളൂ.... പിന്നെ പഴയ പോലെ തന്നെ എല്ലാം പോയി... നന്ദേട്ടന് അറിയില്ലേ .... എനിക്കിതൊക്കെ ശീലമാ...." അവൾ കുസൃതിയോടെ പറയുന്നത് കേട്ടു അവൻ പ്രണയത്തോടെ അതിനേക്കാൾ ഉപരി വാത്സല്യത്തോടെ അവളുടെ കവിളിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് അവളുടെ മുഖം തന്റെ നെഞ്ചോട് ചേർത്തു....അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അവളുടെ ചൊടികളിലും ചെറു പുഞ്ചിരി ഉടലെടുത്തിരുന്നു.... ആ പുഞ്ചിരിയോടെ തന്നെ അവന്റെ നെഞ്ചിൽ അവൾ ഒന്ന് ചുണ്ട് ചേർത്തു....

എന്നോ നഷ്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടിയവളുടെ സന്തോഷം ആയിരുന്നു അവൾക്ക്..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നിങ്ങൾക്ക് ഒന്നും എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ തോന്നിയില്ലല്ലോ.... കഷ്ടമുണ്ട്.... ഞാൻ എത്രമാത്രം സങ്കടപ്പെട്ടു എന്നറിയോ.... " അടുക്കളയിലെ പത്തായപ്പുറത്ത് കാലും കയറ്റി വച്ചു ഇരുന്നു ബേക്കറി പത്രവും മുന്നിൽ വെച്ചുള്ള വാരി തിന്നലിൽ ആണ് പാറു... അവൾക്ക് മുന്നിൽ ആയി താടിക്കും കൈ കൊടുത്തു ഇരിപ്പുണ്ട് ഗൗതം.... പാവം പാറുവിനെ ഒന്ന് ആശ്വസിപ്പിച്ചതാ.... കഴിഞ്ഞത് രണ്ട് പാക്കറ്റ് മിച്ചർ ആണ്.... വേണ്ടായിരുന്നു... ഗൗതമിന്റെ ചിന്ത അവിടെ വരെ എത്തി.... ആരൊക്കെയോ പറഞ്ഞല്ലോ പാറുവിനെ ആശ്വസിപ്പിച്ചില്ല എന്ന്... ഇപ്പൊ സമാധാനം ആയില്ലേ...വെറുതെ വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇട്ടവനെ പോലെ ഇരിക്കുന്ന ഗൗതമിനെ കണ്ടില്ലേ....

"ശരിക്കും ഈ കഴിക്കുന്നത് മുഴുവൻ നീ തന്നെയല്ലേ.... " ഗൗതം താടക്കും കൈ കൊടുത്തു കൊണ്ട് ചോദിച്ചു.... "കണ്ടിട്ട്... ന്താ... തോന്നുന്നേ... " ഉള്ളത് കൂടി ഉള്ളിലേക്ക് ആക്കി കൊണ്ട് പാറു ചോദിച്ചതും ഗൗതം ജെഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു ഗ്ലാസിൽ ഒഴിച്ചു അവൾക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി ശ്വാസം വിടാതെ കുടിച്ചു... "കണ്ടിട്ട് വെഗിളി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ട കണക്കെ ഉണ്ട്... മെല്ലെ തിന്നടി ആർത്തി പണ്ടാരമെ...." അവൻ അവളുടെ നെറുകയിൽ ഒന്ന് തട്ടി കൊടുത്തു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് അവനെ പുച്ഛിച്ചു കൊണ്ട് വീണ്ടും തീറ്റ തന്നെ... "പാറു..... " അവൾ അവനെ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൻ തന്നെ മുൻകൈ എടുത്തു വിളിച്ചു.... അവൾ ഒന്ന് അവനെ നോക്കി... "എന്താ ഏട്ടാ... " "എന്റെ പോന്നു മോളെ ഈ വിളിയാണ് എന്നെ തളർത്തുന്നത്.... " "അത് എനിക്ക് അറിയാമല്ലോ ഏട്ടാ....

" മൈ ബോസിലെ മമ്തയെ പോലെയുള്ള അവളുടെ ഏട്ടാ വിളി കേട്ടു ഗൗതമിന് ഉള്ളത് കൂടി പറയാൻ പറ്റാതെയായി...അവൻ വലിയ കാര്യത്തിൽ ഉപദേശിക്കാൻ വന്നതായിരുന്നു... ഇനിയും ഒരു ഏട്ടാ വിളിക്ക് കൂടി താങ്ങില്ല എന്ന കണക്കെ കൈ കൊണ്ട് continue ചെയ്യാൻ കാണിച്ചു കൊണ്ട് അവിടെ തന്നെ ചാരി ഇരുന്നു..... ഇടയ്ക്കിടെ അവളെ ഒന്ന് എത്തി നോക്കും... ഇത് കഴിഞ്ഞിട്ട് വേണം അടുത്ത പരുപാടി നോക്കാൻ... ഇന്നൊന്നും തീരില്ലേ എന്റെ ദൈവമെ..... ആശ്വസിപ്പിക്കാൻ പറഞ്ഞവർ ഒക്കെ എവിടെ... അവരെ കണ്ടിട്ടേ ഞാൻ പോകുന്നുള്ളൂ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story